Latest News

ചിയാൻ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസർ പുറത്തിറങ്ങി. വിക്രം ഏഴ് വ്യത്യസ്​ത ​ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് നെ​ഗറ്റീവ് റോളിലെത്തുന്നത്. ഇവർക്കൊപ്പം റോഷൻ മാത്യുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‌7 ​ഗെറ്റപ്പുകളിൽ വിക്രം, വില്ലനായി ഇർഫാൻ പത്താൻ, ഒപ്പം റോഷന് മാത്യുവും; കോബ്ര ടീസർ
മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; തന്റെ കഥയെന്ന് കെ.രംഗദാസ്
ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. കണക്ക് അധ്യാപകനും വിവിധ രാജ്യങ്ങള്‍ തേടുന്ന ക്രിമിനലുമാണ് ഇയാൾ. ‘എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടീസർ.

ഇര്‍ഫാന്‍ പത്താന്റെ ആദ്യ സിനിമയായ കോബ്രയിൽ കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായിക. എ.ആർ റഹ്മാനാണ് സംഗീതം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റീലിസ് ചെയ്യുന്നത്.

ക്രീസിലേക്കുള്ള തിരിച്ചുവരവില്‍ ശ്രീശാന്തിന് വിക്കറ്റ്. ഏഴുവര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. മുഷ്താഖ് അലി ട്രോഫി ട്വന്റി–20യില്‍ പുതിച്ചേരിയുടെ ഫാബിദ് അഹമ്മദിനെ ക്ലീൻ ബൗൾഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത പുതുച്ചേരി 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡി.രോഹിത്തിനെ കെ.എം.ആസിഫ് പുറത്താക്കി. 33 റൺസെടുത്ത ആഷിത്താണ് പുതുച്ചേരിയുടെ ടോപ് സ്കോറർ. ജലജ് സക്സേന കേരളത്തിനായി 3 വിക്കറ്റ് വീഴ്ത്തി. ശ്രീശാന്ത് നാല് ഓവറിൽ 29 റൺവഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 111 ന് നാല് എന്ന നിലയിൽ ആണ് ആറ് വിക്കറ്റ് ബാക്കിയിരിക്കെ ജയിക്കാൻ 35 ബോളിൽ 28 റൺസ് വേണം 34 റൺ നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ അവസാനം പുറത്തായത്

2013ലെ വാതുവയ്പ്പ് വിവാദത്തിന് ശേഷമാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നേരിട്ടത്. ശിക്ഷ ഏഴുവര്‍ഷത്തെ സസ്പെന്‍ഷനായി ചുരുക്കിയതോടെയാണ് തിരിച്ചുവരവ് സാധ്യമായത്. മുംൈബ, ഡല്‍ഹി, ഹരിയാന ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് കേരളം.

ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നു. പത്തു സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദ്ധേശിച്ചു.

രാജസ്ഥാനിലും ഉത്തരാഖണ്ഡിലും രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായത്. ഹരിയാനയില്‍ ഇതുവരെ നാല് ലക്ഷം പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെ ചത്തനിലയില്‍ കണ്ടെത്തി. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇറച്ചികോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

പല സംസ്ഥാനങ്ങളിലും കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം ‘മാസ്റ്ററി’നെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും തിയേറ്റർ ഉടമകളും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് ഇന്ന് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.

കൂടികാഴ്ചയ്ക്ക് ശേഷം തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ധാരണയായിരുന്നു.

തിയറ്ററുകൾ തുറക്കാനുള്ള അവസരം ഒരുക്കിയ മുഖ്യമന്ത്രിക്ക് സിനിമാലോകം ഒന്നടങ്കം നന്ദി രേഖപ്പെടുത്തി. നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ തോമസ് തുടങ്ങിയവരും നടിമാരായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവരും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

‘പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ,’ മമ്മൂട്ടി കുറിച്ചു

‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ,’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും. ഇപ്പോഴിതാ, അനുഷ്ക ഒരു പെൺകുഞ്ഞിനു ജന്മം നൽകി എന്ന വാർത്തകളാണ് വരുന്നത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അനുഷ്ക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കോഹ്ലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും കോഹ്‌ലി അറിയിച്ചു.

“ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് കോഹ്ലിയുടെ ട്വീറ്റ്.

പ്രെഗ്നൻസി വാർത്ത അനൗൺസ് ചെയ്തതിൽ പിന്നെ ഇരുവരുടെയും പിന്നാലെയായിരുന്നു പാപ്പരാസികൾ. തങ്ങളുടെ സ്വകാര്യത മാനിക്കാതെ പിന്തുടരുന്ന ഫൊട്ടോഗ്രാഫർമാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അടുത്തിടെ അനുഷ്ക തന്നെ രംഗത്തെത്തിയിരുന്നു.

2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” വിരാടിനെ കുറിച്ചുള്ള അനുഷ്കയുടെ വാക്കുകൾ…

 

ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിനെതിരെ നടത്തിയ പരാർമശത്തിൽ മാപ്പുപറഞ്ഞ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. തന്റെ വാക്കുകൾ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാൽ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീം വിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്‌നമുണ്ട്. എനിക്കെതിരേ ഒരു പ്രചരണം നടന്നു. അതെന്നെ വേദനിപ്പിച്ചപ്പോൾ അതിനെതിരേ ശക്തമായി പ്രതികരിച്ചു. അത് ഞാൻ വളരെയധികം സ്‌നേഹിക്കുന്ന മുസ്ലീം സഹോദരങ്ങൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചുകൊണ്ട് രാഷ്ട്രീയം കൊണ്ടുനടക്കുന്നത് മര്യാദയല്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് പരസ്യമായി ഞാൻ ക്ഷമ ചോദിക്കുന്നു.’- പിസി ജോർജ് പറഞ്ഞു.

തുടർന്നങ്ങോട്ട് ഒറ്റക്കെട്ടായി പോകുമെന്നും അല്പം മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ താൻ അല്പം കൂടി ആത്മസംയമനം പാലിക്കേണ്ടതായിരുന്നുവെന്നും പിസി ജോർജ് സ്വയം വിമർശനം നടത്തി.ഈരാറ്റുപേട്ടയിലെ മുസ്ലിം ജനവിഭാഗം വേഗം പൊരുത്തപ്പെടുന്നവരാണ്. ഇതിനോടകം പൊരുത്തപ്പെട്ടതാണെന്നും നിലവിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് പിസി ജോർജ്ജിന്റെ വിവാദമായ ഫോൺ സംഭാഷണം പുറത്തുവന്നത്. മുസ്ലീങ്ങൾ തീവ്രവാദികളായി മാറുന്നുവെന്നായിരുന്നു പിസി ജോർജിന്റെ പരാമർശം.

സിസ്റ്റര്‍ അഭയ കള്ളനെ പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. അല്ലാതെ അഭയയെ ആരും കൊന്നതല്ലെന്നും അഭയയ്ക്ക് പുരുഷന്മാരെ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

ചെറുപ്പത്തില്‍ തന്നെ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയ. അതിനാല്‍ പുരുഷന്മാരെ കാണുമ്പോള്‍ പേടിയായിരുന്നെന്നും അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്‌സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല.

ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫാ.മാത്യുവിന്റെ പ്രസംഗത്തിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അഭയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി ന്യായീകരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞിരുന്നു. അത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ.മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ പി​ന്തു​ണ​ച്ച്​ ഹ​രി​യാ​ന​യി​ൽ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ ന​ട​ത്താ​നി​രു​ന്ന ‘മ​ഹാ​പ​ഞ്ചാ​യ​ത്തി​’െൻറ കൂ​റ്റ​ൻ പ​ന്ത​ലും വേ​ദി​യും ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ർ​ഷ​ക​ർ കൈ​യേ​റി അ​ടി​ച്ചു​ത​ക​ർ​ത്തു. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള ബി.​ജെ.​പി നേ​താ​ക്ക​ളെ ഓ​ടി​ച്ച ക​ർ​ഷ​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കാ​യി ഒ​രു​ക്കി​യ പ്ര​സം​ഗ​പീ​ഠ​വും പു​റ​ത്തേ​ക്കെ​റി​ഞ്ഞു. പൊ​ലീ​സി​‍െൻറ ക​ണ്ണീ​ർ വാ​ത​ക -ജ​ല പീ​ര​ങ്കി പ്ര​യോ​ഗ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ മു​ന്നേ​റി​യ ക​ർ​ഷ​ക​രു​ടെ രോ​ഷ​ത്തി​നു മു​ന്നി​ൽ മ​ഹാ​പ​ഞ്ചാ​യ​ത്ത്​ റ​ദ്ദാ​ക്ക​ലേ ഖ​ട്ട​റി​ന്​ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

അ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തെ നേ​രി​ടാ​ൻ ഹ​രി​യാ​ന​യി​ൽ ക​ർ​ണാ​ലി​ന​ടു​ത്ത കെം​ല ഗ്രാ​മ​ത്തി​ലാ​ണ്​ ബി.​ജെ.​പി സ​ർ​ക്കാ​ർ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നാ​ല്​ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ബാ​രി​ക്കേ​ഡു​ക​ൾ കെ​ട്ടി ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക്​ ഇ​രി​പ്പി​ട​ങ്ങ​ളൊ​രു​ക്കി സ​ജ്ജ​മാ​ക്കി വെ​ച്ച ‘മ​ഹാ​പ​ഞ്ചാ​യ​ത്തി’​ലേ​ക്ക്​ വ​യ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ർ​ഷ​ക​ർ ആ​ർ​ത്തു​വി​ളി​ച്ച്​ ഓ​ടി​യെ​ത്തി​യ​ത്. സ​മ​ര​ക്കാ​രെ​ ത​ട​യാ​ൻ ഹൈ​വേ​യി​ൽ ബാ​രി​ക്കേ​ഡു​ക​ളും ട്രെ​യ്​​ല​റു​ക​ളും കൊ​ണ്ട്​ വി​ല​ങ്ങി​ട്ടി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കും വേ​ണ്ടി ഒ​രു​ക്കി​വെ​ച്ച വി.​ഐ.​പി ക​സേ​ര​ക​ളെ​ല്ലാം പ്ര​തി​ഷേ​ധ​ക്കാ​ർ എ​റി​ഞ്ഞു​ത​ക​ർ​ത്തു. ത‍െൻറ ​ക​സേ​ര എ​റി​ഞ്ഞു​ത​ക​ർ​ക്കു​ന്ന​ത്​ ക​ണ്ടാ​ണ്​ മ​ന്ത്രി ജം​ഗ​ഡ്​ സ്ഥ​ലം വി​ട്ട​ത്. പ​രി​പാ​ടി​യു​ടെ ശ​ബ്​​ദ​സം​വി​ധാ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ ക​മ്പ്യൂ​ട്ട​റു​ക​ളും പ്രി​ൻ​റ​റു​ക​ളും എ​ല്ലാം പ്ര​തി​ഷേ​ധ​ക്കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു.

അ​യ​ൽ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ പോ​ലും പൊ​ലീ​സി​നെ വ​രു​ത്തി വ​ൻ സു​ര​ക്ഷ​സ​ന്നാ​ഹ​ങ്ങ​ളൊ​രു​ക്കി​യ ക​ർ​ണാ​ൽ പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​നും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​നും ഇ​തെ​ല്ലാം​ ക​ണ്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. പ​ന്ത​ലും വേ​ദി​യു​മൊ​രു​ക്കി​യ വെ​ള്ളി​യാ​ഴ്​​ച​ത​ന്നെ ത​ദ്ദേ​ശീ​യ​രാ​യ പ്ര​തി​ഷേ​ധ​ക്കാ​രും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ ‘മ​ഹാ പ​ഞ്ചാ​യ​ത്തി’​ലേ​ക്ക്​ ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ പ്രാ​ദേ​ശി​ക ബി.​ജെ.​പി നേ​താ​ക്ക​ൾ ത​ട​ഞ്ഞ​താ​ണ്​ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്.

പ​ഞ്ചാ​ബി​ൽ​നി​ന്ന്​ സ​മ​ര​വു​മാ​യി പ്ര​വേ​ശി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ​തു മു​ത​ൽ ക​ർ​ഷ​ക​രു​മാ​യി നി​ര​ന്ത​രം ഏ​റ്റു​മു​ട്ട​ലി​‍െൻറ പാ​ത​യി​ലാ​ണ്​ ഹ​രി​യാ​ന സ​ർ​ക്കാ​ർ. നേ​ര​ത്തേ ​ ക​ർ​ഷ​ക​രു​ടെ ക​രി​െ​ങ്കാ​ടി പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന്​ പാ​ടു​പെ​ട്ടാ​ണ്​ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നെ പൊ​ലീ​സ്​ ര​ക്ഷി​ച്ച​ത്. അ​ന്ന്​ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യെ​ങ്കി​ലും ക​ർ​ഷ​ക​ർ പി​ന്തി​രി​ഞ്ഞി​ല്ല.

വൈറ്റില മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനം കടന്നുപോയാല്‍ തട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്‍മാരാണെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണവുമായി വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം. കൊജ്ഞാണന്‍ എന്ന് വിളിക്കുന്നവരെ ചെറ്റേയെന്ന് തിരിച്ചുവിളിക്കുമെന്ന് ബെന്നി ജോസഫ് പറഞ്ഞു. തെറിയും ചീത്തയും പറയാന്‍ ആര്‍ക്കും പ്രത്യേക അവകാശമില്ല. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. തെറി പറഞ്ഞ് തോല്‍പിക്കാന്‍ ആകില്ലെന്നും. പച്ചയ്ക്ക് പറയല്‍ തുടരുമെന്നും ബെന്നി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

എന്നേക്കൊണ്ട് ഈ വാക്കൊക്കെ പറയിപ്പിക്കേണ്ട കാര്യമുണ്ടോ? കൊഞ്ഞാണന്‍ കിഞ്ഞാണന്‍ എന്നൊക്കെ വിളിക്കുക. അങ്ങനെയുള്ളവരെ ചെറ്റേ എന്നല്ലാതെ എന്ത് വിളിക്കും. എന്താ നിങ്ങള്‍ക്ക് മാത്രമാണോ തെറി പറയാനും ചീത്ത പറയാനും അവകാശം തന്നിരിക്കുന്നത്. ഒരു ആവശ്യത്തിനാണ് പോടാ പട്ടി എന്ന് പറയുന്നതെങ്കില്‍ കേള്‍ക്കും.

ബെന്നിയുടെ വാക്കുകൾ

വൈറ്റില മേല്‍പാലം കഴിഞ്ഞ സെപ്റ്റംബറില്‍ 98 ശതമാനം പണി തീര്‍ന്നിരുന്നു. പിന്നീട് ഒച്ചിഴയും വേഗത്തിലാണ് പണി നടന്നത്. നിര്‍മ്മാണം മനപൂര്‍വ്വം വൈകിപ്പിക്കുന്നു എന്നായിരുന്നു എന്റെ വീഡിയോ. ഇന്ത്യയില്‍ ഓടുന്ന എല്ലാ വാഹനങ്ങളും അഞ്ചേകാല്‍-അഞ്ചര മീറ്ററില്‍ താഴെയാണെന്ന് എനിക്കറിയാം. ആറ്, ആറേകാല്‍ മീറ്റര്‍ വെച്ചിരുന്നെങ്കില്‍ കൊച്ചി തുറമുഖത്തുനിന്നുള്ളതും എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചി റിഫൈനറി തുടങ്ങിയ കമ്പനികളിലേക്കുമുള്ള വലിയ മെഷീനറികള്‍ കൊണ്ടുപോകാന്‍ പറ്റുമായിരുന്നു എന്നാണ് പറഞ്ഞത്. വണ്ടി കുനിയുമോ എന്ന വീഡിയോ ഒന്നുകൂടി കാണണം.

ഞാന്‍ കൊള്ളരുതായ്മകളും അഴിമതികളും ഇത്തിരി കടുപ്പിച്ചും പച്ചയ്ക്കും തുറന്നു പറയുന്നു. എന്റെ വാര്‍ത്ത ഒരു പാര്‍ട്ടിയ്ക്കും എതിരുമല്ല, സപ്പോര്‍ട്ടുമല്ല. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം എപ്പിസോഡുകള്‍ ഞാന്‍ പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്. ചിലതിനൊക്കെ സുഹൃത്തുക്കള്‍ വിളിച്ചുപറയും ‘ബെന്നിച്ചേട്ടാ ചെയ്തത് നല്ലതാണ്’ എന്ന്. എന്നാല്‍ ചില അന്തംകമ്മി, സംഘി, സുഡാപ്പികള്‍..രാഷ്ട്രീയ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ മിക്ക വാട്‌സാപ്പ് ഗ്രൂപ്പിലും..അമേരിക്ക, ലണ്ടന്‍, കാനഡ, ദുബായ്, ബഹ്‌റിന്‍, ദോഹ, ഗള്‍ഫ് കണ്‍ട്രീസ് മുഴുവന്‍, ടാന്‍സാനിയ, ഉഗാണ്ട, സിംഗപ്പൂര്‍, മലേഷ്യ, കേരളത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ, ഇന്ത്യയില്‍ ഡല്‍ഹി മുംബൈയിലുമൊക്കെത്തന്നെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എന്റെ നമ്പര്‍ ഇട്ടിട്ട് എന്നെ തെറി പറയാന്‍ ആഹ്വാനം ചെയ്‌തേക്കുകയാണ്. ഇന്നലെ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം 24 മണിക്കൂര്‍ തികയുന്നതിനിടയില്‍ ഒരു മൂവായിരം പേരെങ്കിലും വിളിച്ച് തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് തെറി പറഞ്ഞിട്ടുണ്ട്. ഞാന്‍ എടുക്കണില്ല. ഒന്ന് രണ്ട് കോള്‍ എടുക്കും. ബാക്കി കട്ട് ചെയ്യും. ആ ജാതി തെറിയാണ് ഈ പാര്‍ട്ടിക്കാര്‍ എന്നെ പറയുന്നത്. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. ഈ തെറി മുഴുവന്‍ കേള്‍ക്കുന്നത് ഇവിടുത്തെ പുതിയ തലമുറയ്ക്ക് വേണ്ടിയാണ്.

വി ഫോര്‍ അവിടെ തകിട് വലിച്ചുമാറ്റിയതിനോട് ഞാന്‍ യോജിക്കുന്നില്ല. ഞാനോ ഞാന്‍ അറിയുന്നവരോ ആണ് അത് ചെയ്തത് എങ്കില്‍ ഏറ്റെടുക്കാന്‍ പറയും. അതാണ് ഗാന്ധിജി പറഞ്ഞ രാഷ്ട്രീയം. തെറ്റായ നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ്. എല്ലാ നിയമങ്ങളും അനുസരിക്കാനുള്ളതല്ല.

ചെറുപ്പക്കാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് കട്ടും മോഷ്ടിച്ചുമല്ല ഇവിടെ ജീവിക്കേണ്ടത്. അന്തസായി പണിയെടുത്ത് വേറൊരുത്തനെ പറ്റിക്കാതെ ജീവിക്കാന്‍ വേണ്ടിയാണ് ഞാന്‍ പച്ചയ്ക്ക് പറയുന്നത്. ഇവിടുത്തെ മുഖ്യമന്ത്രിയും പിഡബ്ലിയുഡി മിനിസ്റ്ററും ഉദ്ഘാടനത്തിന് പറഞ്ഞത് എന്താണ്. ഞങ്ങള്‍ ചെയ്യുന്നത് അരാഷ്ട്രീയ വാദമാണെന്ന്. അഴിമതിയും കൊള്ളയും തുറന്നുകാട്ടുന്നത് അരാഷ്ട്രീയവാദമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ രാജാവ് അല്ല എന്ന് തെളിയിക്കാനും ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 30 വര്‍ഷം യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ചിട്ടും കൊച്ചിയിലെ വെള്ളക്കെട്ട് മാറിയോ?

ഒരു അബദ്ധം സംഭവിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷെ, 2500 പേര്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞാല്‍, എന്റെ കൈ കാല്‍ വെട്ടുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ വിഡ്ഡികളേ ഞാനിത് നിര്‍ത്തുമെന്ന്. 61 വയസുവരെ ഈ നശിച്ച രാഷ്ട്രീയത്തില്‍ എനിക്ക് ജീവിക്കാമെങ്കില്‍ ഇനി ഒരു മണിക്കൂര്‍ പോലും വേണ്ട. എന്നെ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊല്ലണം. അല്ലെങ്കില്‍ ആ ശവം നിങ്ങളെടുത്ത് തിന്നണം. ഇത് നെഞ്ചില്‍ തട്ടിയാണ് പറയണത്. എനിക്ക് മൂന്നുമക്കളാണ്. അവരേയും കൂടി ബലി കഴിപ്പിച്ചിട്ടാണ് ഞാന്‍ ഈ പണി തുടങ്ങിയേക്കണത്. മൂന്ന് നാല് തലമുറയ്ക്ക് തിന്നാന്‍ സ്വത്തുണ്ടായിട്ട് ഞാന്‍ ഈ പണിയ്ക്ക് ഇറങ്ങുന്നത് എന്തിന് വേണ്ടിയാണ്? ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നവരല്ലേ കൂടുതലും രാഷ്ട്രീയത്തിലും വരുന്നത്. അവരെ മോശപ്പെടുത്തി പറയുന്നതല്ല. പക്ഷെ അങ്ങനെ വരുന്നവര്‍ പെട്ടെന്ന് കോടീശ്വരന്‍മാരാകുന്നു. ജനങ്ങളുടെ ഇടയില്‍ സത്യവും നീതിയും നിയമവും ഭരണഘടനയും അനുസരിച്ച് ജീവിക്കുന്ന എന്നെ എങ്ങനെയാണ് നിങ്ങള്‍ തെറി പറഞ്ഞ് തോല്‍പിക്കുന്നത്? അണികളേ. തല്ലിപ്പൊളി സഖാക്കളെ രാഷ്ട്രീയ പ്രവര്‍ത്തകരേ. നിങ്ങള്‍ക്ക് നാണില്ലേ? കുറെ തെറി പറഞ്ഞാല്‍ ഞാന്‍ തോറ്റുപോകുമെന്ന് വിചാരിച്ചോ? നിങ്ങള്‍ക്ക് എന്നെ അങ്ങനെ തോല്‍പിക്കാന്‍ പറ്റില്ലെടാ. തെറ്റുണ്ടെങ്കില്‍ കുഞ്ഞുകുട്ടിയാണെങ്കിലും മാപ്പ് പറയും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ജയിലില്‍ പോകാനോ മരിക്കാനോ തയ്യാറായിക്കൊണ്ട് എവനാണെങ്കിലും പോടാ പുല്ലേ എന്ന് പറഞ്ഞിരിക്കും. കാരണം, മതിയായി. സമസ്ത മേഖലയിലും അഴിമതിയും കൈക്കൂലിയും.

ഞാന്‍ പറഞ്ഞ വീഡിയോയില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ വന്ന് എന്റെ ചെരുപ്പ് ഊരിത്തരാം. എന്നെ തല്ലാന്‍. അടര്‍ത്തി മാറ്റി ഒട്ടിച്ചത് കാണരുത്. പച്ചയ്ക്ക് പറയല്‍ തുടരും. ഞാന്‍ ഭാര്യയോടും മക്കളോടും അനുവാദം വാങ്ങിച്ചു. അവരും ചാകാന്‍ തയ്യാറാണ്. വെട്ടിക്കൊല്ലട്ടേ എന്നാണ് പറയുന്നത്. എത്ര പേരെ നിങ്ങള്‍ വെട്ടിക്കൊന്നു. നിങ്ങളുടെ ചോരക്കൊതി തീര്‍ന്നില്ലേ? ഒന്നുകില്‍ ദൈവം എന്റെ ശബ്ദം എടുക്കണം. അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. വി ഫോര്‍ കൊച്ചി പോല, ട്വന്റി ട്വന്റി കിഴക്കമ്പലം പോലെ ഒഐഒപി പോലെ ഏത് സംഘടന വന്നാലും ഞാന്‍ അവര്‍ക്ക് സാമ്പത്തിക സഹായം കൊടുക്കും. ശാരീരികസഹായം കൊടുക്കും. എന്നേക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം കൊടുക്കും. കാരണം, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയും നന്നാകണം. പക്ഷെ, കൊടിവെച്ച കാറില്‍ ഒന്നാം നമ്പര്‍ കാറില്‍ ഇങ്ങട് വന്ന് വിരട്ടിക്കളയാം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ശവപ്പെട്ടി മേടിച്ച് വെയ്ക്കും. ഒരുത്തനും ഇനി പെട്ടി അന്വേഷിച്ച് പോകണ്ട.

എന്നേക്കൊണ്ട് ഈ വാക്കൊക്കെ പറയിപ്പിക്കേണ്ട കാര്യമുണ്ടോ? കൊഞ്ഞാണന്‍ കിഞ്ഞാണന്‍ എന്നൊക്കെ വിളിക്കുക. അങ്ങനെയുള്ളവരെ ചെറ്റേ എന്നല്ലാതെ എന്ത് വിളിക്കും. എന്താ നിങ്ങള്‍ക്ക് മാത്രമാണോ തെറി പറയാനും ചീത്ത പറയാനും അവകാശം തന്നിരിക്കുന്നത്. ഒരു ആവശ്യത്തിനാണ് പോടാ പട്ടി എന്ന് പറയുന്നതെങ്കില്‍ കേള്‍ക്കും.

റോഡില്‍ വെറുതെ നില്‍ക്കുന്നവനെ, സമരം ചെയ്യുന്നവനെ കൊഞ്ഞാണന്‍ എന്ന് വിളിക്കുക. ഇതൊക്കെ ശരിയാണോ? നിങ്ങള്‍ കണ്ണാടിയില്‍ നോക്കി സംസാരിക്കൂ. ഒരു ദിവസം. ഞാന്‍ പറയാത്ത കാര്യം പ്രചരിപ്പിക്കുന്നത് എന്ത് ഊച്ചാളി രാഷ്ട്രീയമാണ്. ഇതാണോ അന്തം കമ്മികള്‍ ചെയ്യേണ്ടത്. എനിക്ക് എന്റെ ജീവിതം മതിയായി. നാട്ടിലെ അഴിമതി കണ്ട് മടുത്തു. പെട്ടെന്ന് എന്നെ ദൈവം വിളിച്ചാല്‍ മതിയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്‍കൂളിലെ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്‍തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ്ആത്മഹത്യ ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ലോക്ഡൌണിന് മുമ്പേ ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്കൂളിലെ മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ സ്കൂളിനെതിരെ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.

RECENT POSTS
Copyright © . All rights reserved