മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. ബിഗ് സ്‌ക്രീനില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലേക്ക് ജോഡികളായി ചുവട് വെച്ചപ്പോഴും മലയാളികള്‍ അത് ഏറ്റെടുത്തു. ഇപ്പോഴും ഇവരുടെ കുടുംബ ജീവിതം സിനിമ ലോകത്തുള്ളവര്‍ക്ക് ഉദാഹരണം എന്നാണ് പറയപ്പെടുന്നത്. മലയാള സിനിമയില്‍ വലിയ രീതിയില്‍ വിപ്ലവം സൃഷ്ടിച്ച പ്രണയ ബന്ധമായിരുന്നു ഇരുവരുടെതും. നായകന്‍ ജയറാം ആണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ പാര്‍വതിയെ വിടില്ല എന്ന നിലയില്‍ വരെ സംഭവങ്ങള്‍ എത്തി. ഇതെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പാര്‍വതി. ഒരു അഭിമുഖത്തിലാണ് ജയറാം പാര്‍വതി പ്രണയത്തെ കുറിച്ച് ഉര്‍വശി പരഞ്ഞത്.
വേണു ചേട്ടന്റെ (വേണു നാഗവള്ളി) സ്വാഗതം എന്ന സിനിമയില്‍ ഞാനും ജയറാമും പാര്‍വതിയുമെല്ലാം ഉണ്ടായിരുന്നു .അന്ന് അവരുടെ പ്രണയം കൊടുമ്ബിരി കൊണ്ടു നില്‍ക്കുന്ന സമയമായിരുന്നു . ഞാനാണേല്‍ ഫുള്‍ സപ്പോര്‍ട്ടും ജയറാമിനെ അടുത്തിരുത്തി കൊണ്ട് പാര്‍വതിയുടെ റൂമിലേക്ക് ഫോണ്‍ ചെയ്യും അമ്മയായിരിക്കും ഫോണ്‍ എടുക്കുന്നത്. ഞാനാണ് വിളിക്കുന്നതെന്ന രീതിയില്‍ അമ്മ പാര്‍വതിക്ക് ഫോണ്‍ കൊടുക്കും. ആ സമയം ഞാന്‍ ജയറാമിന് ഫോണ്‍ കൈമാറും. അമ്മ പിന്നീട് ഇതറിഞ്ഞതോടെ ഈ പൊടിയാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് പറയും. അതൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ഭയങ്കര രസകരമായ കാര്യങ്ങളാണ് ഉര്‍വശി പറയുന്നു
1989ല്‍ പുറത്തിറങ്ങിയ സ്വാഗതം വലിയ താര നിര കൊണ്ടു ശ്രദ്ധേയമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം വിജയമായിരുന്നില്ല. ട്രാജഡി ലൈനില്‍ കഥ പറഞ്ഞ സിനിമയുടെ പശ്ചാത്തലം അന്നത്തെ മലയാള സിനിമയുടെ സ്ഥിരം ട്രാക്കില്‍ നിന്ന് വഴിമാറി നിന്ന ചിത്രമായിരുന്നു
ബിജെപിക്ക് വേണ്ടി മതവും ശബിരിമലയും പറഞ്ഞു വോട്ട് പിടിച്ചു നടൻ കൃഷ്ണകുമാര്‍. തനിക്ക് താത്പര്യം എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഏറെ ഇഷ്ടമാണെന്നും നടന്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണ രംഗത്ത് സജീവമാമ് നടന്‍.
അടുത്തിടെ നടന്‍ പ്രചരണത്തിനിടെ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. ശ്രീധര്‍മ്മ ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് വോട്ടു ചെയ്യണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.എട്ടാം തിയതി രാവിലെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് ബൂത്തിലേക്ക് ചെല്ലണം. ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസ്സിസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചു പോവാം. നമ്മുടെ ജോലി അതാണ്. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതിന് യാതൊരു സംശയവുമില്ല. സ്വാമിയേ ശരണമയ്യപ്പ എനന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
നേരത്തെ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്.
ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി.പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരി സെപ്റ്റിക് ടാങ്കില്‍ വീണ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് വേദനാജനകമായ സംഭവം. കാഞ്ചിപുരം അസിരിനഗര്‍ നിവാസി ശരണ്യ ആണ് മരിച്ചത്.
24 വയസ്സായിരുന്നു. കലകത്തൂര്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ. ഓഫീസില്‍ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്.
അവിടെ വച്ചാണ് അപകടം സംഭവിച്ചത്. ശുചിമുറിയില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ എന്നാല്‍ കനത്തമഴ പെയ്തതിനാല്‍ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്‌ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കാല് വച്ച ശരണ്യ, മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു. ടോയ്‌ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കില്‍ നിന്നും യുവതിയെ കണ്ടെത്തുന്നത്. സംഭവം രാജ്യത്തെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.
പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. തേര യാര്‍ ഹൂന്‍ മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. യേ റിശ്താ ക്യാ കെഹ്താ ഹായ്, സന്‍കാര്‍ ഉദാന്‍ ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പേര്‍ അശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
തന്റെ കുട്ടിക്കാലത്ത് ഗോള്‍വാള്‍ക്കര്‍ വീട്ടില്‍ വന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരി ശ്രീദേവി എസ് കര്‍ത്ത. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ശ്രീദേവി അനുഭവം പങ്കുവയ്ക്കുന്നത്.
വീടിന് അകത്തു കയറിയ ഉടനെ ഗുരുജി ഗോള്‍വാള്‍ക്കര്‍ ചോദിച്ചു ‘ടോയ്‌ലറ്റ് എവിടെയാണെന്ന്. വളരെ ദൂരം യാത്ര ചെയ്തു വന്നയാള്‍ അല്ലേ ?ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു. അദ്ദേഹം ടോയ്‌ലറ്റ് വാതില്‍ തുറന്നു. അകത്തേക്ക് നോക്കി. അപ്പോള്‍ത്തന്നെ പുറത്തിറങ്ങി.’വേറെ ടോയ്‌ലറ്റ് ഉണ്ടോ ?’എന്നാരാഞ്ഞു .
ഞാന്‍ അങ്ങ് വിഷമിച്ചു. ഈ ടോയ്‌ലറ്റിനു എന്തെങ്കിലും പ്രശ്‌നമുണ്ടോ ?രാവിലെ വൃത്തിയായി കഴുകിയതാണല്ലോ. അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്‌ലറ്റിനു അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി.ഇനിയുള്ളത് പുറത്തുള്ള ടോയ്‌ലറ്റ് ആണ്. അവിടെയുമുണ്ടായി വാതില്‍ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും എനിക്ക് ആകെ നാണക്കേടായി. എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല .അപമാനം കൊണ്ട് ഞാന്‍ തല കറങ്ങി വീഴുമെന്ന് തോന്നി .അപ്പോഴേക്കും അദ്ദേഹത്തിന്റെ കൂടെ വന്ന ആള്‍ പറഞ്ഞു ‘ചേച്ചി വിഷമിക്കണ്ട. അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്‌ലറ്റ് പരിശോധിക്കും .ടോയ്‌ലറ്റ് വൃത്തിയില്ലെങ്കില്‍ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല ‘അപ്പോഴേക്കും ടോയ്‌ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം ‘ഭേഷ് .’സര്‍ട്ടിഫിക്കേറ്റ് തന്നു കഴിഞ്ഞു. ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി .സത്യത്തില്‍ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാന്‍ വയ്യ ..ആഹാരവും ചര്‍ച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു ഞാന്‍ നിന്റെ അച്ഛനോട് പറഞ്ഞു ‘ഗുരുജിയോ ആരോ ആയിക്കോട്ടെ .മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്- ശ്രീദേവി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
എനിക്ക് 3 വയസുള്ളപ്പോഴാണ് ഗുരുജി ഗോള്‍വാര്‍ക്കര്‍ എന്റെ വീട് സന്ദര്‍ശിക്കുന്നത് .എന്റെ അച്ഛന്‍ ശ്രീ K.S.കര്‍ത്താ കേരളത്തിലെ ആദ്യത്തെ സംഘ പ്രചാരകരില്‍ ഒരാളായിരുന്നു .പില്‍ക്കാലത്തു ബിജെപി നേതാക്കാളായ പലരും നിത്യ സന്ദര്‍ശകരാ യിരുന്നു വീട്ടില്‍ ..3 വയസ് മാത്രമുണ്ടായിരുന്ന എനിക്ക് ഗോള്‍വാര്‍ക്കാരുടെ സന്ദര്ശനത്തെക്കുറിച്ചു വലിയ ഓര്‍മ്മകള്‍ ഒന്നുമില്ല .പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അതിനെക്കുറിച്ചുള്ള എന്റെ അറിവ് .അത് കൊണ്ടു ഇനി അമ്മയാണ് സംസാരിക്കുക
‘ഒരു ദിവസം ഉച്ചയ്ക്കാണ് നിന്റെ അച്ഛനും ഗുരുജിയും കൂടെ 3സംഘ പ്രവര്‍ത്തകരും കൂടി വീട്ടില്‍ വന്നത് .അന്ന് നമ്മള്‍ ശാസ്തമംഗലത്തുള്ള ആ വലിയ മുറ്റമുള്ള പഴയ വീട്ടിലാണ് താമസം ..റോസ് കലര്‍ന്ന വെളുപ്പ് നിറമുള്ള ഒരാളായിരുന്നു ഗുരുജി .വെള്ള കുര്‍ത്തയും പൈജാമയും കട്ടിക്കണ്ണടയും താടിയും ..ഒരു സുന്ദരന്‍ .വീട്ടിലേക്ക് കടന്നു വരുമ്പോള്‍ നീയും ഞാനും ഇറയത്ത് നില്‍പ്പുണ്ട് .നീ ഒരു വെള്ള പെറ്റിക്കോട്ട് ആണ് ഇട്ടിരുന്നത് .(അതെങ്കിലും നിന്നെ ഇടീക്കാന്‍ ഞാന്‍ പെട്ട പാട് ).നീ ഒരു ഓറഞ്ച് പൊളിച്ചു തിന്നുകയായിരുന്നു .പകുതി തിന്ന ഒരല്ലി വലത്ത് കൈയിലും ബാക്കി പൊളിച്ച ഓറഞ്ച് മറു കയ്യിലും .വാതില്‍ കടന്ന് ഗുരുജി മുന്നോട്ട് വന്നു ഗംഭീര സ്വരത്തില്‍ കൈകൂപ്പി എന്നോട് പറഞ്ഞു .’ഗൃഹലക്ഷ്മി കോ സാദാര്‍ പ്രണാമ് ‘ഗൃഹ ലക്ഷ്മി എന്നൊക്കെ കേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാന്‍ തിരിച്ചു കൈക്കൂപ്പി .അപ്പോഴാണ് അദ്ദേഹം നിന്നെ കണ്ടത് .കുനിഞ്ഞു നിന്റെ കവിളില്‍ തട്ടി അദ്ദേഹം നിന്നോട് ചോദിച്ചു ‘ഒരു ഓറഞ്ച് എനിക്കും തരുമോ ?’.നീ ഉടനെ തന്നെ തിന്നു കൊണ്ടിരുന്ന അല്ലിയും ബാക്കിയുണ്ടായിരുന്ന മുഴുവനും ഓറഞ്ചും കൂടി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു ‘ ബാക്കി നീ തിന്നോ ‘..ഞാനങ്ങു വല്ലാതെയായി . എല്ലാവരും പൊട്ടിച്ചിരിച്ചു .ഒരല്ലി ചോദിച്ചപ്പോള്‍ നീ മുഴുവന്‍ ഓറഞ്ചും കൊടുത്തത് കണ്ടു ഗുരുജിക്കും വലിയ സന്തോഷമായി .പുള്ളി തിരിഞ്ഞ് നിന്റെ അച്ഛനോട് പറഞ്ഞു ‘ശ്രീധര്‍ജി Am not surprised .After all she is your daughter ഹെയ് നാ ?(ആരെങ്കിലും സഹായം ചോദിച്ചാല്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു കൊടുത്തു പോലും സഹായിച്ചു മുടിഞ്ഞു പോയ ഒരാളാണ് എന്റെ അച്ഛന്‍ )..
അത് കഴിഞ്ഞ് അവര്‍ അകത്തേക്ക് വന്നു .ഇനിയാണ് തമാശ .അകത്തു കയറിയ ഉടനെ ഗുരുജി ചോദിച്ചു ‘ടോയ്‌ലറ്റ് കിദര്‍ ‘? വളരെ ദൂരം യാത്ര ചെയ്തു വന്നയാള്‍ അല്ലേ ?ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു .അദ്ദേഹം ടോയ്‌ലറ്റ് വാതില്‍ തുറന്നു .അകത്തേക്ക് നോക്കി .അപ്പോള്‍ത്തന്നെ പുറത്തിറങ്ങി .’വേറെ ടോയ്‌ലറ്റ് ഉണ്ടോ ?’എന്നാരാഞ്ഞു .ഞാന്‍ അങ്ങ് വിഷമിച്ചു .ഈ ടോയ്‌ലറ്റിനു എന്തെങ്കിലും പ്രശ്‌നമുണ്ടോ ?രാവിലെ വൃത്തിയായി കഴുകിയതാണല്ലോ .അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്‌ലറ്റിനു അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി . ഇനിയുള്ളത് പുറത്തുള്ള ടോയ്‌ലറ്റ് ആണ് .അവിടെയുമുണ്ടായി വാതില്‍ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും എനിക്ക് ആകെ നാണക്കേടായി .എന്താണ് പ്രശ്‌നമെന്ന് മനസിലായില്ല .അപമാനം കൊണ്ട് ഞാന്‍ തല കറങ്ങി വീഴുമെന്ന് തോന്നി .അപ്പോഴേക്കും അദ്ദേഹത്തിന്റെ കൂടെ വന്ന ആള്‍ പറഞ്ഞു ‘ചേച്ചി വിഷമിക്കണ്ട .അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്‌ലറ്റ് പരിശോധിക്കും .
ടോയ്‌ലറ്റ് വൃത്തിയില്ലെങ്കില്‍ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല ‘അപ്പോഴേക്കും ടോയ്‌ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം ‘ഭേഷ് .’സര്‍ട്ടിഫിക്കേറ്റ് തന്നു കഴിഞ്ഞു .ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി .സത്യത്തില്‍ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാന്‍ വയ്യ ..ആഹാരവും ചര്‍ച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു ഞാന്‍ നിന്റെ അച്ഛനോട് പറഞ്ഞു ‘ഗുരുജിയോ ആരോ ആയിക്കോട്ടെ .മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത് .’പിന്നെ പോകുന്നതിന് മുന്‍പ് ഒരു കാര്യമുണ്ടായി .നിന്റെ തലയില്‍ കൈ വച്ചു ‘ബേട്ടിക്കു സത് ബുദ്ധി ഉണ്ടാവട്ടെ ‘എന്ന് ഗുരുജി അനുഗ്രഹിച്ചു .. എന്നിട്ട് അതുണ്ടായോ മോളെ ‘? ‘അത് കൃത്യമായി ഫലിച്ചു അമ്മേ .അത് കൊണ്ടാണ് ഇത്ര ശക്തമായ സവര്‍ണ ശുദ്ധാശുദ്ധ ഫാസിസ്റ്റു ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ ചത്താലും എതിര്‍ക്കണമെന്ന വെളിച്ചം നല്ലോണം തലയില്‍ തെളിഞ്ഞു പ്രകാശിക്കുന്നത് ‘ ..
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അഗ്രംവരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 828 മീറ്റർ ഉയരത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ സെൽഫി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പശ്ചാത്തലത്തിൽ ദുബായ് നഗരസൗന്ദര്യവും കാണാം.
സാഹസിക പ്രിയനായ ഷെയ്ഖ് ഹംദാൻ കുതിരയോട്ടത്തിന്റെ ഉൾപ്പെടെ കൗതുകകരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.7 കോടി പേരാണ് പിന്തുടരുന്നത്.
View this post on Instagram
നെടുവത്തൂർ പഞ്ചായത്തിലെ ‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഐ അനുഭാവിയായിരുന്ന അജീവ്കുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായതിനു ശേഷം ഭീഷണി ഉണ്ടായിരുന്നെന്നും കാണാതായതില്‍ ദുരൂഹത ഉണ്ടെന്നുമായിരുന്നു കുടുംബത്തിന്‍റെ പരാതി.
സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് അജീവ് നാടകീയമായി ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പലരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതിനാലാണ് മാറി നിന്നതെന്നും അജീവ് കുമാർ പ്രതികരിച്ചു.
അജീവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പിന്നാലെ അജീവ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണവും തുടങ്ങി. അജീവിനെ കാണാതായതുമായി ഇടത് മുന്നണിക്ക് ഒരു ബന്ധവുമില്ലെന്ന് മുന്നണി നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു . പരാജയഭീതി കൊണ്ട് അജീവ് സ്വയം ഒളിവില്‍ പോയതായിരിക്കാമെന്നും ഇടത് നേതാക്കള്‍ പ്രതികരിച്ചിരുന്നു.
മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്നു പരാതി നല്‍കിയ ജീവനക്കാരനു സസ്‌പെന്‍ഷന്‍. അര്‍ധരാത്രിയായാല്‍ പ്രേതശല്യമുണ്ടെന്നും ഉറങ്ങാന്‍ കഴിയാറില്ലെന്നുമാണ് ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി നല്‍കിയത്.
എന്നാല്‍ പരാതി നല്‍കാനെത്തിയ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതിനാല്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.
അതേസമയം, കഴിഞ്ഞ ആഴ്ച ജില്ല ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച കൊവിഡ് രോഗിയോടൊപ്പം എത്തിയ ബന്ധുവായ മറ്റൊരു കൊവിഡ് രോഗി 16 മണിക്കൂര്‍ ആശുപത്രിക്ക് വെളിയില്‍ നിന്ന സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളജ് പുതിയ അത്യാഹിത വിഭാഗത്തിലെ കോവിഡ് വാര്‍ഡിലായിരുന്നു സംഭവം.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തു സ്വദേശിനിയായ 45കാരിയെയും ഭര്‍തൃമാതാവിവിനെയും പാലാ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇവരോടൊപ്പം രോഗബാധിതയായ മരുമകളും കൂടെയുണ്ടായിരുന്നു. ജില്ല ആശുപത്രിയില്‍ വെന്റിലേഷന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ ഇരുവരെയും മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.
ഡോ. ഷർമദ് ഖാൻ
പ്രായഭേദമോ സ്ത്രീപുരുഷ വ്യത്യാസമോ കൃത്യമായ കാരണം എന്തെന്നു പറയുവാനോ ഇല്ലാതെ കാണുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. സോറിയാസിസ് ഒരു ജനിതകരോഗം എന്നനിലയിൽ പരിഗണിക്കുന്നു. പ്രമേഹം, കരൾ രോഗങ്ങൾ, അലർജി എന്നിവയുണ്ടോ എന്ന് കൂടി പരിശോധിച്ചു ചികിത്സ നിർണ്ണയിച്ചാൽ വേഗം സുഖപ്പെടുത്തുവാനും സാധിക്കും.
രക്ഷകർത്താക്കളിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ 15 ശതമാനം വരെ കുട്ടികൾക്ക് രോഗം കാണപ്പെടാനുള്ള സാധ്യതയുണ്ട്. അച്ഛനും അമ്മയ്ക്കും രോഗമുള്ളവരുടെ കുട്ടികളിൽ ഇത് 40 ശതമാനമായി മാറുന്നു എന്നാൽ രോഗമുള്ളവരുടെ മക്കൾക്കെല്ലാം സോറിയാസിസ് വരണമെന്നില്ല. രോഗം വരാതിരിക്കാനുള്ള സാധ്യതയും ബാക്കി 60% ഉണ്ടല്ലോ?
മാനസികസമ്മർദ്ദം ഏറെയുള്ളവരിലാണ് സോറിയാസിസ് കൂടുതലായി കാണുന്നത്. സാധാരണ കാണുന്ന ത്വക് രോഗമായോ, തലയിലുണ്ടാകുന്ന താരൻ (ഡാൻഡ്രഫ്) ആയോ, നഖത്തിൽ ഉണ്ടാകുന്ന അസുഖമായോ നിസ്സാരവൽക്കരിച്ച് പലരും ചികിത്സ വൈകിപ്പിക്കാറുണ്ട്.
ത്വക്കിലെ ഏറ്റവും പുറമേയുള്ള കോശങ്ങൾ സാധാരണയേക്കാൾ വേഗത്തിൽ പൊടിയായോ ശൽക്കങ്ങളായോ കൊഴിഞ്ഞു പോകുന്നതാണ് പ്രധാനലക്ഷണം. എന്നാൽ രോഗത്തിൻ്റെ ആരംഭത്തിലും കുട്ടികളിലും അങ്ങനെ സംഭവിക്കണമെന്നില്ല. ചൊറിച്ചിലോ വേദനയോ കാണാറില്ല. മുതിർന്നവരിൽ ഇതിനെ തുടർന്ന് ചിലർക്കെങ്കിലും ആർത്രൈറ്റിസ് ഉണ്ടാകുന്നതായും കാണുന്നു.
സോറിയാസിസ് ഉള്ളവർ നോൺവെജ് ഉപേക്ഷിക്കുന്നതിലൂടെ കൂടുതൽ രോഗശമനം ഉറപ്പാക്കാനാകും. ഒരിക്കൽ ചികിത്സിച്ച് ഭേദമാക്കിയ രോഗം വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചികിത്സകൊണ്ട് താൽക്കാലികമായി പൂർണശമനം കിട്ടുകയും ചെയ്യും. ദീർഘനാൾ രോഗശമനം കിട്ടുന്നതിന് ആയുർവേദ ചികിത്സകൾ വളരെ ഫലപ്രദമാണ്. നിലവിലുള്ള ബുദ്ധിമുട്ടുകൾ മാറ്റുന്നതിനും, വീണ്ടും വരാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിനും, സെക്കൻഡറി കോംപ്ലിക്കേഷൻസ് കുറയ്ക്കുന്നതിനും ചികിത്സ അനിവാര്യമാണ്.
ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല സോറിയാസിസ്. ഒരുമിച്ചിരുന്ന് പഠിക്കുന്നത് കൊണ്ടോ, ഒരു ഓഫീസിൽ ജോലി ചെയ്യുന്നതു കൊണ്ടോ, പങ്കാളികൾക്കോ രോഗം പകരില്ല.എന്നാൽ പൊഴിഞ്ഞുവീഴുന്ന ശൽക്കങ്ങൾ അലർജിയുള്ളവർ ശ്വസിച്ചാൽ അലർജി വർധിക്കുന്നതായി കാണാറുണ്ട്.
മാനസിക സമ്മർദ്ദം കുറയ്ക്കുക, നെല്ലിക്ക, പപ്പായ, ഓറഞ്ച് ,കാരറ്റ്, തക്കാളി എന്നിവ വളരെ കൂടുതലായി കഴിക്കുക, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക തുടങ്ങിയവ രോഗശമനത്തിന് കൂടുതൽ ഗുണം ചെയ്യും.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
ന്യൂഡൽഹി∙ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റ് ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. നവംബർ 26നു വൈകിട്ടായിരുന്നു അപകടം. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചിരുന്നു.
വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലിൽ വീഴുകയായിരുന്നു. കർണാടകയിലെ കാർവാർ താവളത്തിൽനിന്നുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. നാവികന്റെ സർവൈവൽ കിറ്റിൽ ഉൾപ്പെടുന്ന റഷ്യൻനിർമിത എമർജൻസി ലൊക്കേറ്റർ ബീക്കണിൽനിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനാലാണ് മൃതദേഹം കണ്ടെത്താൻ വൈകുന്നതെന്ന് നാവികസേനവൃത്തങ്ങൾ അറിയിച്ചിരുന്നു. വിമാനത്തിൽനിന്ന് നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിരുന്നു.