Kerala

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖംമൂടി ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായുള്ള പ്രതീകാത്മക പ്രതിഷേധത്തിനെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലഖ്‌നൗ സ്വദേശികളാണ് പരാതി നല്‍കിയത്.

സൈബര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. സാമൂദായിക സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികളുടെ പേര് വ്യക്തമല്ല.

സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.

ഭാര്യ ലേഖയോടുള്ള പ്രണയത്തെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചും തുറന്നു പറഞ്ഞ് ഗായകന്‍ എം.ജി ശ്രീകുമാര്‍. പതിനാല് വര്‍ഷം ലിവിംഗ് ടുഗദര്‍ ആയി ജീവിച്ചതിന് ശേഷമാണ് എം.ജി ശ്രീകുമാര്‍ ലേഖയെ വിവാഹം ചെയ്യുന്നത്. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

അന്ന് 14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിലേക്ക് പോയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴു മണിക്ക് അമ്മയെ വിളിച്ചിട്ട് പറഞ്ഞു.

‘അമ്മേ ഇന്നെന്റെ കല്യാണമാണ്’ എന്ന് അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ ചോദിച്ചു, ‘ആരാണ് മോനെ പെണ്ണ്’. ഞാന്‍ പറഞ്ഞു, ‘അമ്മയ്ക്ക് അറിയാം, നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്’ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നന്നായി വാടാ മക്കളെ’ എന്ന്.

താന്‍ പണ്ട് ഗാനമേളയുള്ളപ്പോള്‍ അമ്മയുടെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ പോവും. അപ്പോള്‍ അമ്മ കൈയുടെ മുകളില്‍ ഉമ്മ വെച്ചിട്ട് പറയാറുണ്ട്. ‘നന്നായി വാടാ മക്കളെ’ എന്ന്. അതുപോലൊരു നിമിഷം ഇതുകേട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ കടന്നുപോയി എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.

ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങി. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിൽ. ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. കേരളത്തിലെത്തിയ ശേഷം വിശദമായി പറയുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌. ജാമ്യം വ്യവസ്ഥയിലുള്ള എതിർപ്പാണ് കര്ണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു.

അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്തത്. ബിനീഷ് അറസ്​റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്.

കൊവിഡ് അന്താരാഷ്ട്ര തലത്തില്‍ വരെയുള്ള എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും നന്നായി ബാധിച്ചപ്പോള്‍ മലയാള സിനിമക്ക് മാത്രം ഒന്നും സംഭവിച്ചില്ലെന്ന് സംവിധായികയും നടിയുമായ സുഹാസിനി മണിരത്‌നം. അതിനാല്‍ തന്നെ മലയാളസിനിമ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അവര്‍ ഇങ്ങനെ പറഞ്ഞത്.

‘നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് നല്ല സിനിമകള്‍ വന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്,’ സുഹാസിനി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ സിനിമക്ക് ഒരുപാട് റീച്ച് ഉണ്ടാക്കിയെങ്കിലും തന്റെ ഫേവറിറ്റ് തിയേറ്ററാണെന്നും സുഹാസിനി പറഞ്ഞു.

ഒ.ടി.ടിയില്‍ തമാശാസീനുകള്‍ വര്‍ക്കാവില്ലെന്നും, മനസ്സറിഞ്ഞ് ചിരിക്കണമെങ്കല്‍ തിയേറ്ററില്‍ തന്നെ പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ ഞാന്‍ വിദ്യാര്‍ഥിയായി വന്ന് ഒരു ടീച്ചറായി മാറി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ മലയാള സിനിമ കാണാറുണ്ട്. സുകുമാരി ചേച്ചിയാണ് എന്നെ ‘കൂടെവിടെ’ എന്ന എന്റെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം പറഞ്ഞു.

തലനാരിഴക്കാണ് വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ബസ് ഡ്രൈവര്‍ കൃത്യമായ ദിശ ശ്രദ്ധിക്കാതെ വാഹനം റോഡിലേക്ക് ഇറക്കുകയായിരുന്നുവെന്നും അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ മതിലിലേക്ക് ഇടിച്ചതെന്നും മന്ത്രി അപകടത്തെ കുറിച്ച് വിവരിച്ചു.

മന്ത്രിയുടെ വാഹനം തിരുവല്ല ബൈപാസില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മന്ത്രിക്ക് പരിക്കില്ല. മന്ത്രിയുടെ ഗണ്‍മാന് നിസാര പരിക്കുകള്‍ ഉണ്ട്. രാവിലെ എട്ടു മണിയോടെ തിരുവല്ല ബൈപ്പാസില്‍ ചിലങ്ക ജംഗ്ഷനില്‍ വെച്ചായിരുന്ന് അപകടം. അപകടത്തെത്തുടര്‍ന്ന് പതിഞ്ച് മിനുറ്റോളം മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു.

മന്ത്രിയുടെ വാക്കുകള്‍;

‘ജില്ലാ പഞ്ചായത്തിന്റെ ഒരു യോഗത്തിനായി ഇടുക്കിക്ക് പോവുകയായിരുന്നു. ഞങ്ങളുടെ വണ്ടി കൃത്യമായിട്ടാണ് വന്നത്. എന്നാല്‍ സൈഡിലൂടെ ഒരു ബസ് വന്ന് നേരെ റോഡിലിറങ്ങി.അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വണ്ടി തിരിക്കുകയായിരുന്നു. അത് നേരെ മതിലിലേക്ക് ഇടിച്ചു. വലിയൊരു അപകടത്തിലേക്ക് പോകുമായിരുന്നു. റോഡിന്റെ നടുക്കാണ് അവര്‍ വാഹനം കൊണ്ടിട്ടത്. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ എല്ലാ ദിശയും നോക്കേണ്ടത് ഡ്രൈവറുടെ ചുമതലയാണ്.’ മന്ത്രി പറഞ്ഞു.

കന്നഡ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ കുറിച്ചത്. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യര്‍ക്ക് തണലായിരുന്നു അയാള്‍.

താരജാഡകളില്ലാതെ പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തു പിടിച്ച നടനായിരുന്നു പുനീതെന്നും സ്വന്തം കണ്ണുകള്‍ ദാനം ചെയ്ത് മരണത്തില്‍ പോലും അയാള്‍ മാതൃകയാകുന്നുവെന്നും ഹരീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒമ്പത് വാതിലുകൾ തുറന്നിട്ട ഒരു കൂടാണ് ശരീരം…ജീവൻ എന്ന കിളി ഏത് നിമിഷവും അതിലൂടെ പറന്നുപോകാം… മരണം ഒരു അത്ഭുതമല്ല…ജീവിതമാണ് അത്ഭുതം..അതുകൊണ്ട് മരണത്തിന്റെ കാരണം വിലയിരുത്തുന്നതിനെക്കാൾ നല്ലത് അയാൾ എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കുന്നതായിരിക്കും…സ്വന്തം ശരീരം മാത്രമല്ല അയാൾ സംരക്ഷിച്ചത്…പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം,ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളുടെ ശരണാലയം അങ്ങിനെ ഒരു പാട് മനുഷ്യർക്ക് തണലായിരുന്നു അയാൾ …എങ്ങിനെ ജീവിച്ചു എന്നത് തന്നെയാണ് പ്രധാനം..സ്വന്തം കണ്ണുകൾ ദാനം ചെയ്യത് മരണത്തിൽ പോലും അയാൾ മാതൃകയാവുന്നു…നമ്മളെ അത്ഭുതപ്പെടുത്തുന്നു…പ്രിയപ്പെട്ട പുനീത് രാജ്കുമാർ..നിങ്ങൾ ഇനിയും ഒരു പാട് പാവപ്പെട്ട മനുഷ്യരിലൂടെ ജീവിക്കും…ശ്രി ബുദ്ധനെ പോലെ യഥാർത്ഥ രാജകുമാരനായി…ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏

മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെട്ട അദ്ദേഹം തൻ്റെ വ്യക്തി ജീവിതത്തില്‍ എടുത്ത പല തീരുമാനങ്ങളുടെയും പേരില്‍ പല വിധ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുള്ള അപൂര്‍വം കലാകാരന്മാരില്‍ ഒരാളാണ്. ഗോപിയും തന്‍റെ ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളും തുടര്‍ന്നുണ്ടായ വേര്‍പിരിയലും സമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയി മാറിയിരുന്നു.

അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച് ഭാര്യ തന്നെ രംഗത്ത് വന്നിരുന്നു. ഗോപി സുന്ദറിന് അഭയ ഹിരന്‍മായിയുമായുള്ള ബന്ധമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. വര്‍ഷങ്ങളായി അഭയയും ഗോപി സുന്ദരും ഒരുമിച്ചാണ് താമസിക്കുന്നത്. ഇത് തന്നെ അമൂഹ മാധ്യമത്തില്‍ വലിയ ചർച്ച ആയിരുന്നു. അടുത്തിടെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുക്കവേയുള്ള ചില ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചതോടെയാണ് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടായത്. ഗോപിക്കൊപ്പം പങ്കെടുത്ത അഭയ ധരിച്ചിരുന്നത് ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രസ് ആയിരുന്നു.

തനിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ മിനി ഡ്രസ്സു ധരിച്ചുകൊണ്ടുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അഭയ പ്രതികരിച്ചത്. തനിക്കെതിരെ അഭിസാരിക പ്രയോഗം നടത്തിയവര്‍ക്കെതിരെ ശക്തമായ മറുപടിയാണ് നല്കിയത്.

തന്നെ സ്‌നേഹിക്കുകയും നല്ല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു തന്‍റെ ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍ക്കും അഭിപ്രായം പങ്ക് വച്ചവര്‍ക്കും അഭിനന്ദനം അറിയിച്ചിതടൊപ്പം നന്ദിയും സ്നേഹവും അഭയ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഉടന്‍ തന്നെ അഭയക്ക് പിന്തുണയുമായി ഗോപി സുന്ദറും രംഗത്തെത്തി.

“എൻ്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്‌നേഹം” എന്നായിരുന്നു ഗോപി അഭയയ്ക്ക് മറുപടി കുറിച്ചത്. ‘എൻ്റെ പവര്‍ബാങ്ക്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്.

സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വിമൽ വിജയാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.

ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഗായകന്‍ എംജി ശ്രീകുമാറും ഇരയായിരുന്നു. തന്റെ സുഹൃത്ത് നല്‍കിയ ‘ബ്ലാക് ഡയമണ്ട്’ മോതിരത്തെ കുറിച്ച് പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംജി ശ്രീകുമാറിപ്പോള്‍. ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്നേ ഫ്ളവേഴ്സ് ടിവിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ പ്രചരിപ്പിക്കുന്നത്.

മോണ്‍സണ്‍ എന്നയാള്‍ ഫ്ളവേഴ്സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍.

ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതു കൊണ്ട് അത് കേട്ടു.

ഷൂട്ടിംഗിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്. അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്.

രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. മോണ്‍സണുമായി ഒരു സൗഹൃദവമില്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ.

അവിടെ ഡിജിപി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറൊന്നുമില്ല.

മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ലെന്ന് നടി ഭാവന. നിലവില്‍ കന്നട സിനിമാ രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭാവനയും നടന്‍ ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി 2 റിലീസിന് ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ചിത്രം ഒക്ടോബര്‍ 29നാണ് തീയേറ്ററിലെത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. 2017ല്‍ ആഡം ജോന്‍ ആണ് ഭാവന അവസാനമായി ചെയ്ത മലയാള ചിത്രം.

ഭാവനയുടെ വാക്കുകള്‍;

എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.

ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ കന്നടയില്‍ എപ്പോഴും സൗമ്യയായ സ്ത്രീ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള, അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണ്.

RECENT POSTS
Copyright © . All rights reserved