Crime

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസിന്റെ പിടിയിലായത്. ഡിസംബർ പതിനാലിനാണ് ബീന കാമുകനൊപ്പം പോയത്.

ഒൻപതും പതിമൂന്നും വയസുള്ള മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് എത്തുന്നതിനിടെയാണ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞത്

ബന്ധു വീടിനടുത്തുള്ള റോഡിൽ മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകൻ രതീഷിന് ഒപ്പം പോകുകയായിരുന്നു. ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോയ ശേഷം കടമ്മനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.

പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. കൂടാതെ നിരവധി കേസുകളിൽ പ്രതിയുമാണ് ഇയാൾ.

ത്രേസ്യാപുരം സ്വദേശിനിയായ 51കാരി ശാഖാകുമാരിയുടേത് കൊലപാതം. ഭര്‍ത്താവായ 26കാരന്‍ അരുണിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശിയാണ് അരുണ്‍. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായിരുന്നു ശാഖാകുമാരി. ഇവരെ രണ്ട് മാസം മുന്‍പാണ് അരുണ്‍ വിവാഹം ചെയ്തത്.

ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും നാട്ടുകാരും വെളിപ്പെടുത്തി. അതേസമയം, ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താന്‍ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്‌സായ രേഷ്മയും വെളിപ്പെടുത്തി.

വിവാഹ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നാണ് രേഷ്മയുടെ വെളിപ്പെടുത്തല്‍. അതേസമയം, കൂട്ടുകാരില്‍ നിന്നടക്കം അരുണിനു അപമാനമേല്‍ക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവര്‍ വഴക്കിട്ടതായും രേഷ്മ കൂട്ടിച്ചേര്‍ത്തു.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അരുണ്‍ തയാറാകാതിരുന്നത് ശാഖകുമാരിയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുണ്‍ വഴങ്ങിയില്ലെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം പുറമെ, വിവാഹമോചനത്തിന് അരുണ്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററില്‍ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ബോധപൂര്‍വം ശാഖയെ പലതവണ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു.

വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാന്‍ അരുണ്‍ തീരുമാനിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്മസ് വിളക്കുകള്‍ തൂക്കാന്‍ കണക്ഷന്‍ എടുത്തിരുന്ന വയറില്‍നിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതാണ് കേസിലെ കൊലപാതകം തെളിയാന്‍ ഇടയാക്കിയത്.

ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകള്‍ കണ്ടിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.

കൊല്ലത്തെ ഉത്രാവധക്കേസിനും സമാനമാണ് ശാഖാകുമാരിയുടെ കൊലപാതകത്തിലും പ്രതി അരുണിന്റെ വഴികള്‍ എന്നതാണ് ലഭിക്കുന്ന വിവരം. ഉത്രയെ പലതവണ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ വീണ്ടും നടത്തിയ പരിശ്രമത്തിലാണ് ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത്. അരുണും മുന്‍പ് പല തവണ ഷോക്കടിപ്പിച്ച് ശാഖാകുമാരിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഒടുവില്‍ അവസാനത്തെ ശ്രമത്തില്‍ ശാഖയെ ഷോക്കടിപ്പിച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.

സിസ്റ്റര്‍ അഭയയുടെ മുഖത്ത് ചെറിയ മുറിവ് കണ്ടുവെന്നും കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞതായും സിസ്റ്റര്‍ അഭയയുടെ അധ്യാപികയായിരുന്ന പ്രൊഫസര്‍ ത്രേസ്യാമ്മ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഫസര്‍ ത്രേസ്യാമ്മ ഇപ്രകാരം പ്രതികരിച്ചത്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ രഹസ്യമൊഴി കൊടുത്ത വ്യക്തിയാണ് പ്രൊഫസര്‍ ത്രേസ്യാമ്മ. മാത്രമല്ല സിസ്റ്റര്‍ അഭയയുടെ അധ്യാപികയുമായിരുന്നു ഇവര്‍. അഭയയുടെ മുഖത്ത് ചെറിയ മുറിവ് ഞാന്‍ കണ്ടു, കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞു. ഭീഷണികളും സമ്മര്‍ദ്ദമുണ്ടായി. മോഴി കൊടുത്തതിന് ശേഷം ഒരുപാട് ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. എന്നാലും മൊഴിയില്‍ ഉറച്ചു നിന്നുവെന്ന് ഈ അധ്യാപിക പറയുന്നു.

അവര്‍ കൊല്ലുന്നത് ഞാന്‍ കണ്ടില്ല പക്ഷെ എനിക്ക് അറിയാവുന്ന വിവരങ്ങള്‍ എല്ലാം സിബിഐയുടെ അന്വേഷണത്തില്‍ പറഞ്ഞതായും പ്രൊഫസര്‍ ത്രേസ്യാമ്മ പ്രതികരിച്ചു. അഭയയുടെ നീതിക്കുവേണ്ടി അഭയയുടെ ആത്മാവിന്റെകൂടെ സഹായത്തോടെ എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നും പ്രൊഫസര്‍ പറഞ്ഞു.

ഒരു ദൃക്സാക്ഷി മാത്രം, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തൊണ്ടിമുതലൊന്നുമില്ല. എന്നിട്ടും 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായതു സാക്ഷി മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലുള്ള സാഹചര്യ തെളിവുകളാണ്. മോഷ്ടിക്കാന്‍ കോണ്‍വന്റില്‍ കയറിയ രാജു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു വൈദികരെ അന്നു പുലര്‍ച്ചെ അവിടെ കണ്ടെന്നു പറഞ്ഞതു മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട ഏകദൃക്സാക്ഷി മൊഴി.

പ്രതിയുടെ കോണ്‍വന്റിലെ സാന്നിധ്യം വ്യക്തമാക്കാന്‍ ഈ മൊഴി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൊലപാതകം ഉറപ്പിക്കാന്‍ നിര്‍ണായകമായത് ശാസ്ത്രീയ-സാഹചര്യ തെളിവുകളാണ്. നാര്‍ക്കോ അനാലിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നീണ്ടത്.

തിരുവനന്തപുരം കാരക്കോണത്ത് അമ്പത്തിയൊന്നുകാരിയായ ഭാര്യയെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തി. ശാഖികുമാരിയെയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രായം കൂടിയ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലനടത്തിയതെന്ന് അരുണ്‍ ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു. സ്വത്ത് തട്ടിയെടുക്കല്‍ ലക്ഷ്യമാണോയെന്നും അന്വേഷിക്കുന്നു.

51 കാരിയെ ഇരുപത്തിയെട്ടുകാരന്‍ കല്യാണം കഴിക്കുന്നു. അപൂര്‍വമായ ആ വിവാഹബന്ധം രണ്ട് മാസം പിന്നിടുമ്പോളേക്കും ക്രൂരമായ കൊലയിലേക്കെത്തുന്നു. കാരക്കോണത്തിനടുത്ത് ത്രേസ്യാപുരം എന്ന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുക്കമിതാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ശാഖിയെ മരിച്ച നിലയില്‍ അയല്‍ക്കാര്‍ കാണുന്നത്. വൈദ്യുതാഘാതമേറ്റെന്ന് പറഞ്ഞ് അരുണ്‍ അയല്‍ക്കാരെ വിളിക്കുകയായിരുന്നു.

എങ്ങിനെയാണ് വൈദ്യുതാഘാതമേറ്റതെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ ഉത്തരം പറഞ്ഞതും മരിച്ചിട്ട് ഏതാനും മണിക്കൂറായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതും സംശയത്തിനിടയാക്കിയതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു. അരുണിനെ കസ്റ്റഡിയിലെടുത്ത് വെള്ളറട സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ഷോക്കടിപ്പിച്ച് കൊന്നതായി സമ്മതിച്ചു.

ക്രിസ്മസ് ആഘോഷത്തിനായി വാങ്ങിയ വയറുകള്‍ പ്ളഗില്‍ ഘടിപ്പിച്ച് ഹാളിലിട്ടു. രാവിലെ ഉറക്കമെണീറ്റ ശാഖി അത് എടുത്ത് മാറ്റാന്‍ ശ്രമിച്ചതോടെ വൈദ്യുതാഘാതമേറ്റ് വീണെന്നാണ് അരുണിന്റെ മൊഴി. വിവാഹമോചനത്തിന് തയാറാകാത്തതാണ് കൊലയ്ക്ക് കാരണമെന്നും മൊഴിയുണ്ട്. 51 കാരിയെ കല്യാണം കഴിച്ചതില്‍ സുഹൃത്തുക്കള്‍ കളിയാക്കുന്നതായി പറഞ്ഞ് അരുണ്‍ വഴക്കിട്ടിരുന്നതായി കാര്യസ്ഥനും സാക്ഷ്യപ്പെടുത്തി.

ആശുപത്രിയില്‍വച്ച് പരിചയപ്പെട്ടാണ് ഇരുവരും കല്യാണം കഴിച്ചത്. ശാഖിയുടെയും ആദ്യവിവാഹമാണ്. ശാഖിയ്ക്ക് ധാരാളം സ്വത്തുണ്ട്. അത് തട്ടിയെടുക്കാനുള്ള നീക്കമാണോ കല്യാണവും കൊലപാതകമെന്നും അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം കാരക്കോണത്ത് 51കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖയുടെ ഭര്‍ത്താവ് അരുണിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയില്‍ കണ്ട ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശാഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. മതാചാരപ്രകാരം ആയിരുന്നു വിവാഹം. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കിടപ്പുരോഗി അമ്മയും ശാഖയും അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ടു മാസക്കാലയളവിൽ ഇവർ തമ്മിലുള്ള വഴക്കുകൾ പതിവായിരുന്നുവെന്ന് വീട്ടിലെ ഹോം നേഴ്സ് പറയുന്നു. വിവാഹ ഫോട്ടോ പുറത്തുപോയതും, വിവാഹം രജിസ്റ്റർ ചെയ്യാത്തതും ആയിരുന്നു തർക്കത്തിന് കാരണം. മൃതദേഹത്തിലും ഹാളിലും ചോരപ്പാടുകൾ കണ്ടെത്തിയതും, ശാഖയുടെ മൂക്ക് ചതഞ്ഞ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.

അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ ഉൾപ്പെടെ എത്തിയാൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരു എന്ന് വെള്ളറട പൊലീസ് പറഞ്ഞു.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍. പാലക്കാടാണ് സംഭവം. തെങ്കുറിശ്ശി സ്വദേശിയും 27കാരനുമായ അനീഷിനെയാണ് പെണ്‍കുട്ടിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കൃത്യം നടത്തി ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രഭുകുമാര്‍ പൊലീസ് പിടിയില്‍ ആവുന്നത്. അമ്മാവന്‍ സുരേഷിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

വൈകിട്ട് 6:30ഓടെ മാനാംകുളംമ്പില്‍ വച്ചായിരുന്നു സംഭവം. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദത്ത് വെള്ളിയാഴ്ച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കടയിലേക്ക് പോവുകയായിരുന്ന അനീഷിനെയും സഹോദരനേയും പ്രഭുകുമാറും സുരേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

അനീഷിന്റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്റേയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്. ദുരഭിമാനക്കൊലയിലേക്കാണ് സംഭവം വിരള്‍ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമാകാനാണ് സാധ്യതയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് മാസം മുന്‍പാണ് അനീഷും ഹരിതയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ഭാര്യയുടെ കുടുംബത്തില്‍ നിന്ന് അനീഷിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.

സിസ്റ്റർ അഭയ കൊലക്കേസിൽ സിബിഐ പ്രത്യേക കോടതിയുടെ വിധിയ്‌ക്കെതിരെ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിൽ അപ്പീൽ നൽകും. മുതിർന്ന അഭിഭാഷകനായ രാമൻ പിള്ള മുഖേനയായിരിക്കും ക്രിസ്മസ് അവധിക്ക് ശേഷം പ്രതികൾ കോടതിയെ സമീപിക്കുക.

കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.

ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ചരിത്രവിധി പ്രസ്താവിച്ചത്.

കേരള ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് സിബിഐ വിചാരണ കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തി. അർബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്‌ജിയോട് പറഞ്ഞു. വാർധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവർക്ക് മറ്റാരുമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും സിസ്റ്റർ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.

സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്‌തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാ. കോട്ടൂർ വാദിച്ചിരുന്നു. മൂന്നാം സാക്ഷിയായ അടയ്‌ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാ. കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വിലയ്‌ക്കെടുത്തില്ല.

ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.

ജസ്ന തിരോധാനക്കേസില്‍ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചന നല്‍കി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

കേസില്‍ വളരെയധികം പുരോഗതിയ സമയത്താണ് കോവിഡ് 19 വന്നത്, അത് അന്വേഷണത്തെ ബാധിച്ചുവെന്ന് തച്ചങ്കരി പറഞ്ഞു. 2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്.

തച്ചങ്കരിയുടെ വാക്കുകള്‍ ഇങ്ങനെ;

‘ജസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെജി സൈമണ്‍ ആണ്. ആ സമയത്ത് കേസില്‍ വളരെയധികം പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി. പക്ഷേ, ആ സമയത്താണ് കോവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമായി.

ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. ജസ്‌ന പോയ വാഹനത്തെ കുറിച്ച് ധാരണയായിവന്നപ്പോഴാണ് മുന്നോട്ടുപോകാന്‍ കഴിയാത്ത രീതിയില്‍ കോവിഡ് തടസ്സമായത്. സൈമണ്‍ 31ന് റിട്ടയര്‍ ചെയ്യും. അദ്ദേഹം ഇപ്പോഴും കേസിന് പിറകേയാണ്. അതൊരു ലഹരി പോലെയാണ് സൈമണിന്. അത് തെളിയിക്കപ്പെടും. കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വകയുണ്ട്’,

സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം മലയാളികള്‍ക്കിന്നും നീറുന്ന ഓര്‍മയാണ്. കൊലപാതകമെന്നു സിബിഐയും ആത്മഹത്യയെന്നു ക്രൈംബ്രാഞ്ചും ആവര്‍ത്തിച്ച കേസിൽ, കൊലപാതകമെന്ന വാദം സിബിഐ പ്രത്യേക കോടതി ശരിവച്ചപ്പോൾ 28 വർഷം നീണ്ട ദുരൂഹതയ്ക്ക് അവസാനമാകുന്നു.

പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റർ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. രാത്രിയിൽ വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ തിരിച്ചു മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്ക് അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിജ് പാതി തുറന്നനിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു. വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കളവാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു.

അടുക്കളയുടെ വാതിൽ മുതൽ കിണർ വരെയുള്ള ഭാഗങ്ങൾ അലങ്കോലമായിക്കിടന്നു. ഫയർ ഫോഴ്‌സിന്റെ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയുടെ നിഴലിൽ 17 ദിവസം ലോക്കൽ പൊലീസും ഒൻപതു മാസം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. മാനസിക അസ്വാസ്‌ഥ്യം മൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കണ്ടെത്തലില്‍ ഇരു അന്വേഷണങ്ങളും അവസാനിപ്പിച്ചു.

അഭയയുടെ ശിരോവസ്‌ത്രം, മൃതദേഹത്തിൽ കണ്ട വസ്‌ത്രം, അടുക്കളയിൽ കണ്ട പ്ലാസ്‌റ്റിക് കുപ്പി, ചെരുപ്പുകൾ, ഡയറി തുടങ്ങിയ സുപ്രധാന വസ്‌തുക്കൾ സബ് ഡിവിഷനൽ മജിസ്‌ട്രേട്ടിനു റിപ്പോർട്ട് നൽകിയ ഉടൻ ക്രൈംബ്രാഞ്ച് കത്തിച്ചുകളഞ്ഞു. തുടർന്ന് കേസ് വിവാദമായതോടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർന്നു.

അഭയയുടെ മരണം കൊലപാതകമെന്നു കണ്ടെത്തുന്നത് സിബിഐയാണ്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചിന് രണ്ടു വൈദികരെ കോണ്‍വെന്‍റില്‍ കണ്ടു എന്ന നിര്‍ണായക മൊഴി മോഷ്ടാവായ അടയ്ക്ക രാജുവില്‍നിന്ന് സിബിഐക്ക് ലഭിച്ചു.

മരണം കൊലപാതകമാണെന്ന് 1995 വരെ സിബിഐ സമ്മതിച്ചിരുന്നില്ല. 1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണു സിബിഐ ഇത് അംഗീകരിച്ചത്. സിബിഐ കേസ് ഏറ്റെടുത്ത് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മൂന്ന് പ്രതികള്‍ 2008 നവംബര്‍ 18ന് അറസ്റ്റിലായി. സിബിഐ എഎസ്പി നന്ദകുമാര്‍ നായരാണ് പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തത്.

നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകളുടെ ഫലമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. ഇതോടൊപ്പം അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഗസ്റ്റിനെയും സിബിഐ നാലാം പ്രതിയാക്കി.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. 133 സാക്ഷികളുണ്ടായിരുന്ന കേസില്‍ പ്രോസിക്യൂഷന് 49 പേരെയാണ് വിസ്തരിക്കാനായത്. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിയെങ്കിലും ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെയാണ് കേസില്‍ നിര്‍ണായകമായത്.

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ അഭയയുടെ നീതിക്ക് വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരക്കല്‍. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സിബിഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പോരാടിയത്.

രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങള്‍ പലതുമുണ്ടായിട്ടും ജീവന് വരെ ഭീഷണിയുണ്ടായിട്ടും ജോമോന്‍ പുത്തന്‍പുരക്കല്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തന്റെ ആരുമല്ലാതിരുന്ന സിസ്റ്റര്‍ അഭയക്ക് നീതി തേടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയത് സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കൂടി വിജയമാണിത്.

അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞിരുന്നു. പ്രതികള്‍ രണ്ടുപേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

RECENT POSTS
Copyright © . All rights reserved