ഛത്രപതി സ്റ്റേഡിയം കോംപ്ലക്സിനകത്തു വെച്ച് ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഗുസ്തി താരം സുശീല്‍ കുമാറിനെയും പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍. രണ്ടു തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.
താരത്തിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സുശീല്‍ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആര്‍.
കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന അഞ്ചു വാഹനങ്ങളും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ലോഡ് ചെയ്ത ഡബിള്‍ ബാരല്‍ തോക്ക്, രണ്ടു മരത്തിന്റെ സ്റ്റിക്കുകളും സംഭവസ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു.
ഐപിഎല്‍ 2021 സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് യു.എ.ഇ വേദിയാകിലെന്ന് റിപ്പോര്‍ട്ട്. സെപ്തംബറില്‍ യു.എ.ഇയില്‍ ചൂട് കൂടുതലായിരിക്കുമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. യു.എ.ഇയില്‍ നടത്താനായില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്.
ഇംഗ്ലണ്ട് ആണ് വേദിയാവുന്നത് എങ്കില്‍ അവിടുത്തെ കാലാവസ്ഥ താരങ്ങള്‍ക്ക് അനുകൂലമാകും. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ഈ സമയം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുണ്ട് എന്നതും പോസിറ്റീവ് ഘടകങ്ങളാണ്. വിദേശ താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിനും പ്രയാസമുണ്ടാകില്ല.
ഐ.പി.എല്‍ രണ്ടാം ഘട്ടത്തിന് ഇന്ത്യയെ വേദിയാക്കുക എന്നത് ബി.സി.സി.ഐ പൂര്‍ണമായും തള്ളിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ജൂലൈയിലാവും ഐ.സി.സി അന്തിമ തീരുമാനം എടുക്കുക. ഒക്ടോബര്‍-നവംബറിലായാണ് ലോക കപ്പ് നടക്കുക.
ഇന്ത്യക്ക് ആതിഥേയ പദവി നല്‍കി ടി20 ലോക കപ്പിന് യു.എ.ഇ വേദിയാക്കാനുള്ള ആലോചന പരിഗണനയിലുണ്ട്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഐ.പി.എല്‍ നിര്‍ത്തിവെച്ച സാഹചര്യവും കോവിഡ് മൂന്നാം തരംഗ സാദ്ധ്യതയുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നത്.
ശനിയാഴ്ച മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘ ദൂര സര്‍വിസുകള്‍ നടത്തും. ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതല്‍ സര്‍വിസുകള്‍ നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എമര്‍ജന്‍സി ഇവാക്വേഷന് വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വിസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സി.എം.ഡി അറിയിച്ചു.
കൊച്ചി: സംസ്ഥാനത്ത് മേയ് എട്ടു മുതൽ ഒമ്പതു ദിവസത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവെ റദ്ദാക്കിയത്.
തിരുനൽവേലി- പാലക്കാട് പാലരുവി, തിരുവനന്തപുരം- ഷൊർണൂർ വേണാട്, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ (വീക്കിലി), മംഗലാപുരം- തിരുവനന്തപുരം ഏറനാട്, എറണാകുളം- ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി- എറണാകുളം, മംഗലാപുരം- തിരുവനന്തപുരം, നിസാമുദീൻ – തിരുവനന്തപുരം വീക്ക്ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകൾ
02695 ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്,
02696 തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ്,
06627 ചെന്നൈ- മംഗലാപുരം എക്സപ്രസ്,
06628 മംഗലാപുരം- ചെന്നൈ എക്സ്പ്രസ്,
02695 ചെന്നൈ- തിരുവനന്തപുരം,
02696 തിരുവനന്തപുരം- ചെന്നൈ,
06017 ഷൊർണൂർ- എറണാകുളം,
06018 എറണാകുളം- ഷൊർണൂർ,
06023 ഷൊർണൂർ- കണ്ണൂർ,
06024 കണ്ണൂർ- ഷൊർണൂർ,
06355 കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ,
06356 മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ,
06791 തിരുനൽവേലി- പാലക്കാട്,
06792 പാലക്കാട്- തിരുനൽവേലി,
06347 തിരുവനന്തപുരം- മംഗലാപുരം,
06348 മംഗലാപുരം- തിരുവനന്തപുരം,
06605 മംഗലാപുരം- നാഗർകോവിൽ,
06606 നാഗർകോവിൽ- മംഗലാപുരം,
02677 ബെംഗളൂരു- എറണാകുളം,
02678 എറണാകുളം- ബെംഗളൂരു,
06161 എറണാകുളം- ബാനസവാടി,
06162 ബാനസവാടി- എറണാകുളം,
06301 ഷൊർണൂർ- തിരുവനന്തപുരം,
06302 തിരുവനന്തപുരം- ഷൊർണൂർ,
0281 കണ്ണൂർ- തിരുവനന്തപുരം,
02082 തിരുവനന്തപുരം- കണ്ണൂർ,
06843 തിരുച്ചിറപ്പള്ളി- പാലക്കാട്,
06844 പാലക്കാട്- തിരുച്ചിറപ്പള്ളി,
06167 തിരുവനന്തപുരം- നിസാമുദീൻ (വീക്കിലി),
06168 നിസാമുദീൻ- തിരുവനന്തപുരം (വീക്കിലി).
ശനിയാഴ്ച രാവിലെ ആറുമണി മുതൽ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂർണ്ണമായും അടച്ചിടുക.
തിരുവനന്തപുരം :➡️ കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ കൊവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിൻ എടുത്തവരാണ്.
രണ്ടാമത്തെ ഡോസ് വാക്‌സിൻ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഓക്‌സിജൻ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം കഴിഞ്ഞവർക്കു താത്കാലിക രജിസ്‌ട്രേഷൻ നൽകും.എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകൾ ബുധനാഴ്ച മുതൽ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ അടച്ചിടും. മുനമ്പം ഹാർബർ പൂർണമായി അടച്ചിടും.
കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിറുത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.
കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെൻ്റ് ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.
ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്.
സർക്കാർ ഹോസ്പിറ്റലുകളിൽ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതിൽ 996 ബെഡുകൾ കോവിഡ് രോഗികളുടേയും 756 ബെഡുകൾ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകൾ ആണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെൻ്റിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
സിഎഫ്എൽടിസികളിലെ ബെഡുകളിൽ 0.96 ശതമാനവും സിഎൽടിസികളിലെ ബെഡുകളിൽ 20.6 ശതമാനവും ബെഡുകൾ ഓക്സിജൻ ബെഡുകളാണ്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതിൽ 1429 ബെഡുകളിലും രോഗികൾ ചികിത്സയിലാണ്. 546 പേർ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഇപ്പോൾ ഉപയോഗത്തിൽ ആണ്.
ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനു കീഴിലുള്ള ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അതിൽ 2028 ബെഡുകൾ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയിൽ 1373 ഓക്സിജൻ ബെഡുകളിൽ ഇപ്പോൾ രോഗികൾ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജൻ ബെഡുകളിലും രോഗികൾ ചികിത്സിക്കപ്പെടുന്നു.
സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.12 ശതമാനം ഓക്സിജൻ ബെഡുകൾ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.
രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരം ഭാഗത്തു നിന്നുവന്ന ടാങ്കര്‍ ലോറി റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് ഭാഗങ്ങളിലായി ചോര്‍ച്ചയുണ്ടെന്നാണ് സൂചന.
വാതകചോര്‍ച്ചയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇതുവഴിയുള്ള വാഹന ഗതാഗതവും വഴി തിരിച്ചുവിട്ടു. ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള ശ്രമവും അഗ്നിശമനസേന ആരംഭിച്ചു. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
2012 ഓഗസ്റ്റിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് 20 പേർ മരിച്ചതിനു തൊട്ടടുത്താണ് അപകടമുണ്ടായത് .
ചോര്‍ച്ച പൂര്‍ണമായി അടയ്ക്കണമെങ്കില്‍ മംഗളൂരുവില്‍ നിന്ന് വിദഗ്ധര്‍ എത്തണം. നിലവില്‍ രണ്ട് ഫയര്‍ ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. പൊട്ടിത്തെറി ഒഴിവാക്കാന്‍ ഫയര്‍ഫോഴ്‌സ് ടാങ്കറിന് മുകളിലേക്ക് വെളളം ചീറ്റിച്ചുകൊണ്ടിരിക്കുകയാണ്.
ബംഗാളില്‍ കേന്ദ്രമന്ത്രി വി, മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ അക്രമണം. ബംഗാളിലെ മേദിനിപൂരില്‍ വെച്ചായിരുന്നു കാര്‍ തകര്‍ത്തത്. തിരഞ്ഞെടുപ്പിന് ശേഷം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു കേന്ദ്രസഹമന്ത്രി. അക്രമത്തിന് പിന്നിൽ തൃണമുൽ പ്രവർത്തകരാണെന്ന് മുരളീധരൻ ആരോപിച്ചു.
ആക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്‌നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി. മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1
— V Muraleedharan (@VMBJP) May 6, 2021
കോട്ടയം നഗരസഭ മുൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എൻ.എസ്. ഹരിശ്ചന്ദ്രൻ (51) കോവിഡ് ബാധിച്ച് അന്തരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്.
ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ.എസ്.യുവിലൂടെയാണ് ഹരിശ്ചന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു.
ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
തമിഴ് ഹാസ്യരംഗത്ത് സജീവമായിരുന്ന സഹോദരൻ സെൽവരാജിനൊപ്പമാണ് പാണ്ഡു സിനിമാ ലോകത്തെത്തിയത്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് പെയിന്റ് തൊഴിലാളിയായ അദ്ദേഹം എഐഎഡിഎംകെ പാർട്ടിയുടെ പതാക രൂപകൽപന ചെയ്തവരിൽ ഒരാളായിരുന്നു.
1970ൽ സിനിമാ ലോകത്ത് ഹാസ്യം അവതരിപ്പിച്ച് തുടങ്ങിയ പാണ്ഡു, എംജിആർ, ശിവജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. ‘കാതൽ കൊട്ടൈ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. വിജയിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ‘ഗില്ലി’, ‘ഗോകുലകത്തിൽ സീത’, ‘കാലമെല്ലാം കാതൽ വാഴ്ക’ , ‘മന്നവാ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നേരത്തെ കൊവിഡ് ബാധിച്ച് തമിഴ് സംവിധായകൻ താമിര, ഛായാഗ്രാഹകൻ കെ.വി. ആനന്ദ് എന്നിവരും മരിച്ചിരുന്നു.
സംസ്ഥാനത്ത് ശനിയാഴ്‌ച്ച മുതല്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. മെയ് 16 വരെ കേരളം പൂര്‍ണമായും അടച്ചിടും. ഒമ്ബത് ദിവസത്തേക്കാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.