Latest News

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം (Tota Pulchra 2022) ഡിസംബർ 3 നു രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായമെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടന കർമ്മം നിർവഹിക്കും . വിമെൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ.ഷിൻസി മാത്യു അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ സ്കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി മുഖ്യപ്രഭാഷണം നടത്തും .

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ റവ.സി. ആൻ മരിയ S H പ്രാരംഭപ്രാർത്ഥന നയിക്കുന്നതും റവ. ഡോ. വർഗീസ് പുത്തൻപുര ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വിമെൻസ് ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമെൻസ് ഫോറം ഡയറക്ടർ റവ.സി. കുസുമം S H എന്നിവർ ആശംസകൾ അർപ്പിക്കും .തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ വി.കുർബാന അർപ്പിക്കപ്പെടും.

100 പേർ അടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വി.കുർബാനയെ തുടർന്ന് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വിമെൻസ്‌ഫോറം മുൻഭാരവാഹികളെയും ആദരിക്കുന്നതുമാണ്. ഉച്ചഭക്ഷണത്തിനു ശേഷം പൊതുചർച്ച ഉണ്ടായിരിക്കും. അതേത്തുടർന്ന് 8 റീജിയനുകളിൽ നിന്നുള്ള വിമെൻസ്‌ഫോറം അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും . വിമെൻസ്‌ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിമെൻസ്‌ഫോറം ആനന്ദത്തോടെ 4.30 നു പ്രോഗ്രാം സമാപിക്കുന്നതുമാണ് . പ്രോഗ്രാമിന്റെ വിജയത്തിനായി രൂപത ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു .

ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നന്ദിപറഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്.

അതിനിടെ, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പലിലെ ജീവനക്കാരുടെ മോചനത്തിൽ ആശങ്കയേറുന്നതിനിടെയാണു മുഖ്യമന്ത്രി കത്തയച്ചത്. ഫസ്റ്റ് ഓഫിസർ മലയാളിയായ സനു ജോസിനെ ഇന്നലെ അറസ്റ്റ് ചെയ്തു കപ്പലിൽനിന്നു മാറ്റിയെങ്കിലും തിരികെ എത്തിച്ചു.

കൊല്ലം സ്വദേശി വിജിത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ അടക്കമുള്ളവരാണ് ഗിനിയൻ സേനയുടെ തടവിലുള്ളത്. ജീവനക്കാരെ നൈജീരിയയ്ക്കു കൈമാറും എന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്നെ തിരികെ കപ്പലിൽ വിട്ടുവെന്ന് മലയാളിയായ ഫസ്റ്റ് ഓഫിസർ സനു ജോസ് അറിയിച്ചു. ഹോട്ടലിലേക്കെന്നും പറഞ്ഞാണ് തടവിലുള്ള 15 പേരെ കപ്പലിൽനിന്നു കൊണ്ടുപോയത്. മോചനം വൈകുന്നതോടെ ആശങ്കയിലാണ് ജീവനക്കാരുടെ കുടുംബങ്ങൾ. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്.

പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ഡോക്ടറാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനിക്കിലെത്തിച്ചത്.

കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പാരസെറ്റാമോള്‍ കുത്തിവയ്‌പ്പെടുത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു.

ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കാതറിന്റെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.

ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ ജീവിക്കുന്ന ഭാര്യയെ വഴക്കിനൊടുവിൽ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ആണ് ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിണ്ഡിഗൽ സ്വദേശിയായ അമൃതലിംഗം ഭാര്യ ചിത്രയുമായി തിരുപ്പൂരിലെ സെല്ലം നഗറിൽ താമസിക്കുകയായിരുന്നു. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ കൂലിക്ക് ജോലിനോക്കി വരുകയായിരുന്നു അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമായിരുന്നു.

ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്ന തിനെയും ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹം പതിവായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ പേരിൽ ഏറെ നേരം ചിലവിടുന്നത് കണ്ടപ്പോൾ ഇതൊഴിവാക്കണമെന്ന് ഭർത്താവ് പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യം ചിത്ര അവഗണിച്ചു. 33,000ത്തിലധികം ഫോളോവേഴ്‌സുള്ള ചിത്ര ഫാക്ടറി ജോലി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തുന്നത്. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.

ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ആണ് ഉള്ളത്.

കൂറ്റന്‍ മുതലയെ ഒന്നോടെ വിഴുങ്ങി പെരുമ്പാമ്പിന്റെ വയറിനുളളില്‍ നിന്ന് അതിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പിന്റെ വയര്‍ കീറിയാണ് വിദഗ്ധര്‍ മുതലയെ പുറത്തെടുത്തത്. ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളില്‍ ഒന്നായ ബര്‍മീസ് പെരുമ്പാമ്പാണ് മുതലയെ ഒന്നോടെ വിഴുങ്ങിയത്. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

 

View this post on Instagram

 

A post shared by Mike Holston (@therealtarzann)

കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയിൽ ക്ഷണിക്കാത്ത അതിഥിയായി മരണവുമെത്തി. ഭാരതപര്യടനം ലക്ഷ്യമിടുന്ന യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവർത്തകരെയും കണ്ണീരിലാഴ്ത്തി സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ മരിച്ചത്. യാത്രയ്ക്കിടെ കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.

സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ പാണ്ഡെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗിനൊപ്പം നടക്കുകയായിരുന്നുവെന്നും, പെട്ടെന്ന് കുഴഞ്ഞ് വീണെന്നും പാർട്ടി നേതാവിന്റെ മരണത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 150 ദിവസം കൊണ്ട് ഏകദേശം 3,500 കിലോമീറ്ററാണ് യാത്ര കാൽനടയായി താണ്ടുന്നത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ മുദ്രാവാക്യം ഉയർത്തിയാണ് യാത്ര മുന്നേറുന്നത്.

 

സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മെൻസ്‌ഫോറം നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറ് , അഞ്ചാം തീയതി ശനിയാഴ്ച വൈഎംസിഎ ഹാളിൽ വെച്ച് നടക്കുകയുണ്ടായി. വാശിയേറിയ മത്സരത്തിൽ മെൻസ് ,വുമൻസ്, ചിൽഡ്രൻസ് ,ഡബിൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 30 ഓളം ടീമുകൾ പങ്കെടുക്കുകയുണ്ടായി.

ഒന്നാംസമ്മാനമായ 201 പൗണ്ട് ക്യാഷും, ഹോർമിസ് കുരിശിങ്കൽ & ലില്ലി ഹോർമിസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും അബിനേഷ് ജോസ് & ജിൻസ് ദേവസ്സിയയും കരസ്ഥമാക്കിയപ്പോൾ,രണ്ടാം സമ്മാനമായ 151 പൗണ്ടും അലൈഡ് മോർട്ടഗേജ് & സെർവിസ്സ് എവർറോളിങ് ട്രോഫിയും റെയ്‌കോ സെൽവൻ & ജീൻ ജോയിക്കും ലഭിച്ചു. മൂന്നാം സമ്മാനമായ 101 പൗണ്ടും കത്രികുട്ടി ജോൺ മാളിയേക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റോണി സെബാസ്റ്യൻ & സെൽജി തോമസ് കരസ്ഥമാക്കി. വിമൻസ് വിഭാഗത്തിൽ ഒന്നാം സമ്മാനം ഷീമോൾ ബോബി & ലോറൽ ബോബി കരസ്ഥമാക്കി . രണ്ടാം സമ്മാനം ടീനാ സജി & അൻസൽ ഷൈജു ഉം കരസ്ഥമാക്കി .

ചിൽഡ്രൻസ് വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ് ടോണി ജോസഫ് & റിജുൻ റൺസിനും സെക്കന്റ്പ്രൈസ് ഹന്നാ ജോർജ് & ജേക്കബ് ജോർജ് ഉം കരസ്ഥമാക്കി. ബെസ്റ്റ് പ്ലേയർക്ക് സജി ജോസ് നൽകിയ 51 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ജിൻസ് ദേവസിയ കരസ്ഥമാക്കി. ക്യാഷ് പ്രൈസുകളും ട്രോഫികളും ഇടവക വികാരി ഫാ . ജോർജ് എട്ടുപറയിൽ നൽകുകയുണ്ടായി. റഫറിമാരായ അജി മംഗലത്തിനും. സജി മോനും , സ്‌പോൺസർഷിപ് നൽകിയ വ്യാപാരി സുഹൃത്തുക്കൾക്കും, നഴ്സിംഗ് ഏജൻസികൾക്കും, വ്യക്തികൾക്കും മെൻസ് ഫോറം നന്ദിയും കടപ്പാടും അറിയിച്ചു. മെൻസ് ഫോറം പ്രസിഡന്റ് ജിജിമോൻ ജോർജ് , സെക്രട്ടറി ബെന്നി പാലാട്ടി , ട്രഷറർ ജിജോ ജോസഫ് , കൺവീനേഴ്‌സ് ജിജോ ജോസഫ്, അനൂപ് ജേക്കബ് , മെൻസ് ഫോറം മെംബേർസ് എല്ലാവരുടെയും. കൂട്ടായ പ്രവർത്തനം ടൂർണമെന്റ് വൻവിജയമായി. ടൂർണമെന്റ് വിജയികൾക്കും,ഭാരവാഹികൾക്കും, മെൻസ് ഫോറം അംഗങ്ങൾക്കും പ്രസിഡന്റ് ജിജോമോൻ ജോർജ് അഭിനന്ദനങ്ങൾ അർപ്പിച്ചു.

 

 

ജിമ്മിച്ചൻ ജോർജ്

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 19 ന് കവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് നടത്തപ്പെടും. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്‌ഠിത കലാമത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത് കൊവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോർഡാണ് . രൂപതയിലെ എട്ട് റീജിയനുകളിലായി നടത്തപ്പെട്ട . റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പത്ത് സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാത്ഥികൾ രൂപതതല മത്സരങ്ങളിൽ മാറ്റുരക്കും.

സമയ നിഷ്‌ഠകൊണ്ടും മത്സരാത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ പ്രശംസനേടിയിട്ടുള്ളതാണ് രൂപത ബൈബിൾ കലോത്സവം . ഈ വർഷവും മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ടും ഏറെ പ്രശംസ നേടിയാണ് റീജിയണൽ മത്സരങ്ങൾ കഴിഞ്ഞുപോയത് . രൂപത ബൈബിൾ കലോത്സവമത്സരങ്ങളുടെ വിവിധ വേദികളെക്കുറിച്ചും വേദികളിൽ നടത്തപെടുന്ന മത്സരങ്ങളുടെ സമയക്രമത്തെക്കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

ബൈബിൾ കലോത്സവം വിശ്വാസ സമൂഹത്തെ സംബന്ധിച്ചടത്തോളം ഒരു ആഘോഷമാണ് അതിലുപരി ഒരു വിശ്വാസ പ്രഘോഷണമാണ് . മത്സരങ്ങളുടെ പിരിമുറുക്കമില്ലാത്ത വേദികളിൽ മത്സരാത്ഥികൾ നിറഞ്ഞാടുമ്പോൾ വചനം കലാരൂപത്തിലവതരിക്കുകയും വലിയ ഒരു വിശ്വാസ സാക്ഷ്യവുമാവുകയാണ് . മത്സരാർത്ഥികളെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു . ബൈബിൾ കലോത്സവത്തിന്റെ ആവേശം ഒട്ടും കുറിയാതെയിരിക്കാൻ ബൈബിൾ അപ്പോസ്റ്റലേറ്റ് ഇറക്കിയ തീം സോങ് ഇതിനോടകം ആവേശമായി വിശ്വാസ സമൂഹം ഏറ്റെടുത്തിരിക്കുകയാണ് .

2019 ൽ ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ സംഗീത സംവിധാനം നിർവഹിച്ച ഈ മനോഹരമായ തീം സോങ് ആലപിച്ചത് അഭിജിത് കൊല്ലമാണ് . ബൈബിൾ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന ഈ ഗാനം ഏവരിലേക്കും എത്തട്ടെ . തീം സോങ്ങിന്റെ യു ട്യൂബ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

കോട്ടയം: വോക്കിങ് കാരുണ്യയുടെ തൊണ്ണൂറ്റൊന്നാമത് സഹായമായ അറുപതിനായിരം രൂപ കിഡ്നി രോഗിയായ ആൽബിന് വയല സർവീസ് ബാങ്ക് ഡയറക്ടർ വി ടി അബ്രഹാം പ്ലാത്തറപ്പിൽ കൈമാറി.
കടപ്ലാമറ്റം പഞ്ചായത്തിൽ വയലയിൽ താമസിക്കും ആൽബിൻ ജോർജ് രണ്ടു കിഡ്നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകർന്നിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കു മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാൻ ശ്രമിക്കവെ മെഡിക്കൽ പരിശോധനകൾക്കു വിധേയനായപ്പോൾ ആണ് അറിയുന്നത് തൻ്റെ രണ്ടു കിഡ്നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആൽബിനുള്ളത്. മൂത്ത മകനായ ആൽബിൻ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാൽ തൻ്റെ കഷ്ടപ്പാടുകൾക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആൽബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോൾ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാൽ മാത്രമേ ജീവൻ നിലനിർത്തുവാൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ചികിത്സകൾതന്നെ ഈ നിർധന കുടുംബത്തെ വലിയൊരുകടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പല നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൂലിവേല ചെയ്യുന്ന അച്ഛന്റെ വരുമാനം മാസത്തിൽ വരുന്ന ഭീമമായ ചികിത്സ ചിലവിനുപോലും തികയില്ല.

കിഡ്‌നി മാറ്റിവയ്ക്കുവാൻ ആവശ്യമായി വരുന്ന മുപ്പതു ലക്ഷത്തോളം രൂപ ഈ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായി നിൽക്കുകയാണ്. ഈ അവസരത്തിൽ നല്ലവരായ സുഹൃത്തുക്കൾ നൽകിയ സഹായങ്ങൾക്ക് വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി ചേച്ചി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ നിലവിൽ കൊവിഡ് തീർത്ത പ്രതിസന്ധി മേരി ചേച്ചിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.

സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി തെരുവിലേക്കിറങ്ങിയത്. വീടിൻറെ കാര്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.

അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved
➤