Latest News

ഐ.പി.എൽ മെഗാ ലേലത്തിലേക്ക് മലയാളി താരം ശ്രീശാന്തിനെ ടീമുകൾ പരിഗണിച്ചില്ല. താരങ്ങൾ കൂടുതലുണ്ടായതിനാൽ ടീമുകളോട് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക തരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീശാന്തിനെ ചുരുക്കപ്പട്ടികയിൽ ഒരു ടീമും ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് ശ്രീശാന്തിന് അവസരം നഷ്ടമായത്. അതേസമയം രണ്ട് ദിവസമായി നടന്ന മെഗാ താരലേലം പൂർത്തിയായി.

ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഐപിഎൽ മെഗാലേലത്തിലൂടെ ഏതെങ്കിലും ടീമിലേക്ക് തിരികെ എത്താമെന്നായിരുന്നു ശ്രീശാന്തിന്റെ കണക്കുകൂട്ടൽ. പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി കേരള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ബിസിസിഐ ഒഴിവാക്കിയത്. അതേസമയം ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ് ഇടം നേടി. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.

മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ കുറ്റസമ്മതത്തിൽ പറഞ്ഞതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ആളാണ് രാജേന്ദ്രൻ. എന്നാൽ, തമിഴ്നാട്ടിൽ കു​പ്ര​സി​ദ്ധി കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ.  യുവതി കൊല്ലപ്പെട്ട ചെടിക്കടയിൽ രാ​വി​ലെ 11.35 മു​ത​ൽ 11.55 വ​രെ പ്ര​തി ചെ​ടി​ക്ക​ട​യി​ൽ ചെ​ല​വി​ട്ടു. ഇതിനിടയിൽ വിനീത ഇയാളോട് ചെ​ടി​ച്ച​ട്ടി ഏ​തു സൈ​സ് ആ​ണ് വേ​ണ്ട​തെ​ന്ന ചോദിച്ചു. ഇതോടെ ഉ​ത്ത​ര​മി​ല്ലാ​തെ ഇയാൾ പ​രു​ങ്ങ​ലി​ലാ​യി. ചെ​ടി​ച്ച​ട്ടി​യി​ൽ നോ​ക്കി​ക്കൊ​ണ്ടു നി​ൽ​ക്കു​ന്ന​തി​നി​ടെ വി​നീ​ത​യെ ത​ള്ളി താ​ഴെ​യി​ട്ടു.

എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ഴു​ത്തി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സ്വ​യ​ര​ക്ഷ​യ്ക്കു​വേ​ണ്ടി വി​നീ​ത ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് പ്ര​തി​ക്കു മു​റി​വേ​റ്റ​ത്. മാ​ല മോ​ഷ​ണ​ത്തെ എ​തി​ർ​ത്ത​തോ​ടെ വീ​ണ്ടും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.  ആ​ഴ​ത്തി​ലു​ള്ള കു​ത്തി​ൽ വിനീതയുടെ സ്പൈ​ന​ൽ കോ​ർ​ഡ് വേ​ർ​പെ​ട്ടു പോ​യി. ഒ​രു കൈ ​മ​ട​ങ്ങി​യ അ​വ​സ്ഥ​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് വി​നീ​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വിനീതയെ കുത്തിവീഴ്ത്തി മാല കൈക്കലാക്കിയെങ്കിലും അതിവേഗം അവിടെനിന്നു രക്ഷപ്പെടാനൊന്നും പ്രതി മെനക്കെട്ടില്ല. ക​ട​യു​ടെ പ​ടി​ക്കെ​ട്ടി​ൽ കുറെ നേരം കൂടി ഇ​രു​ന്നു. വിനീത മ​ര​ണം ഉ​റ​പ്പി​ച്ച ​ശേ​ഷം മാ​ത്രമാണ് സ്ഥലത്തുനിന്നു പ്രതി പോയത്.

വി​നീ​ത​യും പ്ര​തി​യും ത​മ്മി​ൽ ക​ശ​പി​ശ ന​ട​ക്കു​മ്പോ​ൾ അ​ടു​ത്തു​ള്ള വീ​ട്ടു​കാ​ർ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു വാ​ഹ​ന​വു​മാ​യി പു​റ​ത്തു പോ​യി​രു​ന്നു. എ​തി​ർ​വ​ശ​ത്തെ വീ​ട്ടി​ൽ സി​സി​ടി​വി സ്ഥാ​പി​ച്ചി​ട്ടു​ള്ള​തു പ്ര​തി​ മനസിലാക്കിയിരുന്നു. കൂ​ടു​ത​ൽ സ​മ​യം ഇ​വി​ടെ നി​ന്നാ​ൽ പ്ര​ശ്ന​മാ​കു​മെന്നു മ​ന​സിലാ​ക്കി​യതോടെ കൂടുതൽ പ​ണ​ത്തി​നു വേ​ണ്ടി പ​രി​ശോ​ധ​ന​യ്ക്കു മു​തി​രാ​തെ സ്ഥ​ല​ത്തു​നി​ന്നു പോ​കു​ക​യാ​യി​രു​ന്നു ഈ കൊടും കുറ്റവാളി.  രാ​ജേ​ന്ദ്ര​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ മാ​ത്രം നാ​ലു കൊ​ല​പാ​ത​ക കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് കേ​ര​ള​ത്തി​ൽ വ​ന്ന പ്ര​തി മ​റ്റൊ​രു കൊ​ല​പാ​ത​കം​കൂ​ടി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ദ​മ്പ​തി​മാ​രെ കൊ​ന്ന​ത് 2014 ആ​ണ്. അ​തും ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ന്ന​തി​ന്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന തു​ക കൊ​ണ്ട് ആ​ഡം​ബ​ര​ ജീ​വി​തം ന​യി​ക്കു​ന്ന പ്ര​കൃ​ത​മൊ​ന്നും ഇ​യാ​ൾ​ക്കി​ല്ല. അ​ല​ഞ്ഞു​ന​ട​ന്നു മോ​ഷ​ണം ന​ട​ത്തു​ക, എ​തി​ർ​ക്കു​ന്ന​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യോ വ​ക​വ​രു​ത്തു​ക​യോ ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ‘മൗ​നി​യാ​യി നി​ൽ​ക്കു​ന്ന കൊ​ടും ക്രൂ​ര​ൻ’ എ​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഏ​തൊ​രു വ്യ​ക്തി​യോ​ടും വി​ന​യ​ത്തോ​ടു​കൂ​ടി സം​സാ​രി​ക്കും. പ​ക്ഷേ, ചെ​യ്യു​ന്ന പ്ര​വൃ​ത്തി ആ​രെ​യും ഭ​യ​പ്പെ​ടു​ത്തും. ത​മി​ഴ്നാ​ട്ടി​ലെ അ​റി​യ​പ്പെ​ടു​ന്ന റൗ​ഡി​യാ​ണ് രാ​ജേ​ന്ദ്ര​ൻ. ഒ​രു മാ​സം മു​മ്പാ​ണ് പേ​രൂ​ർ​ക്ക​ട​യി​ലെ ഒ​രു ടീ ​സ്റ്റാ​ളി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​ത്.

ഇ​യാ​ളു​ടെ പ്ല​സ് പോ​യി​ന്‍റ് ആ​യ വി​ന​യ​മാ​ണ് ക​ട​യു​ട​മ​യെ ജോ​ലി ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഇ​ത്ര​യും നാ​ളി​നി​ട​യ്ക്ക് ഇ​യാ​ളി​ൽ​നി​ന്നു മ​റ്റു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ സാ​ക്ഷ്യം. 10 ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​മ്പോ​ൾ ഒ​രെ​ണ്ണ​ത്തി​ന് ഉ​ത്ത​രം പ​റ​ഞ്ഞാ​ലാ​യി. ഇ​തു പോ​ലീ​സ് സം​ഘ​ത്തെ ഏ​റെ വി​ഷ​മി​പ്പി​ച്ചു.   അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ലെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം വ​ള​രെ കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ചോ​ദി​ച്ച​റി​യാ​ൻ സാ​ധി​ച്ച​ത്. പ്ര​തി മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്നു പോ​യി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. തെ​ളി​യാ​തെ കി​ട​ക്കു​ന്ന മാ​ല മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു അ​ന്വേ​ഷ​ണം.

കൊ​ല ന​ട​ത്തു​ന്ന​തി​നു മു​മ്പ് അ​മ്പ​ല​മു​ക്കി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളി​ലും എ​ത്തി ചി​ല വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു​ണ്ട്. ക​ഷ്ടി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ റോ​ഡു​ക​ളെക്കു​റി​ച്ചും സ്ഥാ​പ​ന​ങ്ങ​ളെക്കു​റി​ച്ചും എ​ങ്ങ​നെ പ്ര​തി മ​ന​സ്സി​ലാ​ക്കി എ​ന്ന​താ​ണ് പോ​ലീ​സി​നെ അ​തി​ശ​യി​പ്പി​ക്കു​ന്ന​ത്.  മൗ​നി​യാ​യി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ള​രെ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ് രാ​ജേ​ന്ദ്ര​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ള​രെ വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടു​കാ​രു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും ഇ​യാ​ൾ​ക്ക് അ​ടു​പ്പ​മൊ​ന്നു​മി​ല്ല. കൊ​ടും ക്രൂ​ര​നാ​യ രാ​ജേ​ന്ദ്ര​ൻ വി​വാ​ഹി​ത​ന​ല്ല എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ​ സം​ഘം ന​ൽ​കു​ന്ന വി​വ​രം.

ന്യൂഡൽഹി ∙ ഹിജാബ് വിവാദത്തില്‍ ഗുരുതര ആരോപണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പിന്തള്ളാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാം ചരിത്രമനുസരിച്ച്, പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നുവെന്നും, സൗന്ദര്യത്തിൽ പ്രതിഫലിക്കുന്നത് ദൈവത്തിന്റെ മഹത്വമാണെന്നാണ് അക്കാലത്ത് സ്ത്രീകൾ വിശ്വസിച്ചിരുന്നതെന്നും ഗവർണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നെന്നും ഗവർണർ വ്യക്തമാക്കി.

മലയിടുക്കിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ബാബുവിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബാബുവിന്റെ സാഹസികതയെ പ്രശംസിച്ചും അതുപോലെ എതിർത്തും നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഈ ചർച്ചകൾക്കിടെയാണ് ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഒമർ ലുലു സംവിധാനം ചെയ്യുമെന്നാണ് പ്രചരണം. അതേസമയം ഇക്കാര്യത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഒമർ ലുലു.

ബാബുവിന്റെ ജീവിതം സിനിമയാകാൻ പോകുന്നുവെന്നും അത് താൻ സംവിധാനം ചെയ്യും എന്നുമുള്ള ട്രോളുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടുവെന്നും, ബാബുവിന്റെ ജീവിതം സിനിമയാക്കുന്നതിന്നെ പറ്റി താന്‍ ചിന്തിച്ചിട്ട് പോലും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. താൻ ഇപ്പോൾ പവർസ്റ്റാർ ചിത്രങ്ങളുടെയും ആദ്യ ബോളുവുഡ് ചിത്രം എന്ന സ്വപ്നത്തിന്റെയും പുറകെയാണെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, ഞാന്‍ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്.ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാ.ബാബുവിന് എല്ലാവിധ നന്മകൾ നേരുന്നു2763.

അൻസി കബീർ അഞ്ജന ഷാജൻ എന്നീ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചർച്ചയായ പേരാണ് നമ്പർ 18 ഹോട്ടലും ഉടമ റോയി വയലാട്ടിലും. മോഡലുകളുടെത് വെറുമൊരു അപകട മരണമല്ല എന്നും ആസൂത്രിതമായി അവരെ ഇല്ലാതാക്കിയതാണെന്നും ഉറപ്പിക്കുന്ന പല തെളിവുകളും ഉയർന്നു വന്നിരുന്നു. അപകടം നടക്കുന്ന ദിവസം കൊച്ചിയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 എന്ന ഹോട്ടലിൽ നിന്നും അർദ്ധ രാത്രി പാർട്ടി കഴിഞ്ഞ് പോകുന്ന വഴിക്കാണ് മോഡലുകളുടെ മരണത്തിനിടയാക്കിയ മരണം നടക്കുന്നത്.

എന്നാൽ സാധാരണ ഒരു അപകടട മരണം എന്ന് വിധിയെഴുതിയ ആ അപകടം പിനീട് മോഡലുകളുടെ കാറിനെ പിന്തുടർന്നെത്തിയ ഓഡി കാറിലേക്കും അത് വഴി റോയി വയലറ്റിലേക്കുമെല്ലാം നീങ്ങുകയായിരുന്നു .മോഡലുകൾ മരണപ്പെടുന്ന ദിവസം റോയി ഇവരെ തന്റെ കാറിൽ പിന്തുടർന്നിരുന്നു . കൂടാതെ മോഡലുകൾ ഉണ്ടായിരുന്ന സമയത്തെ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും ഇയാൾ നശിപ്പിച്ചിരുന്നു . ഇവയെല്ലാം ഈ അപകടത്തിൽ ഇയാളുടെ പങ്ക് വ്യക്തമാക്കുന്നതാണ് എങ്കിലും ഈ കേസിൽ ഇയാളെ ശിക്ഷിക്കാനോ കേസ് തെളിയിക്കാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല .

എന്നാൽ ഇതിനു പിന്നാലെ റോയി എന്ന വമ്ബന്റെ പല ഇടപാടുകളും പുറത്ത് വന്നിരുന്നു .
റോയിക്കെതിരെ കഴിഞ്ഞ ഇടെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത് .
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്ബാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് തന്നെ ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി വെളിപ്പെടുത്തി.

കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ഇവര്‍ തങ്ങളുടെ ഇടപാടുകള്‍ക്ക മറപിടിക്കുന്നത് എന്നാണ് ആരോപണം. ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നുമാണ് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറില്‍ രാത്രി നമ്ബര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച്‌ ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു എന്ന ആരോപണം കൊച്ചിയിലെ ലഹരിപാര്‍ട്ടിയിലെ കൂടുതല്‍ കണ്ണികളിലേക്കും വിരല്‍ചൂണ്ടുന്നതാണ്. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

താൻ മാത്രമല്ല നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി അവർ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നും ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം എന്നും ഇരയായ യുവതി പോലീസിനോട് പറഞ്ഞു .

റോയി വയലാട്ടിലിനു വേണ്ടി പെൺകുട്ടികളെ എത്തിക്കുന്നതും മറ്റും അഞ്ജലി വടക്കേപ്പുര എന്ന യുവതി ആണെന്നാണ് ഇപ്പോൾ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തൽ . സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് അഞ്ജലി
പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും ഇവർ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.

22 വയസ്സായോ അതിൽ താഴെയോ മാത്രം പ്രായം ഉള്ള പെൺകുട്ടികളെയാണ് ഇവർ ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ നമ്ബര്‍ 18 ഹോട്ടലില്‍ കൊണ്ട് ചെന്ന് മദ്യം കഴിക്കാൻ നിർബന്ധിച്ചു എന്നും കൂട്ടാക്കാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചതോടെ ബലമായി തടഞ്ഞ് മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവർ പറഞ്ഞു . മുകളിലെ മുറിയിൽ ഉണ്ടായിരുന്ന പെൺകുട്ടികളോട് റോയി പരസ്യമായി ലൈംഗികമായി പെരുമാറി എന്നും കൂട്ടത്തിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നും ആ കുട്ടി അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും അവർ പറയുന്നു .

ഇടകിനെല്ലാം റോയിയുടെ വലം കൈയാണ് പ്രവർത്തിക്കുന്നത് അഞ്ജലി ആണ് എന്നാണ് ഇരയുടെ വെളിപ്പെടുത്തൽ .മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോര്‍ട്ടു കൊച്ചി സ്റ്റേഷനില്‍ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു എന്നും അതിജീവിതയായ പരാതിക്കാരി വ്യക്തമാക്കി .

അഞ്ജലിക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് അവർ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുംഎന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്അ എന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു . തന്റെ ‘അമ്മ മരണപ്പെട്ടത് ബിപി കുറഞ്ഞാണ് എന്നും തനിക്കും ബിപി കുറവാണ് എന്നുമാണ് അഞ്ജലി അന്ന് വിശ്വാസയോഗ്യമായ തന്നെ അവരോട് പറഞ്ഞിരുന്നത് . എന്നാൽ പിന്നീട് അഞ്ജലിക്കെതിരെ പരാതി കൊടുക്കുന്ന ഘട്ടത്തിൽ എക്സൈസുകാർ കാണിച്ചു തന്നപ്പോഴാണ് അവയെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്. ഇവര്‍ നാര്‍കോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു തന്നെ ചോദിച്ചിരുന്നു. അത് സമ്മതിക്കുകയും ചെയ്തു. ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു.

മോഡലുകള്‍ മരിച്ച സംഭവത്തിനു പിന്നാലെ അഞ്ജലി ഒളിവിൽ പോയിരുന്നു . ലഹരിക്കടത്തിനു പുറമേ പെണ്‍കുട്ടികളെ കടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.ഇവരുടെ വലയിലായ പെണ്‍കുട്ടികള്‍ പലരും വീട്ടില്‍ പോലും പോകാന്‍ പോലും തയാറാകാതെ ലഹരിക്ക് അടിമയായി ഇവിടെ തന്നെ തുടരുന്നുണ്ട് . എന്നാൽ അവർക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നതോടെ ഇപ്പോൾ പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളതെന്നും അതിജീവിത പറഞ്ഞു.

തിരുവല്ല റെയിവേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനില്‍ നിന്ന് വീണുമരിച്ചു(Death). ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍(32) ആണ് മരിച്ചത്. ശബരി എക്‌സ്പ്രസിന് അടിയില്‍പ്പെട്ടാണ് അനു മരിച്ചത്.

ബന്ധുവിനെ യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളില്‍ കയറിയിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങി തുടങ്ങി. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവ്: മിഥുന്‍.

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ആവേശകരമായി പുരോഗമിക്കവെ അപ്രതീക്ഷിത സംഭവം. ലേലം പുരോഗമിക്കവെ ഓഷ്‌നര്‍ ഹ്യൂഗ് എഡ്‌മെയ്ഡ്‌സ് കുഴഞ്ഞുവീണു. വനിഡു ഹസരങ്കയുടെ ലേലം പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി അദ്ദേഹം തലകറങ്ങി കുഴഞ്ഞുവീണത്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. 10 കോടിയും കടന്ന് ഹസരങ്കയുടെ ലേലം പുരോഗമിക്കവെ അപ്രതീക്ഷിതമായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ഏറെ നേരം നില്‍ക്കുന്നതോടെ സംഭവിക്കാവുന്ന രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനമാണ് ഹ്യൂഗ് കുഴഞ്ഞുവീഴാന്‍ കാരണമായത്. ഹ്യൂഗിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും വിശ്രമം അനുവദിച്ചു. തുടര്‍ന്ന് ലേലം നിയന്ത്രിച്ചത് ചാരു ശര്‍മയായിരുന്ന. ഹസരങ്കയുടെ ലേലം ഏറെ സമയം തുടര്‍ന്നതോടെ ഒരുപാട് സമയം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയാന്‍ കാരണമായതെന്ന് പറയാം.

കുഴഞ്ഞുവീണതോടെ എല്ലാവരും പരിഭ്രാന്തരായി. ലേലത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് വിവരം. തല്‍ക്കാലത്തേക്ക് ലേലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് നാലാം ഐപിഎല്‍ താരലേലമാണ് ഹ്യൂഗ് നയിക്കുന്നത്.

. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റീമ മല്‍ഹോത്ര ട്വീറ്റ് ചെയ്തു. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാനും ട്വിറ്ററിലൂടെ പ്രതികരിച്ചു.

ആദ്യ റൗണ്ട് ലേലത്തിന് ശേഷം രണ്ടാം റൗണ്ടില്‍ കൂടുതല്‍ വാശിയേറിയ പോരാട്ടമാണ് കണ്ടത്. ഹസരങ്കയുടെ ലേലം നീണ്ടതോടെ ഹ്യൂഗിന് തലകറങ്ങുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നാണ് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ ബിസിസി ഐ ഔദ്യോഗികമായിത്തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഓഷ്‌നര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നുമാണ് ബിസിസി ഐ ഔദ്യോഗികമായി അറിയിച്ചത്. ഐപിഎല്‍ ലേലത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവം എല്ലാവരെയും ആശങ്കയിലാഴ്ത്തിയെന്ന് പറയാം.

സ്വന്തം ജീവന്‍ പോലും പണയം വച്ച് ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവാവ്. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബാണ് ദൈവദൂതനായി പാഞ്ഞെത്തിയ ഗുഡ്‌സ് ട്രെയിനിന് മുന്നില്‍ നിന്നും പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് സംഭവം. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബ് (37)
സാധാരണപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം. ഭോപ്പാലിലെ ബര്‍ഖേഡി പ്രദേശത്തുള്ള ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു മുഹമ്മദ്. റെയില്‍വേ പാളങ്ങള്‍ കടന്ന് വേണം മുഹമ്മദിന് വീട്ടില്‍ എത്താന്‍.

മടക്കയാത്രയില്‍ ചില കാല്‍നട യാത്രക്കാരും മുഹമ്മദിനൊപ്പമുണ്ട്. ദൂരെ നിന്നും ഒരു ഗുഡ്സ് ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. ട്രെയിന്‍ കടന്നുപോകാന്‍ അവര്‍ പാളത്തില്‍ നിന്നും മാറിക്കൊടുത്തു. അപ്രതീക്ഷിതമായി മാതാപിതാക്കളോടൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീഴുന്നത് മുഹമ്മദ് കണ്ടു, ഒപ്പം ട്രെയിനും പാഞ്ഞ് വരുന്നുണ്ട്.

അതേസമയം, മുഹമ്മദ് മെഹബൂബ് ഒരു നിമിഷം പോലും പാഴാക്കാതെ,
സ്വന്തം ജീവനെക്കുറിച്ചും ചിന്തിക്കാതെ എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയുടെ നേരെ കുതിച്ചു.

പെണ്‍കുട്ടിയെ ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിയ മുഹമ്മദ് കുട്ടിയെ നടുവിലേക്ക് വലിച്ചു. അപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയിരുന്നു. പിന്നെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു അയാള്‍ ട്രാക്കിന് നടുവില്‍ കിടന്നു.

വീരോചിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മെഹബൂബ് പെണ്‍കുട്ടിയുടെ കൈപിടിച്ച് ട്രെയിനിന് അടിയില്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

 

ബജാജിനെ ഇന്ത്യന്‍ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938-ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2001-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

 

രാജു കാഞ്ഞിരങ്ങാട്

ഇരുട്ടത്രയും കെട്ടിക്കിടക്കുന്ന
വാ തുറന്ന വ്യാഘ്രം പോലെ –
പൊട്ടക്കിണർ
പാതിവെന്ത കരിന്തിരിപോലെ
അവളതിൻമുന്നിൽ

രക്തംതളം കെട്ടികിടക്കുന്നു
അവളുടെ കണ്ണിൽ
പുകഞ്ഞുകത്തുന്ന പച്ചവിറകി
ൽ നിന്നെന്നപോലെ
ഒരു കുഞ്ഞുനിലവിളി പിടിച്ചു
നിർത്തുന്നു

എടുത്താൽ പൊങ്ങാത്ത ഭാരം
പോലെ,
വ്രണങ്ങളുടെ പാടുപോലെ
കാഴ്ചയുടെഅറ്റത്ത് ചെറ്റക്കുടിൽ
നിറഞ്ഞു നിൽക്കുന്നു

പ്രതീക്ഷയുടെ ചതഞ്ഞ മുകുളം
പോലെ ഒരു കുഞ്ഞ്
ജീവിതദാഹം വറ്റിപ്പോയ ഒരമ്മ
പിഞ്ഞിയകുപ്പായത്തിനുള്ളിൽനിന്നും
തെറിച്ചു നിൽക്കുന്നു അവളുടെ
യൗവ്വനം
പാറിപ്പറക്കുന്നു മുള്ളുപോലെ ഉലർന്ന
എണ്ണമയമില്ലാത്ത മുടി

ദാരിദ്ര്യത്തിൽ നിന്ന്
സ്വന്തത്തെ മോചിപ്പിക്കുവാൻ
വഴി കാണാതെ
കുഞ്ഞിൻ്റെ കണ്ണിലെ കുട്ടിത്തത്തെ
അവൾ വാരിപ്പുണർന്നു
തികഞ്ഞ രൂപംകാണുന്നതിനായി
വാ തുറന്ന വ്യാഘ്രത്തെപ്പോലെ
മലർന്നു കിടക്കുന്ന പൊട്ടക്കിണ
റിലേക്ക് നടന്നു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

RECENT POSTS
Copyright © . All rights reserved