നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരായി പിറവം മണ്ഡല ത്തിൽ നിന്നും കിഴക്കമ്പലം ട്വന്റി-ട്വന്റിയ്ക്കായി ജനവിധി തേടുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് ശ്രീനിവാസൻ. ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും എന്നാൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്വന്റി ട്വന്റിയെ അഭിനന്ദിച്ച ശ്രീനിവാസൻ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാൽ ഒരു രാഷ്ട്രീയപാർട്ടിയോടും വിരോധമില്ല. ട്വന്റി-ട്വന്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുത്. ഇക്കാര്യങ്ങൾ പറഞ്ഞത് കൊണ്ടാകും എന്നെ സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നത്. മത്സരിക്കുന്നില്ല. അതിനായി ആരും എന്നെ സമീപിച്ചിട്ടില്ല.’- ശ്രീനിവാസൻ പറയുന്നു.
‘പൊതുജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയസംവിധാനം മാറുന്ന കാലത്ത് മത്സരിക്കുന്ന കാര്യം ആലോചിക്കും. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയനേതാവ് സമീപിച്ചിരുന്നു. താൽപര്യമില്ലെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. കേരളത്തിൽ ഭരിക്കുന്ന മുന്നണികൾ ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നവരാണ്. സാധാരണക്കാരന്റെ ബലഹീനത മുതലെടുത്താണ് അവർ ഭരണം നടത്തുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒന്നാണ്. ഇത്തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് എന്നെ രാഷ്ട്രീയവിരോധിയാക്കി മാറ്റുകയാണ്.’- ശ്രീനിവാസൻ ആരോപിച്ചു.
ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെഎസ് ചിത്രയ്ക്ക് പത്മഭൂഷന്‍ പുരസ്‌കാരവും എസ്പി ബാലസുബ്രഹ്‌മണ്യത്തിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ ലഭിച്ചു.
തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അര്‍ഹയായി.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, സുദര്‍ശന്‍ റാവു, ബിബിലാല്‍, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Former Prime Minister of Japan Shinzo Abe, Singer S P Balasubramaniam (posthumously), Sand artist Sudarshan Sahoo, Archaeologist BB Lal awarded Padma Vibhushan. pic.twitter.com/ODnDEGOJbi
— ANI (@ANI) January 25, 2021
വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ ഏഴു വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹയ (7)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഹയയ്ക്കു പാമ്പ് കടിയേറ്റത്.
ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്. ലുബ സഹറയാണ് ഹംദയുടെ സഹോദരി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ പാമ്പുകടിയേറ്റു മരിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ബത്തേരി പുത്തൻകുന്ന് സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ഷഹലയ്ക്കു പാമ്പുകടിയേറ്റതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഷഹലയ്ക്കു പാമ്പു കടിയേറ്റിട്ടും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഷഹലയുടെ പിതാവ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതും മരണ കാരണമായി.
കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ജൂലൈ 22നായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.
ജൂലൈ 25ന് സോഷ്യൽമീഡിയയിൽ ലൈവിൽ വന്ന ജയശ്രീ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. തന്റെ മരണം മാത്രമാണ് താൻ ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവിൽ പറഞ്ഞത്.
കന്നഡ ബിഗ് ബോസ് സീസൺ മൂന്ന് മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിംഗ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉപ്പു ഹുലി ഖാരയാണ് ആദ്യ ചിത്രം.
കണ്ണൂർ: മുതിർന്ന നേതാവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിതനായ അദ്ദേഹത്തെ കടുത്ത ന്യുമോണിയയും പ്രമേഹവും അലട്ടുന്നുണ്ട്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കും.
ജനുവരി 18-നാണ് ജയരാജൻ കോവിഡ് ബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടു ദിവസത്തിന് ശേഷം സ്ഥിതി മോശമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ കല്യാശേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ട് ടേം പൂർത്തിയായ ടി.വി.രാജേഷിനെ മാറ്റി ജയരാജനെ രംഗത്തിറക്കാൻ സിപിഎം ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
തിരുവനന്തപുരം: വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ സഹവികാരി ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പനാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
പ്രമുഖ ദേവാലയമായ സെന്റ്. ജോസഫ്സ് കത്തീഡ്രലിലെ പള്ളിമേടയില്‍ ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പനെ രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സഹ വികാരിയായ ഫാദര്‍ ജോണ്‍സണ്‍ നഗരത്തിലെ വാന്റോസ് ജംഗ്ഷന് സമീപം രാവിലെ പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ക്ക് എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് പള്ളിമേടയില്‍ പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. പൊഴിയൂര്‍ പുല്ലുകാട് സ്വദേശിയായ ജോണ്‍സണ് ഒരു വര്‍ഷം മുന്‍പാണ് വികാരി പട്ടം ലഭിച്ചത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലെ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരുതുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ചെറുപ്പം മുതൽ യുഡിഎഫ് അനുഭാവിയാണ്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനമാണെന്നും ഫിറോസ്.
എന്നാൽ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. തവനൂർ മണ്ഡലത്തിൽ നിന്ന് മന്ത്രി കെ ടി ജലീലിനെതിരെ ഫിറോസ് മത്സരിക്കുമെന്ന പ്രചാരണം നിലവിലുണ്ട്. എന്നാൽ വിഷയത്തിൽ യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ കോൺഗ്രസ് സീറ്റാണ് തവനൂർ. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയംഗം പി ഇഫ്തികാറുദ്ധീനാണ് കഴിഞ്ഞ തവണ ഇവിടെ നിന്നും മത്സരിച്ച് കെ ടി ജലീലിനോട് പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ സീറ്റ് പിടിക്കമമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രെസും യുഡിഎഫും.
പെണ്‍മക്കളെ ക്രൂരമായി തലക്കടിച്ച് കൊന്ന് മാതാപിതാക്കള്‍. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള പെണ്‍മക്കളെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെയാണ് കൊല്ലപ്പെട്ടത്. അന്ത വിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിയ്ക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‌യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് . ഞായറാഴ്ച രാത്രിയില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ വീട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുന്നത്.
ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടത്തിയിരുന്നു. പൂജയ്ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായില്‍ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്.
കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചു. പുരുഷോത്തമിന്റെ കുടുംബം കടുത്ത അന്തവിശ്വാസികളായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ‘മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്.
കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു’-പൊലീസ് വ്യക്തമാക്കി. ഇവര്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. മരിച്ച ഇളയ പെണ്‍കുട്ടി മുംബൈയില്‍ എ.ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. കൊലപാതകം നടത്തിയ അച്ഛന്‍ കോളജ് പ്രൊഫസറും അമ്മ സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ്.
അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, വിമാനത്താവളങ്ങളിലെ സ്ക്രീനിംഗ് നടപടികൾ വർധിപ്പിക്കുകയും ചെയ്തതിന് ശേഷമുള്ള കണക്കാണ് ഇത്.
അതേസമയം, രാജ്യത്തെ മുഴുവനായുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട് എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. ഭാവിയിൽ നേരിട്ടേക്കാവുന്ന ഒരു പ്രശ്നമാണ് അതിവേഗ കോവിഡ്. സാഹചര്യങ്ങൾ രൂക്ഷമാകാതിരിക്കാൻ എല്ലാവരും കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക ഡൽഹി ഫോർട്ടിസ് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധ റിച്ച സറീൻ പറഞ്ഞു.
വൈറലായ വാക്സിനേഷൻ വീഡിയോയിൽ വിശദീകരണവുമായി കർണാടക ആരോഗ്യ മന്ത്രി. ”ആരോഗ്യപ്രവർത്തകർ ആദ്യമേ വാക്സിൻ എടുത്തിരുന്നു. ഫൊട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും വാക്സിൻ എടുക്കുന്നതായി പോസ് ചെയ്തത്. ഇത് വിവാദമാക്കേണ്ടതില്ല,” ആരോഗ്യമന്ത്രി ഡോ.സുധാകർ പറഞ്ഞു.
തുംകൂറിൽ നടന്ന വാക്സിൻ വിതരണത്തിൽ രണ്ടു ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിക്കുന്നതായി അഭിനയിക്കുന്ന വീഡിയോ വൈറലായിരുന്നു. 43 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ബിജെപി സർക്കാരിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങളും വീഡിയോ ഷെയർ ചെയ്തിരുന്നു.
തുംകൂറിൽ നടന്ന വാക്സിൻ വിതരണത്തിൽ രണ്ടു ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിക്കുന്നതായി അഭിനയിക്കുന്ന വീഡിയോ വൈറലായിരുന്നു. 43 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ബിജെപി സർക്കാരിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങളും വീഡിയോ ഷെയർ ചെയ്തിരുന്നു.
വീഡിയോ വൈറലായതോടെ വാക്സിനേഷൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരായ ഡോ.എം.രജനിയും തുംകൂർ ജില്ലാ ആരോഗ്യ ഓഫീസറായ നാഗേന്ദ്രപ്പയും വിശദീകരണവുമായി രംഗത്തെത്തി. ”പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഞാൻ ജനുവരി 16 ന് വാക്സിൻ സ്വീകരിച്ചു. ചില ഫൊട്ടോഗ്രാഫർമാരുടെ അഭ്യർഥനപ്രകാരമാണ് വീണ്ടും വാക്സിൻ എടുക്കുന്നതായി പോസ് ചെയ്തത്. ആളുകൾ ഇത്തരത്തിൽ അപവാദങ്ങൾ പ്രചരിപ്പിക്കരുത്,” ഡോ.രജനി പറഞ്ഞു.
മീഡിയക്കാർ വളരെ തിടുക്കത്തിലായിരുന്നു. ഞങ്ങൾ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ അവർക്ക് പകർത്താനായില്ല. അവരുടെ ആവശ്യപ്രകാരമാണ് വീണ്ടും പോസ് ചെയ്തത്. അത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടുവെന്ന് നാഗേന്ദ്രപ്പ പറഞ്ഞു.
Would the government care to clarify this? Is this fake immunization 💉 or photo op or something that we don’t understand? Dear Modi ji — kindly throw some gyaan…? pic.twitter.com/LsoKeu7KJN
— Salman Nizami (@SalmanNizami_) January 21, 2021