സേവിംഗ്സ് അക്കൗണ്ടുകളിൽ നിശ്ചിത ബാലൻസ് വേണമെന്ന നിബന്ധന എസ്.ബി.ഐ എടുത്തുകളഞ്ഞു. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്.ബി.ഐ മിനിയം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. ശരാശരി പ്രതിമാസ ബാലൻസ് പരിപാലിക്കാത്തതിന് ഏർപ്പെടുത്തിയിരുന്ന പിഴയും നികുതിയുമാണ് എസ്.ബി.ഐ ഒഴിവാക്കിയത്. എല്ലാ സേവിംഗ്സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ മൂന്നു ശതമാനമാക്കി.
ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്.എം.എസ് ചാര്‍ജും എസ്.ബി.ഐ പിന്‍വലിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശയും എസ്.ബി.ഐ കുറച്ചു. 45 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നാലരയിൽ നിന്ന് നാല് ശതമാനമായി കുറച്ചു. 45 ദിവസത്തിൽ കൂടുതലുള്ള സ്ഥിരിനിക്ഷേപങ്ങളുടെ പലിശ ആറിൽ നിന്ന് 5.9 ആയി കുറച്ചു. കാർ ലോണും ഹൗസിംഗ് ലോണും അടക്കമുള്ള വായ്പകളുടെയും പലിശയും എസ്.ബി.ഐ കുറച്ചിട്ടുണ്ട്.
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടിയാണ് അമല പോൾ. മുംബൈ സ്വദേശിയായ ഗായകൻ ഭവ്‍നിന്ദര്‍ സിംഗിനൊപ്പമുള്ള അമല പോളിന്റെ ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭവ്‍നിന്ദറിന്റെ സാമൂഹ്യ മാധ്യമത്തിലാണ് അമല പോളിന്റെ ഫോട്ടോകള്‍ പ്രചരിച്ചത്.
അതേസമയം അമല പോളും ഭവ്‍നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അമല പോള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. താൻ വീണ്ടും വിവാഹിതയാകുമെന്നും അമല പോള്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഡോ. ഷിംന അസിസിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി ടി. പി സെന്‍കുമാര്‍. ഷിംന അസീസ് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാമെന്നും വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാലത്ത് ഷിംന എവിടെയായിരുന്നുവെന്നുമായിരുന്നു ടി. പി സെന്‍കുമാര്‍ ചോദിച്ചത്.
‘ഷിംന അസീസ് ആര്‍ക്ക് വേണ്ടിയാണു സംസാരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലായിട്ടുണ്ട്. ഈ ഷിംന മുന്‍പ് വാക്‌സിന്‍ വിരുദ്ധപ്രചരണം നടക്കുമ്പോള്‍ അതിനെതിരെ എന്തെങ്കിലും പറഞ്ഞോ?,’ ടി. പി സെന്‍കുമാര്‍ ചോദിച്ചു.
വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ടി. പി സെന്‍കുമാറിന്റെ പ്രതികരണം.
അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ടി. പി സെന്‍കുമാറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. വാക്‌സിന്‍ വിരുദ്ധ പ്രചാരണകാലത്ത് അതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചയാളാണ് ഷിംന അസീസ് എന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
സെന്‍കുമാറിന്റെ പ്രചരണങ്ങളെ തള്ളി ഡോ. ജിനേഷ് പി. എസും രംഗത്തെത്തിയിരുന്നു. വാക്‌സിനേഷന്‍ എടുത്താല്‍ കുട്ടികളുണ്ടാവില്ലെന്നും ഓട്ടിസം വരുമെന്നും പറഞ്ഞിരുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചയാളാണ് ഷിംന അസീസെന്ന് ജിനേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംനയെന്നും ജിനേഷ് പറഞ്ഞു.
‘എം. ആര്‍ വാക്‌സിനേഷന്‍ കാലം. ഈ നുണപ്രചരണങ്ങള്‍ വിശ്വസിച്ച് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മടിച്ച കാലം. വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംന. കേരളത്തിലാകെ വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജമായി മാറിയ ഒരു പ്രവൃത്തി,’ ജിനേഷ് പ്രതികരിച്ചു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ ടി. പി സെന്‍കുമാര്‍ വര്‍ഗീയതയാണ് പറയുന്നതെന്നും അതൊരു മുസ്‌ലിം ആയതു കൊണ്ടാണെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
‘എന്തൊരു വര്‍ഗ്ഗീയതയാ പറഞ്ഞുകൊണ്ടിരുന്നത്. ആ ഷിംനയുടെ പേരു തന്നെ ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണു. അതൊരു മുസ്ലിം കൊച്ച് ആയോണ്ട്,’ മാധ്യമപ്രവര്‍ത്തക പറഞ്ഞു.
വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ മറ്റു ധാരാളം ഡോക്ടര്‍മാര്‍ പ്രതികരിച്ചുണ്ടെങ്കിലും സെന്‍കുമാകര്‍ ഷിംന അസീസിന്റെ പേരുമാത്രം പരാമര്‍ശിക്കുകയായിരുന്നു ജിനേഷ് പി. എസ് പറഞ്ഞു.
അതേസമയം വാക്‌സിനേഷന്‍ വിരുദ്ധ പ്രചാരണക്കാലത്ത് അതിനെതിരെ പ്രതികരിച്ചുവെന്ന് ഷിംന വ്യക്തമാക്കി. വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ച 30ലധികം വരുന്ന പോസ്റ്റുകളുടെ ലിങ്കുകളും ഷിംന പങ്കുവെച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആൻഫീൽഡിൽ തകർത്ത് അത്‍ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ലിവർപൂൾ അവസാന നിമിഷം കളി കൈവിട്ടത്.
ആദ്യ പാദത്തിൽ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിന് 43-ാം മിനുട്ടിൽ വിനാൽഡം ലീഡ് നൽകി. 94-ാം മിനുട്ടിൽ ഫിർമിനോ ലീഡ് ഉയർത്തി. മൂന്ന് മിനുട്ടിനുള്ളിൽ മാർക്കോസ് ലൊറെന്‍റെയുടെ ഗോളിലൂടെ തിരിച്ചടിച്ച അത്‍ലറ്റിക്കോ അഗ്രിഗേറ്റ് സ്‌കോർ സമനിലയാക്കി. കളി അധിക സമയത്ത് നീണ്ടപ്പോൾ ലൊറെന്‍റെ ടീമിന് ജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ അൽവാരോ മൊറാട്ട ഗോൾ പട്ടിക തികച്ചു. ഗോളി യാന്‍ ഒബ്ലാക്കിന്‍റെ പ്രകടനം അത്‌ലറ്റിക്കോയ്‌ക്ക് കരുത്തായി.
മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് പിഎസ്ജിയും ക്വാർട്ടറിലെത്തി. സൂപ്പർ താരം നെയ്‌മർ, യുവാൻ വെലാസ്കോ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ആദ്യപാദം തോറ്റ പിഎസ്ജിക്ക് രണ്ടാം പാദത്തിൽ മികച്ച ജയം അനിവാര്യമായിരുന്നു.
💻 MI PC
↳📁 Noches Mágicas
↳📁 Champions League
↳📁 Anfield 2020⚽ #LFCAtleti
⭐ #UCL | 🔴⚪ #AúpaAtleti pic.twitter.com/Ank7042oPS— Atlético de Madrid (@Atleti) March 11, 2020
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 29വരെ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.
സിഡ്നി: ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വിൽസണും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് തങ്ങൾ ഇരുവർക്കും കൊറോണ വൈറസ് ബാധിച്ചെന്ന വിവരം അദ്ദേഹം പങ്കുവച്ചത്. പനി ബാധിച്ചതിനേത്തുടർന്ന ഓസ്ട്രേലിയയിലെ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇറ്റലിയിൽ നിന്നെത്തിയ റാന്നികുടുംബത്തെ പരിശോധിക്കുന്നതിൽ വിമാനത്താവളത്തിൽ വീഴ്ച വന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്ത്. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന് ആരോഗ്യമന്ത്രി നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മന്ത്രി പ്രസംഗിച്ചത്. .
മന്ത്രിയുടെ വാക്കുകള്‍:
കുടുംബത്തിന്റെ നിസഹകരണമാണ് ഇൗ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.കെ ശൈലജ ആവർത്തിച്ച് വ്യക്തമാക്കുന്നു. എല്ലാ മുന്നറിയിപ്പുകളും നൽകിയിട്ടും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകാതെ ഇവർ കടന്നു കളയുകയായിരുന്നു.
ഇറ്റലിയിൽ നിന്നും ദോഹയിലെത്തിയ ശേഷമാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. വിമാനത്തിനുള്ളിൽ പോലും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്നും വരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം എന്ന്. എന്നാൽ കുടുംബം ഇതിന് വഴങ്ങിയില്ല. സൂത്രത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സംവിധാനങ്ങൾ കണ്ടെത്താനോണോ പ്രായസം. അങ്ങനെയാണ് ഇവർ പരിശോധന കൂടാതെ പുറത്തുകടന്നത്.
പിന്നീട് ഇവർക്ക് പനിയായി സ്വകാര്യ ആശുപത്രിയിലെത്തി. അവിടെയും ഇറ്റലിയിൽ നിന്നും വന്നതാണെന്ന് അവർ വ്യക്തമാക്കിയില്ല. എന്നിട്ടും ഇവർ പലയിടത്തും പോയി. അയൽവാസിയും ബന്ധുവുമായ ഒരാൾക്ക് പനി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരൻ പനിയുമായി ഗവൺമെന്റ് ആശുപത്രിയിലെത്തി. അയാളോട് ചോദിച്ചപ്പോഴാണ് ഇറ്റലിക്കാർ വന്ന സംഭവം അറിയുന്നത്.
സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോഴും സഹകരിക്കാൻ ഇവർ തയാറായില്ല. ആശുപത്രിയിൽ വരാനോ ആംബുലൻസിൽ കയറാനെ തയാറായില്ല. കാറിൽ വന്നോളാമെന്നാണ് പറഞ്ഞത്. അത്രമാത്രം ബുദ്ധിമുട്ടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ ഇവർക്കെതിരെ കേസെടുക്കാനല്ല സർക്കാർ നീക്കം. ആ ജീവനുകൾ രക്ഷിക്കുക എന്നത് മാത്രമാണ് മുന്നിലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ആളുകള്‍ കൂടുന്ന ഉത്സവങ്ങളും, സിനിമാ തിയേറ്ററുകളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാളെ മുതല്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടും.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. റിലീസ് തീയതികളെല്ലാം മാറ്റിയിരിക്കുകയാണ്. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് റിലീസ് തീയതികള്‍ മാറ്റിയത്. നാടകം പോലുള്ള കലാപരിപാടികളും ഉണ്ടാകില്ല.
മാര്‍ച്ച് 26നാണ് മരക്കാര്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. കൊറോണ വ്യാപനം തുടരുകയാണെങ്കില്‍ തീയതിക്ക് മാറ്റമുണ്ടാകും. ടൊവിനോയുടെ കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്.
14 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ. നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 സാംപിളുകള്‍ പരിശോധിച്ചു. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര്‍ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ശക്തമാക്കി. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വം എന്നത് ഇന്നും ബ്രിട്ടനിലെ ഒരു നല്ല വിഭാഗം ആളുകളെ ഭ്രമിപ്പിക്കുന്നു. തങ്ങളുടെ രാജ്യം ഇക്കാലവും ഒരു സാമ്രാജ്യത്വ രാജ്യമായി തുടരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പഴയ കാലത്തെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ കൊളനി ഭരണത്തെ ഏറ്റവും കൂടുതല്‍ അഭിമാനത്തോടെ കാണുന്നവര്‍ ഡച്ചുകാരും ബ്രിട്ടീഷുകാരാണ്. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇ്ന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യു ഗോവിന്റെ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.
100 ല്‍ 30 പേരും ബ്രിട്ടന്‍ ഒരു സാമ്രാജ്യത്വശക്തിയായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നു മാത്രമല്ല, ബ്രിട്ടന്റെ കൊളണി രാജ്യങ്ങളുടെ അവസ്ഥ മറ്റ് കോളനി രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ബ്രീട്ടീഷുകാരില്‍ ഒരു നല്ല വിഭാഗത്തിനുള്ള അതി ദേശീയ ബോധത്തിന്റെ പ്രതിഫലനമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ബ്രിട്ടീഷുകാരില്‍ തന്നെ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവരെക്കാള്‍ കൂടുതല്‍ കണ്‍സേര്‍വീറ്റുവകള്‍ക്കിടയിലാണ് സാമ്രാജ്യത്വ നൊസ്റ്റാള്‍ജിയ കൂടുതലെന്നും സര്‍വെ വ്യക്തമാക്കുന്നു.
സാമ്രാജ്യത്വ രാജ്യമെന്നത് അഭിമാനത്തോടെ കാണേണ്ട സംഗതിയാണെന്നാണ് ഡച്ചുകാരില്‍ 50 ശതമാനവും വിശ്വസിക്കുന്നത്. സാമ്രാജ്യത്വ രാജ്യമെന്ന നിലയിലുള്ള ഭൂതകാലത്തോട് ഒട്ടും താല്‍പര്യമില്ലാത്ത ജനത ജര്‍മ്മന്‍ കാരണ്. ആകെ ഒമ്പത് ശതമാനം പേര്‍ മാത്രമാണ് അവരുടെ സാമ്രാജ്യത്വ കാലത്തെ ക്കുറിച്ച് ഓര്‍ത്ത് അഭിമാനം കൊള്ളുന്നത്. 1871 മുതല്‍ 1918 വരെയായിരുന്നു ജര്‍മ്മനിയ്ക്ക് കോളനികള്‍ ഉണ്ടായിരുന്നത്.
ബ്രക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്തതും ഇപ്പോള്‍ സാമ്രാജ്യത്വ രാജ്യമായ കാലത്തെക്കുറിച്ച് അഭിമാനിക്കുന്നതുമെല്ലാം ഒരേ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്. കൊളനി കാലത്തെക്കുറിച്ച് നല്‍കുന്ന വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരണയാകുന്നുണ്ടെന്ന് ബ്രിട്ടന്റെ അടിമ വ്യാപരത്തിനെതിരെ ചരിത്ര സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ ഓകു എക്‌പെന്യോണ്‍ പറഞ്ഞു.
ബ്രിട്ടന്‍ നടത്തിയ അടിമ വ്യാപാരങ്ങളെക്കുറിച്ചും സാമ്രാജ്യത്വ കാലത്തെക്കുറിച്ച് അഭിരമിക്കുന്നവര്‍ക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ ന്ടത്തിയത്. കൊളോണിയൽ കാലത്തെക്കുറിച്ച് ബ്രിട്ടനിൽ ഉൾപ്പെടെ നൽകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് നേരത്തെ തന്നെ പല വിദഗ്ദരും വിമർശനം ഉന്നയിച്ചിരുന്നു. ആകാലത്തോട് വിമർശനാത്മകമായ ഒരു കാഴ്ചപാടല്ല ഭൂരിപക്ഷ ം രാജ്യങ്ങളിലേയും വിദ്യാഭ്യാസ സമ്പ്രദായം എന്നാണ് വിമർശനം.