Latest News

സ്വന്തം ലേഖകൻ

ഗുജറാത്ത് : ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് അഹമ്മദബാദിൽ അരവിന്ദ് കെജ്രിരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നയിച്ച റോഡ്ഷോയിൽ കടന്നു വന്ന ജനക്കൂട്ടം മോദിയേയും ബിജെപി നേതാക്കളേയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആം ആദ്മികളാണ് ഇന്നത്തെ റോഡ് ഷോയിൽ അണിനിരന്നത്. അഹമ്മാദാബാദ് നഗരം മുഴുവനും ആം ആദ്മി പ്രവർത്തകരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദിയും ബി ജെ പി നേതൃത്വവും ഭയക്കുന്നത്‌ ഗുജറാത്തിൽ കണ്ട ശക്തനായ കെജ്രരിവാൾ എന്ന ജനപ്രിയ നേതാവിനെയാണ്.

മുപ്പത് ശതമാനം അധികാരങ്ങൾ പോലും നൽകാതെ ഡെൽഹിയിൽ തളച്ചിടാൻ ശ്രമിക്കുന്ന കെജ്രരിവാളിന് തൻ്റെ തറവാട് കൂടിയായ ഗുജറാത്തിൽ ലഭിക്കുന്ന വൻ ജനപിന്തുണ മോദിക്ക് വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് തെരുവുകളെ ത്രിവർണ്ണ പതാകയിൽ കുളിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ നവ രാഷ്ട്രീയത്തിന്റെ വരവ് അറിയിച്ചു. പഞ്ചാബിലെ ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്ന തരം ജനപങ്കാളിത്തമായിരുന്നു ഗുജറാത്തിൽ കണ്ടത്.

2015 ലെ തെരഞ്ഞെടുപ്പിനു ശേഷം ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി ബാക്കിയുണ്ടെങ്കിൽ കേജ്രരിവാളുമായി സംവാദത്തിന് തയ്യാറാണ് എന്ന് പരിഹസിച്ച അതേ അമിത് ഷായുടെ നാട്ടിൽ പതിനായിരങ്ങളെ അണിനിരത്തി റാലി സംഘിപ്പിച്ച കേജ്രരിവാൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയായി ഇന്ത്യ മുഴുവനും അതിവേഗം വളരുകയാണ്.
അഹമ്മദാബാദിലെ ത്രിവർണപതാക യാത്രയിൽ എത്തിയ ജനങ്ങളുടെ ആവേശo കാണിക്കുന്നത് ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലെയും ജനങ്ങൾ സത്യസന്ധമായ ആം ആദ്മി രാഷ്ട്രീയത്തിന്റെ പതാക ഉയർത്താൻ തയ്യാറായിക്കഴിഞ്ഞു എന്നാണ്. ബിജെപിയുടെ 27 വർഷത്തെ അഴിമതി ഭരണത്തിൽ വിഷമിക്കുന്ന ജനങ്ങൾ എഎപിയുടെ പ്രവർത്തന രാഷ്ട്രീയം സ്വീകരിക്കാൻ തയ്യാറാണ് എന്നാണ് ഈ റോഡ് ഷോ വ്യക്തമാക്കുന്നത്.
ബിജെപി യെയും കോൺഗ്രസ്സിനെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വൻ ജനപിന്തുണയാണ് നിലവിൽ ആം ആദ്മിക്ക് ഗുജറാത്തിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ 27 വർഷത്തിലേറേയായി ബിജെപി ഭരിക്കുന്ന ഗുജറാത്ത് പിടിക്കാൻ വമ്പൻ പദ്ധതികളുമായിട്ടാണ് കേജ്രരിവാൾ  ഗുജറാത്തിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദി ഭയക്കുന്നത്‌ ഇന്ന് ഗുജറാത്തിൽ കണ്ട കെജ്രരിവാളിനെ തന്നെയാണ്.

ടോം ജോസ് തടിയംപാട്

ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ ബുദ്ധിമുട്ടുന്ന ബി, എഡ്, വിദ്യർത്ഥി അനു ആൻ്റണിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 655 പൗണ്ട് ലഭിച്ചു, ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു . അനുവിനെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഏലപ്പാറ സെന്റ് ജോർജ് പള്ളി വികാരി ഫാദർ ജേക്കബ് അയച്ച കത്തും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി കളക്ഷൻ ഈസ്റ്റർ വരെ തുടരും ,ലഭിക്കുന്ന മുഴുവൻ തുകയും ഈസ്റ്റർ ദിനത്തിൽ അനുവിനു കൈമാറും എന്നറിയിക്കുന്നു . നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുക.

നാമെല്ലാം ഈസ്റ്റർ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാൻ നമുക്ക് ഒരുമിക്കാം . ഇടുക്കി ,ലബ്ബക്കട ടീച്ചർ ട്രെയിനിങ് കോളേജിൽ ബി, എഡിനു പഠിക്കുന്ന വിദ്യാർത്ഥി ഏലപ്പാറ സ്വദേശി അനു ആൻ്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാർച്ചു മാസം കോളേജിൽ നടന്ന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോഴാണ് .

മാസങ്ങളോളം ചികിൽസിച്ചിട്ടും ഒടിഞ്ഞ അസ്ഥികൾ യോചിക്കാത്തതു കൊണ്ട് ഡോക്ടർ നിർദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യൻസർ സെന്ററിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി അനുവിന് ക്യൻസർ ബാധിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകർന്നടിഞ്ഞു അനുവിനെ ചികിൽസിക്കാൻ ഇപ്പോൾ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു .ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല .

കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആൻ്റണി ഇപ്പോൾ കടംകൊണ്ട് ശ്വാസം മുട്ടുന്നു ,മകളെ ചികിൽസിക്കാൻ നിവർത്തിയില്ലാതെ വിലപിക്കുന്നു . മകൾ പഠിച്ചു കുടുംബത്തിനു ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ഏലപ്പാറ ചിന്നാർ കുറ്റിക്കാട്ടു ആൻ്റണിയുടെ കുടുംബം ഇന്നു മകളുടെ ജീവൻ രക്ഷിക്കാൻ മാർഗമില്ലാതെ വിലപിക്കുകയാണ് നിങ്ങൾ ദയവായി സഹായിക്കണം . അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോർഡിൽ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലിൽ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യർത്ഥന മാനിച്ചു ഞങ്ങൾ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു ..

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

അനുവിനെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ടും പണം ട്രാൻസ്ഫർ ചെയ്യാനുള്ള അവസരമുണ്ട്. അക്കൗണ്ട് ഡിറ്റെയിൽസ് ചുവടെ ചേർക്കുന്നു.

Anu Antony
Kuttikattu (H)
Chinnar p.o 4th mile Elappara, Idukki ,kerala
Pin number: 685501

Account Number: 67228266273
IFSC : SBIN0070104
(SBI Branch Elappara)

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

 

ജയിലിൽ കഴിയവേ നടൻ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് വിരമിച്ച ഐജി എവി ജോർജ്. അത്തരം സൗകര്യങ്ങൾ ഒരാൾക്ക് മാത്രം എന്തിന് നൽകിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.

ജയിലിൽ എല്ലാവർക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.

ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. നൂറ് കണക്കിന് പ്രതികൾ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.

നേരത്തെ, താൻ ജയിൽ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നെന്നും മനോരമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്.

‘ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.

എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ജില്ല കളക്ടർക്കാണ് എംഎൽഎ പരാതി നൽകിയത്. ഇതിനെ തുടർന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി ജില്ല കളക്ടർ രേണു രാജ് അറിയിച്ചു.

ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.

 

സ്‌കൂള്‍ ബസ് തട്ടിയെടുത്ത് വിദ്യാര്‍ഥികളെയും ഡ്രൈവറെയും ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ പ്രതിക്ക് 40 വര്‍ഷത്തിന് ശേഷം പരോള്‍. കാലിഫോര്‍ണിയന്‍ സ്വദേശിയായ ഫ്രെഡറിക് വുഡ്‌സിനാണ് പരോള്‍.

1976ലായിരുന്നു ലോകത്തെയാകെ നടുക്കിയ സംഭവം. കാലിഫോര്‍ണിയയിലെ ചൗചില്ലയില്‍ വെച്ച് പിക്‌നിക് കഴിഞ്ഞ് വാനില്‍ മടങ്ങുകയായിരുന്ന 26 കുട്ടികളെയും ഡ്രൈവറെയും വുഡ്‌സും സഹോദരന്മാരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. 5നും 14നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്.

ഇവരെ തട്ടിയെടുത്ത ശേഷം ഒരു പഴയ ബസിലേക്ക് മാറ്റി കിഴക്കന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ക്വാറിയില്‍ പ്രതികള്‍ ജീവനോടെ കുഴിച്ച് മൂടി. ഏകദേശം പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളും ഡ്രൈവറും സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. പ്രതികള്‍ ഉറങ്ങിയ തക്കത്തിന് ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു.

ഇവര്‍ അറിയിച്ച പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വുഡ്‌സിനെയും സഹോദരന്മാരായ റിച്ചാര്‍ഡിനെയും ജെയിംസിനെയും പിടികൂടിയത്. പ്രതികള്‍ക്ക് ഓരോരുത്തര്‍ക്കും 27 ജീവപര്യന്തം വീതം ശിക്ഷയായിരുന്നു അന്ന് കോടതി വിധിച്ചത്. പരോളിനുള്ള സാധ്യത തള്ളിക്കളയാനായിരുന്നു ഈ വിധി. സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു വുഡ്‌സിന്റെ പ്രായം.

കുട്ടികള്‍ക്കുണ്ടായ ട്രോമയും മറ്റ് ബുദ്ധിമുട്ടുകളും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ചെയ്ത തെറ്റില്‍ അതിയായ കുറ്റബോധമുണ്ടെന്നും പരോള്‍ വിധി കേട്ട ശേഷം വുഡ്‌സ് പ്രതികരിച്ചു. വുഡ്‌സിനൊപ്പം ശിക്ഷ ലഭിച്ച ജെയിംസിനും റിച്ചാര്‍ഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ജാമ്യം ലഭിച്ചിരുന്നു.

1971ലിറങ്ങിയ ഡെര്‍ട്ടി ഹാരി എന്ന സിനിമ അനുകരിച്ചായിരുന്നു പ്രതികള്‍ കുട്ടികളെ തട്ടിയെടുത്തത്. 50 ലക്ഷം യുഎസ് ഡോളര്‍ ആവശ്യപ്പെട്ടായിരുന്നു ക്രൂരത. മൂന്ന് പേരും ധനിക കുടുംബത്തില്‍ ജനിച്ചവരായിരുന്നിട്ടും പണത്തോടുള്ള ആര്‍ത്തി അന്നേ ആളുകളെ ആശ്ചര്യപ്പെടുത്തിയിരുന്നു.

എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ്‌ വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.

കളക്ടർ ദിവ്യയുടെ വാക്കുകൾ;

”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”

ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സം​ഗതി കൈവിട്ടു പോയി എന്ന്.

പാരാഗ്ലൈഡിങ്ങിനിടെ ബാലന്‍സ് തെറ്റി വെള്ളത്തില്‍ വീണ് ടൂറിസ്റ്റിനും ഗൈഡിനും ദാരുണാന്ത്യം. തെലങ്കാനയില്‍ നിന്നുള്ള ഇഷ റെഡ്ഡിയും(23) ഗൈഡ് സന്ദീപ് ഗുരുങ്ങും(26) ആണ് മരിച്ചത്. വടക്കന്‍ സിക്കിമില്‍ ഇന്നലെയായിരുന്നു സംഭവം.

രാവിലെ ഒമ്പതരയോടെ ലാച്ചുങ്ങിലെ വ്യൂ പോയിന്റില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കവേ ശക്തമായ കാറ്റില്‍ അകപ്പെട്ട് ഗ്ലൈഡറിന് ബാലന്‍സ് തെറ്റുകയായിരുന്നു. തുടര്‍ന്ന് സന്ദീപും ഇഷയും നദിയില്‍ വീഴുകയും ശക്തമായ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇരുവരുടെയും മൃതദേഹം ഏറെ വൈകിയാണ് നദിയില്‍ നിന്ന് കണ്ടെടുത്തത്.

പോലീസും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സും ചേര്‍ന്നായിരുന്നു തിരച്ചില്‍. നദിയിലെ ശക്തമായ ഒഴുക്ക് കാരണം മൃതദേഹം പുറത്തെടുക്കാന്‍ ഏറെ വൈകിയതായി പോലീസ് അറിയിച്ചു.

ലണ്ടൻ: ബ്രിട്ടണിലെ ‘’ഹെൽത്ത് സർവീസ് ജേർണ’’ലിന്റെ ഈവർഷത്തെ പാർട്ണർഷിപ്പ് അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനവും. നഴ്സിംങ് റിക്രൂട്ട്മെന്റ് രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി സജീവമായി പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസി സർവീസിനാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്. നഴ്സിംങ് ജോബ്സ് യുകെ, ഏലൂർ കൺസൾട്ടൻസി എന്നീ സഹോദര സ്ഥാപനങ്ങളിലൂടെ ആറായിരത്തിൽപരം പ്രഫഷണൽ നേഴ്സുമാരെയും വിവിധ യൂണിവേഴ്സിറ്റികളിലേക്കായി നൂറുകണക്കിന് വിദ്യാർഥികളെയുമാണ് ഇവർ യുകെയിൽ എത്തിച്ചത്.

ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന്റെ പോളിസി ആൻഡ് മാനേജ്മെന്റ് രംഗത്തെ മാറ്റങ്ങളും വിശേഷങ്ങളും വിശദമായി കവർചെയ്യുന്ന ന്യൂസ് ജേർണലാണ് ഹെൽത്ത് സർവീസ് ജേർണൽ. ആരോഗ്യ പരിപാലന രംഗത്ത് എൻ.എച്ച്.എസിനെ സഹായിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെയും ഏജൻസികളെയും സർവീസ് സെക്ടറുകളെയുമാണ് ഹെൽത്ത് സർവീസ് ജേർണൽ ഓരോവർഷവും പാർട്ണർഷിപ്പ് അവാർഡ് നൽകി ആദരിക്കുന്നത്.

മാർച്ച് 24ന് ലണ്ടനിലെ പാർക്ക് പ്ലാസയിൽ നടന്ന ചടങ്ങിൽ ഏലൂർ കണസൾട്ടൻസി മാനേജിംങ് ഡയറക്ടർ മാത്യു ജെയിംസ് ആദരം ഏറ്റുവാങ്ങി. ‘’സ്റ്റാഫിംങ് സൊല്യൂഷൻസ് ഓഫ് ദ ഇയർ അവാർഡിന്റെ’’ ചുരുക്കപ്പട്ടികയിൽ ഇടം നേടാനായതിൽ അഭിമാനിക്കുന്നുവെന്ന് മാത്യു ജെയിംസ് പറഞ്ഞു. തങ്ങളിൽ വിശ്വാസം അർപ്പിച്ച നഴ്സുമാർക്കും ആത്മാർഥതയോടെ പ്രവർത്തിച്ച് അവരെ എൻ.എച്ച്.എസ്. ആശുപത്രികളുടെ ഭാഗമാക്കാൻ സഹായിച്ച സ്റ്റാഫംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 2002ൽ പ്രവർത്തനം ആരംഭിച്ച ഏലൂർ കൺസൾട്ടൻസി മുപ്പതിലധികം എൻ.എച്ച്.എസ് ട്രസ്റ്റിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും നിരവധി നേഴ്സിംങ് ഹോമുകളിലേക്കുമായി ആറായിരത്തിലധികം നഴ്സുമാരെയാണ് ഇതുവരെ ബ്രിട്ടണിൽ എത്തിച്ചത്. ഇതിൽ മഹാഭൂരിപക്ഷം പേരും കേരളത്തിൽ നിന്നുള്ളവരാണ്.

ഫൈസൽ നാലകത്ത്

കോവിഡാനന്തര മലയാളസിനിമയുടെ പുനർജ്ജീവനത്തിനു വഴിയൊരുക്കി, 2020 ജനുവരി മുതൽ 2022 ജനുവരി വരെ തീയറ്ററുകളിലും ഓടിടി പ്ലാറ്റ് ഫോമുകളിലായി റിലീസ് ചെയ്ത ചിത്രങ്ങളെ ആധാരമാക്കി, ലെൻസ്മാൻ എന്റെർറ്റൈൻമെൻറ്സും, ഫെഡറേഷൻ ഓഫ് ഇവൻറ് മാനേജ്മെൻറ് അസോസിയേഷൻ ഫെമയും (FEMA) ചേർന്നൊരുക്കുന്ന ബിഗ് സ്‌ക്രീൻ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോൻ (2020), കള, മിന്നൽമുരളിയിലെ അഭിനയത്തിന് ടോവിനോ തോമസ് (2021), ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ-2022) എന്നിവർ ഈ മൂന്നു വർഷങ്ങളിലെ മികച്ച നടന്മാർക്കുള്ള ബഹുമതികൾ നേടി. മികച്ച നടി – അന്ന ബെൻ – കപ്പേള (2020) , നിമിഷ സജയൻ – മാലിക് , ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ( 2021), ദർശന – (ഹൃദയം-2022)

ബിഗ് സ്ക്രീൻ അവാർഡ്‌സ് – 2022 മറ്റുള്ള അവാർഡുകൾ –

ബെസ്ററ് ആക്ടർ ഇൻ സപ്പോർട്ടിങ് റോൾ -സുധിഷ് – (ഭൂമിയിലെ മനോഹര സ്വകാര്യം – 2020)
മികച്ച സംഗീത സംവിധായകൻ – അൽഫോൻസ് ജോസഫ് (വരനെ ആവശ്യമുണ്ട്)
മികച്ച ഗായകൻ – ഹരിചരൻ (വരനെ ആവശ്യമുണ്ട് )
മികച്ച ഗാന രചയിതാവ് – ബി കെ ഹരിനാരായണൻ (വാതിൽക്കല് വെള്ളരി പ്രാവ് )
മികച്ച ഗായിക – നിത്യാ മാമൻ (വാതിൽക്കല് വെള്ളരി പ്രാവ് )
മികച്ച നവാഗത സംവിധായകൻ -റഷീദ് പാറക്കൽ ( സമീർ – 2020 )
ലൈഫ് ടൈം അച്ചീവ്മെന്റ് ( ഇൻഫ്ലുവെൻഷ്യൽ –മോട്ടിവേഷണൽ ) ഇന്നസെൻറ്.
എക്സില്ലെന്സ് ഇന്‍ മലയാള സിനിമ – ഇടവേള ബാബു
ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ – ഇർഷാദ് ( സൈലെൻസ് & വോൾഫ് )
മികച്ച കുടുംബ ചിത്രം – വരനെ ആവശ്യമുണ്ട് – അനൂപ് സത്യൻ

മൾട്ടി ടാലെന്റ് പേഴ്സണാലിറ്റി – അനൂപ് മേനോൻ
മികച്ച ഛായാഗ്രാഹകൻ – സുദീപ് എലമോൻ ( അയ്യപ്പനും കോശിയും )
മികച്ച എഡിറ്റർ – രഞ്ജൻ അബ്രഹാം ( അയ്യപ്പനും കോശിയും )
മികച്ച പശ്ചാത്തല സംഗീതം – ജൈക്സ് ബിജോയ് ( അയ്യപ്പനും കോശിയും )
സോങ് ഓഫ് ദി ഇയർ – സച്ചിൻ ബാലു – (സ്‌മരണകൾ കാടായ് – ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സഹനടി – ഗൗരി നന്ദ ( അയ്യപ്പനും കോശിയും ), ബെസ്ററ് ക്യാരക്ടർ ആക്ടർ – കോട്ടയം രമേശ് (അയ്യപ്പനും കോശിയും), മികച്ച ചിത്രം & മികച്ച സംവിധയകാൻ -രഞ്ജിത്ത് – സച്ചി (അയ്യപ്പനും കോശിയും ) , വോയിസ് ഓഫ് ദ ഇയർ – നഞ്ചിയമ്മ ( കലക്കാത്ത – അയ്യപ്പനും കോശിയും )

 

ബിഗ് സ്ക്രീൻ അവാർഡ്‌സ് 2021

എക്‌സ്‌ലെൻസ് അവാർഡ് – പി ആർ ഒ ദിനേശ് , മികച്ച ഛായാഗ്രാഹകൻ – ഷൈജു ഖാലിദ് (ജോജി , നായാട്ട് ) , മ്യൂസിഷ്യൻ ഓഫ് ദി ഡെക്കയ്ഡ് – ഗോപി സുന്ദർ , മികച്ച കുടുംബ ചിത്രം – ഹോം , മികച്ച സഹ നടൻ – ജോണി ആന്റണി ( ഹോം ) , ട്രെൻഡ് സെറ്റെർ – സിദ്ധിഖ് ലാൽ , മികച്ച എന്റെർറ്റൈനെർ – രമേശ് പിഷാരടി, മികച്ച സോഷ്യലി കമ്മിറ്റഡ് പേഴ്സണാലിറ്റി – എൻ എം ബാദുഷ , എസ്‌സില്ലെൻസ് ഇൻ സിനിമ (30 YEARS) – മനോജ് കെ ജയൻ, മൾട്ടി ടാലന്റ്ട് പേഴ്സണാലിറ്റി : ശങ്കർ രാമകൃഷ്ണൻ, മികച്ച ഗാന രചയിതാവ് – അൻവർ അലി , മികച്ച സംഗീത സംവിധയകാൻ & ബാക്ഗ്രൗണ്ട് സ്കോർ – സുഷിൻ ശ്യാം – മാലിക് , കുറുപ്പ്
മികച്ച ഗായിക – സുജാത മോഹൻ , മികച്ച ഗായകൻ – ഷഹബാസ് അമൻ , മികച്ച പുതുമുഖ സംവിധായകൻ – ചിദംബരം ( ജാനേ മന്‍) , എന്റർടൈനിംഗ് ഫിലിം – ഓപ്പറേഷൻ ജാവ , ബെസ്ററ് സോഷ്യലി കമ്മിറ്റഡ് ഫിലിം – നായാട്ട് (രഞ്ജിത്ത് ) , വൈറൽ സോങ് ഓഫ് ദി ഇയർ – റാം സുരേന്ദർ ( കിം കിം ) വോയിസ് ഓഫ് ദി ഇയർ – പ്രസീദ ചാലക്കുടി ( അജഗജാന്തരം ) , പോപ്പുലർ ആക്ടർ – ആന്റണി വർഗീസ് (പെപ്പെ ), മികച്ചആർട്ടിസ്റ്റിക് ഫിലിം – കള , ഔട്‍സ്റ്റാന്ഡിങ് പെർഫോമൻസ് – മൂർ (കള) , മികച്ച ബാലതാരം – വസിഷ്ട് ഉമേഷ് -മിന്നൽ മുരളി , ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ ഓഫ് ദി ഇയർ – ഗുരു സോമസുന്ദരം – മിന്നൽ മുരളി , മികച്ച ചിത്രം & ഡയറക്ടർ – മിന്നൽ മുരളി – ബേസിൽ ജോസഫ്, പെർഫോർമർ ഓഫ് ദി ഡെക്കയ്ഡ് – സുരാജ് വെഞ്ഞാറമൂട് , സോങ് ഓഫ് ദി ഇയർ – ഉയിരേ – ഷാൻ റഹ്മാൻ – മിഥുൻ ജയരാജ് & നാരായണി ഗോപൻ , ജനപ്രിയ ഗായിക – സിതാര കൃഷ്ണകുമാർ

 

ബിഗ് സ്ക്രീൻ അവാർഡ്‌സ് 2022

മികച്ച ഗായകൻ – ഹരിശങ്കർ , എക്സല്ലൻസ് ഇൻ മ്യൂസിക് – കൈലാസ് മേനോൻ , മികച്ച കുടുംബ ചിത്രം – മേപ്പടിയാൻ , മികച്ച നടൻ – ഉണ്ണി മുകുന്ദൻ – മേപ്പടിയാൻ , മികച്ച ഛായാഗ്രാഹകൻ – വിശ്വജിത്ത് ഒടുക്കലത്ത് (ഹൃദയം) , മികച്ച എഡിറ്റർ – രഞ്ജൻ എബ്രഹാം (ഹൃദയം) , മികച്ച സഹനടൻ – കലേഷ് രാമാനന്ദ് , മികച്ച സംഗീത സംവിധയകാൻ / BG & സോങ് ഓഫ് ദി ഇയർ – ഹിഷാം അബ്ദുൽ വഹാബ്- (ദർശന) ഹൃദയം , മികച്ച സംവിധായകൻ – വിനീത് ശ്രീനിവാസൻ (ഹൃദയം) , മികച്ച ഗാനരചന – കൈതപ്രം ( ഹൃദയം) , മികച്ച ചിത്രം – ഹൃദയം

പ്രൈഡ് ഓഫ് കേരള അവാർഡ് -വൈഷ്ണവ് ഗിരീഷ് , 22 ഇയേഴ്സ് ഓഫ് എക്സല്ലൻസ് ഇൻ മ്യൂസിക് – അഫ്സൽ ഇസ്മായിൽ , സ്റ്റൈൽ ഐക്കൺ അവാർഡ് – സാനിയ ഇയ്യപ്പൻ

 

ഏപ്രിൽ 12 നു തൃശ്ശൂരിലെ പുഴയ്ക്കൽ വെഡിങ് വില്ലേജ് അങ്കണത്തിൽ ഒരുങ്ങുന്ന വർണ്ണാഭമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് , ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ പുരസ്കാര ചടങ്ങിൽ പങ്കെടുക്കും. കല്യാൺ സിൽക്സ് അവതരിപ്പിക്കുന്ന ‘ബിഗ് സ്ക്രീൻ അവാർഡ്സ് 2022’ ഇവന്റ് മാനേജ് ചെയ്യുന്നത് തൃശ്ശൂരിലെ പ്രശസ്തമായ ഓസ്കാർ ഇവന്റ്‌സ് ആണ്. അഫ്സൽ, നിഷാദ്, വൈഷ്ണവ് ഗിരീഷ്, അഖില ആനന്ദ് , അക്ബർ ഖാൻ, ശ്രീനന്ദ, മെറിൽ ആൻ മാത്യു എന്നിവർ ഒരുക്കുന്ന മ്യൂസിക് നൈറ്റ്, പ്രശസ്ത ചലച്ചിത്ര താരങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ എന്നിവയും അരങ്ങേറും.

ബിനോയ് എം. ജെ.

മനുഷ്യന്റെ ദു:ഖങ്ങളെല്ലാം സമൂഹത്തിൽ നിന്നുമാണ് വരുന്നത്. നിങ്ങൾ ഒറ്റയ്ക്ക് ഒരു ദ്വീപിൽ അകപ്പെട്ടു എന്ന് കരുതുക. നിങ്ങൾക്ക് കുടിക്കുവാൻ ഉള്ള ജലവും കഴിക്കുവാനുള്ള ഫലങ്ങളും അവിടെ ലഭ്യമാണ്. അവിടെ നിങ്ങൾ ജീവിക്കുന്നുവോ മരിക്കുന്നുവോ എന്നുള്ളത് നിങ്ങൾക്ക് ഒരു വിഷയമായിരിക്കുകയില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നുണ്ടോ ഇല്ലയോ എന്നതും അപ്രധാനമാവുന്നു. എന്നാൽ നിങ്ങൾ സമൂഹത്തിൽ ആണെങ്കിലോ? കാര്യമാകെ മാറുകയാണ്. കൊച്ചു കുട്ടികൾ ഉരുണ്ടു വീഴുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതാരും കാണുന്നില്ലെങ്കിൽ അവർ വേഗത്തിൽ പൊടി തട്ടി എഴുന്നേറ്റ് പോകുന്നത് കാണാം. എന്നാൽ അതാരെങ്കിലും കണ്ടാലോ? അവർക്ക് ആശയക്കുഴപ്പവും കരച്ചിലും വരുന്നു. ഇപ്രകാരം ആശയക്കുഴപ്പവും ദു:ഖവും എപ്പോഴും സമൂഹത്തിൽ നിന്നുമാണ് വരുന്നത്.

എന്നാൽ നാമെല്ലാം സമൂഹത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ്. ഏകാന്തവാസം നമുക്ക് അസാദ്ധ്യവുമാണ്. അതുകൊണ്ടാണ് നാം ജീവിതകാലം മുഴുവൻ ദു:ഖത്തിൽ കഴിയുന്നത്. വാസ്തവത്തിൽ സമൂഹം പ്രകൃതിയുടെ അഥവാ മായയുടെ ഭാഗമാകുന്നു. നിങ്ങളാവട്ടെ പുരുഷൻ അഥവാ ഈശ്വരനും. സമൂഹവുമായുള്ള കൂട്ടുകെട്ടിനെ മായാബന്ധനമെന്നാണ് പറയുക. അതുകൊണ്ടുതന്നെ സമൂഹത്തിൽ ജീവിക്കുമ്പോൾ അതിന്റെ അടിമകളായി ജീവിക്കാതിരിക്കുക. സമൂഹത്തിൽ നമുക്ക് രണ്ട് രീതിയിൽ ജീവിക്കുവാനാകും. ഒന്ന് സമൂഹത്തിന്റെ അടിമകളായി, രണ്ട് സമൂഹത്തിന്റെ യജമാനന്മരായി. നാമെല്ലാവരും സമൂഹത്തിന്റെ അടിമകളാണ്. യജമാനനാകുവാനുള്ള അവസരങ്ങൾ നാം സദാ നഷ്ടപ്പെടുത്തുന്നു. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.

ഇതിൽ നിന്നും എങ്ങനെ കരകയറാം?എങ്ങനെ സമൂഹത്തിന്റെ യജമാനനാവാം? ഈ ചോദ്യം എക്കാലത്തും സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാകുന്നു. ആദ്യത്തെ തിരുത്തൽ വരുത്തേണ്ടത് സമൂഹം എന്നേക്കാൾ ശ്രേഷ്ഠമല്ല മറിച്ച് ഞാൻ സമൂഹത്തേക്കാൾ ശ്രേഷ്ഠമാണ് എന്ന തത്വത്തിലാണ്. വ്യക്തിയിൽ ഈശ്വരൻ വസിക്കുന്നു; സമൂഹമാവട്ടെ പ്രകൃതി അഥവാ മായയുമാകുന്നു. അതിനാൽ തന്നെ വ്യക്തിയുടെ കൽപനകൾ സമൂഹം അനുസരിക്കേണ്ടിയിരിക്കുന്നു, മറിച്ചല്ല. നാം കരുതും പോലെ വ്യക്തി സമൂഹത്തിനല്ല ദാസ്യവൃത്തി ചെയ്യേണ്ടത് മറിച്ച് സമൂഹം വ്യക്തിക്കാണ് ദാസ്യവൃത്തി ചെയ്യേണ്ടത്. അവിടെ വ്യക്തിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ആ സ്വാതന്ത്ര്യത്തെ മോക്ഷം എന്ന് വിളിക്കുന്നു.

വ്യക്തി ജീവിക്കേണ്ടതും കർമ്മം ചെയ്യേണ്ടതും സമൂഹത്തിൽനിന്നും പ്രതിഫലം സ്വീകരിക്കുന്നതിനുവേണ്ടിയല്ല,മറിച്ച് സ്വന്തം ആത്മാവിഷ്കാരത്തിനും അതിലൂടെ ലഭിക്കുന്ന അനന്താനന്ദത്തിനും വേണ്ടിയാവണം. പ്രതിഫലത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അങ്ങോട്ട് കൊടുക്കുന്നവയല്ല മറിച്ച് തിരിച്ചിങ്ങോട്ട് സ്വീകരിക്കുന്നവയാണ് നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നത്. എന്റെ ജീവിതത്തിൽ കൈ കടത്തുവാൻ ഞാൻ ഒരിക്കലും സമൂഹത്തെ അനുവദിക്കുകയില്ല; ഞാൻ സമൂഹവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു. ആ ഏകാന്തതയിൽ എന്റെ ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുകയും ഉള്ളിലുള്ള ഈശ്വരൻ ഉണരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved