literature

ഉണര്‍വ്വ്

ലൂക്കാസ് മുറിക്കുള്ളിലെത്തിയവരോട് രഹസ്യമായി സംസാരിച്ചിട്ട് ഒരാള്‍ക്കൊപ്പം പുറത്തേക്കു നടന്നു. മറ്റെയാള്‍ കതകടച്ചു കുറ്റിയിട്ടു. ബാത്‌റൂമില്‍ ജെസ്സിക്ക തലചുറ്റി നിമിഷനേരമിരുന്നു. ബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഓര്‍ത്തു. ജീവിതം ശരീരം വിറ്റ് സുഖിക്കണോ അതോ ആത്മഹത്യ ചെയ്യണോ? വിധിയുടെ ക്രൂരവിനോദമാണ് മുന്നിലുള്ളത്. തന്റെ വികാരം ഇതു രണ്ടിലുമല്ല. എങ്ങിനെയെങ്കിലും ഇവിടെനിന്ന് രക്ഷപെടണം. രക്ഷപെട്ടാല്‍ സംഭവിച്ചതെല്ലാം പുറംലോകത്തോട് വിളിച്ചുപറയാന്‍് സാധിക്കും. ആത്മഹത്യ ചെയ്യാന്‍ താനൊരു മണ്ടിയല്ല. എങ്ങിനെയും രക്ഷപെടാനുള്ള വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഫോണ്‍ പോലും ലൂക്കോസിന്റെ കൈകളിലാണ്.
കുളിമുറിയില്‍ പോയി തളര്‍ന്ന് വാടിയ മുഖം കഴുകി മുറി തുറന്ന് പുറത്തേക്കു വന്നു. അപ്പോള്‍ മുറിയിലേക്ക് ഒരാള്‍ കയറി വന്നു. അയാളുടെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നു. “”ഇയാള്‍ ആരാണ്? ലൂക്കാസ് എവിടെപ്പോയി?” പുതുതായി ഓരോരുത്തര്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്. ഈ തടിമാടന്‍ തന്റെ കാവല്‍ക്കാരനാണോ? അയാളോടു ചോദിച്ചു
“”നിങ്ങള്‍ ആരാണ്?”
“”ഇനിയും ഞങ്ങളാണ് നിന്റെ രക്ഷകര്‍” പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
“”എന്റെ സുഹൃത്ത് നിനക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തു പോയിരിക്കയാണ്. ഇപ്പോള്‍ വരും. നിനക്ക് ഒരു കുറവും വരുത്തെരുതെന്നാണ് മുകളില്‍ നിന്നുള്ള ഉത്തരവ്. അഥവാ നീ എന്തെങ്കിലും തരികിട കാണിച്ചാല്‍ കൊന്നു കളഞ്ഞേക്കാനും പറഞ്ഞിട്ടുണ്ട്.
പിറകില്‍ കരുതിയ തോക്കെടുത്ത് അവളെ കാണിച്ചു. “”മര്യാദയ്ക്ക് ഞങ്ങളെ അനുസരിച്ച് ജീവിച്ചാല്‍ നിനക്ക് നല്ലത്. ”
അത്രയും കേട്ടയുടനെ ഹൃദയം മിടിച്ചു. ഉള്ളില്‍ ഭയം നിറഞ്ഞു. വിലക്കപ്പെട്ട വഴിയില്‍ സഞ്ചരിക്കാനും മറ്റുള്ളവരെ അനാവശ്യമായി അനുസരിക്കാനുമൊക്കെ നല്കുന്ന സൂചനകള്‍ ഞാനൊരു വേശ്യയായി ജീവിക്കണമെന്നുള്ളതാണ്. അതിന്റെ സാധ്യതകളാണ് മുന്നില്‍ തെളിയുന്നത്. ഇവരൊക്കെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടവരെന്ന് തോന്നുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചിന്തിക്കാത്ത, കാലെടുത്തു കുത്താന്‍ ആഗ്രഹിക്കാത്ത ഒരു വഴിയിലൂടെയാണ് തന്റെ കാലുകള്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. എന്നെ തോല്പിച്ച് കീഴടക്കാനുള്ള എല്ലാ പദ്ധതികളും ഇവരുടെ കൈവശമുണ്ട്.
ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ഈ കളങ്കത്തില്‍ നിന്നും എനിക്ക് രക്ഷപെടണം. ഇല്ലെങ്കില്‍ ഭാവി ഇരുട്ടിലാകും. ഇവിടെ ഒരിക്കലും താന്‍ സുരക്ഷിതയല്ല. ആലോചിച്ചിരിക്കെ കതകില്‍ ആരോ മുട്ടുന്നതുകേട്ടു. താടിയും മുടിയുമുള്ള മറ്റൊരുത്തന്‍ ഭക്ഷണപൊതികളും മദ്യക്കുപ്പിയുമായി അകത്തു കടന്ന് കതക് അടച്ചു.
“”അകത്തേക്കു നടക്കെടീ” ഭയത്തോടെ അവരെ അനുസരിക്കുകയേ പറ്റുമായിരുന്നുള്ളൂ.
മേശയില്‍ ഭക്ഷണപ്പൊതികള്‍ തുറന്നുവച്ചു. ഒരുത്തന്‍ ഫ്രിഡ്ജില്‍ നിന്ന് ഐസ് കട്ടകളെടുത്ത് വച്ചു. മറ്റൊരാള്‍ അകത്തുനിന്നും ഗ്ലാസുകളും പാത്രങ്ങളുമായിട്ടെത്തി. മദ്യം ഗ്ലാസ്സില്‍ പകര്‍ന്നിട്ട് അവളോട് ചോദിച്ചു “”നിനക്കു വേണോ”
“”വേണ്ട” അവള്‍ പറഞ്ഞു
“”വേണ്ടെങ്കില്‍ വേണ്ട, പിന്നെ വൈന്‍ വാങ്ങാം, ഇപ്പോള്‍ ഭക്ഷണം കഴിക്ക്”
വിശപ്പും ദാഹവും വല്ലാതെ അലട്ടിയിരുന്നു. അവര്‍ മദ്യത്തിലും കോഴിക്കാലിലും ആഹ്ലാദഭരിതരായിരിക്കേ അവള്‍ ഭക്ഷണം കഴിച്ചു. ഇടയ്ക്ക് അവളെ നോക്കി അവര്‍ അര്‍ത്ഥം വച്ചു ചിരിച്ചു. ജെസിക്കായ്ക്കുള്ളില്‍ ഭയം ഏറി വന്നു. ഇവര്‍ കൂടി തന്നെ ബലാത്സംഗം ചെയ്യുമോ? ഉള്ളില്‍ പേടി ഏറി വരികയാണ്. മദ്യം അകത്തായിക്കഴിഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ സംസാരിക്കാനും തുടങ്ങി.
നീണ്ട മുടിയുള്ളവന്‍ അവളെ കാമദാഹത്തോടെ നോക്കി. അവര്‍ തന്നെ ഒരു വേശ്യയായി കണ്ടു കഴിഞ്ഞു. തികച്ചും അപ്രതീക്ഷിതമായി തന്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. മനസ്സാകെ മ്ലാനമാണ്. ഇവര്‍ കുടിച്ച് ബോധരഹിതരായിരുന്നെങ്കില്‍ എങ്ങിനെയെങ്കിലും രക്ഷപെടാമായിരുന്നു. തന്റെ ഫോണും അവരുടെ കയ്യിലാണ്. ഇവിടെ കിടന്ന് അലറിവിളിച്ചാലും ആരും കേള്‍ക്കില്ല. എങ്ങിനെയും മടങ്ങണം. അതിനുള്ള ഊര്‍ജ്ജം സംഭരിക്കയാണ് വേണ്ടത്. അവള്‍ കൈ കഴുകാന്‍ എണീറ്റപ്പോള്‍ അവരും കൂടെയെത്തി. അവള്‍ വന്ന് കട്ടിലില്‍ ഇരുന്നപ്പോള്‍ ഒരുത്തന്റെ പോക്കറ്റില്‍ കിടന്ന അവളുടെ ഫോണ്‍ ബെല്ലടിച്ചു. അവളുടെ കയ്യിലേക്ക് ഫോണ്‍ എടുത്തുകൊടുത്തിട്ട് പറഞ്ഞു “”ഇവിടെ സുഖായിരിക്കുന്നു എന്നു മാത്രം പറയുക”
അമ്മയാണ് വിളിച്ചത്. സ്‌നേഹത്തോടെ അമ്മ സംസാരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലാത്ത രീതിയിലാണ് മറുപടി നല്കിയത്. അമ്മയ്ക്കറിയില്ലല്ലോ ഞാന്‍ ഈ ഭീകരന്മാരുടെ കയ്യില്‍ അകപ്പെട്ട കാര്യം. അമ്മയുടെ അവസാനത്തെ വാക്കായിരുന്നു. “”മോടെ എല്ലാ വിജയത്തിനും കാരണം ദൈവമാണ്.” അയാള്‍ അവളില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി മടങ്ങിപ്പോയി. അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞു.
പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യന്‍ പുഞ്ചിരിച്ചു. ഒരാള്‍ മുറിക്കുള്ളില്‍ നിന്ന് മണമുള്ള സ്‌പ്രേ അടിച്ചപ്പോള്‍ മറ്റൊരാള്‍ അടുക്കളയില്‍ പോയി കാപ്പി ഇട്ടിട്ടു വന്നു. ജെസീക്കയ്ക്ക് കാപ്പി കൊടുത്തിട്ട് പറഞ്ഞു.
“” കാപ്പി കുടിച്ചിട്ട് പോയി കുളിച്ചു വരിക” അവള്‍ ആശങ്കയോടെ ചോദിച്ചു. “”നിങ്ങള്‍ക്കെന്നേ വെറുതെ വിട്ടൂടെ” അയാള്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു “”ഇന്നു മുതല്‍ നിന്റെ ശമ്പളം ആരംഭിച്ചു കഴിഞ്ഞു. ആ തുക ഒരിക്കലും നീ കാണാത്തതാണ്. ഇനിയും ഞങ്ങള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുക. ഞങ്ങളും തൊഴിലാളികള്‍ മാത്രമാണ്.
കാപ്പി കുടി കഴിഞ്ഞവള്‍ കുളിക്കാനായി കുളിമുറിയിലേക്ക് പോയി.
അവള്‍ വിഷമത്താല്‍ കരഞ്ഞുപോയി. രണ്ടുപേരും ഇടത്തും വലത്തും നില്ക്കുകയാണ്. എങ്ങിനെ രക്ഷപെടും. കുളിമുറിയിലെ കണ്ണാടിയിലേക്ക് നോക്കി. കണ്ണുകള്‍ ചുവന്നും കണ്‍പോളകള്‍ വീര്‍ത്തുമിരുന്നു. കണ്ണാടിയില്‍ നോക്കി. ശരീരത്തിലേക്ക് വെള്ളം വീണപ്പോള്‍ വളരെ ആശ്വാസം തോന്നി. ഷവര്‍ ശരീരത്തിലേക്ക് പെയ്തുകൊണ്ടിരിക്കെ കതക് തള്ളിത്തുറന്ന് നീളന്‍മുടിക്കാരന്‍ അകത്തേക്കു വന്നു.
തുണിയെടുത്ത് നഗ്നശരീരം മറയ്ക്കാന്‍ ഒരു ശ്രമം നടത്തി. അയാള്‍ ആ തുണികള്‍ വലിച്ചെറിഞ്ഞു. അവളുടെ സുന്ദരമായ ശരീരത്തെ അയാളുടെ കണ്ണുകള്‍ കൊത്തിവലിച്ചു. ഇതിനുമുമ്പൊരിക്കലും ഇതുപോലൊരു സുന്ദരിയെ കണ്ടിട്ടില്ല. അയാള്‍ അവളെ വലിച്ചടുപ്പിച്ചു. അവള്‍ വിറയ്ക്കാന്‍ തുടങ്ങി. അവള്‍ ഒന്നും ചെയ്യല്ലേന്ന് അപേക്ഷിച്ചു. അയാള്‍ അവളുടെ മുടിക്കു കുത്തിപ്പിടിച്ച് ക്രൂദ്ധനായി പറഞ്ഞു “”അനുസരിച്ചാല്‍ മതിയെന്ന് നിന്നോട് പറഞ്ഞിട്ടില്ലേടീ” അയാള്‍ അവളെ ചുംബിച്ചു.
പൂത്തുലഞ്ഞ അവളുടെ ശരീരത്ത് അയാളുടെ വിരലുകള്‍ തത്തിക്കളിച്ചു. അവള്‍ വേദന കടിച്ചമര്‍ത്തി നിന്നു. ഇനിയും ലോകമെന്നെ വിളിക്കുന്നത് അഭിസാരികയെന്നാണ്. പരാക്രമം കഴിഞ്ഞ് അയാള്‍ പുറത്തുപോയി. അവള്‍ ഷവര്‍ തുറന്നു. വെള്ളത്തിനൊപ്പം കണ്ണീരും കുതിച്ചൊഴുകി. വസ്ത്രം ധരിച്ച് പുറത്തിറങ്ങി മുറിയിലെത്തി. നീണ്ട മുടിക്കാരന്‍ ഒന്നു വക്രിച്ച് ചിരിച്ചു. അയാളെ വെട്ടി അരിയാനുള്ള പക ഉള്ളിലുണ്ട്.
“”എടാ നാറീ നിന്റെ വീട്ടില്‍ അമ്മയും പെങ്ങളും ഒന്നുമില്ലേടാ, അവരോടും നീ ഇങ്ങനെയാണോടാ പെരുമാറുന്നത്. ഞാനൊരു വേശ്യയായി ജീവിക്കാനല്ല ഇവിടെ വന്നത്. അതിനൊക്കെ നിന്റെ അമ്മയെയും പെങ്ങളെയും വിടെടാ, ദുഷ്ടാ”
അവളുടെ അലര്‍ച്ച കേട്ട് അയാള്‍ അമ്പരന്നു.
അവളെ അടിക്കാന്‍ അവന്‍ ഓടിയെത്തി.
“”തൊട്ടുപോകരുത് എന്നെ”
അവള്‍ ഗര്‍ജ്ജിച്ചു.
പുറത്തേക്കു പോയവന്‍ തിരികെയെത്തി.
അയാളുടെ കൈവശം അവള്‍ക്കുള്ള ഡ്രസ്സുകളും മേക്കപ് സാധനങ്ങളും ഒക്കെ ഉണ്ടായിരുന്നു. “”നിനക്ക് ഒന്നിനുംകുറവ് വരുത്തെരുതെന്നാണ് മോളില്‍ നിന്നുള്ള ഓര്‍ഡര്‍. ഞങ്ങളും നിന്നെപ്പോലെ തൊഴിലാളികള്‍ തന്നെ. അതുകൊണ്ട് ഞങ്ങളെ നീ അനുസരിക്കണം. നിന്നെപ്പോലെ ധാരാളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടെന്തായി. പച്ചനോട്ടുകളുടെ മുന്നില്‍ ഒന്ന് ചുണ്ടനക്കാന്‍പോലും ഇപ്പോള്‍ മടിയാണ്. ഇതൊക്കെ നിന്റെ തലവിധിയായി മാത്രം കണ്ടാല്‍ മതി.” അയാള്‍ വീണ്ടും തുടര്‍ന്നു.
“”കുറെ കരഞ്ഞില്ലേ? നിന്നെ സന്ദര്‍ശിക്കാനെത്തുന്നത് വെറും വായിനോക്കികളല്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന കുബേരന്മാരാണ്. നീ ഇപ്പോള്‍ അനുഭവിക്കുന്നത് സ്ത്രീത്വത്തിന് ഏല്ക്കുന്ന അപമാനമാണ്. പക്ഷെ! നിനക്കത് കണക്കില്‍ കവിഞ്ഞ വരുമാനമാണത്.
അയാള്‍ വീണ്ടും പറഞ്ഞു.
“”നിന്റെ അടുക്കല്‍ വരുന്നവര്‍ ആനന്ദം കണ്ടെത്താന്‍ വരുന്നവരാണ്. അതുകൊണ്ട് എന്റെ സുഹൃത്തിനോട് പറഞ്ഞതുപോലെ ഇനിയും സംസാരിക്കരുത്. കാരണം ഈ പാളയത്തിലേക്ക് കൊണ്ടുവന്നത് ഞങ്ങളല്ല. ഞാനിത്രയും പറഞ്ഞത് നിന്റെ അറിവിന് വേണ്ടിയാണ്. ഞങ്ങളുടെ ജോലി ഈ രംഗത്ത് വരുന്ന സ്ത്രീകളെ ലൈംഗികമായി പരിശീലിപ്പിക്കുക, കള്ളനോട്ടുകള്‍ വിറ്റഴിക്കുക എന്നതാണ്. ഈ രണ്ടു രംഗത്തും ഞങ്ങള്‍ക്കൊപ്പം നിന്നെപ്പോലുള്ള പെണ്‍കുട്ടികളുണ്ട്.
ജസീക്കയുടെ ചിന്തകള്‍ കാടു കയറി. രാത്രി എങ്ങിനെയും രക്ഷപെടണം. അവരെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി ഒരുപോള കണ്ണടയ്ക്കാതെ രക്ഷപെടണം. അവള്‍ അവര്‍ കൊണ്ടുവന്ന പുതുവസ്ത്രം ധരിച്ചു. ഉള്ളിലുള്ളതൊക്കെ മറച്ചുവച്ച് അവരോട് ഇടപെട്ടു. ഭക്ഷണത്തിനൊപ്പം വൈന്‍ കുപ്പിയും മേശപ്പുറത്തു വച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റത്തില്‍ അവര്‍ക്ക് സംശയംഉണ്ടായില്ല. അവള്‍ കാര്യങ്ങള്‍ മനസ്സിലാക്കി എന്നവര്‍ ധരിച്ചു. അവള്‍ സന്തോഷവതിയായി അവര്‍ക്ക് വീണ്ടും വീണ്ടും മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു.
“”വേണ്ട, ഇതൊന്നും നിന്റെ ജോലിയുടെ ഭാഗമല്ല. നീ ഇരുന്ന് കഴിക്ക്” മനസ്സില്ലാമനസ്സോടെ ഇരുന്ന് ഭക്ഷണം കഴിച്ചു. അവള്‍ ശ്രൃംഗാരത്തോടെ അവരുടെ അടുത്ത് ചെന്ന് ഒരു പെഗ് കൂടി എന്ന് പറഞ്ഞ് ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു.
അവര്‍ മൗനമായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സില്‍ പ്രതികാരം ആളിക്കത്തുകയായിരുന്നു. ഈ രാത്രി തന്നെ രക്ഷപെടണം.
പൊണ്ണത്തടിയന്‍ അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. അവളുടെ നേര്‍ക്ക് ഏതാനും ഗുളികള്‍ നീട്ടിക്കൊണ്ട് പറഞ്ഞു “”ഇത് ഗര്‍ഭനിരോധന ഗുളികകളാണ്. അല്ലെങ്കില്‍ നിനക്ക് പ്രസവിക്കാനേ നേരം കാണൂ.” അവള്‍ ഗുളികകള്‍ വാങ്ങി. നീണ്ട മുടിയുള്ളവന്‍ ഫ്രിഡ്ജില്‍ നിന്ന് മയക്കുമരുന്ന് നിറച്ച സിറിഞ്ച് എടുത്തിട്ട് പറഞ്ഞു.
“”ഇതിന്റെ സുഖം നിനക്ക് അറിയില്ല. അതൂടെ അനുഭവിക്ക്” അവര്‍ അവളെ ബലാത്ക്കാരമായി പിടിച്ച് സിറിഞ്ച് അവളുടെ തുടയിലേക്ക് കുത്തിയിറക്കി. ആ രാത്രി തടിയന്റെ ഊഴമായിരുന്നു.

രാജു കാഞ്ഞിരങ്ങാട്

വരയ്ക്കുന്നുണ്ട് ഒരാൾ
ജീവിത ചിത്രം
പാടത്തും, പറമ്പിലും.
പെരുമ്പാമ്പുപോലെ നീണ്ടു –
വളഞ്ഞ വഴി മൂടി കിടക്കുന്ന
തൊട്ടാവാടികളും, തുമ്പച്ചെടികളും
മാടിയൊതുക്കുന്നുണ്ട്
പച്ചച്ചായം പോലെ നുള്ളിനുള്ളി –
വെയ്ക്കുന്നുണ്ട്
തകര താളാം ചപ്പിൽ
തോട്ടരികിലെ ചാലിലൂടെ
ഒഴുകി വരുന്ന കവിതയെ
തിരിച്ചുവിടുന്നുണ്ട്
പല കൈവഴികളായി
പാവലിൽ, വെണ്ടയിൽ വരച്ചു
ചേർക്കുന്നുണ്ട്
പൂവിൻ ചിത്രങ്ങൾ
കവിതാക്ഷരമായ് വിരിഞ്ഞു
നിൽപ്പുണ്ട് കായകൾ
ഒരു മരം വരച്ചു ചേർത്തിരിക്കുന്നു
താഴെ തണൽ
വിയർപ്പു വരച്ച ഉപ്പിൻ ചിത്രം
ഒപ്പിയെടുക്കുന്നു അയാൾ
വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു
അണ്ണാൻ
പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന
മൊട്ട പോലെ
വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു
മത്തൻ
മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ-
ങ്ങുന്നു
തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ
മിനുക്ക് പണിയിലാണ്

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]

 

ജോൺ കുറിഞ്ഞിരപ്പള്ളി

മരണം ഒരു വിളിപ്പാടകലെ എന്ന തിരിച്ചറിവിൽ നാരായണൻ മേസ്ത്രിയും മാറ്റുരണ്ടുപേരും അലറിക്കരഞ്ഞു.
കടുവകൾ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു.അവർ തങ്ങളുടെ നേരെ പാഞ്ഞുവരുന്ന കടുവകളെ നിസ്സഹായരായി നോക്കി അലമുറയിട്ടുകൊണ്ടിരുന്നു.ബന്ധനത്തിലായിരിക്കുന്ന അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.
പെട്ടന്ന് എവിടെയോ നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി.
ഒരു സൈറൺ മുഴങ്ങുന്നതുപോലെ എന്തോ ഒരു ശബ്ദം. മുൻപോട്ടു കുതിച്ചു ചാടിയ കടുവകൾ വന്നതിലും വേഗത്തിൽ തിരിഞ്ഞോടി.
ഇരുട്ടിൽ നിന്നും ഒരു മനുഷ്യ രൂപം നാരായണൻ മേസ്ത്രിയുടെ അടുത്തേക്ക് വന്നു.ആ രൂപത്തിൻ്റെ കയ്യിൽ മുളകൊണ്ട് ഉണ്ടാക്കിയ സാമാന്യം വലിപ്പമുള്ള ഒരു കുഴൽ ഉണ്ടായിരുന്നു.ആ ശബ്ദം ഈ ഉപകരണം കൊണ്ട് പുറപ്പെടുവിച്ചതാണ് .ചുണ്ട് കുഴലിൻ്റെ ഒരു ഭാഗത്തു് അമർത്തിപ്പിടിച്ചു് അതിൽക്കൂടി ശക്തിയായി ഊതുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് അവർ കേട്ടതും കടുവകളെ ഭയപ്പെടുത്തിയതും .
ആ ശബ്ദം പുറപ്പെടുവിച്ചത് മേമൻ ആയിരുന്നു.
മേമനും അവൻ്റെ നായ ബൂ വും അവരുടെ അടുത്തേക്ക് വന്നു.
പതിവുപോലെ മേമൻറെ തൊട്ടടുത്ത് അവൻ്റെ നായ ബൂ നിൽപ്പുണ്ട് .ഒരാളിൻ്റെ അരയൊപ്പം പൊക്കം വരുന്ന ആ നായയെ, ബൂ, വിനെ കണ്ടാൽ ആരും ഭയപ്പെട്ടുപോകുമെങ്കിലും ഈ സമയത്തു് അവർക്ക് തോന്നിയത് ആശ്വാസമായിരുന്നു .എപ്പോഴും മേമനെ മുട്ടിയുരുമ്മി നടക്കുന്ന ബൂ കാണുന്നവരിൽ ആശ്ചര്യം ജനിപ്പിക്കും.
മേമൻ അവരുടെ അടുത്തുവന്ന് ഓരോരുത്തരുടെയും മുഖം പരിശോധിച്ചു.മേമൻ്റെ നായ മൂന്നുപേരെയും മണം പിടിച്ചു നോക്കി..
മേമൻ നാരായണൻ മേസ്ത്രിയെ തിരിച്ചറിഞ്ഞു. അവൻ ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു.”ഇവന് ചിരിക്കാൻ അറിയാം ?” നാരായണൻ മേസ്ത്രി പതുക്കെ പറഞ്ഞു.
മേമൻ അവരുടെ ചുറ്റും രണ്ടു മൂന്ന് തവണ നടന്നു.എന്താണ് അവൻ്റെ മനസിലുള്ളത് എന്ന് അവർക്ക് മനസ്സിലായില്ല.”ഞങ്ങളെ അഴിച്ചുവിടൂ.”നാരായണൻ മേസ്ത്രി അവനോട് പറഞ്ഞു.
അവസാനം അരയിൽ തൂക്കിയിട്ടിരുന്ന മഴു എടുത്ത് ഒറ്റ വെട്ടിന് അവരെ ബന്ധിച്ചിരുന്ന കാട്ടുവള്ളികൾ മേമൻ മുറിച്ചുകളഞ്ഞു..അവർ ബന്ധനവിമുക്തരായി.തങ്ങളെ അപകടത്തിൽ നിന്നും രക്ഷിച്ചതിൻ്റെ സന്തോഷത്തിൽ നാരായണൻ മേസ്ത്രി പലതും പറഞ്ഞു എങ്കിലും മേമനിൽ നിന്ന് കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.അവൻ്റെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്നു.
അവൻ എന്തൊക്കെയോ പുലമ്പി.വീണ്ടും വീണ്ടും അവർക്ക് ചുറ്റും നടന്നു.മേമൻറെ ഭാഷ മനസ്സിലാകുന്ന ആൾ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“അവൻ നോക്കുന്നത് നമ്മളുടെ കയ്യിൽ മദ്യം ഉണ്ടോ എന്നാണ്”.
ഇപ്പോൾ അവൻ്റെ ഭയം കുറഞ്ഞിട്ടുണ്ടാകും നാരായണൻ മേസ്ത്രി വിചാരിച്ചു.അവർ അവനോടു പറഞ്ഞു,”നിനക്കുവേണ്ടി കൊണ്ടുവന്നതെല്ലാം കള്ളൻമാർ തട്ടിക്കൊണ്ടുപോയി “.
അവന് മനസ്സിലായോ എന്നറിയാൻ മാർഗ്ഗമില്ല.
അവരുടെ ഉടുവസ്ത്രം ഒഴിച്ച് എല്ലാം നഷ്ടപ്പെട്ടിരുന്നു.നാരായണൻ മേസ്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആൾ അവനോടു പറഞ്ഞു,”നീ ഞങ്ങളുടെ കൂടെ വാ,നിനക്ക് ഇഷ്ടം പോലെ തരാം”.ഒരു നിമിഷം അവൻ്റെ മുഖത്തു് പ്രകാശം പരന്നു.എന്തോ ആലോചിച്ചു നിന്നു.
പിന്നെ അവൻ ഒന്നും പറയാതെ അവർക്കു ചുറ്റും നടന്നു.നിഷേധാർഥത്തിൽ തലകുലുക്കി.അവന് അവർ മുൻപ്‌കൊടുത്ത മദ്യവും ഭക്ഷണസാധനങ്ങളും വളരെ ഇഷ്‌പ്പെട്ടു എന്ന് തോന്നുന്നു.അല്പസമയം കൂടി അവരെ ചുറ്റിപറ്റി നടന്നിട്ട് മേമൻ അവരെ വിട്ട് നടന്നു തുടങ്ങി.അവന് മനസ്സിലായി അവരുടെ കയ്യിൽ ഒന്നും ഇല്ല എന്ന് .
അവർ ഉറക്കെ വീണ്ടും വീണ്ടും വിളിച്ചു,”മേമൻ …….മേമൻ……നിൽക്കൂ. .”അവൻ അവരുടെ വിളി ശ്രദ്ധിക്കാതെ വനത്തിനുള്ളിലേക്ക് നടന്നുപോയി .
അവർ തിരിച്ചുചെന്ന് ,എല്ലാം വിശദമായി ശങ്കരൻ നായരെ പറഞ്ഞുകേൾപ്പിച്ചു.
“ഈ യാത്രകൊണ്ട് കാര്യമായ നേട്ടം ഉണ്ടായിട്ടുണ്ട്.അവൻ്റെ ഭയം മാറിയിരിക്കുന്നു.അവനെ വീണ്ടും കാണാൻ കഴിഞ്ഞല്ലോ.മാത്രമല്ല അവന് നമ്മളുടെ മദ്യത്തോട് ഒരു വല്ലാത്ത താല്പര്യവും കാണുന്നുണ്ട് എന്ന് വച്ചാൽ അവൻ നമ്മളുടെ വരുതിയിൽ ആയിരിക്കുന്നു ”
വിവരങ്ങൾ അറിഞ്ഞപ്പോൾ ശങ്കരൻ നായർ പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു.
അവനുമായിട്ടുള്ള ബന്ധം വിടാതെ സൂക്ഷിക്കണം.രണ്ടു പേരെക്കൂടി ഉൾപ്പെടുത്തി ശങ്കരൻ നായർ മേമനെ കാണാൻ നാരായണൻ മേസ്ത്രിയെ വീണ്ടും അയച്ചു.
ഇതിനോടകം അവരുടെ പദ്ധതികൾക്ക് അനുയോജ്യൻ ആണ് മേമൻ എന്ന അഭിപ്രായത്തിൽ എത്തിയിരുന്നു എല്ലാവരും.സാധാരണ ആദിവാസികൾ കൂട്ടം കൂട്ടം ആയി സഞ്ചരിക്കുന്നതുകൊണ്ട് അവരെ കൈകാര്യം ചെയ്യുക വിഷമമാണ്.മേമൻ ആണെകിൽ ഒറ്റക്കാണ്.അതുകൊണ്ട് ജോലി എളുപ്പമായിരിക്കും.
ഇടക്കിടക്ക് ഇങ്ങനെ മേമനെ അന്വേഷിച്ചു് ആളുകളെ വിടുന്നതിനുപിന്നിൽ ,അവനെ മദ്യത്തിന് അടിമപ്പെടുത്തുക,അങ്ങിനെ അവരുടെ വരുതിയിലാക്കുക, എന്ന ആശയമായിരുന്നു.നാട്ടുകാരായ ജോലിക്കാർ വനത്തിൽ പോകാൻ ഭയപ്പെട്ടിരുന്നു.അതുകൊണ്ട് കിട്ടിയ ആദിവാസി യുവാവ് അവരെ വിട്ടുപോകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
ഒരു ദിവസം മുഴുവനും തേടി നടന്നിട്ടും മേമനെ മുൻപുകണ്ടിരുന്ന സ്ഥലങ്ങളിൽ ഒന്നും കാണാൻ സാധിച്ചില്ല.തിരച്ചിൽ മതിയാക്കി തിരിച്ചുപോകുന്നതിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുഴ അരികിൽ നിന്നും ഒരു നായ കുരയ്ക്കുന്ന ശബ്ദം കേൾക്കുന്നത്.
അവർ പുഴയുടെ തീരത്തേക്ക് ചെല്ലുമ്പോൾ മേമൻ പുഴയിൽ നിന്നും പിടിച്ച മത്സ്യങ്ങളെ ചുടാനുള്ള തയ്യാറെടുപ്പിലാണ്.അവൻ തീ കത്തിച്ചു് അതിൽ മൽസ്യങ്ങൾ പെറുക്കി വയ്ക്കുന്നു.അവൻ്റെ നായ ബൂ അടുത്തു തന്നെ ഉണ്ട് , കൂടെ ഒരു ആദിവാസി യുവതിയും.യുവതി പരിഭ്രമത്തോടെ അവരെ നോക്കി.
നാരായണൻ മേസ്ത്രി ഉറക്കെ വിളിച്ചു,
“മേമൻ……………”
അവൻ്റെ കണ്ണുകളിൽ തിളക്കം.അത് സൗഹാർദ്ദത്തിൻ്റെതായിരുന്നു.അവർ ഏതാനും കുപ്പി മദ്യവും ബിസ്ക്കറ്റ് പാക്കറ്റുകളും അവന് കൊടുത്തു.അവൻ ചുട്ടെടുത്ത ഏതാനും മൽസ്യങ്ങൾ എടുത്ത് അവരുടെ നേരെ നീട്ടി.നാരായണൻ മേസ്ത്രി അത് വാങ്ങണമോ എന്ന് ഒന്ന് സംശയിച്ചു.കൂടെയുള്ള ആൾ പറഞ്ഞു,”വാങ്ങിക്കോളൂ,അവർ ഇഷ്ട്ടപെടുന്നവർക്കേ എന്തെങ്കിലും കൊടുക്കുകയുള്ളു.നിരസിച്ചാൽ അവർക്ക് വിഷമം ആകും.”
നാരായണൻ മേസ്ത്രി കർശ്ശനമായി തൻ്റെ കൂടെയുള്ളവർക്ക് നിർദേശം കൊടുത്തു ആരും അവൻ്റെ പെണ്ണിനെ ശ്രദ്ധിക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് എന്ന്.അത്തരം പ്രവൃത്തികൾ ആദിവാസികളെ വല്ലാതെ പ്രകോപിപ്പിക്കും എന്ന് മേസ്ത്രിക്ക് അറിയാമായിരുന്നു.
അവർ ചോദിച്ചു,” നീ ഞങ്ങളുടെ കൂടെ പോരുന്നോ?”
അവൻ വെറുതെ ചിരിച്ചു.
ഒരു കാര്യം വ്യക്തമായിരുന്നു ,മേമൻ താമസം മാറിയെങ്കിലും അധികം ദൂരേക്ക് പോയിട്ടില്ല.അവനെ അവിടെത്തന്നെ പിടിച്ചുനിർത്തുന്ന എന്തോ ഒന്ന് അവിടെയുണ്ട്.അത് എന്തായിരിക്കും എന്ന് അവർ പരസ്പരം ചോദിച്ചു.ചിലപ്പോൾ അവൻ്റെ പെണ്ണ് തന്നെ ആയിരിക്കും.ഏതായാലും ഇപ്പോൾ അവൻ്റെ മുഖത്ത് പഴയതുപോലെ ഭയം കാണുന്നില്ല.
“അല്ലങ്കിൽ മേമനെ ഇവിടെ കൊണ്ടുവന്ന് എന്തുചെയ്യാനാണ്?നമുക്ക് വേണ്ടത് മൈസൂർക്ക് തലശ്ശേരി നിന്നും കുറഞ്ഞ ദൂരത്തിൽ ഒരു വഴി കണ്ടുപിടിക്കണം.അതിനു കാട്ടിൽ പരിചയമുള്ള ഒരാളെ കിട്ടിയാൽ കുറുക്കുവഴികൾ കണ്ടുപിടിക്കാൻ സാധിച്ചേക്കും .അത്രയും അല്ലേ വേണ്ടൂ. അതും ഉറപ്പില്ല “.
വിവരങ്ങൾ അറിഞ്ഞ ശങ്കരൻ നായർ പറഞ്ഞു.
എന്താണ് തൻ്റെ മനസ്സിൽ ഉള്ളത് എന്ന് ശങ്കരൻ നായർ അവരോട് പറയുകയുണ്ടായില്ല..
നടന്ന സംഭവങ്ങൾ എല്ലാം ശങ്കരൻ നായർ ബ്രൈറ്റിനെ പറഞ്ഞുകേൾപ്പിച്ചു.എങ്കിലും ബ്രൈറ്റിൽനിന്ന് പ്രതി കരണമൊന്നും ഉണ്ടായില്ല.ബ്രൈറ്റിൻ്റെ മനസ്സിൽ മറ്റെന്തോ ആണെന്ന് ശങ്കരൻ നായർക്ക് മനസ്സിലായി .
നായർ പിന്നെ അവിടെ നിന്നില്ല.സാധാരണ ചെയ്യുന്ന ജോലിക്കുപുറമെ ഇതെല്ലാം ഏറ്റെടുത്തതോടുകൂടി നായർക്ക് ജോലി ഭാരം കൂടി മറ്റൊന്നിനും സമയമില്ലാത്ത അവസ്ഥയായി.
ഉച്ചക്ക് ശേഷം വീണ്ടും നായർ ബ്രൈറ്റിന്റെ റൂമിലേക്ക് ചെന്നു.അപ്പോൾ ബ്രൈറ്റ് തൻ്റെ റിവോൾവർ ക്ളീൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.ഇടക്ക് തിരകൾ നിറക്കുകയും മാറ്റിയിടുകയും ചെയ്തുകൊണ്ടിരുന്നു.നായർ വന്നത് ബ്രൈറ്റ് ശ്രദ്ധിച്ചതേയില്ല.
ജെയിംസ് ബ്രൈറ്റ് വിഷാദ മൂകനായി കാണപ്പെട്ടു.ഇത്തരം അവസരങ്ങളിൽ നായർ ബ്രൈറ്റിനെ ശല്യപെടുത്താറില്ല.
പിറ്റേ ദിവസം കാലത്ത് ഓഫീസ് കാര്യങ്ങൾ സംസാരിക്കുന്നതിനായി ശങ്കരൻനായർ ചെല്ലുമ്പോൾ ജെയിംസ് ബ്രൈറ്റ് ഒരു ബൈനോക്കുലറിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു. ശങ്കരൻനായർ ശബ്ദമുണ്ടാക്കാതെ ഒരു നിമിഷം അവിടെനിന്നു. പുറത്ത് ആൻ മരിയയും കുഞ്ചുവും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം.അതാണ് ബ്രൈറ്റ് നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് നായർക്ക് മനസ്സിലായി.നായർ ഒന്നും പറയാതെ തിരിച്ചുപോന്നു.ആൻ മരിയയോടും കുഞ്ചുവിനോടും ഇക്കാര്യത്തെക്കുറിച്ചു് സംസാരിക്കണമോ എന്ന കാര്യത്തിൽ നായർക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.
തലശ്ശേരിയിൽ ഈ സമയത്തു് ഹെർമൻ ഗുണ്ടർട്ട് എന്ന ഒരു ജർമൻ മിഷനറിയും അദ്ദേഹത്തിന്റെ ഭാര്യ ജൂലി ടൂബിയോസും മിഷനറി പ്രവർത്തനം നടത്തി വന്നിരുന്നു.
ഹെർമൻ ഗുണ്ടർട്ട് ബാസൽ മിഷനിൽ മംഗലാപുരത്തു പ്രവർത്തിച്ചു് വരികയായിരുന്നു.അവിടെ നിന്നും തലശ്ശേരിയിലേക്ക് ബാസൽ മിഷൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും അതിനോട് ചേർന്ന് ഏതാനും സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്തു.മലയാളത്തിൽ ഏതാനും പുസ്തകങ്ങൾ ഗുണ്ടർട്ട് ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായിരുന്നു ഗുണ്ടർട്ട് .അദ്ദേഹം പ്രാദേശിക ഭാഷ പണ്ഡിറ്റുകളും നാട്ടുകാരും ആയി വലിയ ചങ്ങാത്തത്തിൽ ആയി.തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകനായിരുന്ന ഗുണ്ടർട്ട് തലശ്ശേരിയിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുമായി ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റ് ഹെർമൻ ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളേക്കുറിച്ചു് കേട്ടിരുന്നു എങ്കിലും അതിൽ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല യാതൊരു കാരണവും ഇല്ലാതെ ഗുണ്ടർട്ടിനെ വെറുക്കുകയും ചെയ്തു.
ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നുണ്ടായിരുന്നു ബ്രൈറ്റിന്.
പക്ഷേ ജെയിംസ് ബ്രൈറ്റിൻ്റെ അധികാരപരിധിയിൽപെട്ട കാര്യങ്ങളായിരുന്നില്ല ഇവയൊന്നും.
ആൻ മരിയയുടെ കാര്യം നേരെ വിപരീതമായിരുന്നു.ഗുണ്ടർട്ടിൻ്റെ ഭാര്യ സ്വിറ്റസർലണ്ട്കാരിയായ ജൂലി ടുബിയോസിനെ പരിചയപ്പെടുവാൻ ആൻ മരിയയ്ക്ക് വളരെ താല്പര്യം ഉണ്ടായിരുന്നു.അവരുടെ സാമൂഹ്യ സേവനങ്ങളിൽ പങ്കുചേരുന്നതിന് ആൻ മരിയ ആഗ്രഹിച്ചു.അവരെ പരിചയപ്പെടുന്നതിന് ഒരു അവസരം കാത്തിരിക്കുകയായിരുന്നു ആൻ മരിയ.
ഒരു ദിവസം കാലത്തു് ബംഗ്ളാവിലെ ഒരു കുതിരവണ്ടിയിൽ ആൻ മരിയ ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ടിൻ്റെ ബംഗ്ളാവിലേക്ക് പോകാൻ തീരുമാനിച്ചു.അവർ താമസിക്കുന്ന ബംഗ്ലാവിൽ നിന്നും കുറച്ചധികം ദൂരം ഉണ്ട് ഇല്ലിക്കുന്നിലേക്ക്.അതുകൊണ്ട് ആരെയെങ്കിലും കൂടെ കൊണ്ടുപോകുന്നതിന് കാത്തിരിക്കുകയായിരുന്നു ആൻ.
പതിവുപോലെ കാലത്തു് കളരിപ്പയറ്റ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആൻ മരിയ കുഞ്ചവിനോട് പറഞ്ഞു,”ഞാൻ ബാസൽ മിഷനിലെ ജൂലി ടുബിയോസിനെ പരിചയപ്പെടാൻ പോകുന്നു.എൻ്റെ കൂടെ നീയും വരണം”.
കൂടെ ചെല്ലാമെന്ന് കുഞ്ചു സമ്മതിച്ചു.
എന്നാൽ കുഞ്ചു ആൻ മരിയയോടൊപ്പം കതിര വണ്ടിയിൽ കയറാൻ വിസമ്മതിച്ചു.കാരണം ശങ്കരൻ നായർ കുഞ്ചുവിനോട് ബ്രൈറ്റിൻ്റെ അനിഷ്ടം സൂചിപ്പിച്ചിരുന്നു.ബ്രൈറ്റിൻ്റെ നാടകം കുഞ്ചു നേരിട്ട് കണ്ടതും ആണ്.എന്തിന് വെറുതെ ബ്രൈറ്റിനെ പ്രകോപിപ്പിക്കണം?
ആൻ മരിയയുടെ നിർബന്ധം കാരണം അവസാനം അവൻ കുതിരവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്നു.
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ ആൻ മരിയ അവനോട് ചോദിച്ചു,
“കുഞ്ചു,എന്താണ് പ്രശനം? വണ്ടിക്ക് അകത്തു ഇരിക്കാത്തത്തിനു കാരണം എന്താണ്?”എന്ന്.
നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു,”.ബ്രൈറ്റ് സായിപ്പിന് അത് ഇഷ്ടപ്പെടില്ല.അത് മാഡത്തിന് അറിയാം “.
“സില്ലി. ”
അവൾ ചൂണ്ടു വിരൽകൊണ്ട് അവൻ്റെ കല്ലുപോലെയുള്ള നെഞ്ചത്ത് ഒരു കുത്തുകൊടുത്തു.അവൻ അത് അറിഞ്ഞതായി പോലും ഭാവിച്ചില്ല. അവൻ്റെ ചുരുണ്ട മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു. “സില്ലി ബോയ്”.
അപ്പോഴും കുഞ്ചു ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്ക് നോക്കി ഇരുന്നു.
“അന്ന് തോക്കെടുത്തത് എന്നെ വെടി വെക്കാൻ തന്നെ ആയിരുന്നു.നായർ വന്നതുകൊണ്ട് അതൊരു ഗെയിം ആക്കി മാറ്റിയതാണ്” കുഞ്ചു പറഞ്ഞു.
ആൻ മരിയയ്ക്കും അങ്ങിനെ തന്നെ തോന്നിയിരുന്നു.ആൻ മരിയ പിന്നെ ഒന്നും പറഞ്ഞില്ല.അവർക്കിടയിൽ മൗനം ഘനീഭവിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റം എല്ലാ അതിർത്തികളും ലംഘിക്കുന്നതായിരുന്നു.
അവർ യാത്ര തിരിച്ചപ്പോൾ ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽനിന്ന് ബൈനോക്കുലറിൽ കൂടിഅവർ കണ്ണിൽനിന്നും മറയുന്നതുവരെ ബ്രൈറ്റ് നോക്കി നിന്നു.അയാൾ പല്ലിറുമ്മുകയും സ്വന്തം മുടിയിൽ പിടിച്ചു് വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ജൂലി ടുബിയോസും ഭർത്താവ് ഹെർമൻ ഗുണ്ടർട്ടും ബാസൽ മിഷൻ്റെ മംഗലാപുരത്തെ ഓഫീസിൽ പോയിരിക്കുകയായിരുന്നു.കുറെ സമയം കാത്തിരുന്നതിനു ശേഷം അവർ തിരിച്ചു പോന്നു.
അവർ തിരിച്ചുവരുന്നതുവരെ ബ്രൈറ്റ് ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് വന്നതേയില്ല.
അന്ന് രാത്രിയിൽ ആൻ മരിയയും ബ്രൈറ്റും തമ്മിൽ വഴക്കും ഉന്തും തള്ളും മറ്റുമായി വലിയ ബഹളമായിരുന്നു.ഇനി കുഞ്ചുവുമായി കാണരുതെന്നും കളരിപ്പയറ്റ് പഠനം പാടില്ലെന്നും ബ്രൈറ്റ് വിലക്കി.
“ഐ ആം ഗോയിങ് ബാക്ക്”.
“ഗെറ്റ് ലോസ്റ്റ്”,ബ്രൈറ്റ്‌ അലറി.
ഐ ഹെയ്റ്റ് യു.”
……………
അടുത്ത കിട്ടുന്ന കപ്പലിന് ഒരു സീറ്റ് തരപ്പെടുത്തി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാൻ ആൻ മരിയ തീരുമാനിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റത്തിൽ ആൻ മരിയ മടുത്തുകഴിഞ്ഞിരുന്നു. അയാളുടെ അമിതമായ മദ്യപാനവും സംശയവും ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായി..
പിറ്റേദിവസവും കാലത്ത്‌ ഇതൊന്നും അറിയാതെ കുഞ്ചു ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ വന്നു.
ആൻ മരിയ നടന്നതൊന്നും അവനോടു പറഞ്ഞില്ല.”എന്തിന് അവനെ ഇതിനിടയിൽ വലിച്ചിടണം?”,അതായിരുന്നു ആൻ മരിയയുടെ ചിന്ത.
തിരിച്ചുപോകുന്നതുവരെ പഠനം തുടരുക എന്നതായിരുന്നു ആൻ മരിയയുടെ തീരുമാനം.ആൻ അത്രമാത്രം കളരിപ്പയറ്റ് പഠിക്കാൻ ഇഷ്ട്ടപെട്ടിരുന്നു.തന്നെയുമല്ല ഇംഗ്ലണ്ടിൽ എത്തിയതിനുശേഷം ജെയിംസ് ബ്രൈറ്റുമായുള്ള ബന്ധം വേർപെടുത്തണം എന്ന തീരുമാനത്തിൽ എത്തി ആൻ.
തിരിച്ചു് ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് ആൻ മരിയയക്ക് ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരും.അടുത്ത് ഇംഗ്ലണ്ടിലേക്ക് പോകുന്ന കപ്പലിൽ ഒരു സീറ്റ് ഏർപ്പാടാക്കാൻ ശങ്കരൻ നായരോട് അവർ പറഞ്ഞു.
പരസ്പരം സംസാരിക്കാതിരിക്കാനും തമ്മിൽ കാണാതിരിക്കാനും ആൻമരിയയും ബ്രൈറ്റും മത്സരിച്ചു.രണ്ടു ദിശകളിലേക്ക് ഒഴുകുന്ന നദികൾ പോലെ അവർ മനസ്സുകൊണ്ട് അകന്നു കഴിഞ്ഞിരുന്നു.
അന്നത്തെ വഴക്കിന് ശേഷം പിന്നെ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല.
ഒരാഴ്ച്ച കഴിഞ്ഞു.
തുറമുഖത്തെ ഗോഡൗണിൽനിന്നും നിന്നും ബംഗ്ലാവിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരാൻ ജോലിക്കാരുമായി പോയ കുഞ്ചുവിനെ കാണാതായി.കുഞ്ചുവിനെ കാണാനില്ല എന്നറിഞ്ഞപ്പോൾ ശങ്കരൻ നായർക്ക് വിഷമമായി. കുഞ്ചു എല്ലാക്കാര്യങ്ങളും ശങ്കരൻ നായരോട് പറയാറുള്ളതാണ്.തന്നോട് പറയാതെ അവൻ എങ്ങും പോകാറില്ല.കുഞ്ചു എവിടെ പോയി എന്ന് കൂട്ടത്തിലുണ്ടായിരുന്ന ജോലിക്കാർക്കും അറിഞ്ഞുകൂട.
ആൻ മരിയക്കും വലിയ ഷോക്കായിരുന്നു കുഞ്ചുവിൻ്റെ തിരോധാനം.
ചിലപ്പോൾ ജോലി ഉപേക്ഷിച്ച് അവൻ വടകരയിലുള്ള വീട്ടിലേക്ക് പോയിക്കാണും എന്ന് പറഞ്ഞ് ആൻ മരിയയെ നായർ സമാധാനിപ്പിച്ചു.പക്ഷെ അവൻ തന്നോട് പറയാതെ പോകാൻ സാദ്ധ്യതയില്ല എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കാതിരുന്നില്ല.
ബ്രൈറ്റ് അങ്ങിനെ ഒരു സംഭവം നടന്നതായി പോലും ഭാവിച്ചില്ല.ശങ്കരൻ നായർ വടകരയിലുള്ള കുഞ്ചുവിൻ്റെ വീട്ടിലേക്ക് ആളെ അയച്ചു.കുഞ്ചു അവിടെ എത്തിയിട്ടില്ല എന്ന് അറിഞ്ഞു.എങ്കിൽ അവൻ എവിടെ പോയി?, നായർ തന്നത്താൻ ചോദിച്ചു.
തലശ്ശേരിയിലെ തണുത്ത കടൽക്കാറ്റിൽ നായർ വിയർത്തു.മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ മുളക്കുന്നു.അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന ഒരു തോന്നൽ മനസ്സിനെ കീഴടക്കുന്നു.
എവിടെ പോയാലും അവൻ തിരിച്ചുവരും,ശങ്കരൻ നായരും ആൻ മരിയയും സമാധാനിച്ചു.
കുഞ്ചുവിനെക്കുറിച്ചു് യാതൊരു വിവരവും ഇല്ലാതെ മൂന്നുദിവസങ്ങൾ കടന്നുപോയി.
എന്നാൽ നാലാം ദിവസം തലയുടെ പിൻഭാഗം തകർന്ന അവസ്ഥയിൽ തലശ്ശേരിയിലെ കടൽ പാലത്തിന് കീഴിൽ നിന്നും കുഞ്ചുവിൻ്റെ മൃതദേഹം കണ്ടുകിട്ടി.
(തുടരും)

 

ജോൺ കുറിഞ്ഞിരപ്പള്ളി

വിശാഖ് എസ് രാജ്‌

വാക്ക് ഇനിയും കണ്ടെത്തിയിട്ടില്ല.
അതിനാൽ എനിക്കറിയുന്നതെല്ലാം
ഈ ഇരുണ്ട ഗുഹാഭിത്തികളിൽ ,
ഇരയ്ക്ക് കരുതിയ കുന്തമുനകളാൽ
ഞാൻ വരച്ചിടാം.
വിദൂരമായൊരു നാളെ
എന്റെ കോശങ്ങളുടെ
പിന്തുടർച്ചക്കാരനായ ഒരുവൻ,
ഒരു പുരാവസ്തുക്കാരൻ,
കണ്ടെടുക്കുന്നതിനായി
അതിവിടെ കിടന്നോട്ടെ.

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

 എം . ഡൊമനിക് 

കുമളിയിൽ നിന്നും വനത്തിലൂടെ ഗവിയിലേക്ക് പോകുന്ന വനാന്തരത്തിൽ ആണ് ഈ സംതൃപ്ത കുടുംബം.
ഈ കുഞ്ഞു കുടുംബത്തിൽ, കാട്ടാന കറമ്പികുട്ടിയമ്മയ്ക്ക് കരിക്കുട്ടൻ എന്ന് ഒരു ഓമന മകൻ ഉണ്ടായിരുന്നു. ആദ്യത്തെ കണ്മണിയാണ്. എങ്ങും തുള്ളി നടക്കുന്ന അവൻ കാടിന്റെ മുത്താണ്.
കാട്ടിൽ കാണുന്നതെല്ലാം ആ കുഞ്ഞു മനസ്സിന് കൗതുകമാണ്.

അവന്റെ ഒന്നാം പിറന്നാൾ ഇന്നലത്തെ ദിവസം കഴിഞ്ഞതേ ഒള്ളു . വികൃതി ആയ അവൻ അന്ന് അമ്മയും അച്ഛനും ഒത്തു കാട്ടാറിൽ നീന്താൻ പോയി. വെള്ളത്തിൽ കളിക്കാൻ ഇറങ്ങിയാൽ അവന്റെ തിമിർപ്പ് ഒന്ന് കാണേണ്ടതാണ് .

പോകുന്ന വഴിയിൽ വനത്തിൽ കൂടി ഉള്ള റോഡ് മുറിച്ചു കടക്കണം. അപ്പുറത്തെ പുല്ലു മേടിന് അരികിൽ ആണ് നിറഞ്ഞു ഒഴുകുന്ന കാട്ടാർ.
കരിക്കുട്ടനും സംഘവും റോഡ് ന് അടുത്ത് എത്തിയപ്പോൾ വഴിയേ ഒരു മോട്ടോർ സൈക്കിൾ കുടുകുട ശബ്ദം വച്ചു കൊണ്ട് കടന്നു പോയി.

റോഡിൽ കൂടി ഓടിപ്പോയ, കുടുകൂടാ ഒച്ചയും വച്ച് പോകുന്ന ആ “സാധനം” കരികുട്ടനെ വല്ലാതെ ആകർഷിച്ചു.
ആ സാധനം ആദ്യമായിട്ടാണ് അവന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ആറ്റിൽ കുളിയും കഴിഞ്ഞു പുല്ലും പഴങ്ങളും തിന്ന് തിരിച്ചു വരുന്ന വഴി കരികുട്ടൻ അമ്മയോട് കിണുങ്ങാൻ തുടങ്ങി.
“അമ്മേ എന്റെ ബര്ത്ഡേ യ്ക്ക് എനിക്ക് അതു വേണം ”

ഏതു വേണോന്ന്?

“നമ്മൾ മുമ്പേ അങ്ങോട്ട് പോയപ്പോൾ ആ വഴിയേ കുടുകൂടാ ഒച്ച വച്ച് ഓടിപ്പോയ ആ സാധനം ”

എന്റെ കുഞ്ഞേ, അത് ആ മനുഷേന്മാര് കൊണ്ട് നടക്കുന്ന സാധനം അല്ലേ.
നമ്മുടെ അല്ലല്ലോ. നമുക്കെന്തിനാ ആ കുന്ത്രാണ്ടം . മകന്റെ പുറത്ത് തുമ്പികൈ തലോടി കൊണ്ട് കറുമ്പി ആനകുട്ടിയമ്മ പറഞ്ഞു.

കരിക്കുട്ടൻ ഉണ്ടോ അടങ്ങുന്നു, അവനത് കൂടിയേ തീരു.
ശല്യം സഹിക്കാതപ്പോ അവൾ പറഞ്ഞു.
നീ കരിയപ്പനോട്‌ പറ.

ഇത് കേട്ടു അപ്പുറത്തു എല്ലാം കേട്ടുകൊണ്ട് ചെവി ആട്ടി നിന്ന, അവന്റെ അപ്പൻ, കരിയപ്പൻ പറഞ്ഞു.
“എന്റെ മോൻ വെഷമിക്കണ്ട.
മോന്റെ ബർത്ത് ഡേ യ്ക്ക് അപ്പൻ ആ സാധനം കൊണ്ടേ തരാം.”
അവന്റെ കരച്ചില് നിർത്താൻ വേണ്ടി വെറുതെ പറഞ്ഞതാണ് എന്നേ കരിയമ്മ വിചാരിച്ചുള്ളു.

പിറ്റേ ദിവസം രാവിലെ കുറച്ച് ഒലകൾ ഒക്കെ തിന്ന് വിശപ്പ് ഒന്ന് മാറിയപ്പോൾ കരി യപ്പൻ മകന് കുടുകുടു പിടിച്ച് കൊടുക്കാൻ കാട്ടിലെ വഴിയരുകിൽ പോയി. പച്ചിലകളുടെ മറവിൽ കുടുകുടു ന്റെ ഒച്ചക്ക് കാതോർത്തു നിന്നു.

അന്നത്തെ ദിവസം മറ്റു പലതും വഴിയേ കടന്നു പോയെങ്കിലും കുകുടു മോട്ടോർ സൈക്കിൾ മാത്രം വന്നില്ല.
മറവിൽ പമ്മി നിന്ന് മടുത്ത കരിയപ്പൻ എന്ന കൊമ്പൻ
ദേഷ്യം വന്നിട്ട് അതിലെ റോഡ് ൽകൂടി വന്ന ചില കാറുകളെ യും ആളുകളെയും വിരട്ടി ഓടിച്ചതിന് ശേഷം നിരാശനായി ഉൾവനത്തിലേക് മറഞ്ഞു. കുടുകുടു കിട്ടാതെ, കരിക്കുട്ടൻ അന്ന് കരഞ്ഞു കരഞ്ഞാണ് ഉറങ്ങിയത്.

അടുത്ത ദിവസം രാവിലെ ഒരു കുടുകുടു വിന്റെ ഒച്ച കേട്ടുകൊണ്ട് റോഡ് അരികിലേക്ക് കരിയപ്പൻ കാടുകുലുക്കി ഓടിച്ചെന്നു. റോഡിൽ ചാടി കയറിയപ്പോഴേക്കും കുടുകുടു കൈയെത്താ ദൂരം ആയി പോയിരുന്നു. കൊറച്ചു പുറകെ ഓടിയിട്ട് രക്ഷയില്ല എന്ന് മനസ്സിലായി അവൻ വീണ്ടും കട്ടിലോട്ട് ഊളിയിട്ടു.

രണ്ട് മൂന്ന് ദിവസം ആയിട്ടും ഉദ്ദേശം സാധിക്കുന്നില്ല,
എന്ത് പറഞ്ഞു ഇനി വീട്ടിലോട്ട് ചെല്ലും, എങ്ങനെ കരിയമ്മയുടെ മുഖത്ത് നോക്കും.
എന്നിങ്ങനെയുള്ള വ്യാകുലചിന്തയിൽ ഒരു മരത്തിനിട്ടു മസ്തകം കൊണ്ട് ഇടിച്ചു അവൻ അരിശം തീർക്കുന്നുന്നതിനു ഇടയിൽ ദൂരെ വീണ്ടും കുടുകുടുവിന്റെ ശബ്ദം കേട്ടു.
ഇത്തവണ അവൻ കൊമ്പുകുലുക്കി ചാടി റോഡിനു സൈഡിൽ കയറി അനങ്ങാതെ നിന്നു.
മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേർ ആനയെ കണ്ടു.
വണ്ടി സ്ലോ ചെയ്തു. പതുക്കെ കുറെ അകലെ നിർത്തി ആനയുടെ മനസ്സു പഠിക്കാൻ ശ്രമിച്ചുനോക്കി.
കരിയപ്പൻ ഒന്നും അറിയാത്തമട്ടിൽ ശാന്തനായി ഇലകൾ ഓടിച്ചു തിന്നു കൊണ്ട് അവർ അറിയാതെ ഒളി കണ്ണിട്ടു നോക്കി നിന്നു.

ആന അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ സഞ്ചാരികൾ പതുക്കെ മോട്ടോർ സൈക്കിളിൽ ആനയെ കടന്ന് പോകാൻ വന്നു.
വണ്ടി അടുത്ത് ആയപ്പോൾ കരിയപ്പൻ തുമ്പികൈ ഉയർത്തി ചിന്നം വിളിച്ചോണ്ട് പെട്ടന്ന് അവരുടെ നേരെ ഒരു തിരിച്ചിൽ!

യാത്രക്കാർ ബൈക്ക് ൽനിന്നു ചാടി തിരിഞ്ഞു നോക്കാതെ ജീവനും കൊണ്ട് പുറകോട്ടു ഓടി രക്ഷപെട്ടു.
കുടുകുടൂ അവിടെ കിടന്നു ഒന്ന് വട്ടം കറങ്ങി ഓഫായി കിടന്നു. L

കരിയപ്പൻ മുന്നോട്ട് വന്ന് തന്റെ മകനുള്ള ബർത്ത് ഡേ പ്രെസെന്റ് തുമ്പി കൈയിൽ തൂക്കി എടുത്തുകൊണ്ടു കരിമകന്റെ അടുത്തേക്ക് പോയി.
ഓമന മകന് വേണ്ടി, ആ സാധനം മാത്രമാണ് കരിയപ്പന് വേണ്ടിയിരുന്നത്.

കരിക്കുട്ടൻ തന്റെ അപ്പൻ കഷ്ടപ്പെട്ട് പിടിച്ചെടുത്ത്‌ കൊണ്ടുപോയി കൊടുത്ത കളിപ്പാട്ടം മതിയാവോളം തട്ടിക്കളിച്ചു.
എന്തു ചെയ്തിട്ടും അവന് കേൾക്കേണ്ട കുടു കുടു ശബ്ദം മാത്രം അതിൽനിന്നും വന്നില്ല. അതിനു എന്ത് ചെയ്യണമെന്ന് കരിയപ്പനും കരിയമ്മയ്ക്കും അറിയതുമില്ല.
ആദ്യ ഉന്മാദം തീർന്നപ്പോൾ അവൻ ആ കളിപ്പാട്ടം എന്തു ചെയ്‌തോ ആവോ !
കുട്ടികളുടെ ഓരോ ശിദ്ധാന്തങ്ങളെ !!

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

 അമീർ സ്വാലിഹ് 

ഇറുകിയ വസ്ത്രങ്ങൾക്കിടയിലൂടെ തുറിച്ചു നിൽക്കുന്ന ഭാഗങ്ങളിലേക്ക് കണ്ണും നട്ടയാൾ പുലമ്പി.

“ഇവളുമാർക്ക് മര്യാദക്കുള്ള വസ്ത്രം ധരിച്ചൂടെ…ഇതിപ്പോ ആണുങ്ങളെക്കാളും കഷ്ടമാണല്ലോ…”

പർദയിട്ടു ഹിജാബ് ധരിച്ചു റോഡരികിലൂടെ നടന്നു പോകുന്ന യുവതിയെ നോക്കിയയാൾ പരിഹസിച്ചു.

” പിന്നെ… ഇവളുമാരുടെയൊക്കെ വിചാരം നമ്മൾക്കൊക്കെ കേറി പിടിക്കാൻ മുട്ടി നിൽക്കുവാണെന്നാ…കഷ്ടം…”

സുഹൃത്തിന്റെ മകൾ അച്ഛനോട് ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ഉപദേശകനായി.

“എടാ…പെണ്മക്കളാണെന്നു കരുതി അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കരുത്…അവരും പഠിക്കട്ടെ…”

സ്വന്തം മകൾ ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ആക്രോശിച്ചു.

“പിന്നെ…നീ ഇനി കൊറേ പഠിച്ചിട്ട് എന്തുണ്ടാക്കാനാ… നിന്നെ ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ ഏൽപിച്ചിട്ടു വേണം മനസ്സമാധാനമായൊന്ന് ഉറങ്ങാൻ…വേണേൽ നിന്നെ അവൻ പഠിപ്പിച്ചോളും…”

അയൽപക്കക്കാരന്റെ ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ പിന്തുണ നൽകി.

“അല്ലേലും നിങ്ങളീ വീട്ടുജോലിയും ചെയ്തു കുട്ടികളെയും നോക്കി മാത്രം നടന്നാൽ പോരല്ലോ… ഇതാകുമ്പോൾ ഒരു വരുമാനവുമാകും…”

സ്വന്തം ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ കണ്ണുരുട്ടി.

“പോടീ അവിടുന്ന്…പെണ്ണുങ്ങൾ സമ്പാദിച്ചു തിന്നേണ്ട ഗതികേടൊന്നും ഇതുവരെ ഈ കുടുംബത്തിന് വന്നിട്ടില്ല…നീ ഈ വീട്ടിലെ പണി മാത്രം എടുത്താൽ മതി…അവളുടെയൊരു കുടിൽ വ്യവസായം…”

കമുകിയോടോപ്പം കടൽതീരത്തിലൂടെ കൈകോർത്തു നടക്കുമ്പോൾ പ്രണയാർദ്രമായി അയാൾ മൊഴിഞ്ഞു.

“നമുക്ക് പാതിരാത്രിയിൽ ബുള്ളറ്റിൽ ഉലകം ചുറ്റണം…സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോൾ തട്ടുകടയിൽ നിന്നും ദോശ കഴിക്കണം… പെണ്ണേ… നിന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഞാനുണ്ട് കൂടെ…”

പെങ്ങളെ കാമുകന്റെ കൂടെ കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു.

“എടീ…കണ്ടവന്റെ കൂടെ ഊര് തെണ്ടി നടക്കാനാണോ നിന്നെ കോളേജിൽ വിടുന്നത്… നീയീ കുടുംബത്തിന്റെ മാനം കാലയുമോടീ… നീയിനി ഈ വീടിന്റെ പുറത്തിറങ്ങുന്നത് ഞാനെങ്ങാനും കണ്ടാൽ…ആഹ്…”

ആത്മാർത്ഥ സുഹൃത്ത് അയൽക്കാരിയുമായി സല്ലപിച്ച കഥ കേട്ട് അയാൾ ചിരിച്ചു.

“കൊച്ചുകള്ളാ… എങ്ങിനെ സാധിച്ചെടുത്തു… അല്ലേലും പെണ്ണുങ്ങളെ വീഴ്ത്താൻ നിനക്കൊരു പ്രത്യേക കഴിവാണല്ലോ… നിന്നെ പോലെയൊക്കെ ആയാൽ മതിയായിരുന്നു…”

ഭർത്താവ് മരിച്ച പെണ്ണിന്റെ വീട്ടിൽ നിന്നും ഒരുത്തനെ നാട്ടുകാര് പിടിച്ചപ്പോൾ അയാളിൽ സദാചാരം ഒലിച്ചിറങ്ങി.

“എന്തിന്റെ കഴപ്പാണ് അവൾക്ക്… ഇതിപ്പോ ആദ്യമായിട്ടൊന്നുമായിരിക്കില്ല…
മാന്യന്മാർ തമാസിക്കുനിടത്തു ഈ വക പരിപാടിയൊന്നും പറ്റില്ല… അയ്യേ…”

കാമം ശമിപ്പിക്കാൻ മറ്റൊരുത്തിയുടെ ചൂട് പകരുമ്പോൾ അയാൾ ഉന്മാദത്തിൽ കൊഞ്ചി.

“പെണ്ണേ…എന്തൊരഴകാണു നിനക്ക്…നീയെന്നെ മത്തു പിടിപ്പിക്കുന്നു… നിന്നിലെ മധു എനിക്ക് ആവോളം നുകരണം…”

നാട്ടിലെ ലോഡ്ജിൽ നിന്നും വേശ്യാവൃത്തിക്ക് വന്ന സ്ത്രീകളെ കണ്ടയാൾ കാർക്കിച്ചു തുപ്പി.

“നാണവും മാനവുമില്ലാത്തവള്മാര്… ജീവിക്കാനാണേൽ വേറെ വല്ല പണിയുമെടുത്തു ജീവിച്ചൂടെ…”

അവസാനം അയാൾ ഫേസ്‌ബുക്കിലൂടെ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചു വാചാലനായി.

“സ്ത്രീ പുരുഷന്റെ പുണ്യമാണ്. അവളുടെ ആഗ്രഹങ്ങൾക്ക് നാം ഒരിക്കലും കടിഞ്ഞാണിടരുത്. അമ്മയായും പെങ്ങളായും കാമുകിയായും ഭാര്യയായും നമ്മുടെ ജീവിതത്തിൽ വസന്തം തീർക്കുന്നവളാണ് സ്ത്രീ. പരിമിതികളുടെ വേലികെട്ടുകൾക്കുള്ളിൽ നിന്നും അവളെ മോചിതയാക്കുക. സമൂഹത്തിന്റെ നിരപ്പിലേക്ക് അവളെ ഇറക്കി വിടുക. സ്ത്രീയെന്നത് ഭീരുത്വത്തിന്റെയോ അടിമത്വത്തിന്റെയോ പര്യായമല്ല.., അവൾ സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്…!!!”

 

അമീർ സ്വാലിഹ് 

സ്വദേശം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ. ഇപ്പോൾ ബാംഗ്ലൂരിൽ ഐ എ സ് കോച്ചിംഗിന് പോയിക്കൊണ്ടിരിക്കുന്നു . കൂടാതെ ബൈജൂസ്‌ അപ്പിൽ ബിസ്സ്‌നസ് ഡെവലൊപ്മെന്റ് മാനേജർ ആയും ജോലി ചെയ്യുന്നു.

മദനപ്പൊയ്കയിലെ താമര

തന്റെ ദൗത്യത്തിന് ചൂണ്ടികാട്ടിയ ഒരു സൂര്യവിരല്‍പോലെ സിസ്റ്റര്‍ കാര്‍മേല്‍ ജെസ്സിക്കായുടെ കദനകഥ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനിരുന്നു.
“”സിസ്റ്റര്‍! ആ സമയം …… ആ സമയം….. ഞാനനുഭവിച്ച വേദന ഹോ………. തോക്കിന്‍ കുഴലിലൂടെ വെടിയുണ്ട ശരീരത്തിലേക്ക് പാഞ്ഞുകയറിയ അനുഭവം. അയാള്‍ അതിരറ്റ ആനന്ദം അനുഭവിച്ചുകൊണ്ടിരിന്നു. അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. എന്നില്‍ ഹൃദയ നൊമ്പരങ്ങളും വിറയലും മാത്രം. എന്റെ ശ്വാസം നിലച്ചപോലെയായിരുന്നു. ഒടുവില്‍ ഒരു മരത്തടിപോലെ അയാള്‍ എന്നെ കട്ടിലിലേക്ക് എറിഞ്ഞു”. കിതച്ചുകൊണ്ടാണെങ്കിലും അയാള്‍ പുലിമ്പികൊണ്ടിരിന്നു.
“”ഇതേ മാതിരി ഇനിയും എന്നോടൊപ്പം കിടന്നാല്‍ നിനക്ക് ബാങ്കില്‍ ഉയര്‍ന്ന പദവികള്‍ കിട്ടും. പദവികള്‍ ആര്‍ക്കും വെറുതെ കിട്ടില്ല. അതിന് ത്യഗാം ചെയ്യണം” ആവശ്യം കഴിഞ്ഞയാള്‍ എന്നെ ഉടുതുണികളണിയാന്‍ അനുവദിച്ചു. ക്ഷീണിതയായി പുറത്തിറങ്ങി. അയാള്‍ കതകടച്ചു.
ലിഫ്റ്റില്‍ കയറാതെ ഗോവണി വഴി സ്വബോധം നഷ്ട്ടപ്പെട്ടവളെപോലെ വേച്ച് വേച്ച് ഗോവണി പടികളില്‍ പിടിച്ച് താഴെയിറങ്ങി.
“” ഹോ! ഹോ! എന്റെ…… എന്റെ…….ജീവിതം……..”
അവള്‍ വിങ്ങിപ്പൊട്ടി കിതപ്പോടെ പറഞ്ഞു.
“” ഒരുനല്ല ജീവിതം ആഗ്രഹിച്ചു ഇവിടെ വന്നിട്ട് ഇതായല്ലോ……. ദൈവമേ…..എന്റെ വിധി…..അല്ലേ സിസ്റ്റര്‍”
ജെസീക്കാ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് സിസ്റ്ററിന്റെ കൈകള്‍ കവര്‍ന്നു. സിസ്റ്റര്‍ കാര്‍മേല്‍ അവളെ ചേര്‍ത്തുപിടിച്ച് തലമുടിയില്‍ തലോടി. വഴിയില്‍ കണ്ട ഒരു വൃദ്ധനോട് അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ചോദിച്ചു മനസ്സിലാക്കി നടന്നു. അടുത്തുകൂടി ഓടുന്ന വാഹനങ്ങളോ മനുഷ്യരോ ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിലാകെ പ്രതികാരമായിരുന്നു.
കൂടെ പഠിച്ച കൂട്ടുകാരിയുടെ അടുക്കലേക്കാണ് നാട്ടില്‍നിന്നെത്തിയത്. ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്കു ഇതുപോലുള്ള അനുഭവങ്ങളാണോ? നിഷ്കളങ്കരായ മനുഷ്യര്‍ക്ക് ഇതൊന്നുമറിയില്ല. തല്‍ക്കാലം അവളെ കാര്യം അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. പോലീസ് സ്റ്റേഷന്‍ തൊട്ടടുത്തു തന്നെയായിരുന്നു. ഒന്നു കൂടി മുകളിലേ ബോര്‍ഡിലേക്ക് നോക്കി ഉറപ്പുവരുത്തി.
സ്റ്റേഷനില്‍ കയറി ഓഫീസറോട് പരാതി പറഞ്ഞ് എഴുതികൊടുത്തു.
“” ഞാന്‍ ലൂക്കാസ് ” ഓഫീസര്‍ പരിചയപ്പെടുത്തി.
തന്റെ പരാതി പേപ്പറില്‍ ബാങ്കിന്റെ പേര് വായിച്ചപ്പോള്‍ ഓഫീസ്സര്‍ ഞെട്ടലോടെ തന്നെ നോക്കി ചോദിച്ചു.
“” കാര്‍ലോസ് ആണോ”
“” അതെ ”
“” ഞങ്ങള്‍ക്കറിയാവുന്ന കാര്‍ലോസ് മാന്യനാണ് ഇതെങ്ങനെ വിശ്വസിക്കും. എനിക്ക് അദ്ദേഹത്തെ അറിയാം”
ഓഫീസ്സര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ഗാഡമായ ആലോചനയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പെട്ടന്ന് കസേരയിലിരുന്നു ഞാനേല്‍പ്പിച്ച പരാതി കത്ത് വീണ്ടും സൂക്ഷ്മം വായിച്ചു. എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് അകത്തോ മുറിയിലേക്ക് നടന്നുപോയി. അകത്ത് നിന്നും ആരോടൊ മൊബൈലില്‍ സംസ്സാരിക്കുന്നു. ഫോണ്‍ ശബ്ദം അവ്യക്തമായി കേട്ടു. ഏകദേശം രണ്ട് മിനിറ്റുകള്‍ക്ക് ശേഷം അയാളെത്തി കസേരയിലിരുന്നു. മറ്റൊരു പരാതിക്കാരന്‍ അകത്തേക്ക് ഒരുപരാതി പേപ്പറുമായി വന്നിട്ട് അതേല്‍പ്പിച്ചു. അതിലെന്തോ എഴുതികൊടുത്തിട്ട് അകത്തേക്ക് പറഞ്ഞുവിട്ടു. എന്റെ മുഖത്തേക്ക് മുഖമുയര്‍ത്തി പറഞ്ഞു.
“” നോക്കു ജസീക്കാ! പരാതി സ്വീകരിച്ചില്ലെങ്കില്‍ അതെനിക്ക് കുഴപ്പമാണ്. അധികാര കസേരയിലിരിക്കുന്നവര്‍ ഇത്തരം വിഡ്ഡിത്തരങ്ങള്‍ കാണിക്കരുത്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ലോകത്തിലെ പല സ്ത്രീകളും ഇത്തരത്തില്‍ ആപത്തില്‍പ്പെടാറുണ്ട്. ആ ബാങ്ക് ഉദ്യോഗസ്ഥന് പരമാവധി ശിക്ഷ ഞാന്‍ വാങ്ങി കൊടുക്കും. ഒരു സ്ത്രീയോടും ഇത്തരത്തില്‍ അപമര്യാദയായി പെരുമാറരുത്. ജസീക്ക ധൈര്യമായിരിക്കു.”
വീണ്ടും ഓഫീസ്സര്‍ ആലോചനയിലാണ്ടിരുന്നു. മൊബൈയില്‍ ശബ്ദിച്ചു. മുക്കിയും മൂളിയും ചുരുക്കത്തില്‍ മറുപടി പറഞ്ഞിട്ട് എന്നോട് പറഞ്ഞു.
“”ജസീക്കാ! ഒന്നുകൂടി ആലോചിച്ചോളു. ഇവിടുത്തെ പോലീസും കോടതിയുമായി നടന്നാല്‍ നാട്ടില്‍ നിന്ന് വന്നത് വെറുതെയാവില്ലേ? ഞാന്‍ നിര്‍ബന്ധിക്കുന്നതല്ല. എന്നാലും ആ ബാങ്കുദ്യോഗസ്ഥനുമായി ഒരു കോബ്രമൈസിന് ശ്രമിച്ചൂടെ? അധികാരത്തിലിരിക്കുന്നവര്‍ ഇതുപോലുള്ള വിഷയങ്ങള്‍ കാബ്രമൈസ് ചെയ്ത് പരിഹരിക്കാറുണ്ട്. എന്ത് പറയുന്നു.” അവളുടെ കണ്ണുകള്‍ വികസിച്ചു. മുഖം ചുവന്നു. ചുണ്ടുകള്‍ വിറച്ചു. “”നോ……നോ…. കോബ്രമൈസ് ചെയ്യാന്‍ എന്നെ കിട്ടില്ല. ആ വൃത്തികെട്ടവന് ശിക്ഷ കിട്ടണം. സര്‍ ഒരു പെണ്ണിനോടും അവനിങ്ങനെ ചെയ്യരുത്” അവള്‍ വിറച്ചുതുള്ളുന്നത് കണ്ട് തലയാട്ടി പറഞ്ഞു
“” ങ്ഹാ! ങ്ഹാ! ശരി…ശരി….
കൂള്‍ഡൗണ്‍…..കൂള്‍ഡൗണ്‍ ലേഡി……..”
അവള്‍ ഒരുതരത്തിലും വഴങ്ങുന്നവളല്ലന്ന് മനസ്സിലാക്കിയട്ട് ഒടുവില്‍ പറഞ്ഞു.
“” നോക്കു ജസീക്കാ!….. ഞാനീ നാട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇത്തരം കേസ്സുകള്‍ ധാരാളം കൈകാര്യം ചെയ്തിട്ടുണ്ട്. സുന്ദരിമാരായ പെണ്‍പിള്ളാര്‍ ഇത്തരക്കാരുടെ ഇരകളാണ്. അവരുടെ ഉപയോഗം കഴിഞ്ഞ് മറിച്ച് വില്പന നടത്തും. അതിനാല്‍ ഒന്നുകൂടി നന്നായി ആലോചിച്ച് ഒരു തീരുമാനമെടുക്കു.”
അത്രയും പറഞ്ഞിട്ട് ഓഫീസര്‍ പുറത്തേക്ക് പോയി. ഞാന്‍ ജനാലയിലൂടെ നോക്കി. അയാള്‍ ആരുമായോ വാട്‌സഅപ്പില്‍ സംസ്സരിക്കുന്നു. ആദ്യം സംസ്സാരിച്ച മൊബൈല്‍ മേശപ്പുറത്തരിപ്പുണ്ട്. അകത്തേക്ക് വന്നിരുന്ന് വീണ്ടും ചോദിച്ചു.
“” എന്തായി തീരുമാനം”
അവള്‍ ദൃഡപ്രതിഞ്ജയെടുത്ത പോലെയറിയിച്ചു. “” എന്റെ തീരുമാനത്തിന് മാറ്റമില്ല സര്‍
ഇവരെപ്പോലുള്ളവര്‍ ശിക്ഷിക്കപ്പെടണം” ഒരു പോലിസുകാരന്‍ ജസീക്കായിക്ക് കാപ്പി മേശപ്പുറത്ത് വെച്ചിട്ട് പോയി. ഓഫീസ്സര്‍ പറഞ്ഞു. “” ജസീക്കാ! കാപ്പികുടിക്ക്. ഞാന്‍ സഹായിക്കാം” ഓഫീസ്സര്‍ തന്റെ പരാതിയില്‍ എന്തോ എഴുതിചേര്‍ത്തു. എനിക്ക് ആശ്വാസം തോന്നിയ നിമിഷങ്ങള്‍. കാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരുന്മേഷം അനുഭവപ്പെട്ടു. പോലീസ് സഹായത്തിനുള്ളത് ആത്മധൈര്യം വര്‍ദ്ധിപ്പിച്ചു.
“”ഉം…ശരി…അപ്പോള്‍ കേസെടുക്കണം. ഇതിപ്പോള്‍ സ്ത്രീപീഡന കേസ്സാണ്. ഇരയുടെ സമ്മതമില്ലാതെയുള്ള വേഴ്ച. അതായത് ബലാല്‍ക്കാരം. അപ്പോള്‍ എല്ലാം നിയമപരമായി തന്നെ പോകണം അല്ലേ? ” “” അതേ സര്‍ എന്റെ കന്യാകത്വം നശിപ്പിച്ചവനെ എനിക്ക് വെറുതെ വിടാന്‍ സാധിക്കില്ല.”
അവള്‍ തറപ്പിച്ചുപറഞ്ഞു.
“” ങ്ഹാ…. ശരി ജസീക്കാ. അപ്പോള്‍ അതിന്റെ ആദ്യപടി മെഡിക്കല്‍ ചെക്കപ്പാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം” ഓഫീസ്സര്‍ ഒരു ഫയലുമായി ജസീക്കപ്പൊമിറങ്ങി.
പോലീസ് കാറിന്റെ താക്കോല്‍ അവിടുത്തെ ഡ്രൈവറില്‍ നിന്ന് ലൂക്കാ വാങ്ങിയപ്പോള്‍ അയാള്‍ക്ക് തെല്ലൊരു സംശയം തോന്നി. നല്ല സുന്ദരികളെ കണ്ടാല്‍ ഇയാള്‍ക്ക് പോലീസ് ഡ്രൈവറുടെ സേവനം ആവശ്യമില്ല. കാറില്‍ കയറിയപ്പോള്‍ ലൂക്ക ജെസീക്കയോട് പറഞ്ഞു.
“” നമ്മള്‍ ആശുപത്രിയില്‍ നിന്ന് എപ്പോള്‍ വരാനാകുമെന്നറിയില്ല കൂട്ടുകാരിയെ വിളിച്ച് പറഞ്ഞേക്കുക. കുറേ താമസിച്ചേ വരുമെന്ന്” ഓഫിസ്സര്‍ പറഞ്ഞത് ജസീക്ക അനുസരിച്ചു. പോലീസ് വാഹനം വളരെ ദൂരം സഞ്ചരിച്ചെത്തിയത് ഒരു ബംഗ്ലാവിന്റെ മുറ്റത്തായിരുന്നു. കാര്‍പോര്‍ച്ചില്‍ ഒരു വെളുത്ത കാര്‍ കിടപ്പുണ്ട്. അതു ആശുപത്രിയല്ലെന്ന് മനസ്സിലാക്കി ചോദിച്ചു.
“” എന്തിനാ സാറെ ഇവിടെ?. ഇത് ആശുപത്രിയല്ലല്ലോ” അതിനയാള്‍ ശാന്തനായി മറുപടി നല്കി “” നമ്മള്‍ പോകുന്ന ഹോസ്പിറ്റലിലെ ലേഡി ഡോക്ടറുടെ വീടാണിത്. ഡോക്ടര്‍ക്ക് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. ഉടനെ വരും അവിടെ ചെന്നാല്‍ പല പരിശോധനകള്‍ നടത്തണം. തിരക്കാണവിടെ. ജസീക്ക പറഞ്ഞതു ഞാന്‍ വിശ്വസിച്ചു. അതുപോലെ ഡോക്ടര്‍ക്ക് എന്നെയും വിശ്വാസമാണ്. ജസീക്കായോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കിയാല്‍ ഡോക്ടര്‍ മെഡിക്കല്‍ പേപ്പര്‍ ഉടന്‍ തരും”
ഞങ്ങള്‍ കാറില്‍ നിന്നുമിറങ്ങി ചാരിയിട്ടിരുന്ന വാതിലിനെ ലക്ഷ്യമാക്കി നടന്നു. അകത്ത് കയറി എന്നോട് കസേരയിലിരിക്കാന്‍ പറഞ്ഞു. പെട്ടന്നയാള്‍ പോയി കതകിന് കുറ്റിയിട്ടു. ഇരുന്ന കസേരയില്‍ നിന്നും ഞാന്‍ ഞെട്ടലോടെ എഴുന്നേറ്റു.
ചാടിയെഴുന്നേറ്റ തന്നെ കണ്ടയാള്‍ ക്രൂരഭാവത്തില്‍ അലറി “” ഇരിക്ക്. ഇരിക്കടീ………മോളെ” അതൊരു ഗര്‍ജ്ജനമായിരുന്നു.
അയാളുടെ മുഖഭാവം വന്യമൃഗത്തിന്റെതുപോലെയായി. ചോരകണ്ണുകള്‍. ആ കണ്ണുകളില്‍ കാമ വെറികളുടെ ഭീഭത്സകത തുടിച്ചു നിന്നു. അയാള്‍ എന്നെ കടന്നുപിടിച്ചു. സര്‍വ്വശക്തിയുമെടുത്ത് ഞാനയാളെ തട്ടിമാറ്റി. അടുത്ത മേശയില്‍ തട്ടി അയാള്‍ വീഴാനാഞ്ഞു. താന്‍ പുറത്തേക്ക് രക്ഷപെടാനായി ശ്രമിച്ചു. അയാള്‍ പിറകെയെത്തി അട്ടഹാസത്തോടെ കൈപിടിച്ച് ഞെരിച്ചു. അവിടെയുണ്ടായിരുന്ന കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ശരീരം എവിടെയൊക്കയോ തട്ടിമറിഞ്ഞു ചൊര പൊടിച്ചു. കിടന്നയിടത്തില്‍ കൈകള്‍ കൂപ്പി യാചിച്ചു.
“” എന്നെ…യെന്നെ……നശിപ്പിക്കല്ലേ…..നശിപ്പക്കല്ലേ……….”
അയാളില്‍ മനുഷത്വം കണ്ടില്ല. അതീവ ക്രൂദ്ധനായി ആ ചോരകണ്ണുകള്‍ വിടര്‍ന്നു വികസിച്ചു.
“” ഫ! ചൂലെ…..പട്ടി കഴ്‌വേറീടമോളെ… നീ ആരാടി…..പുണ്യാളത്തിയോ……..”
അയാള്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു.
“” എടി……മര്യാദക്ക് കെടക്കടി…….ഇല്ലേല്………………….. വേശ്യപ്പണിക്ക് നിന്നെ അകത്താക്കും…..മോളെ”
പെട്ടന്നയാള്‍ യൂണിഫോമിന്റെ ബട്ടണുകള്‍ ഓരോന്നായി അഴിച്ചുകൊണ്ടറിയിച്ചു. “”ങും! നീയെന്ത് വിചാരിച്ചടി……മോളെ കാര്‍ലോസിനെ ചെരച്ചുകളയാന്നോ…..കാര്‍ലോസ് എന്റെ ചങ്ങാതിയാടി……………എന്റെ ചങ്ങാതി. ഞങ്ങടെ കച്ചോടം നിനക്കറിയില്ല അല്ലേ? അത് നീ പതുക്കെ പഠിക്കും. ഈ മണ്ണിലെ സുന്ദരിമാരെ ഞങ്ങള്‍ക്ക് വേണം. നിന്റെ സൗന്ദ്യര്യത്തിന് പൊന്നുംവില കിട്ടും. അതോടെ നിന്റെ ദാരിദ്ര്യം മാറും. പേരും സമ്പത്തു പ്രശസ്തിയുമുണ്ടാകും. ആരധകരുടെ പ്രിയപ്പട്ടവളായി മാറും”
ശ്രിംഗാരഭാവത്തോടെ എന്നെ കെട്ടിപ്പുണരാന്‍ അടുത്തെത്തി.
“”വാ…..വാ….ചക്കരെ….എന്റെ പൊന്നല്ലേ….വാ………..” ഞാനയാളെ തട്ടിമാറ്റാന്‍ ശ്രമിച്ചു. പെട്ടന്നയാള്‍ എന്റെ കരണത്ത് ആഞ്ഞടിച്ചു. ബോധം മറിഞ്ഞവണ്ണം ഞാന്‍ തളരന്നുവീണു. ഒന്നും ഓര്‍ക്കാന്‍ കഴിയാതെ കണ്ണുകളടഞ്ഞു. ജീവനറ്റ ശരീരവുമായി ശവം പോലെ കിടന്നു. എല്ലാം കഴിഞ്ഞ് യൂണിഫോം ഇട്ടുകൊണ്ടിരിക്കെ അയാള്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു.
“” നീ ഒന്നും ഓര്‍ത്ത് പേടിക്കണ്ട. ഇനി നിന്റെ ജീവിതം ഈ പട്ടണത്തിന് നടുവില്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്. നിന്റെ സൗന്ദര്യവും ശരീരവും ഞങ്ങളുടെ സ്വന്തമായി കഴിഞ്ഞു. അത് ഞങ്ങള്‍ക്ക് മാത്രമല്ല…………പലര്‍ക്കും. ഇന്നുമുതല്‍ നീ ഞങ്ങളുടെ അടിമ മാത്രം. നീ ചിന്തിക്കേടി ശരീരം വിറ്റു സുഖിക്കണോ അതോ ആത്മഹത്യ ചെയണോ? ” പൊറ്റ പിടിച്ച വൃണം വീണ്ടും മാന്തിപ്പൊളിക്കപ്പെട്ട നിലയില്‍ ഞാന്‍ മയങ്ങികിടന്നു. ആ മയക്കത്തിലും ഞാനറിഞ്ഞു കതകില്‍ ആരൊക്കയോ മുട്ടുന്നു.
ജെസീക്കയുടെ കദനകഥയുടെ ബാക്കി ഭാഗം ഒരു ചലചിത്രം കാണക്കെ സിസ്റ്റര്‍ കാര്‍മേലിന്റെ ഹൃദയഭിത്തികളില്‍ തെളിഞ്ഞു വന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

നേരം പുലരുന്നതേയുള്ളു.

പതിവിന് വിപരീതമായി നാരായണൻ മേസ്ത്രി ബംഗ്ലാവിൻ്റെ പിൻഭാഗത്തെ വാതിൽക്കൽ മുഖം കാണിച്ചു

ജെയിംസ് ബ്രൈറ്റിനെ മൈസൂരിലേക്ക് റസിഡൻറ് വിളിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിൻ്റെ കൂടെ മൈസൂരിലേക്ക് പോകണം എന്ന് ശങ്കരൻ നായർ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്.

ശങ്കരൻ നായരുടെ നിർദ്ദേശം അനുസരിച്ചു് തൊഴിലാളികളെ നിയന്ത്രിക്കുകയാണ് നാരായണൻ മേസ്ത്രിയുടെ ജോലി.മൂന്നു മേസ്ത്രിമാരിൽ സീനിയർ നാരായണൻ മേസ്ത്രിയാണ്.കുഞ്ചുവും ഗോപിയും പ്രായംകൊണ്ടും പരിചയംകൊണ്ടും നാരായണൻ മേസ്ത്രിയെക്കാൾ പിന്നിൽ ആയിരുന്നു.അതുകൊണ്ട് ജെയിംസ് ബ്രൈറ്റിൻ്റെ കൂടെ പോകുവാൻ ശങ്കരൻ നായർ,തിരഞ്ഞെടുത്തത് നാരായണൻ മേസ്ത്രിയെയാണ് . മിക്കവാറും ഇങ്ങനെയുള്ള അവസരങ്ങളിൽ ശങ്കരൻ നായരാണ് കൂടെ പോകുക.

കുറെ അധികം ജോലികൾ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞു നായർ ഇത്തവണ ഒഴിവായി.

ജോലിയെക്കാൾ കൂടുതലായി മകളെ ഒറ്റക്ക് വിട്ടിട്ടു പതിനഞ്ചു ദിവസത്തോളം മാറിനിൽക്കാൻ ഭയമായിരുന്നു നായർക്ക് .മകളുടെ ആഗ്രഹപ്രകാരമാണ് ശങ്കരൻ നായർ തലശ്ശേരിയിലേക്കു താമസം മാറ്റിയത്.തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഏതാനും പുതിയ സ്‌കൂളുകൾ അക്കാലത്തു ബാസൽ മിഷൻ തുടങ്ങിയിരുന്നു.ഗീതക്ക് അവിടെ ഒരു ജോലി ശരിയാകുമോ എന്ന് അറിയുകയുക ആയിരുന്നു ലക്‌ഷ്യം.

മൈസൂർ വരെപോയി തിരിച്ചുവരുന്നതിന് പതിനഞ്ചു ദിവസത്തോളം വേണ്ടിവരും.കാട്ടിൽകൂടി നടന്നും കുതിരവണ്ടിയിലും മറ്റുമുള്ള യാത്ര വളരെ കഠിനവും ക്ലേശകരവും ആണ്.

ബ്രൈറ്റിൻ്റെ കൂടെ സേവകരായി കുറേ ആളുകൾ കാണും.ബോഡിഗാർഡ്, പാചകക്കാർ, ഇടക്ക് താമസിക്കുന്നതിന് ടെൻറ് തയ്യാറാക്കാൻ ഏതാനുംപേർ ,അങ്ങിനെ പതിനഞ്ചോളം ആളുകൾ.

ജെയിംസ് ബ്രൈറ്റിൻ്റെ വിശ്വസ്ത സേവകരിൽ ഒരാളാണ് നാരായണൻ മേസ്ത്രി.

ബ്രൈറ്റ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവരുന്ന മദ്യവും സിഗരറ്റും നാരായണനും കൊടുക്കും.എന്നാൽ കുഞ്ചുവിനും ഗോപിക്കും ഇത്തരം കാര്യങ്ങളിൽ താല്പര്യം ഉണ്ടായിരുന്നില്ല.സൂത്രശാലിയായിരുന്ന ബ്രൈറ്റ് ഈ തരത്തിലുള്ള സ്നേഹപ്രകടനങ്ങളിൽകൂടി നാരായണനെ വരുതിയിലാക്കി.

കാടിനു പുറത്തു് ഇടവഴികളിലൂടെയുള്ള യാത്ര വളരെ ദൈർഘ്യമേറിയതായിരുന്നു.അതുകൊണ്ടുതന്നെ നല്ല ക്ഷമയും കരുതലും ആവശ്യമാണ്. നാട്ടുകാരായ കർഷകർ കാടുവെട്ടിത്തെളിച്ചു് പലസ്ഥലങ്ങളിലും മഴയെ അടിസ്ഥാനമാക്കി മലമുകളിൽ നെല്ലും തുവരയും കൃഷി ചെയ്തുവരുന്നുണ്ട്.ഇങ്ങനെയുള്ള കൃഷി സ്ഥലങ്ങളുടെ അരികുപറ്റിയുള്ള ഇടവഴികളും മറ്റും ആശ്രയിക്കുമ്പോൾ യാത്രയുടെ സമയം വളരെ കൂടുതലാകും.

മൈസൂരിലേക്ക് ഏതാണ്ട് ഇരുന്നൂറ് മൈലിൽ കുറവ് ദൂരമേ തലശ്ശേരിയിൽനിന്നും കാണാൻ സാധ്യതയുള്ളു എന്ന നിഗമനത്തിൽ എത്തിയിരുന്നു ബ്രൈറ്റ്. എന്നാൽ കൃത്യമായ റോഡുകൾ ഇല്ലാത്തതുകൊണ്ട് മുന്നൂറോളം മൈൽ ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം.സർവ്വേ ജോലികളിൽ സമർത്ഥനായ ജെയിംസ് ബ്രൈറ്റിന് ദൂരവും വഴിയും കണ്ടുപിടിക്കാൻ അധികം വിഷമം ഒന്നുമില്ല.പ്രധാനമായും വനത്തിലെ അപകടം നിറഞ്ഞ ജോലി ചെയ്യാൻ തയ്യാറുള്ള ആളുകളെ കിട്ടാനില്ല എന്നാതാണ് പ്രശനം.

കീഴ്ക്കാംതൂക്കായികിടക്കുന്ന ഇടവഴികളും കാട്ടുചോലകളും വന്യമൃഗങ്ങളോടുള്ള ഭയവും എല്ലാം ചേർന്ന് യാത്ര വളരെ ദുഷ്കരമായിരുന്നതുകൊണ്ട് മൈസൂരിലേക്ക് ആരും തന്നെ ഈ റൂട്ടിൽ യാത്ര ചെയ്യാറില്ല.ജനവാസം വളരെ കുറഞ്ഞ പ്രദേശമായതുകൊണ്ട് റോഡിന്റെ ഉപയോഗവും കുറവാണ്.

യാത്ര കുതിരവണ്ടിയിലും പിന്നെ കാളവണ്ടിയിലും മറ്റുമായി കൂട്ടുപുഴ വരെ വലിയ കുഴപ്പമില്ലാതെ പോകാം.

കരിഗാസ് വണ്ടികൾ എന്ന് വിളിക്കുന്ന ഓമ്‌നി ബസ്സുകൾ തലശ്ശേരിയിലും ആരംഭിച്ചിരുന്നെങ്കിലും ഉൾപ്രദേശങ്ങളിലേക്കു വ്യാപിച്ചിരുന്നില്ല.

മൈസൂർക്കുള്ള യാത്രയിൽ ബ്രൈറ്റും കൂട്ടരും തലശ്ശേരിയിൽ നിന്നും ഇരിട്ടിയിൽ എത്തി വിശ്രമിച്ചു..കൂട്ടുപുഴ കഴിഞ്ഞപ്പോഴേക്കും ബ്രൈറ്റ് രോഗബാധിതനായി, യാത്ര ചെയ്യുവാൻ വയ്യാത്ത അവസ്ഥയിലായി. അവസാനം യാത്ര മതിയാക്കി തിരിച്ചുപോകാൻ അവർ തീരുമാനിച്ചു.

“സമയം സന്ധ്യ ആകുന്നു.അതുകൊണ്ട് ടെൻറ് തയ്യാറാക്കി ഇവിടെ താമസിച്ചിട്ടു കാലത്തു് തിരിച്ചു യാത്ര ചെയ്യാം”. നാരായണൻ മേസ്ത്രി പറഞ്ഞു.

ബ്രൈറ്റ് സമ്മതിച്ചു. എല്ലാവരും യാത്രചെയ്ത് ക്ഷീണിച്ചിരുന്നു.

രണ്ടുപേരെ അവരുടെ ടെന്റിനു കാവൽ നിർത്തി ബാക്കിയുള്ളവർ ഉറങ്ങാൻ കിടന്നു.

ചീവുടുകളുടെ സംഗീതവും വീശിയടിക്കുന്ന തണുത്തകാറ്റും അതിഥികളായി എത്തിയേക്കാവുന്ന കാട്ടാനകളെക്കുറിച്ചുള്ള ഭയവും മൂലം അവർക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.കാടിന്റെ സംഗീതം ഭയപ്പെടുത്തുന്നത് തന്നെയാണ് എന്ന് അവർ തിരിച്ചറിഞ്ഞു.

പുലർച്ചെ എല്ലാം പായ്ക്ക് ചെയ്‌ത്‌ തിരിച്ചുപോകാൻ തുടങ്ങുമ്പോഴാണ് അവരുടെ ടെൻറിനടുത്തുള്ള ഒരു വലിയ പാറക്കെട്ടിന് മുകളിൽ ഒരാളും അയാളുടെ നായയും കിടന്നുറങ്ങുന്നത് അവർ കാണുന്നത്.

അതുകണ്ട നാരായണൻ മേസ്ത്രി വിളിച്ചു.

“പൂ…… ഹോയ്”

രണ്ടുമൂന്നു തവണ വിളിച്ചപ്പോൾ അയാൾ ഒന്ന് എഴുന്നേറ്റു നോക്കിയിട്ടു വീണ്ടും കിടന്നുറക്കമായി .പിന്നെ എത്ര ശബ്ദം ഉണ്ടാക്കിയിട്ടും അയാൾ അനങ്ങിയതേയില്ല.അത് ആരാണെന്ന് അറിയണമെന്നുണ്ട്.പക്ഷേ ഉറങ്ങുന്ന ആൾ എഴുന്നേറ്റ് വന്നതേയില്ല.

ഇതെല്ലം കണ്ടുനിന്നിരുന്ന ബ്രൈറ്റ് തൻ്റെ തോക്കും എടുത്ത് പാറക്കൂട്ടത്തിന് അടുത്തേക്ക് ചെന്നു.നാരായണനും ഏതാനും ജോലിക്കാരും ബ്രൈറ്റിനെ അനുഗമിച്ചു.ആൾ സഞ്ചാരമില്ലാത്ത ഈ പ്രദേശത്തുകണ്ട മനുഷ്യൻ ആരാണ് എന്ന് അറിയണമല്ലോ.

പാറക്കൂട്ടത്തിന് അടുത്തുചെന്ന ബ്രൈറ്റ് തൻ്റെ റിവോൾവർ എടുത്തു മുകളിലേക്ക് വെടിവച്ചു.

കിടന്നുറങ്ങിക്കൊണ്ടിരുന്ന ആ മനുഷ്യനും നായയും പിടഞ്ഞെഴുന്നേറ്റു.

നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു,” വാ”

അയാൾക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു.വീണ്ടും വിളിച്ചു,

“വാ,താഴെ ഇറങ്ങി വാ”

അനക്കമില്ലാതെ അയാൾ അവിടെത്തന്നെ നിന്നു.നാരായണൻ മേസ്ത്രി കൈകൊണ്ട് ആംഗ്യം കാണിച്ചു,താഴേക്ക് വരാൻ.

ആ മനുഷ്യൻ തൻ്റെ നായയേയും കൂട്ടി താഴേക്ക് വന്നു.അസാമാന്യ വലിപ്പവും ഭംഗിയുമുള്ള ആ നായ അവർക്കെല്ലാം ഒരു അത്ഭുതമായി തോന്നി..

“എന്താ നിൻ്റെ പേര്?”

?

അയാൾക്ക് നാരായണൻ മേസ്ത്രി പറയുന്നതൊന്നും മനസ്സിലാകുന്നില്ല എന്ന് എല്ലാവർക്കും ബോദ്ധ്യമായി. സംഭാഷണം ആംഗ്യ ഭാഷയിൽ ആയി.അവസാനം അവൻ പേര് പറഞ്ഞു.

“മേമനെ ”

“മേമൻ?”

“ഉം”

ആദിവാസികളെ പരിചയമുള്ള ഒരു ജോലിക്കാക്കരൻ പറഞ്ഞു,”അയാൾ ആദിവാസിയാണ്.ഡോംബ വിഭാഗത്തിൽപെട്ടതാണെന്ന് തോന്നുന്നു.”

അരമണിക്കൂർ നേരത്തെ പരിശ്രമംകൊണ്ട് അവർക്കു മനസ്സിലായത് അവൻ്റെ പേര് “മേമൻ”,നായയുടെ പേര് “ബൂ”.

എങ്ങിനെയെങ്കിലും ഇവനെ വശത്താക്കണം എന്ന ചിന്തയിൽ ബ്രൈറ്റ് പോക്കറ്റിൽ നിന്നും ഒരു കുപ്പി മദ്യം പുറത്തെടുത്തു,അവൻ്റെ നേരേ നീട്ടി.

ഭാഷ അറിയാവുന്ന ജോലിക്കാരൻ “വാങ്ങിക്കോളൂ”, എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. സംശയിച്ചു് സംശയിച്ചു് സാവകാശം അവൻ അടുത്തുവന്നു.

അവന് ഇരുപത്തഞ്ച് വയസ്സുകാണും പ്രായം .കരിങ്കല്ലിൻ്റെ നിറവും ഉറപ്പുമുള്ള ശരീരം.മുഷിഞ്ഞു നാറിയ ഒരു തുണി ഉടുത്തിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.കഴുത്തിൽ മാലയായി കുറെ ഇലകൾ തൂങ്ങിക്കിടക്കുന്നുണ്ട് .അവൻ്റെ നായയുടെ കഴുത്തിലും അതുപോലെ ഇലകൾകൊണ്ട് ഉണ്ടാക്കിയ ഒരു മാല തൂങ്ങിക്കിടക്കുന്നു .ദേഹത്ത് എന്തൊക്കെയോ അരച്ച് പുരട്ടിയിട്ടുണ്ട്.ഒരു വല്ലാത്ത ഗന്ധം അവൻ്റെ ശരീരത്തിൽ നിന്നും അവിടെ പരന്നു.

“ഇവൻ കുളിച്ചിട്ട് ഒരു വർഷമെങ്കിലും ആയിട്ടുണ്ടാകും”നാരായണൻ മേസ്ത്രി പറഞ്ഞു.

“അവൻ്റെ ദേഹത്ത് അരച്ചുപുരട്ടിയിരിക്കുന്ന മരത്തൊലിയുടെ മണമാണത്” ജോലിക്കാരിൽ ഒരാൾ പറഞ്ഞു.

മേമൻ,ജെയിംസ് ബ്രൈറ്റ് കൊടുത്ത മദ്യക്കുപ്പി വാങ്ങി.തിരിച്ചും മറിച്ചും നോക്കി.

.”കുടിച്ചോളൂ”, എന്ന് നാരായണൻ മേസ്ത്രി ആംഗ്യം

കാണിച്ചു.അവൻ മടിച്ചു് മടിച്ചു് പതുക്കെ കുപ്പി തുറന്നു,മണത്തുനോക്കി. പിന്നെ ഒറ്റവലിക്ക് മുഴുവനും അകത്താക്കി.

മേമൻ പറയുന്നത് അൽപ സ്വല്പം മനസ്സിലാകുന്ന ജോലിക്കാരൻ വിശദീകരിച്ചു.

“അവൻ്റെ കഴുത്തിൽ കിടക്കുന്നത് നാഗമരത്തിൻ്റെ ഇലകളാണ് .അത് ധരിച്ചാൽ പാമ്പുകൾ ഉപദ്രവിക്കില്ല”.

അവർ സംസാരിച്ചുകൊണ്ടു നിൽക്കുന്ന പാറയുടെ അടുത്തുതന്നെ ഒരു വലിയ പെരുമ്പാമ്പ്‌ അനക്കമില്ലാതെ കിടക്കുന്നത് അപ്പോഴും അവർ കണ്ടില്ല.

“ആദിവാസികളുടെ സഹായമുണ്ടെങ്കിൽ മൈസൂറിലേക്ക് എളുപ്പവഴി കണ്ടുപിടിക്കാൻ സാധിച്ചേക്കും”, എന്ന് ശങ്കരൻ നായർ പറഞ്ഞത് ജെയിംസ് ബ്രൈറ്റ് ഓർമ്മിച്ചു.

കുറെ തൊഴിലാളികളെയും കൂട്ടി വേണ്ടത്ര ആയുധങ്ങളും മറ്റുമായി കാട്ടിൽ പോകാം എന്നതായിരുന്നു ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാൻ.എന്നാൽ ഈ ജോലിക്കു നാട്ടുകാരായ ജോലിക്കാരെ കിട്ടില്ല എന്നതിരിച്ചറിവിൽ ബ്രൈറ്റിന് നായർ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു.

ഇവനെ എങ്ങിനെയെങ്കിലും പാട്ടിലാക്കണം.

ബ്രൈറ്റ് ഭാഷ അറിയുന്ന ജോലിക്കാരനോട് പറഞ്ഞു ,അവനോടു” കൂടെ പോരാൻ പറ്റുമോ” എന്ന് ചോദിക്കാൻ. മേമൻ നിഷേധാർത്ഥത്തിൽ തലകുലുക്കിഎന്തോ പറഞ്ഞു.

അയാൾ പറഞ്ഞു, “പറ്റില്ല എന്നാണ് അവൻ പറയുന്നത്,ഇവൻ ഡോംബ തന്നെ”

“എന്താണ് ഡോംബ?”നാരായണൻ മേസ്ത്രി അയാളോട് ചോദിച്ചു.അയാൾ വിശദീകരിച്ചു.

ഡോംബകൾ വേദിക് കാലഘട്ടത്തിൽ, വടക്കേ ഇന്ത്യയിൽ നിന്നും കുടിയേറിയതായി കണക്കാക്കപ്പെടുന്ന ആദിവാസികൾ ആണ്.അവർ സംസാരിക്കുന്നത് ഹിന്ദുസ്ഥാനി പോലുള്ള ഒരു തരം ഭാഷയാണ്.

ഡോംബ ആദിവാസികൾ ആക്രമണ സ്വഭാവമുള്ളവരും ഒറ്റ തിരിഞ്ഞു യാത്ര ചെയ്യുന്നവരുമാണ്.ഇവർ മറ്റുള്ള ആദിവാസികളെ പോലെ കൂട്ടം ചേർന്ന് നടക്കാത്തതുകൊണ്ട് കൂടുതൽ അപകടങ്ങളിൽ ചെന്നുചാടും

വളരെ കുറച്ചു ആളുകളെ ഈ വിഭാഗത്തിൽ പെട്ടവർ ഇപ്പോൾ ജീവിച്ചു് ഇരിപ്പുള്ളൂ.നാട്ടിൻ പുറങ്ങളിലേക്ക് ഇവർ അധികം വരാറില്ല.

ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവർക്ക് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യവും അറിവും ഉണ്ട്.

അവനോടു “എവിടെയാണ് നീ ഉറങ്ങാറുള്ളത്”, എന്ന് ചോദിച്ചപ്പോൾ അവൻ്റെ പാറയാണ് ഇത് എന്ന് മറുപടി. മേമനെ കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ ജെയിംസ് ബ്രൈറ്റിന് ദേഷ്യം വന്നു.അവനെ ഒന്ന് വിരട്ടി നോക്കാം എന്ന ചിന്തയിൽ തോക്കെടുത്തു അലറി.

” നടക്കടാ .”അവൻ അത് കേട്ടതായി ഭാവിച്ചതേയില്ല

സംഗതി വഷളാകും എന്നുതോന്നിയ നാരായണൻ മേസ്ത്രി ബ്രൈറ്റിനെ സമാധാനിപ്പിച്ചു.

“ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവന് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യം ഉണ്ട്.ഇവനെ നമുക്ക് പതുക്കെ നമ്മുടെ വരുതിയിലാക്കാം.ഇപ്പോൾ അവനെ ശല്യം ചെയ്യേണ്ട”.

ജെയിംസ് ബ്രൈറ്റിന് അത് സമ്മതിക്കേണ്ടി വന്നു.

പെട്ടന്ന് എന്തോ പുലമ്പിക്കൊണ്ട് മേമൻ ബ്രൈറ്റിൻ്റെ നേരെ വിരൽ ചൂണ്ടി.അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അവർ അലറി വിളിച്ചു പോയി.ഒരു പെരുമ്പാമ്പ് അവരുടെ അടുത്തേക്ക് പതുക്കെ ഇഴഞ്ഞുവരുന്നു.

ബ്രൈറ്റ് റിവോൾവർ എടുത്ത് രണ്ട് റൌണ്ട് വെടിവച്ചു.

പാമ്പിന് കാര്യമായി ഒന്നും സംഭവിച്ചില്ല.ആ ബഹളത്തിനിടയിൽ വേദനകൊണ്ടുപുളഞ്ഞ പാമ്പിൻ്റെ വളരെ അടുത്തായിപ്പോയി ബ്രൈറ്റ്.

ഇത് കണ്ടു നിന്നിരുന്ന മേമൻ അരയിൽ തൂക്കിയിട്ടിരുന്ന മഴു കയ്യിലെടുത്തു.അവരോട് മാറിനിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.കയ്യിലെടുത്ത മഴു ഒന്ന് വട്ടം കറക്കി പാമ്പിന്റെ നേരെ വലിച്ചെറിഞ്ഞു.അത് പാമ്പിന്റെ തലയുംമുറിച്ചു് അടുത്തുള്ള മരത്തിൽ തറച്ചു നിന്നു…

“ഇവൻ ആള് കൊള്ളാമല്ലോ”നാരായണൻ മേസ്ത്രി പറഞ്ഞു.അവൻ്റെ മെയ് വഴക്കവും കൃത്യതയും കണ്ടു അവർ ആശ്ചര്യപ്പെട്ടു.

ഇവനെ എങ്ങിനെയും വശത്താക്കണം ,നാരായണൻ മേസ്ത്രി വിചാരിച്ചു.പക്ഷെ അതിന് എന്താണ് ഒരു മാർഗ്ഗം?മദ്യത്തോടുള്ള അവൻ്റെ ആർത്തി എല്ലാവർക്കും ബോധ്യപ്പെട്ടിരുന്നു.അത് തന്നെ പരീക്ഷിച്ചുനോക്കാൻ നാരായണൻ മേസ്ത്രി തീരുമാനിച്ചു.

ഇതിനിടയിൽ ജെയിംസ് ബ്രൈറ്റിൻ്റെ കൂടെവന്ന ജോലിക്കാർ ആ പാറക്ക് ചുറ്റും നടന്നു നോക്കി.അവൻ അവിടെയാണ് സ്ഥിരമായി ഉറങ്ങാറുള്ളത് എന്നുപറഞ്ഞത് സത്യമാണ് എന്നുറപ്പാക്കി..

ടെൻറിലേക്ക് തിരിച്ചുപോയ ജെയിംസ് ബ്രൈറ്റ് ഏതാനും ബോട്ടിൽ മദ്യവും കുറെ ബിസ്കറ്റ് പാക്കുകളും ജോലിക്കാരുടെ കയ്യിൽ അവന് കൊടുത്തുവിട്ടു.

“പിന്നീട് അവനെ വന്ന് കാണാം,പതുക്കെ ഭയം മാറ്റിയെടുത്തു അവൻ്റെ വിശ്വാസം നേടിയെടുക്കാം”, നാരായണൻ മേസ്ത്രി പറഞ്ഞത് ബ്രൈറ്റ് സമ്മതിച്ചു.

മേമൻ്റെ ഭാഷ അല്പസ്വല്പം മനസ്സിലാകുന്ന ആ ജോലിക്കാരനെക്കൊണ്ട് നാരായണൻ മേസ്ത്രി പറയിച്ചു.

,”ഞങ്ങൾ ഇനിയും വരും,നിനക്ക് മദ്യവും ഭക്ഷണ സാധനങ്ങളും കൊണ്ടുവരാം”,എന്നെല്ലാം.

അവന് എന്തെങ്കിലും മനസ്സിലായോ എന്നറിയാൻ യാതൊരു മാർഗ്ഗവുമില്ല.ഒരു കാര്യം ബോധ്യപ്പെട്ടു,അവൻ്റെ ഭയം കുറഞ്ഞിരിക്കുന്നു.

ബ്രൈറ്റും സംഘവും തിരിച്ചുപോയി.

ഒരാഴ്ച്ചകഴിഞ്ഞു അവനെ വന്നു കാണാൻ നാരായണൻ മേസ്ത്രിയെ ബ്രൈറ്റ് ചുമതലപ്പെടുത്തി.

എന്നാൽ അവർ പോയ ഉടനെ തന്നെ മേമൻ തൻ്റെ നായ ബൂ വിനേയും കൂട്ടി അവിടം ഉപേക്ഷിച്ചുപോയി.

ഒരാഴ്ചക്കുശേഷം ബ്രൈറ്റ് പറഞ്ഞതുപോലെ രണ്ട് സഹായികളേയും കൂട്ടി നാരായണൻ മേസ്ത്രി മേമനെ അന്വേഷിച്ചു വന്നു.

പാറക്കൂട്ടങ്ങൾക്ക് ചുറ്റിനടന്ന് വെറുതെ സമയം കളഞ്ഞത് മിച്ചം.അവൻ എങ്ങോട്ടോ താമസം മാറിയിരിക്കുന്നു.”അവൻ്റെ താമസസ്ഥലം മറ്റുള്ളവർ കണ്ടുപിടിച്ചത് ഇഷ്ട്ടപ്പെട്ടില്ലന്ന് തോന്നുന്നു.”നാരായണൻ മേസ്ത്രി പറഞ്ഞു.എന്നാൽ അവൻ്റെ പെണ്ണും അവൻ്റെ കൂടെ ആ പാറക്കൂട്ടത്തിനുമുകളിൽ ഉണ്ടായിരുന്നു എന്നത് ആർക്കും മനസ്സിലായില്ല.ബ്രൈറ്റിൻ്റെ റിവോൾവറിൽ നിന്നുള്ള വെടിയുടെ ശബ്ദംകേട്ട് .പാറക്കൂട്ടത്തിന് മറഞ്ഞിരുന്ന അവളെ ബ്രൈറ്റും കൂടെയുള്ളവരും കാണുകയുണ്ടായില്ല.

സമയം ഇരുട്ടി തുടങ്ങിയതുകൊണ്ട് അവർക്ക് തിരിച്ചു പോവുകയേ മാർഗ്ഗമുള്ളു അവർ അവനുവേണ്ടിയുള്ള തിരച്ചിൽ മതിയാക്കി തിരിഞ്ഞുനടന്നു.ഇനി മേമനെ കണ്ടുകിട്ടും എന്ന് പറയാൻ കഴിയില്ല.കാട്ടിൽക്കൂടി അലഞ്ഞുനടക്കുന്ന ഏതോ ഒരു ആദിവാസി ചെറുപ്പക്കാരനെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല എന്ന യാഥാർത്യം അംഗീകരിക്കുക, അല്ലാതെ എന്തു ചെയ്യാനാണ്?

അവർ കുറച്ചുദൂരം നടന്നുകഴിഞ്ഞു പുറകിൽനിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ വാരിക്കുന്തങ്ങളുമായി നാലഞ്ചുപേർ അവരുടെ മുൻപിലേക്ക് ചാടിവീണു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ നാരായണൻ മേസ്ത്രിക്കും കൂടെയുണ്ടായിരുന്നവർക്കും ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.

ആ പ്രദേശങ്ങളിൽ ചെറുകിട കൊള്ളസംഘങ്ങൾ ധാരാളം ഉണ്ട് എന്ന് കേട്ടിരുന്നുവെങ്കിലും തങ്ങൾക്ക് ഇത് സംഭവിക്കുമെന്ന് അവർ കരുതിയില്ല.ഇനി അവർ പറയുന്നത് അനുസരിക്കുകയേ മാർഗ്ഗമുള്ളു.ഈ അവസരത്തിൽ അവരെ എതിർത്ത് തോൽപ്പിക്കാൻ പറ്റില്ല.

മേമന് വേണ്ടികൊണ്ടുവന്ന മദ്യവും ബിസ്കറ്റ് പാക്കറ്റുകളും കയ്യിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും അവർ പിടിച്ചെടുത്തു.അവരിൽ ഒരാൾ നാരായണൻ മേസ്ത്രിയുടെ മുഖത്ത് സൂക്ഷിച്ചുനോക്കിയിട്ടു ഒന്നിച്ചുള്ളവരോട് എന്തോ പറഞ്ഞു.

അവരെ വെറുതെ വിട്ടാൽ അപകടമാണെന്ന് കൊള്ള സംഘം ചിന്തിച്ചിട്ടുണ്ടാകും.

അവരെ മൂന്നുപേരെയും ഒരു മരത്തിൽ കെട്ടിയിട്ട് അവർ കടന്നുകളഞ്ഞു

“ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം എടുത്തോളൂ.എന്നിട്ട് ഞങ്ങളെ അഴിച്ചുവിടൂ.”അവർ വിളിച്ചുപറഞ്ഞത് കൊള്ളക്കാർ ശ്രദ്ധിച്ചതേയില്ല.

രാത്രിയാകുമ്പോൾ കാടിറങ്ങുന്ന വന്യമൃഗംങ്ങളുടെ ആക്രമണത്തിൽ മരിക്കാനോ പെരുമ്പാമ്പുകൾ വിഴുങ്ങാനോ ആണ് തങ്ങളുടെ വിധി എന്ന് അവക്ക് തോന്നി.അവർ വിളിച്ചു കൂകി,”രക്ഷിക്കണേ ,രക്ഷിക്കണേ ….”

അവരുടെ രോദനം മലകളിൽ തട്ടി പ്രതിധ്വനിച്ചു.

കുടക് മലകളിൽനിന്നും ഒഴുകിവരുന്ന നീർച്ചോലകളുടെ ശബ്ദങ്ങളിൽ ചീവുടുകളുടെ ആക്രോശങ്ങളിൽ അവരുടെ നിലവിളികൾ അലിഞ്ഞുചേർന്നു.അത് കേൾക്കാൻ ആരും അവിടെ ഉണ്ടായിരുന്നില്ല.

ഇരുട്ടിൻ്റെ പുതപ്പ് അവരെ മൂടി.

പുഴയോരത്തെ മുളം കാടുകളിൽ കാറ്റടിച്ചു കേൾക്കുന്ന വലിയ മൂളലിനിടയിൽ ഒരനക്കം .ശബ്ദം കേട്ട ഭാഗത്തേക്ക് അവർ മൂവരും ഭയപ്പാടോടെ നോക്കി.ഒരു കൂട്ടം കടുവകൾ അവരുടെ അടുത്തേക്ക് വരുന്നു.

പേടിച്ചരണ്ട് അവർ നിലവിളിച്ചുകൊണ്ടിരുന്നു.

അവരുടെ നിലവിളി ആരുകേൾക്കാനാണ്?.

ഇനി ഒന്നുമാത്രം,സുനിശ്ചിതമായ മരണത്തിന് നിശ്ചലമായി നിന്നുകൊടുക്കുക.

ശ്വാസം അടക്കിപ്പിടിച്ചു് നിൽക്കുമ്പോൾ മരണത്തിൻ്റെ കാലൊച്ചകൾ അവർ തിരിച്ചറിഞ്ഞു.

കടുവകൾ ഒന്നും രണ്ടുമല്ല ഒരു കൂട്ടം അവരുടെ അടുത്തെത്തി.

അവ അവരെ കണ്ടുകഴിഞ്ഞു.

ഇപ്പോൾ മുളങ്കാടുകളിൽ കാറ്റടിച്ചുകേൾക്കുന്ന മൂളൽ ശബ്ദം മാത്രം.

(തുടരും)

പരാജിതൻ്റെ പകയുടെ നോട്ടമാണത് ശങ്കരൻ നായർ വിചാരിച്ചു.

ജോൺ കുറിഞ്ഞിരപ്പള്ളി

 

രാത്രിയാമങ്ങള്‍

രാത്രിഭക്ഷണം തയ്യാറാക്കി കഴിച്ചതിനുശേഷം ജാക്കി കമ്പ്യൂട്ടര്‍ തുറന്ന് ലോകവാര്‍ത്തകള്‍ വായിച്ചിരുന്നു. ചില അറേബ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന പൈശാചികമായ കാഴ്ചകളില്‍ കണ്ണുകള്‍ ഉടക്കി നിന്നു. മനസ്സില്‍ ഞെട്ടലുണ്ടായി. മുഖംമൂടി ധരിച്ചവര്‍ മനുഷ്യന്റെ കഴുത്തറുത്ത് കൊല്ലുന്നു. കൊച്ചുകുഞ്ഞുങ്ങളെ വെടിവെച്ചു കൊല്ലുന്നു. മനുഷ്യനെ മൃഗീയമായി കൊല്ലുന്ന ഇവര്‍ ആരാണ്? ഇതെല്ലാം വീഡിയോ ചിത്രങ്ങളാക്കി അവര്‍ ലോകത്തെ കാണിച്ചു രസിക്കുന്നു. ഇവരെ ജീവനോടെ പിടികൂടി ചുട്ടെരിച്ചു കൊല്ലുകയാണ് വേണ്ടത്. ജാക്കി കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു കിടന്നു.
ജനസേവനമെങ്കില്‍ അഞ്ച് വര്‍ഷം പോരായോ? മരണം വരെ ഇതില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ പിന്നില്‍ നിഗൂഢതകള്‍ ധാരാളമാണ്. ഈ പാത പിന്തുടരുന്നവര്‍ ഇനിയും ചെയ്യേണ്ടത് തല മൊട്ടയടിച്ചു കുടുമ കെട്ടി കയ്യിലും കഴുത്തിലും രുദ്രാക്ഷമാലയണിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി വിശുദ്ധരെന്ന് വിശ്വസിക്കുന്ന മനുഷ്യമൃഗങ്ങളുടെ ശവശരീരങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഗംഗ നദിയില്‍ മുങ്ങിക്കുളിച്ച് നൂറ്റിയെട്ടു പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ശയനപ്രദക്ഷിണം നടത്തി ജീവിതത്തില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ ക്ഷമിക്കാന്‍ അപേക്ഷിക്കയാണ് വേണ്ടത്.

കൊടും തപസിലിരിക്കുന്ന ശിവന്റെ മനസ്സിളക്കിയ മാദകസുന്ദരിയായ പാര്‍വ്വതി ശിവനെ കിടപ്പറയിലേക്ക് നയിച്ച് സുഖിച്ചപ്പോള്‍ സ്ത്രീസൗന്ദര്യത്തിന്റെ സംഭോഗശൃഗാരത്തില്‍ വീണുടഞ്ഞ അഴിമതിയില്‍ കോടാനുകോടികളുണ്ടാക്കിയ മണ്ണിലെ ദേവന്മാരോട് വിണ്ണിലെ ദേവന്‍ ചോദിച്ചു. നിങ്ങള്‍ക്ക് നാണമില്ലേ വേശ്യകളുമായി കിടക്ക പങ്കിടാന്‍, നിങ്ങള്‍ വഞ്ചകരല്ലേ? അറിവുള്ള ആധുനിക മനുഷ്യര്‍ അവയെ വെറുപ്പോടെ കാണുന്നു. ദേവലോകത്ത് നിന്നെത്തിയ വെള്ള വസ്ത്രധാരിയായ ദേവന്‍ മണ്ണിലെ കാവിവസ്ത്രധാരിയായ വെളുത്ത നീണ്ട താടിയും മുടിയും ജടയുമുള്ള സ്വാമീ ഞങ്ങളോട് ക്ഷമിക്കണം. ഇവിടുത്തെ യുവത്വവും അടിമകളാകുകയാണ്. സ്വര്‍ഗ്ഗലോകത്തുനിന്നെത്തിയ ദേവഭക്തര്‍ ഓരോരുത്തരെ അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞു. അഗ്നികുണ്ഠമാകെ കരിക്കട്ടകാളയി മാറി. ആകാശത്തുനിന്ന് ഇടിമിന്നലുകളായി അവിടേക്ക് വന്ന് മണ്ണിനെയാകെ കത്തിച്ചു. ഉറക്കത്തില്‍ കിടന്ന ജാക്കി ഭയങ്കര ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. സ്വപ്നത്തില്‍ കണ്ട അദൃശ്യമായ വെളിപ്പെടുത്തല്‍ ഭൂമിയില്‍ സംഭവിക്കുമോ?

സിസ്റ്റര്‍ കാര്‍മേല്‍ ഫാത്തിമയ്‌ക്കൊപ്പം ബ്രസ്സില്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വേശ്യകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചു. വേശ്യാവൃത്തി, സ്വര്‍ണ്ണക്കടത്ത് പോലുള്ള രഹസ്യവ്യാപാരമെന്ന് സിസ്റ്റര്‍ കാര്‍മേല്‍ മനസ്സിലാക്കി. ഉന്നതന്മാരും പോലീസുകാരും ഭരണത്തിലുളളവരും ഇതിനൊക്കെ കൂട്ടുനില്ക്കുന്നു.

ഫാത്തിമ ഇവിടെ വന്നിട്ടില്ലെങ്കിലും അവരെല്ലാം ഏതൊക്കെ ചുറ്റുപാടുകളിലാണെന്ന് അവര്‍ക്കറിയാം. കടല്‍ത്തീരത്ത് കാറ്റുകൊണ്ടു കിടന്ന ഒരു വേശ്യമാത്രം സിസ്റ്റര്‍ കാര്‍മേലിന്റെ പ്രബോധനത്തില്‍ ആകര്‍ഷിക്കപ്പെട്ടു. ഈ തൊഴില്‍ ചെയ്യാന്‍ മനസ്സുണ്ടായിട്ടല്ല. പണത്തിനോടും ആഡംബരജീവതത്തോടുമുള്ള ആര്‍ത്തിയാണ് അവളെ ഇതിലേക്ക് വഴിനടത്തിയത്. കാമമോഹികള്‍ തന്റെ ശരീരത്തെ കശാപ്പു ചെയ്തു.
ഒരുമാസം ലഭിക്കുന്ന ശമ്പളം ഒരു ദിവസംകൊണ്ടോ ഒരാഴ്ച കൊണ്ടോ സ്വന്തമാക്കാം. ക്രെഡിറ്റ് കാര്‍ഡുള്ള സമ്പന്നര്‍ക്ക് പണം ഒരു വിഷയമല്ല. ഇവിടെയെല്ലാം കൗണ്‍സിലിംഗ് സെന്റര്‍ ഉണ്ടെങ്കിലും അതൊന്നും ഒരു പുനരധിവാസത്തിന് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ജെസിക്ക എന്ന ബ്രസീലിയന്‍ സുന്ദരിയെ മെക്‌സിക്കന്‍ സംഘത്തിന് വിറ്റതുകൊണ്ടാണ് അവള്‍ ഇവിടെയെത്തിയത്. ചെറിയ മീനുകള്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ ഈ കച്ചവടത്തില്‍ പങ്കുകാരെന്ന് അവളില്‍ നിന്ന് മനസ്സിലാക്കി. അവളെ ലേലം ചെയ്‌തെടുത്തിരിക്കുന്നത് ഒരു വ്യക്തിയാണ്. ബ്രസീലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേലം നടക്കുന്നത്. എല്ലാ മാസവും അയാളുടെ തുക താമസിക്കുന്ന വീട്ടില്‍ വന്ന് വാങ്ങും. അയാളുടെ വാടകവീട്ടിലാണ് രണ്ടുപേരും താമസിക്കുന്നത്. എന്റെ ജോലി ഈ തീരത്ത് ഉല്ലസിക്കാന്‍ വരുന്നവരെ സ്വന്തമാക്കി ഞാന്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി കൂടെ കിടത്തുക എന്നുള്ളതാണ്. ഓരോ രാത്രിയും അവര്‍ക്കൊപ്പം ഉല്ലസിക്കണം.

മയക്കു മരുന്ന് ഇഷ്ടമുള്ളവര്‍ക്ക് അത് കുത്തിവെച്ചും അയാള്‍ക്കൊപ്പം തിന്നും കുടിച്ചും തെരുവ് വിളക്കിന്റെ പ്രകാശത്തിലൂടെ നടന്ന് വീട്ടിലെത്തി മുറിക്കുള്ളില്‍ കയറി ലൈംഗീകസുഖങ്ങള്‍ ആസ്വദിക്കുന്നു. അവളില്‍ നിന്ന് ധാരാളം വിവരങ്ങളാണ് സിസ്റ്റര്‍ കര്‍മേലിന് കിട്ടിയത്. അവളൊന്നുംതന്നെ ഉള്ളിലൊതുക്കാന്‍ തയ്യാറായില്ല. മുമ്പ് അടിമകളായി ആണുങ്ങളെ വിറ്റിരുന്നുവെങ്കില്‍ വന്‍നഗരങ്ങളില്‍ സ്ത്രീകളെയാണ് അടിമകളാക്കി വിറ്റുകൊണ്ടിരിക്കുന്നത്. തന്റെ വീട്ടുകാര്‍ വിചാരിച്ചിരിക്കുന്നത് താനീ പട്ടണത്തില്‍ അന്തസുള്ള ജോലിയായി കഴിയുകയാണെന്നാണ്. പത്രപരസ്യം കണ്ടാണ് അവള്‍ ഈ പട്ടണത്തില്‍ ജോലിക്കു വന്നത്.

ബ്രസീലിലെ വലിയ പട്ടണത്തിലെ പ്രശസ്ത്ര ബാങ്ക്. അവിടെ ഒരു ജോലി ആരും ആഗ്രഹിക്കുന്നതാണ്. പണമുണ്ടാക്കണം അതാണ് ലക്ഷ്യം. ഇന്റര്‍വ്യൂ ഹാളില്‍ പലരുമുണ്ടായിരുന്നു. അവസാനമെത്തിയത് തന്റെ പേരായിരുന്നു.

ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാര്‍ലോസ് ഇന്റര്‍വ്യൂന് പകരം തന്റെ ശരീരത്തിലാണ് കണ്ണുവച്ചത്. താനൊരു ലോകസുന്ദരിയാണെന്ന് അയാള്‍ പുകഴ്ത്തി പറഞ്ഞു. തനിക്ക് ബാങ്കില്‍ ജോലി തരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ പ്രത്യുപകാരമായി തന്റെ ശരീരം നല്കണം. താന്‍ പോകാനൊരുങ്ങി. തന്റെ ജോലി തനിക്ക് വേണ്ട എന്ന് തുറന്നടിച്ചു. അയാള്‍ എഴുന്നേറ്റ് സോറി പറഞ്ഞിട്ട് ആ കതകിന് കുറ്റിയിട്ടു. താനമ്പരന്നുപോയി. ഒടുവില്‍ അയാള്‍ ക്രൂരഭാവത്തില്‍ പറഞ്ഞു.

“”നീ ഈ മുറിയില്‍ നിന്ന് നഗ്നയായി പുറത്തേക്ക് പോകണോ അതോ ഈ കെട്ടിടത്തില്‍ നിന്ന് നിന്നെ താഴേയ്ക്ക് വലിച്ചെറിയണോ? നീ തന്നെ തീരുമാനിക്ക്. ആദ്യമായിട്ടാണ് നിന്നെപ്പോലൊരു സുന്ദരിയെ ഞാന്‍ കാണുന്നത്. നീ എത്ര തടസ്സം നിന്നാലും എതിര്‍ത്താലും എന്റെ ജോലി നഷ്ടപ്പെട്ടാലും എനിക്ക് നിന്നെ വേണം.”
അന്നാദ്യമായി തന്റെ ശരീരത്തെ താന്‍ ഒരുശവമായി കണ്ടു. അപ്പോഴേയ്ക്കും അയാളുടെ ബലിഷ്ഠമായ കൈകള്‍ തന്നെ കടന്നുപിടിച്ചിരുന്നു. അയാള്‍ സോഫയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. തുണികള്‍ ഓരോന്നായി അയാള്‍ വലിച്ചെറിഞ്ഞു തന്നെ നഗ്നയാക്കി തന്റെ മീതേക്കയാള്‍ അമര്‍ന്നു. താന്‍ ദുര്‍ബലയായ നിമിഷങ്ങള്‍. നനഞ്ഞ കണ്ണുകളോടെ ജെസീക്കാ എല്ലാവിവരങ്ങളും സിസ്റ്റര്‍ കാര്‍മലിനോട് പറഞ്ഞു.

റ്റിജി തോമസ്

വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് അസസ്ഥമായിരുന്നു . നഷ്ടപ്പെടലുകൾ എപ്പോഴും ദുഃഖം സമ്മാനം തരുന്നവയാണ് .
എൻെറ ചെരുപ്പുകൾ നഷ്ടപെട്ടിരിക്കുന്നു .

വഴിയിലെ ഓരോ കൂർത്തകല്ലും അത് ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . പുതിയ ചെരുപ്പുകളാണ് , അതു കൊണ്ടു തന്നെ മനസ്സ് കൂടുതൽ വിഷമത്തിലേക്ക് എടുത്തു ചാടി.

എന്തോ പ്രേരണയാൽ തിരിച്ചു നടന്ന് ചെരുപ്പുകൾ അഴിച്ചു വെച്ചിരുന്ന സ്ഥലമാകെ ഒന്നുകൂടി തിരഞ്ഞു
.
ഒരു പൊട്ടിച്ചിരി . . . ..

കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വരം . ചുററിനും നോക്കി ആരെയും കാണാനില്ല . തേഞ്ഞുതീരാറായ ഒരു ജോഡി പഴയ ചെരുപ്പുകൾ മാത്രം അവിടെ കിടപ്പുണ്ട് .

ആരെയും കാണുന്നില്ല . ആരാണ് ചിരി ച്ചത് ? ചെരുപ്പാണോ ചിരിക്കുന്നത് . എൻറ പരിഭ്രമം വർദ്ധിച്ചു .

ഞാൻ ദേഷ്യത്തോടെ നോക്കി . ചിലപ്പോൾ എൻറ ചെരുപ്പുകളുടെ മോഷ്ടാവിൻെറതായിരിക്കും ആ ചിരി .
” എന്താ ഇത്ര തുറിച്ചുനോക്കുന്നത് ? ” വീണ്ടും പൊട്ടിച്ചിരി അതെ ചെരുപ്പാണ് ചോദിച്ചത് . എനിക്ക് ഉത്തരം മുട്ടി .

പുതിയ ചെരുപ്പുകൾ വാങ്ങിക്കുന്ന സമയം വരെ എനിക്ക് അവയെ ആവശ്യമായിരുന്നു . ആ പഴയ ചെരുപ്പുകൾ ഞാൻ കാലിലണിഞ്ഞു ;
“ ആ . . . അയ്യോ , അമ്മേ .. ”
സത്യത്തിൽ പരിഭ്രമിച്ചുപോയി .
” നിങ്ങൾക്ക് ഞാൻ പാകമാവില്ല …! ”

ശരിയാണ്. എൻെറകാലുകൾക്ക് ആ ചെരുപ്പുകൾ ചെറുതായിരുന്നു . നിഷ്‌ഠൂരനായ ചെരുപ്പുമോഷ്ടാവിനോടുള്ള പകയാൽ ചെരുപ്പുകളെ ദേഷ്യത്തോടെയാണ് ചവിട്ടിയത് .

ഞാൻ ചെരുപ്പുകളെ അനുകമ്പാപൂർവ്വം നോക്കി . എൻെറ നോട്ടത്തിന് കണ്ണീരിൻറ നനവുണ്ടായിരുന്നു . കരച്ചിൽ അതാരുടെയാണെങ്കിലും എന്നെ വികാരഭരിതനാക്കിയിരുന്നു .

ഞാൻ സൂക്ഷിച്ച് മെല്ലെ ചവിട്ടി വീട്ടിലേയ്ക്ക് നടന്നു . മനസ്സിൻെറ ഭാരം പകുതി കുറഞ്ഞിരിക്കുന്നു .
. – – ” എന്തൊരു പരുപരുത്ത കാലുകളാ ! ”
അപ്പോഴാണ് എൻെറ ചെളിപുരണ്ട പരുപരുത്ത കാലുകൾ ഞാൻ ശ്രദ്ധിച്ചത് . ചെരു പ്പുകളോടു തോന്നിയ അനുകമ്പ വഴിമാറി . നഷ്ട പ്പെടൽ വീണ്ടും ചിന്തയിൽ കടന്നു വന്നു .

– ” ആ കുട്ടിയുടെ അടുത്തായിരുന്നെങ്കിൽ . . . എന്തുചെയ്യാം യോഗം ഇല്ല . ”

” ഏത് കുട്ടിയുടെ ? ” – .
“ സുന്ദരി – ഭയങ്കരിയാ കേട്ടോ .. അല്ലേല് എന്നെ മറക്ക്വോ … ”

“ കാണാൻ കൊളളാമോ ” പെട്ടെന്ന് ഞാൻ ചോദിച്ചു …”
“പിന്നെ സുന്ദരിയെ കാണാൻ കൊളളുകയില്ലെ ? വീണ്ടും ചിരി …. .പരിഹസിക്കുന്നതുപോലെ.

കഥയുടെ ചുരുളഴികയാണ് . മനസ്സ് പലതും ഊഹിച്ചു .

ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ അലങ്കരിച്ച സൗഭാഗ്യവതികളാണ് എനിക്ക് കിട്ടിയ ചെരുപ്പുകൾ . സുന്ദരിയുടെ കൊലുസിട്ട , ചായം തേച്ച നഖങ്ങളുളള മാർദ്ദവമേറിയ രണ്ടു കാലടികൾ മനസ്സിൽ തെളിഞ്ഞു .

മനസ്സിൽ ഉടലെടുത്ത വെറുപ്പ് മാഞ്ഞു പോയി . ചെരുപ്പുകളെപ്പററി ചിന്തിച്ചപ്പോൾ കൊലുസുകളുടെ മാനാഹര ശബ്ദം ശദ്ധിച്ചു .
ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ താലോലിച്ചു .

രാത്രിയിൽ ഉറങ്ങാൻ നേരം ചെരുപ്പ് പറഞ്ഞു .
“….ഒററയ്ക്കിരിക്കാൻ പററില്ല . പേടിയാ…. ”
ഞാൻ ചെരുപ്പുകളെ മുറിയിലെടുത്തു വച്ചു .

“ യ്യോ തണുക്കുന്നു… ”
അതിശയം തോന്നിയില്ല . നല്ല തണുപ്പുളള രാത്രിയാണ് .സുഖമുള്ള കുളിരാണ് . പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെന്ന് തോന്നുന്നു .
ഞാൻ പുതപ്പെടുത്ത് ചെരുപ്പുകളെ പുതപ്പിച്ചു . കൈകൾ പിണച്ചുവെച്ച് കൊലുസുകളുടെ നിശബ്ദ സംഗീതവും ശ്രദ്ധിച്ച് ഞാനുറങ്ങി .

ചെരുപ്പുകൾ ഇട്ടുകൊണ്ടു നടക്കുമ്പാൾഅഭിമാനം തോന്നി . മനസ്സിൽ പ്രത്യേകമായൊരു അനുഭൂതി തോന്നുന്നു . കൊലുസുകളുടെ സംഗീതം എൻെറ ഇടവേളകളെ ധന്യമാക്കി . നീല ഞരമ്പുകൾതെളിഞ്ഞു കാണുന്ന മൈലാഞ്ചി ചുവപ്പിച്ച പാദങ്ങൾ എൻെറ ആരാധനാ പാത്രങ്ങളായി.

കാലിൽ എന്തൊ തട്ടുന്നതു പോലെ തോന്നിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . എൻെറ ചെരുപ്പിൻെറ വളളികൾ പൊട്ടിയിരിക്കുന്നു . ചുററും പരിചയമുളള മുഖങ്ങളാണ് . എവിടെ നിന്നൊക്കയോ പൊട്ടിച്ചിരികളുയരുന്നു .

” – എവിടുന്നു കിട്ടി ഈ ചെരുപ്പ് ….” .

” നിനക്ക് ചേരും…. ”
“കൊണ്ടെ കളയെടോ ”
ഞാൻ ചെരുപ്പിൻറ വളളികൾ ശരിയാക്കി ചമ്മിയ ചിരിയോടെ ചുററും നോക്കി .
” ടാ ഇതാരുടെ ചെരുപ്പാണന്നറിയ്യാമോ… ? ഒരു സുന്ദരിയുടെ”.
വിളിച്ചു കൂവണമെന്നു തോന്നി . പക്ഷേ വിവരമറിഞ്ഞാൽ ആരെങ്കിലും ചെരുപ്പുകൾ മോഷ്ടിച്ചാലോ ? തിരി ഞ്ഞു നടന്നു . എതിരെ ചില സുന്ദരികൾ വരുന്നുണ്ട് .അവരുടെ ആരുടെയെങ്കിലും ആയിരിക്കുമോ ചെരുപ്പുകൾ . മുഖം ആവുന്നത്ര പ്രസന്നമാക്കി ഞെളിഞ്ഞു നടന്നു .

തട്ടി വീഴാൻ തുടങ്ങും പോലെ – ചെരുപ്പിൻെറ വള്ളികൾ പൊട്ടിയിരിക്കുന്നു .

അമർത്തിയ പൊട്ടിച്ചിരികൾ . . . . . ഏതോ വലിയ ഗർത്തത്തിൽ പതിച്ചതുപോലെ തോന്നി .
വീട്ടിൽ ചെന്നപ്പോൾ ഞാൻ ദേഷ്യപ്പെട്ടു .
” എന്താദ് എപ്പോഴും വളളി പൊട്ടുന്നത് ? ” – ”
“വല്ലടത്തും നോക്കി നടന്നാൽ ഇങ്ങനെയിരിക്കും ”

ധിക്കാരം മിഴിച്ചു നിൽക്കുന്ന മറുപടി . എൻെറ കോപം പമ്പകടന്ന് പരിഭ്രമമായി . എന്തെങ്കിലും പറയാൻ സാധിക്കുന്നില്ല . കൂടുതൽ ദേക്ഷ്യപ്പെട്ടാൽ ഇനിയിതാവർത്തി ച്ചാലോ ?

” നിലത്തപ്പിടി തണുപ്പാ ” അന്നു കിടക്കാൻ നേരത്തു ചെരുപ്പു പറഞ്ഞു .

അർത്ഥം വ്യക്തമായിരുന്നു . ചെരുപ്പുകളെ കട്ടിലിലെടുത്തു വച്ച് കിടന്നുറങ്ങി . പയ്യെയാണ് ഇപ്പോൾ ഞാൻ നടക്കുന്നത് . ഓരോ കാലടി വയ്ക്കുമ്പോഴും അകാരണമായ ഭയം എന്നെ പിടികൂടി .

എതിരെ ഒരു പെൺകുട്ടി വരുന്നതുകണ്ട് ഞാൻ പേടിയാടെ നടന്നു . . .

വീണിടത്തുനിന്നും സാവധാനം എഴുന്നേൽക്കാൻ ശ്രമിച്ചു . കൈ കൊണ്ട് തടവി നോക്കി. ചോര പൊടിഞ്ഞിട്ടുണ്ട് . പാവം പെൺകുട്ടി പേടിച്ചെന്നു തോന്നുന്നു .
വളളി പൊട്ടിയ ചെരുപ്പ് കുലുങ്ങി കു ലുങ്ങിച്ചിരിക്കുകയാണ് .
എനിക്ക് കരയണമെന്നു തോന്നി . എഴുന്നേററ് നടക്കാൻ പേടി യായിരുന്നു . ഞാൻ അവിടെ കുത്തിയിരുന്ന് കരഞ്ഞു . ആരൊക്കെയോ നോക്കി . ചിലർ ചില്ലറകളിട്ടു തന്നു . അവസാനം ചെരുപ്പൂരി തലയിൽ വച്ച് ഞാൻ വീട്ടിലേയ്ക്ക് നടന്നു .

പുറത്തയ്ക്ക് ഇറങ്ങാൻ എനിക്ക് മടിയായി . പൊട്ടിച്ചിരികളുടെയും അമർത്തിയ ചിരികളുടെയും കിലുകിലാരവം ഞാൻ ഭയ പ്പെട്ടു .
എപ്പോഴോ ഞാനുണർന്നത് പൊട്ടിച്ചിരി കേട്ടാണ് , ഒപ്പം കൊലുസിട്ട പാദങ്ങളുടെ സംഗീതവും . . ചെരുപ്പുകൾ എന്നെ നോക്കി ചിരിച്ചു . വേശ്യയുടെ പോലെ . മനസ്സിൽ തിരമാലകളുതിർ ക്കുന്ന വശ്യമായ ചിരി .

ഞാൻ പുറത്തയ്ക്കു നടന്നു . പൊട്ടിച്ചിരികൾ . . . . ചുററും ആരൊക്കെയോ പൊട്ടിച്ചിക്കുന്നു . അപ്പോഴാണ് ഞാൻ ഓർമ്മിച്ചത് . എൻെറ തലയിൽ സുന്ദരിയുടെ ചെരുപ്പുകൾ .

 

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

 

ചിത്രീകരണം : അനുജ കെ 

RECENT POSTS
Copyright © . All rights reserved