Kerala

കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്.

ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍ ഷാമില്‍ (9), ഷഹ്മ (4), ഷാദില്‍ ( 3 മാസം).

ഗൾഫിലുള്ള പ്രമുഖ നടി ശ്രമിച്ചു, ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം; ദിലീപിനെ സഹായിക്കാൻ മലയാള സിനിമാ രംഗത്തെ കൂടുതൽ പേർ ഇടപെട്ടതായി റിപ്പോർട്ട്.

കേസിലെ സാക്ഷികളായ സിനിമാരംഗത്തെ പലരേയും സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ പ്രമുഖ നടി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. നടി ഭാവനയും തന്റെ മകൻ ഇസഹാക്കുമൊത്തുള്ള ചിത്രമാണ് കുഞ്ചോക്കോ പങ്കുവെച്ചിരിക്കുന്നത്.

ഇസഹാക്കിനെ കയ്യിലെടുത്ത് ഉമ്മവെയ്ക്കുന്ന ഭാവനയാണ് ചിത്രത്തിൽ. ഭാവന ചേച്ചിയുടെ സ്‌നേഹം എന്നാരംഭിക്കുന്ന കുറിപ്പിനൊപ്പമാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.

‘എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്‌നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ’- കുഞ്ചാക്കോ ഇൻസ്റ്റയിൽ കുറിച്ചു.

 

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ന്യൂസ് ഡെസ്ക് മലയാളം യുകെ

കടവന്ത്ര മനയത്ര തൈപ്പോടത്ത് എം . വി .ജോർജ് (കുഞ്ഞുകുഞ്ഞ് ) (75 ) നിര്യാതനായി . 4 -04 – 2022 കാലത്ത് 10 മണിക്ക് കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം . ഭാര്യ : ആനിയമ്മ കൊല്ലമലയിൽ , കുറുപ്പന്തറ , മക്കൾ ജിൻസി ജോർജ് , ആൻസി , അമ്പുജ . മരുമകൻ :ഷിജു പാറടി , ഇരട്ടയാർ .

എം . വി .ജോർജിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടുമണിയോടുകൂടി എംസി റോഡിൽ ചങ്ങനാശേരി എസ് ബി കോളേജ് സമീപം നടന്ന വാഹനാപകടം,കോട്ടയത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മുമ്പിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്തു കയറുമ്പോൾ ഇടിച്ചു വീഴ്ത്തി.സംഭവം നടക്കുമ്പോൾ വാഴപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ സുനിൽകുമാറും, സുഹൃത്തും സിപിഎം വടക്കേക്കര നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അനീഷും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ബൈക്ക് യാത്രക്കാരനെ ഇടിച്ച കാർ നിർത്താതെ പോവുകയും. പരുക്കേറ്റ യുവാവിനെ
പല വണ്ടികൾക്കും കൈ കാണിച്ചിട്ടും നിർത്താതെ പോകുകയും ചെയ്തു. അതുവഴി വന്ന ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ സംഭവം കണ്ടു വാഹനം നിർത്തുകയും, ഔദ്യോഗിക വാഹനത്തിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആക്സിഡൻറ് പരിക്കേറ്റ യുവാവിനെ ചങ്ങനാശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിന് നേത്രത്വം നൽകുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.എംഎൽഎയുടെ സമയോചിതമായ ഇടപെടലും പ്രവർത്തിയും ഒരു യുവാവിന്റെ ജീവൻ രക്ഷിച്ചു.

ബിജോ തോമസ് അടവിച്ചിറ

അ​ച്ഛ​നും അ​മ്മ​യും വീ​ട്ടി​ല്‍ ഇ​ല്ലാ​ത്ത സ​മ​യം മ​ക്ക​ളാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി ജ​പ്തി ചെ​യ്ത് ബാ​ങ്കി​ന്‍റെ ക്രൂ​ര​ത. മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ വ​ലി​യ​പ​റ​മ്പി​ല്‍ അ​ജേ​ഷി​ന്‍റെ വീ​ടാ​ണ് അ​ര്‍​ബ​ന്‍ ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്.

ഹൃ​ദ്രോ​ഗി​യാ​യ അ​ജേ​ഷ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യാ​ണ് അ​ജേ​ഷി​ന് കൂ​ട്ടി​രി​ക്കു​ന്ന​ത്. ജ​പ്തി ന​ട​പ​ടി​യു​മാ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ നാ​ല് കു​ട്ടി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ജ​പ്തി ന​ട​പ​ടി​ക്ക് സാ​വ​കാ​ശം അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഴ​ങ്ങി​യി​ല്ല. ഇ​വ​ര്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങി.  എ​ന്നാ​ല്‍ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ എ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ നേ​രി​ട്ടെ​ത്തി ജ​പ്തി ചെ​യ്ത വീ​ട് തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് എം​എ​ല്‍​എ​യെ അ​റി​യി​ച്ചി​രു​ന്നു.

രാ​ത്രി വൈ​കി​യി​ട്ടും ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വീ​ട് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​വാ​ത്ത​തോ​ടെ എം​എ​ല്‍​എ ത​ന്നെ വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് കു​ട്ടി​ക​ളെ വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യാ​ണ് അ​ജേ​ഷ് ലോ​ണെ​ടു​ത്ത​ത്. അ​സു​ഖം ബാ​ധി​ച്ച​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. പ​ലി​ശ ഉ​ള്‍​പ്പ​ടെ 1,40,000 രൂ​പ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

സ്വന്തം ലേഖകൻ

ഗുജറാത്ത് : ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് അഹമ്മദബാദിൽ അരവിന്ദ് കെജ്രിരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നയിച്ച റോഡ്ഷോയിൽ കടന്നു വന്ന ജനക്കൂട്ടം മോദിയേയും ബിജെപി നേതാക്കളേയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആം ആദ്മികളാണ് ഇന്നത്തെ റോഡ് ഷോയിൽ അണിനിരന്നത്. അഹമ്മാദാബാദ് നഗരം മുഴുവനും ആം ആദ്മി പ്രവർത്തകരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദിയും ബി ജെ പി നേതൃത്വവും ഭയക്കുന്നത്‌ ഗുജറാത്തിൽ കണ്ട ശക്തനായ കെജ്രരിവാൾ എന്ന ജനപ്രിയ നേതാവിനെയാണ്.

മുപ്പത് ശതമാനം അധികാരങ്ങൾ പോലും നൽകാതെ ഡെൽഹിയിൽ തളച്ചിടാൻ ശ്രമിക്കുന്ന കെജ്രരിവാളിന് തൻ്റെ തറവാട് കൂടിയായ ഗുജറാത്തിൽ ലഭിക്കുന്ന വൻ ജനപിന്തുണ മോദിക്ക് വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് തെരുവുകളെ ത്രിവർണ്ണ പതാകയിൽ കുളിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ നവ രാഷ്ട്രീയത്തിന്റെ വരവ് അറിയിച്ചു. പഞ്ചാബിലെ ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്ന തരം ജനപങ്കാളിത്തമായിരുന്നു ഗുജറാത്തിൽ കണ്ടത്.

2015 ലെ തെരഞ്ഞെടുപ്പിനു ശേഷം ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി ബാക്കിയുണ്ടെങ്കിൽ കേജ്രരിവാളുമായി സംവാദത്തിന് തയ്യാറാണ് എന്ന് പരിഹസിച്ച അതേ അമിത് ഷായുടെ നാട്ടിൽ പതിനായിരങ്ങളെ അണിനിരത്തി റാലി സംഘിപ്പിച്ച കേജ്രരിവാൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയായി ഇന്ത്യ മുഴുവനും അതിവേഗം വളരുകയാണ്.
അഹമ്മദാബാദിലെ ത്രിവർണപതാക യാത്രയിൽ എത്തിയ ജനങ്ങളുടെ ആവേശo കാണിക്കുന്നത് ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലെയും ജനങ്ങൾ സത്യസന്ധമായ ആം ആദ്മി രാഷ്ട്രീയത്തിന്റെ പതാക ഉയർത്താൻ തയ്യാറായിക്കഴിഞ്ഞു എന്നാണ്. ബിജെപിയുടെ 27 വർഷത്തെ അഴിമതി ഭരണത്തിൽ വിഷമിക്കുന്ന ജനങ്ങൾ എഎപിയുടെ പ്രവർത്തന രാഷ്ട്രീയം സ്വീകരിക്കാൻ തയ്യാറാണ് എന്നാണ് ഈ റോഡ് ഷോ വ്യക്തമാക്കുന്നത്.
ബിജെപി യെയും കോൺഗ്രസ്സിനെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വൻ ജനപിന്തുണയാണ് നിലവിൽ ആം ആദ്മിക്ക് ഗുജറാത്തിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ 27 വർഷത്തിലേറേയായി ബിജെപി ഭരിക്കുന്ന ഗുജറാത്ത് പിടിക്കാൻ വമ്പൻ പദ്ധതികളുമായിട്ടാണ് കേജ്രരിവാൾ  ഗുജറാത്തിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദി ഭയക്കുന്നത്‌ ഇന്ന് ഗുജറാത്തിൽ കണ്ട കെജ്രരിവാളിനെ തന്നെയാണ്.

ജയിലിൽ കഴിയവേ നടൻ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് വിരമിച്ച ഐജി എവി ജോർജ്. അത്തരം സൗകര്യങ്ങൾ ഒരാൾക്ക് മാത്രം എന്തിന് നൽകിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.

ജയിലിൽ എല്ലാവർക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.

ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. നൂറ് കണക്കിന് പ്രതികൾ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.

നേരത്തെ, താൻ ജയിൽ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നെന്നും മനോരമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്.

‘ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.

എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ജില്ല കളക്ടർക്കാണ് എംഎൽഎ പരാതി നൽകിയത്. ഇതിനെ തുടർന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി ജില്ല കളക്ടർ രേണു രാജ് അറിയിച്ചു.

ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.

 

എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ്‌ വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.

കളക്ടർ ദിവ്യയുടെ വാക്കുകൾ;

”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”

ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സം​ഗതി കൈവിട്ടു പോയി എന്ന്.

Copyright © . All rights reserved