Latest News

​ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച്ച കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിലിന്റെ (44)മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നുഇന്നലെ വൈകുനേരത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. ​വിദ്യാർഥികളായ ​റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

അതേസമയം, ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കൾ അറീച്ചു.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച​യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു. ഇതിന് പുറമേ രണ്ട് ഇന്ത്യക്കാർ കൂടി മരണപെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.ജർഖഡിൽ നിന്നുള്ള ആരിഫ് അസിസ് മുഹമ്മദ്‌ ഹുസൈൻ, ആന്ധ്രായിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവർ മരണപെട്ടതായി അറിയുന്നു.

ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ “നിറവ്” ഷോർട്ട് ഫിലിം റിലീസ് ചെയ്തു.
നന്മ വറ്റാത്ത ഒരു സമൂഹത്തെ എന്നും നിലനിർത്തുവാൻ കഴിയണം, ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസം നൽകിയ സന്തോഷം ജീവിതത്തെ ധന്യമാക്കും എന്നത് തീർച്ചയാണ്. സമൂഹത്തിൽ കൊച്ച് കൊച്ച് നന്മകൾ ചെയ്യുബോൾ കിട്ടുന്ന സന്തോഷം എത്ര വില കൊടുത്താലും കിട്ടില്ല എന്ന സന്ദേശം വളരെ മനോഹരമായി അവതരിപ്പിക്കാൻ അതിൽ അഭിനയിച്ച എല്ലാവർക്കും സാധിച്ചു.

ഷിജോ സെബാസ്റ്റ്യൻ രചനയും സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയം കൊണ്ട് സമൂഹത്തിൽ നല്ല സന്ദേശം നൽകിയത്. ബിജു തോമസ്, ജിയോ വാഴപ്പിള്ളി, ബിജി ബിജു, സീന ബോസ്‌കോ, ശില്പ തോമസ് എന്നിവരാണ്. സെഹിയോൻ ഹോളി പിൽഗ്രിം ചാനലിൽ റിലീസ് ചെയ്ത ഷോർട്ട് മൂവി നല്ല പ്രതികരണമാണ് ഇതിനോടകം നേടാൻ സാധിച്ചത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈയിടെ ഏകദേശം 70 വയസിനു മുകളിൽ പ്രായമുള്ള ഒരു ബ്രിട്ടീഷ് കപ്പിൾസ് ഹോസ്പിറ്റലിൽ വന്നു . ഹസ്ബന്റിന്റെ പെട്ടെന്നുള്ള രോഗാവസ്ഥയും ഇനി ഒരു രക്ഷപെടൽ ഇല്ല മണിക്കൂറുകൾ മാത്രമേ ജീവൻ നിലനിൽക്കൂ എന്ന അറിയിപ്പും ആ സ്ത്രീയെ വല്ലാതെ അലട്ടി .

ഇതറിഞ്ഞ ആ സ്ത്രീ എന്ത് ചെയ്യണമെന്നറിയാതെ ആ റൂം മുഴുവൻ വെപ്രാളത്താൽ പരതി നടന്നു…..

അബോധവസ്ഥയിൽ കിടക്കുന്ന തന്റെ കെട്ടിയവന് ഇഷ്ടമുള്ള പാട്ട് ചെവിയിൽ വെച്ചുകൊടുക്കുന്നു…..
തുടരെ തുടരെ I LOVE YOU എന്ന് പറഞ്ഞു നെറ്റിയിൽ ഉമ്മ കൊടുക്കുന്നു ….
അങ്ങനെ അങ്ങനെ ആകെപ്പാടെ വെപ്രാളം .

ഇങ്ങനുള്ള സ്നേഹപ്രകടനങ്ങൾ ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും, ഈ സ്ത്രീയുടെ സ്നേഹം എന്തോ എന്നെ വല്ലാതെ ഇമോഷണലി കൊത്തിവലിച്ചു . ഞാൻ ചോദിച്ചു നിങ്ങൾ മാര്യേജ് കഴിഞ്ഞു എത്ര വർഷമായി ?

അവർക്ക് 19 വയസുള്ളപ്പോൾ കല്യാണം കഴിഞ്ഞതാണ് . ഇപ്പോൾ ഏദേശം 54 വർഷമായി കല്യാണം കഴിഞ്ഞിട്ട് . ഇന്നും ഒരുതരി പോലും സ്നേഹത്തിന് കുറവ് വന്നിട്ടില്ല …
അവർ തമ്മിൽ ഇഷ്ടമായ ആ ദിവസം തന്റെ ഹസ്ബൻഡ് തനിക്കായി വച്ചു തന്ന പാട്ടാണ് ഇപ്പോൾ ആ സ്ത്രീ തന്റെ കെട്ടിയോന്റെ ചെവിയിൽ വച്ച് കൊടുത്തത് …

ആ സ്ത്രീ തുടർന്നു, തന്റെ പ്രിയതമനു സ്‌ട്രോക് വരുന്നതിന് തൊട്ടു മുമ്പ് ഗാർഡനിൽ അവർ തമ്മിൽ സംസാരിച്ചും ചിരിച്ചും ഇരിക്കുകയായിരുന്നു ….
You smells so nice എന്ന് പറഞ്ഞു , മുടിയിഴകളിൽ തലോടി ….
ഞങ്ങൾ രണ്ടുപേരും ഒരേ കപ്പിൽ ചായ കുടിച്ചു …
നെയിൽ പോളിഷ് ഇട്ടു തന്നു ….
അങ്ങനെ അങ്ങനെ തന്റെ പ്രിയതമനെ കുറിച്ച് ഈ പ്രായത്തിലും ഇടമുറിവില്ലാതെ പറയാൻ അവർക്കേറെ വിഷയങ്ങൾ ഉണ്ടായിരുന്നു ….
അതെ സ്ത്രീകൾ എന്നും ഇങ്ങനെ തുറന്നുള്ള സ്നേഹപ്രകടനങ്ങൾ ആഗ്രഹിക്കുന്നവരാണ് …

ഇതൊക്കെ ഇവിടെ പറയാൻ കാരണം ഈയിടെയാണ് ഒരു സാധു മനുഷ്യൻ തന്റെ കെട്ടിയോളുടെ പരപുരുഷ ബന്ധത്തെ മനസിലാക്കിയതിനെ തുടർന്ന് ആത്‌മഹത്യ ചെയ്തത് .  ആത്മഹത്യ ചെയ്ത ആ മനുഷ്യന്റെ ടോക്സിക്ക് പേഴ്‌സണാലിറ്റി ആരും പറയാതെ തന്നെ ആ വീഡിയോയിൽ വളരെ വ്യക്തമാണ് ….

നമുക്ക് പുറമെ സൂപ്പർ എന്ന് തോന്നുന്ന പല ബന്ധങ്ങളും ഇന്ന് എന്ത് കൊണ്ടായിരിക്കും വേറൊരു ബന്ധത്തിൽ ആകൃഷ്ടരാകുന്നത് ? അതും പ്രത്യേകിച്ചു സ്ത്രീകൾ …

നമ്മൾ സ്നേഹിക്കുന്ന ഒരാളാൽ വഞ്ചിക്കപ്പെടുന്നത് അത് സഹിക്കാൻ വളരെ പാടു തന്നെയാണ് . ആ വികാരം നമ്മെ വൈകാരികമായി വല്ലാതെ തകർക്കുകയും മാനസികമായി അസ്വസ്ഥരാക്കുകയും ചെയ്യും .

Generally, when our heart is broken by a cheating partner, we bleed emotionally…

പക്ഷെ അവളെ കുറ്റക്കാരി ആക്കുന്നതിന് മുമ്പ് അവളെയും അവളുടെ സാഹചര്യത്തെയും മനസിലാക്കാൻ എത്രപേർ ശ്രമിച്ചിട്ടുണ്ട് …

അവൾ സ്വപ്നം കണ്ടിരുന്ന ഒരുജീവിതത്തിന്റെ ഒരു ഏണിപ്പടിയിൽ നിന്ന് എത്ര വേഗമായിരിക്കുമവൾ അവൾ പോലുമറിയാതെ താഴെ വീണിട്ടുണ്ടാകുക?

നേരത്തെ ഉണരുക, പാത്രങ്ങൾ വൃത്തിയാക്കുക, ഭക്ഷണം ഉണ്ടാക്കുക , വീട് വൃത്തിയാക്കുക, ജോലിക്ക് പോവുക, സാധനങ്ങൾ വാങ്ങുക,അത്താഴം പാകം ചെയ്യുക, എന്നിങ്ങനെ ക്രമം തെറ്റാതെയുള്ളൊരു തുടർ സ്റ്റോറിയിലേക്ക് പോയി എത്ര സ്ത്രീകളാണ് സാധാരണ ജീവിതത്തിൽ കുടുങ്ങി മരിക്കുന്നത്?

മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ കാലത്തു സ്ത്രീകളും പുരുഷന്മാരും ഏകദേശം ഒരേ നിരക്കിൽ പരസ്പരം ചീറ്റ്‌ ചെയ്യുന്നുണ്ട് എന്നിരുന്നാലും സ്ത്രീകൾ വഞ്ചിക്കുന്നതിന്റെ കാരണങ്ങൾ പുരുഷന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് . …

എന്തിനാണ് സ്ത്രീകൾ ചതിക്കുന്നത്?

പുരുഷന്മാരുടെ വഞ്ചനയ്ക്ക് കാരണം അവരുടെ ലൈംഗികാഭിലാഷങ്ങളാണ്ണെങ്കിൽ സ്ത്രീകൾക്ക് അവരെ കേൾക്കാനുള്ളൊരു മനസാണ് വേണ്ടത് . ഒരുവൾ കാമുകി ആയിരിക്കുമ്പോഴുള്ള അതെ ശ്രദ്ധയും പരിഗണനയും എന്നും സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട് .

അല്ലാത്ത പക്ഷം വിരസത ഒഴിവാക്കാൻ ചില സ്ത്രീകൾ ചതിക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെട്ടതായി തോന്നുന്നതിനാൽ മറ്റു ചിലർ ചതിക്കുന്നു ,പ്രതികാരം, വിരസത, ലൈംഗിക പുതുമയുടെ ആവേശം, വൈകാരിക ശൂന്യത നികത്തൽ ഇവയൊക്കെ സ്ത്രീകളുടെ അകൽച്ചക്ക് കാരണമാകുന്നു …..

എന്നിരുന്നാലും ഒരു സ്ത്രീയും അവളുടെ കൊട്ടാരം ഒരു രാത്രികൊണ്ട് തീവെച്ചു തകർക്കുന്നില്ല … മറിച്ചു അവൾ വർഷങ്ങൾക്കും ചിലപ്പോൾ പതിറ്റാണ്ടുകൾക്കും ശേഷം ദാമ്പത്യ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിച്ചു തോറ്റു സുല്ലിട്ടവൾ ആയിരിക്കാം ….

കാരണം സ്ത്രീകൾ അവർ പലപ്പോഴും ഒത്തിരി സംസാരിക്കാൻ, ഒരുമിച്ചിരുന്ന് ഒന്ന് പൊട്ടി ചിരിക്കാൻ, ഒരു സിനിമാ കാണാൻ, ഒരു പെഗ്ഗടിക്കാൻ, കിടപ്പറയിൽ അല്ലാത്ത ഒരു തലോടൽ അനുഭവിക്കാൻ , സമൂഹത്തിൽ ഒന്ന് കൈകോർത്തു നടക്കാൻ , സ്നേഹമാർന്ന ഒരു നോട്ടം ലഭിക്കാൻ അങ്ങനൊക്കെ ആഗ്രഹിക്കുന്നവരാണ് ,
അവർക്കും പലതരത്തിലുള്ള ലൈംഗിക വൈവിധ്യത്തോടുള്ള ആഗ്രഹങ്ങൾ ഉണ്ടാകാം …

ഇങ്ങനല്ലാത്ത ഇടങ്ങളിൽ നിന്നവൾ പതിയെ തെന്നി മാറും . കാരണം ഇന്നത്തെ കാലത്തു ഒരു സ്ത്രീ ഒരിക്കലും തന്റെ കണ്ണീർ കഥകൾ ഒരടുപ്പിന്റെ ചോട്ടിലിട്ടു ചുട്ടു കളയുന്നില്ല ….

പഴയ തലമുറ പോലെ തന്റെ ആഗ്രഹങ്ങളെയൊക്കെ ഉള്ളിലൊതുക്കി പതിയെ വിഷാദത്തിലേക്ക് പോയി ഒരു മനോരോഗി എന്ന ടൈറ്റിലും നേടി ഒരു മൂലക്ക് കുത്തിയിരിക്കുന്നവൾ അല്ല ഇന്നത്തെ സ്ത്രീകൾ …

മറിച്ചു തന്നെ ഒരു പരിധിയിലേറെ നിയന്ത്രിക്കുകയോ ഞെരുക്കുകയോ വൈകാരികമായി അകറ്റി നിർത്തുകയോ ചെയ്യുന്നിടങ്ങളിൽ നിന്നും കുതറി മാറി രക്ഷപെടുന്നവളാണ് ഇന്നത്തെ സ്ത്രീ ….

അപ്പോൾ പറഞ്ഞു വന്നത് ബന്ധങ്ങൾ എന്നും ഒരേ പോലെ നിലനിൽക്കണമെങ്കിൽ ഒരു ചെടി സംരക്ഷിക്കുന്നത് പോലെ, അതിനെന്നും വേണ്ടത്ര കരുതലും സംരക്ഷണവും പരസ്പരം ആവശ്യമാണ്…
അല്ലാത്തതെല്ലാം വേഗം കരിഞ്ഞുണങ്ങി പോകും ….

ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. തൃശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മൈസൂരുവിൽ മരണപ്പെട്ടിരിക്കുന്നത്. സബീനയുടെ ശരീരത്തിൽ ആകെ മുറിപ്പാടുകൾ ഉണ്ട്.

കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെ യുവാവ് കൊലപ്പെടുത്തിയതാകാമെന്നാണ്‌ പൊലീസ് സംശയിക്കുന്നത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സുഹൃത്തിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.

ഭാര്യയുടെ മറ്റൊരു ബന്ധത്തെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ നിരൂപകയും ആയ ഡോ. അനുജ ജോസഫ്. ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട് അനുജ പറയുന്നു.

ഡോ. അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട്. മരണം കൊണ്ടു പരിഹരിക്കാൻ കഴിയുമോ എല്ലാ വേദനയും എന്ന ചോദ്യത്തിന് No എന്നാണ് ഇന്നുമെന്റെ മറുപടി. അങ്ങനെ ആണേൽ ഇന്നു പലരും ഈ ലോകത്തിൽ നിന്നു മൺമറഞ്ഞു പോയേനെ. വിവാഹബന്ധത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ എന്തിനു ഇതു പോലെ ഒരാളുടെ ജീവനെടുക്കാൻ വരെ കാത്തു നിൽക്കുന്നു.

ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം,എല്ലാം കൂടെ ഒരുമിച്ചു കൊണ്ടു പോകാമെന്ന ഒരുത്തിയുടെ വ്യാമോഹത്തിൽ പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം. പ്രിയ സഹോദരാ, നിങ്ങളുടെ കണ്ണുനീർ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും. എന്നിട്ടും നിങ്ങളെ മനസിലാക്കാതെ പോയവൾക്ക് കാലം ചിലത് കരുതിയിട്ടുണ്ട്.

നിങ്ങളുടെ കുഞ്ഞിനെ ഓർത്തു വേദന മാത്രം. അവൾക്കു ഒരു നല്ല അപ്പന്റെ സ്നേഹം നിങ്ങൾ നഷ്‌ടപ്പെടുത്തിയതോർത്തു. ആത്മഹത്യ ഒന്നിന്റെയും അവസാന വാക്കല്ല. ജീവിതത്തിൽ നിന്നു ഓടി ഒളിക്കുമ്പോഴും നിങ്ങൾക്ക് എന്തു സമാധാനം ലഭിക്കും. നിങ്ങളെ ചതിച്ചവർ ഈ ലോകത്തിൽ ജീവിതനാടകം തകർത്താടുമ്പോൾ!

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.ഇതോടെ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്.

ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് നയിച്ച സൂറത്ത് കോടതി വിധിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വായടപ്പിയ്ക്കാന്‍ കേസുകളിലൂടെ വലവിരിച്ച് ബി.ജെ.പി. ഇന്ത്യയൊട്ടാകെ നിലവില്‍ 16 കേസുകളാണ് വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ഉള്‍പ്പെടെയാണിത്.

ആര്‍.എസ്.എസിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാത്രം രാഹുലിനെതിരേ മൂന്നുകേസുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം അസമിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.മഹാരാഷ്ട്രയിലെ താനെയില്‍ 2014-ല്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെ ആര്‍.എസ്.എസാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്ന് രാഹുല്‍ പ്രസംഗിച്ചു. ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ കൊന്നു. ഇപ്പോഴവര്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തു’, രാഹുല്‍ പറഞ്ഞതിങ്ങനെ. ഇതിനെതിരേ ഭീവണ്ടിയിലെ ആര്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി രാജേഷ് മഹാദേവ് കുന്ദെ, ഭീവണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ നടക്കാനിരിക്കുകയാണ്.

2016-ല്‍ രാഹുലിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍, അസമില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ തന്നെ ആര്‍.എസ്.എസ്സുകാര്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചതിനാണിത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണ അന്തിമഘട്ടത്തിലാണ്.

2018-ല്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരേ നടത്തിയ പരാമര്‍ശത്തിലും മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ മറ്റൊരു കേസുണ്ട്. രണ്ട് കക്ഷികളും ഹാജരാകാത്തതിനാല്‍ ഇത് മാറ്റിവെച്ചിരിക്കുകയാണ്.

2018 ജൂണില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും വാദം തുടങ്ങാനിരിക്കുകയാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത്, അമിത് ഷായെ കൊലപാതകക്കേസിലെ ആരോപണവിധേയനായ ആള്‍ എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ കൃഷ്ണവദന്‍ സോമനാഥ് ബ്രഹ്‌മഭട്ട് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും നടപടി തുടരുന്നു.

കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്…? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും…’ എന്നായിരുന്നു 2019 ഏപ്രിൽ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമർശം. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എൽ.എ. പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സി.ഡി.യും പെൻഡ്രൈവും പരിശോധിച്ച കോടതി രാഹുൽഗാന്ധിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എച്ച്.എച്ച്. വർമയാണ് വിധി പ്രസ്താവിച്ചത്.

വാക്കാലോ രേഖാമൂലമോ ഉള്ള അപകീർത്തിപ്പെടുത്തൽ ക്രിമിനൽക്കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കുകയും 10,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.

മോദി എന്നപേരിൽ സമുദായമില്ലെന്നും പ്രസംഗത്തിൽ വിമർശിച്ചത് നരേന്ദ്രമോദിയെ ആയതിനാൽ അദ്ദേഹത്തിനേ പരാതിനൽകാൻ കഴുയൂവെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ മുഖ്യവാദം. പൂർണേഷ് മോദിയുടെ ആദ്യ ജാതിപ്പേര് ‘ഭൂട്ട്വാല’ എന്നാണെന്നും ചൂണ്ടിക്കാട്ടി. മോദിസർക്കാരിന്റെ അഴിമതികളെയാണ് പരാമർശിച്ചതെന്നും പ്രസംഗം മൊത്തത്തിൽ വിലയിരുത്തുകയാണ്‌ വേണ്ടതെന്നും ഇവർ പറഞ്ഞു.

എന്നാൽ, ‘മോധ്വാനിക് ഘഞ്ചി’ എന്ന സമുദായത്തിന്റെ വിളിപ്പേരാണ് ‘മോദി’യെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോലാർ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉൾപ്പെടെയുള്ളവർ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന പൂർണേഷ് മോദി ഇക്കുറിയും അതേ മണ്ഡലത്തിൽ വിജയിച്ചു.

പൂർണേഷിന്റെ അഭ്യർഥനയെത്തുടർന്ന് 2022 മാർച്ചിൽ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സി.ഡി.യുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാൽ, ലഭ്യമായ തെളിവുകളിൽ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സ്റ്റേ നീക്കി. കഴിഞ്ഞമാസം വിചാരണ പുനരാരംഭിച്ചു. മാർച്ച് 18-നാണ് വാദം പൂർത്തീകരിച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴും 2021 ഒക്ടോബറിൽ മൊഴിനൽകാനും രാഹുൽഗാന്ധി നേരിട്ടെത്തിയിരുന്നു.

ബോൺമൗത്ത് ∙ ബോൺമൗത്തിനെ സംഗീതമഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം വീണ്ടുമെത്തുന്നു. പത്താം വാർഷികത്തിന്റെ പകിട്ടുമായി ജൂൺ 10ന് ആണ് ഇത്തവണത്തെ പരിപാടികൾ. യുകെയിലെ സംഗീതപ്രേമികൾക്ക് അവസരമൊരുക്കാനായി 2012ൽ ആണ് മഴവിൽ സംഗീതത്തിന്റെ തുടക്കം. കുറഞ്ഞകാലംകൊണ്ട് പരിപാടി മലയാളി സമൂഹത്തിന്റെ ജീവിതതാളത്തിന്റെ ഭാഗമായി. യുകെയിലെ നൂറുകണക്കിനു പാട്ടുകാരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് പരിപാടിയിൽ നാദ വിസ്മയം തീർക്കുക.

കോവിഡ് മുടക്കിയ രണ്ടുവർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാള സമൂഹം മഴവിൽ സംഗീതത്തിന്റെ ഈണത്തിലേക്ക് തിരിച്ചെത്തുന്നത്. അനുഗ്രഹീത കലാകാരന്മാരായ അനീഷ് ജോർജും ഭാര്യ ടെസ്സുമാണ് പരിപാടിയുടെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ സജീവമായി പ്രവർത്തിക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പർ : അനീഷ് ജോർജ് (07915061105)

 

ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എഞ്ചിനീയര്‍ മരിച്ചു. എറണാകുളം ചളിക്കവട്ടത്ത് ഗുഡ് എര്‍ത്ത് ലെയിനില്‍ പുല്ലാട്ട് വീട്ടില്‍ താമസിക്കുന്ന എസ്. സുരേഷ് (59) ആണ് മരിച്ചത്. പാലാ സ്വദേശിയാണ്.

കോട്ടയ്ക്കലില്‍ സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തികൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ബിടെക് സിവില്‍ എഞ്ചിനീയറിംഗില്‍ റാങ്ക് ജേതാവായിരുന്നു. സംസ്ഥാനത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെയും പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാന്‍ സുരേഷിന് സാധിച്ചു.

അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എഞ്ചിനീയേഴ്‌സ് മുന്‍ അധ്യക്ഷന്‍, ഹാം റേഡിയോ ഗില്‍ഡ് ഡയറക്ടര്‍, ഭാരതീയ വിദ്യാഭവന്‍ കൊച്ചികേന്ദ്രം ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലാ പുലിയന്നൂര്‍ പുല്ലാട്ട് വീട്ടില്‍ എ ശങ്കരന്‍ നായരുടെയും, കെ ലീലാവതി അമ്മയുടെയും മകനാണ്. ഭാര്യ: സുശീല. മക്കള്‍: ഹരിശങ്കര്‍, ശ്രീലക്ഷ്മി. മരുമക്കള്‍: ഉമ, ഹേമന്ത്. സംസ്‌കാരം നാളെ രാവിലെ 11ന് പുലിയന്നൂര്‍ പുല്ലാട്ട് വീട്ടുവളപ്പില്‍.

മണിമല പഴയിടത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോടതി. പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുൺ ശശി. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്‌കരൻ നായർ (71) എന്നിവരെയാണ് കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.

പ്രതിക്ക് മേൽ ചുമത്തിയ ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ നാസർ നിരീക്ഷിച്ചു. അതേസമയം, ശിക്ഷാ വിധിക്ക് മുന്നോടിയായി കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുൺ മറുപടി പറഞ്ഞില്ല. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് അപേക്ഷിക്കുകയായിരുന്നു പ്രതി. തന്റെ ഏകസഹോദരിയുടെ ഭർത്താവ് അർബുദബാധിതനാണ്. അരുൺമാത്രമേ അവർക്ക് ആശ്രയമായുള്ളൂ. മനഃപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാൽ, പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ദമ്പതിമാരെ ക്രൂരമായി കൊന്ന അരുൺ പല കേസുകളിലെ പ്രതിയാണെന്നും, പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കോടതി ആ വാദം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിച്ചത്

പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്‌കരൻ നായരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് കരുതിയ പ്രതി അത് കവരാനായാണ് കൊല നടത്തിയത്. തന്റെ കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തിരുന്നു. എന്നാൽ അത് വാങ്ങിക്കാൻ പണം തികഞ്ഞിരുന്നില്ല. ഇതിനായി പണം കണ്ടെത്താൻ ഭാസ്‌കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.

തുടർന്നാണ് സെപ്റ്റംബർ 28-ന് അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ ഭാസ്‌കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തിരുന്നു.

ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.

എന്നാൽ കവർച്ച നടത്തിയ തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ വീണ്ടും മോഷണത്തിനായി പ്രതി ഇറങ്ങിത്തിരിച്ചതാണ് കേസ് തെളിയാൻ തന്നെ കാരണമായത്.

കൊലപാതക കേസ് അന്വേഷണിച്ച അന്വേഷണ സംഘം അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയിരുന്നില്ല. ഇതിനിടെ കേസിലെ പ്രതിയെ പിടികൂടാൻ ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.

പിന്നീട് ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിൽ ഏൽപിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. വിശദമായി ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ നടത്തിയതാണെന്ന് മൊഴി നൽകി. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ബന്ധുക്കളെ കൊലപ്പെടുത്തിയ പഴയിടം കൊലപാതകവും സമ്മതിച്ചത്.

ലണ്ടൻ :യു കെ മലയാളികളെ ആവേശ കടലിലാഴ്ത്തിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവവും
ഒ എൻ വി അനുസ്മരണവും ചാരിറ്റി ഇവന്റും വാട്ഫോഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി അരങ്ങേറി. വ്യത്യസ്തതയും ഗുണനിലവാരവും മുൻ നിർത്തി കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് യു കെ യിലെ മികച്ച കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച കലാ വിരുന്ന് വൻപ്രേക്ഷക മനസ്സുകളിൽ ഇടം നേടി . കലയും സംസ്കാരവും സമന്വയിച്ച യു കെ മലയാളികളുടെ കലാ കേളിക്ക്‌ വേദിയൊരുക്കിയത്.

യു കെ യിലെ മികച്ച ചാരിറ്റി സംഘടനകളിലൊന്നായ കേരള കമ്മ്യുണിറ്റി ഫൗണ്ടേഷൻ ആണ്. യുകെയിൽ വളർന്നു വരുന്ന യുവ കലാ പ്രതിഭകൾക്ക് കഴിവ് തെളിയിക്കുവാനുള്ള വേദിയായി മാറുകയായിരുന്നു
വാട്ഫോഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറിയ കലാവിരുന്ന്. ശനിയാഴ്ച നാല് മണിക്ക് പ്രൗഡ ഗംഭീരമായ സദസ്സിനിനെ സാക്ഷി നിർത്തി കെ സി എഫ് വാട്ഫോഡിന്റെ പ്രസിഡന്റും സെവൻ ബീറ്റ്‌സ് ട്രസ്റ്റിയുമായ ശ്രീ .സണ്ണിമോൻ മത്തായി അധ്യക്ഷനായ വേദിയിൽ സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനായ ശ്രീ .ജോമോൻ മാമൂട്ടിൽ സ്വാഗതമാശംസിച്ചു.

വാട്ഫോഡ് എം പി ശ്രീ.ഡീൻ റസ്സൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ യുക്മ ജോയിന്റ് സെക്രട്ടറി ശ്രീ .പീറ്റർ താനൊലിൽ,കെ സി എഫ് ട്രസ്റ്റി ശ്രീ .സൂരജ് കൃഷ്ണൻ,യുക്മ ഈസ്റ് ആംഗ്ലിയ ജോയിൻ സെക്രെട്ടറി ശ്രീ .ജോബിൻ ജോർജ്ജ് തുടങ്ങിയവർ ആശംസയർപ്പിച്ചു. കൗൺസിലർ ഡോ.ശിവകുമാർ ഓ എൻ വി അനുസ്മരണം നടത്തി. ഒ എൻ വി യുടെ ചെറു മകളും യു കെ മലയാളിയുമായ ശ്രീമതി .അമൃത ജയകൃഷ്ണൻ തന്റെ വല്യച്ഛന്റെ ജീവൻ തുടിക്കുന്ന സ്മരണകൾ വേദിയിൽ പങ്കു വച്ചു .പ്രശസ്ത യു ട്യൂബർ ശ്രീ .ഷാക്കിർ (മല്ലു ട്രവല്ലർ ) മുഖ്യ അതിഥിയായിരുന്നു.

യുകെയിൽ കലാ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക പൊതുപ്രവർത്തന രംഗത്ത്‌ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യതികളായ ശ്രീ.ഫിലിപ്പ് എബ്രഹാം ,ശ്രീ .സുജു കെ ഡാനിയൽ,ശ്രീ.ഷംജിത്
പള്ളിക്കാത്തോടി,ശ്രീ.ജെയ്സൺ ജോർജ്ജ് തുടങ്ങിയവർക്ക് ചടങ്ങിൽ എം പി ഡീൻ റസ്സൽ അവാർഡ് നൽകി ആദരിച്ചു.ശ്രീ .മനോജ് തോമസ് ഒ എൻ വി രചിച്ച മനോഹര ഗാനം വേദിയിൽ ആലപിച്ചാണ് ഉദ്‌ഘാടന യോഗം പര്യവസാനിച്ചത് .

ഡെന്ന ആൻ ജോമോൻ ആലപിച്ച പ്രാർത്ഥന ഗാനത്തോട് കൂടിയാണ് കലാ മാമാങ്കത്തിന് കേളികൊട്ടുയർന്നത് .പരിപാടിയുടെ അവതാരകരായ മുൻ കൈരളി ചാനൽ അവതാരിക അനുശ്രീ ,ഷീബ സുജു,ബ്രൈറ്റ് മാത്യൂസ്,ജോൺ തോമസ് തുടങ്ങിയവർ തങ്ങളുടെ സ്വത സിദ്ധമായ ശൈലി കൊണ്ടാണ് ആസ്വാദക മനസ്സുകളിൽ ഇടം നേടിയത്. കണ്ണിനും കാതിനും കുളിർമയേകിയ നൃത്ത സംഗീത ഇനങ്ങൾ കാണികളിൽ വ്യത്യസ്തമായ അനുഭവമാണ് പകർന്നു നൽകിയത് . മികച്ച തനിമയോട് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വ്യത്യസ്ത ഇനങ്ങൾ കാണികൾ നിറഞ്ഞ കയ്യടിയോടാണ് ഏറ്റു വാങ്ങിയത് .നൃത്ത കലയിൽ പ്രാവീണ്യം നേടിയ നിരവധി നർത്തകരാണ് വേദിയിൽ നിറഞ്ഞാടിയത് ..യുകെയിലെ മികച്ച ഗായകർ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിച്ച്‌ സദസ്സിനെ സംഗീത സാന്ദ്രമാക്കി.

വോളന്റീയർമാരായ സിബി തോമസ്,സുനിൽ വാര്യർ,സിബു സ്കറിയ,എലിസബത്ത് മത്തായി,ജിൻസി ജോമോൻ തുടങ്ങിയവരുടെ കൃത്യതയോടു കൂടിയ പ്രവർത്തനങ്ങൾ ചടങ്ങിന് മാറ്റ് കൂട്ടി ….കെ സി എഫ് ട്രസ്റ്റി ടോമി ജോസഫ് നന്ദിയും അർപ്പിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://tinyurl.com/7beats2023

RECENT POSTS
Copyright © . All rights reserved