India

ആരേയും മയക്കുന്ന സൗന്ദര്യവും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു മോനിഷ ഉണ്ണി. അകാലത്തിലുണ്ടായ താരത്തിന്റെ വേര്‍പാട് ഇന്നും എല്ലാവരുടേയും മനസിലൊരു കനലാണ്. വിനീതിനൊപ്പം അഭിനയിച്ച നഖക്ഷതങ്ങളായിരുന്നു മോനിഷയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തത്. ഇപ്പോഴിതാ മോനിഷയെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വിനീതിന്റെ വാക്കുകള്‍,

എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു മോനിഷ. നഖക്ഷതങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. മോനിഷയ്ക്ക് ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു.

മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. അന്ന് മോനിഷ മ രി ക്കു ന്നതിനു രണ്ടുദിവസം മുന്‍പ് ഞങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഞാന്‍ ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.
അന്ന് ചമ്പക്കുളം തച്ചന്‍ ഓടുന്ന സമയം ആയിരുന്നു. മോനിഷക്ക് ആ സിനിമ കാണണം എന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്.

അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആയിരുന്നു ആ ദുരന്തം സംഭവിച്ചത് എന്നാണ് താരം പറയുന്നത്. 1992 ഡിസംബര്‍ 5ന് രാവിലെ 6.15നാണ് ദേശീയ പാതയില്‍ എക്‌സ്‌റേ കവലയില്‍ കാറ പ ക ടത്തി ല്‍ മോനിഷ മ രി യ്ക്കു ന്നത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം.

 

പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്.

തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച് നന്ദു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ 22 കാരിയായ കൃഷ്ണപ്രിയ നേരത്തെ മരിച്ചിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.

പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

തീകൊളുത്തും മുന്‍പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.

കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചുകൊന്നതിന്റെ പ്രതികാരമായി മഹാരാഷ്ട്രയിലെ വാനരക്കൂട്ടം ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെ എറി​ഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗാവിലാണു കുരങ്ങന്മാരുടെ ക്രൂരപ്രതികാരം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നായ്ക്കുട്ടികളെ വലിച്ചിഴച്ച് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളിൽ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്.

പ്രൈമേറ്റുകൾ തെരുവിൽ നിന്ന് നായ്ക്കുട്ടികളെ തട്ടിയെടുക്കുകയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും മുകളിൽ നിന്ന് എറിയുകയും ചെയ്തതായി പറയപ്പെടുന്നു.റിപ്പോർട്ടുകൾ അനുസരിച്ച്, ഒരു കൂട്ടം നായ്ക്കൾ കുരങ്ങുകളുടെ ശിശുക്കളിൽ ഒന്നിനെ കൊന്നു.

കുരങ്ങുകൾ നായ്ക്കളെ കണ്ടയുടനെ പിടിച്ച് ഉയരത്തിലേക്ക് വലിച്ചിഴച്ച് കൊല്ലുമെന്ന് പറയപ്പെടുന്നു.ഒരു ഭയാനകമായ വീഡിയോയിൽ, ഒരു കുരങ്ങൻ ഒരു നായ്ക്കുട്ടിയെ മേൽക്കൂരയുടെ അരികിലേക്ക് കൊണ്ടുപോകുന്നത് കാണാം.നാട്ടുകാർ സഹായത്തിനായി അധികൃതരെ സമീപിച്ചു.

ഉദ്യോഗസ്ഥരെ അയച്ചെങ്കിലും ജീവികളുടെ ഒരു സൂചനയും ലഭിച്ചിട്ടില്ല.നായ്ക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രാമവാസികൾക്ക് വീഴ്ചയിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.ചിമ്പുകൾ ആക്രമണകാരികളാകുമെങ്കിലും, മറ്റ് മൃഗങ്ങളെ കുരങ്ങുകൾ ആക്രമിക്കുന്നത് വിരളമാണ്.

കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു . തിക്കോടി പഞ്ചായത്തിൽ താല്‍ക്കാലിക ജോലി ചെയ്ത് വന്നിരുന്ന കൃഷ്ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

വളരെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു ഇവരെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു.

അതേസമയം, തീകൊളുത്തും മുന്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കി. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഈമാസം എട്ടിന് ഷാര്‍ജയില്‍ നിന്ന് എറണാകുളത്ത് എത്തിയ ദമ്പതികള്‍ക്കാണു രോഗം. ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആറുപേരും ഭാര്യയുടെ സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഏഴായി.

അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം നൂറ് കടന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കേണ്ട സമയമാണിതെന്ന് ഐസിഎംആര്‍ ഡിജി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രം 32 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ പതിനേഴും, കര്‍ണാടകയിലും തെലങ്കാനയിലും എട്ട് വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിൽ അഞ്ച് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി.

സം​യു​ക്ത​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക​യും ഉ​ൾ​പ്പെ​ടെ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ത​മി​ഴ്നാ​ട്ടി​ലെ കൂ​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണം 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.

സാ​ക്ഷി മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നും അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​മു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. അ​ടു​ത്ത 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന് ഉ​ന്ന​ത സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

വ്യോ​മ​സേ​ന എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ വി.​ആ​ര്‍ ചൗ​ധ​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ലെ പു​രോ​ഗ​തി​ക​ള്‍ ഓ​രോ ദി​വ​സ​വും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​മു​ണ്ട്.

ഡി​സം​ബ​ര്‍ എ​ട്ടി​നാ​ണ് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ബി​പി​ന്‍ റാ​വ​ത്തു​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ച​ത്. സു​ലൂ​രി​ല്‍ നി​ന്ന് വെ​ല്ലിം​ഗ്ട​ണി​ലേ​ക്ക് പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്ത് നിന്നും നടത്തി ജാവാന്മാര്‍. ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹമാണ് സഹോദരന്റെ കുറവില്ലാതെ ജവാന്മാരെല്ലാം ചേര്‍ന്ന് നടത്തിയത്. ഉത്തര്‍പ്രദേശില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

യൂണിഫോമിലായിരുന്നു ജവാന്‍മാരെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നതും കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതുമെല്ലാം ചടങ്ങുകള്‍ ചെയ്യുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുതിര്‍ന്ന യൂണിഫോം ധരിച്ച് ജവാന്‍മാര്‍ കല്യാണത്തില്‍ പങ്കെടുക്കുന്നതും സഹോദരന്‍ ചെയ്യേണ്ട എല്ലാ ചടങ്ങുകളും ജവാന്‍മാര്‍ ചെയ്യുന്നതും സിആര്‍പിഎഫ് പങ്കുവച്ച ചിത്രങ്ങളിലുണ്ട്. സഹോദരന്‍മാര്‍ എന്ന നിലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നായിരുന്നു സിആര്‍പിഎഫിന്റെ ട്വീറ്റ്.

 

അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി സിനിമ-സീരിയല്‍ അഭിനേതാവ് പൊലീസ് പിടിയില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പിടിയിലായത്. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍(44) ആണ് പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് 0.140 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്‍മശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍. 40,000 രൂപയോളം വില വരുന്നതാണിത്. ഇയാള്‍ക്കെതിരെ എന്‍ഡിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.

രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഉറക്കത്തില്‍ ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി റോസന്നയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലനടത്തിയ ശേഷം വീട്ടില്‍നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണര്‍കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് റോസന്ന പൊലീസിന് മൊഴി നല്‍കി. സ്വന്തം വീട്ടിലേക്കാള്‍ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നും ഇത് നാളുകളായി ഭര്‍ത്താവിനോട് വൈരത്തിനിടയാക്കിയെന്നും പൊലീസിനോട് യുവതി പറഞ്ഞു.

വഴക്കിട്ട് മൂന്നു ദിവസം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്നായിരുന്നു ഭര്‍ത്താവും മകനും കഴിച്ചത്. സംഭവദിവസം ബിരിയാണി വീട്ടില്‍ കൊണ്ടുവരികയും റോസന്നയ്ക്ക് നല്‍കാതെ ഭര്‍ത്താവും മകനും കഴിച്ചു. ബാക്കി വന്നത് സഹോദരന്റ വീട്ടിലേക്കും കൊടുത്തു. ഇത് പ്രകോപനത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ മകനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളൂക്കുട്ട പള്ളിയില്‍ സംസ്‌കരിച്ചു.

യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved