ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ഇന്നലെ 2026 മെയ് 26 രേഖപ്പെടുത്തി. താപനില 34 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടു. അതിശക്തമായ ചൂടിനെ തുടർന്ന് ബാങ്ക് ഹോളിഡേ ആഘോഷങ്ങളിലൊന്നിലധികം പരിപാടികൾ റദ്ദാക്കേണ്ടിവന്നു. മൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർറെയിലെ ലെതർഹെഡ് ലയൺസ് ക്ലബ് സംഘടിപ്പിക്കാനിരുന്ന ഡോങ്കി ഡെർബിയും ഡോഗ് ഷോയും ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഗ്ലോസ്റ്റർഷെയറിലെ പ്രശസ്തമായ ചീസ് റോളിംഗ് മത്സരത്തിന് ചൂട് തടസമായില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരങ്ങൾ കൂപ്പേഴ്സ് ഹില്ലിൽ നടന്ന മത്സരമൊരുക്കിയ ആവേശം നേരിൽ കാണാൻ ഒത്തുകൂടി. “ടൂളെകോ” എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ യൂട്യൂബർ ടോം കോപ്‌കെ ആദ്യ റേസിൽ പ്രാദേശിക താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ക്രിസ് ആൻഡേഴ്സണിനെ പിന്നിലാക്കി വിജയം സ്വന്തമാക്കി.

ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇംഗ്ലണ്ടിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലണ്ടും വെയിൽസും 30 ഡിഗ്രി ചൂട് അനുഭവിക്കുമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മാത്രം ഇംഗ്ലണ്ടിലെ എട്ട് മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ് വേവ് സാഹചര്യം രേഖപ്പെടുത്തിയിരുന്നു.