Crime

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ  ഇരട്ട കൂട്ടക്കൊല കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി തുടങ്ങി ഹൈക്കോടതി. ഇതിന് മുന്നോടിയായി പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ വധ ശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി തീരുമാനം എടുക്കും.ഏറെ ചർച്ചയായ പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യൂ  എന്നിവർക്ക് വധ ശിക്ഷയിൽ ഇളവ് വേണമോയെന്നതിൽ തീരുമാനം എടുക്കാനാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടത്. വധ ശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാലത്തെ നിർദേശങ്ങൾ പരിഗണിച്ചാണ് ഉത്തരവ്.

കുറ്റകൃത്യം നടത്തുന്നതിന് മുന്പുള്ള കുറ്റവാളികളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, മാനസിക നില, ഇവർ നേരിട്ടിട്ടുളള പീഡനം എന്നിവ അന്വേഷണത്തിന്‍റെ  ഭാഗമായി പരിശോധിക്കും. ദേശീയ നിയമ സർവകലാശാലയിലെ  പ്രൊജക്ട് 39 എയിലെ വിദഗ്ധരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും പരിഗണനാ വിഷയമാകും.  ഇക്കാര്യത്തിൽ ജയിൽ ഡിജിപി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ശിക്ഷാ ഇളവിൽ തീരുമാനം എടുക്കുക.കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളായ  സായ് പല്ലവി, മിത്താ സുധീന്ദ്രൻ എന്നിവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.. ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും

മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന് ഉപവസിച്ച് മരിച്ചത് നിരവധി പേര്‍. കിഴക്കന്‍ കെനിയയിലാണ് സംഭവം. ഇതിനോടകം ഷക്കഹോല വനത്തില്‍ നിന്ന് കണ്ടെത്തിയത് 58 പേരുടെ മൃതദേഹങ്ങളാണ്.

തിരദേശ പട്ടമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോള്‍ മെക്കന്‍സീ എന്‍തെംഗെ എന്നയാളാണ് ഗുഡ് ന്യൂസ് ഇന്റര്‍ നാഷ്ണല്‍ ചര്‍ച്ച് എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി മോക്ഷം പ്രാപിക്കുകയും സ്രഷ്ടാവിനെ നേരില്‍ക്കാണാന്‍ പട്ടിണി മരണം ഉപദേശിക്കുകയും ചെയ്തത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 800 ഏക്കര്‍ വനഭൂമിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എന്‍തെംഗയുടെ ചില ഭക്തര്‍ ഇപ്പോഴും ഷക്കഹോലയ്ക്ക് ചുറ്റുമുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. 112 പേരെ കാണാനില്ലെന്ന് മനുഷ്യാവകാശ സംഘടനയായ കെനിയന്‍ റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്തു.

 

തൃശ്ശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ച സംഭവം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും മുത്തശ്ശി ഇനിയും മോചിതയായിട്ടില്ല. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.

വലിയൊരു പൊട്ടിത്തെറി കേട്ട് ഓടിയെത്തിയപ്പോള്‍ പേരക്കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് താന്‍ കണ്ടതെന്ന് കരച്ചിലടക്കാനാവാതെ മുത്തശ്ശി പറയുന്നു. ആദിത്യ പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നുവെന്നും ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയപ്പോഴാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു.

മകളും മുത്തശ്ശിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടവിവരം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുട്ടിയുടെ പിതാവ് അശോക് കുമാര്‍ ആവശ്യപ്പെട്ടു.

ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. മൂന്നാംക്ലാസ്സുകാരിയാണ് ആദിത്യശ്രീ

മീശ വിനീത് എന്നു വിളിക്കുന്ന വിനീതും കൂട്ടാളിയായ ജിത്തുവും ചേർന്ന് പെട്രോൾ പമ്പിലെ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്ത ബാങ്കിൽ അടയ്‌ക്കാൻ പോകുമ്പോൾ തട്ടിയെടുത്തത്. പ്രതികൾ മോഷണം നടത്തുന്നതിന് ഒരാഴ്ച മുന്നേ പമ്പിന്റെ പരിസരത്ത് എത്തി മാനേജർ ബാങ്കിൽ പണം അടയ്‌ക്കാൻ പോകുന്ന സമയവും മറ്റു കാര്യങ്ങളും മനസ്സിലാക്കിയിരുന്നു.

ജില്ലയിലെ പല പമ്പുകളിലും സമാനമായ മോഷണം നടത്താൻ ആലോചിച്ചിരുന്നുവെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. ഒളിവിൽപ്പോയ പ്രതികളെ ഈ മാസം നാലിനാണ് തൃശ്ശൂരിൽ നിന്ന്‌ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നെങ്കിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി വാങ്ങി ചോദ്യം ചെയ്തു. തുടർന്ന് തെളിവെടുപ്പിനായി വിവിധയിടങ്ങളിൽ കൊണ്ടുപോയി. മംഗലപുരം എസ്.ഐ. ഡിജെ ഷാലുവിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിന് തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് നഅത് താങ്ങാനാവില്ലെന്നും വിനീത് പൊലീസിനോട് പറഞ്ഞു. എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു.

അതേസമയം തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. പട്ടിയും പൂച്ചയുമായി നിരവധി മൃഗങ്ങളസും വീട്ടിലുണ്ടായിരുന്നു. പലതും കിടക്കുന്ന കട്ടിലിലും മറ്റുമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ വിനീതിനൊപ്പം പൊലീസ് എത്തിയതിന്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ.

തൃശ്ശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.

മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു.  ഫോൺ ചാർജ്ജിംഗിൽ ആയിരുന്നുവെന്ന് സംശയിക്കുന്നു. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ.

പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പഴയന്നൂർ പോലീസും, ഫോറൻസിക്‌ സംഘവും അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. വീട്ടിലെ രോഗിയായ വയോധികക്കായി ഓക്സിജൻ സിലിണ്ടറും വീടിനകത്ത്‌ സൂക്ഷിച്ചിരുന്നു.

എറണാകുളം ജില്ലയിലെ ക്രെെസ്തവ വിശ്വാസികൾ സാത്താൻ ആരാധനാ ഭയത്തിൽ. കഴിഞ്ഞ ദിവസം എറണാകുളം സെൻ്റ് തെരേസാസ് ആശ്രമദേവാലയത്തിലെ സംഭവങ്ങളാണ് ഇത്തരമൊരു ഭയം രൂപപ്പെടുത്തിയിരിക്കുന്നത്. പള്ളിയിൽ കയറി കുർബാനയിൽ പങ്കെടുത്ത് കുർബാനയുടെ ഭാഗമായ തിരുവോസ്തി സ്വീകരിച്ച നാല് അന്യമതസ്ഥരെ കഴിഞ്ഞദിവസം വിശ്വാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. സാത്താൻ ആരാധനയുടെ ഭാഗമായിട്ടണ് ഇവർ തിരുവോസ്തി സ്വീകരിച്ചതെന്നാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള അന്വേഷണം എറണാകുളം സെൻട്രൽ പൊലീസ് ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം വൈകിട്ട് 6.30 ന് നടന്ന കുർബാനയ്ക്കിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മലപ്പുറം താനൂർ സ്വദേശികളായ നാല് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുർബാനയുടെ ഭാഗമായി പുരോഹിതൻ തിരുവോസ്തി നൽകിയപ്പോൾ അത് കയ്യിൽ സ്വീകരിച്ച ഇവർ പകുതി കഴിച്ചശേഷം ബാക്കി പോക്കറ്റിൽ ഇടുകയായിരുന്നു. ഇതോടെയാണ് അടുത്തുനിന്ന് വിശ്വാസികൾക്ക് സംശയം ഉയർന്നത്. തുടർന്ന് വിശ്വാസികൾ ഇടപെട്ട് ഇവരെ തടഞ്ഞു വയ്ക്കുകയും എറണാകുളം സെൻട്രൽ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. വിശ്വാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് അകത്ത് കയറിയതെന്നാണ് യുവാക്കൾ പറഞ്ഞത്. അതേസമയം ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവർക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങൾ മലപ്പുറം പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. മലപ്പുറത്തു നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുംവരെ ഇവരെ ക്രിസ്തുവിൽ സൂക്ഷിക്കുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. അതേസമയം യുവാക്കൾക്കെതിരെ പരാതി നൽകില്ലെന്ന് പള്ളി അധികൃതരും അറിയിച്ചിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ സാത്താനെ ആരാധിക്കുന്ന സംഘം സജീവമാണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രൈസ്തവ വിശ്വാസത്തിൻ്റെ കാതലായ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകര്‍മങ്ങളാണ് ഈ സംഘം നടത്തുന്നത്. കുർബാനയെ അപമാനിച്ചാൽ സമ്പത്ത് വര്‍ദ്ധിക്കുമെന്നും അഭിവൃദ്ധി ഉണ്ടാകുമെന്നാണ് സാത്താൻ ആരാധനാ സംഘം അന്ധമായി വിശ്വസിക്കുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തില്‍ അവഹേളിക്കുന്നതും വിശുദ്ധ ബൈബിള്‍ നിന്ദിക്കുന്നതും കുരുതി അഥവാ അരുംകൊല നടത്തുന്നതും അവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ്. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളിയിൽ കടന്നുകയറി തിരുവോസ്തി സ്വീകരിച്ചതെന്നുള്ള സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

കോടഞ്ചേരി ഇടവകയില്‍ നിന്നു അഞ്ചര കിലോമീറ്റര്‍ മാറിയുള്ള ചെമ്പുകടവ് എന്ന സ്ഥലത്തെ ദേവാലയത്തില്‍ നിന്നും 2018 ൽ തിരുവോസ്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നു. വിശ്വാസികളുടെ സമയോചിത ഇടപെടല്‍ മൂലം അന്ന് ആശ്രമം പരാജയപ്പെടുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ നേരത്തെ പത്തനാരാ കേട്ടുകേൾവിയില്ലാത്ത സംഭവമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം എറണാകുളം പോലുള്ള മെട്രോ സിറ്റികളിൽ സാത്താൻ ആരാധന സംഘങ്ങൾ സജീവമായിരുന്നു. ഇത് സംബന്ധിച്ചുള്ള നിരവധി വാർത്തകൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചകൾ തോറും നടക്കുന്ന സാത്താൻ ആരാധനകളിൽ തിരുവോസ്തിയെ വികലമായി ഉപയോഗിക്കാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളികളിൽ കയറി തിരുവോസ്തി സ്വന്തമാക്കിയതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

നാടിനെ നടുക്കിയ അരിക്കുളത്തെ 12കാരന്റെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് പറയാതെ പ്രതി താഹിറ. അഹമ്മദ് ഹസ്സൻ റിഫായിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതൃസഹോദരി താഹിറയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, താഹിറ കൃത്യം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നാണ് പോലീസ് നിഗമനം. ഹസ്സൻ റിഫായിയുടെ മാതാപിതാക്കളുൾപ്പെടെയുളളവരെ കൊലപ്പെടുത്താനാണ് പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് കരുതുന്നത്. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരിയായ താഹിറ തന്റെ രക്തബന്ധത്തിലുള്ളവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നുണ്ട്. എന്നാൽ പ്രേരിപ്പിച്ചതെന്താണ് എന്ന് താഹിറ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ, സംഭവത്തിന് പിന്നിലെ ആസൂത്രണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താഹിറയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പോലീസ് കസ്റ്റഡി അപേക്ഷ നൽകുന്നുണ്ട്.

ഈ ദാരുണ സംഭവത്തിൽ കൂടുതൽ ആസൂത്രണം നടന്നെന്നാണ് പോലീസ് നിഗമനം. ഒരു കുടുംബത്തെ ഒന്നാകെ തന്നെ കൊലപ്പെടുത്താനാണ് താഹിറ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. എന്നാൽ, സംഭവ ദിവസം ഹസൻ മാത്രം ഐസ്‌ക്രീം കഴിച്ചിരുന്നുള്ളൂ. കൂടാതെ, മറ്റാരും വീട്ടിലില്ലാതിരുന്നതും വൻ ദുരന്തം ഒഴിവായി.

കുടുംബപ്രശ്‌നങ്ങൾ കാരണമാണ് സ്വന്തം സഹോദരന്റെ കുടുംബത്തെ ഇല്ലാതാക്കാൻ താഹിറയെ പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിനിടെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

താഹിറയ്ക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. സഹോദരൻ മുഹമ്മദലിയുടെ ഭാര്യയേയും കുട്ടികളേയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നു പ്രതി താഹിറ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയെന്നുമാണ് പോലീസ് അനുമാനം.

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് സഹായം തേടി കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യ. നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സൈബല്ല പറഞ്ഞു. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടിവെള്ളവും ഭക്ഷണവും ലഭ്യമല്ല. ഇന്ത്യൻ എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

സൈന്യവും അർദ്ധസൈന്യവും തമ്മിൽ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഏപ്രിൽ 15നാണ് സൈബല്ലയുടെ ഭർത്താവ് ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്‍റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ആൽബർട്ടിനു വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് . എട്ടു ദിവസമായി ഫ്ലാറ്റിന്‍റെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.

സൈബല്ലയുടെ ഫ്ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം അവരുടെ രാജ്യങ്ങൾ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ എംബസിയിൽ നിന്ന് തങ്ങളെ രാജ്യത്തേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യത്തിൽ യൊതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല വ്യക്തമാക്കുന്നു. വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് പറഞ്ഞു രാജ്യത്തെ പൗരൻമാരെ മടക്കിക്കൊണ്ടുവരാൻ തയ്യാറെടുപ്പുകൾ നടക്കുന്നതായി നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാൽ ഇത് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ബന്ധുക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആളെ അറസ്റ്റ് ചെയ്തു.കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കൽ സേവ്യറാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും നേരത്തെ തന്നെ ആരോപിച്ചിരുന്നു.

പക്ഷെ തുടക്കത്തിൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പ്രതികരിച്ചിരുന്നു.

പിന്നീട് പോലീസ് ഇയാളുടെ കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് തെളിയിച്ചത്. കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി ( 62 ) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്.

പൊലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

RECENT POSTS
Copyright © . All rights reserved