Latest News

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.

കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വത്തിൽ കെ വി തോമസിന് പഴയതുപോലെ പിടിപാടില്ല. കെ സുധാകരനും വിഡി സതീശനും ഉൾപ്പെട്ട സംസ്ഥാന നേതൃത്വവുമായും അദ്ദേഹം കടുത്ത അകൽച്ചയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തഴ‍ഞ്ഞതോടെ തോമസിന്‍റെ മുന്നോട്ടുളള രാഷ്ടീയ വഴിയും അത്ര ശുഭകരമല്ല.

ഈ സാഹചര്യത്തിൽ മുതിർന്ന നേതാവായ തോമസിനെ പാ‍ർട്ടി കോൺഗ്രസ് വേദിയിലെത്തിച്ചാൽ സംസ്ഥാനത്തെ കോൺഗ്രസിന് അത് തിരിച്ചടിയാകും. എഐസിസി വിലക്കുപോലും ലംഘിച്ച് കെ വി തോമസ് വന്നാൽ സംസ്ഥാനത്ത് രാഷ്ടീയമായി ഉപയോഗിക്കാനുമാകും.

എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ദില്ലിയിൽ പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് തന്നോട് പറഞ്ഞത്. കെ വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സിപിഎമ്മിന്. അവരോട് സഖ്യത്തിൻ്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നത് ചില കാരണങ്ങളാലാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ കെ വി തോമസ് സിപിഎമ്മിലേക്കെന്ന അഭ്യൂഹം ശക്തമാണ്. ഈ പ്രചാരണത്തിന് കൂടുതൽ എണ്ണ പകരാനും ഇതുവഴികഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർത്തുനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന പരസ്യ നിലപാടാണ് കെ വി തോമസിന്‍റേത്.

പാ‍ർട്ടി കോൺഗ്രസിലേക്കല്ല, സെമിനാറിലേക്കാണ് വിളിച്ചതെന്നാണ് ന്യായം. ഇതുവഴി തന്‍റെ രാഷ്ടീയ നിലപാട് കൂടി പറയാനുളളതാണ് ശ്രമമാണ് കെ വി തോമസ് നട‌ത്തുന്നത്. അതേസമയം സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു.

അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരി എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൾ പറഞ്ഞു.

ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റെപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.

അതേസമയം ഓഫീസിൽ സിന്ധുവുമായി പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്‍റ് ആർടിഒ പ്രതികരിച്ചത്. സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു. ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്‍റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പിതാവ് : ആഗസ്തി മാതാവ് : പരേതയായ ആലീസ്. സഹോദരങ്ങള്‍ : ജോസ്, ഷൈനി, ബിന്ദു, നോബിള്‍.

നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന്‍ മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും മുന്‍പ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

യുകെയില്‍ പുതുതായി കുട്ടികളുമായി എത്തുന്ന കുടുംബങ്ങള്‍ ഇരട്ടക്കെണിയിലേക്കാണ് വന്നെത്തുന്നത്. വ്യാജ വ്‌ലോഗര്‍മാരുടെയും യൂ ട്യൂബര്‍മാരുടെയും തരികിട ഏജന്‍സികളും പറയുന്നത് കേട്ട് യുകെ സ്വര്‍ഗം ആണെന്നും ലക്ഷങ്ങള്‍ കൈയില്‍ എത്തും എന്നും കേട്ടാണ് കുഞ്ഞു കുട്ടി പരിവാരങ്ങളുമായി അനേകം കുടുംബങ്ങള്‍ യുകെയില്‍ എത്തുന്നത്. ഒരു സീനിയര്‍ കെയറര്‍ക്ക് വര്‍ഷം 20000 പൗണ്ടില്‍ മാത്രം, ശമ്പളം ലഭിക്കുമ്പോള്‍ അതിന്റെ ഇരട്ടിയിലേക്കു ചിലവുകള്‍ എത്തുന്ന കെട്ടകാലമാണിപ്പോള്‍.

രണ്ടും മൂന്നും കുട്ടികളുമായി മികച്ച ജോലിയില്ലാതെ എത്തുന്ന കുടുംബങ്ങള്‍ നരക യാതനയിലാണ് യുകെയില്‍ തള്ളിനീക്കുന്നത്. ഇതിനിടയില്‍ രണ്ടുപേര്‍ക്കും ഫുള്‍ ടൈം ജോലിയില്ലെങ്കില്‍ കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും വയ്യാത്ത നിലയിലാകും. ഇത്തരം ഒരു ഇരട്ടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് നൂറു കണക്കിന് യുകെ മലയാളി കുടുംബങ്ങള്‍.

ഈ സാഹചര്യത്തിലാണ് മറ്റു മാര്‍ഗം ഇല്ലാതെ പല പുതിയ മലയാളി കുടുംബങ്ങളും രണ്ടു പേരും മിനിമം വേജ് ശമ്പളത്തില്‍ ഫുള്‍ ടൈം ജീവനക്കാരായി ജോലിക്കു പോകും. കയ്യില്‍ കിട്ടുന്നതില്‍ നിന്നും കുട്ടികളെ നോക്കാന്‍ ചൈല്‍ഡ് മൈന്‍ഡറെ ഏല്‍പ്പിച്ചാല്‍ പിന്നീട് ബാക്കിയൊന്നും മിച്ചമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തെറ്റാണെങ്കിലും പലരും നിവര്‍ത്തിയില്ലാത്ത അവസ്ഥയിൽ കുട്ടികളെ കുറച്ചു നേരത്തേക്കെങ്കിലും ഒറ്റയ്ക്കിരുത്തി ജോലിക്കു പോകും.

കഴിഞ്ഞ ദിവസം കവന്‍ട്രിയിൽ കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയ മാതാപിതാക്കള്‍ അനുഭവിച്ചത്‌ ആശങ്കയുടെയും വേദനയുടെയും നാലു നാളുകളാണ്. കുട്ടിയെ തനിച്ചാക്കി ജോലിക്കു പോയ പിതാവ് മാതാവ് തിരിച്ചെത്തുമ്പോൾ അയൽവാസികൾ പോലീസിനെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപ്പിച്ചിരുന്നു. നാലു ദിവസത്തെ നിയമ പോരാട്ടത്തിനും ശിക്ഷ നടപടിക്കും ശേഷമാണ് കരഞ്ഞു തളർന്ന മാതാപിതാക്കൾക്ക് കുട്ടിയെ തിരിച്ചു കൊടുത്തത്.

പുതുതായി എത്തുന്ന കുടുംബങ്ങള്‍ പരസ്പരം സൗഹൃദം കെട്ടിപ്പടുക്കാനും സഹായം ആവശ്യമായ സമയത്ത് അത് ചോദിയ്ക്കാന്‍ മടിക്കുകയും ചെയ്താല്‍ കാണാമറയത്ത് ഇരിക്കുന്ന അപകടക്കെണി പോലും അരികില്‍ എത്തുന്ന രാജ്യമാണ് യുകെ. . ഒരു കുഞ്ഞിനെ സോഷ്യല്‍ കെയര്‍ സംരക്ഷണം ഏറ്റെടുത്താല്‍ പിന്നെ വിട്ടു കിട്ടുക എന്നത് മാതാപിതാക്കളുടെ ഭാഗ്യം പോലെയിരിക്കും.

ഇത്തരത്തില്‍ അനേകം കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ യുകെയിലെ മലയാളി കുടുംബങ്ങള്‍ക്ക് നഷ്ടമായിട്ടുള്ളത്. അതിനാല്‍, മുന്നറിയിപ്പുകള്‍ അവഗണിയ്ക്കാതിരിക്കുക എന്നതാണ് യുകെയില്‍ എത്തിയ പുതിയ മലയാളികള്‍ ഏറ്റവും വേഗത്തില്‍ മനസിലാക്കിയിരിക്കേണ്ട ആദ്യ പാഠവും.

സ്‌നേഹനിധിയായി പോറ്റി വളര്‍ത്തിയ അമ്മ ഇനിയില്ല. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മണവാട്ടിയായി കയറി വന്നവളുടെ കൈ കൊണ്ട് അമ്മ ഇല്ലാതാകുന്നത് ആ മകന്റെ മുന്നില്‍ വെച്ചു. അബുദാബിയിലെ ഗയാത്തിയില്‍ സഞ്ജു മുഹമ്മദ് എന്ന യുവാവാണ് ജീവിതത്തില്‍ എല്ലാം തകര്‍ന്ന നിലയിലുള്ളത്. അന്നമൂട്ടി വളര്‍ത്തിയ സ്വന്തം അമ്മയെന്ന സ്‌നേഹത്തെയാണ് ഭാര്യ മുടിയില്‍ പിടിച്ച് താഴെയിട്ട് കൊലപ്പെടുത്തിയത്. തനിക്കിനി ആരുമില്ലെന്നും ലോകത്ത് താന്‍ തനിച്ചായെന്നും വിലപിക്കുകയാണ് സഞ്ജു.

സഞ്ജുവിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് അടുത്ത സുഹൃത്തുക്കളും അയല്‍പക്കത്തുള്ള അറബ് വംശജരും. സഞ്ജുവിന്റെ ഭാര്യയായ ഷജനയുടെ മര്‍ദ്ദനമേറ്റാണ് അമ്മ റൂബി മരിച്ചത്. മൃതദേഹം ബദാസായിദ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി പിതാവിന്റെ ഖബറിടത്തിനരികില്‍ സംസ്‌കരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സഞ്ജു പറയുന്നു.

ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്ഡല്‍ എടമുള സ്വദേശി സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരിച്ചിരുന്നു. പിന്നെ തന്റെ ജീവിതത്തില്‍ സഞ്ജുവിന് എല്ലാം തന്നെ തന്റെ മാതാവ് റൂബിയായിരുന്നു. ഇതിനിടെയാണ് വിവാഹം സഞ്ജുവിന്റെ വിവാഹം നടക്കുന്നത്. കോട്ടയം പൊന്‍കുന്നം സ്വദേശിനവിയായ ഷജ്‌നയും സഞ്ജുവും തമ്മില്‍ ജനുവരി 25ന് ഓണ്‍ലൈനിലൂടെയാണ് വിവാഹിതയാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ഫെബ്രുവരി 11ന് സന്ദര്‍ശക വീസയില്‍ ഷജ്‌നയും റൂബിയും അബുദാബിയില്‍ എത്തി. വന്നതില്‍പ്പിന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തനിക്കും ഷജ്‌നയ്ക്കും ഉമ്മ ഭക്ഷണം വാരിത്തന്നിരുന്നു. ഭാര്യയ്ക്ക് അതിഷ്ടമായിരുന്നില്ലെന്ന് സഞ്ജു പറയുന്നു. തന്നെ പാചകം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്‌നയുടെ പരാതി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് റൂബിയുടെ മരണത്തിനിടയാക്കിയ സംഭവം. രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്‌ന റൂബിയെ ചവിട്ടി നിലത്തിട്ടു. ബഹളംകേട്ട് അയല്‍പക്കത്തുള്ളവര്‍ വാതിലില്‍ തട്ടിയപ്പോള്‍ തുറക്കാനായി സഞ്ജു മാറിയ സമയത്ത് റൂബിയുടെ മുടിയില്‍പിടിച്ച് ഷജ്‌ന തറയില്‍ അടിക്കുന്നതാണ് കണ്ടതത്രെ. ‘എനിക്ക് ഇവിടെ നില്‍ക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ’ എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി.

 

എയ്ഡ്‌സ് രോഗം പടർത്തുവാനായി 15 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ 23കാരിയായ യുവതി അറസ്റ്റിൽ. എച്ച്ഐവി ബാധിതയായ യുവതിയാണ് ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ചത്. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എയ്ഡ്‌സ് ബാധിച്ചാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. പിന്നാലെ, യുവതിക്കും എയ്ഡ്‌സ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭർത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭർത്താവിന്റെ സഹോദരന്റെ മകനാണ് ക്രൂരതയ്ക്ക് ഇരയായത്.

ഹോളിക്ക് തലേ ദിവസമാണ് ആൺകുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡനത്തിന് ഇരയാക്കി. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടർന്നു. കുട്ടിക്ക് എയ്ഡ്‌സ് പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുട്ടിയെ യുവതി ഭീഷണിപ്പെടുത്തിയിരുന്നു.

യുവതി വീണ്ടും ഭർത്താവിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തി. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനിടെ കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി എല്ലാം വെളിപ്പെടുത്തുകയായിരുന്നു. ഡിസംബറിലാണ് യുവതിയുടെ ഭർത്താവ് എച്ച്‌ഐവി ബാധിച്ച് മരിച്ചത്.

രാജ്യാന്തര കൊച്ചി റീജിയണൽ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം. മിനി സ്‌കർട്ട് ധരിച്ചാണ് താരം എത്തിയത്. ഇതിന്റെ പേരിലാണ് ആക്രമണം കടുക്കുന്നത്. പരിപാടിയുടെ ദൃശ്യങ്ങൾ വിവിധ യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് റിമയ്ക്ക് നേരേ ആക്രമണം നടന്നത്.

സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. എന്ന ചോദ്യങ്ങളാണ് സദാചാര വാദികൾ ഉന്നയിക്കുന്നത്. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരിൽ റിമ വിമർശനത്തിന് ഇരയാകുന്നത്. ഇത്തരം വിഷയങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യുമെന്നും റിമ മറുപടിയായി കുറിച്ചു. ചർച്ചയിൽ വളരെ പ്രസക്തമായ കാര്യങ്ങളാണ് റിമ സംസാരിച്ചത്.

റിമ കല്ലിങ്കൽ വേദിയിൽ പറഞ്ഞത്;

‘ഇന്റേണൽ കമ്മിറ്റി എന്ന ആശയം ചർച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയിൽ ഞങ്ങൾ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാൾ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങൾ നന്നായി അറിയുന്നയാളായിരിക്കണം, മുതിർന്ന ഒരാളായിരിക്കണം. നമ്മൾ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോൾ, ഒരുപാട് പേരെ ഒരു സിനിമാ നിർമാണ ഇടത്തിലേക്ക് കൊണ്ടുവരുമ്പോൾ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതിൽ മാത്രം അത് ഒതുക്കിനിർത്താൻ ഞാനാഗ്രഹിക്കുന്നില്ല.

സോഷ്യല്‍മീഡിയയില്‍ ട്രോളുകളേറെ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് ഇന്ത്യന്‍ ടിവി സീരിയലുകള്‍. സ്ഥിരം പ്ലോട്ടുകളുമായി വലിച്ചു നീട്ടിയ എപ്പിസോഡുകളും ‘ഓവറാക്കി ചളമാക്കിയ’ അഭിനയവും ക്ലീഷേ ഡയലോഗുകളുമൊക്കെയായി എപ്പോഴും എയറില്‍ തന്നെയാണ് ഇന്ത്യന്‍ സീരിയല്‍.

ഇതുവരെ നമ്മുടെ നാട്ടിലെ തന്നെ ട്രോളുകളെ സഹിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ അതല്ല അവസ്ഥ. മറ്റ് രാജ്യക്കാര്‍ വരെ ഇപ്പോള്‍ നമ്മുടെ സീരിയലുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നൈജീരിക്കാരായ മൂന്ന് കണ്ടന്റ് ക്രിയേറ്റേഴ്‌സ് അത്തരത്തിലിറക്കിയ ഒരു സ്പൂഫ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോള്‍ സ്‌കാറ്റ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രാഗ്യയും പ്രാഗ്യയുടെ ഭര്‍ത്താവ് രാജുവും സഹാദരിയുമാണ് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. രണ്ട് യുവാക്കളാണ് സ്ത്രീവേഷത്തില്‍. ഇന്ത്യന്‍ സീരിയലുകളിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് ഇവരുടെ വസ്ത്രധാരണം. പ്രധാനകഥാപാത്രമായ പ്രാഗ്യ പടിക്കെട്ടില്‍ നിന്ന് വീഴുന്നതും ഭര്‍ത്താവ് ഓടിയെത്തി ഇവരെ രക്ഷിക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം.

വീഴ്ചയ്ക്കും രക്ഷപെടുത്തലിനുമിടയിലുള്ള സീനുകള്‍ കണ്ടാല്‍ ഇന്ത്യന്‍ സീരിയലുകള്‍ ഒരു തവണയെങ്കിലും കണ്ടിട്ടുള്ള ആരും ചിരിച്ച് പോകും. സീനുകള്‍ക്കിടയില്‍ അനാവശ്യമായി തിരുകിക്കയറ്റുന്ന ഷോട്ടുകളും പ്ലോട്ടിന്റെ വലിച്ചുനീട്ടലുമൊക്കെ ഇവര്‍ തമാശ രൂപത്തില്‍ വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദി ഗ്രേറ്റ് ഫോള്‍ എന്നാണ് ഇവര്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

 

 

View this post on Instagram

 

A post shared by PRAGYA (@paulscata)

കൊല്ലപ്പെട്ട ഗായകന്റെ മൃതദേഹം നിശാക്ലബ്ബിലെ വേദിയില്‍ ചാരിനിര്‍ത്തി ദുഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. യുഎസ് റാപ്പര്‍ ഗൂന്യൂ എന്നറിയപ്പെട്ടിരുന്നു മാര്‍ക്കറ്റ് മോറോയുടെ മൃതദേഹമാണ് വേദിയില്‍ ചാരിനിര്‍ത്തി ബന്ധുക്കള്‍ ദുഖമാചരിച്ചത്.

ഞായറാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡിസിയിലുള്ള ബ്ലിസ് എന്ന നൈറ്റ് ക്ലബ്ബിലായിരുന്നു പരിപാടി. ദി ഫൈനല്‍ ഷോ എന്ന് പേരിട്ട പരിപാടിയില്‍ മോറോയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളില്‍ കണ്ണ് തുറന്നിരിക്കുന്ന രീതിയില്‍ മോറോയുടെ എംബാം ചെയ്ത മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തിയിരിക്കുന്നത് കാണാം.

ഡിസൈനര്‍ സ്വെറ്റ്ഷര്‍ട്ടിലും ജീന്‍സിലും ഒരുക്കിയിരിക്കുന്ന മൃതശരീരത്തിനെ വാച്ചും കിരീടവുമൊക്കെ ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹത്തിന് ചുറ്റിലുമായാണ് ആളുകള്‍ കൂടിനില്‍ക്കുന്നത്. ലേസര്‍ ലൈറ്റുകളുടെ പശ്ചാത്തലത്തില്‍ റാപ്പ് ഗാനങ്ങള്‍ക്ക് ഇവര്‍ ചുവട് വയ്ക്കുന്നുമുണ്ട്‌. നാല്പത് ഡോളറാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പരിപാടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു മൃതദേഹത്തെ ഇത്രയേറെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം. വീഡിയോ വളരെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഒരു തരത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഗായകന് ഇതിലും നല്ലൊരു യാത്രയയപ്പ് നല്‍കാനാവില്ലെന്നാണ് വിമര്‍ശനങ്ങളോട് കുടുംബത്തിന്റെ പ്രതികരണം. നിശാക്ലബ്ബിലെ വേദിയില്‍ മോറോ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നും മാതാവ് പാട്രിക് മോറോ പ്രതികരിച്ചു.

കഴിഞ്ഞ മാസം മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്ത് വെച്ച് വെടിയേറ്റാണ് മോറോ കൊല്ലപ്പെടുന്നത്. മോറോ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നും കഴുത്തിലെ ഡയമണ്ട് മാല നഷ്ടപ്പെട്ടിരുന്നുവെന്നും പാട്രിക് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിശാക്ലബ്ബിലെ ദുഖാചരണം.

മലയാള സിനിമയില്‍ നിന്ന് ബോധപൂര്‍വം ഒരിക്കലും ഗ്യാപ് എടുത്തതല്ലെന്നും അതിന് കൃത്യമായ ഒരു കാരണമുണ്ടെന്നും നടന്‍ നരേന്‍. തമിഴില്‍ താന്‍ എത്തിപ്പെട്ട പല സിനിമകളിലും പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന ഷൂട്ടുകള്‍ മാസങ്ങളോളം നീണ്ടു പോകുന്ന അവസ്ഥയുണ്ടായെന്നും നരേന്‍ പറഞ്ഞു.

മലയാളത്തില്‍ നിന്നും വലിയ സംവിധായകര്‍ വിളിച്ചിട്ടുപോലും നോ പറയേണ്ട അവസ്ഥ വന്നെന്നും ആ സമയത്തൊക്കെ വളരെ വിഷമം തോന്നിയെന്നും നരേന്‍ പറയുന്നു.

ഇനിയങ്ങോട്ട് അത്തരത്തിലൊരു ഗ്യാപ് വേണ്ടെന്നാണ് തീരുമാനമെന്നും മലയാളത്തില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ചെയ്യാനാണ് ഇഷ്ടമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നരേന്‍ പറഞ്ഞു.

‘മലയാളത്തില്‍ അച്ചുവിന്റെ അമ്മ സിനിമ അഭിനയിച്ച് അത് റിലീസ് ആവുന്നതിന് മുന്‍പ് തന്നെ തമിഴില്‍ നിന്ന് ചിത്തിരംപേശുതെടി പ്രൊജക്ട് വന്നിരുന്നു. എന്റെ സുഹൃത്തായിരുന്നു ഇങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് പറഞ്ഞത്.

എന്നാല്‍ അതില്‍ അഭിനയിക്കാന്‍ ആ ഘട്ടത്തില്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അച്ചുവിന്റെ അമ്മയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും ഇവിടെ തന്നെ കൂടുതല്‍ സിനിമകളില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും അവനോട് പറഞ്ഞു. എന്നാല്‍ കഥ കേട്ട ശേഷം വേണ്ടെന്ന് പറഞ്ഞോ എന്നായിരുന്നു അവന്റെ മറുപടി. അത് ശരിയല്ലല്ലോ എന്ന് തോന്നി.

ഒടുവില്‍ ചെന്നൈയില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ വന്ന് എന്നോട് കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ അത് മിസ്സാക്കാന്‍ തോന്നിയില്ല. അങ്ങനെ 60 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ഭാവനയായിരുന്നു നായിക. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് തീരാന്‍ 9 മാസമെടുത്തു.

ഞാനാണെങ്കില്‍ഒരു പ്രത്യേക ഗെറ്റപ്പിലുമാണ്. അവിടെ സംവിധായകനും പ്രൊഡ്യൂസറുമൊക്കെയായുള്ള ചില പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ സ്റ്റക്കായി പോയി. ഒരു ജൂണില്‍ പടം തുടങ്ങിയിട്ട് അടുത്ത വര്‍ഷം ജനുവരിയിലാണ് പടം തീര്‍ന്നത്. എനിക്ക് തോന്നുന്നു ഇതിനിടെ ഭാവന രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നെന്ന്. ഭാവന വന്നിട്ട് ചോദിച്ചു ഇത് ഇതുവരെ കഴിഞ്ഞില്ലേയെന്ന് (ചിരി).

തമിഴില്‍ ലീഡ് റോള്‍ ചെയ്യാനായി നമ്മള്‍ പോകുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരും. പക്ഷേ പടം വലിയ ഹിറ്റായി. അതിന് ശേഷമാണ് ഇവിടെ ക്ലാസ്‌മേറ്റ്‌സ് വന്നത്. അത്തരത്തില്‍ ഗ്യാപ് കൂടുതലാകുമ്പോള്‍ പല പടങ്ങളും മലയാളത്തില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
ഇനിയങ്ങനെ ഗ്യാപ് ഉണ്ടാവരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഞാന്‍ എത്തിപ്പെടുന്ന പല തമിഴ് സിനിമകളിലും പല ഇഷ്യൂസും നടന്നതുകൊണ്ടാവാം. പല സിനിമകളും ഒരു വര്‍ഷം അല്ലെങ്കില്‍ ആറ് മാസം, ഏഴ് മാസമൊക്കെയാണ് എടുക്കുന്നത്. വേറെ ഒരു നായകന്‍ അഭിനയിക്കുന്ന പടത്തില്‍ ക്യാരക്ടര്‍ ചെയ്യുന്നതുപോലെയല്ല.
അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ കുറച്ച് ദിവസത്തേക്ക് പോയി വന്നാല്‍ മതി. എന്നാല്‍ ഇത് നമ്മുടെ ഷോര്‍ഡറില്‍ ആകുമ്പോള്‍ നമ്മള്‍ അതിന് വേണ്ടി കുറേ സമയം കണ്ടെത്തണം.

അവിടെ എല്ലാ ആര്‍ടിസ്റ്റുമാരും വര്‍ഷത്തില്‍ ഒരു പടം ചെയ്യുക രണ്ട് പടം ചെയ്യുക അങ്ങനെയൊക്കെയാണ്. ഇവിടെ ചിലപ്പോള്‍ അത് അഞ്ചോ ആറോ പടമായിരിക്കും. ഇതിനിടെ പല മലയാള സിനിമകളും നഷ്ടപ്പെടുത്തേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ വലിയ സങ്കടമാണ്.
ചിലതൊക്കെ വലിയ സംവിധായകരായിരിക്കും. അവരുടെ അടുത്ത് നമ്മള്‍ നോ പറയുമ്പോള്‍ എല്ലാവരും അത് നല്ല സ്പിരിറ്റില്‍ എടുത്തെന്ന് വരില്ല.

പിന്നെ എനിക്ക് തമിഴിലാണ് താത്പര്യം എന്നൊക്കെ ചിലര്‍ പറയുകയും ചെയ്യും. മാത്രമല്ല സോളോ പ്രൊഡക്ട് അവിടെ നിന്ന് വന്നതുകൊണ്ടായിരുന്നു ഞാന്‍ അവിടേക്ക് പോയത്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ കഥ കേള്‍ക്കുന്നുണ്ട്. നല്ല സിനിമകളുട ഭാഗമാകണമെന്നുണ്ട്, നരേന്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം എടുത്തു നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയായി മലയാളം മാറിയെന്നും പുതിയ സംവിധായകരും എഴുത്തുകാരും ടെക്‌നീഷ്യന്‍മാരും ഉണ്ടായെന്നും മലയാള സിനിമയെ സംബന്ധിച്ച് ഇത് മികച്ച സമയമാണെന്നും നരേന്‍ പറഞ്ഞു. ഒ.ടി.ടി വന്ന ശേഷം എല്ലാവരും മലയാള സിനിമ കാണുന്നു. തമിഴ്‌നാട്ടിലൊക്കെയുള്ളവര്‍ മികച്ച അഭിപ്രായമാണ് മലയാള സിനിമയെ കുറിച്ച് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്,’ നരേന്‍ പറഞ്ഞു.

Copyright © . All rights reserved