ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡോവർ ∙ ബ്രിട്ടനിൽ നിന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർക്കായി നടപ്പിലാക്കാനിരുന്ന പരിശോധനകൾ മണിക്കൂറുകളോളം നീണ്ട വാഹനനിര കാരണം താത്കാലികമായി നിർത്തിവെച്ചു. ഇതേ തുടർന്ന് ഗതാഗതക്കുരുക്ക് ക്രമേണ കുറയാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. എന്നാൽ പതിവ് അതിർത്തി പരിശോധനകൾ തുടരുന്നുണ്ടെന്നും വൈകുന്നേരത്തോടെ അധിക പരിശോധനകൾ വീണ്ടും പുനഃസ്ഥാപിച്ചതായും ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.

ഷെൻഗൻ മേഖലയിലെ 29 രാജ്യങ്ങളിലാകെ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന എൻട്രി–എക്സിറ്റ് സിസ്റ്റം (EES) ഭാഗമായാണ് പുതിയ പരിശോധനകൾ ആരംഭിച്ചത്. പരിശോധനാ വൈകിയതു മൂലം ഫെറി നഷ്ടപ്പെടുന്ന യാത്രക്കാർക്ക് അടുത്ത ലഭ്യമായ സർവീസിൽ യാത്ര ചെയ്യാനാകുമെന്ന് ഡോവർ തുറമുഖം അറിയിച്ചു.

ശനിയാഴ്ച മാത്രം 8,000ത്തിലധികം കാറുകൾ തുറമുഖം വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോവർ പോർട്ട് സിഇഒ ഡഗ് ബാനിസ്റ്റർ പറഞ്ഞു. പുതിയ ഡിജിറ്റൽ സംവിധാനത്തിനായി 84 കിയോസ്കുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും രാവിലെ പരിശോധനാ നടപടികൾ വളരെ മന്ദഗതിയിലായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലെഷട്ടിൽ നടത്തുന്ന ചാനൽ ടണൽ ട്രെയിൻ സർവീസുകൾക്കും ഒന്നരമണിക്കൂറിലേറെ വൈകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട് .











Leave a Reply