നേഴ്‌സുമാരായ പ്രവാസി മലയാളി സ്ത്രീജനങ്ങൾ പലപ്പോഴും ജീവിതത്തിൽ കഷ്ടപ്പെടുന്നത് നഴ്‌സിംഗിന്റെ നൂലാമാലകളിൽ പെട്ടല്ല മറിച്ച് അതിനപ്പുറമായി മഞ്ഞും മഴയും കാറ്റും കടുത്ത തണുപ്പും അടങ്ങുന്ന പ്രതികൂല കാലാവസ്ഥകളിൽ ജോലിയും കുട്ടികളുടെ വിദ്യാഭ്യസവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ആണ്. എല്ലാ സ്ഥലത്തും സമയനിഷ്ട പാലിക്കപ്പെടേണ്ടതുണ്ട്. അതിനാൽ തന്നെ ഒരുപാട് മലയാളി പ്രവാസി സ്ത്രീകൾ ഡ്രൈവിങ്ങിൽ വിജയിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴും ചിലർ പാതി വഴിയിൽ ഡ്രവിങ്ങ് പഠനം ഉപേക്ഷിക്കുന്ന പ്രവണത കാണുമ്പോൾ അവർക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണ് ഷിൻസിയുടെ തുറന്ന് പറച്ചിൽ…
ഷിൻസിയുടെ പോസ്റ്റ് വായിക്കാം..
എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് കരുതി അടച്ചു പൂട്ടി വച്ചിരുന്ന മോഹമാണ് കാര്‍ ഓടിക്കുക എന്നത്… മോഹം മാത്രമല്ല ഒരു സ്ത്രീയെ സംബന്ധിച്ച് കാര്‍ ഓടിക്കാന്‍ പഠിക്കുക അല്ലെങ്കില്‍ ഡ്രൈവിംഗ് പഠിക്കുക എന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്..
ലൈസന്‍സ് എടുക്കുന്നത് 10 വര്‍ഷം മുന്‍പാണ്… മോനെയും എടുത്ത് കൊണ്ട് ഒരു പൊരിവെയിലത്തു ഓട്ടോ കിട്ടാതെ നടക്കുന്ന ഒരു സമയത്താണ് എനിക്ക് വണ്ടി ഓടിക്കാന്‍ പഠിക്കണം എന്ന് തോന്നിയത്..അല്ലെങ്കിലും വേറെ നിവൃത്തി ഇല്ലാതെ വരുമ്പോള്‍ ആണല്ലോ പലതും അത്യാവശ്യമാണ് എന്ന് മനസിലാക്കുക..
അങ്ങനെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്നു കാറും two wheeler ഉം ലൈസന്‍സ്സ് ഒക്കെ എടുത്തു.. അപ്പൊള്‍ തന്നെ പുതിയ ഒരു ആക്ടിവയും വാങ്ങി..മോനെ മുന്നില്‍ നിര്‍ത്തി ഞങ്ങള്‍ രണ്ടാളും അതിലായി പിന്നീടുള്ള യാത്ര…
കാര്‍ ഓടിക്കാന്‍ എവിടെ നിന്നും കിട്ടുന്നില്ല.. ആര്‍ക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…പപ്പയുടെ ഒരു കാര്‍ ഇടയ്ക്ക് ഇറക്കി ഇടും കയറ്റി ഇടും… അത്രേയൊക്കെ തന്നെ.. ഒരിക്കല്‍ പപ്പയുടെ കാര്‍ എടുത്തു പറയാതെ മോനെയും കൊണ്ട് ടൗണില്‍ പോയി.. തിരിച്ചു എത്തിയപ്പോ വീട്ടില്‍ നാട്ടുകാര് മുഴുവനും ഉണ്ട്..മമ്മി നിലവിളിച്ച് വിളിച്ചു വരുത്തിയതാണ് എന്നെ കാണാഞ്ഞിട്ട്…
അവര്‍ക്കു അമേരിക്കയിലേക്ക് പോകേണ്ട സമയം ആയപ്പോള്‍ താക്കോല്‍ എന്നെ ആണ് ഏല്പിക്കുക..അവര് പോയാല്‍ ഞാന്‍ ഇതെടുത്തു ഓടിക്കും എന്നുള്ളത് കൊണ്ട് പോകാന്‍ നേരം ബൈബിള്‍ എടുത്തോണ്ട് വന്നു കാര്‍ ല്‍ തൊടരുത് എന്ന് സത്യം ചെയ്യിക്കാന്‍ മമ്മി മറന്നില്ല.. അതോടെ കാര്‍ എന്ന സ്വപനം എനിക്ക് വിദൂരതയിലായി..
എന്നെ സത്യം ചെയ്യിപ്പിച്ചു അമേരിക്കക്കു കടന്നു കളഞ്ഞ 60 കഴിഞ്ഞ എന്റെ അമ്മച്ചി അവിടെ ചെന്ന് camery ഓടിച്ചു നടക്കുന്ന ഫോട്ടോയാണ് പിന്നീട് ഞാന്‍ കണ്ടത്..ഇവിടെ ആക്ടിവയും ഓടിച്ചു നടക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..എന്റെ അഭിമാനത്തിന് ക്ഷതമേറ്റു… എനിക്ക് വണ്ടി ഓടിക്കണം..ഞാന്‍ തീരുമാനിച്ചു ഉറപ്പിച്ചു…
പിന്നീട് അങ്ങോട്ട് കെട്ടിയോന് Anil Georgeകരണസൗര്യം ഇല്ലാത്ത ദിനങ്ങള്‍ ആയിരുന്നു.. ആശാന്‍ എനിക്ക് പഠിക്കാനായി ആശാന്റെ astar തന്നിട്ട് പുള്ളിക്കു പുതിയ s cross വാങ്ങി..പിന്നീട് astar ഉരുട്ടിയുള്ള നടപ്പായിരുന്നു കുറച്ചു ദിവസങ്ങള്‍…
വഴിയില്‍ വണ്ടി off ആയി പോവുക.. Cletch കൊടുക്കാതെ ഗിയര്‍ മാറുക.. ഗിയര്‍ മാറി വീഴുക.. ഹാഫ് cletch ല്‍ കാര്‍ പുറകോട്ട് പോവുക … സംഭാവബഹുലമായിരുന്നു ഡ്രൈവിംഗ് പഠനം.. കെട്ടിയോന്റെ പല്ല് ഞെരിഞ്ഞു തീര്‍ന്നതല്ലാതെ ഞാന്‍ ഡ്രൈവിംഗ് പഠിച്ചില്ല..
ഇല്ല… ഇതെനിക്ക് പഠിക്കാന്‍ ആവില്ല.. കാര്‍ ഓടിക്കാന്‍ ഈ ജന്മം എനിക്ക് ആവില്ല.. നിരാശയായി…അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞങ്ങളുടെ sunshine വയറ്റില്‍ ഉണ്ടെന്നു അറിയുന്നത്… പിന്നെ ഡ്രൈവിംഗ് ഒക്കെ വിട്ടു.. അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു…
ഇതിനിടയില്‍ astar വില്‍ക്കാന്‍ തീരുമാനമായി..മോള്‍ ഉണ്ടായി ഇത്തിരി കഴിഞ്ഞു ഒരു ഓട്ടോമാറ്റിക് കാര്‍ വാങ്ങുക എന്നതായിരുന്നു എന്റെ ഗൂഡലക്ഷ്യം.. ഓട്ടോമാറ്റിക് ഓടിക്കുന്ന ചില മഹതികളുടെ അനുഭസാക്ഷ്യം കൂടി ആയപ്പോ ഓട്ടോമാറ്റിക് കാറുകളോട് ഭയങ്കര ആരാധനയായി..ഇനി അത് മതി…തീരുമാനിച്ചു ഉറപ്പിച്ചു..
ഇടയ്ക്ക് ഇടയ്ക്ക് ഓട്ടോമാറ്റിക് കാര്‍ നെ കുറിച്ച് കെട്ടിയോനെ ഉത്തരവാദിത്തതോടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.. ഓട്ടോമാറ്റിക് ആര്‍ക്കും ഓടിക്കാം.. Manual തന്നെ പഠിക്കു.. അതാകുമ്പോ ഏതു വണ്ടിയും നിനക്ക് ഓടിക്കാം.. ഇതായിരുന്നു അങ്ങേരുടെ ഉപദേശം..
ഉപദേശം പണ്ടേ ഇഷ്ടമില്ലാത്ത കൊണ്ട് നമ്മള്‍ അത് ചെവികൊണ്ടില്ല.. കെട്ടിയോന് അടുത്ത കാര്‍ വാങ്ങുമ്പോള്‍ ഈ s cross മാറ്റി ഓട്ടോമാറ്റിക് കാര്‍ ആക്കണം.. ഞാന്‍ തീരുമാനം ഒക്കെ എടുത്തിരുന്നു..പക്ഷെ ഒന്നും നടന്നില്ല..
കെട്ടിയോന്‍ അടുത്ത കാര്‍ എടുത്തു…അപ്പോള്‍ മാന്യമായി s cross ന്റെ താക്കോല്‍ തന്നിട്ട് പറഞ്ഞു..ഇത് ഓടിച്ചു പഠിക്കു..independent ആകണം എന്നുണ്ടെങ്കില്‍.. ഞാന്‍ പറഞ്ഞു പറ്റില്ല.. എനിക്ക് ചെറിയ ഒരു കാര്‍ പോലും ഇത്രയും കാലം നോക്കിയിട്ട് നടന്നില്ല..എന്നിട്ടാണ് ഇത്..??
ഈ ഡിസ്‌കഷന്‍ നടക്കുമ്പോള്‍ ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായിരുന്നു.. അവന്‍ എന്നോട് പറഞ്ഞു.. ഈ കാര്‍ ഓടിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഒരു കഴിവ് കെട്ട സ്ത്രീയാണ് ന്നു എനിക്ക് പറയേണ്ടി വരും എന്ന്.. തമാശ ആയിരുന്നെങ്കിലും എനിക്ക് അത് നന്നായി പൊള്ളി..ലവന്‍ എന്റെ വെറുപ്പീര് പോസ്റ്റ് കണ്ടു unfrnd ചെയ്തു പോയതിനാല്‍ mention ചെയ്യുന്നില്ല..??????
ആ രാത്രി തീരുമാനം എടുത്തു.. S cross ഓടിച്ചിട്ട് തന്നെ കാര്യം.. അങ്ങനെ ഒരു ബീച്ച് ന്റെ സൈഡ് ലുള്ള ആളൊഴിഞ്ഞ റോഡില്‍ എനിക്ക് കെട്ടിയോന്‍ വണ്ടി തന്നു..വണ്ടി എടുക്കുന്നതും വണ്ടി എന്റെ കണ്ട്രോളില്‍ ഇല്ലാതെ പോകുന്നു.. ഗിയര്‍ ഇടുമ്പോള്‍ cletch full ആകുന്നില്ല.. ഹാഫ് cletch കിട്ടുന്നില്ല.. ഒരു ബസില്‍ കയറി ഇരിക്കുന്ന അവസ്ഥ…ആകെ ജഗപൊക..
വീണ്ടും #sed… ആകെ നിരാശ… വണ്ടി മാറ്റണം… മാറ്റി തന്നെ പറ്റു..എന്റെ comfort അതാണ്… ഭാര്യയും ഭര്‍ത്താവും പൊരിഞ്ഞ വഴക്കായി..ഞാന്‍ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ വണ്ടി ആണ്.. നിനക്ക് സൗകര്യം ഉണ്ടെങ്കില്‍ ഓടിച്ചു പഠിച്ചോ.. Independent ആകണമെന്നുണ്ടെങ്കില്‍… അല്ലെങ്കില്‍ അതവിടെ കിടക്കും.. ഇത് കൊടുത്തിട്ട് ഓട്ടോമാറ്റിക് കാര്‍ ഞാന്‍ വാങ്ങുകയുമില്ല…കെട്ടിയോന്‍ അടിവര ഇട്ടു പറഞ്ഞു..
മുറ്റത്തു കിടക്കുന്ന കാറിലേക്ക് നോക്കി നെടുവീര്‍പ്പിട്ട് പഴയ ആക്ടിവയില്‍ മക്കളെ കൊണ്ട് യാത്ര തുടര്‍ന്നു… വഴിയില്‍ എത്തുമ്പോള്‍ മോള്‍ ഉറങ്ങി പോകും.. അവളെ വഴിയില്‍ തോളത്തു ഇട്ടു നില്കും..അവളുടെ ഉറക്കം കഴിയുന്ന വരെ..അങ്ങനെ ഒരുപാട് ബുദ്ധിമുട്ടി..
വീണ്ടും വണ്ടി വില്‍ക്കാന്‍ ശ്രമം നടത്തി.. അതവിടെ പോകില്ല ന്നു മാത്രമല്ല അതുപറഞ്ഞു നല്ല വഴക്കുമായി.. മാനസികസംഘര്‍ഷമായി… Solution തേടി ഓടിയെത്തിയത് കൂട്ടുകാരിയുടെ അടുത്താണ് Maria Remla
അവിടുന്ന് ഒരു solution ആയിട്ടാണ് തിരിച്ചു വരവ്… അവളുടെ പരിചയത്തില്‍ ഒരു ചേട്ടന്‍ നല്ല ക്ഷമയോടെ സ്വന്തം കാറില്‍ പഠിപ്പിക്കും.. അങ്ങനെ ചേട്ടനെയും കൊണ്ട് s cross ഓടിക്കാന്‍ തുടങ്ങി… ചേട്ടന്റെ ക്ഷമയുടെ നെല്ലിപലക എത്തിയിട്ടുണ്ടാകണം.. ആദ്യത്തെ ദിവസം ഞാന്‍ പഴയ അവസ്ഥ തന്നെ.. ആകെ മൊത്തം ടോട്ടല്‍ പരാജയം..
വീണ്ടും ഇത് ശരിയാവില്ല എന്നുള്ള ചിന്ത തുടങ്ങി.. ആ രാത്രി ചേട്ടനെ വിളിച്ചു.. ആത്മാര്‍ഥമായി പറയണം… എനിക്ക് ഈ വണ്ടി ഓടിക്കാന്‍ പറ്റുവോ..പറ്റുന്നില്ലെങ്കില്‍ എനിക്ക് ഈ വണ്ടി മാറ്റി ഓട്ടോമാറ്റിക് എടുക്കണം…എന്റെ ചോദ്യം കേട്ടിട്ട് ചേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു.. നന്നായി ഓടിക്കുന്നുണ്ടല്ലോ.. ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ഉള്ളൂ…ധൈര്യമായിരിക്കൂ.. ഓടിക്കാന്‍ ആകും..
എന്റെ confidence കൂട്ടിയത് ആ വാക്കുകള്‍ ആണ്.. എനിക്ക് അറിയാം ഞാന്‍ അന്ന് വമ്പന്‍ പരാജയം ആയിരുന്നു എന്ന്.. ഒരാഴ്ച ട്രൈ ചെയ്യാം എന്നിട്ട് ബാക്കി നോക്കാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തി..
ആറാമത്തെ ദിവസം ഞാന്‍ നന്നായി ഓടിക്കുന്നു എന്ന് ചേട്ടന്‍ പറഞ്ഞു..7 മത്തെ ദിവസം മക്കളെയും കൊണ്ട് ഒറ്റയ്ക്ക് പുറത്തു പോയി വന്നു…ആദ്യം വിളിച്ചു പറഞ്ഞതു ചേട്ടനെ തന്നെയാണ്..
ഞാന്‍ ഇവിടെ ഇതെഴുതുന്നത് ലൈസന്‍സ്സ് ഉണ്ടായിട്ടും കാര്‍ ഉണ്ടായിട്ടും ഓടിക്കാന്‍ പറ്റാത്ത സ്ത്രീകള്‍ ഉണ്ട്.. അവര്‍ക്കു വേണ്ടിയാണ്… എനിക്ക് പറ്റിയെങ്കില്‍ പെണ്ണുങ്ങളെ നിങ്ങള്‍ക്കും പറ്റും..????
NB : നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാന്‍ ഈ ജന്മത്തു പറ്റുമെന്നു വിചാരിക്കേണ്ട.. ??
ക്ഷമ ഉള്ള ഒരാള്‍ക്ക് മാത്രമേ നമ്മള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാന്‍ സാധിക്കൂ ??
ഷിബു ചേട്ടായി. Shibu Padinjarekalayil.. നിറഞ്ഞ സ്‌നേഹം ട്ടോ ????????
[ot-video][/ot-video]
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
മറിയം പറഞ്ഞു. ഇതാ കര്‍ത്താവിന്റെ ദാസി. മനസ്സിലായില്ലെങ്കിലും വിശ്വാസം കൊണ്ട് പറഞ്ഞുപോയതാണ്. വിശ്വാസമെന്നത് മനസ്സിലാകാതെയുള്ള കാര്യങ്ങള്‍ സ്വീകരിക്കാനായിട്ട് നമ്മെ പ്രേരിപ്പിക്കുന്ന ജീവിതക്രമമാണ്. പഴയ നിയ്മത്തില്‍ ധാരാളം ദൃഷ്ടാന്തങ്ങള്‍ കാണുവാന്‍ സാധിക്കും. മനസ്സിലാക്കിയിട്ടാണോ അബ്രാഹം ഏക ജാതനെ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞത്?? ഇസ്രായേല്‍ ജനത്തെ മോശ അടിമത്തത്തിന്റെ നാട്ടില്‍ നിന്ന് വാഗ്ദാനഭൂമിയിലേയ്ക്ക് നയിച്ചത് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടാണോ..? ദൈവം പറഞ്ഞ് നീട്ടിയ വടിയുടെ മുമ്പിലുള്ള ചെങ്കടല്‍ രണ്ടായി മാറുന്നത് കാണുന്നില്ലേ..! കാര്യങ്ങള്‍ വേണ്ട വിധത്തില്‍ ധരിക്കാന്‍ കഴിവില്ലാത്തപ്പോഴും ദൈവത്തിന്റെ പദ്ധതി ദൈവേഷ്ടമാണെന്നുള്ള ബോധ്യത്തില്‍ സ്വീകരിക്കാന്‍ സാധിക്കുമ്പോള്‍ അത്ഭുതം സംഭവിക്കും. കുറവിലങ്ങാടിന്റെ സുവിശേഷം.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്വന്തം ലേഖകൻ
റഷ്യ : ക്രിപ്റ്റോ കറൻസികളെപ്പറ്റി ലോക രാജ്യങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസമില്ലായ്‌മ വിട്ടൊഴിയുന്നു . ലോകം ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് ദിനംപ്രതി മാറികൊണ്ടിരിക്കുന്നു. ഒരിക്കൽ ക്രിപ്റ്റോ കറൻസികളെ എതിർത്തിരുന്നവരും , തെറ്റായും വ്യാഖ്യാനിച്ചിരുന്നവരുമായ ഒട്ടുമിക്ക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ക്രിപ്റ്റോ കറൻസികളെ അടുത്ത തലമുറയിലെ പണമായും , വിനിമയ മാർഗ്ഗമായും ഇന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. 9000 ഡോളറിൽ എത്തി നിന്നിരുന്ന ഒരു ബിറ്റ്‌കോയിനിന്റെ വില ഇപ്പോൾ 20000 ഡോളറിലേയ്ക്ക് നീങ്ങുന്നു.
ഇന്ത്യൻ സുപ്രീംകോടതി ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അംഗീകാരം നല്കിയതുപോലെ പല രാജ്യങ്ങളിലെയും കോടതികൾ അതാത് രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള വ്യാപാരത്തിന് നിയമപരമായ അംഗീകാരം നൽകി കഴിഞ്ഞു. ചൈനയേയും , റഷ്യയേയും പോലെ അനേകം രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് നിയപരമായ അംഗീകാരം നൽകി , ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉള്ള വ്യക്തമായ ഉത്തരവുകൾ ഇറക്കി ക്രിപ്റ്റോ കറൻസികളെ പണത്തിന് പകരം ഉപയോഗിക്കാവുന്ന ഒരു വിനിമയ മാർഗ്ഗമായി അംഗീകരിക്കുവാൻ ഒരുങ്ങുന്നു. പല രാജ്യങ്ങളും ചൈനയെപ്പോലെ അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. യുകെയിലെ സ്വകാര്യ – വാണിജ്യ ബാങ്കുകൾ ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തണമെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു കഴിഞ്ഞു .
മാൾട്ടയേയും , എസ്‌റ്റോണിയേയും , സ്വിറ്റ്സർലൻഡിനേയും , ചൈനയേയും , റഷ്യയേയും ഒക്കെ പോലെ പല ഗവണ്മെന്റുകളും ക്രിപ്റ്റോ കറൻസികൾക്ക് അനുകൂലമായ ബില്ലുകൾ അവരുടെ പാർലമെന്റുകളിൽ അവതരിപ്പിച്ച് അംഗീകാരം നേടി കഴിഞ്ഞു . ലോകത്ത് കാർഡ് പേയ്‌മെന്റുകളെ സഹായിക്കുന്ന പ്രമുഖ കമ്പനികളായ വിസ കാർഡ് , മാസ്റ്റർ കാർഡ് , പേപാൽ , അമേരിക്കൻ എക്സ്‌പ്രസ് തുടങ്ങിയ പോലെയുള്ള പല സാമ്പത്തിക സ്ഥാപനങ്ങളും അവരുടെ കാർഡുകൾ വഴി ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിച്ചു കഴിഞ്ഞു . ക്രിപ്റ്റോ കറൻസി വ്യാപാരങ്ങൾ നടത്തുവാനായി ജപ്പാനെയും , ചൈനയേയും പോലെ പല രാജ്യങ്ങളിലും ക്രിപ്റ്റോ വാലറ്റുകളും, വികേന്ദ്രീകൃത എക്സ്ചേഞ്ചുകളും നിലവിൽ വന്നു കഴിഞ്ഞു .
ലോകത്ത് ലക്ഷക്കണക്കിന് ചെറുകിട – വൻകിട വ്യാപരസ്ഥാപനങ്ങൾ ഇതിനോടകം ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുവാനുള്ള സൗകര്യം അവരുടെ പേമെന്റ് പോയിന്ററുകളിൽ ഒരുക്കി കഴിഞ്ഞു. മിക്ക ലോകരാജ്യങ്ങളിലും സ്ഥാപിക്കപ്പെട്ട നൂറുകണക്കിന് ക്രിപ്റ്റോ എ റ്റി എം മെഷീനുകൾ വഴി ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും , വിൽക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ക്രിപ്റ്റോ കറൻസി വ്യാപരികൾക്കെതിരെ പല രാജ്യങ്ങളിലും നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പല ക്രിപ്റ്റോ കറൻസികളും ബില്യൺസ് തുകകളുടെ വ്യാപാരം ഇതിനോടകം നടത്തി കഴിഞ്ഞു .ക്രിപ്റ്റോ കറൻസികളുടെ വില ഇതിനോടകം ലക്ഷങ്ങൾക്ക് മുകളിലേയ്ക്ക് വളർന്നു കഴിഞ്ഞു. 2010ൽ നിലവിൽ വന്ന ലോകത്തെ ആദ്യ ക്രിപ്റ്റോ കറൻസിയായ ഒരു ബിറ്റ്‌കോയിനിന്റെ വില ഇന്ന് 20000 ഡോളറിലേയ്ക്ക് എത്തി നിൽക്കുന്നു .
ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കുന്ന ലോകത്തെ ഏറ്റവും നല്ല സാങ്കേതിക വിദ്യയായ ബ്ലോക്ക്ചെയിനിനെ ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലും , ബാങ്കിംഗ് മേഖലയിലും , ആരോഗ്യ മേഖലയിലും കൂടാതെ മറ്റ് പല മേഖലകളിലും അനേക പദ്ധതികൾ ലോകരാജ്യങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു .
റഷ്യയെപ്പോലെ മറ്റ് പല രാജ്യങ്ങളും ക്രിപ്‌റ്റോ കറൻസികളെ ഒരു ഡിജിറ്റൽ സ്വത്തായി അംഗീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതുകൊണ്ട് തന്നെ ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികളെ ഏറ്റവും നല്ല ഒരു നിക്ഷേപമാണെന്ന് മനസ്സിലാക്കി ശേഖരിച്ച് വച്ചു തുടങ്ങിയിരിക്കുന്നു. ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയുടെ സാധ്യതയെ ഉപയോഗപ്പെടുത്തുവാൻ കേരളത്തിൽ അടക്കം ബ്ലോക്കുചെയിൻ അക്കാദമികൾ ആരംഭിച്ചത് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് വലിയ ഉണർവ്വ് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത് . ഇതൊക്കെ വിരൽ ചൂണ്ടുന്നത് ഇന്ന് ലോകത്ത് ക്രിപ്റ്റോ കറൻസികൾക്ക് ദിനംപ്രതി സ്വീകാര്യത കൂടി വരുന്നു എന്ന് തന്നെയാണ്.
ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സുവർണ്ണ കാലഘട്ടം തന്നെയാണ് ഇപ്പോൾ . കാരണം ഇന്ന് ചെറിയ വിലയിൽ ലഭിക്കുന്ന വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ച് വരും നാളുകളിൽ വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എല്ലാവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്.
അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. വിദഗ്ധര്‍ പറയുന്നത് തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് . എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
·∙ കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടു പോകരുത്
∙ വോട്ട് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കുംവായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം
∙ രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക
∙ പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.
∙ ആരോട് സംസാരിച്ചാലും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി അകലം പാലിക്കണം
∙ പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുന്നിലും പിന്നിലും 6 അടി അകലം പാലിക്കണം. കൂട്ടംകൂടി നില്‍ക്കരുത്
∙ ഒരാള്‍ക്കും കൈ കൊടുക്കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല
∙ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം
∙ ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം വോട്ട് ചെയ്യാനായി കയറുക
∙ പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടണം
∙ അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
∙ തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.
∙ വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ചു പോകുക
∙ വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം
∙ കമ്മിറ്റി ഓഫിസുകളിലെ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകള്‍ സാനിറ്റെസ് ചെയ്യണം
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056-ല്‍ വിളിക്കാം
കൊച്ചി ∙ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശേരി ഏരിയ സെക്രട്ടറിയും ആയിരുന്ന സക്കീര്‍ ഹുസൈനെതിരായ പാർട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ദുബായിലേക്കെന്നു പറഞ്ഞ് ബാങ്കോക്കിലേക്കു പോയി. 10 വര്‍ഷത്തിനിടെ കളമശേരി മേഖലയില്‍ നാലു വീടുകള്‍ വാങ്ങി. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്.
ആരോപണങ്ങളെ തുടർന്നു സക്കീര്‍ ഹുസൈനെ അടുത്തിടെയാണു പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. സക്കീർ ഹുസൈൻ തുടർച്ചയായി വീടും സ്ഥലവും വാങ്ങിക്കൂട്ടുന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നെന്ന് അറിഞ്ഞിട്ടും 2018ൽ വീണ്ടും 75 ലക്ഷം രൂപയ്ക്ക് പുതിയൊരു വീടു കൂടി വാങ്ങി. റിപ്പോർട്ടിൽ സക്കീറിന്റെ സമ്പാദ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഉള്ളത്.
ഇതിനിടെ, സക്കീറിനെതിരെ കളമശേരി സ്വദേശി ഇഡിക്ക് പരാതി നൽകി. വി.എ.സക്കീർ ഹുസൈനെ 6 മാസത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് ശരിവച്ചിരുന്നു. സക്കീർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന ആരോപണത്തിൽ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു അച്ചടക്ക നടപടി.
യു കെയിലെ മലയാളി സമൂഹത്തിലെ ചിത്രകലയിൽ താല്പര്യമുള്ള കുട്ടികൾക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി “ബി ക്രിയേറ്റിവ്” ഈ ക്രിസ്തുമസ് നാളുകളിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. “തിരുപ്പിറവി” (Nativity) അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 101 പൗണ്ടും 51 പൗണ്ടും സമ്മാനമായി നൽകുന്നതാണ്. എട്ടു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ളവർക്കായാണ് ഈ മത്സരം നടത്തുന്നത്. ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇരുപതാം തീയതി വരെ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ 07305637563 എന്ന വാട്ട്സ്ആപ് നമ്പറിൽ സ്വീകരിക്കുന്നതാണ്.
മത്സര നിബന്ധനകൾ:-
1- മത്സരാർത്ഥികൾ യുകെയിൽ താമസിക്കുന്ന മലയാളികൾ ആയിരിക്കണം.
2- 2020 ഡിസംബർ 25 ന് പതിമൂന്ന് വയസ്സ് പൂർത്തിയാകാത്തവരും എന്നാൽ എട്ടു വയസ്സ് പൂർത്തിയായവരും ആയിരിക്കണം.
3- ഏത് സൈസ് പേപ്പറിലും ഏത് മാധ്യമം ഉപയോഗിച്ചും ചിത്രം വരയ്ക്കാവുന്നതാണ്.
4- “തിരുപ്പിറവി“ (Nativity) തീം ആക്കിയാണ് ചിത്രരചന നടത്തേണ്ടത്. അല്ലാത്ത ചിത്രങ്ങൾ തിരസ്കരിക്കുന്നതായിരിക്കും.
5 – വരച്ച ചിത്രങ്ങൾ ഡിസംബർ 1നും 20നും ഇടയിലായി 07305637563 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ്.
6 – ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിലേക്കായി കുട്ടികൾ ചിത്രം വരക്കുന്നതിന്റെ രണ്ടു മിനുട്ടിൽ കുറയാത്ത ഒരു വീഡിയോ കൂടി മൊബൈലിൽ ചിത്രീകരിച്ചു ചിത്രത്തോടൊപ്പം ഒരുമിച്ച് അയക്കേണ്ടതാണ്.
7-ഫെയ്‌സ്ബുക്ക് പേജിൽ മത്സര ചിത്രത്തോടൊപ്പം മത്സരാർത്ഥിയുടെ ഫോട്ടോ കൂടി പ്രസിദ്ധീകരിക്കേണ്ടതിനാൽ കുട്ടിയുടെ ഒരു ക്ലിയർ ഫോട്ടോ കൂടി അയച്ചുതരേണ്ടതാണ്.
8- അയച്ചു കിട്ടുന്ന ചിത്രങ്ങൾ ഡിസംബർ 21 മുതൽ ബി ക്രിയേറ്റിവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
9- യു കെയിലെ അറിയപ്പെടുന്ന ചിത്രകാരൻ ചിത്രങ്ങൾ പരിശോധിച്ച് ഡിസംബർ 24ന് ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും.
10- ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രത്തിന് ഗ്രെയ്‌സ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ ലൈക്കുകൾ വിധിനിർണ്ണയത്തിൽ ഉൾപ്പെടുത്തുന്നതാണ്.
11- അയച്ചുകിട്ടുന്ന ചിത്രങ്ങൾ എവിടെയും പ്രസിദ്ധീകരിക്കാൻ ബിക്രിയേറ്റിവിന് അധികാരമുണ്ടായിരിക്കുന്നതാണ്.
12- വിധിനിർണ്ണയവുമായുള്ള വിഷയങ്ങളിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
14. കുട്ടികളുടെ കലാരചനയിൽ മുതിർന്നയാളുകളുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സമ്മാനം എന്ന ലക്ഷ്യത്തെക്കാളുപരി അവരുടെ സത്യസന്ധതയേയും രചനാ പാടവത്തേയും വളർത്തുന്നതിന് അതുപകരിക്കുന്നതായിരിക്കും.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ സെക്രട്ട്രറി സതീഷ് വെളുത്തേരിലിന്റെ പിതാവ് ചെങ്ങന്നൂർ ആലയിൽ ജോയ് വെളുത്തേരിൽ ( 75 ) നാട്ടിൽ വച്ച് നിര്യാതനായി. വാർദ്ധക്യ സഹജമായ രോഗത്താൽ ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണമടഞ്ഞത്. ഭാര്യ പരേത ശോശാമ്മ . മക്കൾ : സതീഷ് വെളുത്തേരിൽ (യുകെ ) , സന്ധ്യ വെളുത്തേരിൽ (ക്യാനഡ) , സിന്ധു വെളുത്തേരിൽ ( ദുബൈ ). മരുമക്കൾ : മഞ്ജു , ഡേവിസ് , പ്രവീൺ. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി സതീഷ് ഉടൻ നാട്ടിലേയ്ക്ക് പുറപ്പെടുന്നതായിരിക്കും.
ജിദ്ദ: ജിദ്ദക്കും മദീനക്കും ഇടയില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്പേര്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അലവി ഹാജിയുടെ മകന്‍ തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍(10) എന്നിവരാണ് മരിച്ചത്.
മദീന സിയാറ കഴിഞ്ഞ് മടങ്ങിയവവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. 12 വയസ്സുള്ള മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റസാഖ് താഇഫിലാണ് ജോലി ചെയ്യുന്നത്.
ശബ്ന രവി
പറയുവാനേറെയുണ്ടിനിയുമെന്നുള്ളിലതു
കേൾക്കുവാൻ വരില്ല നീയെന്നറിയുമ്പോഴും
നിനക്കായ് മാത്രം കരുതിയ വാക്കുകൾ
ഓർമ്മയിൽ ചില്ലിട്ടു സൂക്ഷിച്ചു ഞാൻ.
ആയിരം ചെമ്പനീർ മൊട്ടുകളുള്ളിൽ
നിനക്കായ് വിടരുവാൻ കാത്തു നിന്നു
വിടരേണ്ടതില്ലവയ്ക്കൊരു നാളുമൊടുവിൽ
കരിമൊട്ടുകളായ് കൊഴിഞ്ഞു വീഴും
പാടാൻ മറന്നൊരു പ്രിയതര ഗാനത്തിൻ
ഈണം മറന്നു ഞാനെന്നേയ്ക്കുമായി
കേൾക്കാത്ത ഗാനത്തിൻ നുകരാത്ത മധുരം
നിനക്കായി മാത്രം ഞാൻ കാത്തു വച്ചു.
സ്വപ്നങ്ങൾ കൊണ്ടൊരു കമ്പളം നെയ്തു ഞാൻ
നിൻ വഴിത്താരയിൽ വിരിച്ചിരുന്നു
മോഹങ്ങളാൽ മലർശയ്യ നിനക്കായ്
എൻ മണിയറയിലൊരുക്കി വച്ചു.
ഒരുനാളും വന്നു ചേരാത്ത വസന്തമേ
നിന്നെയും കാത്തിരിക്കുന്നു ഞാനിന്നും
വ്യർത്ഥമെന്നറിയിലും ആവുകയില്ലെനിക്ക്
നിനക്കായ് കാത്തിരിക്കാതിരിക്കാൻ.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. തൃശൂർ സ്വദേശിയാണ്. സൗദി അറേബ്യയിൽ കെമിസ്റ്റ് ആയ രവി പി.എ യുടെ ഭാര്യയാണ്. വായന , സംഗീതം എന്നിവ വളരെ ഇഷ്ടപ്പെടുന്നു.
275 ദിവസത്തിന് ശേഷം ആദ്യമായി നടന്‍ മമ്മൂട്ടി വീടിന്റെ ഗേറ്റ് കടന്ന് പുറത്തെത്തി. തന്റെ പോളോ ജിടി കാര്‍ ഡ്രൈവ് ചെയ്ത് മറൈന്‍ ഡ്രൈവില്‍ എത്തി. എംജി റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ഒരു ചായയും കുടിച്ച ശേഷമാണ് മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത്. ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു താരം. വീട്ടില്‍ നിന്നും അദ്ദേഹം പുറത്ത് ഇറങ്ങിയതേ ഇല്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്നലെ പുറത്തിറങ്ങിയത്.
കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ കടയില്‍ നിന്ന് മധുരമില്ലാത്തൊരു ചൂട് കട്ടന്‍ചായ ആയിരുന്നു മമ്മൂട്ടി കുടിച്ചത്. രമേഷ് പിഷാരടി, ആന്റോജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണ് മൂന്നു പേരും കാറില്‍ക്കയറിയത്. വാക്‌സീന്‍ വന്നാലെ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോള്‍ കോവിഡ് കഴിഞ്ഞതായി കരുതാം എന്നാണ് സിനിമാലോകം പറഞ്ഞിരുന്ന തമാശയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും മറുപടി ചിരിയായിരുന്നു.
മാര്‍ച്ച് അഞ്ചിന് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയതാണ് മമ്മൂട്ടി. കോവിഡ് 19 വ്യാപനം അന്ന് അത്ര വ്യാപകമായിരുന്നില്ല. മാര്‍ച്ച് 26ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും വീടിനുള്ളില്‍ തന്നെ താരം ഒതുങ്ങി. അതിനിടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് താമസംമാറി. ഇതിനിടെ പല ചടങ്ങുകള്‍ക്ക് പലരും വിളിച്ചു. എങ്ങും പോയില്ല. ഒഴിവാക്കാനാവാത്ത ചില പുസ്തക പ്രകാശനച്ചടങ്ങുകള്‍ വീട്ടില്‍ നടത്തി. 10 നു തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ അദ്ദേഹം പോകും. ജനുവരി ആദ്യവാരം ഷൂട്ടിങ് സെറ്റിലേക്കും തിരിക്കും.