Kerala

തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ല്‍ ഹോ​ട്ട​ലി​ല്‍ മ​രി​ച്ചു നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ക്ക​ട വീ​ര​ണ​ക്കാ​വ് സ്വ​ദേ​ശി ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ്. യു​വ​തി​ക്കൊ​പ്പം ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ച കൊ​ല്ലം കോ​ട്ട​പ്പു​റം സ്വ​ദേ​ശി പ്ര​വീ​ണാ​ണ് ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​ണ​യ​ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഹോ​ട്ട​ല്‍ മു​റി​യി​ല്‍​വ​ച്ച് ഗാ​യ​ത്രി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പ്ര​വീ​ണ്‍ സ​മ്മ​തി​ച്ച​താ​യും പോലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ഗാ​യ​ത്രി​ക്കൊ​പ്പം മു​റി​യെ​ടു​ത്ത പ്ര​വീ​ണി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വൈ​കി​ട്ടോ​ടെ പ്ര​വീ​ൺ മു​റി​യി​ൽ നി​ന്ന് പു​റ​ത്ത് പോ​യി​രു​ന്നു. മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ആ​യി​രു​ന്നു.

പ്ര​വീ​ൺ ആ​ണ് മ​ര​ണ വി​വ​രം ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​ർ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.മ​രി​ച്ച ഗാ​യ​ത്രി​യും പ്ര​വീ​ണും ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. എ​ട്ട് മാ​സം മു​ൻ​പ് വ​രെ ഗാ​യ​ത്രി ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു.

അ​ന്ത​രി​ച്ച മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച. പാ​ണ​ക്കാ​ട് ജു​മു​അ​ത്ത് പ​ള്ളി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് സം​സ്കാ​രം ന​ട​ക്കും.

അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി ബ​ദ​രി​യ ജു​മാ മ​സ്ജി​ദി​ൽ ജ​നാ​സ ന​മ​സ്ക്കാ​ര​ത്തി​ന് ശേ​ഷം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. തു​ട​ര്‍​ന്ന് മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കും. തിങ്കളാഴ്ച ചേ​രു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

 

പൃ​ഥ്വി​രാ​ജ് ഉ​ൾ​പ്പെ​ടു​യു​ള്ള ചു​രു​ക്കം ചി​ല​ർ മാ​ത്ര​മാ​ണ് ത​നി​ക്കൊ​പ്പം നി​ന്ന​തെ​ന്ന് ഭാ​വ​ന. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ബ​ർ​ഖാ ദ​ത്തി​ന്‍റെ മൊ​ജോ സ്റ്റോ​റി​യും, വീ ​ദ വി​മെ​ൻ ഓ​ഫ് ഏ​ഷ്യ​യും ചേ​ർ​ന്നൊ​രു​ക്കി​യ ദ ​ഗ്ലോ​ബ​ൽ ടൗ​ൺ ഹാ​ൾ സ​മ്മി​റ്റി​ലാ​ണ് ഭാ​വ​ന അ​തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

തീ​ര്‍​ച്ച​യാ​യും എ​നി​ക്ക് അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ഷി​ഖ് അ​ബു, പൃ​ഥ്വി​രാ​ജ്, ജി​നു എ​ബ്ര​ഹാം, ഷാ​ജി കൈ​ലാ​സ്, ഭ​ദ്ര​ന്‍ സാ​ര്‍ , ഷാ​ജി കൈ​ലാ​സ് സാ​ർ, ജ​യ​സൂ​ര്യ തു​ട​ങ്ങി​യ​വ​ര്‍ എ​നി​ക്ക് അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും അ​തേ ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്ക് വ​രാ​നു​ള്ള ബു​ദ്ധി​മു​ട്ട് മൂ​ലം അ​ഞ്ച് വ​ര്‍​ഷ​ത്തോ​ളം അ​ത് എ​നി​ക്ക് നി​ര​സി​ക്കേ​ണ്ടി വ​ന്നു.

എ​ന്‍റെ മ​ന​സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി മാ​ത്രം ആ ​ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നും മാ​റി നി​ന്നു. എ​ന്നാ​ല്‍ മ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്തു. ഇ​പ്പോ​ള്‍ ഞാ​ന്‍ ചി​ല മ​ല​യാ​ളം സി​നി​മ​യു​ടെ ക​ഥ​ക​ള്‍ കേ​ള്‍​ക്കു​ന്നു​ണ്ട്.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു സം​ഘം ഭാ​വ​ന​യ്ക്ക് നേ​രെ അ​തി​ഭീ​ക​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും സ​ർ​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളും നീ​തി​യ്‌​ക്കൊ​പ്പം നി​ന്നെ​ന്നും ആ​ഷി​ഖ് അ​ബു വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ ഭാ​വ​ന​യു​ടെ നി​ല​പാ​ടി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും ത​ന്നെ​യാ​ണ് ഭാ​വ​ന​യു​ടെ ഈ ​നി​ല​പാ​ടി​നെ നോ​ക്കി കാ​ണു​ന്ന​ത്. കു​റെ നാ​ളു​ക​ൾ​ക്ക് മു​ന്നേ ഇ​ത് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. മു​ൻ​പ് നി​ര​വ​ധി ത​വ​ണ സി​നി​മ​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഞാ​ൻ ഭാ​വ​ന​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.- ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞു.

 

ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു ഭിത്തിയോട് ചേർത്ത് വച്ച് കാറിടിച്ച രണ്ടു പേരും ദാരുണമായി മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ വ്യാപാര സ്ഥാപനം നടത്തുക ആയിരുന്ന ദമ്പതികൾ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.സൈ​ജു (43), ഭാ​ര്യ വി​ബി (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.
ഇന്നു (06-03-2022)ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം.

ചങ്ങനാശേരി ഭാഗത്തു നിന്നും അമിതവേഗ ത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായി രുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്.

കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ ദമ്പതികൾ കാറിന്റെ ഇടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സ്‌കൂട്ടർ ഓടിച്ച ആൾക്ക് മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ ഹോട്ടൽ അടച്ചിരുന്നു. ഇതിനാൽ കൂടുതൽ അപായം ഉണ്ടായില്ല.

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ സി​നി​മാ സം​വി​ധാ​യ​ക​ന്‍ ലി​ജു കൃ​ഷ​ണ​യെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​വി​ന്‍ പോ​ളി​യും മ​ഞ്ജു വാ​ര്യ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘പ​ട​വെ​ട്ട്’ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ് ലി​ജു.

പ​ട​വെ​ട്ടി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ണ്ണൂ​രി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​രാ​തി ന​ൽ​കി​യ യു​വ​തി​യും ഈ ​ചി​ത്ര​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ലി​ജു കൃ​ഷ്ണ ആ​ദ്യ​മാ​യി സം​വി​ധാ​ന ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​ട​വെ​ട്ട്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ഇ​യാ​ൾ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ തു​ട​ര്‍​ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

യുക്രൈനിൽ കർണാടക സ്വദേശി നവീൻ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബ് ആക്രമണത്തിൽ വേർപിരിഞ്ഞു പോയ സഹോദരങ്ങൾ പോളണ്ടിൽ കണ്ടുമുട്ടി. ഓച്ചിറ പായിക്കുഴി ഡയമണ്ട് ബിനുവിന്റെയും ബിജിയുടെയും മക്കളായ മുഹമ്മദ് അസ്ഹറും മുഹമ്മദ് ആസിഫുമാണ് പോളണ്ടിലെ മില്ലേനിയം ഹോട്ടലിൽ വീണ്ടും കണ്ടുമുട്ടിയത്.

മനസ് നിറയ്ക്കുന്ന ഒരു നിമിഷം കൂടിയായിരുന്നു ഇരുവരുടെയും ആ കൂടിക്കാഴ്ച. ഹാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് മുഹമ്മദ് അസ്ഹർ (21). അനുജൻ മുഹമ്മദ് ആസിഫ് (19) അതേ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയുമാണ്.

സംഭവം ഇങ്ങനെ;

അസ്ഹർ ഹാർകിവ് നൗക്കോവ ഭൂഗർഭ മെട്രോ സ്റ്റേഷനിലെ ബങ്കറിൽനിന്ന് ഹോസ്റ്റലിലേക്ക് പോകാനായി പുറത്തിറങ്ങവെയായിരുന്നു ബോംബ് വർഷം. അവിടെനിന്നു രക്ഷപ്പെട്ട അസ്ഹർ പോളണ്ടിലെത്തി. തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അസ്ഹറിനെ മധ്യ പോളണ്ടിലെ തരാസ്‌ക്കയിലുള്ള ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെത്തിച്ചു.

എന്നാൽ, ദിവസങ്ങൾകഴിഞ്ഞ് പോളണ്ടിലെത്തിയ അനുജൻ ആസിഫിന് അഭയം ലഭിച്ചത് പോളണ്ടിലെ എയർ പോർട്ടിനു സമീപമുള്ള മില്ലേനിയം ഹോട്ടലിലായിരുന്നു. തരാസ്‌ക്ക ഉൾപ്രദേശമായതിനാൽ ഫോണിലും നെറ്റ് വഴിയും ഇരുവർക്കും പരസ്പരം ബന്ധപ്പെടാനായില്ല. കഴിഞ്ഞ ദിവസം അസ്ഹറിന് നാട്ടിലേക്കെത്താനുള്ള വിമാന ടിക്കറ്റ് ശരിയായി.

എംബസി ഉദ്യോഗസ്ഥർ അസ്ഹർ ഉൾപ്പെടെയുള്ള സംഘത്തെ മില്ലേനിയം ഹോട്ടലിൽ എത്തിച്ചു. അവിടെവെച്ച് അപ്രതീക്ഷിതമായാണ് അസ്ഹർ അനുജൻ ആസിഫിനെ കണ്ടുമുട്ടിയത്. അസ്ഹറിന് ശനിയാഴ്ച പോളണ്ടിലെ സമയം വൈകീട്ട് മൂന്നിനു പുറപ്പെടുന്ന ഇൻഡിഗോ എയർവേയ്സിൽ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ വന്നിറങ്ങും, അതേസമയം, ആസിഫിന് ടിക്കറ്റ് ലഭ്യമായിട്ടില്ല

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്ഥയില്‍. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.ആശുപത്രി അധികൃതരാണ് തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വെെസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാർ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സിബിഐ അഞ്ചാം ഭാഗത്തിൽ ഇദ്ദേഹം ഉണ്ട് എന്നാണ് സൂചന. ഇപ്പോഴിതാ ജഗതിക്ക് അപകടം നടന്ന ദിവസത്തെക്കുറിച്ചുള്ള സംഭവം പറയുകയാണ് മകൾ പാർവ്വതി ഷോൺ.

പപ്പയ്ക്ക് അപകടം നടക്കുന്ന ദിവസം എല്ലാം ദുശകുനം ആയിരുന്നു എന്ന് പാർവ്വതി പറയുന്നു. പൂജാമുറി യാതൊരു പ്രകോപനവുമില്ലാതെ തീപിടിച്ചിരുന്നു. ഇപ്പോഴും ആ ദിവസം ഓർമ്മയുണ്ട് എന്ന് പാർവതി പറഞ്ഞു. പപ്പ വിളിച്ചു പറഞ്ഞതിനാൽ താൻ വീട്ടിലെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞശേഷം വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞത്. അദ്ദേഹത്തെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. കാരണം മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു.

ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് കാര്യങ്ങൾ തിരക്കിയിരുന്നത്. പക്ഷേ അന്ന് വണ്ടി ഓടിച്ചത് പപ്പേടെ ഡ്രൈവർ അല്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്. ഷൂട്ട് കഴിഞ്ഞ് പപ്പാ ക്ഷീണിച്ച് പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു. സീ ബെൽറ്റ് ഒക്കെ ധരിച്ചിട്ട് ഉണ്ടായിരുന്നു. പക്ഷേ ആ കാറിൽ എയർബാഗ് സംവിധാനം ഇല്ലായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് പറയുന്നത്. പപ്പയുടെ സുഹൃത്ത് തങ്ങളെ ആദ്യം വിളിച്ച അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക് എന്താണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ കോൾ കട്ടായി. പിന്നെ നിരവധി കോളുകൾ വന്നു. ആശുപത്രിയിൽ എത്തിയപ്പോഴും ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.  ഒരുകൈ മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ എന്ന് പാർവതി പറയുന്നു. അവിടെനിന്ന് പപ്പ ഇവിടെ വരെ എത്തി എന്നും ഇനി എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസമുണ്ട് എന്നും പാർവതി പറയുന്നു.

കെ റെയില്‍ സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.എംപിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്.

സര്‍വ്വേക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഉദ്യോഗസ്ഥരോട് ‘നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല’മെന്ന് ചോദിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രകടനം. ‘ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, നിന്നെക്കാള്‍ മേല്‍ ഇരിക്കുന്ന ആളാണ് ഞാന്‍’ എന്ന് സ്ഥലത്തെത്തിയ സിഐയോടും എംപി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ മൂന്നാം തീയതിയാണ് കെ റെയിലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്‍കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.

ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍ അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്‌കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved