നിയന്ത്രണം നഷ്ടപെട്ട ചൈനീസ് റോക്കറ്റ് ലോങ്ങ് മാര്‍ച് 5 ബി മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ് മാർച്ച് അഞ്ച് ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ പതിക്കുകയെന്ന് ചൈന അറിയിച്ചു. ഇന്ത്യൻ സമയം രാവിലെയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. അവശിഷ്ടങ്ങളിലേറെയും ഈ അന്തരീക്ഷ പ്രവേശനേത്താെട കത്തിത്തീരും.
അതേ സമയം, റോക്കറ്റ് പസഫിക്കിനു മുകളിലാണ് പ്രവേശിക്കുകയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി പ്രവചിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇതുമൂലം ആഘാതമുണ്ടാകാൻ സാധ്യത തീരെ വിരളമാണ്. എന്നാൽ, പൂർണമായി നിയന്ത്രണം നഷ്ടമായതിനാൽ ഏതു സാഹചര്യവും നേരിടാൻ സജ്ജമാകണെമന്ന് ഏജൻസി ആവശ്യപ്പെട്ടു. സെക്കൻഡിൽ 13.7 കിലോമീറ്റർ വേഗത്തിലാണ് റോക്കറ്റ് പാളിയുടെ സഞ്ചാരം.
നാലു ബൂസ്റ്ററുകളും ഒരു കോർ സ്റ്റേജുമായി ലോങ് മാർച്ച് 5ബി ഏപ്രിൽ 20നാണ് ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. അവ ലക്ഷ്യത്തിലെത്തിച്ചതോടെ ദൗത്യം പൂർത്തിയായി മടങ്ങുന്ന റോക്കറ്റ് അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നാണ് ചൈനയുടെ കണക്കുകൂട്ടൽ. ഇതിനു പിറകെ സമാനമായി 10 റോക്കറ്റുകൾ കൂടി ബഹിരാകാശത്തേക്ക് കുതിക്കും.
കഴിച്ച വർഷം സമാനമായൊരു യാത്രയിൽ ചൈനീസ് റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ ഐവറി കോസ്റ്റിൽ കെട്ടിടങ്ങൾക്കു മേൽ പതിച്ചിരുന്നു. പക്ഷേ, ആളപായമുണ്ടായില്ല.
മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് (41) കോവിഡ് ബാധിച്ച് മരിച്ചു. മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടറായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
ഇന്ന് പുലർച്ചെ രണ്ടിന് ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ.
രാജ്യത്ത് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തിര അനുമതി.
ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന മരുന്നിനാണ് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നിന് രോഗ ശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാക്‌സീന്‍ ക്ഷാമം നേരിടുമ്പോഴാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിന്റെ ഉത്തരവ്.
കോവിഡ് രോഗികള്‍ വേഗത്തില്‍ രോഗമുക്തരാകാനും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.
മരുന്ന് നല്‍കിയ വലിയൊരു ശതമാനം കോവിഡ് രോഗികളും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇത് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് കരുതുന്നത്.
ഡ്രഗ് 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കോവിഡ് മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ രണ്ടാംഘട്ട പരീക്ഷണത്തില്‍ ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ ഗണ്യമായ പുരോഗതിയും കാണിച്ചിരുന്നു. 110 രോഗികളിലാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയിരുന്നതെങ്കില്‍ ആറ് ആശുപത്രികളിലായി ചികിത്സയിലുള്ള കോവിഡ് രോഗികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ലോക്ക്ഡൗണില്‍ ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ തൊഴില്‍ വകുപ്പ് ആധികാരികപ്പെടുത്തിയതാണോ എന്ന് ശ്രദ്ധിക്കണമെന്നും സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെടുക. നിങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ 155214, 180042555214. ഏത് പ്രതിസന്ധിഘട്ടത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
प्रिय अतिथि श्रमिक साथियों ,
संयम बरतें , सुरक्षित रहें , स्वस्थ रहें।
केरल सरकार केरल में आपके प्रवास के दौरान…
Posted by Pinarayi Vijayan on Saturday, 8 May 2021
കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ മാർച്ചിൽ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി കൈമാറിയിരുന്നു. കേരളത്തെ പ്രളയം ദുരിതത്തിലാക്കിയ സമയത്തും സഹായ ഹസ്തവുമായി എംഎ യൂസഫലി രംഗത്തെത്തിയിരുന്നു.
മോഡിക്കെതിരെ വിമർശന പോസ്റ്റ് ഷെയർ ചെയ്ത കോൺഗ്രസ്സ് നേതാവ് അഡ്വ: അനിൽ ബോസ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് അനിൽ ബോസ് പറഞ്ഞു.
ബി.ജെ.പിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും അനിൽ ബോസ് പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട് എത്രകാലം മോഡിക്കും കൂട്ടർക്കും മുന്നോട്ടുപോകാൻ കഴിയും രാജ്യത്ത് ഉയർന്നുവരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റർ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്ന് അഡ്വ. അനിൽ ബോസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം മോദിയെ വിമർശിച്ചതിന്റെ പേരിൽ കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
മെട്രിസ് ഫിലിപ്പ്
കേരളം മറ്റൊരു ലോക്ക് ഡൗണിലേയ്ക്ക് പോയിരിക്കുന്നു. ചക്കയും കപ്പളങ്ങയും ഊറി ചിരിക്കാൻ തുടങ്ങി കഴിഞ്ഞു. പ്രിയമുള്ളവരെ, നിങ്ങൾക്കു ജീവിക്കണോ മരിക്കണോ? ജീവിക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ “stay home stay safe!”
വെറും രണ്ട് മാസം(April 7-June 1, 2020) സിംഗപ്പൂർ അടച്ചിട്ടു കൊണ്ട് കൊറോണ എന്ന മഹാമാരിയെ വരുതിയിൽ ആക്കിയത് എങ്ങനെ എന്നറിയണ്ടേ?
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട, കൊറോണ വൈറസ്, ഫ്ലൈറ്റ് കയറി ആദ്യം എത്തിയ രാജ്യങ്ങളിൽ ഹോങ്കോംഗ്, സിംഗപ്പൂർ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു. 2019 ഒക്ടോബറിൽ തുടങ്ങിയ ഈ വൈറസ്, ജനുവരി അവസാനത്തോടെ സിംഗപ്പൂരിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു തുടങ്ങി. “സാർസ്” എന്ന വൈറസിനെ വെറും 2-3 മാസം കൊണ്ട് നശിപ്പിച്ച അനുഭവം ഉള്ളത് കൊണ്ട് ഗവണമെന്റ് ഉണർന്നു പ്രവർത്തിച്ചു. എയർപോർട്ടുകളിൽ കർശന പരിശോധന തുടങ്ങി. എന്നാൽ കര, വ്യോമ, കടൽ മാർഗം കേസുകൾ വർദ്ധിക്കുന്നത് കണ്ട് ലോക്ക് ഡൗൺ ചെയ്താൽ മാത്രമേ, ഇതിന് പരിഹാരം കാണാൻ പറ്റു, എന്ന് മനസ്സിലാക്കി. അത് എങ്ങനെ നടപ്പിലാക്കുവാൻ സാധിക്കും എന്ന് പഠിച്ചു. ഒരു മാസം വേണ്ട ഹോംവർക്കുകൾ ചെയ്തു. ലോക്ക് ഡൗണിനെകുറിച്ച് ആദ്യമേ ജനങ്ങളെ ബോധവൽക്കരിച്ചു. ആവശ്യത്തിന് ഫുഡ് കരുതൽ ചെയ്തു. ഉപ്പ് തൊട്ട് കർപ്പുരം വരെ മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് കൊണ്ട്, അതിന് തടസ്സം വരുത്തിയില്ല.
സ്കൂൾ, റിലീജിയസ് സെന്റർ, വെഡ്‌ഡിങ് ഫങ്ക്ഷൻ അങ്ങനെ ആളുകൾ ഒത്തുചേരുന്ന എല്ലാപരിപാടികളും അടച്ചു. മാസ്‌ക് നിർബന്ധം, കൂടാതെ 2 മീറ്റർ ഡിസ്റ്റൻസ് കോവിഡ് നിയമം ഉണ്ടാക്കി. Face 1,2,3 എന്നിങ്ങനെ പല ഘട്ടങ്ങളിൽ ലോക്ക് ഡൗണിനു ശേഷം ചെയ്യേണ്ട കാര്യങ്ങൾ മുന്നേ തീരുമാനിച്ചു. എല്ലാ കമ്പനികൾക്കും നോട്ടീസ് ഇഷ്യൂ ചെയ്തു. വർക്ക് ഫ്രം ഹോം ആദ്യമേ നടപ്പിലാക്കി. പോസിറ്റീവ് രോഗികളെ മാത്രം ചികിൽസിക്കാൻ ഒരു ഹോസ്പിറ്റൽ, ക്വാറന്റീനു വേണ്ടി വലിയ യാത്രാകപ്പൽ, എക്സ്പോ എന്ന സ്ഥലത്തുള്ള വലിയ 3 ഹാൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എല്ലാം സജ്ജമാക്കി.
സിംഗപ്പൂർ- മലേഷ്യ ബോർഡർ അടച്ചു. ഫുഡ് ഐറ്റംസ് കൊണ്ടു വരാൻ മാത്രം ബോർഡർ തുറന്നു കൊടുത്തു. എല്ലാ വിമാന സർവീസ് നിർത്തി വെച്ചു. എന്നാൽ അർജെന്റ് വേണ്ടി മാത്രം ഫ്ലൈറ്റ് സർവീസ് നടത്തി.
ജോലി നഷ്ടപ്പെട്ടവർക്കെല്ലാം സാമ്പത്തിക സഹായം ചെയ്തു കൊടുത്തു. അങ്ങനെ എല്ലാ കാര്യങ്ങളും റെഡി ആക്കിയതിന് ശേഷം 2 മാസം ലോക് ഡൗൺ ചെയ്തു. എന്നാൽ മെട്രോ, പബ്ലിക് ട്രാൻസ്‌പോർട്ട് നിർത്തിയില്ല. അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ സ്ഥാപനങളും അടച്ചു. അങ്ങനെ 2 മാസം കൊണ്ട് കൊറോണ വൈറസ് ഒഴിവാക്കി. ഇപ്പോൾ വിദേശത്തു നിന്നും വരുന്നവരിൽ കോവിഡ് രോഗികൾ ഉണ്ടാകുന്നുണ്ട്. കമ്മ്യൂണിറ്റി കേസ് ഇല്ല. പ്രിയമുള്ളവരെ ഈ വൈറസിനെ ഇല്ലാതാക്കാൻ കുറച്ചു കാലം വീട്ടിൽ ഇരിക്കാം.
റാസ്പുടിൻ പാട്ടിനൊപ്പമാണ് ചുവടു വയ്ക്കുന്ന അമ്മച്ചിയുടെ വീഡിയോ വൈറലാകുന്നു.
ചട്ടയും മുണ്ടും ധരിച്ച് ചിരിച്ചു കൊണ്ടാണ് അമ്മച്ചിയുടെ ഡാൻസ്. നിരവധി ആലുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.ഈ വൈറൽ ഡാൻസർ ആരാണെന്നുള്ള അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങൾ.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ പിന്നാലെ നിരവധി ആളുകളാണ് ഡാൻസുമായി രംഗത്ത് എത്തിയത്.അതിൽ റാസ്പുടിന്റെ കുടിയൻ പതിപ്പും മലയാളി മങ്ക പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു.
നാണക്കേട് തോന്നുന്നു അതിനാൽ ആ താടിയെങ്കിലും ഒന്ന് ഷേവ് ചെയ്തുകൂടെ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നു.
കാണാൻ ശരിക്കും മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു. യഥാർത്ഥ ലോകത്തിലെ ബെഡ്‌ഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവും ഇല്ലാത്തതിൽ അത്ഭുതമില്ല. ഇങ്ങനത്തെ ഒരു രൂപത്തിലാണ് പ്രധാനമന്ത്രി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാർ. രാം ഗോപാൽ വർമ്മ
പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെയ് 20ന് വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം.
ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി ആയിരിക്കും നടത്തുന്നത്. 20ന് മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 20ാം തിയതി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുമെന്നും വിവരം.
ആകെയുള്ള 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതിൽ സ്വതന്ത്രർ ഉൾപ്പെടെ 67 പേർ സിപിഎമ്മിനുണ്ട്. അതേസമയം,17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.