Latest News

മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ് കോളേജ് നടത്തുന്ന ” ശ്രേഷ്ട്ട23″ – കേരളത്തിൽ നിന്നുള്ള വിവിധ കേളേജുകളുടെ “ബാൻഡ് വാർസ്” എന്ന കോളേജ് മ്യൂസിക്ക് ബാൻഡ് മത്സരങ്ങളുടെ ജഡ്ജ് – വിധി കർത്താവു ആയിട്ടാണ് അന്താരാഷ്ട്ര പോപ്പ് റോക്ക് താരത്തെ മൂത്തുറ്റ് ഗ്രൂപ്പ് കൊച്ചിയിൽ എത്തിക്കുന്നത്. വിവിധ മ്യൂസിക്ക് ബാൻഡ്കളുടെ മത്സരങ്ങൾക്കു ശേഷം 1 ഏപ്രിൽ 2023, ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 6 മണി വരെ പ്രശസ്ത അന്താരാഷ്ട്ര പോപ്പ് റോക്ക് താരം നവീൻ ജെ. ആൻത്രപ്പേറും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ഉണ്ടായിരുക്കുന്നതാണ്. വൻ സജ്ജീകരണങ്ങൾ ആണ് പോപ്പ് റോക്ക് താരം “നവീൻ ജെ. ആൻത്രപ്പേർ ലൈവ് മ്യൂസിക്ക് ഷോയ്ക്ക്” വേണ്ടി കോളേജ് സംഘാടകർ കോളജിന്റെ തുറന്ന വേദിയിൽ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. “നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ് , ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീൻ ജെ. ആൻത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ബാറ്റിൽ ഓഫ് ദ ബാന്റ്സ് ” എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള പ്രോഫണൽ മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്.

“ലോൺലി അയാം ക്രയിങ്ങ് “എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. ആൻത്രപ്പേർ. ലോൺ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു. ലോൺ ലി അയാം ക്രയിംങ്ങ് എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്സ്തി നേടിയ താരമണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ ഒഡിയോ മിക്സിംങ് ചെയ്തത്. പ്രശ്സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളിൽ വച്ചാണ് ലോൺലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം.

അന്തരാഷട്ര ടി.വി ചാനലുകളിൽ “വേൾഡ് വിഷൻ എച്ച്.ഡി ” പ്രശ്സ്ത മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത സംഗീത വീഡിയോകൾ “വണ്ടർ വാൾ” “ഹോപ്പ്സ് ആൻ ത്ഥം ” “ലോൺലി അയാം ക്രയിങ്ങ് ” തരംഗം സൃഷ്ടിക്കുന്നു.

നവീൻ ജെ. ആൻത്രപ്പേറിന്റെ അസാധാരണമായ കാൻഡിഡ് – നാച്ചുറൽ അഭിനയ കഴിവും, അദ്ദേഹത്തിന്റെ കഥാപത്രത്തെ ഉൾകൊണ്ട് അഭിനയികാൻ ഉള്ള കഴിവും നവീന് അന്താരാഷ്ട്ര തലത്തിൽ വരെയും ഒരു ആക്ടർ, ഫാഷൻ സൂപ്പർ മോഡൽ എന്നി നിലകളിൽ പ്രശംസ നേടിയിട്ടുള്ളതാണ്. കാൻഡിഡ് സ്‌റ്റയിലിൽ ഉള്ള അദ്ദേഹത്തിന്റെ അഭിയനകൻ ഉള്ള കഴിവും, അദ്ദേഹത്തിന്റെ ഹോളിവുഡ് ഇന്റർ നാഷണൽ രൂപഭംഗിയും, ശരീരഘടനയും, പെരുമാറ്റവും എല്ലാം കൂടി ചേരുബോൾ സംഗീത വീഡിയോകൾ എല്ലാം വൻ ഹിറ്റ് ആകുകയാണ്.
“വണ്ടർ വാൾ” എന്ന സംഗീത വീഡിയോ “യുട്യൂബ് വെബ് സൈറ്റിലെ മ്യൂസിക്ക് ഫീച്ചേർഡ് റീലീസിഡ് ദീസ് വീക്ക് ” എന്ന ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നു, വിവിധ അന്തരാഷ്ട്ര ടി.വി ചാനലുകളിൽ മറ്റും സംപ്രേക്ഷണം ചെയ്തുവരുകയാണ്. “വണ്ടർ വാൾ ” എന്ന ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞും.

മുംബൈ – ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും – സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. ആൻത്രപ്പേർ

നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.
അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.

പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം

ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.
അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.
നവീൻ ജെ. ആൻത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിൽ ഇ സംഗീത വിഡോയകൾ വൈറൽ ആകുന്നു http://www.youtube.com/naveenjanthraper http://www.instagram.com/naveenjanthraper http://www.facebook.com/naveenjanthraper

സംഗീത വീഡിയോ അന്തരാഷട്ര ടി.വി ചാനലുകളിൽ “വേൾഡ് വിഷൻ എച്ച്.ഡി ” തരംഗം സൃഷ്ടിക്കുന്നു. ഇവിടെ കാണാം – https://www.youtube.com/shorts/auYfM87WnnE

“വണ്ടർ വാൾ” സംഗീത വീഡിയോ ഇവിടെ കാണാം – https://youtu.be/ZtaVKV1VVSU

“ലോൺലി അയാം ക്രയിങ്ങ് ” സംഗീത വീഡിയോ ഇവിടെ കാണാം – https://youtu.be/lUIT-cIy394

നവീൻ ജെ. അന്ത്രപ്പേർ ഡാൻസർ വീഡിയോ ഇവിടെ കാണാം – https://www.youtube.com/shorts/o2vp5IXZoAA

 

ഉണ്ണികൃഷ്ണൻ ബാലൻ

2024 ൽ ദേശീയ വനിതാ ബാഡ്മിന്റൻ ടൂർണ്ണമെൻറ് സംഘടിപ്പിക്കുവാൻ ഒരുങ്ങി സമീക്ഷ യുകെ . മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ചു നടന്ന പ്രഥമ ദേശീയ ബാഡ്മൻറൻ ടൂർണ്ണ മെൻറിന്റെ ഗ്രാൻറ് ഫിനാലെയുടെ വേദിയിൽ ആണ് പ്രഖ്യാപനം നടന്നത് . പ്രഖ്യാപനത്തോട് അനുബന്ധിച്ച് വനിതകളുടെ സൗഹൃദ മത്സരവും നടന്നു. മത്സരത്തിൽ ഗ്ലോസ്റ്റർഷെയറിൽ നിന്നുള്ള ആഷ്‌ലി അരുൺ, ദ്രുവിത വൊമ്കിന സംഖ്യം ഒന്നാം സ്ഥാനവും റിനി വർഗ്ഗീസ്, ജസീക്ക അനിൽ സഖ്യം രണ്ടാം സ്ഥാനവും കരസ്തമാക്കി.

റീജണൽ മത്സരങ്ങൾ നടന്ന സമയത്ത് നിരവധി സ്ഥലങ്ങളിൽ നിന്നും വനിതകൾക്കായി ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. അതു പരിഗണിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേർന്നത് എന്ന് സംഘാടകർ അറിയിച്ചു.

ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന ജൂനിയർ റെഡ്ക്രോസ്സ് നെടുമങ്ങാട് സബ് ജില്ലാ കോർഡിനേറ്ററും അധ്യാപികയും ആയ മുംതാസ് ടീച്ചർ മരണത്തിനു കീഴടങ്ങി.
നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയും മരിച്ചു. അഴിക്കോട് വളപ്പെട്ടി സ്വദേശിനി മുംതാസാണ് മരിച്ചത്. മുംതാസിന്റെ മാതാവ് താഹിറ (67) പുലർച്ചെ തന്നെ മരിച്ചിരുന്നു. ഇരുവരെയും വെട്ടിയശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടർന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് താഹിറയ്ക്ക് വെട്ടേറ്റത്.ഇയാൾ വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് താഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം.

പത്തു വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു താമസം. താഹിറ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മുംതാസും മരണത്തിനു കീഴടങ്ങിയത്. ഒരു മകനുണ്ട്

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ കേടായി നിന്ന വാഹനം പരിശോധിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കാറിടിക്കുകയായിരുന്നു.

ട്രാന്‍സ്‌പോര്‍ട്ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോള്‍ഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. യാത്ര ചെയ്യുന്നതിനിടെ എന്തോ തകരാര്‍ സംഭവിച്ച് വാഹനം വഴിയില്‍നിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

സുലൈമാന്‍ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വര്‍ഷമായി റിയാദില്‍ പ്രവാസിയായ സുലൈമാന്‍ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

പരേതനായ മൈതീന്‍ കുഞ്ഞ് ആണ് പിതാവ്. ഉമ്മ – മുത്തുബീവി, ഭാര്യ – ജമീല ബീവി, മക്കള്‍ – നിയാസ്, നാസില, പരേതനായ നാസ്മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. സഹോദരങ്ങള് – അബ്ദുൽ അസീസ് (പരേതന്‍), അബ്ദുൽ കലാം, സൗദാ ബീവി (പരേത), അബ്ദുൽ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ.

പ്രശസ്ത കായിക താരം അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് ഗ്രേസി മാര്‍ക്കോസ് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പില്‍ കെ.ടി മാര്‍ക്കോസ് ആണ് ഗ്രേസി മാര്‍ക്കോസിന്റെ ഭര്‍ത്താവ്. അഞ്ജുവിന് പുറമെ അജിത്ത് മാര്‍ക്കോസ് എന്നൊരു മകനും ഉണ്ട്.സംസ്‌കാരം പിന്നീട് നാലുന്നാക്കല്‍ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും.

ഡോ.അനുജ ജോസഫ്

ഈ അടുത്ത് കേരളത്തിലെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഡോക്ടറുടെ ത്മഹത്യയെപ്പറ്റി ചർച്ച ചെയ്യുവായിരുന്നു. ഓരോ ദിവസവും നിരവധി പേർ ഈ ലോകത്തോട് വിട പറയുന്നു. ശരിയാണ്‌,
മേൽപ്പറഞ്ഞ സംഭവത്തിൽ തലേനാൾ വരെ തന്റെ ജീവിതത്തിൽ പൂർണസന്തോഷവാനാണെന്നു വരുത്തി തീർത്തു ഒരു ദിനം ഈ ജീവിതം മടുത്തെയെന്ന ഒറ്റ കുറിപ്പോടെ ജീവിതം അവസാനിപ്പിക്കുന്നു!

സത്യത്തിൽ 100% സന്തോഷത്തിൽ ആണോ ഓരോരുത്തരും ഈ ലോകത്തിൽ ജീവിതം മുന്നോട്ടു നയിക്കുന്നത്. അല്ലായെന്നാണ് സത്യസന്ധമായ മറുപടി.

വേദനിക്കാൻ 100കാരണങ്ങൾ ഉണ്ടേലും ഉള്ള സന്തോഷങ്ങളിൽ തൃപ്തരായി മുന്നോട്ടു പോകുന്നവരാണ് അധികവും. ഇന്നു തോന്നുന്ന മടുപ്പ്, സമാധാനക്കേട് ഇതിനൊക്കെ അൽപായുസ്സ്‌ മാത്രമേ ഉള്ളു എന്നു ചിന്തിക്കു, അതിനുമപ്പുറം ജീവിതത്തിൽ സന്തോഷം കടന്നു വരാനുണ്ടെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു നടക്കുക.

ജീവിതത്തിൽ അത്രത്തോളം തളർന്നു പോയെന്നു തോന്നുമ്പോൾ ഓരോളോടെങ്കിലും ആ വിഷയം പങ്കു വയ്ക്കുക.ഒരു പക്ഷെ നിങ്ങൾക്ക് സൊലൂഷൻ കണ്ടെത്താൻ പറ്റാത്ത പ്രശ്‌നത്തിന് ഒരു പരിഹാരം തുടർന്നുണ്ടായേക്കാം.

എനിക്കാരുമില്ല, ഞാൻ ഒറ്റയ്ക്ക് എന്നൊക്കെയുള്ള ചിന്തയ്ക്ക്, സുഹൃത്തേ ഈ ഭൂമിയിൽ വരുന്നതും പോകുന്നതും നാം ഒറ്റയ്ക്കാണ്. അതിനിടയിൽ നമ്മൾ കണ്ടുമുട്ടുന്ന മുഖങ്ങൾ, ബന്ധങ്ങൾ, അതാണി ജീവിതം. ആരും ആർക്കും സ്വന്തമല്ലായെന്ന തിരിച്ചറിവാണ് ഇവിടെ ആവശ്യം.

ജീവൻ തിരിച്ചെടുക്കാൻ, ആയുസ്സ് തന്ന ഉടയതമ്പുരാനല്ലാതെ മറ്റാർക്കും അവകാശമില്ലെന്നതാണ് പ്രപഞ്ചസത്യം. ബൈബിളിൽ, ആത്മഹത്യ ഒരുവനെ നിത്യനരകത്തിനു അവകാശിയാക്കി തീർക്കുമെന്നാണ് പറയുന്നത്.

ഞാനി അനുഭവിക്കുന്ന വേദനയിൽ നിന്നൊരു മോചനം എന്നൊക്കെ കരുതി ആത്മഹത്യ ചെയ്യുന്നതിന് മുൻപായി, മരണശേഷവും തീരാവേദനയ്ക്ക് അവകാശിയായി തീരേണ്ടതുണ്ടോ? ആത്മഹത്യ കേവലം ശരീരത്തിൽ നിന്നും ഒരു മോചനം അത്രയുള്ളു, തുടർന്നു ആത്മാവിന്റെ മോചനമോ?
ചിന്തിക്കുക.

വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ സൂര്യ ഗായത്രിയെന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ വീട്ടിൽ കയറി കുത്തിക്കൊന്നതാണെന്ന്് കോടതി കണ്ടെത്തി. കേസിൽ പ്രതിയായ പേയാട് സ്വദേശി അരുണാണ് കേസിലെ പ്രതി. ശിക്ഷ നാളെ വിധിക്കുമെന്നും കോടതി അറിയിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക.

പ്രതിക്ക് എതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ തുടങ്ങിയ പോലീസ് ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്ന് കോടതി വിലയിരുത്തു.

2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20കാരിയായ സൂര്യഗായത്രിയെ പ്രതി കുത്തി കൊലപ്പെടുത്തുന്നത്. സൂര്യ ഗായത്രിയുടെ ശരീരത്തിൽ 30 തവണ കത്തികൊണ്ട് കുത്തിയ പാടുകളുണ്ട്. കൊലക്കുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

മാരകമായ മുറിവേറ്റ സൂര്യ ഗായത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണം നടത്തുന്നതിന് മുമ്പ് മൂന്നുദിവസം തുടർച്ചയായി സൂര്യഗായത്രിയുടെ വീടിന് സമീപത്തെത്തിയ അരുൺ പ്രദേശം നിരീക്ഷിച്ച് ആളൊഴിഞ്ഞ സമയം കൃത്യത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

സൂര്യഗായത്രിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് എത്തിയ പ്രതി വീടിന്റെ അടുക്കളയിലൂടെയാണ് അകത്തേക്ക് പ്രവേശിച്ചത്. വീടിനകത്തേക്ക് ഒളിച്ചുകടന്ന പ്രതി ഒളിച്ചിരുന്ന സൂര്യ ഗായത്രിയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ം അച്ഛൻ ശിവദാസനെ അടിച്ചുവീഴ്ത്തിയ പ്രതി, ഭിന്നശേഷിക്കാരിയായ അമ്മ വത്സല മകളുടെ അരികിലേക്ക് ഇഴഞ്ഞെത്തിയപ്പോൾ അവരേയും മർദ്ദിച്ചിരുന്നു.

പക തീരും വരെ സൂര്യഗായത്രിയുടെ ശരീരത്തിൽ പ്രതി കത്തി കുത്തിയിറക്കുകയും. പിന്നീട് മരണം ഉറപ്പിക്കാൻ പ്രതി സൂര്യഗായത്രിയുടെ തല പിടിച്ച് ചുമരിൽ ഇടിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

കൃത്യത്തിന് ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം മുതൽ കോടതി ജാമ്യം നൽകാത്തതിനാൽ ഇയാൾ ജയിലിലാണ്.

ആലപ്പുഴ പുറക്കാട്ട് മകന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് നിധിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ പിന്നാലെ ഇന്ദുലേഖ കുഴഞ്ഞുവീഴുകയായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാത്രി 11.15ഓടെ ഇന്ദുലേഖ മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച നിധിന്‍. ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ ശരീരത്തിലും കാർബോർഡ് പെട്ടിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും പിടിയിലായത്.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദോഹയിൽ നിന്നും എത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീറാണ് (38) പിടിയിലായവരിൽ ഒരാൾ. ഇയാൾ 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ജിദ്ദയിൽ നിന്നും എത്തിയ കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ്‌ യൂനസ് (32)ൽ നിന്നും 1123 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇയാളും സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

ഇതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ പാലക്കാട്‌ സ്വദേശിയായ തയ്യിൽ സന്ദീപിൽ നിന്നും സ്വർണം പിടികൂടി. ഇയാളുടെ ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1201 ഗ്രാം തൂക്കമുള്ള സ്വർണ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു.

മൂന്നു കേസുകളിലും എയർ കസ്റ്റംസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്. കള്ളക്കടത്തുസംഘം മുനീറിന് ഒരു ലക്ഷം രൂപയും സന്ദീപിന് 20000 രൂപയും ആണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇവരിൽനിന്ന് പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി 40 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത നാളെ വിധി പറയും. വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഇത് സ്വാഗതാർഹമാണെന്ന് പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ എസ് ശശികുമാർ പ്രതികരിച്ചു.

വിധി സർക്കാരിന് അനുകൂലമാണെങ്കിൽ ഉയർന്ന കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി. വിധി വൈകുന്നതിനെതിരെ ശശികുമാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം അടക്കം നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.

അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യക്ക് 20ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്. കേസിൽ കഴിഞ്ഞ വർഷം മാർച്ച് പതിനെട്ടിന് വാദം പൂർത്തിയായിരുന്നു.

Copyright © . All rights reserved