മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെയോടെ മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു.
വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും ഒഴുകിപ്പോവുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഗായത്രി സുരേഷും ആണ്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ നാട്ടുകാര്‍ തടഞ്ഞു വച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് അപകടം ഉണ്ടാക്കിയതോടെയാണ് ഇവരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു വച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ജിഷിന്‍ എന്ന ആണ്‍സുഹൃത്തിന് ഒപ്പമായിരുന്നു ഗായത്രി യാത്രചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഷയം ചര്‍ച്ചയായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്.
ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു നടി സംഭവത്തില്‍ വിശദീകരണം നല്‍കിയത്. താനും ആണ്‍സുഹൃത്തും കൂടി കാക്കനാട് വഴി കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് സംഭവം നടന്നത് എന്നാണ് നടി പറയുന്നത്. മുന്നില്‍ പോകുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറുമായി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ രണ്ട് കാറിന്റെയും സൈഡ് കണ്ണാടി ഒടിഞ്ഞു. എന്നാല്‍ തങ്ങള്‍ കാറ് നിര്‍ത്തിയില്ല. ടെന്‍ഷന്‍ ആയിപ്പോയത് കൊണ്ടാണ് വണ്ടി നിര്‍ത്താത്തത് അല്ലാതെ ആരും തെറ്റിദ്ധരിക്കരുതെന്നും നടി പറഞ്ഞു.
താന്‍ ഒരു സിനിമ നടി ആയത് കൊണ്ട് കാറ് നിര്‍ത്തിയാല്‍ എന്താകുമെന്ന് വിചാരിച്ചു. അവര്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്ന് വിചാരിച്ച് ടെന്‍ഷനായി പോയി, അതുകൊണ്ട് കാര്‍ നിര്‍ത്തിയില്ല. അത് വലിയ തെറ്റായി പോയി എന്നാണ് താരം പറഞ്ഞത്.
തങ്ങള്‍ കാറ് നിര്‍ത്താതെ വന്നതോടെ അപകടം പറ്റിയ കാറ് ഞങ്ങളെ ചേയ്‌സ് ചെയ്യാന്‍ തുടങ്ങി. അതോട് കൂടി കൂടുതല്‍ ടെന്‍ഷനായി. ഞങ്ങള്‍ വീണ്ടും സ്പീഡ് കൂട്ടി പോകാന്‍ തുടങ്ങി. പിന്നീട് ഞങ്ങളുടെ കാറിനെ ചേയ്‌സ് ചെയ്ത് നിര്‍ത്തുകയായിരുന്നുവെന്നാണ് നടി പറയുന്നത്.
നാട്ടുകാര്‍ കൂടി തങ്ങളെ വളഞ്ഞു. പോലീസ് വരട്ടെ എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അവസാനം പോലീസ് എത്തി പിന്നീട് പ്രശ്‌നങ്ങള്‍ സോള്‍വായി എന്നാണ് താരം പറയുന്നത്. ആരും എന്നെ തെറ്റിദ്ധരിക്കരുത്, ടെന്‍ഷന്‍ ആയത് കൊണ്ടാണ് ആ സമയത്ത് വാഹനം നിര്‍ത്താതെ പോയത് എന്നും നടി പറഞ്ഞു.
View this post on Instagram
ജോമോൻ കുര്യാക്കോസ്
ജാക്ക് ഫ്രൂട്ട് ഡമ്പ്ലിങ്സ് ഇൻ കോക്കനട്ട് സോസ്
ചേരുവകൾ
ജാക്ക് ഫ്രൂട്ട് -250 ഗ്രാം ഗ്രേറ്റ് ചെയ്തത്
ഉരുളക്കിഴങ്ങ് -2 എണ്ണം പുഴുങ്ങിയത്
ഇഞ്ചി -1 പീസ് വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്
പച്ചമുളക് -2 എണ്ണം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്
കോൺ ഫ്ലോർ -1 ടീസ്പൂൺ
മല്ലിയില -20 ഗ്രാം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്
ഉപ്പ് – 1 ടീസ്പൂൺ
സോസിന് ആവശ്യം ഉള്ള ചേരുവകൾ
സബോള – 3 എണ്ണം
കശുവണ്ടി -200 ഗ്രാം (വെള്ളത്തിലോ പാലിലോ ഒരു 2 മണിക്കൂർ കുതിർത്തു വച്ചത് )
വെളുത്തുള്ളി – 1 കുടം
ഇഞ്ചി -1 പീസ് ചതച്ചത്
പച്ചമുളക് 2 എണ്ണം
പച്ച ഏലക്ക -2 എണ്ണം
ബേ ലീഫ് -1 എണ്ണം
പെപ്പർ പൗഡർ -2 ടീസ്‌പൂൺ
തേങ്ങാപ്പാൽ -100 എംൽ
ഉപ്പ് -1 ടീസ്പൂൺ
പഞ്ചസാര -1 ടേബിൾസ്പൂൺ
സാഫ്രൺ (കുങ്കുമ പൂവ്വ് )-1 നുള്ള്
വെള്ളം -125 മില്ലി

പാചകം ചെയ്യുന്ന വിധം
ഡമ്പ്ലിങ്സിന് വേണ്ട ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ചപ്പാത്തി മാവു പോലെ ആക്കി എടുക്കുക
ഈ മിശ്രിതം ഒരു ഗോൾഫ് ബോളിൻറെ വലിപ്പത്തിൽ ഉള്ള ചെറിയ ഉരുളകൾ ആക്കി എടുക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറിയ തീയിൽ ഗോൾഡൻ നിറമാകുമ്പോൾ വറുത്തു കോരുക .
സോസ് ഉണ്ടാക്കുന്ന വിധം
വെള്ളം ചൂടാക്കി സബോള ,ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് ,ഏലക്ക ബേ ലീഫ് എന്നിവ കുക്ക് ചെയ്യുക . സബോള നല്ല കുക്ക് ആവുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടി കൂടി ചേർത്ത് ഒരു 15 മിനിറ്റ് കുക്ക് ചെയ്യുക. ഡ്രൈ ആവുകയാണെങ്കിൽ അല്പം വെള്ളം ചേർത്ത് കൊടുക്കുക .ഈ മിശ്രിതം ഒരു മിക്സിയിൽ നന്നായി അടിച്ചെടുത്തു ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . ഒരു സോസ് പാനിൽ അരിച്ചെടുത്ത സോസ് ചൂടാക്കി തേങ്ങാപ്പാൽ,ഷുഗർ , പെപ്പർ പൗഡർ അല്പം ഉപ്പും ചേർത്ത് ചൂടാക്കുക . കുങ്കുമ പൂവ് കൂടി ചേർത്ത് ചെറിയ തീയിൽ സോസ് കുറുക്കിഎടുക്കുക.ഇതിലേയ്ക്ക് മുൻപ് വറുത്തു വച്ചിരിക്കുന്ന ജാക്ക് ഫ്രൂട്ട് ബോൾസ് ചേർത്ത് ചെറിയ തീയിൽ ഒരു 2 മിനിറ്റ് കൂടി ചൂടാക്കി ഗാർണീഷ് ചെയ്ത സെർവ് ചെയ്യുക.
കിഴക്കൻവെള്ളത്തിെൻറ വരവിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ആശങ്ക. പ്രധാനപാതയായ എ.സി റോഡിൽ പലയിടത്തും വെള്ളംകയറി ഗതാഗതം നേരിയതോതിൽ തടസ്സപ്പെട്ടു. മങ്കൊമ്പ്, ഒന്നാംകര, പള്ളിക്കൂട്ടുമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. പമ്പ, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ആറുകളും തോടുകളും കരകവിഞ്ഞ് കൈനകരി, മങ്കൊമ്പ്, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, തണ്ണീർമുക്കം, നെടുമുടി, എടത്വ, തകഴി, തലവടി, മുട്ടാർ അടക്കമുള്ള താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്. മഴ തുടർന്നാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ക്രമീകരണം ഏർപെടുത്തി. അടിയന്തരസാഹചര്യം നേരിടാൻ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും തുറന്നു.
കനത്തകാറ്റിൽ മരംവീണ് ജില്ലയിൽ എട്ടുവീടുകൾക്ക് നാശമുണ്ടായി. ഇതിൽ രണ്ടെണ്ണം പൂർണമായും തകർന്നു. മരംവീണ് ചെങ്ങന്നൂർ തിട്ടമേൽ ശിവൻ, മാന്നാർ സ്വദേശി ചെല്ലപ്പൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.
മങ്കൊമ്പിൽനിന്ന് ആറ്റുതീരത്തേക്ക് പോകുന്നവഴിയിൽ ഒന്നരകിലോമീറ്റർ ദൂരത്തിൽ രണ്ടടിയോളം വെള്ളമുയർന്നു. അവശ്യസാധനങ്ങളടക്കം വാങ്ങാൻ പുറത്തിറങ്ങുന്നവർ നീന്തിയാണ് പ്രധാനപാതയിലെ കടകളിൽ എത്തുന്നത്. മെങ്കാമ്പിൽ വികാസ്മാർഗ് റോഡിൽ 60ൽചിറ കോളനിയിൽ 64 കുടുംബങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയാണ്. കടൽക്ഷോഭത്തിലും കനത്തകാറ്റിലും തീരദേശങ്ങളിലും ദുരിതമാണ്. തോട്ടപ്പള്ളി, അർത്തുങ്കൽ അടക്കമുള്ള മേഖലകളിൽനിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയിട്ടില്ല.
മടവീഴ്ചയിൽ കൊയ്ത്തിന് പാകമായതും രണ്ടാംകൃഷിക്ക് തയാറെടുത്ത പാടശേഖരങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങി. ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം, പുല്ലങ്ങടി പടിഞ്ഞാറ്, കരുവാറ്റ കൃഷിഭവനിലെ വെള്ളൂക്കേരി പാടശേഖരം, എടത്വ കൃഷിഭവനിലെ വെട്ടിത്തോട്ടിക്കരി, വെളിയനാട് കൃഷിഭവനിലെ തൈപ്പറമ്പ് വടക്ക്, തൈപ്പറമ്പ് തെക്ക്, പുഞ്ചപിടാരം, കുടുകച്ചാൽ നാൽപത്, രാമങ്കരി കൃഷിഭവനിലെ കഞ്ഞിക്കൽ പാടം എന്നിവിടങ്ങളിലാണ് മടവീണത്. എല്ലായിടത്തും പുഞ്ചകൃഷി ഒരുക്കം പൂർത്തിയായിരുന്നു. പല പാടശേഖരങ്ങളിലും അടുത്തദിവസങ്ങളിൽ കൊയ്യാനിരുന്ന നെല്ലും നശിച്ചു.
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്ന് എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ 11 പേരെയാണ് കണ്ടെത്തിയത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.
ക്ലാരമ്മ ജോസഫ് (65), സിനി (35), സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. റോഷ്നി (48), സരസമ്മ മോഹനൻ (57), സോണിയ (46), അലൻ (14), മാർട്ടിൻ എന്നിവരുടെ മൃതശരീരം ഞായറാഴ്ച രക്ഷാപ്രവർത്തകർ പുറത്തെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ് മോർട്ടം ചെയ്യാൻ കോട്ടയം മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കി.
എട്ട് പേരെ കാണാതായ കൊക്കയാറിൽ തെരച്ചിൽ ഊർജിതമാക്കി. ആൻസി(45), ചിറയിൽ ഷാജി(50), പുതുപ്പറമ്പിൽ ഷാഹുലിെൻറ മകൻ സച്ചു(മൂന്ന്), കല്ലുപുരക്കൽ ഫൈസൽ നസീറിെൻറ മക്കളായ അപ്പു, മാളു, ഫൈസലിെൻറ സഹോദരി ഫൗസിയ മക്കളായ അഹ്യാൻ, അഫ്സാന എന്നിവരേയാണ് കാണാതായത്. കൊക്കയാര്‍ പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി.
അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക് മാറ്റി.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാർ-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി.
വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കി യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന്റെ നാശനഷ്ടങ്ങള് കണക്കിലെടുക്കുകയും ചെയ്യാതിരുന്നതിന്റെ പേരിൽ സസ്‌പെൻഷനിലായ കെഎസ്ആർടിസി ഡ്രൈവർ രൂക്ഷപ്രതികരണവുമായി രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ് ഫേസ്ബുക്കിലൂടെ രൂക്ഷപ്രതികരണം നടത്തിയത്. പൂഞ്ഞാർ സെന്റ്‌മേരീസ് പള്ളിക്ക് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസോടിച്ചത്.
അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്‌പെൻഷൻ വലിയ അനുഗ്രമായെന്നാണ് ജയദീപ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം ഇങ്ങനെയായിരുന്നു.ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയാണ് ജയദീപിനെ സസ്‌പെൻഡ് ചെയ്യിപ്പിച്ചത്.
തനിക്ക് ചാടി നീന്തി പോകാൻ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്പോൾ യാത്രക്കാർ തന്നെ ചീത്തവിളിക്കുന്നില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജയദീപ് പറയുന്നു. ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊക്കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജയദീപിന്റെ കുറിപ്പ്:
‘എന്നെ സസ്‌പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സിയിലെ കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ…’
ഐഎൻടിയുസി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപ് നേരത്തെയും നിരവധി സസ്‌പെൻഷൻ ഏറ്റുവാങ്ങിയിട്ടുണ്ട്. വീട്ടിൽ കയറി ഒരാളെ വെടിവെച്ചതിനും ജയദീപ് സസ്‌പെൻഷൻ വാങ്ങിയിട്ടുണ്ട്.
വാഗമൺ ഭാഗത്തുനിന്നും വരുന്നതിനിടെ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ വിജയൻ(28) എന്നിവരാണ് മരിച്ചത്.
കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഗമൺ ഭാഗത്തുനിന്ന് കാഞ്ഞാർ ഭാഗത്തേക്ക് വരുമ്പോൾ കാർ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാഭിത്തി തകർത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കാർ അഞ്ഞൂറു മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിൽ ഒലിച്ചുപോയാണ് അപകടമുണ്ടായത്.
മഴ ശക്തമാകുകയും ആറുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രണ്ടു ദിവസമായി പെയ്യുന്ന മഴയ്ക്കൊപ്പം കിഴക്കൻ വെള്ളം കൂടിയെത്തിയതോടെയാണ് അപ്പർ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. കേരളത്തിലുടനീളം ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർ ഫോഴ്സ്, ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമൺ, കല്ലൂപ്പാറ, തുമ്പമൺ, പുല്ലക്കയർ, മണിക്കൽ, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ബര്‍ലിന്‍ ∙ കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നും കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പ്രസവിച്ച മലയാളി യുവതിയുടെയും കുഞ്ഞിന്റെയും ചികിൽസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം . ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അടിയന്തിരമായി യുവതിയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫര്‍ട്ടിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴാം മാസത്തില്‍ ഉണ്ടായ പ്രസവം ആയതു കൊണ്ട് കുട്ടി ഇപ്പോഴും ഫ്രാങ്ക്ഫര്‍ട്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിക്ക് വേണ്ട എമര്‍ജന്‍സി പാസ്പോര്‍ട്ടും മറ്റു യാത്ര രേഖകളും ഫ്രാങ്ക്ഫര്‍ട്ടിലെ എംബസി ഇടപെട്ടു നടപടിക്രമങ്ങള്‍ അനുസരിച്ച് നല്‍കുകയും ചെയ്തു.
എന്നാല്‍ യുകെയില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ ആയതുകൊണ്ട് കുട്ടിക്കോ മാതാപിതാക്കള്‍ക്കോ ജര്‍മനിയിലെ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ പെടാത്തതുകൊണ്ട് അതിന്റെ പരിരക്ഷ ലഭിക്കില്ല. ലക്ഷങ്ങള്‍ വരുന്ന കുട്ടിയുടെ ചികില്‍സാച്ചെലവ് മാതാപിതാക്കള്‍തന്നെ വഹിക്കേണ്ടി വരും. അതുകൊണ്ടുതന്നെ കുട്ടിയുടെ ചികിത്സക്ക് വേണ്ടി വരുന്ന ഭീമമായ തുക എവിടുന്ന് കണ്ടെത്തും എന്ന ആശങ്കയിലാണ് ആ കുടുംബം. ഇന്‍ഷുറന്‍സ് ഇല്ലാത്തതു ലക്ഷങ്ങള്‍ ചെലവ് വന്നേക്കാവുന്ന ആശുപത്രി ബില്‍ എങ്ങനെ സെറ്റില്‍ ചെയ്യുമെന്നോര്‍ത്ത് കുടുംബം ഇപ്പോള്‍ ആകെ പ്രതിസന്ധിയിലാണ്. ദമ്പതികൾ യുകെയിൽ എത്തിയിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. മാവേലിക്കര, കുണ്ടറ സ്വദേശികളാണ് ഇവര്‍. ഈ മാസം അഞ്ചിനാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന് ഷോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 13 പേരെ കാണാനില്ല. സംഭവത്തില്‍ മൂന്നു വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതി ദുരന്തത്തിന് ഇരയായത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
ആറു പേരുടെ മൃതദേഹം കണ്ടെടുത്തു. ക്ലാരമ്മ ജോസഫ് 65, സിനി 35, സോന 10 എന്നിവരെ തിരിച്ചറിഞ്ഞു. കരസേനയുടെ 35 പേരടങ്ങുന്ന സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ചിരുന്നു . ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ശക്തമായ മഴയില്‍ കൂട്ടിക്കലില്‍ വലിയ തോതില്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 13 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്..
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.നിലവില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. മലയോര മേഖലകളിൽ ദുരന്ത നിവാരണം , രക്ഷാപ്രവർത്തനം, മെഡിക്കൽ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
അതേസമയം കോട്ടയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കരസേന രംഗത്ത് എത്തി. മേജർ അബിൻ പോളിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് കോട്ടയത്ത് എത്തിയത്. ഉരുൾപൊട്ടലിൽ ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള റോഡുകൾ എല്ലാം അടഞ്ഞു. അതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമ സേനയുടെ സേവനം തേടേണ്ടിവരും. സാരംഗ് എം70 ഹെലികോപ്റ്ററുകൾ എത്തുന്നു. നിലവിൽ നാട്ടുകാർ മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉള്ളത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വ്യോമസേനക്കും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്ബ നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുലാമാസ പൂജകള്‍ക്കായി ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പമ്ബ നദിയില്‍ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും നദിയില്‍ ഒഴുക്ക് കൂടാന്‍ സാധ്യത ഏറെയാണ്. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.