ന്യൂസ് ഡെസ്ക്, മലയാളം യുകെ

അങ്കാറ∙ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കുശേഷം ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പഴയ എയർഫോഴ്‌സ് വൺ വിമാനമാണ് തെരഞ്ഞെടുത്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഖത്തർ സമ്മാനമായി നൽകിയ ബോയിങ് 747-8 ജെറ്റ് ഉപയോഗിച്ച് ആദ്യ വിദേശയാത്ര നടത്തിയിരുന്നെങ്കിലും, അവസാന നിമിഷത്തിൽ യാത്രാ പദ്ധതി മാറ്റുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ വിമാനം ഇംഗ്ലണ്ടിലെ ആർഎഎഫ് മിൽഡൻഹാൾ സൈനിക താവളത്തിലേക്ക് അയച്ച് അവിടെയുള്ള അമേരിക്കൻ സൈനികർക്ക് അത് കാണാൻ അവസരം നൽകാനാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാനുമായുള്ള സംഘർഷവും സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് പഴയ എയർഫോഴ്‌സ് വൺ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് തന്നെ ഇറാന്റെ ‘കിൽ ലിസ്റ്റിൽ’ ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.

ഖത്തർ സമ്മാനിച്ച വിമാനത്തിൽ സുരക്ഷാ നവീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പഴയ എയർഫോഴ്‌സ് വണ്ണിലുള്ള ചില അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ അതിൽ പൂർണമായി സജ്ജമല്ലെന്നാണ് വിലയിരുത്തൽ. ബോയിങ് നിർമിക്കുന്ന പുതിയ പ്രസിഡന്റ് വിമാനങ്ങളുടെ വിതരണം ഇനിയും വൈകുന്ന സാഹചര്യത്തിൽ ഖത്തർ നൽകിയ ജെറ്റ് താൽക്കാലിക പരിഹാരമായാണ് അമേരിക്ക ഉപയോഗിക്കുന്നത്.