നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ 49-ാം ജന്മദിനമാണ് ഇന്ന്. സഹോദരതുല്യനായ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. “ജന്മദിനാശംസകൾ ബിഗ് ബ്രദർ. സിനിമകൾക്ക്, സ്വപ്നങ്ങൾക്ക്, സിനിമയെ കുറിച്ചു സംസാരിക്കുന്ന ഒരിക്കലും അവസാനിക്കാത്ത രാത്രികൾക്ക്.. നിങ്ങളുടെ ഏറ്റവും മികച്ച വർഷം ഇതാവട്ടെ,” എന്നാണ് പൃഥ്വി ആശംസിക്കുന്നത്.
“ബിഗ് ബ്രദറും ചങ്ങാതിയും ഏറെ നാളായുള്ള മ്യൂസിക് പാർട്ണറുമായ ആൾക്ക് ജന്മദിനാശംസകൾ. ഒരുപാട് നല്ല മുഹൂർത്തങ്ങൾക്കും തമാശകൾക്കും ഒന്നിച്ചുള്ള സിനിമകൾക്കുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മികച്ചൊരു വർഷമാവട്ടെ മുരളീ,” എന്നാണ് ഇന്ദ്രജിത്ത് കുറിക്കുന്നത്.
പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് മുരളി ഗോപി. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുപോലെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റായ ‘ലൂസിഫറി’ലും ഈ മൂവർ സംഘം ഒന്നിച്ച് കൈകോർത്തിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അംബാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിലും പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ജോലികളും പുരോഗമിക്കുകയാണ്.
പത്രപ്രവർത്തനരംഗത്തു നിന്നുമാണ് മുരളി ഗോപി സിനിമയിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയെ സംബന്ധിച്ച് സിനിമ കുട്ടിക്കാലത്തു തന്നെ മനസ്സിൽ കയറിയ സ്വപ്നമായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത “രസികൻ ” എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടായിരുന്നു മുരളി ഗോപിയുടെ തുടക്കം. ചിത്രത്തിൽ വില്ലനായും മുരളി അഭിനയിച്ചു. രസികൻ, ഈ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ എന്നിങ്ങനെ ആറോളം ചിത്രങ്ങൾക്കാണ് മുരളി ഗോപി തിരക്കഥ ഒരുക്കിയത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, ലൂസിഫർ എന്നിങ്ങനെ മുരളിഗോപിയുടെ നാലു ചിത്രങ്ങളിലും ഇന്ദ്രജിത്ത് സ്ഥിരസാന്നിധ്യമായിരുന്നു.
View this post on Instagram
View this post on Instagram
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കോവിഡിന്റെ സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. പൊതുസമ്മേളനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കർശനമായി പാലിക്കുകയും വേണം.
സംസ്ഥാന ആരോഗ്യവകുപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെല്ലാം മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
യു.ഡി.എഫ് സീറ്റ് വിഭജനം ഇനിയും നീളും. ഇന്ദിരാഭവനില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി രാത്രി നടന്ന ചര്‍ച്ചയിലും ധാരണയായില്ല. മറ്റന്നാളാണ് ഇനി ചര്‍ച്ച. ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് ശേഷം സീറ്റ് പട്ടിക പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. യോഗവും യോഗത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചയും കഴിഞ്ഞിട്ടും കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കം തീര്‍ന്നില്ല.
12 സീറ്റെന്ന കടുപിടുത്തത്തില്‍ നിന്ന് അല്‍പം അയഞ്ഞ ജോസഫ് ആദ്യം കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ കൊടുക്കാമെന്ന് സമ്മതിച്ചു. ഒന്‍പതിനപ്പുറം നല്‍കില്ലെന്ന് അറിയിച്ച കോണ്‍ഗ്രസ് ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര എന്നിവയില്‍ മൂന്നെണ്ണം ചോദിച്ചു.
പേരാമ്പ്ര വിട്ടുകൊടുത്താല്‍ മലബാറില്‍ കേരള കോണ്‍ഗ്രസിന് സാന്നിധ്യമില്ലാതാകും. അവസാനം പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ഒതുങ്ങുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കയ്പമംഗലത്ത് മല്‍സരിക്കാനില്ലെന്ന് ആര്‍.എസ്.പി ആവര്‍ത്തിച്ചു. പകരം റാന്നിയോ അമ്പലപ്പുഴയോ കിട്ടണം. സി.എം.പി നേതാവ് സി.പി ജോണിന് ജയസാധ്യതയുള്ള സീറ്റെന്നതിലും മാണി സി കാപ്പന് പാലായ്ക്ക് പുറമെ മറ്റൊരു സീറ്റെന്നതിലും തീരുമാനമായില്ല.
എല്‍.ഡി.എഫ് സീറ്റ് വിഭജനം നീളുന്നതും യു.ഡി.എഫില്‍ കാര്യങ്ങള്‍ മന്ദഗതിയിലാക്കി. ഇതിനിടെ യു.ഡി.എഫ് പ്രചാരണവാക്യം പുറത്തിറക്കി. നാട് നന്നാകാന്‍ യു.ഡി.എഫ് എന്ന തിരഞ്ഞെടുപ്പ് പ്രചാരണവാക്യം യു.ഡി.എഫ് യോഗത്തില്‍ പ്രകാശനം ചെയ്തു. ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നപേരില്‍ പ്രകടനപത്രിക ‘ ഉടന്‍ പുറത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തമിഴ്നാട് തഞ്ചാവൂരിലാണ് അഞ്ചുവയസുകാരനെ ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് ക്രൂരമായി കൊലപെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരണാണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇര.
അന്ധവിശ്വാസം ഒരു ജീവൻ കൂടിയെടുത്തു തമിഴ്നാട്ടിൽ. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ഈയിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ പലപ്പോഴായി ഇയാള്‍ മകനെ ഉപദ്രവിച്ചു.
അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജോത്സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി.
സദാചാര ഗുണ്ടായിസത്തിനെതിരെ പൊരുതുന്ന ഒരു സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് തിങ്കളാഴ്ച മുത്താരപ്പീടികയിൽ നടന്ന മർദ്ദനം. യുവജന സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നയാളാണ് ഇത്തരമൊരു കൃത്യത്തിനു മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യൂണിഫോമിലായിരുന്ന വിദ്യാർഥിയെ മർദിക്കാൻ പ്രതിക്കുള്ള പ്രകോപനമെന്തെന്നു വിശദീകരിക്കാനാകാതെ പൊലീസും തുടക്കത്തിൽ കുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി വൈകിയാണ്. ‘
ആളു മാറിപ്പോയി എന്നു പറഞ്ഞ് പ്രതി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. നട്ടുച്ചയ്ക്ക്, നടുറോഡിൽ, യൂണിഫോം ധരിച്ച വിദ്യാർഥിക്കു നേരെയാണ് സദാചാര ഗുണ്ടായിസത്തിന്റെ പേരിലുള്ള ഈ ആക്രമണം നടന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ഒരു എഎസ്ഐയും ചില സിപിഎം പ്രവർത്തകരും ഇതിനു ശ്രമിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും പാനൂർ പൊലീസ് പറഞ്ഞു.
സഹപാഠിയായ പെൺകുട്ടിക്കൊപ്പം ഒന്നിച്ചു നടന്നതിന്റെ പേരിലാണു വിദ്യാർഥിക്കു നേരെ ക്രൂര മർദനമുണ്ടായത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തന്നെ മർദനത്തിന്റെ ഭീകരത വ്യക്തമാണ്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനമേറ്റ കാര്യം വിദ്യാർഥി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.
വിദ്യാർഥി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പല്ല് ഇളകിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. പ്രകോപനമില്ലാതെയാണു ചെണ്ടയാട് സ്വദേശിയായ വിദ്യാർഥിയെ മുത്താരപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷ് മർദിച്ചത്. സഹപാഠിക്കൊപ്പം നടന്നതിനാണു മർദിച്ചതെന്നാണ് വിദ്യാർഥിയുടെ പിതാവും പറയുന്നത്. പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിനു ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും പ്രതിയെ പിടിക്കാൻ കഴിയാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതി ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നത് സംഘടനയ്ക്കും സമ്മർദ്ദമായി. ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടണം എന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഈ കേസിൽ പ്രതിക്കൊപ്പം നിന്നാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ആക്രമങ്ങളെ നീതീകരിക്കാൻ സാധിക്കില്ലെന്നും പീഡിതർക്കൊപ്പമാണ് ഡിവൈഎഫ്ഐ നിലകൊള്ളുകയെന്നും സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി കെ.ആദർശ് പറഞ്ഞു. മൊകേരിയിൽ നിന്നാണ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
‘ഞാനും എന്റെ ക്ലാസിലെ പെൺകുട്ടിയും നടന്നു വരുമ്പോൾ ഒന്നും പറയാതെ വെറുതെ പിടിച്ച് അടിച്ചു. ആളു മാറിയെന്നാണ് അവസാനം പറയുന്നത്. അടിയെല്ലാം കഴിഞ്ഞാണിതു പറയുന്നത്.
പരീക്ഷ കഴിഞ്ഞ് ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒന്നിച്ചു വരികയായിരുന്നു. പെൺകുട്ടി അവളുടെ വീട്ടിലേക്കു പോയി. മകൻ ഞങ്ങളുടെ വീട്ടിലേക്കു വരികയായിരുന്നു. അപ്പോഴാണ് മർദനം. നീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത് എന്നു ചോദിച്ചായിരുന്നു മർദനം. എല്ലാവരും നോക്കി നിന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ അവിടെയുണ്ടായിരുന്നു. ഒരു കുട്ടിയെ അടിക്കുന്നതു കണ്ടിട്ട് ഒന്നു പിടിച്ചുമാറ്റാൻ പോലും ഇവർ തയാറായില്ല. സ്റ്റേഷനിലെ പൊലീസിന്റെ ഇടപെടലും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതു പോലെയായിരുന്നു.
സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ.
തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.
തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു.
കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി.
നിഴൽ പൊലീസ് എസ്ഐ എൻ.ജി. സുവൃതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.
വീടിന്റെ മുറ്റത്തെ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്ന കാർത്തികയുടേയും അഖിലിന്റേയും വരണമാല്യം ഉണങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, സമീപത്ത് എരിഞ്ഞുതീർന്നത് അഖിലിന്റെ ചിതയായിരുന്നു. കരിഞ്ഞുണങ്ങിയ വരണമാല്യത്തെ സാക്ഷിനിർത്തി അഖിലിന്റെ ചിതയെരിഞ്ഞു തീർന്നു. ബൈക്ക് അപകടം അഖിലിന്റെ ജീവൻ കവർന്നത് ഇപ്പോഴും ആശുപത്രി കിടക്കയിൽ കഴിയുന്ന ഭാര്യ കാർത്തിക അറിഞ്ഞിട്ടില്ല.
മൂന്ന് മാസത്തെ വിവാഹബന്ധം എന്നന്നേക്കുമായി അവസാനിച്ചത് അറിയാതെ കാർത്തിക അരികിൽ തന്നെ അഖിലുണ്ടെന്ന വിശ്വാസത്തിൽ ചികിത്സയിൽ തുടരുകയാണ്. അഖിലിന്റെ ജീവൻപൊലിഞ്ഞ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തികയോട് മരണവാർത്ത പറയാൻ ബന്ധുക്കൾക്കും ധൈര്യമില്ല. 3 മാസം മുമ്പാണ് അഖിലും മെഡിക്കൽ വിദ്യാർത്ഥിനി കാർത്തികയും വിവാഹിതരായത്. ഇരുവരുടേയും മധുവിധു ആഘോഷ നാളുകളിലാണ് വിധി അഖിലിനെ തട്ടിയെടുത്തത്.
കൊല്ലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി 13ാം വാർഡ് കാർത്തികയിൽ അഖിൽ കെ കുറുപ്പാണ്(28) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ കാർത്തിക ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ മണ്ണഞ്ചേരിയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. കൊല്ലം ബൈപാസിന് സമീപത്ത് വെച്ച് എതിരെ വന്ന ടിപ്പർ ലോറി ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കാർത്തികയുമായി പ്രണയത്തിലായ അഖിൽ പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച അവധിക്ക് മണ്ണഞ്ചേരിയിലെ വീട്ടിൽ എത്തിയശേഷം രാത്രി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു അഖിൽ. കൊല്ലം ബൈപാസിന് സമീപം രാത്രി 9.45നുണ്ടായ അപകടത്തിൽ സാരമായി അഖിലിന് പരിക്കേൽക്കുകയായിരുന്നു. കാർത്തികയ്ക്ക് കാലിനും തലയ്ക്കുമാണ് പരുക്ക്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്‌ടൺ : ക്രിപ്റ്റോകറൻസി മുഖ്യധാരയിലേയ്ക്ക് എത്തുകയാണ്. അതോടൊപ്പം അതിന്റെ ഉപയോഗവും വർധിച്ചുവരുന്നു. ബിറ്റ്കോയിൻ, ഈതർ, ലിറ്റ് കോയിൻ എന്നിവ ഉൾക്കൊള്ളുന്ന ക്രിപ്റ്റോ ടാബ് ഗൂഗിൾ ഫിനാൻസ് കൂട്ടിച്ചേർത്തു. ഗൂഗിൾ ഫിനാൻസ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഒറ്റ ക്ലിക്കിലൂടെ മികച്ച ക്രിപ്‌റ്റോകറൻസി വിലകൾ വേഗത്തിൽ കണ്ടെത്താനാകും. ക്രിപ്റ്റോ വിലകൾ Finance.google.com ഡൊമെയ്‌നിലേയ്ക്കാണ് ഗൂഗിൾ ഫിനാൻസ് ചേർത്തത്. പരമ്പരാഗത സ്റ്റോക്ക്, കറൻസി മാർക്കറ്റുകൾക്കൊപ്പം “ക്രിപ്റ്റോ” എന്ന് പേരിട്ടിരിക്കുന്ന വിഭാഗം ഇപ്പോൾ ‘കംപയർ മാർക്കറ്റ്’ വിഭാഗത്തിൽ കാണാൻ കഴിയും. ബിറ്റ് കോയിൻ ( ബിടിസി ), ഈതർ ( ഇടിഎച്ച് ), ലിറ്റ് കോയിൻ ( എൽടിസി ), ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ വിവിധ ക്രിപ്റ്റോകറൻസികളുടെ പ്രധാന വില വിവരങ്ങൾ അവിടെ കാണാൻ കഴിയും.

സ്ഥാപന നിക്ഷേപകരും കോർപ്പറേഷനുകളും അസറ്റ് ക്ലാസിൽ നിക്ഷേപം ആരംഭിച്ചതിനാൽ ക്രിപ്‌റ്റോകറൻസി വിപണി കഴിഞ്ഞ ഒരു വർഷമായി മുഖ്യധാരാ ശ്രദ്ധ ആകർഷിച്ചുവരികയാണ്. അതിലൂടെ ക്രിപ്‌റ്റോകറൻസി മാർക്കറ്റ് കാപ് ജനുവരിയിൽ ഒരു ട്രില്യൺ ഡോളർ കടന്നു. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ അസറ്റ് ക്ലാസിന് 1.4 ട്രില്യൺ ഡോളറിലധികം വിലയുണ്ട്. ടെസ്‌ല, മാസ്റ്റർകാർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ക്രിപ്‌റ്റോകറൻസികൾ സജീവമായി സ്വീകരിക്കുവാൻ തുടങ്ങിയതിനാൽ വ്യക്തമായ നിയന്ത്രണത്തിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷണർ ഹെസ്റ്റർ പിയേഴ്‌സ് അഭിപ്രായപ്പെട്ടു.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
കാടിനു നടുവിലൂടെയുള്ള യാത്രക്കിടെ ഒറ്റയാനു മുന്നിലകപ്പെട്ട് വിജയ് യേശുദാസും സുഹൃത്തുക്കളും. വിനോദയാത്രയ്ക്കിടയിലാണ് സംഘം കാട്ടുകൊമ്പനു മുന്നിൽ പെട്ടത്. ആനയെ ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ അവിടെത്തന്നെ വാഹനം നിർത്തിയിട്ടു. വിജയ് യേശുദാസാണ് വാഹനം ഓടിച്ചിരുന്നത്.
വാഹനത്തിനു നേരെയെത്തിയ കാട്ടാന രണ്ട് തവണ പിന്തിരിഞ്ഞു പോകുന്നതും പിന്നെ അൽപസമയം അവിടെ നിന്ന ശേഷം വാഹനത്തിനു സമീപത്തുകൂടി കടന്നു പോകുന്നതും കാണാം. ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടുമ്പോൾ അവയെ പ്രകോപിതരാക്കാതിരുന്നാൽ മതിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കണ്ടാൽ പുറത്തിറങ്ങാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും വാഹനം മൃഗങ്ങളെ പ്രകോപിപ്പിക്കാത്ത നിലയിൽ നിർത്തിയിടണമെന്നുമാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ആനയെ പ്രകോപിപ്പിക്കരുതെന്നും വാഹനത്തിനുള്ളില്‍ അനങ്ങാതിരുന്നാൽ മതിയെന്നും ഇവർ പറയുന്നത് വിഡിയോയിൽ കേള്‍ക്കാം.
View this post on Instagram
കോയമ്പത്തൂർ: മദ്യലഹരിയിൽ അനുവാദമില്ലാതെ പ്ലേറ്റിൽനിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ വയോധികൻ തല്ലിക്കൊലപ്പെടുത്തി. കോയമ്പത്തൂർ എടയാർപാളയം സ്വദേശിയായ ജയകുമാറിനെ കൊലപ്പെടുത്തിയ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാർ മദ്യലഹരിയിൽ വെള്ളിങ്കിരിയുടെ പ്ലേറ്റിൽനിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. എന്നാലിത് ഇത് വെള്ളിങ്കിരി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടർച്ചയായി അടിക്കുകയായിരുന്നു. സാരമായി മർദ്ദനമേറ്റ ജയകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിൽ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.