മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മീന. അടുത്ത കാലത്താണ് മീനയുടെ ഭര്‍ത്താവ് അന്തരിച്ചത്. ഇപ്പോഴിതാ നടിയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളുയരുകയാണ്. ഇതിനിടയില്‍ ഗോസിപ്പുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍.
നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് രംഗനാഥന്‍ പറയുന്നു.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’. – രംഗനാഥന്‍ പറയുന്നു.
യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.
മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണി. മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്നവൾ. സില്‍ക്ക് സ്മിത. ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തെത്തിയ വിജയലക്ഷ്മി ആരാധക കോടികളുടെ സിൽക്കായി വളർന്നത് സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെയാണ്. വിജയലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കുമുള്ള അവളുടെ യാത്ര ഏതു ഫ്രെയിമുകൾക്കുമപ്പുറം നിൽക്കുന്ന ഒരു ചലച്ചിത്ര കാവ്യം പോലെയാണ്… ഒരുകാലത്ത് സില്‍ക്ക് സ്മിതയുടെ ഗാനരംഗങ്ങളില്ലാത്ത സിനിമകളെപ്പറ്റി തെന്നിന്ത്യയ്ക്ക് ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്കിന്റെ ജീവിതം.
സിൽക്കിൻ്റെ പെട്ടന്നുള്ള മരണ വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ സിൽക്കിൻ്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളതാണ് ബയിൽവൻ രംഗനാഥൻ.
പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അവിടെ നിൽക്കാനാവില്ല എന്നതാണ്. ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടെത്. വൃത്തി ഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. മൃതദേഹങ്ങളിൽ നിന്നുള്ളതും മരുന്നുകളുടെയും രക്തത്തിൻ്റെതുമൊക്കെയായി ദുർഗന്ധവും വൃത്തിഹീനവുമായ അന്തരീഷം. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വബോധത്തോടെ നിൽക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്. സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ല.
സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വെള്ളിത്തിരയിൽ കൺകുളിർക്കെ കണ്ട അംഗലാവണ്യങ്ങളിൽ മതിമറന്നവരായിരുന്നു അന്നത്തെ അവരുടെ പുരുഷ ആരാധകരൊക്കെ തന്നെ. 35 -ാം വയസിലാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു. സിൽക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യം തീർത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവനിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നും പറയുകയാണ് ബയിൽവൻ രംഗനാഥൻ. സിൽക്ക് സ്മിതയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതിൽ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാമെന്നും അദ്ദേഹം ബയിൽവൻ രംഗനാഥൻ പറയുന്നു.
ദുബായിൽ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിൻ്റെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിൽ സ്വന്തം ഒളിച്ചു കടത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. തുടർ പരിശോധനയിൽ പിതാവിൻ്റെ ദേഹത്തുനിന്നും സ്വർണ്ണം കണ്ടെടുത്തു.
രണ്ടു വയസ്സുപോലും തികയാത്ത സ്വന്തം കുഞ്ഞിനെയാണ് മലയാളിയായ പിതാവ് സ്വർണ്ണം കടത്താൻ ഉപയോഗിച്ചത്. ദുബായിൽ നിന്നു വന്ന വിമാന യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തതും. കാസർകോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.
കുഞ്ഞിൻ്റെ ഡയപ്പറിലും സ്വന്തം ശരീരത്തിനുള്ളിലും സ്വർണം ഒളിപ്പിച്ച് വ്യത്യസ്തമായ രീതിയിലാണ് പിതാവ് കടത്താൻ ശ്രമിച്ചത്. പിതാവിനൊപ്പം ദുബായിയിൽനിന്നുവന്ന 21 മാസം പ്രായമുള്ള കുട്ടിയുടെ അടിവസ്ത്രത്തിനുള്ളിലെ ഡയപ്പറിനുള്ളിലായിരുന്നു കൂടുതൽ സ്വർണവും. എന്നാൽ വിമാനത്താവളത്തിലെ സ്കാനിങ്ങിനിടയിൽ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ ഡയപ്പറിനുള്ളിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.
തുടർന്ന് കസ്റ്റംസ് അധികൃതർ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. അയാളിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോൾ അയാളുടെ ശരീരത്തിനുള്ളിൽനിന്നും പശരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയും ചെയ്തു. പിടിച്ച 1.350 കിലോ സ്വർണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉൾപ്പെട്ട കേസായതിനാൽ മറ്റു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്താൻ തയ്യാറായില്ല.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ടു കേസുകളിൽനിന്നായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒൻപതുലക്ഷം രൂപ വിലവരുന്ന 1606 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) യാണ് രാഹുൽ ഗാന്ധിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. മുർഷിദാബാദ് ജില്ലയിൽ നടന്ന ആഭ്യന്തര പാർട്ടി യോഗത്തിലാണ് മമതയുടെ ആരോപണം. രാഹുൽ ഗാന്ധിയെ നേതാവായി നിലനിർത്താനാണ് ഭാരതീയ ജനതാ പാർട്ടി ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിൽ ആർക്കും പ്രധാനമന്ത്രി മോദിയെ വിമർശിക്കാൻ കഴിയില്ലെന്നും മമത ബാനർജിപറഞ്ഞു.
“അല്ലെങ്കിൽ, ആരെങ്കിലും വിദേശത്ത് എന്തെങ്കിലും പറഞ്ഞതായി ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാർലമെന്റ് തുറന്ന് പ്രവർത്തിക്കണമെന്നും അദാനി വിഷയത്തിലും എൽഐസി വിഷയത്തിലും ചർച്ചകൾ നടക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എന്തുകൊണ്ട് അദാനി വിഷയത്തിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ട് എൽഐസിയിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ടാണ് ഗ്യാസിന്റെ വിലയെക്കുറിച്ച് ചർച്ച ചെയ്യാത്തത്? ഇതിനെല്ലാം ഇടയിലാണ് ഏകീകൃത സിവിൽ കോഡിന്റെ പകർപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കുന്നില്ല, അത് നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല,” മമത ബാനർജി പറഞ്ഞു.
അടുത്തിടെ യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെച്ചൊല്ലി പാർലമെന്റിൽ ബഹളം രൂക്ഷമായ സാഹചര്യത്തിലാണ് തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ പരാമർശം.
കൊല്ലത്തെ അഞ്ചലുംമൂടിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോലീസ് തുടക്കത്തിൽ സഹപാഠിയായ ആൺകുട്ടിയെ സംശയിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഗിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ചത്. തുടർന്ന് വീട്ടുകാർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മാര്‍ച്ച് മാസം ആദ്യമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് നടന് അസുഖം ഗുരുതരമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
ഇപ്പോൾ അദ്ദേഹം കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഉള്ളതെന്ന് റിപ്പോർട്ട്. ആരോഗ്യ നില ആശങ്കാകുലമായി തുടരുകയാണ്. മൂന്നു തവണ വന്ന കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു.
പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കിണര്‍ നിര്‍മ്മാണ മേഖലയിലേക്കും എത്തി കരുത്ത് തെളിയിച്ച് ഒരു കൂട്ടം സ്ത്രീകള്‍. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ സ്ത്രീകളാണ് കിണര്‍ നിര്‍മ്മാണത്തിലേക്കും എത്തിയത്. ഇതിനോടകം ഇവര്‍ 42 കിണറുകളാണ് കുത്തിയത്.
കൊടുവേലിയിലെ തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാരാണ് നാട്ടുകാര്‍ക്ക് വേണ്ടി കിണര്‍ നിര്‍മ്മിച്ചത്. 12 പേര്‍ അടങ്ങുന്ന തൊഴിലാളികളില്‍ 6 പേര്‍ വീതം അടങ്ങുന്ന 2 ടീമുകളായാണ് ഇവര്‍ കിണര്‍ നിര്‍മാണം നടത്തുന്നത്. എല്ലാവരും തൊഴിലുറപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്.
ദിവസവും ഒരു കോല്‍ മുതല്‍ 2 കോല്‍ വരെ താഴ്ചയില്‍ മണ്ണെടുക്കും. രണ്ടര മീറ്റര്‍ ആണ് വ്യാസം. 7 കോല്‍ മുതല്‍ 13 അര കോല്‍ വരെ ആഴമുള്ള കിണറുകള്‍ ഇവര്‍ ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. കിണര്‍ നിര്‍മ്മിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്.
അതേസമയം കിണറുകളില്‍ പാറ കാണുകയാണെങ്കില്‍ അത് പൊട്ടിക്കുന്നതിനായി ഉടമയുടെ സഹായം തേടും. രാവിലെ 8 .30 മുതല്‍ 5 വരെ ആണ് ജോലി സമയം. ഒരാള്‍ക്ക് 311 രൂപ ആണ് വേതനമായി ലഭിക്കുക. തങ്ങള്‍ക്ക് കിട്ടുന്ന കാശിനേക്കാള്‍ സന്തോഷമാണ് കിണറില്‍ വെള്ളം കണ്ടാലെന്ന് ഇവര്‍ പറയുന്നു.
അതേസമയം, വേനല്‍ കടുത്തതോടെ കിണര്‍ നിര്‍മിക്കാന്‍ ആവശ്യക്കാര്‍ ഏറി വരുന്നതായി അമ്മമാര്‍ പറയുന്നു. കിണറുകള്‍ക്കു പുറമേ മത്സ്യ കുളങ്ങള്‍, വൃക്ഷങ്ങള്‍ നടുന്നതിനുള്ള കുഴികള്‍ എല്ലാം ഇവര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തപ്പെടും.
സമയക്രമീകരണം
ചൊവ്വ
7.00 am – അതിരൂപതാഭവനത്തിൽ വി. കുർബാന, മൃതസംസ്കാര ശുശ്രൂഷ ഒന്നാംഭാഗം
9.30 am – വിലാപയാത്ര സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക്
11.00 am – പൊതുദർശനം
ബുധൻ
9. 30 am – മൃതസംസ്കാരശുശ്രൂഷ രണ്ടാംഭാഗം, വി. കുർബാന, നഗരി കാണിക്കൽ, സമാപനശുശ്രൂഷ
അതിരൂപതാഭവനത്തിലെ കർമ്മങ്ങൾ
ചൊവ്വ രാവിലെ 7.00 ന് മാർ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ കാർമ്മികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തപ്പെടുന്നു. തുടർന്ന് 9. 30 ന് വിലാപയാത്ര ആരംഭിക്കുന്നു.
വിലാപയാത്ര
പിതാവിൻ്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ 9.00 ന് അതിരൂപതാഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്‌ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30 ന് മെത്രാപ്പോലിത്തൻപള്ളിയിൽ എത്തിച്ചേരുന്നതാണ്. 1969 ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിൻ്റെ മൃതശരീരവുമായുള്ള നഗരി കാണിക്കലിനുശേഷം 54 വർഷങ്ങൾ കഴിഞ്ഞ് ചങ്ങനാശേരി നഗരം സാക്ഷ്യം വഹിക്കുന്ന അതിരൂപതാദ്ധ്യക്ഷൻ്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഈ വിലാപയാത്രയിൽ അതിരൂപതയിലെ 250 ഇടവകകളിൽ നിന്നും ബഹു. വൈദികർ, സന്യസ്തർ, കൈക്കാരൻമാർ, സംഘടനാപ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവർ സ്വർണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പങ്കെടുക്കുന്നതാണ്.
പൊതുദർശനം
പൊതുദർശനത്തിന് ചൊവ്വ രാവിലെ 11.00 മുതൽ ബുധൻ രാവിലെ 9.00 വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ അവസരമുണ്ടായിരിക്കും. തിങ്കളാഴ്ച ചെത്തിപ്പുഴ ആശുപത്രിയിൽ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതല്ല.
അന്ത്യോപചാരം
അന്തിമ ഉപചാരം അർപ്പിക്കുന്നവർ പൂക്കൾ, ബൊക്ക എന്നിവ പൂർണമായും ഒഴിവാക്കുക, ആവശ്യമെങ്കിൽ വെള്ളക്കച്ച സമർപ്പിക്കാവുന്നതാണ്.
സംസ്കാരശുശ്രൂഷ
ബുധൻ രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കുന്നു. തുടർന്ന് വി.കുർബാന, നഗരികാണിക്കൽ, സമാപനശുശ്രൂഷ, സംസ്കാരം എന്നിവ നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമ്മികരായിരിക്കും.
അനുസ്മരണം
അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും മാർച്ച് 20 തിങ്കളാഴ്ച പിതാവിൻ്റെ അനുസ്മരണവും പ്രാർത്ഥനയും നടത്തുന്നതാണ്.
അവധി
അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും മൃതസംസ്കാര ദിനമായ ബുധനാഴ്ച അവധിയായിരിക്കും. അന്നേ ദിവസം പരീക്ഷകൾ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണ്.
ദുഃഖാചരണം
പിതാവിൻ്റെ ചരമദിനമായ മാർച്ച് 18 ശനി മുതൽ 24 വെള്ളി വരെ ഏഴുദിവസങ്ങൾ അതിരൂപതയിൽ ദു:ഖാചരണമായിരിക്കും. ഏഴാംചരമദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് മെത്രാപ്പോലിത്തൻ പള്ളിയിൽ വി.കുർബാനയും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
അയൽവാസിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം മൂന്നുവയസുകാരി മകളുടെ ജീവൻ നഷ്ടമായപ്പോൾ തളർന്നിരിക്കാതെ ഇനി മറ്റാർക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മാത്രമെ ഈ രക്ഷിതാക്കൾ ചിന്തിച്ചുള്ളൂ.
മൂന്നാം വയസ്സിൽ സമീപത്തെ പുരയിടത്തിൽ കാടുപോലെ വളർന്നുനിന്ന പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പാണ് മൂന്നുവയുസകാരി ആവ്‌റിന്റെ ജീവനെടുത്തത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു അച്ഛൻ കെഐ ബിനോയിയും അമ്മ ലയ ജോസും.
ഇറ്റലിയിൽ ജോലി ചെയ്യുമ്പോഴും ഈ മാതാപിതാക്കൾ മകളുടെ മരണത്തിന് നീതി തേടി നിയമ പോരാട്ടംതുടരുകയായിരുന്നു. ഒടുവിൽ ഇപ്പോൾ ഫലത്തിലെത്തിയിരിക്കുകയാണ് ഇവരുടെ പ്രയത്‌നം.
പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്നു വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽകിയിരിക്കുകയാണ്.
സമീപത്തെ പൊന്തക്കാട് അപകടകരമാംവിധം ഇഴജന്തുക്കൾക്ക് തണലായതോടെയാണ് കാടു വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് ഈ കുടുംബം പരാതി നൽകിയത്. എന്നാൽ പരാതിക്ക് ഫലമുണ്ടായില്ല. പിന്നാലെയാണ് ഇവർക്ക് മകളുടെ ജീവൻ പോലും വിലയായി നൽകേണ്ടി വന്നത്.
പാമ്പുകടിയേറ്റ ഉടൻ തന്നെ ആവ്റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. പിന്നീട് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.
മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതിനൽകി. ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു വിദേശത്തു നിന്നും കേസ് നടത്തിയത്.
വനംവകുപ്പിനു നൽകിയ പരാതിയിൽ നടപടിയുണ്ടായതാകട്ടെ ഏറെ വൈകിയാണ്. സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷവും. ഇതിനിടെ ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.
കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സേലം ജില്ലയിലെ ഇടപ്പാടിയില്‍നിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദര്‍ശനത്തിനായി പോയ ഒന്‍പതംഗ സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
കാര്‍ നാമക്കല്‍ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആറുപേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.