Latest News

ന്യൂഡൽഹി∙ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കർഷകർ. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിതറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കർഷകർ പൊലീസ് നടപടിയെ തള്ളുന്നത്.

പൊലീസ് വെടിവെച്ചു, അയാൾക്ക് വെടിയേറ്റു. ട്രാക്ടറിന്റെ നിയന്ത്രണം പോയി മറിഞ്ഞു. മുഖം തകർന്നു. ഒരു കണ്ണ് മാത്രം മുഖത്ത് ബാക്കി. തലച്ചോർ അടക്കം റോഡിൽ ചിതറി..’ കര്‍ഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകൾ ഇങ്ങനെ. മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് മൃതദേഹവുമായി കർഷകർ അതേ തെരുവിൽ ഇരിക്കുകയാണ്. അതേസമയം ചെങ്കോട്ടയിലെ കൊടിമരത്തിൽ കർഷകർ അവരുടെ പതാക നാട്ടി പ്രതിഷേധം അറിയിച്ചു. പിന്നാലെ പൊലീസെത്തി കൊടിമരച്ചുവട്ടിൽ നിന്നും അവരെ ഒഴിപ്പിച്ചു.

റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷമാണ് നടക്കുന്നത്. ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.

അതേസമയം, നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

കേരളത്തിലെ ഇടതുപക്ഷ ജനകീയസർക്കാറിന്റെ ഭരണത്തുടർച്ച ലക്ഷ്യമാക്കി യുകെയിൽ LDF ക്യാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു. ഓൺലൈനായി നടന്ന പ്രഥമ ഇടതുമുന്നണി യുകെ പ്രചാരണ കൺവെൻഷനിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എംവി ഗോവിന്ദൻ മാസ്റ്റർ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദൽ ആണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ എന്നും പ്രതിസന്ധികൾക്കിടയിലും ജനതയെ ചേർത്തുപിടിച്ചു മഹാമാരികൾക്കെതിരെ പോരാടി ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ പിണറായി സർക്കാരിന്റെ തുടർഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ഗോവിന്ദൻമാസ്റ്റർ അഭ്യർത്ഥിച്ചു.

കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ശ്രീ. റോഷി അഗസ്റ്റിൻ എംഎൽ എ മുഖ്യാതിഥി ആയിരുന്നു.

കേരളത്തിലെ പിണറായി സർക്കാർ വളരെ മികച്ച പ്രവർത്തനം ആണ് കാഴ്ചവെക്കുന്നതെന്നും നാൽപതു വർഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എൽഡിഫിൽ പുതുതായി വന്ന കേരളാകോൺഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഏതൊരു പ്രതിസന്ധിയെയെയും തരണം ചെയ്യാൻ ശേഷിയുള്ള സഖാവ് പിണറായി വിജയൻ പ്രകൃതി ദുരന്തത്തെയും, നിപ്പ വൈറസിനെയും, സമചിത്തതയോടെ നേരിട്ട്‌ ഇന്ന് കൊറോണയെ തുരത്തിയോടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മലയോര മേഖലയിലെ ജനങ്ങളോടുള്ള പരിഗണന യോടൊപ്പം വികസന സ്വപ്നങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ ഇടതുപക്ഷ ഗവെർന്മെന്റ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും ആക്ഷേപങ്ങളുടെ പെരുമഴ ഉണ്ടായിട്ടും സ്വസ്ഥതയോടെ ഭരണം നടത്താനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ പോലും അവിടെയൊന്നും മുട്ട് മടക്കാതെ ദീർഘ വീക്ഷണത്തോടെ നമ്മെ നയിച്ച പിണറായി സർക്കാരിന്റെ തുടര്ഭരണം സാധ്യമാകുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലയെന്നും റോഷി അഗസ്റ്റിൻ എം എൽ എ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു .

യോഗത്തിനെത്തിയവർക്ക് ശ്രീ. ഷൈമോൻ തോട്ടുങ്കൽ സ്വാഗതം പറഞ്ഞു. AIC യുകെയുടെ സെക്രട്ടറിയും എൽഡിഫ് യുകെ മുഖ്യരക്ഷാധികാരിയുമായ ഹർസെവ് ബെയ്‌ൻസ്‌ ക്യാമ്പയിൻ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി ശ്രീ.രാജേഷ് കൃഷ്ണയും ജോ. കൺവീനർമാരായി ശ്രീ.മുരളി വെട്ടത്തും ശ്രീ. മാനുവൽ മാത്യുവും ചുമതലയേൽക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് വിവിധ സബ് കമ്മിറ്റികൾ പിന്നീട് രൂപീകരിക്കുമെന്ന് കൺവീനർ യോഗത്തിൽ അറിയിച്ചു.

സൂം മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഏതാണ്ട് രണ്ടായിരത്തഞ്ഞൂറിലധികം പേർ ഫേസ്ബുക്ക് ലൈവിൽ പരിപാടി വീക്ഷിച്ചു.

യോഗത്തിൽ പങ്കെടുത്തും പിന്നണിയിൽ പ്രവർത്തിച്ചും ക്യാമ്പയിൻ കമ്മിറ്റി രൂപീകരണ കൺവെൻഷൻ വൻവിജയം ആക്കിയ എല്ലാവർക്കും ജോ.കൺവീനർ ശ്രീ. മുരളി വെട്ടത്ത് നന്ദി രേഖപ്പെടുത്തി.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

മുൻ കാലങ്ങളെക്കാൾ ആഴത്തിൽ സമൂഹ മധ്യത്തിൽ വേരോടിയ ഒരു രോഗമാണ് പ്രമേഹം. ഭാരതത്തിൽ ഈ രോഗം ഏറെ വ്യാപകമായി മാറിയിട്ടുള്ള സംസ്ഥാനം കേരളം ആണ്.

കാരണങ്ങൾ പലതാണ്. പ്രായേണ സുകുമാര ശരീരികളും സുഖലോലുപരും വ്യായാമം ഇല്ലാത്ത, ഭക്ഷണ പ്രിയരായ, തൈരും മധുരവും ഒക്കെ ഏറെ കഴിക്കുന്നവർക്ക് കാണുന്ന രോഗം ആയിട്ടാണ് അഷ്ടാംഗ ഹൃദയത്തിൽ പറയുന്നത്. എട്ടു മഹാരോഗങ്ങളിൽ നാലാമത്തെ രോഗം ആയി പ്രമേഹം പറയപ്പെടുന്നു. മാരക രോഗം എന്ന നിലയിലല്ല പറയുന്നത്. ദീർഘാകാലം നീണ്ടുനിൽക്കുന്ന, അനുബന്ധ രോഗങ്ങൾ കൊണ്ട് ദുസ്സഹങ്ങൾ ആയവ എന്ന നിലയ്ക്കാണ് ഇവ മഹാരോഗം എന്ന് പറയുന്നത്.

പ്രമേഹം ഒരു പുതിയ രോഗമല്ല. വേദ കാലത്ത് തന്നെ ഈ രോഗം ഉണ്ടായിരുന്നു. അസ്രാവം എന്നാണ് പറഞ്ഞിട്ടുള്ളത്. മൂത്രം അധികം ആയി പോകും എന്നത് ആണ് ലക്ഷണം. അന്ന് നിർദേശിക്കപ്പെട്ടിട്ടുള്ള പലതും ഇന്നും പ്രമേഹ നിയന്ത്രണത്തിൽ മാറ്റം ഇല്ലാതെ തുടരുന്നു.

നൂറു യോജന നടക്കുന്നതും മുഞ്ചപ്പുല്ല് പോലുള്ള ഫൈബർ ഏറെയുള്ള തൃണ ധാന്യങ്ങൾ ആഹാരം ആക്കുക, തനിയെ കുളം കുഴിക്കുക പോലുള്ള കഠിന വ്യായാമം എന്നിവ രോഗം അകറ്റും എന്ന് പറയുന്നു.

ആഹാരനിയന്ത്രണം അനുയോജ്യമായ ജീവിത ശൈലി ശീലം ആക്കുക എന്നിവ ആണ് രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും രോഗമകറ്റാനും ഇടയാക്കുന്നത് എന്ന് ഇന്നും അംഗീകരിക്കുന്നു.

അരി ആഹാരം കഴിക്കുന്നതാണ് പ്രമേഹ കാരണം എന്ന് കരുതിയിരുന്നു. ഇത് പൂർണമായും ശരിയല്ല. ഫൈബർ റിച്ച് ഭക്ഷണം ആണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത് എന്ന് ഇന്നും നിർദേശിക്കുന്നു. അരിയിൽ.2%നാരുള്ളപ്പോൾ ഗോതമ്പിൽ 1.2% ആണ് നാരുള്ളത്. ഇവയിൽ ഏതിന്റെയും ഫൈൻ പൗഡർ സൂക്ഷ്മ ചൂർണമോ പുളിപ്പിച്ചുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നതോ പ്രമേഹ രോഗിക്ക് നന്നല്ല. ഗോതമ്പ് നുറുക്ക്, റവ എന്നിവ ആയിരിക്കും കൂടുതൽ ഗുണകരം.

തൃണ ധാന്യങ്ങൾ, ചെറുധാന്യങ്ങൾ എന്ന നിലയിൽ പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാകുന്നുണ്ട്. മില്ലറ്റ് എന്നറിയപ്പെടുന്ന ഇവയിൽ പെട്ട റാഗി പഞ്ഞപ്പുല്ല് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നു. റാഗി തനിച്ചും മറ്റ് ധന്യങ്ങളുമായി ചേർത്തും ഉപയോഗിക്കാൻ സാധിക്കും. ചെറുപയർ കുതിർത്തരച്ചു ദോശ ഉണ്ടാക്കി കഴിക്കുന്നത് നന്ന്.
Fox tail millett ചാമയരി
Little millett തീനയരി
Kodo millett വരക്
Barnyard millett കുതിരവാലി
Brown top millett കൊരാല
Finger millett പഞ്ഞപ്പുല്ല്
Pearl millett ബജറാ എന്നിങ്ങനെ ഉള്ള ചെറു ധന്യങ്ങളിൽ 6% മുതൽ 14% വരെ നാരുകളുടെ സാന്നിദ്ധ്യം ഉണ്ട് എന്നതിനാൽ ഇവ മുഖ്യ ആഹാരമായി ആറ് മാസം തുടർച്ച ആയി ഉപയോഗിക്കുന്നത് പ്രമേഹം അകറ്റാൻ സഹായിക്കും എന്നാണ് കരുതുന്നത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

നടിയും മത്സരാര്ഥിയും മാത്രമല്ല ബോൾഡ് ആയി നിന്നും മലയാളികൾക്ക് പരിചിതമുഖമായി മാറിയ താരം ആണ് രജനി ചാണ്ടി .ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ നടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടി ആയതോടെ താരത്തിന് ആരാധകർ വർദ്ധിച്ചു. ബിഗ്‌ബോസിലെ മലയാളം രണ്ടാം സീസണിൽ ഏറ്റവും പ്രായം ഏറിയ മത്സരാർത്ഥിയും രജനി ചാണ്ടി ആയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുന്നെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് രാജനി ചാണ്ടി രംഗത്തെത്തിയത്. മോഡേൺ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇതിന് പിന്നാലെ ഒരു വിഭാഗം സൈബർ ആക്രമണവുമായി രാജനിക്ക് നേരെ തിരിഞ്ഞിരുന്നു. ഇപ്പോളിതാ ഒരു സ്വകാര്യ ചാനലിൽ പങ്കെടുത്ത് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭർത്താവും രാജിനിയും

ഭർത്താവിന്റെ വാക്കുകൾ ഇങ്ങനെ,വീട്ടുകാർ സാധാരണ പോലെ ആലോചിച്ച് ഉറപ്പിച്ച് പെണ്ണ് കാണാൻ പോയതാണ്. ആദ്യ കാഴ്ചയിൽ തന്നെ രാജിനിയെ എനിക്കിഷ്ടപ്പെട്ടു. പത്തൊൻപത് വയസ് തികഞ്ഞിട്ടില്ല എങ്കിലും രാജിനി അന്ന് ഭയങ്കര ബോൾഡ് ആയിരുന്നു.

ബിഎസ്സിയ്ക്ക് പഠിക്കുകയായിരുന്നു. മാർച്ചിലായിരുന്നു പെണ്ണ് കാണാൻ പോയത്. ജൂൺ ഒന്നിന് ഞങ്ങളുടെ വിവാഹം നടന്നു. അതിനിടെ ഒന്ന് രണ്ട് എഴുത്തൊക്കെ എഴുതിയിട്ടുണ്ടെന്ന് അല്ലാതെ അതിൽ കൂടുതൽ പരിചയങ്ങളൊന്നുമില്ല.

രാജിനിയുടെ വാക്കുകൾ,

ചാണ്ടിച്ചന് തലമുടി നരച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോ പ്രായ വ്യത്യാസമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നിരുന്നു. കാര്യം ഞങ്ങൾ തമ്മിൽ എട്ടോ ഒൻപതോ വയസ് വ്യത്യാസമേ ഉള്ളു.എന്തായാലും എന്റെ തലമുടി നരയ്ക്കുമ്പോൾ ഞാൻ ഡൈ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ചാണ്ടിച്ചായനും അതിൽ ഓപ്ഷനൊന്നും പറഞ്ഞില്ല. പ്രീഡിഗ്രിയ്ക്ക് കോളേജ് കാലം എൻജോയ് ചെയ്തു. പക്ഷേ ആരും പ്രണയം പറഞ്ഞ് എന്റെ അടുത്തേക്കോ ഞാൻ അവരുടെ അടുത്തേക്കോ പോയില്ല. കല്യാണം കഴിഞ്ഞാൽ കൈനിറയെ വളയൊക്കെ ഇട്ട് ബന്ധുക്കളുടെ വീടുകളിലൂടെ ഉണ്ടും തിന്നും നടക്കാമെന്നാണ് ഞാൻ കരുതിയത്. ഇതിനകത്ത് വേറെ സംഗതികളുണ്ടെന്ന് അറിഞ്ഞത് കല്യാണത്തിന് ശേഷമാണ്

ബാല വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. വിവാഹവാര്‍ത്തയില്‍ വിശദീകരണവുമായി താരമെത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ദൈവത്തിന്റെ കൈയ്യിലാണെന്നായിരുന്നു ബാലയുടെ മറുപടി.

വിവാഹം നടന്നേക്കും. അത് നിങ്ങളെയെല്ലാം അറിയിക്കും. അന്തസ്സായിട്ട് തന്നെ വിവാഹം നടത്തും. വിവാഹ ആലോചനകളൊക്കെ വരുന്നുണ്ട്. ആദ്യ വിവാഹം പരാജയമായതിന്റെ പേടിയുണ്ട്. അടുത്തിടെയും തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞിരുന്നു. സ്‌നേഹം നിറഞ്ഞ വീടായിരിക്കും തന്റേത്, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം. വിവാഹത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ, പേടിയുണ്ട്, എല്ലാവരേയും അറിയിച്ച് അന്തസ്സായേ ഞാന്‍ വിവാഹം നടത്തുള്ളൂ. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരത്തിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ മാറിനിന്നിരുന്നുവെന്ന് താരം പറയുന്നു. മാനസികമായി വല്ലാതെ തകര്‍ന്നുപോയ അവസ്ഥയുണ്ടായിരുന്നു. കുറേക്കാലത്തേക്ക് അഭിമുഖങ്ങളൊന്നും കൊടുത്തിരുന്നില്ല താനെന്നും താരം പറയുന്നു. പിന്നീടാണ് എല്ലാത്തില്‍ നിന്നും റിക്കവര്‍ ചെയ്തത്. ചില കാര്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് താനെന്നും ബാല പറയുന്നു. താരങ്ങളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വെച്ച് സഹോദരന്‍ സിനിമ ചെയ്യുന്നുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ വില്ലനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി കീര്‍ത്തി സുരേഷും അണിനിരക്കുന്നുണ്ടെന്നും ബാല പറയുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ അജിത്തുമായി അടുത്ത സൗഹൃദമുണ്ട് ബാലയ്ക്ക്.

നിങ്ങളെപ്പോലെ ജീവിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. നിങ്ങള്‍ അത്രയധികം നല്ലവനാണ്. ബാല നീ ചെറുപ്പമാണ്, നിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം മാറും. നീ നല്ലൊരു വ്യക്തിയാണ്. എല്ലാത്തില്‍ നിന്നും മാറി തിരിച്ചെത്തും, ഞാനാണ് പറയുന്നത് നീ കുറിച്ച് വച്ചോയെന്നായിരുന്നു അജിത്ത് അന്ന് പറഞ്ഞത്. അതിന് ശേഷമായാണ് താന്‍ പുലിമുരുകന്‍ ചെയ്തത്. സിനിമ ഉപേക്ഷിക്കാനായി തീരുമാനിച്ച സമയമായിരുന്നു അത്.എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ജീവിതത്തിലെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് മാത്രം.

ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ സ്വപ്‌നങ്ങൾ പാതിയിൽ ബാക്കിവെച്ച് യാത്ര പറഞ്ഞ യുവാവിന്റേയും യുവതിയുടേയും മരണത്തിൽ തേങ്ങി നാട്ടുകാരും ബന്ധുക്കളും. വിവാഹസ്വപ്‌നങ്ങളുമായി സ്‌കൂട്ടറിൽ സഞ്ചരിക്കവെ കെഎസ്ആർടിസി ബസിടിച്ചാണ് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം സംഭവിച്ചത്. എംസി റോഡിൽ ഇടിഞ്ഞില്ലം പെരുന്തുരുത്തിയിൽ വെച്ചാണ് കെഎസ്ആർടിസി ബസിടിച്ച് ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ ജയിംസ് ചാക്കോയും (31) പ്രതിശ്രുത വധു ആൻസിയും (26) മരിച്ചത്.

ജയിംസ് ചാക്കോയുടെ സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ഓടെ നടന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചായിരുന്നു ചടങ്ങുകൾ. മൃതദേഹം വൈകീട്ട് നാലോടെ ചെങ്ങന്നൂർ അങ്ങാടിക്കൽ, കുറത്തിയാറ സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടക്കി. ശനിയാഴ്ച സിഎസ്‌ഐ മധ്യമേഖല ഇടവക ബിഷപ് ഡോ. സാബു കെ ചെറിയാൻ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.

മരിച്ച വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ ആൻസിയുടെ (26) സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പുലക്കടവ് സെന്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ നടക്കും. പള്ളിയിലെ യുവജന വിഭാഗം സെക്രട്ടറികൂടിയായിരുന്ന ആൻസിയുടെ മാതാവ് ലീലാമ്മ ദുബായിയിൽനിന്ന് ഞായറാഴ്ച വീട്ടിലെത്തിയിട്ടുണ്ട്.
അൻസിയുടെ സഹോദരൻ അഖിൽ ദുബായിയിൽ പോയിട്ട് ഒരുമാസമേ ആയിരുന്നുള്ളൂ. അന്ത്യകർമ്മങ്ങൾക്കായി തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവന്നാണ് അന്ത്യകർമ്മങ്ങൾ നടത്തുക.

വയനാട് മേപ്പാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍.

പ്രവര്‍ത്തനാനുമതി ഇല്ലാതെ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ റിസോര്‍ട്ടിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്ക് നേരെ നടക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു ആക്രമണമാണെന്ന് സുജിത്ത് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ റിസോര്‍ട്ടുകളും ടെന്റ് സ്റ്റേകളും തന്റെ അറിവില്‍ ആ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുജിത്ത് ഭക്തന്‍ പറയുന്നു. ഇത്രയധികം കാലം പ്രവര്‍ത്തിച്ചിട്ടും ഇപ്പോള്‍ ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോള്‍ അതിന് ലൈസന്‍സ് ഇല്ല, പ്രവര്‍ത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്പോള്‍ അതില്‍ നിന്ന് മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ലൈസന്‍സ് ഇല്ലാതെ അവര്‍ എങ്ങനെയാണ് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചതെന്ന് സുജിത്ത് ചോദിക്കുന്നു.

ആരാണ് ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്? എന്തുകൊണ്ട് ലൈസന്‍സ് ഇല്ലെങ്കില്‍ ആ സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ല? ഫോറസ്റ്റിന് സമീപം എന്ന് പറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട് ഫോറസ്റ്റ് അധികൃതര്‍ ഇത് കണ്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പോലീസ് ഇത്ര നാളായിട്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ നടപടി എടുത്തില്ല?

അങ്ങനെയെങ്കില്‍ ഇത്രയും കാലം അവിടെ ജോലി ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണ്ടേ തുടങ്ങിയ ചോദ്യങ്ങളും സുജിത്ത് മുന്നോട്ടുവയ്ക്കുന്നു. ഇതൊന്നും പറയാതെ 3 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്കും മറ്റുള്ള വ്‌ലോഗേഴ്സിനുമെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണുണ്ടായതെന്ന് സുജിത്ത് പറഞ്ഞു.

താന്‍ ചെയ്ത വീഡിയോ കണ്ടാണ് അവിടേക്ക് മരണപ്പെട്ട യുവതി പോയതെന്നും അതാണ് അവര്‍ ആനയുടെ ചവിട്ടേറ്റ് മരിക്കാന്‍ കാരണമെന്നുമാണ് സുജിത്തിനെതിരെ ഉയരുന്ന ആരോപണം.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ആനക്കോട്ടയുടെ വീഡിയോ ചെയ്തിരുന്നു, അത് കണ്ട് അവിടെ പോയ ഒരാളെ ആന ചവിട്ടി കൊന്നാല്‍ ഞാന്‍ ഉത്തരവാദി ആകുമോ? ക്രൂസ് കപ്പലിന്റെ വീഡിയോ ചെയ്തത് കണ്ട് കപ്പല്‍ യാത്രക്ക് പോയി കപ്പല്‍ മുങ്ങിയാല്‍ ഞാന്‍ കുറ്റക്കാരന്‍ ആകുമോ? എന്നും ആരോപണത്തില്‍ സുജിത്ത് ചോദിക്കുന്നു.

”കഴിഞ്ഞ ദിവസം വയനാട്ടിൽ എളിമ്പിലേരി എസ്റേറ്റിലുള്ള റെയിൻ ഫോറസ്റ്റ് എന്ന ടെന്റ് സ്റ്റേ നടത്തുന്ന സ്ഥലത്ത് അവിടെ താമസിച്ച ഒരു പെൺകുട്ടി കാട്ടാനയുടെ അക്രമത്തിൽ മരണപ്പെട്ടത് നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യമാണല്ലോ. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ സ്ഥലത്ത് 2018 നവംബർ മാസത്തിൽ ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേർന്ന് സന്ദർശിച്ച് വീഡിയോ എടുക്കുകയും യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത വീഡിയോ കണ്ടിട്ട് ആയിരക്കണക്കിനാളുകൾ അവിടെ പോയി താമസിച്ചിട്ടുള്ളതുമാണ്. കല്യാണത്തിന് ശേഷം ശ്വേതയോടോപ്പവും ഞാൻ ഇവിടെ പോയിട്ടുള്ളതാണ്. യൂടൂബിൽ ഈ സ്ഥലത്തെക്കുറിച്ച് മറ്റ് പല വ്ലോഗർമാരും ചെയ്ത ധാരാളം വിഡിയോകളും ഉണ്ട്. ഞാനുൾപ്പെടെ പലരും പ്രസ്തുത അപകടത്തിന് ശേഷം അവരവരുടെ വിഡിയോകൾ പിൻവലിച്ചിട്ടുമുണ്ട്. അത് ഈ വിഷയത്തെക്കുറിച്ച് അനാവശ്യ ചർച്ചകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഈ ടെന്റ് സ്റ്റേയുടെ പരിസരത്ത് തന്നെ മറ്റനേകം ടെന്റ് സ്റ്റേകളും റിസോർട്ടുകളും ഉണ്ട്. ഗൂഗിൾ മാപ്പിൽ നോക്കിയാൽ കാണാം.

കഴിഞ്ഞ മൂന്ന് വർഷത്തോളമായിട്ട് ഈ റിസോർട്ടുകളും ടെന്റ് സ്റ്റേകളും ഒക്കെ എന്റെ അറിവിൽ ആ സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത്രയധികം കാലം പ്രവർത്തിച്ചിട്ടും ഇപ്പോൾ ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോൾ അതിന് ലൈസൻസ് ഇല്ല, പ്രവർത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്പോൾ എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? ലൈസൻസ് ഇല്ലാതെ 3 വർഷം ഇവർ എങ്ങനെ പ്രവർത്തിച്ചു? ആരാണ് ഇവർക്ക് പ്രവർത്തനാനുമതി നൽകിയത്? എന്തുകൊണ്ട് ലൈസൻസ് ഇല്ലെങ്കിൽ ആ സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ല? ഫോറസ്റ്റിന് സമീപം എന്ന് പറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട് ഫോറസ്റ്റ് അധികൃതർ ഇത് കണ്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പോലീസ് ഇത്ര നാളായിട്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പഞ്ചായത്ത് അധികൃതർ നടപടി എടുത്തില്ല? അങ്ങനെയെങ്കിൽ ഇത്രയും കാലം അവിടെ ജോലി ചെയ്ത എല്ലാ സർക്കാർ വകുപ്പുകളിലെയും ജീവനക്കാർക്കെതിരെ നടപടി എടുക്കണ്ടേ? അതൊന്നും പറയാതെ 3 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച എനിക്കും മറ്റുള്ള വ്ലോഗേഴ്‌സിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചരണങ്ങൾ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു അറ്റാക്ക് മാത്രമാണെന്ന് ഞാൻ കരുതുന്നു.

ഇനി കാര്യത്തിലേക്ക് വരാം. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലുമായി പല സ്ഥലങ്ങളിൽ നൂറുകണക്കിന് ടെന്റ് ക്യാമ്പിംഗ് സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ആർക്കും തന്നെ ടെന്റ് ക്യാംപിങ് എന്ന പേരിൽ ലൈസൻസ് കിട്ടില്ല. കാരണം നമ്മുടെ നിയമം അനുവദിക്കുന്നത് ഹോട്ടൽ, റിസോർട്ട്, സർവ്വീസ് അപ്പാർട്ട്മെന്റ്, ഹോം സ്റ്റേ എന്നീ കാറ്റഗറിയിലുള്ള ലൈസൻസ് ആണ്. ഇതിൽ ഏതെങ്കിലും ഒരു ലൈസൻസ് അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയൊക്കെയാണ് ഈ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്നത്. 500 രൂപ മുതലാണ് ഇത്തരത്തിലുള്ള ടെന്റ് സ്റ്റേകളിൽ താമസത്തിനായി ഈടാക്കുന്നത്. സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് നിരക്കും കൂടും. വിദ്യാർത്ഥികളും സാധാരണക്കാരുമാണ് ഇതുപോലെയുള്ള സ്ഥലങ്ങൾ കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ടെന്റ് ക്യാമ്പിംഗ് വളരെയധികം കൂടിവന്നപ്പോൾ ആയിരക്കണക്കിന് രൂപ വാങ്ങുന്ന റിസോർട്ടുകാർ പോലും പ്രതിസന്ധിയിലായി. ഫാമിലി ആയിട്ട് പോലും ആളുകൾ ടെന്റ് ക്യാമ്പിംഗ് എക്സ്പീരിയൻസ് തേടി പോയി തുടങ്ങി. മുക്കിന് മുക്കിന് കൂണുപോലെ ടെന്റ് ക്യാമ്പിംഗ് സൈറ്റുകൾ കേരളത്തിൽ പല സ്ഥലങ്ങളിലായി ഉയർന്നുവന്നു.

വയനാട്ടിലെ തന്നെ മറ്റൊരു ടെന്റ് ക്യാമ്പിംഗ് സൈറ്റിൽ പോയി വീഡിയോ എടുത്തിട്ടപ്പോൾ ഇവിടെ ഫാമിലി ആയിട്ട് വരരുത്, സുരക്ഷിതമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഉണ്ടായ ഭീഷണി വരെ എന്റെ വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. (സ്ക്രീൻഷോട്ട് നോക്കാം) ഞാൻ വീഡിയോ ചെയ്തിട്ടതുകൊണ്ടാണ് അവിടേക്ക് മരണപ്പെട്ട യുവതി പോയതെന്നും ഞാൻ കാരണമാണ് അവർ ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നുമാണ് എനിക്കെതിരെ ഇപ്പോൾ വന്നിരിക്കുന്ന ആരോപണം. അങ്ങനെയെങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ, കഴിഞ്ഞ ദിവസം ഞാൻ ഗുരുവായൂർ ആനക്കോട്ടയുടെ വീഡിയോ ചെയ്തിരുന്നു, അത് കണ്ട് അവിടെ പോയ ഒരാളെ ആന ചവിട്ടി കൊന്നാൽ ഞാൻ ഉത്തരവാദി ആകുമോ? ക്രൂസ് കപ്പലിന്റെ വീഡിയോ ചെയ്തത് കണ്ട് കപ്പൽ യാത്രക്ക് പോയി കപ്പൽ മുങ്ങിയാൽ ഞാൻ കുറ്റക്കാരൻ ആകുമോ? ഈ റിസോർട്ടുകളും മറ്റുമൊക്കെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലും വരെ പരസ്യം നൽകാറില്ല? ഞങ്ങൾ വ്ലോഗേഴ്സ് അവിടെ നിന്നുള്ള അനുഭവങ്ങളാണ് ഷെയർ ചെയ്യുന്നത്. അനധികൃതമെന്ന് തോന്നുന്ന പല സ്ഥലങ്ങളും വീഡിയോ ചെയ്യാൻ വിളിച്ചിട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ട്. റെസ്റ്റോറന്റ് വീഡിയോ ചെയ്യാൻ പോയിട്ട് ഭക്ഷണ ഇഷ്ടപ്പെടാത്തത് കൊണ്ട് വീഡിയോ ചെയ്യാതെ വന്നിട്ടുണ്ട്. തട്ടേക്കാടുള്ള ഒരു റിസോർട്ടിന്റെ വീഡിയോ ചെയ്യാൻ പോയപ്പോൾ റിസോർട്ട് അധികാരികൾ തെറ്റിദ്ധരിപ്പിച്ച് വനത്തിലേക്ക് കൊണ്ടുപോയി ഉണ്ടായ പ്രശ്നത്തിലും തെറ്റ് തിരുത്തി വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ബന്ദിപ്പൂരും മസിനഗുഡിയിലും മുതുമലയിലും ഒക്കെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തന്നെ കാട്ടിനുള്ളിൽ താമസം ഒരുക്കിയിട്ടുണ്ട്. അതും വേണ്ടത്ര സുരക്ഷാ പോലും ഒരുക്കാതെ, ഞാൻ ഒരിക്കൽ പോയി താമസിച്ചപ്പോൾ രാത്രി ആനയിറങ്ങി മറ്റൊരാളുടെ വണ്ടി ഉൾപ്പെടെ നശിപ്പിച്ചത് കണ്ടിട്ടുണ്ട്, അതൊക്കെ വിഡിയോയിലും കാണിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് പ്രൊമോഷൻസ് ചെയ്യാറുള്ളത്, അങ്ങോട്ട് കാശ് കൊടുത്ത് പോയി താമസിച്ചും വീഡിയോ ചെയ്യാറുണ്ട്. സൗജന്യമായി പോയി താമസിച്ച് ഭക്ഷണവും കഴിച്ച് വീഡിയോ ചെയ്യാറില്ല. പണം വാങ്ങിയോ വാങ്ങാതെയോ ചെയ്യുന്ന വിഡിയോകൾ സത്യസന്ധമായി തന്നെയാണ് ചെയ്യാറുള്ളത്. ഉള്ളത് ഉള്ളത് പോലെ തന്നെ പറയാറുണ്ട്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്.

ക്യാമ്പിംഗ് സൈറ്റുകൾ നടത്തുന്ന ആളുകൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ഉടൻ തന്നെ ഒരു മാർഗ്ഗനിർദ്ദേശം നൽകുകയും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കാം. അപകടം സംഭവിച്ച ക്യാമ്പിംഗ് സൈറ്റ് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെങ്കിൽ (ഞാൻ അത് വിശ്വസിക്കുന്നില്ല) അത് ഇത്രയും കാലം പ്രവർത്തിക്കാൻ മൗനാനുമതി നൽകിയവർക്കെതിരെയും നടപടി എടുക്കുക. ദയവായി അനാവശ്യ വിവാദങ്ങളിലേക്ക് എന്നെ വലിച്ചിടാതിരിക്കുക. മരണപ്പെട്ട യുവതിക്ക് ആദരാഞ്ചലികൾ അർപ്പിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

വിശ്വസ്തതയോടെ നിങ്ങളുടെ സ്വന്തം സുജിത് ഭക്തൻ”

 

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരായി പിറവം മണ്ഡല ത്തിൽ നിന്നും കിഴക്കമ്പലം ട്വന്റി-ട്വന്റിയ്ക്കായി ജനവിധി തേടുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് ശ്രീനിവാസൻ. ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും എന്നാൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്വന്റി ട്വന്റിയെ അഭിനന്ദിച്ച ശ്രീനിവാസൻ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാൽ ഒരു രാഷ്ട്രീയപാർട്ടിയോടും വിരോധമില്ല. ട്വന്റി-ട്വന്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുത്. ഇക്കാര്യങ്ങൾ പറഞ്ഞത് കൊണ്ടാകും എന്നെ സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നത്. മത്സരിക്കുന്നില്ല. അതിനായി ആരും എന്നെ സമീപിച്ചിട്ടില്ല.’- ശ്രീനിവാസൻ പറയുന്നു.

‘പൊതുജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയസംവിധാനം മാറുന്ന കാലത്ത് മത്സരിക്കുന്ന കാര്യം ആലോചിക്കും. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയനേതാവ് സമീപിച്ചിരുന്നു. താൽപര്യമില്ലെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. കേരളത്തിൽ ഭരിക്കുന്ന മുന്നണികൾ ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നവരാണ്. സാധാരണക്കാരന്റെ ബലഹീനത മുതലെടുത്താണ് അവർ ഭരണം നടത്തുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒന്നാണ്. ഇത്തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് എന്നെ രാഷ്ട്രീയവിരോധിയാക്കി മാറ്റുകയാണ്.’- ശ്രീനിവാസൻ ആരോപിച്ചു.

ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെഎസ് ചിത്രയ്ക്ക് പത്മഭൂഷന്‍ പുരസ്‌കാരവും എസ്പി ബാലസുബ്രഹ്‌മണ്യത്തിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ ലഭിച്ചു.

തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അര്‍ഹയായി.

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, ബിബിലാല്‍, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ ഏഴു വയസുകാരി പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ചു. ശി​വ​പു​രം വെ​മ്പ​ടി​യി​ലെ ഹ​യ ഹയ (7)യാ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ഹയയ്ക്കു പാമ്പ് ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പു​ല​ർ​ച്ചെ മ​ര​ണം സംഭവിക്കുകയായിരുന്നു. ആ​സി​ഫി​ന്‍റെ​യും നീ​ർ​വേ​ലി കു​നി​യി​ൽ വീ​ട്ടി​ൽ സ​ഫീ​റ​യു​ടെ​യും മ​ക​ളാ​ണ്. മെ​രു​വ​മ്പാ​യി എം​യു​പി സ്കൂ​ൾ ര​ണ്ടാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്. ലുബ സഹറയാണ് ഹംദയുടെ സഹോദരി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ പാമ്പുകടിയേറ്റു മരിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ബത്തേരി പുത്തൻകുന്ന് സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ഷഹലയ്ക്കു പാമ്പുകടിയേറ്റതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഷഹലയ്ക്കു പാമ്പു കടിയേറ്റിട്ടും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഷഹലയുടെ പിതാവ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതും മരണ കാരണമായി.

 

RECENT POSTS
Copyright © . All rights reserved