Crime

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ പേ​രി​ലെ​ടു​ത്ത ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​ളി​സി രേ​ഖ​ക​ളി​ലെ ബാ​ല​ഭാ​സ്ക​റി​ന്‍റെ കൈ​യ്യൊ​പ്പ് വ്യാ​ജ​മാ​ണെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ജീ​വ​ന​ക്കാ​രെ സി​ബി​ഐ ഉദ്യോഗസ്ഥർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. നേ​ര​ത്തെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​യു​ടെ വി​വ​ര​ങ്ങ​ള്‍ ക​മ്പ​നി​യി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബാ​ല​ഭാ​സ്‌​ക​ര്‍ മ​രി​ക്കു​ന്ന​തി​ന് മു​മ്പാ​ണ് 82 ല​ക്ഷം രൂ​പ ഇ​ന്‍​ഷു​റ​ന്‍​സ് ക​വ​റേ​ജു​ള്ള പോ​ളി​സി ബാ​ല​ഭാ​സ്ക​റി​ന്‍റെ പേ​രി​ല്‍ എ​ടു​ക്കു​ന്ന​ത്. പോ​ളി​സി രേ​ഖ​ക​ളി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി വി​ഷ്ണു​വി​ന്‍റെ ​മൊ​ബൈ​ല്‍ ന​മ്പ​രും ഇ​മെ​യി​ല്‍ വി​ലാ​സ​വുമാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ക്കു​ന്ന​ത്.

പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ വധ ശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. ആക്രമണ ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.

ഫര്‍ഹാന എന്ന പെണ്‍കുട്ടിയാണ് ബന്ധുക്കള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. സ്വാലിഹ് എന്ന യുവാവുമായുള്ള വിവാഹത്തിന് തന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും സമ്മതമായിരുന്നുവെന്നുവെന്നും ഫര്‍ഹാന വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികള്‍ക്കെതിരെ വധശ്രമം നടത്തിയത്.

ബന്ധുക്കളില്‍ നിന്നും ആക്രമണം ഉണ്ടായപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പോലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു.

പ്രതികള്‍ നവ വരനായ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന വെളിപ്പെടുത്തി. പ്രതികള്‍ സ്വാധീനമുള്ളവരാണ്. അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലന്നും സ്വാലിഹ് പറഞ്ഞു.

യുവതിയെയും 3 മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലാണ് സംഭവം. എടവനക്കാട് കൂട്ടുങ്കല്‍ച്ചിറ മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത (25), മക്കളായ സവിനയ് (4), ശ്രാവണ്‍ (2), ശ്രേയ (4മാസം) എന്നിവരാണു മരിച്ചത്.

കടപ്പുറത്തോടു ചേര്‍ന്നു തന്നെയാണു കൂട്ടമരണം നടന്ന വീട്. അയല്‍വാസികളാണു മരണവിവരം പൊലീസില്‍ വിവരമറിയിച്ചത്. വിനീതയുടെ ഭര്‍ത്താവ് സനല്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ രാത്രി വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്കു വിഷം നല്‍കിയ ശേഷം വിനീത ജീവനൊടുക്കുകയായിരുന്നുവെന്നാണു നിഗമനം.

വീടിന്റെ ഹാളില്‍ ഉറങ്ങിയിരുന്ന താന്‍ രാവിലെ മത്സ്യബന്ധനത്തിനു പോകാന്‍ വസ്ത്രം മാറുന്നതിനു മുറിയിലെത്തിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടതെന്നു സനല്‍ പൊലീസിനോടു പറഞ്ഞു. കുട്ടികള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും വിനീത സമീപത്തു തന്നെ തൂങ്ങിയ നിലയിലുമായിരുന്നു.

വിനീത എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് വീടിനുള്ളില്‍ നിന്നു കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതകളില്ലെന്നും കുടുംബപ്രശ്‌നങ്ങളാണു പ്രേരണയായതെന്നാണു സൂചനയെന്നും പൊലീസ് പറഞ്ഞു. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് പറയുന്നു.

എന്നാല്‍ ഫൊറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ വിഷത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും.

കൊച്ചി ഞാറയ്ക്കലിൽ അമ്മയുടെയും മൂന്നു മക്കളുടെയും മരണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിനോടുള്ള സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഞാറയ്ക്കൽ എടവനക്കാട് അമ്മയും പിഞ്ചുകുട്ടികളും മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കുട്ടികളുടെ അമ്മയായ 25 കാരി വിനീത എഴുതിയ ഡയറിക്കുറിപ്പ് ആണ് കണ്ടെത്തിയത്. ഭർത്താവിനോടുള്ള സംശയം മൂലമുണ്ടായ കുടുംബ കലഹമാണ് മരണകാരണമെന്നാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്.

മത്സ്യത്തൊഴിലാളിയാണ് മരിച്ച വിനീതയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മൂന്ന് മക്കളുണ്ട്. ഭർത്താവിന് അന്യ സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിനീത ഈ കടുംകൈ ചെയ്തത്. നാലും മൂന്നും മൂന്ന് മാസവും മാത്രം പ്രായമായ പിഞ്ചു കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണക്കാരിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ പേരും കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ല​ത്തി​ൽ സൈ​ക്കോ കി​ല്ല​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കൊ​ല​യാ​ളി​യെ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് വ​ധി​ച്ചു. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദ് സ്വ​ദേ​ശി​യാ​യ ദി​ലീ​പ് ദേ​വ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.   ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ദേ​വ​ലി​നെ​തി​രെ ആ​റ് കൊ​ല​ക്കേ​സു​ക​ളാ​ണു​ള്ള​ത്. ര​ത്‌​ല​ത്തി​ൽ‌ ദേ​വ​ലും സം​ഘ​വും ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ന​വം​ബ​ർ 25 ന് ​ദി​പാ​വ​ലി ദി​വ​സം പ​ട​ക്കം​പൊ​ട്ടി​ച്ച് ആ​ളു​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​മാ​ണ് ദേ​വ​ൽ കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. അ​ടു​ത്തി​ടെ കു​റ​ച്ച് സ്ഥ​ലം വി​റ്റ​താ​യും വീ​ട്ടി​ൽ പ​ണം സൂ​ക്ഷി​ച്ചി​രി​ക്കാ​മെ​ന്നും അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ര​ത്‌​ല​ത്തി​ലെ കു​ടും​ബ​ത്തെ കൊ​ള്ള​യ​ടി​ക്കാ​ൻ ദേ​വാ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.  പ്രാ​യ​മാ​യ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളാ​ണ് ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സാ​ക്ഷി​ക​ൾ അ​വ​ശേ​ഷി​ക്കാ​തി​രി​ക്കാ​ൻ വീ​ട്ടു​കാ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ജൂ​ണി​ൽ ഒ​രു സ്ത്രീ​യെ​യും ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ദേ​വ​ലി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിയുന്നത്.

വീടിന്റെ കിണറ്റിന് സമീപത്തെ പപ്പായ മരത്തിന്റെ ചുവട്ടിൽ ദുർഗന്ധവും ഈച്ച ശല്ല്യവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. ഭർത്താവുമായി പിണങ്ങി ഒൻപതും ആറും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചു വന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു.

വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം രാത്രിയിൽ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വിജിയുടെ അച്ഛൻ മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്.

ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷാണ് ഭർത്താവ്. നിർമാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വർഷം മുൻപ് വിജി ഇറങ്ങിപ്പോയതാണ്. രാജേഷ്‌കുമാർ വിജിയുമായി പിണങ്ങി അഞ്ചു വർഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം..

ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം .ആൺ കുഞ്ഞാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും

സംസ്ഥാനത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കൊല്ലം അഞ്ചലിലെ ഉത്രാ വധക്കേസ്. ഉറങ്ങിക്കിടന്ന ഭാര്യ ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്ന് അറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിരുന്നു.

കൊലപാതകം നടന്ന് ആറു മാസത്തിനു ശേഷമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് തുടക്കമായത്. ഇപ്പോള്‍ പാമ്പ് സുരേഷ് സൂരജിനെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. മന്ദബുദ്ധിയായതു കൊണ്ട് ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നും മറ്റു ബുദ്ധിമുട്ടുകളില്ലാതെ ഒഴിവാക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനായാണ് പാമ്പിനെ വാങ്ങിയതെന്നും സുരേഷിനോട് പറഞ്ഞിരുന്നതായി പറയുന്നു.

എന്നാല്‍ ഉത്രയുടെ കൊലപാതകത്തിനു ശേഷം മാത്രമാണ് സൂരജ് തന്നോട് വെളിപ്പെടുത്തല്‍ നടത്തിയതെന്നും സുരേഷ് മൊഴി നല്‍കുന്നു. ഉത്രയെ കൊല്ലുക എന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് കേസില്‍ ആദ്യം പ്രതി പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു.

കേസിലെ പ്രതി സൂരജും, മാതപിതാക്കളും, സഹോദരിയും വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിചേര്‍ന്നിരുന്നു. കോടതി നടപടി ഉടന്‍ പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ഉത്രയുടെ
മാതാപിതാക്കളും ബന്ധുക്കളും.

പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ട്ര​യ​ർ ന​ഗ​ര​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേ​ർ മ​രി​ച്ചു. പതിനഞ്ചോളം പേർക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

മരിച്ചതിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈ​വ​റെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായുമായാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വസതിയില്‍ പൊലീസ് സൈബര്‍ വിഭാഗം പരിശോധന നടത്തി.

വൈകീട്ട്​ 4.30 ഓടെയായിരുന്നു പരിശോധന. കൊട്ടാരക്കര കോട്ടത്തലയിലെ പ്രദീപി​െൻറ വസതിയിലും ഇതോടൊപ്പം പരിശോധന നടന്നു. പ്രദീപ്​ ഉപയോഗിച്ചിരുന്ന ഫോണ്‍, ലാപ്ടോപ്​, ഓഫീസ് കമ്പ്യൂട്ടര്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്താനും പരിശോധിക്കാനുമായിരുന്നു റെയ്ഡ്.

പത്തനാപുരം സി.ഐ. എന്‍. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ രണ്ടര മണിക്കൂര്‍ നീണ്ട് നിന്ന പരിശോധന ഏഴ് മണിയോടെ അവസാനിച്ചു. സിം കാര്‍ഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കം പരിശോധിച്ചെന്നും സംശയിക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി. ഐ പറഞ്ഞു.

എസ്.ഐമാരായ സുബിന്‍ തങ്കച്ചന്‍, ഷിബു, അംബിക, റൂറല്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥനായ ജഗദ്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ പൊലീസിൻെറ നേതൃത്വത്തിലായിരുന്നു കൊട്ടാരക്കയിലെ വീട്ടിലെ പരിശോധന.

റെയ്ഡ് നടക്കുമ്പോള്‍ ഗണേഷേ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്.

പാലക്കാട് ചിറ്റൂരിലെ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പൊലീസിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മകന്റെ മൃതദേഹം കണ്ടത്. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. കർഷകൻകൂടിയായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പൊലീസ് പറഞ്ഞു. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താൻ ഉപയോ​ഗിച്ചിരുന്ന തോക്കാണിത്.

ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും. തോക്കിന്റെ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.

ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോഴും അവസാന മണിക്കൂറുകളില്‍ ആശ മാതാപിതാക്കളോട് പറഞ്ഞത് എന്നെ ഇടിച്ചിട്ടത് ആടല്ല എന്ന് മാത്രം ആയിരുന്നു. ഭര്‍ത്താവിന്റെ പേരോ സൂചനയോ അയാളുടെ ചവിട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ടും ആശ പറഞ്ഞിരുന്നില്ല. ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ആശ യാത്ര ആയതിന് ശേഷമാണ് ഭര്‍ത്താവിന്റെ ക്രൂരത പുറത്തറിയുന്നത്.

മകളുടെ മരണത്തിന് ശേഷം അവളുടെ വാക്കുകള്‍ ആ മാതാപിതാക്കളെ വേട്ടയാടി. ആട് ഇടിച്ചിട്ടതിനെ തുടര്‍ന്ന് വീണ് പരുക്ക് പറ്റി എന്നായിരുന്നു ആശയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ (36) പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആശയുടെ മാതാപിതാക്കള്‍ തയ്യാറായില്ല. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ആശയുടെ മരണത്തിന് ഉത്തരവാദി അരുണ്‍ ആണെന്ന് വ്യക്തമായി. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ്- ശോഭ ദമ്പതികളുടെ മകളാണ് ആശ(29). മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ നാലിനാണ് ആശ മരിച്ചത്. വീടിന് സമീപമുള്ള പാറമുകളില്‍ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആസയെ ഇടിച്ചിട്ടു എന്നായിരുന്നു ഭര്‍ത്താവ് അരുണ്‍ ബന്ധുക്കളോട് പറഞ്ഞത്. അന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ ആശയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രതി ആരുണാണെന്ന് വ്യക്തമായത്.

ഒക്ടോബര്‍ 31ന് മദ്യപിച്ച് എത്തിയ ആരുണ്‍ ആശയുമായി വഴക്കിട്ടു. അരുണ്‍ ആശയുടെ വയറ്റില്‍ ചവിട്ടി. ഇതോടെ ആശ ബോധരഹിതയായി.ഈ മാസം രണ്ടാം തീയതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആസുപത്രിയിലേക്കും മാറ്റി. എന്നാല്‍ ആരോഗ്യ സ്ഥിതി വളരെയധികം വഷളായതോടെ മീയ്യണ്ണൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ തുടരവെയാണ് ആശ മരിച്ചത്. ആശയെ ആട് ഇടിച്ചതാണെന്ന കഥ അരുണ്‍ ആശുപത്രിയിലും പറഞ്ഞു.

എന്നാല്‍ ഇവരുടെ രണ്ട് മക്കളെയും അരുണിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്തതോടെ മൊഴികളിലെ വൈരുധ്യം വ്യക്തമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ 7 മുറിവുകളാണു കണ്ടെത്തിയത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് അരുണിലേക്ക് അന്വേഷണ സംഘം എത്തിയത്.

Copyright © . All rights reserved
➤