Latest News

‘ഫ്രഞ്ച് ഓസ്കാർ’ എന്ന് അറിയപ്പെടുന്ന സിസാർ പുരസ്കാര ചടങ്ങിനിടെ പ്രശസ്ത സംവിധായകൻ റോമൻ പോളാൻസ്കിക്കെതിരെ പ്രതിഷേധം. 13 വയസുകാരനെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോളാൻസ്കിക്ക് പുരസ്കാരം നൽകുന്നതിന് എതിരെ ആയിരുന്നു പ്രതിഷേധം. പുരസ്കാര പ്രഖ്യാപന വേദിക്ക് പുറത്ത് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയപ്പോള്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സദസ്സിൽനിന്നും വലിയ രീതിയിലുള്ള കോലാഹലങ്ങള്‍ ഉണ്ടായി. അവാര്‍ഡ് ലഭിച്ച രണ്ട് അഭിനേതാക്കൾ പ്രതിഷേധ സുചകമായി വേദിവിടുകയും ചെയ്തു.

മികച്ച സംവിധായകനുള്ള പുരസ്കാരമായിരുന്നു ഫ്രാങ്കോ-പോളിഷ് ചലച്ചിത്ര സംവിധായകൻ റോമൻ പോളാൻസ്കിക്ക് നല്‍കിയത്. അദ്ദേഹത്തിന്‍റെ ‘J’Accuse/An Officer and a Spy’ എന്ന ചിത്രം 12 അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ‘ആള്‍കൂട്ട കൊല’-ക്ക് സാധ്യതയുള്ളതിനാല്‍ താൻ സിസാർ‌‌‌‌ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പോളാൻസ്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1977-ല്‍ യു.എസില്‍ വെച്ച് നടന്ന സംഭവത്തിലാണ് റോമൻ പോളാൻസ്കിക്ക് എതിരായ പ്രധാന കേസിന് കാരണം. കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് രാജ്യംവിട്ട അദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. പൊളാൻ‌സ്കിക്കെതിരെ ബലാത്സംഗ ആരോപണമുയർത്തി അടുത്തിടെ മറ്റൊരു സ്ത്രീയും രംഗത്തെത്തിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.

അതേസമയം, വിവാദ സംവിധായകനെ ആദരിക്കുന്നതിനെതിരെ നൂറിലധികം ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.വേദിക്ക് പുറത്ത് തടിച്ചു കൂടിയവര്‍ പോളാൻസ്കിക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി തിരഞ്ഞപ്പോഴാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്. അതേസമയം, പോളാൻസ്കിയുടെ സിനിമയ്ക്ക് ലഭിച്ച മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ‘തികഞ്ഞ പുരുഷപക്ഷത്ത് നിന്ന് കഥപറഞ്ഞ ചിത്രത്തിനല്ല, പോളാൻസ്കിക്കാണ് ജൂറി അവാര്‍ഡ് നല്‍കിയതെന്ന്’ എഴുത്തുകാരനും കോളമിസ്റ്റുമായ കരോലിൻ ഫൊറെസ്റ്റ് പറഞ്ഞു. വിവാദമായ സംവിധായകന് സിസാർ നൽകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഡൽഹി കലാപത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന ആരോപണവുമായി ബ്രിട്ടീഷ് ദേശീയ മാധ്യമം ദി ഗാർഡിയന്റെ എഡിറ്റോറിയൽ. മോദിയാണ് ഈ തീ കത്തിച്ചത് എന്ന തലക്കെട്ടോടെയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്വോഭാവികമായി ഉണ്ടായ കലാപം അല്ല എന്നും ബി ജെ പി നേതാക്കളാണ് ഇതിന്റെ പൂർണ ഉത്തരവാദികൾ എന്നും ഈ അന്താരാഷ്ട്ര മാധ്യമം കുറ്റപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കിടയിൽ ഡെൽഹിയിൽ ഉണ്ടായ ഈ ആക്രമണ സംഭവങ്ങളും, വെറുപ്പിന്റെ സ്ഫോടനവും..മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു പൊട്ടിത്തെറിയയായോ സമുദായങ്ങൾ തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വിദ്വെഷത്തിൻ്റെ പ്രതിഫലനമായോ കാണാനാവില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വളർത്തി വലുതാക്കിയ വിദ്വെഷത്തിൻ്റെയും വെറുപ്പിൻ്റെൻ്റെയും ഫലമാണ് ഈ കലാപം.ഇത്രയും കാലം ഇന്ത്യയുടെ അടിസ്ഥാനമായിരുന്ന സഹിഷ്ണുതയിൽ നിന്നും സമത്വത്തിൽ നിന്നും അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കും ഉള്ള യാത്രയുടെ തുടക്കമാണ് ഈ സംഭവം.

നരേന്ദ്ര മോദിയുടെ തീർത്തും അന്യായമായ പൗരത്വ നിയമം, ഇന്ത്യ ഭരിക്കുന്ന ബി ജെ പി ഡൽഹി തിരഞ്ഞെടുപ്പിൽ നടത്തിയ വിദ്വെഷ പ്രസംഗങ്ങൾ, ഷാഹീൻബാഗിൽ പ്രതിക്ഷേധിക്കുന്ന സ്ത്രീകളെ അക്രമാസക്തമായി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കപിൽ മിശ്രയെ പോലുള്ള ബി ജെ പി നേതാക്കൾ നടത്തിയ പ്രകോപനപരമായ ആഹ്വാനങ്ങൾ എന്നിവ ഒക്കെയാണ് ഈ അക്രമ സംഭവത്തിന് കാരണമായത്. ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പ്രതിരോധം പോലും തീർക്കാൻ കഴിയാത്ത ഇസ്ലാമിക സമൂഹം ആയിരുന്നു. പോലീസ്, അക്രമികൾക്കൊപ്പം ആയിരുന്നു എന്നും, അവരും ദേശീയത മുദ്രാവാക്യം മുഴക്കി വകതിരിവില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബി ജെ പി നേതാക്കൾ ചതിയന്മാരെ വെടി വയ്ക്കുക എന്ന് ആക്രോശിക്കുന്നതിൻ്റെയും ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെയും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്, ഭീകരമാണെങ്കിലും ഇതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നും മാധ്യമം പറയുന്നു.ദുർബലമായ മതന്യുനപക്ഷങ്ങളെ വേട്ടയാടി ഹിന്ദു ദേശീയ വാദം ഉയർത്തിയാണ് ബിജെ പി ഇന്ത്യയിൽ അധികാരം പിടിച്ചത്.

ഡൽഹി പോലീസിന്റെ അനാസ്ഥ ചൂണ്ടി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ ഉള്ളവർ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് തീർത്തും ന്യായമായ കാര്യമാണ്.മോദിയുടെ അടുത്ത ആളായ ഇന്ത്യൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലീങ്ങളെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളോട് ഉപമിച്ച ആളാണ്. കലാപം പൊട്ടി പുറപ്പെട്ട് ഏറെ നേരം കഴിഞ്ഞു സമാധാനം പുലർത്തണം എന്ന് മോദി നടത്തിയ ആഹ്വാനം ഒട്ടും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബ്രിട്ടീഷ് മാധ്യമം കുറ്റപ്പെടുത്തുന്നു.വിഭജനം ആളിക്കത്തിക്കുന്ന മോദിയുടെ നയത്തിന് ഈ ആഹ്വാനം ഒരിക്കലും പരിഹാരമാകില്ല. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ മോദിക്ക് അമേരിക്ക വിസ നിരോധിച്ചതും അവർ ചൂണ്ടി കാട്ടുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ചതാണ് മോദി തന്റെ അജണ്ടകൾ നടപ്പിലാക്കാൻ ഇറങ്ങിയതിന് കാരണം, ഇത്യയിലെ ഏക മുസ്‌ലിം സംസ്ഥാനമായ കശ്‍മീരിനെ ഈ സർക്കാർ വേട്ടയാടുന്നതിനും കാരണം മോദിയുടെ ഇസ്ലാമിക വിരുദ്ധ അജണ്ടകൾ തന്നെയാണ്. ഈ നിയമനിര്മാണങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ മെല്ലപ്പോക്കിലും അവർ ആശങ്ക പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയെയും ഇപ്പോളത്തെ ഇന്ത്യൻ ഭരണ കൂടത്തെയും എങ്ങനെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ബ്രിട്ടീഷ് മാധ്യമത്തിൻ്റെ ഈ കണ്ടെത്തൽ.

കൊല്ലം: കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തംവെയ്ക്കുന്ന ദേവനന്ദയുടെ അവസാനത്തെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫെബ്രുവരി 26 നായിരുന്നു പരിപാടി. ഇടത്തു നിന്നും ആദ്യം നിൽക്കുന്നതാണ് ദേവനന്ദ.

ദിവസങ്ങൾ കൊണ്ടു പഠിച്ച സംഘനൃത്തം അവതരിപ്പിച്ചു സ്കൂളിന്റെ മുഴുവൻ കയ്യടി വാങ്ങി മണിക്കൂറുകൾക്കുള്ളിലാണു ദേവനന്ദയെ കാണാതായത്. 26നായിരുന്നു സ്കൂളിലെ വാർഷികം. ഒന്നാം ക്ലാസിലെ 9 പെൺകുട്ടികൾ ചേർന്ന് അവതരിപ്പിച്ച സംഘനൃത്തത്തിൽ ശ്രീകൃഷ്ണന്റെ ഗോപികമാരിലൊരാളായിരുന്നു ദേവനന്ദ. കൂട്ടത്തിൽ ഉയരം കൂടുതലുള്ള ദേവനന്ദയാണു നൃത്തത്തിൽ തിളങ്ങിയതെന്ന് അധ്യാപകർ ഓർക്കുന്നു.

കൊല്ലം: ചേതനയറ്റ ദേവന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ടു നിന്നവർക്ക് കണ്ണീരടക്കാനായിരുന്നില്ല. ”എന്‍റെ പൊന്നേ”, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചു. രണ്ട് ദിവസം ആറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടമടക്കം നടത്തിയതിനാൽ, കുഞ്ഞിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചിരുന്നില്ല.

”ഒന്ന് തൊട്ടോട്ടെ”, എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അവസനാമായി കാണാൻ ദേവനന്ദയുടെ കൂട്ടുകാരികളും എത്തി. നിറഞ്ഞ കണ്ണുകളും കയ്യിൽ ഒരുപിടി റോസാപ്പൂക്കളുമായി അവർ പ്രിയകൂട്ടുകാരിക്ക് അന്ത്യയാത്ര പറയാനെത്തി, നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമൺ ഇളവൂരിലെ വീട്ടിലെത്തി.

അമ്മമാർ വിതുമ്പിക്കൊണ്ടാണ് കുഞ്ഞിനെ കടന്ന് പോയത്. ഒരു നാട് മുഴുവൻ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്‍റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.

കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് അച്ഛൻ പ്രദീപ് ഇന്ന് രാവിലെയാണ് വിദേശത്ത് നിന്നെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസറിയിച്ചപ്പോൾ, എത്രയും പെട്ടെന്ന് ടിക്കറ്റെടുത്ത് പ്രദീപ് നാട്ടിലേക്ക് വരികയായിരുന്നു. കേരളം മുഴുവൻ കുഞ്ഞുദേവനന്ദയ്ക്കായി തെര‌ച്ചിലുമായി കൈ കോർത്തപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു പ്രദീപും ധന്യയും ഒരു നാട് മുഴുവനും. ഇന്ന് രാവിലെയോടെ ആ പ്രതീക്ഷ വിഫലമായി.

ഉത്തരകൊറിയായില്‍ കിങ് ജോങ് ഉന്‍ അധികാരത്തിലെത്തിയതോടെ പല അനീതികളും നടക്കുന്നു. ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത തലവനായിട്ടാണ് ഇന്ത്യയടക്കം വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ക്രൂരമായ പ്രവൃത്തിയാണ് നടന്നിരിക്കുന്നത്. ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

കിങ് ജോങ് ഉന്നിന്റെ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ആദ്യം കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് വിവരം.

അതെസമയം രോഗിയുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് തുടര്‍ച്ചയായി ഉത്തര കൊറിയ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ചാക്കോച്ചന്‍ ഷൂട്ടിങ്ങിനായി വിദേശത്താണുള്ളത്. മറ്റൊരു ദിവസത്തേക്ക് വിസ്താരം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്.

മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദുപണിക്കര്‍, സംയുക്ത വര്‍മ, സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. റിമി ടോമി, മുകേഷ് അടക്കമുളളവരെ ഇനി സാക്ഷി വിസ്താരം നടത്താനുണ്ട്.

പോളണ്ടിലെ ഈ പള്ളി ഒരുപക്ഷേ ഇതുവരെ നമ്മള്‍ കേട്ടിട്ടും, കണ്ടിട്ടും ഇല്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒന്നാണ്. കാരണം ഈ പള്ളിയുടെ അള്‍ത്താരയും ചുവരുകളും മറ്റും ഉണ്ടാക്കിയിട്ടുള്ളത് സിമന്റും, മരവും, കല്ലുമൊന്നും കൊണ്ടല്ല. മറിച്ച് മനുഷ്യരുടെ തലയോട്ടിയും, അസ്ഥികളും കൊണ്ടാണ്. ഒന്നും രണ്ടുമല്ല ആയിരകണക്കിന് അസ്ഥികളും, തലയോട്ടികളുമാണ് അവിടത്തെ ചുവരുകളിലും, തൂണുകളിലും പതിച്ച് വച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു, അല്ലെ? ഒരു പള്ളിയില്‍ നമ്മള്‍ ഒട്ടും കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാണ് ഇത്. ആരാണ് ഈ പള്ളി പണിതത്? എന്തിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തത് എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഇത് കാണുന്ന ആരുടേയും മനസ്സില്‍ തോന്നാം.

സ്‌കള്‍ ചാപ്പല്‍ എന്നറിയപ്പെടുന്ന ഈ പള്ളി പണിതത് ടോമാ സെക് എന്ന പുരോഹിതനാണ്. 1776-ല്‍, അമേരിക്ക ഇംഗ്ലണ്ടില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍, അമേരിക്കന്‍ വിപ്ലവത്തിലും, പ്ലഗ്ഗ്, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ മൂലവും മൃതദേഹങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പുരോഹിതന്‍പള്ളി പണിയാന്‍ പദ്ധതി ഇട്ടത്. തികച്ചും വ്യത്യസ്തമായിരിക്കണം തന്റെ പള്ളി എന്ന് നിശ്ചയിച്ച പുരോഹിതന്‍ അത് അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു.

ചെക്ക് പുരോഹിതനും, ശവകുഴിയെടുക്കുന്ന ടോമാസെക്കും ജെ. ലാംഗറും ചേര്‍ന്ന് 1776 മുതല്‍ 1794 വരെ 18 വര്‍ഷമെടുത്തു അടക്കിയ ശവശരീരങ്ങള്‍ മുഴുവന്‍ പുറത്തെടുത്തു. അങ്ങനെ 24,000 ത്തോളം മനുഷ്യ അസ്ഥികൂടങ്ങള്‍ ശേഖരിക്കാനും വൃത്തിയാക്കാനും ക്രമീകരിക്കാനും അവര്‍ക്കായി. ഭൂരിഭാഗം അസ്ഥികൂടങ്ങളും പള്ളിയുടെ അടിയില്‍ 16 അടി ആഴത്തിലുള്ള ഒരു നിലവറ ഉണ്ടാക്കാനായി നീക്കിവച്ചപ്പോള്‍, ബാക്കിയുള്ളവ ടോമാസെക് പ്രദര്‍ശിപ്പിച്ചു. 3000 ആളുകളുടെ തലയോട്ടികളും, അസ്ഥികളും ഉപയോഗിച്ചാണ് ചുവരുകളും, മച്ചും അലങ്കരിച്ചിട്ടുള്ളത്. തന്റെ കലാസൃഷ്ടിയില്‍ അതീവ സന്തുഷ്ടനായ അദ്ദേഹം അതിനെ ‘നിശ്ശബ്തതയുടെ സങ്കേതം’ എന്ന് വിളിച്ചു. സെഡ്ലെക് ഒസ്സുറി എന്നും ഇതിന് പേരുണ്ട്.

ആ കാലഘത്തില്‍ ശവശരീരങ്ങള്‍ കണ്ടെത്താന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. മുപ്പതുവര്‍ഷത്തെ യുദ്ധം, പിന്നാലെ വന്ന ഏഴുവര്‍ഷത്തെ യുദ്ധം, കത്തോലിക്കാ, ഹുസൈറ്റ്, പ്രൊട്ടസ്റ്റന്റ്, ചെക്ക്, ജര്‍മന്‍കാര്‍ എന്നിവര്‍ തമ്മില്‍ അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായ നിരവധി ഏറ്റുമുട്ടലുകള്‍, പതിവായി നൂറുകണക്കിന് ആളുകളെ കൊന്ന കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ എന്നിവ ആ പ്രദേശത്തെ ഒരുശവപ്പറമ്പാക്കി മാറ്റി. നായ്ക്കള്‍ എല്ലുകള്‍ കുഴിക്കാന്‍ പോയ സ്ഥലങ്ങള്‍ കണ്ടാണ് ടോമാസെക് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്.

ദൈവത്തിന് കുര്‍ബാന അര്‍പ്പിക്കേണ്ട അള്‍ത്താരയില്‍ ടാര്‍ട്ടാര്‍ യോദ്ധാവിന്റെ തലയോട്ടിയും, സെര്‍മ മേയറുടെയും ഭാര്യയുടെയും തലയോട്ടിയും സൂക്ഷിച്ചിരിക്കുന്നു. ഇതിന് പുറമെ ബുള്ളറ്റ് ദ്വാരങ്ങളുള്ള തലയോട്ടികള്‍, സിഫിലിസ് മൂലം അഴുകിയ തലയോട്ടി, ഒരു ഭീമന്റെ തലയോട്ടി എന്തിനേറെ ഇത് പണിയാന്‍ മുന്‍കൈയെടുത്ത പുരോഹിതന്റെ തലയോട്ടി വരെ അതിലുണ്ട്. യുദ്ധത്തിലും രോഗത്തിലും മരിച്ച ആളുകള്‍ക്ക് ഒരു സ്മാരകമായ ഈ ചാപ്പല്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഇവിടെ വരുന്നത്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്നു. സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സ്, ന​ടി സം​യു​ക്ത വ​ർ​മ എ​ന്നി​വ​ർ കൊ​ച്ചി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. സി​ബി​ഐ കോ​ട​തി​യി​ൽ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് വി​സ്താ​രം ന​ട​ക്കു​ന്ന​ത്. ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ കേ​ര​ള​ത്തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​സ്താ​രം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​റി​ന്‍റെ വി​സ്താ​ര​വും അ​ടു​ത്ത ദി​വ​സം ന​ട​ക്കും.Image result for samyukatha varma geethu mohandas in court

 

കേ​സി​ൽ ന​ടി മ​ഞ്ജു വാ​ര്യ​രെ വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ കോ​ട​തി​യി​ൽ എ​ത്തി​യ മ​ഞ്ജു പ്രോ​സി​ക്യൂ​ട്ട​റു​ടെ മു​റി​യി​ൽ എ​ത്തി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. അ​തി​നു ശേ​ഷ​മാ​യി​രു​ന്നു ജ​ഡ്ജി ഹ​ണി വ​ർ​ഗീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ര​ഹ​സ്യ വി​ചാ​ര​ണ​യാ​ണ് ന​ട​ക്കു​ന്ന​ത്. വാ​ദി​യു​ടെ താ​ൽ​പ്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്. അ​തു​കൊ​ണ്ട് ത​ന്നെ മ​ഞ്ജു​വി​ന്‍റെ ഈ ​മൊ​ഴി​യും ര​ഹ​സ്യ​മാ​യി തു​ട​രും.  ദി​ലീ​പ്‌ അ​ട​ക്കം പ്ര​തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ണ് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം ന​ട​ക്കു​ന്ന​ത്. സി​ദ്ദി​ഖും ബി​ന്ദു പ​ണി​ക്ക​രും ഇ​ന്ന​ലെ സാ​ക്ഷി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

അ​യ​ര്‍​ക്കു​ന്നം പു​ന്ന​ത്ര ക​മ്പ​നി​ക്ക​ട​വി​ൽ കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​ർ മ​ണ്ണി​ടി​ഞ്ഞു വീ​ണ് മ​രി​ച്ചു. പു​ന്ന​ത്ര സ്വ​ദേ​ശി​ക​ളാ​യ ജോ​യ്(49), സാ​ജു(44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ണ​റി​ന്‍റെ റിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.   വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​ണ്ണി​ന് ബ​ല​ക്കു​റ​വാ​യ​തി​നാ​ല്‍ ബ​ലം വ​രു​ത്തു​ന്ന​തി​നാ​യാ​ണ് കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്കി​യ​ത്. ഇ​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.   ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയുടെ ക്രിക്കറ്റ് കരിയറിനു തിരശീല വീഴുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ധോണി ഉചിതമായ തീരുമാനമെടുക്കണമെന്ന് മുതിർന്ന ഇന്ത്യൻ താരങ്ങളടക്കം നേരത്തെ വ്യക്‌തമാക്കിയതാണ്. ഇപ്പോൾ ഇതാ ധോണിയുടെ ക്രിക്കറ്റ് കരിയർ അവസാന ലാപ്പിലാണെന്ന് പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരവും മുൻ ഇന്ത്യൻ നായകനുമായ കപിൽ ദേവ്.

ധോണിയുടെ കരിയർ അവസാന പാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കപിൽ പറഞ്ഞു. ടി 20 ലോകകപ്പോടെ ധോണിയുടെ കരിയറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കപിൽ ദേവ് പറയുന്നത്. നോയ്‌ഡയിൽ നടന്ന എച്ച്‌സിഎൽ ഗ്രാൻഡ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭാവി താരങ്ങൾക്കുവേണ്ടിയാണ് ഐപിഎൽ. ധോണി ഐപിഎല്ലിൽ കളിക്കുന്നതിൽ അതിശയമൊന്നും തോന്നുന്നില്ല. ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകണമെങ്കിൽ ധോണി കുറച്ചു കളികൾ നിർബന്ധമായും കളിക്കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ധോണിയെ ടി 20 സ്‌ക്വാഡിൽ ചേർക്കേണ്ടത്,” കപിൽ ദേവ് പറഞ്ഞു.

“ധോണിയുടെ ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹം ടി 20 ലോകകപ്പ് കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ അതെല്ലാം ക്രിക്കറ്റ് മാനേജ്‌മെന്റ് തീരുമാനിക്കണമെന്നാണ് എന്റെ നിലപാട്. ധോണി ഐപിഎല്ലിൽ കളിക്കുന്നതല്ല വലിയ കാര്യം. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന താരങ്ങൾ ഐപിഎല്ലിൽ നിന്നു ഉയർന്നുവരുന്നതാണ് കാര്യം. കുറേ നാളായി ധോണി ടീമിനുവേണ്ടി കളിക്കുന്നില്ല. ഇന്ത്യൻ ടീമിൽ തുടർച്ചയായി കുറച്ചു കളികൾ അദ്ദേഹം കളിക്കണമെന്നാണ് അഭിപ്രായം. അതിനുശേഷമായിരിക്കണം ടി 20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടത്. ക്രിക്കറ്റ് കരിയറിൽ അവസാന കാലത്തിലൂടെയാണ് ധോണി ഇപ്പോൾ കടന്നുപോകുന്നത്.” കപിൽ ദേവ് പറഞ്ഞു.

Copyright © . All rights reserved