ജോളി എം. പടയാട്ടില്‍

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്റെ ആറാം കലാസാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിന്റെ തനതു സാംസ്കാരിക ചിത്രകലാരൂപമായ ചുമര്‍ ചിത്രകലയെ ലോക കലാശ്രദ്ധയിലേക്കു കൊണ്ടുവന്നു. പ്രശസ്ത ചിത്രകാരനും, കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ചുമര്‍ചിത്ര കലാവകുപ്പ് മേധാവിയുമായ പ്രൊഫസര്‍ ഡോ. സാജു തുരത്തിലാണ്‌ കേരളത്തിന്റെ തനതു സാംസ്‌കാരിക ചിത്രകലാരൂപമായ ചുമര്‍ ചിത്രകലയെ ലോകകലാശ്രദ്ധയിലേക്കു പരിചയപ്പെടുത്തിയത്‌.

സെപ്റ്റംബര്‍ 29 – Io തീയതി വൈകുന്നേരം നാലുമണിക്ക്‌ (15:OOUK, 19:30 Indian time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കിയ ആറാം കലാസാംസ്‌കാരിക വേദി, കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയും, കോണ്‍ഗ്രസിന്റെ സമുന്നത നേതാവും, മികച്ച നിയമസഭാജികനുമായ ശ്രീ . റോജി എം.ജോണ്‍ ഉല്‍ഘാടനം ചെയ്തു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന്‌ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കന്‍മാരിലൊരാളും, ഗ്ളോബൽ ചെയര്‍മാനുമായ ശ്രീ. ഗോപാലപിള്ള, പ്രമുഖ വ്യവസായിയും, ധന്യഗ്രൂപ്പ് ഓഫ്‌ കമ്പനിയുടെ സിഇഒയും, ഗ്ലോളോബല്‍ പ്രസിഡന്റുമായ ശ്രീ. ജോണ്‍ മത്തായി, യുറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍, സാമൂഹിക പ്രവര്‍ത്തകനും ജീവധാര ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഡോ. സാജു ചാക്കോ മേനാച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യുറോപ്പ് റീജിയന്‍ പ്രസിഡന്റ്‌ ജോളി എം.പടയാട്ടില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്‌ ചെയര്‍മാനും, കലാസാംസ്കാരികരംഗത്ത്‌ തനതായ വൃക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലാണ്‌ ഈ കലാസാംസ്‌കാരികവേദി മോഡറേ റ്റ്‌ ചെയ്യു ന്നത്‌.

പ്രസിദ്ധ ചിത്രകാരനും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വൃകലാശാലയിലെ ചുമര്‍ ചിത്രകലാവകുപ്പ് മേധാവിയുമായ പ്രൊഫസര്‍ ഡോ. സാജു തുരത്തില്‍ കേരളത്തിന്റെ തനത്‌ സാംസ്‌കാരിക ചിത്ര കലാരൂപമായ ചുമർ ചിത്രങ്ങളെക്കുറിച്ച്‌ വിശദമായി പ്രഭാഷണം നടത്തി, ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഈ കലാശാഖയെക്കുറിച്ച്‌ അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആദിമ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാചിത്രങ്ങള്‍ മനുഷ്യന്റെ ജീവിതഗന്ധിയായ അനുഭവങ്ങള്‍ കുടി ചാലിച്ച്‌ ചേര്‍ത്ത സാംസ്‌കാരിക ചുണ്ടുപലകയുടെ നേര്‍കാഴ്ചയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും, ക്ഷേത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ചുമര്‍ചിത്രങ്ങളുടെ ശില്‍പിയാണ്‌ പ്രൊഫസര്‍ ഡോ. സാജു തുരത്തില്‍, ലോക കലാശ്രദ്ധയെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുന്നത്‌ കേരളത്തിന്റെ പ്രൈതൃ ക സമ്പത്തായ ചുമര്‍ചിത്രങ്ങളാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിനോടനുബന്ധിച്ച്‌ നടന്ന ചര്‍ച്ചകര്ൾക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അജ്മന്‍ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ (ശ്രീ. ഡെയ്സ്‌ ഇടിക്കുള, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ പ്രൊഫസര്‍ ഡോ. ലളിത മാത്യു, വേൾഡ്‌ മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ്‌ ചെയര്‍പേഴ്‌സന്‍ മേഴ്‌സി തടത്തില്‍ എന്നിവര്‍ നേതുത്വം നല്‍കി.

ജര്‍മനിയില്‍ നിന്നുള്ള കുമാരി ഗ്ളോറിയ ജോസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ്‌ ആറാം കലാ സാംസ്കാരികവേദി ആരംഭിച്ചത്‌. പ്രൊഫസര്‍ ഡോ. അന്നക്കുട്ടി ഹിന്‍ഡെ എഴുതി ആലപിച്ച കവിതകളും, അജ്മന്‍ പ്രൊവിന്‍സില്‍ നിന്നുള്ള രാഗേഷ്‌ കുറിപ്പ് ജര്‍മന്‍ പ്രൊവിന്‍സ്‌ വൈസ്‌ ചെയര്‍മാന്‍ ജെയിംസ്‌ പാത്തിക്കല്‍, ഗ്ലോറിയ ജോസ്‌ എന്നിവരുടെ ഗാനങ്ങളും ഹൃദ്യമായിരുന്നു.

യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അജ്മന്‍ പ്രൊവിന്‍സ്‌ സെക്രട്ടറി സ്വപ്ന ഡേവിഡ്‌, ജര്‍മന്‍ പ്രൊവിന്‍സ്‌ സ്രെകട്ടറി ചിനു പടയാട്ടില്‍, രാജു കുന്നാട്ട്; പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, സാഹിത്യകാരനുമായ കാരൂർ സോമന്‍, ജര്‍മന്‍ പ്രൊവിന്‍സിലെ എക്സിക്യൂട്ടീവ്‌ മെമ്പറും, ജര്‍മന്‍ മലയാളി സമൂഹത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറുമായ ജോണ്‍ മാത്യു, ജര്‍മനിയിലെ പ്രശസ്ത ചിത്ര കലാകാരി റെജി ചക്കുപുരക്കല്‍, ഗ്ലോബല്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ അര്‍ബന്‍കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂറോപ്പ് റീജിയന്‍ (ടഷറര്‍ ഷൈബു ജോസഫ്‌ കൃതജ്ഞത പറഞ്ഞു. ഈ കലാ സാംസ്കാരിക വേദിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഹെറാര്‍ഡ്‌ (UK), അന്ന ടോം (UK) എന്നിവരാണ്‌.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കു വാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക.ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.. അടുത്ത കലാസാംസ്‌കാരികവേദി ഒക്ടോബര്‍ 27-ാം തീയതിയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വിഷയം ഒക്ടോബര്‍ 15-ാം തീയതിക്കകം വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹികളെ അറിയിക്കേണ്ടതാണ്‌. വിഷയത്തിന്റെ പ്രാധാന്യവും, മുന്‍ഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതാണ്‌.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കുട്ടായ്മയിലേക്ക്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു.