Latest News

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചും ഹീറോയെന്ന് അഭിസംബോധന ചെയ്തും നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ച യഥാര്‍ഥ ഹീറോയാണ് ചെന്നിത്തലയെന്ന് താരം കുറിപ്പില്‍ പറയുന്നുണ്ട്.

രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടുകയും അതില്‍ നിന്ന് സര്‍ക്കാരിന് പിന്തിയേണ്ടി വരികയും ചെയ്തു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാനെന്നും ജോയ് മാത്യു കുറിക്കുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആരാണ് ഹീറോ
—————-
അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ?
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാർട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോൾ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങൾ സർക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതിൽ നിന്നും ഗവർമ്മെന്റിനു പിന്തിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റെക്കോർഡ് വിജയമായി വേണം കരുതാൻ.ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങൾ

1. ബന്ധുനിയമനം :
മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.
2. സ്പ്രിൻക്ലർ:
കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ് .സർക്കാർ കരാർ റദ്ദാക്കി .
3.പമ്പ മണൽക്കടത്ത്‌ :
2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിനു കരാർ നൽകി. സർക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറി.
4. ബ്രൂവറി:
നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാർ അനുമതി റദ്ദാക്കി.
5. മാർക്ക് ദാനം:
സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
6. ഇ–മൊബിലിറ്റി പദ്ധതി:
ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സർക്കാർ PWCയെ ഒഴിവാക്കി.
7. സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സർക്കാർ കരാർ റദ്ദാക്കി.
8. സിംസ് പദ്ധതി:
പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.
9. പൊലീസ് നിയമഭേദഗതി:
പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് നിയമം സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.
10. ആഴക്കടൽ മത്സ്യ ബന്ധം:
കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സർക്കാർ നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.
11.പുസ്തകം വായിക്കുന്നതിന്റെ പേരിൽ അലൻ ,താഹ എന്നീ രണ്ടുവിദ്യാര്ഥികളെ UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടപ്പെടുകയുമുണ്ടായി
12.ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകൾ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഇലക്ഷൻ കമ്മീഷൻ ശരിവെച്ചു.
അന്വേക്ഷണത്തിന് ഇലക്ഷൻ കമ്മീഷൻ കലക്റ്റർമാർക്ക് നിർദേശം കൊടുത്തു..
ഇപ്പോൾ ഇരട്ടവോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു .
അപ്പോൾ ആരാണ് യഥാർത്ഥ ഹീറോ ?

വാൽകഷ്ണം :

ലോക വായനാദിനത്തിൽ താൻ ദിവസവും രണ്ടുപുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവർ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോൾ എനിക്കും ബോധ്യമായി ഒന്നിൽകൂടുതൽ പുസ്തകങ്ങൾ വായിച്ചാലുള്ള ഗുണങ്ങൾ.
യഥാർത്ഥത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്

മൂന്നാർ ∙ ഇന്നു സർവീസിൽ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് ദേവികുളം കോടതി. മൂന്നാർ ഗവ.ആർട്സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ 4 വിദ്യാർഥിനികൾ നൽകിയ പരാതിയിലെ 2 കേസുകളിലാണ് ഉത്തരവ്.

2014ലാണ് കേസിന് ആസ്പദമായ സംഭവം. 2014 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 വരെ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയിൽ ഈ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി സെപ്റ്റംബർ 16നാണ് പെൺകുട്ടികൾ പരാതി നൽകിയത്. എന്നാൽ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബർ 5ന് ഈ 4 വിദ്യാർഥിനികൾ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സംബന്ധിച്ച് അന്വേഷിക്കാൻ സിൻഡിക്കറ്റ് നിയോഗിച്ച കമ്മിഷൻ ഇതിൽ 2 പെൺകുട്ടികൾക്കും പ്രിൻസിപ്പലിനും ഇൻവിജിലേറ്റർക്കും എതിരെ നടപടിക്ക് ശുപാർശ ചെയ്തു. മറ്റ് 2 പെൺകുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

തുടർന്ന് സെപ്റ്റംബർ 16 നാണ് പെൺകുട്ടികൾ ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നൽകിയത്. വനിതാ കമ്മിഷന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളിൽ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ് 2 കേസുകളിൽ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.

കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട ക​ടു​മേ​നി സ​ർ​ക്കാ​രി​യ കോ​ള​നി​യി​ലെ പാ​പ്പി​നി വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ(49) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മു​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ലാ​യി. രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പി.​കെ.​ത​മ്പാ​യി(40 ), മ​ക​ൾ രാ​ധി​ക(19), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടാ​മ​ത്തെ മ​ക​ള്‍, ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളാ​യ പി.​എ​സ്. സ​നി​ൽ(19), പി.​എം. മ​ഹേ​ഷ്(19), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്ത് എ​ന്നി​വ​രെ​യാ​ണ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​കൃ​ഷ്ണ​നെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തൂ​ങ്ങി​മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​ന​മെ​ങ്കി​ലും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ര​ണ്ട് പെ​ൺ​മ​ക്ക​ളും ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ രാ​മ​കൃ​ഷ്ണ​ന്‍ എ​തി​ര്‍​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന രാ​മ​കൃ​ഷ്ണ​നെ ഭാ​ര്യ​യും മ​ക്ക​ളും യു​വാ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​രി ഉ​പ​യോ​ഗി​ച്ച് വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണം ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷം സാ​രി അ​ഴി​ച്ചു​മാ​റ്റി തോ​ർ​ത്തു​മു​ണ്ട് ക​ഴു​ത്തി​ൽ കെ​ട്ടി കാ​ട്ടി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

രാ​മ​കൃ​ഷ്ണ​ന്‍റെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടാ​മ​ത്തെ മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​നി​ലി​ന്‍റെ പേ​രി​ൽ പോ​ക്സോ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സ​നി​ലി​നെ കാ​സ​ർ​ഗോ​ഡ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലും മ​റ്റ് അ​ഞ്ചു​പേ​രെ ഹൊ​സ്ദു​ർ​ഗ് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി.

ചി​റ്റാ​രി​ക്കാ​ൽ ഇ​ൻ​സ്‌​പെ​ക്‌​ട​ർ പി.​രാ​ജേ​ഷ്, എ​സ്ഐ​മാ​രാ​യ കെ.​വി. സ​ത്യ​ൻ, കെ.​പി.​ര​മേ​ശ​ൻ, യു. ​കു​മാ​ര​ൻ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​ആ​ർ. മ​ധു, പി.​രാ​ജീ​വ​ൻ, പി.​കെ.​ശ്രീ​ജി​ത്ത്, കെ.​വി. ര​മേ​ശ​ൻ, പ്രി​യ കെ.​നാ​യ​ർ, എം.​വി.​സൗ​മ്യ, ബി.​ശ്രീ​ജ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന യാ​ത്രാ നി​ര​ക്ക് കൂ​ടും. എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നാ​ലാ​ണ് നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ളി​ൽ എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് 200 രൂ​പ​യും അ​ന്താ​രാ​ഷ‌്ട്ര സ​ർ​വീ​സു​ക​ളി​ൽ 879 രൂ​പ​യോ​ളം (പ​ന്ത്ര​ണ്ട് ഡോ​ള​റി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് ഡി​ജി​സി​എ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ടു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, ന​യ​ത​ന്ത്ര സു​ര​ക്ഷ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലു​ള്ള എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ, യു​എ​ൻ സ​മാ​ധാ​ന സേ​ന​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് വ​ർ​ധി​പ്പി​ച്ച എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് ബാ​ധ​ക​മ​ല്ലെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യ്ക്ക് 40 രൂ​പ​യും അ​ന്ത​ാരാ​‌ഷ‌്ട്ര യാ​ത്ര​യ്ക്ക് 114.8 രൂ​പ​യു​മാ​യി​രു​ന്നു എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ്.

അ​തി​നി​ടെ, രാ​ജ്യം ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും ഡി​ജി​സി​എ ക​ടു​പ്പി​ച്ചു. മാ​സ്ക് ധ​രി​ക്കു​ന്ന​ത് അ​ട​ക്കം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് എ​തി​രേ ത​ത്സ​മ​യം പി​ഴ ചു​മ​ത്താ​ൻ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ​ക്ക് ഡി​ജി​സി​എ നി​ർ​ദേ​ശം ന​ൽ​കി.

രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി ഡി​ജി​സി​എ ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ ഡി​ജി​സി​ഐ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മാ​സ്ക് ധ​രി​ക്ക​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. മാ​സ്ക് കൃ​ത്യ​മാ​യാ​ണോ ധ​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും നി​രീ​ക്ഷി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ട് എ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡി​ജി​സി​എ​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഡി​ജി​സി​എ നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​നാ​യി നി​യ​മ​ത്തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണം. പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ട​ണ​മെ​ന്നും ഡി​ജി​സിഎ​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

 

മകളുടെ മരണത്തിന് പിന്നാലെ തൃക്കാക്കരയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. സനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു.
സനു മോഹൻ വാളയാർ കടന്നത് ഒറ്റ‌യ്ക്കെന്നും ചെക്ക്പോസ്റ്റിൽ ടോൾ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.

മാർച്ച് 22 പുലർച്ചെ 1.46ന് വാളയാർ ടോൾ പ്ലാസയിലെ ഏഴാം നമ്പർ ലെയ്നിൽ ടോൾ കൊടുക്കുന്ന KL 07 CQ 8571 നമ്പറുള്ള വെള്ള കാറിൽ ഒരാൾ മാത്രമാണ് ഉള്ളതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. പുലർച്ചെ വാളയാർ കടന്ന കാർ ഏഴു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കാണാതായ ദിവസം മകൾ വൈഗയുമൊത്ത് സനുമോഹൻ ഫ്ലാറ്റിൽ നിന്ന് കാറിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്.

പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയിൽ പിറ്റേദിവസം മുട്ടാർ പുഴയിൽ കണ്ടെത്തി. പക്ഷെ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22 ന് വെളുപ്പിന് സനുമോഹന്റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. സനുമോഹൻ‍ കോമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ‍ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ‍ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസ്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

സനുവിന്റെ കൈയിൽ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതൽ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുൻപു സനു ഒരു ഫോൺ കങ്ങരപ്പടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോൾ, എസ്എംഎസ് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാർ കാർഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്ലാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.

സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയില്‍ തീപിടിച്ച വീണ എസ്. നായര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കരുതല്‍. പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ വീണയെ പുതപ്പിച്ച പ്രിയങ്ക തുടര്‍ന്നുള്ള യാത്രയില്‍ ഒപ്പംകൂട്ടി. ഒരുചേച്ചിയുടെ കരുതലാണ് പ്രിയങ്ക നല്‍കിയതെന്ന് പിന്നീട്,,,, വീണ പറഞ്ഞു.

ആറ്റുകാല്‍ ക്ഷേത്രനട അടയക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്കഗാന്ധിയും വീണ എസ്. നായര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരും എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് എല്ലാവരും വലഞ്ഞു. നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയില്‍ തീപിടിച്ചത്.

ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. ഉടന്‍തന്നെ പ്രിയങ്ക തനിക്ക് കിട്ടിയ ഷാള്‍ വീണയ്ക്കുനല്‍കി. അപ്രതീക്ഷിത അപകടത്തില്‍ പകച്ച സ്ഥാനാര്‍ഥിയെ വാഹനത്തിലേക്ക് ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി. ബാക്കി വീണ പറയും

പ്രിയങ്കയുടെ തിരുവനന്തപുരത്തെ പര്യടനം ആസൂത്രണമില്ലായ്മമൂലം സമയക്രമം പാലിക്കാനായിരുന്നില്ല. തീരദേശമേഖലയിലെ റോഡ് ഷോ പോലും നിശ്ചയിച്ചരീതിയില്‍ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെയുള്ള തിരക്കിലാണ് വീണയ്ക്ക് അപകടം സംഭവിച്ചത്.

പ്രമുഖ സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ടിഎസ് മോഹനൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടിഎസ് മോഹൻ. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രശസ്തനായിരുന്നു മോഹനൻ.

സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവർ അഭിനയിച്ച ലില്ലിപ്പൂക്കൾ ആയിരുന്നു ടിഎസ് മോഹനന്റെ ആദ്യ ചിത്രം. 1979 ലെ ഈ വിജയചിത്രത്തിന് ശേഷം മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്റ്, സത്താർ എന്നിവരെ അണിനിരത്തി ഒരുക്കിയ വിധിച്ചതും കൊതിച്ചതും എന്ന ചിത്രവും ബോക്‌സോഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു.

1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി മറ്റൊരു വൻ വിജയ ചിത്രമായിരുന്നു. പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു 1985ൽ റിലീസ് ചെയ്തു.

ഇന്ദ്രജിത് ക്രിയേഷൻസിന്റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച പടയണിയിൽ മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ചിരുന്നു, ഇതിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് ഇന്ദ്രജിത്ത് സുകുമാരനാണ്, തുടർന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടിഎസ് മോഹനൻ സംവിധാനം ചെയ്തു. 1993 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ സിദ്ധീക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.

അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ

കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല.

മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി. അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് നോക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പെണ്ണ് കുനിയുന്നതിന്റെയും നിവരുന്നതിന്റെയുമൊക്കെ അളവു നോക്കി നിന്ന ഇവനയൊക്കെ പണ്ടേ ആരോ ഒതുക്കിട്ടുണ്ട് . അതാണ് പെണ്ണെന്നു കേൾക്കുന്നതേ ഇവനൊക്കെ പേടി.

മഞ്ഞപ്പിത്തമുള്ളവൻ നോക്കുന്നതൊക്കെ മഞ്ഞയായി മാത്രം കാണുന്നവനേക്കാൾ താൻ കാണുന്ന കളറിന് പല ഷേഡുകൾ കൂടെ ഉണ്ടെന്നു മനസിലാക്കാൻ കഴിയുന്നവനാകണം ഒരു ജനനേതാവ് . അല്ലാതെ പെണ്ണുങ്ങളെ ഒരു ആണു നോക്കുമ്പോഴേ ഗർഭമുണ്ടകുമെന്നു കരുതി തലകുനിച്ചു നിക്കുന്നവനെയോ, ഭാരതീയ സ്ത്രീകളോട് സൂര്യാസ്തമയം വരെ ഭവ്യതയും അസ്തമയം കഴിയുമ്പോൾ തനികോണവും കാണിക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങളെയോ അല്ല നമുക്കിന്നാവശ്യം. അതുമല്ലെങ്കിൽ ആരൊക്കെയോ പലവട്ടി ശർദ്ദിച്ചു കുന്നുകൂട്ടിയ പല പഴയ ആശയങ്ങളുടെയും മറവിൽ അവനവന്റെ മാത്രം കുംഭനിറച്ചിട്ടും മതിയാവാതെ ജനങ്ങൾ കേട്ടുമടുത്ത ചില പഴങ്കടകഥകൾ പിന്നെയും പിന്നെയും പറഞ്ഞു അങ്ങാടിയിൽ ചുറ്റിക്കറങ്ങുന്നവനൊക്കെ ജോലി രാജി വച്ചു ചുരുണ്ടു കൂടാൻ നേരമായിട്ടും വീടണയാതെ തന്റെ പൊട്ടത്തരങ്ങളൊക്കെ വമ്പൻ ആശയങ്ങളാക്കി വിളമ്പുന്നവനെയല്ലിന്നാവശ്യം.

മറിച്ച് ആണിനേം പെണ്ണിനേം കണ്ടും കേട്ടും അറപ്പു മാറിയ, അവരുടെ മുമ്പിൽ കൈ വിറയ്ക്കാതെ സംസാരിക്കാനറിയാവുന്നൊരു ജനനേതാവിനെയാണ് നമുക്ക് വേണ്ടത് . അല്ലാതെ പെണ്ണൊന്നു നോക്കിയാൽ ചഞ്ചലിച്ചു പോവുമെന്നു ഭയന്നും കപടസദാചാര മുഖം മൂടി അഴിഞ്ഞു വീഴുമെന്നുമൊക്കെ കരുതി പെണ്ണുങ്ങൾ കൂടുന്നോടത്തു പോവാതെ പരിശുദ്ധത ചമയുന്നവനും എന്നാൽ നേരമിരുട്ടിയാൽ. സോഷ്യൽ മീഡിയയിൽ കത്തുന്ന പച്ച ലൈറ്റിൽ മാത്രം പെണ്ണുങ്ങളെ പെണ്ണുങ്ങളാണെന്ന് മനസിലാക്കുന്നവനെ നമുക്കിന്നാവശ്യമില്ല .

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ പ്ലാനെറ്റിലുള്ള ജീവജാലങ്ങളാണെന്നു മനസിലാക്കി അവരുടെ ഇടയിലേക്ക് രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ഇറങ്ങി ചെല്ലാനും ഹസ്തദാനം നൽകാനും അവരോടൊത്തു ആടാനും പാടാനുമൊക്കെ തക്ക മനക്കരുത്തുള്ളവനേയാണ് ഇന്നാവശ്യം . അല്ലാതെ പെണ്ണിനെ വേറെയേതോ പ്ലാനെറ്റിൽ നിന്നും വന്നൊരു ജീവിമാതിരി ഒളിഞ്ഞും പാത്തും നോക്കിയും, പതുങ്ങിയിരുന്നാക്രമിച്ചു കീഴടക്കാൻ വെമ്പൽ കൊള്ളുന്നവനൊക്കെ താനാശിച്ച ഇരുട്ടുകളികൾ മറ്റൊരാൾ ഒട്ടും പതറാതെ പൊളിച്ചെഴുതി അവരുടെ ഉന്നമനത്തിനായി ചെയ്യുന്നതുകാണുമ്പോൾ പലർക്കും കുരുപൊട്ടുന്നതിൽ എന്തതിശയം ?

ശർദിച്ചാകെ മിനകെടാക്കിയിട്ടു സോറി പറഞ്ഞാൽ മണം പോകുമോ ? കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുക . ഇതൊക്കെ മനസിലായ സ്ഥിതിക്ക് നോക്കീം കണ്ടുമൊക്കെ ഇനി എന്ത് ചെയ്യണമെന്നു ജനങ്ങൾ തീരുമാനിക്കുക …

 

RECENT POSTS
Copyright © . All rights reserved