മമ്മൂട്ടിയുടെ വണ്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നേഹ റോസ്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം എട്ടു വര്‍ഷമായി മോഡല്‍ രംഗത്ത് സജീവമാണ്. വണ്‍ സിനിമയിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട മറക്കാനാവാത്ത ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നേഹ. ഒരു പരസ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഫ്‌ളാറ്റില്‍ എത്തിയതിന് ശേഷമുള്ള അനുഭവമാണ് താരം ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
നേഹ റോസിന്റെ കുറിപ്പ്:
വണ്‍ എന്ന മലയാള സിനിമയില്‍ സലിം കുമാര്‍ ചേട്ടനൊപ്പം ആ ഒരു സീന്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കാനും സാധിച്ചു. മുന്‍പ് പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ആയിരുന്നപ്പോള്‍, ഇതുപോലെ ഒരു സംഭവം ഞാന്‍ ഫെയ്‌സ് ചെയ്തതാണ്. ഞാന്‍ മാത്രമായിരിക്കില്ല നിങ്ങളോരോരുത്തരും ഫെയ്‌സ് ചെയ്തതാണ് എന്ന് എനിക്കുറപ്പുണ്ട്.
അന്ന് പരസ്യ ഷൂട്ട് കഴിഞ്ഞ തിരിച്ചെത്തിയപ്പോള്‍ ഒത്തിരി താമസിച്ചിരുന്നു. നല്ല മഴയും കാറ്റും. റൂം എത്തിയിട്ട് ഫുഡ് ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതി. ഫുഡ് അടുത്തു എവിടെയെങ്കിലും പോയി കഴിച്ചാലോ എന്നു വിചാരിച്ചപ്പോള്‍, യൂബര്‍ ഒന്നും ബുക്ക് ആകുന്നില്ല. അന്ന് uber eats ആയിരുന്നു ശരണം. ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു, നല്ല മഴയും പിന്നെ കറണ്ടും ഒന്നുമില്ലാതെ ആകെ വട്ടായി ഇരിക്കയായിരുന്നു. ഡെലിവറി ഏജന്റിനെ വിളിക്കുമ്പോള്‍ ഇപ്പൊ എത്താം, റോഡില്‍ ട്രാഫിക് ആണ്, വെള്ളമാണ് എന്ന മറുപടിയും.
ഒരുപാട് സമയം കാത്തിരുന്നു. അന്ന് സത്യത്തില്‍ ആ ഡെലിവറി ഏജന്റിനെ നല്ലത് പറയണമെന്ന് എന്റെ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അന്ന് ഒന്നരമണിക്കൂറില്‍ കൂടുതല്‍ മണിക്കൂറോളം എടുത്തു ഭക്ഷണം എത്താന്‍. എന്താ ചേട്ടാ ലേറ്റ് ആയത് എന്ന് ചോദിച്ചു. വെള്ളമാണ് ട്രാഫിക് ആണ് എന്നുള്ള മറുപടി വീണ്ടും ആവര്‍ത്തിച്ചു. ആ സെക്കന്‍ഡില്‍ എനിക്ക് ദേഷ്യവും വിശപ്പും ഒക്കെ സഹിക്കാനാവാതെ രണ്ട് പറയണമെന്ന് തന്നെ വീണ്ടും വിചാരിച്ചു. ഭക്ഷണം തന്നു കഴിഞ്ഞു ആ ചേട്ടന്റെ മുഖത്ത് ഒന്നൂടെ നോക്കിയപ്പോള്‍ എന്തോ ഒന്നും പറയാന്‍ തോന്നിയില്ല. ആ ചേട്ടന്‍ എനിക്കുള്ള ഭക്ഷണം എത്തിച്ചത് എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് എന്നൊരു തോന്നല്‍.
ഒരു പക്ഷേ ഈ മഴയത്ത്, ട്രാഫിക്കില്‍, അയാള്‍ വിശന്നിരിക്കുക ആയിരുന്നിരിക്കും എനിക്കു ഭക്ഷണം തന്നപ്പോള്‍ എന്ന് തോന്നി. പിന്നീട് കണ്ടത് അയാള്‍ നടന്നകലുന്നത്. നിങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നോ എന്ന് ചോദിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ്. ഓണ്‍ലൈന്‍ ഭക്ഷണം ഡെലിവറി ചെയ്യുന്നവര്‍, വെയിലത്തും മഴയത്തും, കൂടി ബൈക്കില്‍ ദൂരം താണ്ടിയാണ് നമുക്കുള്ള ഭക്ഷണം എത്തിക്കുന്നത്. അതില്‍ ഭൂരിഭാഗം ആളുകളും സത്യസന്ധമായി ജോലി ചെയ്യുന്നവരുമാണ്. ട്രാഫിക് പ്രശ്‌നങ്ങള്‍ മൂലവും, കാലാവസ്ഥ കാരണവും പലപ്പോഴും ഭക്ഷണം താമസിക്കാറുണ്ട്.
പിന്നീട് കാരണം ചോദിച്ചു അവരോട് തട്ടി കയറുക. നമ്മുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഒരു പക്ഷേ ശരിയായിരിക്കാം പക്ഷേ അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്, നമ്മുടെ വയര്‍ നിറയ്ക്കാന്‍ വേണ്ടി ഉള്ള ഭക്ഷണം ആണ് ഇവര്‍ കൊണ്ടുവരുന്നത്. അത് അവരുടെ ജോലിയാണ് എന്ന് പറഞ്ഞു വാദിക്കുന്നവര്‍ ഇപ്പോള്‍ ഉണ്ടാവും, എന്നാലും നമ്മള്‍ ഒന്ന് ചിന്തിക്കുക, നമ്മുടെ വയര്‍ നിറയ്ക്കാനും നമ്മുടെ ഒരു നേരത്തെ വിശപ്പ് അകറ്റുന്നതും അവര്‍ കാരണമാണ്. ഇനി മുതല്‍, ഒന്ന് ശ്രദ്ധിക്കുക..
സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കാനുള്ള ശ്രമം ഒടുവിൽ വിജയിച്ചു. നലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
ദിവസങ്ങൾ നീണ്ട ശ്രമകരമായ ദൗത്യത്തിനാണ് വിജയകരമായ പര്യവസാനമായത്. കനാൽ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.
കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകൾ ടഗ്‌ബോട്ടുകൾ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പൽ പൂർണമായും നീക്കാനായത്.
എവർ ഗ്രീൻ എന്ന തായ്‌വാൻ കമ്പനിയുടെ എയർഗിവൺ എന്ന കപ്പൽ ഭീമൻ കനാലിൽ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയിൽ കൂടിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു.
ഏകദേശം 370ഓളം കപ്പലുകൾ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയിൽ പലതും തെക്കേ ആഫ്രിക്കൻ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് മുസ്ലിങ്ങൾ വളരുകയാണെന്ന് ഒല്ലൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ.
ഒല്ലൂർ പള്ളി സന്ദർശിച്ച് വികാരിയുമായി സംസാരിക്കുമ്പോഴാണ് ഗോപാലകൃഷ്ണൻ വിവാദ പ്രസ്താവന നടത്തിയത്. ലോകമാകെ ഇസ്ലാമിക വത്കരണം നടക്കുകയാണ് എന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്.
ഹിന്ദുവിൻറെയും ക്രിസ്ത്യാനിയുടെയും അവകാശങ്ങൾ കവർന്ന് അവർ വളരുകയാണെന്നും കേരളത്തിൽ മുസ്ലിങ്ങൾക്ക് ആനുപാതികമായ പ്രാതിനിധ്യം കൈസ്തവർക്ക് ലഭിക്കുന്നില്ലെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇന്ന് സി.പി.എമ്മിനെയും കോൺഗ്രസിനെയും നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്നും ഇത് മൂലം ഇവരെ പിണക്കാത്ത നയം മാത്രമേ ഇടത്-വലത് മുന്നണികൾ സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ലോകമാകെ ഇസ്ലാമികവത്കരണം നടക്കുകയാണ്. ക്രൈസ്തവ രാഷ്ട്രങ്ങൾ ഇസ്ലാം രാജ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. തുർക്കിയിൽ കത്തീഡ്രൽ മുസ്ലിം പള്ളിയാക്കിയപ്പോൾ കേരളത്തിൽ ഒരു പ്രതിഷേധവും ഉയർന്നില്ലെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മലയാളി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും ആരോപണം മാത്രമാണിതെന്നും പീയുഷ് ഗോയല്‍ പറയുന്നു. ‘പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചു. യാത്രക്കാര്‍ ആരെന്ന് മനസിലായപ്പോള്‍ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി ആക്രമിച്ചുവെന്നത് വ്യാജപ്രചരണമാണ്’, ഗോയല്‍ പറയുന്നു.
മാര്‍ച്ച് 19നാണ് ഡല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളടക്കമുള്ള നാല് പേര്‍ക്കെതിരെ ട്രെയ്നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചും സംഘപരിവാര്‍ ആക്രമണമുണ്ടായത്. ഒഡിഷയില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥികളെ വീട്ടിലാക്കുന്നതിന് വേണ്ടി മലയാളിയായ കന്യാസ്ത്രീയും മറ്റൊരു കന്യാസ്ത്രീയും കൂടി ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു.
കെടി ജലീലിനോട് ഫിറോസിക്ക വരില്ലേയെന്ന് പെണ്‍കുട്ടിയുടെ ചോദ്യം, മിഠായികളുമായി കുഞ്ഞു ആരാധികയെ കാണാന്‍ ഓടിയെത്തി ഫിറോസ് കുന്നുംപറമ്പില്‍. എല്‍ഡിഎഫും യുഡിഎഫും ശക്തിയോടെ മുഖാമുഖം പോരാടുന്ന തവനൂര്‍ മണ്ഡലത്തില്‍ അരങ്ങേറിയ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
കാര്യം മറ്റൊന്നുമല്ല, ഇരു കൂട്ടരും പ്രചാരണം ശക്തമാക്കി മുന്നോട്ടുപോകവെ കഴിഞ്ഞ ദിവസം കെടി ജലീല്‍ കയ്യിലെടുത്ത പെണ്‍കുട്ടി ഫിറോസിക്ക വരില്ലേയെന്ന് ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഫിറോസിക്ക വരില്ലേയെന്ന് സമ എന്ന പെണ്‍കുട്ടി ചോദിക്കുമ്പോള്‍ കെടി ജലീലും കൂടെയുണ്ടായിരുന്നവരും പൊട്ടിച്ചിരിച്ചു. ഇതാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞെങ്കിലും സമ ചോദ്യം ആവര്‍ത്തിച്ചു. ഇതോടെയാണ് സമയെ കാണാന്‍ ഫിറോസ് കുന്നുംപറമ്പില്‍ നേരിട്ടെത്തിയത്. മിഠായി തരുമോ എന്നു ചോദിച്ചാണ് സമ ഫിറോസ് കുന്നുംപറമ്പിലിനെ വരവേറ്റത്. ഇതോടെ കൊണ്ടുവന്ന മിഠായികള്‍ ഫിറോസ് സമയ്ക്ക് സമ്മാനിച്ചു.
മൂന്നാം തവണയും മത്സരത്തിനിറങ്ങിയ കെടി ജലീലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ തവനൂര്‍ മണ്ഡലത്തിലെ പോരാട്ടം ഏറെ ശ്രദ്ധ നേടുകയാണ്.
പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ദുരൂഹമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പാണ് കാഞ്ഞിരമുക്ക് വാലിപ്പറമ്പില്‍ ഭരതന്റെ മകന്‍ അമലിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണത്തില്‍ ദുരൂഹത ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. പെരുമ്പടപ്പ് സിഐ വി.എം.കേഴ്‌സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
സുരേഷ് നാരായണൻ
ഞാൻ കൂടൊരുക്കുന്നു ;
നീയതിലേക്ക് മുട്ടകളിടുന്നു.
ഞാൻ വഴി വെട്ടുന്നു;
നീയതിനരികിൽ ചെടികൾ
വെച്ചു പിടിപ്പിക്കുന്നു.
ഞാൻ വിശക്കുന്നവരെയെല്ലാം
വിളിച്ചുകൊണ്ടുവരുന്നു;
പ്രണയം ജ്വലിപ്പിച്ചു നീയവർക്കു
ഭക്ഷണമുണ്ടാക്കുന്നു.
ഞാൻ വിശുദ്ധനാകാൻ മുട്ടുകുത്തുന്നു;
നീയെൻറെ മുറിവുടുപ്പുകൾ തുന്നിക്കെട്ടുന്നു.
ഞാൻ ഇടയനാകാൻ നിയോഗിക്കപ്പെടുന്നു;
എന്നെയവൻറെ പുല്ലാങ്കുഴലാക്കിയാലും എന്നു നീ പ്രാർത്ഥിക്കുന്നു.
കോട്ടയം ∙ ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി മനോരമ ന്യൂസിന്‍റെ ‘പൊരിഞ്ഞ പോര്’ പരിപാടിയില്‍ പറഞ്ഞു.
എൽഡിഎഫ് ഘടകക്ഷിയിൽനിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമാണ്. കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍നിന്നു മുന്‍പൊരിക്കലും ഉണ്ടാകാത്ത പരാമര്‍ശമാണു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉണ്ടാകുന്നത്. വിഷയത്തില്‍ ഇനി എല്‍ഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കേണ്ടി വരും.
ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിനു വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്റെ മറുപടി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയായിരുന്നു. ജോയ് എബ്രഹാമിന്‍റെ കാലാവധി കഴിഞ്ഞ സീറ്റാണു നൽകിയത്. സീറ്റ് കോൺഗ്രസിന്‍റേതെന്നതു വാദം മാത്രമെന്നും ജോസ് പ്രതികരിച്ചു.
സ്പിരിച്ച്വൽ ഡെസ്ക് മലയാളം യുകെ.
ഓശാന ഞായറിലെ പ്രസംഗം വീണ്ടും ചർച്ചാ വിഷയമാകുന്നു. ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട്ട് മർത്തമറിയം ഫോറോനാ പള്ളിയിൽ ഓശാന ഞായറിലെ തിരുക്കർമ്മങ്ങളോട് അനുബന്ധിച്ച് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ നൽകിയ വചന സന്ദേശം ചർച്ചാ വിഷയമാകുന്നു. ലക്ഷകണക്കിന് രൂപാ, നൂറ് കണക്കിനാളുകൾ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു എന്ന പേരിൽ കുറവിലങ്ങാട്ട് പള്ളിക്ക് പിഴ ചുമത്തപ്പെട്ടു എന്ന കുപ്രചാരണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രോഗ വ്യാപനത്തിന് ആൾക്കൂട്ടം കാരണമായി തീരും എന്ന പ്രചാരണങ്ങൾ ദേവാലയവുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. ദുർവ്യാഖ്യാനങ്ങൾ ധാരാളം നടക്കുന്നുണ്ട്. സഭ ലോകത്തെ വെല്ലുവിളിക്കുകയല്ല! ഓശാന വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിന് സമാനമായ വിധത്തിൽ നമ്മളെ നയിക്കുന്നതിനു വേണ്ടി, നമ്മൾ തെരെഞ്ഞെടുക്കാൻ പോകുന്നയാളുകളുടെ ചുറ്റും പതിനായിരങ്ങൾ സമ്മേളിക്കുമ്പോൾ കോറോണ വ്യാപനത്തിൻ്റെ ഭീഷണിയും വെല്ലുവിളിയും ഒന്നുമില്ലേ എന്ന് നമുക്ക് ചിന്തിക്കാൻ കഴിയുമ്പോഴും അങ്ങനെയുള്ള ഒത്തുകൂട്ടങ്ങൾക്ക് നേരേ വെല്ലുവിളിയായി സഭ നിൽക്കുന്നില്ല.
നമ്മൾ തെരെഞ്ഞെടുക്കുന്ന നേതാക്കന്മാർ എത്ര കാലം നമ്മെ ഭരിച്ചാലും ശാശ്വതമായ സമാധാനവും നിത്യജീവനും നൽകാൻ അവർക്ക് സാധിക്കുമോ??
ആരാധന നടത്തിയതിൻ്റെപേരിൽ ഒരു പൈസ പോലും എൻ്റെ ദേവാലയം പിഴയടച്ചിട്ടില്ല. പിഴ ചുമത്താതിരുന്നിട്ടും പിഴ ചുമത്തിയെന്നും പിഴയ്ക്കപ്പെട്ടവരാണെന്നും വിധി കല്പ്പിച്ച് പ്രത്യേക പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ദൈവദത്തമായ അനുഗ്രഹത്തോടും ആശീർവാദത്തോടും കൂടെ വീണ്ടും ദാവീദിൻ്റെ പുത്രന് ഓശാന പാടാൻ ദൈവം നൽകിയ അവസരത്തെയോർത്ത് അഭിമാനത്തേക്കാൾ കൂടുതൽ ആനന്ദവും നന്ദിയുള്ളവരുമായി നമ്മൾ മാറണം.
“ഞാൻ എൻ്റെ ദേവാലയത്തിനെ സ്നേഹിക്കുന്നു”.
അത്യന്തം വൈകാരീകമായി കുറവിലങ്ങാടിൻ്റെ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ പറഞ്ഞതിങ്ങനെ…
[ot-video][/ot-video]
ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍.
എത്ര ഓശാന കടന്നു പോയാലും ക്രൈസ്തവര്‍ മറക്കാത്ത ഒരു ചിത്രമുണ്ട്. നാല്പത് വര്‍ഷത്തെ സൗഹൃദത്തിന്റെ ചിരിയുടെ ചിത്രം. മറിയക്കുട്ടി വട്ടമലയും അന്നമ്മ ചെപ്ലാവിലും ആഗോള ക്രൈസ്തവര്‍ക്ക് സമ്മാനിച്ചത് ഓശാനയുടെ വലിയ സന്ദേശമാണ്. ഇതിനപ്പുറം പോവില്ല ഒരു ഓശാന സന്ദേശവും. നാല്പതു വര്‍ഷമായി അവര്‍ കൂട്ടുകാരികളായിരുന്നു. ഒരേ കാലഘട്ടത്തില്‍ മിന്നു കെട്ടി അതിരംമ്പുഴയിലെത്തിയവര്‍. വന്ന് കേറിയവര്‍ എന്ന നിലയില്‍ സ്വകാര്യ ദു:ഖവും സന്തോഷവും ഒരു പോലെ പങ്കുവെച്ചവര്‍. അവരുടേതായ ഒരു സ്വകാര്യ ലോകത്തില്‍ അവര്‍ ജീവിച്ചു. കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ തല കുനിച്ച് കണ്ണടച്ചു പ്രാര്‍ത്ഥിച്ച അതിരംമ്പുഴ ഫൊറോനാ പള്ളിയായിരുന്നു നാല്പത് വര്‍ഷം അവരുടെ ജീവിതത്തെ കൂടുതല്‍ ധന്യമാക്കിയത്.
അക്കാലത്ത് പള്ളിയിലെ എല്ലാമായിരുന്ന ( മരിച്ചു പോയ) പനന്താനത്ത് മത്തായിച്ചേട്ടനായിരുന്നു ആത്മീയ ആശ്വാസം. ജീവിതം മുഴുവന്‍ ദേവാലയത്തില്‍ ചെലവഴിച്ച് മരിച്ച കപ്യാര്‍ മത്തായിച്ചേട്ടന്‍ ഇടവകക്കാര്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടവനായിരുന്നു. അതിരംമ്പുഴയുടെ കൂട്ടായ്മയില്‍ മത്തായിച്ചേട്ടന്റെ പങ്ക് അനുസ്മരിച്ചു എന്നു മാത്രം.
അടുത്ത ഞായറാഴ്ച കാണാം എന്ന ആകാംക്ഷയിലാണ് ഇരുവരും ജീവിച്ചിരുന്നത്. ദേവാലയത്തിലെ കൂടിക്കാഴ്ച്ച അവര്‍ വാനോളം ആഘോഷിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ഓശാന ചിത്രം. അവരറിയാതെ ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്ന ജിതിന്‍ പുന്നാക്കപള്ളി രണ്ട് വര്‍ഷം മുമ്പുള്ള ഓശാന ഞായറില്‍ ദേവാലയത്തിന്റെ മുമ്പില്‍ നടന്ന അത്യധികം വൈകാരികമായ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തി. കുരുത്തോല കൈയ്യിലേന്തി ദൈവാനുഭവം ആസ്വദിക്കുന്ന അമ്മച്ചിമാരുടെ ചിത്രം. നിഷ്‌കളങ്കതയ്ക്ക് ഇതിനപ്പുറമൊരു പര്യായമില്ല. മലയാളം യുകെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഈ ചിത്രം അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്തിരുന്നു.
വര്‍ഷം രണ്ടു കഴിഞ്ഞു.
ഇന്ന് ഓശാന ഞായര്‍.
പ്രിയ കൂട്ടുകാരി അന്നമ്മയില്ലാതെയുള്ള മറിയക്കുട്ടിയുടെ ഓശാന ഞായറിന്റെ വിശേഷങ്ങളറിയാന്‍ അന്നത്തെ ഫോട്ടോഗ്രാഫര്‍ ജിതിന്‍ പുന്നാക്കപള്ളി വട്ടമല കുടുംബത്തിലെത്തി. ചിരിയോടെ ജിതിനെ സ്വീകരിച്ചെങ്കിലും കൂട്ടുകാരി പോയതിന്റെ വിഷമം മറിയക്കുട്ടിയുടെ കണ്ണുകളില്‍ നിറഞ്ഞു. ജിതിന്റെ ചോദ്യത്തിനായി കാത്തു നില്ക്കാതെ മറിയക്കുട്ടി പറഞ്ഞു തുടങ്ങി. അവള്‍ പോയി. ഇനി
ഞാനെങ്ങോട്ടുമില്ല. ഇവിടെയിരുന്നു പ്രാര്‍ത്ഥിക്കും. ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഇത് വലിയൊരു സന്ദേശമാണ് നല്കുന്നത്. കര്‍ത്താവ് ഭൂമിയില്‍ കൊടുത്തിട്ടു പോയതും ഇതു തന്നെയാണ്. ഈ സന്തോഷത്തിന് റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യങ്ങളൊന്നുമില്ല. കൊച്ചു കൊച്ചു കാര്യങ്ങള്‍. വെറുമൊരു കുരുത്തോലയില്‍ ഇത്രയും സന്തോഷം അവര്‍ക്കാസ്വദിക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ അതാവണം ഓശാന ഞായറിലെ എറ്റവും വലിയ സന്ദേശമെന്ന് ജിതിന്‍ പറയുന്നു.
ജിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ അതീവ താല്പര്യമുള്ള ജിതിന്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസ് ലിമിറ്റഡ് കമ്പനിയില്‍ കോട്ടയം മാരുതി ഡീലര്‍ഷിപ്പില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മാന്നാനം കെ ഇ കോളേജില്‍ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കളുടെ പ്രചോദനത്തോടെ ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞത്. എങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളായാ കുരിയപ്പി, സിനുച്ചേട്ടായി, ഈപ്പന്‍ ഇവരൊക്കെയാണ് കാലാകാലങ്ങളില്‍ എല്ലാ വിധ സപ്പോര്‍ട്ടും ചെയ്തു തരുന്നതെന്ന് ജിതിന്‍ പറയുന്നു. അതിരംമ്പുഴയിലെ പ്രസിദ്ധമായ സ്റ്റാര്‍ ബേക്കറിയുടമ ജെയിംസ് ജോസഫാണ് ജിതിന്റെ പിതാവ്. മാതാവ് ബിജി ജെയിംസ്. ജിത്തു, അമല എന്നിവര്‍ സഹോദരിമാരാണ്.
നിശ്ചലമായ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുക. അത് ചലിക്കുന്നതായി ആസ്വാദക മനസ്സുകളില്‍ എത്തിക്കുക. ഇതാണ് ജിതിന്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ മറ്റുള്ള ഫോട്ടോഗ്രാഫറുമാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
ജീവന്‍ തുടിക്കുന്ന, വരാനിരിക്കുന്ന ഒരു പുതിയ കാലഘട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തണം. അതാണ് എന്റെ ആഗ്രഹമെന്ന് ജിതിന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ജിതിന്‍ പകര്‍ത്തിയ ചിത്രം ഓശാന ഞായറിന്റെ ആശംസയറിയ്ക്കാന്‍ കേരള ക്രൈസ്തവര്‍ ഉപയോഗിച്ചു തുടങ്ങിയതും ഒരു വലിയ സന്ദേശമാണ്.