Latest News

ശ്രീ​ല​ങ്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി റ​നി​ല്‍ വി​ക്ര​മ​സിം​ഗെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. പാ​ര്‍​ല​മെ​ന്‍റ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ജ​യ​ന്ത ജ​യ​സൂ​ര്യ, വി​ക്ര​മ​സിം​ഗെ​യ്ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ല​ങ്ക​യു​ടെ എ​ട്ടാ​മ​ത് പ്ര​സി​ഡ​ന്‍റാ​ണ് റ​നി​ല്‍ വി​ക്ര​മ​സിം​ഗെ.സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന രാ​ജ്യ​ത്തെ, രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​ക​യ​റ്റു​ക എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് 73 കാ​ര​നാ​യ റ​നി​ലി​നു​ള്ള​ത്. ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു ഗോ​ത്താ​ബ​യ രാ​ജ​പ​ക്സെ രാ​ജ്യം​വി​ട്ട​തോ​ടെ റ​നി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു.പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 225 അം​ഗ​ങ്ങ​ളി​ൽ 134 പേ​രും ഭ​ര​ണ​ക​ക്ഷി​യാ​യ ശ്രീ​ല​ങ്ക പൊ​തു​ജ​ന പെ​രു​മു​ന​യു​ടെ (എ​സ്എ​ൽ​പി​പി) പി​ന്തു​ണ​യു​ള്ള വി​ക്ര​മ​സിം​ഗെ​യെ അ​നു​കൂ​ലി​ച്ചു.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ എ​തി​രാ​ളി​യും എ​സ്എ​ൽ​പി​പി​യു​ടെ വി​ഘ​ടി​ത​വി​ഭാ​ഗ​ത്തി​ന്‍റെ നേ​താ​വു​മാ​യ ദു​ള്ളാ​സ് അ​ല​ഹ​പ്പെ​രു​മ 82 വോ​ട്ടു​ക​ൾ നേ​ടി. ഇ​ട​തു​ക​ക്ഷി​യാ​യ ജ​ന​ത വി​മു​ക്തി പെ​രു​മു​ന നേ​താ​വ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ​യ്ക്കു​ ല​ഭി​ച്ച​തു വെ​റും മൂ​ന്നു വോ​ട്ടു​ക​ള്‍.ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. സ്പീ​ക്ക​ർ മ​ഹി​ന്ദ യാ​പ അ​ബേ​വ​ർ​ധ​ന​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ തേ​ടി.ജ​നാ​ധി​പ​ത്യ​ക്ര​മം കാ​ത്തു​സൂ​ക്ഷി​ച്ച​തി​നു പാ​ർ​ല​മെ​ന്‍റി​നോ​ടു ന​ന്ദി​പ​റ​ഞ്ഞ റ​നി​ൽ വി​ക്ര​മ​സിം​ഗെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം തേ​ടി. വി​ഘ​ടി​ച്ചു​നി​ന്ന ന​മ്മ​ൾ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 12 മണിയോടെയാണ് സോണിയ ഗാന്ധി, മക്കളായ പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും അഭിഭാഷകയ്ക്കുമൊപ്പം ഇ.ഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് കാറിനെ അനുഗമിച്ച എം.പിമാര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി. സോണിയ ഗാന്ധിയുടെ കാര്‍ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇ.ഡി ആസ്ഥാനത്തേക്ക് കടത്തിവിട്ടത്.

രാഹുല്‍ ഗാന്ധി ഇ.ഡി ആസ്ഥാനത്തു എത്തി. സോണിയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പ്രിയങ്കയെ സഹായത്തിനായി അനുവദിച്ചിട്ടുണ്ട്.

സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എല്ലാം കസ്റ്റഡിയിലായിട്ടുണ്ട്. സമാധാനപരമാണ് പ്രതിഷേധമെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് എം.പി ദീപേന്ദ്രര്‍ എസ്.ഹൂഡ പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. വിലക്കയറ്റം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെങ്കിലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും മല്ലികാര്‍ജുന ഖാര്‍ഗെ വിമര്‍ശിച്ചു.

സോണിയ ഗാന്ധിയെ അപമാനിക്കാനാണ് ഇ.ഡിയുടെ ശ്രമം. കോണ്‍ഗ്രസിനെതിനെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.

ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി.

ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 9,23,214 കോടി(115.5 ബില്യണ്‍ ഡോളര്‍)രൂപയാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ 8,36,088 കോടി രൂപ(104. ബില്യണ്‍ ഡോളര്‍)യും മുകേഷ് അംബാനിയുടേത് 7,19,388 കോടി (90 ബില്യണ്‍ ഡോളര്‍)രൂപയുമാണ്.

പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി. ചെറുകിട ഉത്പന്ന വ്യാപാരത്തില്‍നിന്ന് തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ബിസിനസ് വ്യാപിപ്പിച്ചാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്.

മലയാളി താരം സഞ്ജു സാംസണിന്റെ ആരാധകക്കൂട്ടം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു ടീമിലുണ്ടെന്ന് പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ആഘോഷം അന്നത്തെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വരെ അതിശയിപ്പിച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിലും സഞ്ജുവിനെ പിന്തുണയ്ക്കാന്‍ ഒരു കൂട്ടമുണ്ടാകുമെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം.

ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് സഞ്ജു ട്രിനിഡാഡിലാണ്. സഞ്ജു വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ തന്നെ സഞ്ജു ചേട്ടാ, ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും, പൊളിച്ചേക്കണേ എന്ന് ഒരാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. സഞ്ജു അതിന് ഒക്കെയെന്ന് മറുപടിയും നല്‍കിയിരുന്നു. ഈ വീഡിയോ ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലുണ്ടായിരുന്നവരെ പരിചയപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഇപ്പോള്‍.

“ഹലോ എല്ലാവര്‍ക്കും നമസ്കാരം, ഞാനിപ്പോള്‍ ട്രിനിഡാഡിലാണ്. നമ്മുടെ ചേട്ടന്മാര്‍ കൂടെയുണ്ട്. വളരെ സന്തോഷം, ചെട്ടനിവിടെ ഉണ്ട്. ഒരു വീഡിയോ എടുക്കാന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. കരീബിയനില്‍ ആദ്യ അനുഭവം ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ എന്റെ അടുത്ത് ചേട്ടന്‍ ബാക്കീന്ന് വിളിച്ച് കപ്പേം മീനും വേണോന്ന് ചോദിച്ചാണ് എന്നെ വീഴ്ത്തിയത്. അങ്ങനെയാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്,” സഞ്ജു വീഡിയോയില്‍ പറഞ്ഞു.

നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ശിഖര്‍ ധവാനാണ് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ കൂറ്റന്‍ മല കയറുന്ന പ്രണവിനേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വളരെ നിസാരമായാണ് പ്രണവ് മല കയറുന്നത്. ക്ലൈംബിങ്ങ് ഷൂസ് മാത്രമാണ് പ്രണവ് മലകയറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിച്ചിട്ടുണ്ട്.

കേരള ബോക്സ് ഓഫീസ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രണവിന് കയ്യടി മാത്രമല്ല വിമര്‍ശനവും ഒരുപോലെ ലഭിക്കുന്നണ്ട്. ചെക്കന് ഓരേ പൊളിയെന്നും സിനിമയേക്കാള്‍ താത്പര്യം ഇത്തരം കാര്യങ്ങളോടാണെന്നുമാണ് കമന്റ്. എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അഭാവത്തിലുള്ള അഭ്യാസം അപകടകരമാണെന്നും ചിലര്‍ പറയുന്നു.

നേരത്തെ ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും വൈറലായിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് ആ വീഡിയോയിൽ കഴിഞ്ഞത്. പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

തൃശ്ശൂരിൽ മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്‌സിലേയ്ക്ക് ഇടിച്ചു കയറി ഒരു മരണം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറിലേയ്ക്കാണ് ഥാർ ഇടിച്ചുകയറിയത്. പാടൂക്കാട് രമ്യ നിവാസിൽ 67കാരനായ രവിശങ്കർ ആണ് അപകടത്തിൽ മരിച്ചത്.

കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകൾ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാർ, ബി.എം.ഡബ്ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. എതിർദിശയിൽ നിന്നുവന്ന ഥാർ കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിന് പിന്നാലെ ബി.എം.ഡബ്ള്യു കാറും നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൃശ്ശൂർ അയ്യന്തോൾ സ്വദേശി ഷെറിൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈദ്യപരിശോധനക്ക് വിധേയനാക്കിയതിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

നടി നയന്‍താരക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും നോട്ടീസ് അയച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. 25 കോടി രൂപ നല്‍കിയായിരുന്നു നെറ്റ്ഫ്‌ലിക്‌സ് ആഡംബര വിവാഹത്തിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരുന്നത്.

താരദമ്പതികളുടെ കല്യാണത്തിന്റെ ചിലവ് മുഴുവന്‍ വഹിച്ചത് നെറ്റ്ഫ്‌ലിക്‌സായിരുന്നു. വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്സ് പിന്‍മാറിയതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്യുന്നതിന് മുന്‍പേ വിഘ്നേഷ് ശിവന്‍ വിവാഹച്ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഷാരൂഖ് ഖാന്‍, സൂര്യ, രജനികാന്ത്, ജ്യോതിക, അനിരുദ്ധ്, വിജയ് സേതുപതി തുടങ്ങി വന്‍താരനിര തന്നെ വിവാഹ ചടങ്ങിനെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ഷെയര്‍ ചെയ്തത്.

തങ്ങളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ പുറത്തുവിട്ടത് നെറ്റ്ഫ്‌ലിക്‌സിനെ ചൊടിപ്പിക്കുകയായിരുന്നു. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിവാഹ വീഡിയോയുടെ പ്രാധാന്യം കുറഞ്ഞെന്നും കാണികള്‍ ഉണ്ടാവില്ലെന്നുമാണ് നെറ്റ്ഫ്‌ലിക്‌സ് കാരണമായി പറയുന്നത്.

മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. അതിഥികള്‍ക്കുള്ള മുറികള്‍, അലങ്കാരം, മേക്കപ്പ്, സുരക്ഷ, കൂടാതെ ഓരോ പ്ലേറ്റിനും 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉള്‍പ്പെടെ മുഴുവന്‍ ചടങ്ങുകള്‍ക്കും നെറ്റ്ഫ്ളിക്സ് തന്നെയാണ് പണം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അതേസമയം, ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്ളിക്സ് വീഡിയോ സ്ട്രീം ചെയ്യാത്തതിനെ തുടര്‍ന്നാണ് വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ടത്. ഇനിയും ആരാധകര്‍ കാത്തിരിക്കില്ലെന്ന് പറഞ്ഞാണ് വിഷ്‌നേഷ് വിവാഹം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയായപ്പോള്‍ ഫോട്ടോ പുറത്ത് വിട്ടത്.

ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിൽ വേറിട്ട പ്രതിഷേധവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ സദാചാരം പൊക്കി പിടിച്ചവർക്ക് മറുപടി നൽകിയത്.

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് (സിഇടി) സമീപമാണ് വേറിട്ട പ്രതിഷേധം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയത്. ആദ്യം കാരണം പിടികിട്ടിയില്ല.

ശേഷം, ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വിദ്യാർത്ഥികൾ പരസ്യമായി രംഗത്ത് വരികയായിരുന്നു. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇതോടെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംഭവം വൈറലാകുമെന്നും ഇത്രയേറെ പിന്തുണ ലഭിക്കുമെന്നും കരുതിയില്ലെന്ന് പ്രതിഷേധത്തിന്റെ ഭാഗമായ വിദ്യാർഥി ആര്യ പറഞ്ഞു.

കർണാടകയിലെ ശിരൂർ ടോൾ പ്ലാസയിൽ ആംബുലൻസ് നിയന്ത്രണം വിട്ടുമറിഞ്ഞ് നാലുപേർ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. രോഗിയുമായി പോയ ആംബലുൻസാണ് മറിഞ്ഞത്. രോഗിയും രണ്ട് അറ്റൻഡർമാരും ടോൾ ബൂത്തിലെ ജീവനക്കാരനുമാണ് മരിച്ചത്.

പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റോഡിലെ വെള്ളത്തിൽ തെന്നിമാറിയ ആംബുലൻസ് ടോൾ ബൂത്ത് ക്യാബിനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ആംബുലൻസ് വരുന്നതു കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസ് എത്തുന്നതിനു തൊട്ടുമുൻപ് രണ്ട് ബാരിക്കേഡുകൾ ഒരു ഉദ്യോഗസ്ഥൻ നീക്കം ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥൻ മൂന്നാമത്തെ ബാരിക്കേഡ് നീക്കം ചെയ്യുന്നതിനിടെയാണ് ആംബുലൻസ്

ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിൽ ഹോക്കി താരം ശ്യാമിലി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഡയറിയിൽ എഴുതി വച്ചശേഷമാണ് ഏപ്രിൽ 25നു വൈകിട്ട് ശ്യാമിലി ഫാനിൽ തൂങ്ങി മരിക്കുന്നത്. ആഴ്ചകൾക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കൾ പൊലീസിനു കൈമാറിയിട്ടുണ്ട്.

‘എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ചു കള്ള്, ബീയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്സ് വിഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’ – ഇംഗ്ലിഷും മലയാളവും കലർത്തി സ്വന്തം കൈപ്പടയിൽ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളിൽ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നുമുണ്ടായ പീഡനങ്ങൾ വിശദമായി പറയുന്നുണ്ട്. തന്റെ പേരിൽ ഫെയ്സ്ബുക് പേജുണ്ടാക്കി പല പെൺകുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പിൽ പറയുന്നു.

മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. മരണം. ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭർതൃവീട്ടിലും പിന്നീടു സ്വന്തം വീട്ടിൽ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കൾ പറയുന്നു.

മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ‍ഡയറിയിലുള്ള പല കാര്യങ്ങളുമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാൻ സാധ്യതയുണ്ടെന്നിരിക്കെ പാസ്പോർട് പൊലീസ് തിരികെ നൽകി. സഹോദരി മരിക്കുമ്പോൾ ഇയാൾ നാട്ടിൽ ഇല്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്.

നാലു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനം നൽകണം എന്ന് ആവശ്യപ്പെട്ടു നിർബന്ധിച്ചു. ഗർഭിണിയായിരിക്കെ സ്കൂട്ടറിൽ തിരുവല്ല വരെ കൊണ്ടു പോയത് ഗർഭഛിദ്രത്തിനു കാരണമായി. ഭർതൃവീട്ടിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ശാരീരികമായി മർദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാർക്കൊപ്പം യാത്ര പോകാൻ നിർബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിർബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഡയറിയിൽ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.

RECENT POSTS
Copyright © . All rights reserved