Kerala

പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം കൂടാതെ ആറര ലക്ഷം രൂപ പിഴയായി കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു. 2021 മാർച്ചിലാണ് മദ്രസ അധ്യാപകനായ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചത്.

ഉമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിതാവ് നിരവധി തവണ പീഡിപ്പിച്ചു. പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് ബെഡ്‌റൂമിൽ എത്തിച്ചാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്. പീഡനം എതിർത്തപ്പോൾ മുഖത്തും ശരീര ഭാഗങ്ങളിലും അടിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

പതിനാലുകാരിയായ പെൺകുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇതിനിടയിൽ അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി നിർദേശം നൽകുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പിതാവിന്റെ കുഞ്ഞാണ് മകളുടെ വയറ്റിൽ വളരുന്നതെന്ന് തെളിഞ്ഞു.

ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കുഞ്ഞിനെ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് റിയാദിൽ ഖബറടക്കിയത്.

ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം. മക്കയിലേക്ക് ഉംറക്ക് പോയി ഖോബാറിലെക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ശേഷമാണ് അര്‍വ മരിച്ചത്. മാതാപിതാക്കളും സഹോദരന്മാരും ആശുപത്രി വിട്ടു.ഹസീമിന്റെ ഭാര്യാ മാതാവ് നജ്മുന്നീസ ചികിത്സയില്‍ തുടരുകയാണ്.

കെ എം സി സി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദിഖ് തൂവൂർ , വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പിൽ തുടങ്ങിയവർ കുടുംബത്തെ സഹായിക്കുവാൻ രംഗത്തുണ്ടായിരുന്നു

കനകക്കുന്ന് എസ്‌ഐ യുടെ വീടിന് മുന്നിൽ മകളുടെ സഹപാഠിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സുരേഷ് കുമാറിന്റെ കുടുംബ വീടിന് മുന്നിലാണ് സൂരജിന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മുതുകുളം മുരിങ്ങച്ചിറയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ സുരേഷ് കുമാറിന്റെ വീട്ടിലെത്തിയ സൂരജ് ബഹളമുണ്ടാക്കിയതായി പറയുന്നു. ബഹളമുണ്ടാക്കി സൂരജിനെ വീട്ടുകാർ അനുനയിപ്പിച്ച് മടക്കി അയക്കുകയും ചെയ്തു. ഈ സമയത്ത് എസ്‌ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.

സൂരജിന്റെ ബൈക്ക് വീടിന് സമീപത്ത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൂരജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എസ്‌ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയാണ് സൂരജ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കോഴിക്കോട് എകരൂൽ സ്വദേശിനി അർച്ചന (15) മരിച്ച സംഭവത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്തതല്ലെന്നും മകളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും അമ്മ സുചിത്ര പറയുന്നു.

ഈ മാസം 24 നാണ് അർച്ചനയുടെ മൃതദേഹം ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അമ്മ സുചിത്ര ജോലിക്ക് പോകുന്നതിന് മുൻപ് അർച്ചനയെ അച്ഛമ്മയെ വീട്ടിലാക്കിയിരുന്നു. ഇതിനിടയിൽ ബുക്ക് എടുക്കാനാണെന്ന് പറഞ്ഞ് അർച്ചന ഷെഡിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഷെഡിന് തീപിടിച്ചെന്ന വിവരമാണ് താൻ അറിയുന്നത് തീ അണച്ചപ്പോൾ അർച്ചനയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും സുചിത്ര പറയുന്നു.

അതേസമയം മകളുടെ മൃതദേഹം കിടന്നുറങ്ങുന്ന രീതിയിലായിരുന്നു. തീപിടിത്തത്തിൽ ആണ് മരിച്ചതെങ്കിൽ ഇങ്ങനെ കിടക്കുമോ എന്നാണ് അർച്ചനയുടെ കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. കൂടാതെ മൂക്കിൽ നിന്ന് രക്തം വരുന്നതായി കണ്ടെന്നും ചിലർ പറയുന്നു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുചിത്ര പരാതിയിൽ ആവശ്യപ്പെട്ടു.

മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത് തിരിച്ചെത്തിയത്.

നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.

തുടര്‍ന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞുവെങ്കിലും ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആഷിഖ് പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.

തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് വിമാനയാത്ര സഫലമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡിലെ തൊഴിലാളികളായ 21 സ്ത്രീകളാണ് സ്വപ്‌നം സഫലമാക്കിയത്.

റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 6.45നു നെടുമ്പാശേരിയില്‍ നിന്നു ബെംഗളൂരുവിലേക്കാിരുന്നു കന്നി വിമാന യാത്ര. പകല്‍ ബെംഗളൂരു മുഴുവന്‍ ചുറ്റിക്കറങ്ങി രാത്രിയില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ തിരിച്ച് കോട്ടയത്തേക്ക് മടങ്ങും.

തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മ സേന എന്നീ വിഭാഗങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ 77 വയസ്സുള്ള അമ്മൂമ്മയും വിമാനയാത്രയ്ക്കുണ്ടായിരുന്നു.

തൃശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാരും ബന്ധുക്കളും. കുന്നംകുളം പന്നിത്തടത്താണ് അമ്മയേയും രണ്ട് മക്കളേയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീനയും മൂന്ന് വയസ്സുള്ള അജുവ, ഒന്നര വയസ്സുകാരൻ അമൻ എന്നിവരാണ് മരിച്ചത്.

കൂട്ട ആത്മഹത്യയാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷഫീനയ്ക്ക് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏഴ് വർഷം മുൻപാണ് ഷഫീനയുടെ വിവാഹം നടന്നത്. ഭർത്താവ് ഹാരിസ് വിദേശത്താണ്. രണ്ടാം നിലയിലുള്ള ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഷഫീനയും മകക്കളും ഭർതൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവർ ബന്ധു വീട്ടിൽ പോയി മടങ്ങിയെത്തി. പിന്നാലെ ഷഫീനയും മക്കളും മുകളിലുള്ള നിലയിൽ ഉറങ്ങാനായി പോയി. പിന്നീട് ഞായറാഴ്ച പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് അടുത്ത് നിന്ന് പെട്രോൾ നിറച്ച കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പുലർച്ചെ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ് വീടിന് മുകളിലുള്ള മൃതദേഹങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറെൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ബത്തേരിയിൽ പത്തൊൻപതുകാരിയെ പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രിക്ക് പരിസരത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളിയാടി സ്വദേശി വിനോദിന്റെ മകൾ അക്ഷര (19) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് വീണ് കിടന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകളെ കാണാനാകില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പരിക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂളിന് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണിയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൾ അഫീഫ (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പിതാവിനൊപ്പമാണ് അഫീഫ സ്ക്കൂളിലെത്തിയത്. മകളെ സ്‌കൂളിലാക്കിയതിന് ശേഷം പിതാവ് മടങ്ങിയിരുന്നു.

സ്‌കൂളിൽ നിന്ന് സമീപത്തുള്ള വീട്ടിലെ ശുചിമുറിയിൽ പോയ അഫീഫയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്‌കൂൾ അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടുകാർ ശുചിമുറിയിൽ അഫീഫയെ ബോധരഹിതയായി കണ്ടെത്തിയത്. തുടർന്ന് ശുചിമുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണനകരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോവളത്ത് യുവാക്കളുടെ ബൈക്ക് റേസിങിനിടെയുണ്ടായ അപകടത്തിൽ റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വീട്ടമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സന്ധ്യയെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ബൈക്ക് ഓടിച്ചിരുന്ന പൊറ്റക്കുഴി സ്വദേശി അരവിന്ദിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വിലകൂടിയ ബൈക്കുകളുമായി യുവാക്കൾ സ്ഥിരമായി ഇവിടെ ബൈക്ക് റേസിങ് നടത്താറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ചോദ്യം ചെയ്‌താൽ ഭീഷണിപ്പെടുത്തുമെന്നും പണത്തിന്റെ ഹുങ്ക് ആണ് യുവാക്കൾക്കെന്നും പ്രദേശ വാസികൾ പറയുന്നു.

RECENT POSTS
Copyright © . All rights reserved