ലണ്ടനിൽ താമസിക്കുന്ന മിനിജാ ജോസഫിന്റെ പിതാവും വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനുമായ പി ഡി ജോസഫ് നിര്യാതനായി. മരണം ഭാര്യ മരിച്ച് ആറ് മാസത്തിനുള്ളിൽ

ലണ്ടനിൽ താമസിക്കുന്ന മിനിജാ ജോസഫിന്റെ പിതാവും വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനുമായ പി ഡി ജോസഫ് നിര്യാതനായി. മരണം ഭാര്യ മരിച്ച് ആറ് മാസത്തിനുള്ളിൽ
June 21 14:01 2020 Print This Article

ഉരുളികുന്നം കളരിക്കൽ പി ഡി ജോസഫ് (89) നിര്യാതാനായി. ഇന്ന് രാവിലെ ഇന്ത്യൻ സമയം വെളിപ്പിന് 04.00 ന് ആണ് മരണം സംഭവിച്ചത്. വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂൾ മുൻ അദ്ധ്യാപകൻ ആയിരുന്നു ജോസഫ്. നാൽപത് വർഷത്തെ അദ്ധ്യാപന പരിചയമുള്ള ആളാണ് മരിച്ച ജോസഫ്. ലണ്ടണിലെ പ്രസിദ്ധമായ കിങ്സ് കോളേജിലെ മേട്രൺ ആയി ജോലി ചെയ്‌തിട്ടുള്ളതും ഇപ്പോൾ യുകെയിലെ ആദ്യ അമേരിക്കൻ ആശുപത്രിയായ ക്ലീവ്ലൻഡ് ലെ നഴ്‌സ്‌ മാനേജർ ആയി ജോലി ചെയ്യുന്ന മിനിജയുടെ പിതാവാണ് പരേതനായ ജോസഫ്.

ആറു മാസം മുൻപ് അതായത് ഈ കഴിഞ്ഞ ഡിസംബറിൽ ഭാര്യ ത്രേസ്യയ്മ്മയുടെ വേർപാട് ജോസഫിനെ വല്ലാതെ അലട്ടിയിരുന്നു. സന്തോഷവാനും വല്യ ആരോഗ്യ പ്രശനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്തുണ്ടായ പ്രിയതമയുടെ വേർപാടിൽ ഒരുപാട് ദുഃഖിച്ചിരുന്ന ജോസഫ് അതിൽ നിന്നും പിന്നീട് കരകയറിയിരുന്നില്ല. മരവിച്ച മനസ്സിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് വാർദ്ധക്യ സഹജമായ അവശതകൾ  വർദ്ധിക്കുകയും തുടർ ചികിത്സയിലും ആയിരുന്നു ജോസഫ് ഇതുവരെ.

നാളെ (22-06-2020) 9:30 ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 3:00 മണിക്ക് സംസ്‌കാര ശുശ്രുഷകൾ സ്വഭവനത്തിൽ ആരംഭിക്കുകയും സംസ്‌കാരം മടിയൂർക്കര ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു. കോവിഡിന്റെ വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ കുടുംബക്കാർക്ക് ഒഴിച്ച് ആർക്കും വീട്ടിൽ വരുവാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. എങ്കിലും വരുന്നവർക്ക് എല്ലാം സാമൂഹിക അകലം പാലിച്ചു ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള സ്ഥലം പുറത്ത് പന്തലിട്ട് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിയന്ത്രണത്തിൽ ആയിരിക്കും സംസ്കാരം നടത്തപ്പെടുക.

മക്കൾ

ആനിയമ്മ ഡൊമിനിക് (ബഹറിൻ), ജോസ് വില്ലിങ്ടൺ (റിട്ട. പ്രൊഫ. കെ ഇ കോളേജ്, മാന്നാനം), വിക്ടർ (വെമ്പള്ളി), മാർട്ടിൻ (ഒരുളികുന്നം), മേർളി ടോമി (കൊഴുവനാൽ), ടെൻസൺ (ഡാലസ്), ജെമിനി (അമലഗിരി), മിനിജാ (ലണ്ടൻ)

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles