back to homepage

Specials

ക്ഷീണിതനായ നവയുഗ മലയാളി – രാജേഷ്‌ ജോസഫ് എഴുതിയ ലേഖനം 0

കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേയ്ക്ക് വന്ന പരിണാമം വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നെറ്റിയിലെ കഠിനമായ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിച്ചിരുന്നവര്‍ അത്രകണ്ട് അധ്വാനിക്കാതെ സമ്പത്ത് കുമിഞ്ഞ് കൂടിയപ്പോള്‍ ജീവിതത്തില്‍ ഉന്നത മൂല്യം കല്പിച്ചിരുന്ന പലതും പടിയിറങ്ങിയിരിക്കുന്നു. രക്തം വെള്ളത്തേക്കാള്‍ ശക്തമാണ് എന്ന വിശ്വാസത്തില്‍ നിന്ന് മാറി രക്തത്തിന്റെ അളവ് കുറയുകയും വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തിരിക്കുന്നു. സുഖലോലുപതയും അലസതയും മൂല്യാധിഷ്ഠിത ജീവിതത്തെ കാര്‍ന്ന് തിന്നുന്നു.

Read More

നിരാശയില്‍ നിന്ന് പ്രത്യാശയിലേക്ക്.. വ്യത്യസ്തമായ മലയാളം റാപ്പ് ഗാനം ‘കൂട്ടിലിട്ട തത്ത’ ശ്രദ്ധേയമാകുന്നു. 0

സ്വപ്നങ്ങള്‍ കാണാനുള്ളതാണ്, നടപ്പില്‍ വരുത്താനുള്ളതാണ്. ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കള്‍. എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ്ങള്‍ക്കിടയിലും അവര്‍ക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം നിരാശകള്‍ നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ ‘കൂട്ടിലിട്ട തത്ത’യുടെ അവസ്ഥയില്‍

Read More

സണ്ണി ലിയോണെ ചുവന്ന ബിക്കിനിയണിയിച്ചു നൂറുമേനി വിളവ് ; വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകന്റെ ഫ്രീക്കൻ ഐഡിയ, ചിത്രങ്ങൾ കാണാം 0

ഇപ്പോള്‍ ആരും പാടത്തേക്ക് നോക്കുന്നില്ല. എല്ലാവരുടേയും കണ്ണ് പോസ്റ്ററിലാണെന്നും റെഡ്ഡി പറഞ്ഞു. കാബേജും കോളിഫ്‌ളവറും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ റെഡ്ഡി കൃഷി ചെയ്യുന്നുണ്ട്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.

Read More

ഇന്ന് ഫെബ്രുവരി 14… വാലൻൈറൻസ് ഡേ … 0

ഫെബ്രുവരി..  അത് പ്രണയത്തിൻറെ മാസം.. ഫെബ്രുവരി 14.. ലോകമെമ്പാടും സ്നേഹത്തിൻറെ.. പരിശുദ്ധ പ്രണയത്തിൻറെ സന്ദേശങ്ങൾ മനസുകൾ കൈമാറും ദിനം. വാലൻൈറൻസ് ഡേ .. 150 മില്യൺ പ്രണയ സന്ദേശങ്ങളാണ് ഇന്ന് കോറിയിടപ്പെടുന്നത്. ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശംസാ സന്ദേശങ്ങൾ അയയ്ക്കപ്പെടുന്ന ദിനം. ഇതിൻറെ തുടക്കം പുരാതന റോമാ സാമ്രാജ്യത്തിലാണ്. പുരാതന ക്രൈസ്തവ പാരമ്പര്യവുമായി ഇതിന് ഗാഢമായ ബന്ധമുണ്ട്.

Read More

മാധവിക്കുട്ടിയുടെ ഹൃദയ താളം ഒപ്പിയെടുത്ത “ആമി”; സിനിമ റിവ്യൂ 0

ഇന്ന് കമലിന്റെ “ആമി” കണ്ടു, അതിമനോഹരമായ ചിത്രം. റിലീസായ ദിവസം തന്നെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും – ബാല്യവും, കൗമാരവും, യൗവ്വനവും – ഒരു റോസാ മൊട്ടിന്റെ തുടുത്ത നിറത്തിലും ദൃശ്യ ഭംഗിയിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്. മാധവിക്കുട്ടിയുടെ ബാല്യകാലമൊക്കെ ആനുകാലികങ്ങളില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വായിച്ചു വിരസതയുടെ വക്കില്‍ വരെ എത്തിയ അനുഭവമുണ്ട്. പക്ഷെ ഇവിടെ കമല്‍ എന്ന സംവിധായകന്റെ കരവിരുത് ഞങ്ങള്‍ അനുഭവിക്കുന്നു. 70 കളുടെ തുടക്കം അസുഖ ബാധിതയായി കിടക്കുന്ന മാധവിക്കുട്ടിയുടെ ക്ഷീണിതമാക്കപ്പെട്ട ഓര്‍മ്മകളിലൂടെ ആ ബാല്യകാലത്തേക്ക്‌ നമ്മള്‍ കടക്കുന്നു. മുകളില്‍ എഴുതിയിരിക്കുന്നത് പോലെ ഈ കാലഘട്ടത്തിനുപയോഗിച്ചിരിക്കുന്ന നിറം വളരെ തുടുത്തതാണ്.

Read More

സംഗീതം കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കം പ്രത്യേകതയുള്ളതാണ് 0

പാട്ട് ആസ്വദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സംഗീതത്തിന് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് ഏറെയാണ്. ജീവിത്തിലെ വിഷമഘട്ടങ്ങളില്‍ പോലും മനസ്സിന് ശാന്തത നല്‍കാന്‍ സംഗീതത്തിന് കഴിവുണ്ട്. ബസ്സിലോ കാറിലോ യാത്ര ചെയ്യുന്ന സമയത്ത് കേള്‍ക്കുന്ന ചില പാട്ടുകള്‍ നമ്മെ ഓര്‍മ്മകളിലേക്ക് തള്ളിവിടാറുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചോ, വീട്, സുഹൃത്തുക്കള്‍ തുടങ്ങി പലവിധത്തിലുള്ള ഓര്‍മകളിലേക്ക് ചില പാട്ടുകള്‍ നമ്മെ കൊണ്ടെത്തിക്കും. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നത് ചിലരുടെ അനുഭവമാണ്. നിങ്ങള്‍ അങ്ങനെയുള്ള ആളാണോ? എങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് ചില പ്രത്യേകതകളുണ്ട്.

Read More

വാഴപ്പഴത്തിന്റെ തൊലിയും കഴിക്കാം; പുതിയ കണ്ടുപിടിത്തം നടത്തി ജാപ്പനീസ് കര്‍ഷകര്‍; കൃഷിരീതി വിസ്മയകരം 0

വാഴപ്പഴം കഴിച്ചാല്‍ അതിന്റെ തൊലി എന്ത് ചെയ്യുമെന്നത് ഒരു പ്രശ്‌നമാണ്. അടുത്ത ബിന്‍ കാണുന്നത് വരെ തൊലി കയ്യില്‍തന്നെ സൂക്ഷിക്കേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തൊലിയുള്‍പ്പെടെ കഴിക്കാന്‍ പറ്റുന്ന പുതിയ ഇനം വാഴപ്പഴം കണ്ടുപിടിച്ചിരിക്കുകയാണ് ജപ്പാനിലെ കര്‍ഷകര്‍. വളരെ താഴ്ന്ന

Read More

ഇതാണ് ലെസ്റ്ററിലെ ബിറ്റ് കോയിൻ എടിഎം. ഇവിടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ക്രിപ്റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യാം. യുകെയിൽ ക്രിപ്റ്റോ കാർബൺ ദിനംപ്രതി ജനകീയമാകുന്നു. പുതിയ ഡിജിറ്റൽ കറൻസിയെ കുറിച്ച് അറിയാൻ ജനങ്ങൾ ഉത്സാഹത്തോടെ ഇൻറർനെറ്റിൽ 0

ലോക ജനതയുടെ ഏറ്റവും പുതിയ ചൂടുള്ള സംസാരവിഷയമായി ക്രിപ്റ്റോ കറൻസി മാറുന്നു. പുതിയ ഡിജിറ്റൽ കറൻസിയെ കുറിച്ച് അറിയാൻ ജനങ്ങൾ ഉത്സാഹത്തോടെ ഇൻറർനെറ്റിൽ സെർച്ച് തുടങ്ങിക്കഴിഞ്ഞു. ബിറ്റ് കോയിൻ, ലിറ്റ് കോയിൻ, ക്രിപ്റ്റോ കാർബൺ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ക്രിപ്റ്റോ കറൻസികൾ ലോകമെങ്ങും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ക്രിപ്റ്റോ കാർബൺ യുകെയിൽ ദിനംപ്രതി ജനകീയമായിക്കൊണ്ടിരിക്കുകയാണ്.

Read More

വഞ്ചകനായ കാമുകനോട് മധുരപ്രതികാരം ; യുവതിയുടെ കുറിപ്പ് വൈറലാകുന്നു 0

ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. എന്നാല്‍ ജീവനേക്കാളേറെ സ്നേഹിച്ച വ്യക്തി ചതിച്ചാല്‍ , കാമുകനും കാമുകിയും പ്രതികാര ദാഹിയാകും എന്നതില്‍ സംശയമൊന്നും ഇല്ല. എന്നാല്‍ തന്നെ പ്രണയിച്ച്‌ വഞ്ചിച്ച കാമുകനോട് യുവതിയുടെ മധുരപ്രതികാരത്തിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് പേരു വെളിപ്പെടുത്താത്ത യുവതി തന്റെ പ്രണയ തകര്‍ച്ച മറികടന്ന കഥ വ്യക്തമാക്കിയത്.

Read More

ബിറ്റ് കോയിൻ എടിഎം യുകെയിൽ 105 എണ്ണം… ലണ്ടനിലും ബെർമിങ്ങാമിലും മാഞ്ചസ്റ്ററിലും ഡെർബിയിലും ലെസ്റ്ററിലും ക്രിപ്റ്റോ കറൻസി പ്രചാരത്തിൽ… ടീസൈഡിലെ പബിൽ വില്പന മുഴുവനും ക്രിപ്റ്റോ കറൻസിയിൽ. 0

യുകെയിൽ ദിനംപ്രതി ബിറ്റ് കോയിൻ എടിഎമ്മുകളുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 105 ക്രിപ്റ്റോ കറൻസി എടിഎമ്മുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ലണ്ടനിലാണ് ഏറ്റവും കൂടുതൽ. 77 എണ്ണം. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ പ്രചാരം അനുദിനം വർദ്ധിക്കുന്നതിനനുസരിച്ച് എടിഎമ്മുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. മാഞ്ചസ്റ്ററിൽ മൂന്നും ബെർമ്മിങ്ങാമിൽ ആറും ലെസ്റ്ററിൽ മൂന്നും ബിറ്റ് കോയിൻ എടിഎമ്മുകളുണ്ട്. ബെൽഫാസ്റ്റ്, ബ്രിസ്റ്റോൾ, കാർഡിഫ്, ചെംസ്‌ഫോർഡ്, ബ്രൈറ്റൺ, ഡെർബി, എഡിൻബറോ, ഗ്ലാസ് ഗോ, ഹാരോ, ഹേസ്റ്റിംഗ്സ്, ലീഡ്സ്, പെൻസാൻസ്, പോർട്സ് മൗത്ത്, റോയൽ ടേൺ ബ്രിഡ്ജ് വെൽസ് എന്നിവടങ്ങളിലും എടിഎമ്മുകളുണ്ട്.

Read More