Latest News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. . തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും സാബു പറഞ്ഞു.

അതിനിടെ, സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ലോ ഫ്‌ലോര്‍ ബസ് ക്‌ളാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണ്. വിദ്യാഭ്യാസ,ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴിവളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഈ വിമര്‍ശനം തൃക്കാക്കരയിലെ നിലപാടിനോട് ചേര്‍ത്തുവായിക്കേണ്ടതില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകുകയാണ്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

ഡോക്ടർ കാണിച്ച അനാസ്ഥ കാരണം നാലുവയസുകാരിക്ക് കൈപ്പത്തി നഷ്ടമായ സംഭവത്തിൽ ഒടുവിൽ നീതി. 19 വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം ഫലം കണ്ടത്. 2003ൽ തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഹനുമകൊണ്ടയിലായിരുന്നു സംഭവം. സലൈൻ നൽകാനുള്ള ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാത്തതിനാൽ സൗമ്യ എന്ന നാലുവയസുകാരിക്കാണ് അന്ന് കൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നത്.

2003ൽ പനി ബാധിച്ച് നാലുവയസുകാരിയായ മകളെ ഹനുമകൊണ്ടയിലെ അമൃത നഴ്സിങ് ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടുത്തെ ഡോക്ടറായിരുന്ന ഡോക്ടർ ജി രമേശ് ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാതെ സലൈൻ നൽകുകയും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

തുടർന്ന് സലൈൻ കുത്തിവച്ച കുട്ടിയുടെ വലതുകൈയിൽ നീരുവരുകയും വേദന കൂടുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ വീണ്ടും ഡോക്ടറെ സമീപിച്ചുവെങ്കിലും അവർ ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാകാതെ കുടുംബം വാറങ്കൽ എംജിഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇവിടെ വച്ച് കുട്ടിയുടെ രോഗം ബാധിച്ച കൈപ്പത്തി നീക്കം ചെയ്യുകയായിരുന്നു.

19 വർഷങ്ങൾക്ക് ശേഷം കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇരയ്ക്ക് ഏഴു ശതമാനം പലിശ ഉൾപ്പെടെ 16 ലക്ഷം രൂപ നഷ്ടരിഹാരം നൽകണമെന്നാണ് വിധിച്ചിരിക്കുന്നത്. പ്രതിയായ ഡോക്ടർ ജി രമേശും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരതുക കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കമ്മീഷൻ അറിയിച്ചു.

ഡോക്ടറുടെ അനാസ്ഥ മൂലം മകൾ അംഗവൈകല്യം സംഭവിച്ചുവെന്ന് കാണിച്ച് സൗമ്യയുടെ പിതാവ് രമേഷ്ബാബുവാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവു ഹാജരായി.

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ന്യൂപോര്‍ട്ടിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍ എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച്ച സാക്ഷാല്‍കരിക്കപ്പെട്ടത് . ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ്‌സ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനംനിര്‍വഹിച്ചു. ‘സെന്റ്. ജോസഫ് പ്രൊപോസ്ഡ് മിഷന്‍’ എന്ന് നാമകരണം ചെയ്തു വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഒപ്പം ഈ വര്‍ഷത്തെ പ്രോപോസ്ഡ് മിഷന്റെ തിരുന്നാള്‍ കൂടിനടന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാര്‍ജോസഫ് സ്രാമ്പിക്കലിന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ ചേര്‍ന്ന് സ്വീകരണംനല്‍കി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദ്ഘാടനവും ,നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ , പിതാവിന്റെ സെക്രട്ടറി റവ. ഫാ. ജോ മൂലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രതികൂലമായ കാലാവസ്ഥയില്‍പ്പോലും എത്തിച്ചേര്‍ന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്ന് ന്യൂപോര്‍ട്ടിലെ വിശ്വാസികളുടെ ഒത്തൊരുമയുടെ ഉദാഹരണമായിരുന്നു.പ്രോ പോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ഫാന്‍സുവാ പത്തില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതമരുളി. പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യൻ  തന്റെ നന്ദി പ്രസംഗത്തില്‍ ന്യൂപോര്‍ട്ടില്‍ 2007 മുതല്‍ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അല്‍മായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.

പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടന്നതെന്തന്ന് വിവരിച്ച് പിടിയിലായവർ. വയലിൽ കാട്ടു പന്നിയെ കുടുക്കാനായി വൈദ്യൂതി കെണി സ്ഥാപിച്ചിരുന്നെന്നും അതിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നും പ്രദേശ വാസികൾ കൂടിയായ ഇവർ പറഞ്ഞു.

പൊലീസുകാർ പന്നികെണിയിൽ പെടുന്നത് കണ്ടിരുന്നു. ഷോക്കേറ്റ് മരിച്ച രണ്ടു പേരെയും മാറ്റിക്കിടത്തി. പിന്നാലെ വെെദ്യൂതി കെണി മാറ്റുകയും ചെയ്യ്തു. അത്തിപ്പറ്റ സ്വദേശി മോഹൻദാസ്, എലവഞ്ചേരി സ്വദേശി അശോകൻ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേർന്നുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.

സിനിമ കാണുന്നതിന് പോലും തനിക്ക് വിലക്കുണ്ടായിരുന്ന യാഥാസ്തിഥികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് പറയുകയാണ് ഇപ്പോള്‍ നടി ഷീല. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ഷീല പറയുന്നു.

ഫ്‌ലവേഴ്‌സ് ടിവിയുടെ പരിപാടിക്കിടെയാണ് ഷീല ഇക്കാര്യം പറഞ്ഞത്.’സിനിമയില്‍ എത്തുന്നതിന് മുമ്പ് കണ്ടിട്ടുള്ളത് ഒരു സിനിമ മാത്രമാണ്. ‘കണ്ടംവച്ച കോട്ട്’ആയിരുന്നു അത്. സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന്‍ തല്ലി. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു.

ഞാന്‍ പോയി ഫാദറിനോട് ഞാനൊരു പാപം ചെയ്തു, ഒരു സിനിമ കണ്ടുവെന്ന് പറഞ്ഞു. ഒരു കൊന്ത കത്തിക്കാനാണ് ഫാദര്‍ പറഞ്ഞത്. അവിടുന്നാണ് ഇത്രയധികം സിനിമ ചെയ്യുന്ന ഒരാളായി മാറിയത്’, ഷീല പറഞ്ഞു.

 

ഗുജറാത്തിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച പാവ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ വൻവഴിത്തിരിവ്. നവവരന്റെ ശത്രുക്കൾ ആരെങ്കിലും പകപോക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതോടെ വധുവിന്റെ സഹോദരിക്ക് ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് തെളിഞ്ഞു.

ചൊവ്വാഴ്ച വൻസാഡയിലെ മിന്ധാബാരി ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ഒടുങ്ങും മുൻപെയാണ് ദുരന്തം വരന്റെ കുടുംബത്തെ തേടിയെത്തിയത്. സമ്മാനമായി കിട്ടിയ പാവ പ്ലഗ് ചെയ്തതോടെ പൊട്ടിത്തെറിച്ച് ലതീഷ് ഗാവിത്ത് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.

ലതീഷിന്റെ കാഴ്ച നഷ്ടമാവുകയും കൈ അറ്റ് പോവുകയും ചെയ്തിട്ടുണ്ട്. സഹോദരന്റെ മൂന്ന് വയസുള്ള മകനും സ്‌ഫോടനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. വധുവിന്റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു പട്ടേൽ എന്നുവിളിക്കുന്ന രാജേഷ് എന്ന യുവാവാണ് പിടിയിലായത്.

ലതീഷിന്റെ വധുവായ സൽമയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുൻ കാമുകനാണ് രാജു പട്ടേൽ. രാജുവിന് സ്‌ഫോടക വസ്തു എത്തിച്ച് നൽകിയ മനോജ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.

2009 മുതൽ ജുഗൃതിയും രാജുവും ഒരുമിച്ച് കഴിയുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ച രാജു അത് വേർപെടുത്താതെയാണ് ബന്ധം തുടങ്ങിയത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് ജുഗൃതി വാശിപിടിച്ചതോടെയാണ് രാജു ബന്ധത്തിൽ നിന്നും പിന്മാറിയത്. മൂന്ന് മാസം മുൻപ് ബന്ധം ഉപേക്ഷിച്ച് ജുഗൃതി വീട്ടിലേക്ക് മടങ്ങിയിരുന്നു.

തുടർന്നും വിടാതെ പകയോടെ പിന്തുടർന്ന രാജു ബോബ് വച്ച പാവ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെഡ്ഡി ബെയർ പാവയിലാണ് സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നത്. ഇത് ഇലക്ടിക് പ്ലഗുമായി ബന്ധിപ്പിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഒരുക്കിയത്.

ജുഗൃതി ഇയാളുടെ സമ്മാനം നേരിട്ട് വാങ്ങിക്കില്ലെന്ന് ഉറപ്പായതിനാലാണ്
സഹോദരി സൽമയുടെ വിവാഹദിനത്തിൽ സമ്മാനമായി പാവ എത്തിച്ചത്. എന്നാൽ വിവാഹശേഷം ചൊവ്വാഴ്ച വിവാഹ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്ന സൽമയുടെ ഭർത്താവ് ലതീഷും സഹോദര പുത്രനുമാണ് രാജു പട്ടേലിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഉക്രെയ്‌നില്‍ റഷ്യന്‍ സൈനികരുടെ ക്രൂരതകള്‍ അനുഭവിക്കാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. മാനസികമായോ ശാരീരികമായോ റഷ്യന്‍ സൈനികരുടെ പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുള്ളവരാണ് ഉക്രെയ്‌നില്‍ ശേഷിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗം പേരും.

റഷ്യന്‍ പിടിയില്‍ നിന്ന് തിരിച്ചെത്തുന്ന മനുഷ്യരുടെ കഥകളാണ് അവിശ്വസനീയം. ഉറ്റവരോടുള്ള എല്ലാ ക്രൂരതകളും മുന്നില്‍ കണ്ട് ശേഷിച്ച കാലം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍ ഉക്രെയ്‌നില്‍ ധാരാളമുണ്ട്. സ്വന്തം മരണം മുന്നില്‍ക്കണ്ട അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇത്തരമാളുകളില്‍ ഒരാളാണ് മൈക്കോള കുലിഷെന്‍കോ. റഷ്യന്‍ സൈനികര്‍ ജീവനോടെ കുഴിച്ചു മൂടിയിട്ടും തലനാരിഴയ്ക്ക് രക്ഷപെട്ട കിഴക്കന്‍ ഉക്രെയ്ന്‍ സ്വദേശിയായ യുവാവ്.

യുദ്ധം ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോളാണ് മുപ്പത്തിമൂന്നുകാരനായ മൈക്കോളയും സഹോദരന്മാരും റഷ്യന്‍ സൈനികരുടെ പിടിയിലാകുന്നത്. ഇവരുടെ വീടിന് സമീപത്തു വെച്ച് റഷ്യന്‍ സൈനിക സംഘത്തിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ആക്രമണം നടത്തിയവരെ പിടികൂടാന്‍ റഷ്യന്‍ സൈന്യം നടത്തിയ ശ്രമത്തിനിടെ മൈക്കോളയും സഹോദരന്മാരും പിടിയിലായി.

ഇവരുടെ വീടിനുള്ളിലേക്ക് ഇരച്ചു കയറിയ സൈന്യം മൈക്കോളയെയും സഹോദരന്മാരെയും മുട്ട് കുത്തി നിര്‍ത്തിച്ച ശേഷം പരിശോധന തുടങ്ങി. ബോംബ് ആക്രമണവുമായി ബന്ധമുള്ള എന്തെങ്കിലും കണ്ടെത്താനാകുമോ എന്നവര്‍ വിശദമായി പരിശോധിച്ചു. മൈക്കോളയുടെ മുത്തച്ഛന്റെ സൈനിക മെഡലുകളും സഹോദരന്‍ യെവ്ഹാന്റെ മിലിട്ടറി ബാഗും കണ്ടെത്തിയതോടെ ഇവരെന്തോ മറച്ചു വയ്ക്കുന്നതായി സൈനികര്‍ക്ക് സംശയമുദിച്ചു. ഒടുവില്‍ മൈക്കോളയെയും രണ്ട് സഹോദരന്മാരെയും സംഘം ഒരു ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മൂന്ന് ദിവസം ചോദ്യം ചെയ്യല്‍. നാലാം ദിവസം വിട്ടയയ്ക്കുമെന്ന് കരുതിയെങ്കിലും തെറ്റി. ലോഹദണ്ഡ് ഉപയോഗിച്ച് മര്‍ദിയ്ക്കുകയും തോക്കിന്റെ ബാരല്‍ വായില്‍ കുത്തിയിറക്കുകയും ചെയ്തു. ബോധം നഷ്ടമാകും വരെ റഷ്യന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്ന് മൈക്കോള ഓര്‍ക്കുന്നു.

തുടര്‍ന്ന് മൂന്ന് സഹോദരന്മാരുടെയും കണ്ണുകള്‍ മൂടിക്കെട്ടി ബന്ധിച്ച് സൈനിക വാഹനത്തില്‍ കയറ്റി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. കണ്ണിലെ കെട്ട് അഴിയ്ക്കാതെ തന്നെ മുട്ടുകുത്തി നിര്‍ത്തിച്ചു. ശേഷം സൈന്യം കുഴി കുത്താന്‍ ആരംഭിച്ചു. മൂന്ന് പേരെയും വെടിവെച്ചു കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം. ആദ്യം സഹോദരന്‍ ദിമിത്രോയെയാണ് വെടിവെച്ചത്. പിന്നാലെ യെവ്‌ഹെനും വീണു. മൈക്കോളയ്ക്ക് നേരെയെത്തിയ വെടിയുണ്ട കവിളിലൂടെ തുളച്ച് കയറി വലതു ചെവിയുടെ അരികിലൂടെ പുറത്തുപോയി. എന്നാല്‍ ജീവനുണ്ടെന്ന് കണ്ടാല്‍ ഇതിലും ക്രൂരമായിരിക്കും വിധി എന്ന് മനസ്സിലാക്കിയ മൈക്കോളോ മരിച്ചതായി നടിച്ചു.

മൂന്ന് പേരും വീണതോടെ റഷ്യന്‍ സൈനികര്‍ ഇവരുടെ ശരീരങ്ങള്‍ കുഴിയിലേക്ക് ഇട്ട് മേലെ ചെളിയും നിറച്ച ശേഷം മടങ്ങി. കുഴിയ്ക്കുള്ളില്‍ എത്ര നേരം കിടന്നുവെന്ന് ഓര്‍മയില്ലെന്നാണ് മൈക്കോള പറയുന്നത്. എന്നിരുന്നാലും സഹോദരന്റെ മൃതദേഹത്തിന്റെ അടിയില്‍ നിന്ന് ഒരു വിധം മൈക്കോള പുറത്തെത്തി. ദിമിത്രോയുടെ മൃതദേഹം മുകളിലായി കിടന്നിരുന്നതിനാല്‍ ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ കൈകളും മുട്ടും ഉപയോഗിച്ച് അദ്ദേഹത്തിന്റെ മൃതശരീരത്തെ ഒരു വശത്തേക്ക് നീക്കി മൈക്കോള പുറത്തെത്തി. കുഴിയില്‍ നിന്ന് കയറി ഒരു വിധത്തില്‍ സമീപത്തെ വീട്ടിലെത്തിയ മൈക്കോള ഒരു രാത്രി അവിടെക്കഴിഞ്ഞു. അവിടെയുണ്ടായിരുന്ന സ്ത്രീ തന്നെ നല്ലവണ്ണം പരിചരിച്ചുവെന്ന് മൈക്കോള പറയുന്നു. പിറ്റേ ദിവസം മൈക്കോള സഹോദരിയുടെ അരികിലെത്തിച്ചേര്‍ന്നു. ദിവസങ്ങളായി സഹോദരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവര്‍.

ഭാഗ്യം കൊണ്ട് മാത്രമാണ് താനിപ്പോഴും ജീവനോടെയിരിക്കുന്നതെന്നാണ് മൈക്കോള ആവര്‍ത്തിക്കുന്നത്. തന്റെ കഥ ലോകമെങ്ങുമുള്ളവര്‍ കേള്‍ക്കണമെന്നാണ് മൈക്കോളയുടെ ആഗ്രഹം. ഇങ്ങനെയുമൊരു ലോകമുണ്ടെന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന അനേകമാളുകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും മൈക്കോള പറയുന്നു.

സിഎന്‍എന്‍ നടത്തിയ ഇന്റര്‍വ്യൂവിലൂടെയാണ് മൈക്കോളയുടെ കഥ പുറംലോകമറിയുന്നത്. ചെറിനിവില്‍ നിന്ന് ഏപ്രിലില്‍ റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷമായിരുന്നു മൈക്കോളയുമായുള്ള ഇന്റര്‍വ്യൂ. സൈന്യം പിന്‍വാങ്ങിയതോടെ ദിമിത്രോയ്ക്കും യെവ്‌ഹെനും കുടുംബം യഥാവിധിയുള്ള സംസ്‌കാരം നടത്തി.

തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ള മല്ലിക സുകുമാരൻ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. മക്കളെ കുറിച്ചും, കൊച്ചുമക്കളെ കുറിച്ചുമാണ് മല്ലിക കൂടുതലും വിശേഷങ്ങൾ പറയാറുള്ളത്. കൂടാതെ പല കാര്യങ്ങളിലും മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ് മല്ലിക. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു രാത്രിയെ കുറിച്ചാണ് മല്ലിക തുറന്ന് പറയണത്.

മക്കളുടെ ഒപ്പം നിൽക്കാതെ തിരുവനത പുറത്തെ തന്റെ വീട്ടിൽ ഒറ്റക്കാണ് മല്ലികയുടെ ജീവിതം. താൻ അതാണ് ഇഷ്ടപ്പെടുന്നത് എന്നും, മക്കളുടെ ചിലവിലല്ല താൻ ജീവിക്കുന്നത് എന്നും മല്ലിക പറഞ്ഞിരുന്നു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, സാധാരണ പത്ത് മണിയാകുമ്പോഴെ താൻ കിടക്കാറുണ്ട്. പതിനൊന്ന് മണിയൊക്കെയാകുമ്പോൾ ഉറങ്ങും. ഒരു ദിവസം രാത്രി ഒരു മണിയോടെ ഇന്ദ്രന്റെ കോൾ. ഒന്നും പറയാതെ കോൾ കട്ടായി. തൊട്ടുപിന്നാലെ മറ്റൊരു നമ്പരിൽ നിന്നും വീണ്ടുമൊരു കോൾ വന്നു. എടുത്തപ്പോൾ മല്ലികേ എന്നൊരു വിളി. ആരാന്ന് ചോദിച്ചപ്പോൾ ഓഹോ നീ ശബ്ദം പോലും മറന്ന് പോയല്ലേ എന്ന് മറുചോദ്യം.

ഞാനത് കേട്ട് ആകെ ഭയന്നു, എനിക്ക് ചെറിയ വിറയല് പോലെ വരുന്നുണ്ട്. ഒരൊറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചുപോയി. എന്നാൽ നമ്മുടെ നടൻ സുരാജായിരുന്നു അത്. സുകുമാരേട്ടന്റെ അതേ ശബ്ദം. സത്യം പറയണം നിങ്ങൾ ആരാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ആദ്യം മര്യാദയ്ക്ക് ചോദിച്ചെങ്കിലും ഒടുവിൽ ആരാണെന്ന് പറഞ്ഞില്ലെങ്കിൽ ഫോൺ കട്ട് ചെയ്യുമെന്ന് പറഞ്ഞു. പെട്ടെന്ന് ഇന്ദ്രജിത്ത് ഫോൺ മേടിച്ച് സുരാജേട്ടനാണെന്ന് പറയുന്നത്. ഇവരു രണ്ടുപേരും കൂടി മനപൂർവം എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതായിരുന്നു. ഏതായാലും തന്റെ അന്നത്തെ ഉറക്കവും പോയിക്കിട്ടി’ അതുമാത്രമല്ല പിന്നീട് താൻ സുരാജിനെ കണ്ടപ്പോൾ അന്ന് എന്റെ ഉള്ള് കത്തി പോയെന്ന് താൻ പറഞ്ഞിരുന്നു എന്നും മല്ലിക പറയുന്നു.

അതുപോലെ തന്റെ കൊച്ചുമക്കളിൽ എല്ലാവരും മിടുക്കികൾ ആണെങ്കിലും അതിൽ ഏറ്റവും മിടുക്കി അലംകൃത ആണെന്നാണ് മല്ലിക പറയുന്നത്, അവൾ ഇപ്പോഴേ ഈ കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്ന ആളാണ്, ഇപ്പോഴേ അവൾക്ക് എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവള്‍ പിറന്നാള്‍ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്. ആ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭാവമുള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതല്‍ സുകുവേട്ടന്‍ ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാന്‍ അവര്‍ക്കും താത്പര്യമായിരുന്നു. ആലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവള്‍ എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവള്‍ക്കുണ്ട്.’ മല്ലിക സുകുമാരന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ പുനര്‍ വിവാഹിതനായത്.
അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താനും തന്റെ കുടുംബവും അനുഭവിച്ച വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇമ്മന്റെ കുറിപ്പ്.

അതിന് തൊട്ടുപിന്നാലെ ഇമ്മനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ആദ്യഭാര്യ മോണിക. ആശംസകള്‍ നേര്‍ന്നാണ് മോണിക തന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ടാം വിവാഹത്തിന് ആശംസകള്‍ നേരുന്നുവെന്നും പന്ത്രണ്ട് വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഇന്ന് ഖേദിക്കുന്നുവെന്നും മോണിക കുറിച്ചു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായും അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ കുട്ടികളെയോ തിരിഞ്ഞു നോക്കിയിട്ടില്ല.

കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്ന് മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍- മോണിക കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മോണികയുടെ പ്രതികരണം. ഇത് വലിയ വിവാദമായിരിക്കുകയാണ്.

വിവാഹത്തിന് ശേഷം ഇമ്മന്‍ വികാരാധീനനായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. താനും തന്റെ കുടുംബവും കുറച്ചുവര്‍ഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം കുറിച്ചു. എന്റെ കഠിനമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാഗര ദാസിനോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത്. വിട്ടുപിരിഞ്ഞ അമ്മ മഞ്ജുളാ ഡേവിഡിന്റെ ആശീര്‍വാദവും വേണമായിരുന്നു. അമാലിയിലേക്കെത്താന്‍ സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു. അമാലിയുടെ മകള്‍ നേത്ര ഇനിമുതല്‍ എന്റെ മൂന്നാമത്തെ മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

മക്കളായ വെറോണിക്ക, ബ്ലെസീക്ക എന്നിവരെയാണ് വിവാഹത്തിന് ഏറ്റവുമധികം മിസ് ചെയ്തത്. എന്നെങ്കിലും അവര്‍ വീട്ടിലേക്ക് വരുന്നതും കാത്ത് ക്ഷമയോടെയിരിക്കുകയാണ്. അമാലിയും നേത്രയും ഞങ്ങളെല്ലാവരും അവരെ ഒരുപാട് സ്നേഹത്തോടെ സ്വീകരിക്കും. തന്നെ പിന്തുണച്ച സംഗീതാസ്വാദകര്‍ക്കുള്ള നന്ദിയും അര്‍പ്പിച്ചാണ് ഇമ്മന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

2008 ല്‍ ആയിരുന്നു മോണിക്ക റിച്ചാര്‍ഡുമായി ഡി.ഇമ്മന്റെ ആദ്യ വിവാഹം. കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹമോചിതരായി. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. ഈ ബന്ധത്തിലാണ് വെറോണിക്ക, ബ്ലെസീക്ക എന്നീ മക്കള്‍. ‘തമിഴന്‍’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മന്‍ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. പിന്നീട് സംഗീതസംവിധായകനും ഗായകനുമായി അദ്ദേഹം തിളങ്ങി. തമിഴിനു പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതമൊരുക്കിയിട്ടുണ്ട്.

തന്റെ സുഹൃത്താക്കാൻ യോഗ്യതയുള്ള ഒരു താരവും ബോളിവുഡിൽ ഇല്ലെന്ന് നടി കങ്കണ റണാവത്ത്. ബോളിവുഡിൽ നിന്നുള്ള ആരേയും വീട്ടിലേക്ക് ക്ഷണിക്കാൻ സാധിക്കില്ലെന്നും കങ്കണ പറയുന്നു. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വീട്ടിലേക്ക് ക്ഷണിക്കാൻ സാധ്യതയുള്ള മൂന്നു താരങ്ങളുടെ പേര് പറയാൻ അവതാരകൻ ആവശ്യപ്പെടുകയായിരുന്നു. അതിന് മറുപടി നൽകുകയായിരുന്നു കങ്കണ. ‘ബോളിവുഡിൽ നിന്നുള്ള ആരും അതിന് അർഹരല്ല. അവരെ പുറത്തുവെച്ചു കാണാൻ കൊള്ളാം. പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്.’ ബോളിവുഡിൽ ഒരു സുഹൃത്തും ഇല്ലേ എന്ന ചോദ്യത്തിന് അവിടെയുള്ളവർക്ക് തന്റെ സുഹൃത്താകാൻ യോഗ്യതയില്ലെന്നായിരുന്നു കങ്കണയുടെ മറുപടി.

ബോളിവുഡ് താരങ്ങൾ പരസ്പരം പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവഗണിക്കുകയാണെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. അക്ഷയ് കുമാറിന്റേയും അജയ് ദേവ്ഗണിന്റേയും പേര് പരാമർശിച്ചായിരുന്നു താരത്തിന്റെ വിമർശനം. അക്ഷയ് കുമാർ തന്നെ വിളിക്കുമെന്നും ആരും കേൾക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നും പറയും. പക്ഷേ സിനിമയുടെ ട്രെയ്ലർ ട്വീറ്റ് ചെയ്യുക പോലുമില്ലെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

Copyright © . All rights reserved