ബിജോ തോമസ്

ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസം ലഭിക്കാതെ കുഴഞ്ഞുവീണ്‌ മരിച്ചു. ചങ്ങനാശേരി മോസ്കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാൾ സ്വദേശി ബിജയ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു അപകടം.

Image may contain: one or more people and outdoor

പഴയ ബസ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലെ കിണർ വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വാസ്ഥ്യമുണ്ടായതോടെ ഇയാളെ സഹായിക്കാനാണ് ബിജയ് കൂടി ഇറങ്ങിയത്.

Image may contain: 1 person, standing and outdoor

ഇരുവരും ബോധരഹിതരായതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിലരം അറിയിക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് ഫയർഫോഴ്‌സ് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.