ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സുരക്ഷ ശക്തമാക്കാൻ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് റോയൽ നേവി കപ്പലുകൾ വിന്യസിക്കാൻ യുകെ. യുകെ രണ്ട് റോയൽ നേവി കപ്പലുകളും നിരീക്ഷണ വിമാനങ്ങളും അയയ്ക്കും. യുകെയുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതിനായി ഋഷി സുനക് വ്യാഴാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് സുനക് പറഞ്ഞു.
ഇസ്രായേലിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം വിമാനങ്ങൾ ക്രമീകരിക്കാൻ തുടങ്ങി. ബ്രിട്ടീഷുകാരെയും കൊണ്ടുള്ള ആദ്യ വിമാനം വ്യാഴാഴ്ച ടെൽ അവീവിൽ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഉപരോധം ഇസ്രായേൽ പിൻവലിച്ചില്ലെങ്കിൽ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശസംഘടനകൾ മുന്നറിയിപ്പ് നൽകി. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഇസ്രായേലിൽ നിന്ന് ബ്രിട്ടൻ പിൻവലിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പങ്കാളികളായ രണ്ടായിരത്തോളം പേരിൽ നടത്തിയ സർവ്വേയിൽ, പകുതിയോളം പേർ മറ്റൊരു മുറിയിലാണ് ഉറങ്ങുന്നതെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തിയിരിക്കുകയാണ്. പങ്കാളികളുടെ കൂർക്കംവലി, രാത്രിയിൽ നിരന്തരമായ ഉണർന്നുള്ള ശല്യം ചെയ്യൽ മുതലായവ ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ ഇത്തരത്തിൽ വെവ്വേറെയുള്ള ഉറക്കം സ്ഥിരമായ രീതിയാണെന്ന് 15 ശതമാനം പേർ സമ്മതിച്ചപ്പോൾ, 9 ശതമാനം പേർ ആഴ്ചയിൽ രണ്ടുദിവസം എങ്കിലും ഈ രീതി പിന്തുടരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
പങ്കാളിയുടെ കൂർക്കം വലി ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് 71 ശതമാനം പേർ വെളിപ്പെടുത്തി. എന്നാൽ രാത്രിയിൽ നിരന്തരമായി ഉണർന്നുള്ള ശല്യം ചെയ്യൽ മൂലം ആണെന്ന് 30 ശതമാനം പേരും, മറ്റുതരത്തിലുള്ള ചെറിയ രീതിയിലുള്ള ശല്യപ്പെടുത്തൽ മൂലം ആണെന്ന് 35 ശതമാനം പേരും സർവ്വേയിൽ കാരണം വ്യക്തമാക്കി. 54 ശതമാനം പേരും പങ്കാളികളിലൊരാൾ ഉറങ്ങുന്ന സമയത്ത് നിന്ന് വ്യത്യസ്ത സമയത്താണ് ഉറങ്ങാൻ കിടക്കുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്.
ഗാലക്സി വാച്ച് 6 ന്റെ നിർമ്മാതാക്കളായ സാംസങ് കമ്പനി നിയോഗിച്ച പഠനത്തിലാണ് ഇത്തരത്തിൽ ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദമ്പതികളെ അവരുടെ ഉറക്ക ശീലങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി വിദഗ്ധനായ ഡോ. ജൂലി സ്മിത്തും ഇലക്ട്രോണിക്സ് ബ്രാൻഡുമായി ചേർന്നു ഈ സർവേയിൽ പ്രവർത്തിച്ചു. 76 ശതമാനം പേരും ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളൊന്നും പരീക്ഷിച്ചിട്ടില്ലെങ്കിലും 29 ശതമാനം പേർ ട്രാക്കിംഗ് അല്ലെങ്കിൽ സ്ലീപ്പ് കോച്ചിംഗ് ഉപകരണം പോലെയുള്ള എന്തെങ്കിലും പരീക്ഷിക്കാൻ തയ്യാറാണെന്ന് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രായേൽ ഹമാസ് യുദ്ധം ഇംഗ്ലണ്ടിലും കനത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം ഹമാസിനെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
തെരുവുകളിൽ ആക്രമണ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് രക്ഷിതാക്കളോട് ജൂത വംശജരായ കുട്ടികളെ വീട്ടിൽ നിന്ന് പുറത്തുവിടരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ബാർനെറ്റിലുള്ള മെനോറ ഹൈസ്‌കൂൾ, തോറ വോഡാസ് പ്രൈമറി സ്‌കൂൾ, അറ്ററസ് ബെയ്‌സ് യാക്കോവ് എന്നിവയാണ് ഇന്ന് കുട്ടികൾക്ക് സുരക്ഷാ ഭീഷണിയെ തുടർന്ന് അവധിയാണെന്ന് കാണിച്ച് രക്ഷിതാക്കൾക്ക് കത്തുകൾ അയച്ചത്.
ആസൂത്രിതമായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തങ്ങൾ സ്കൂളിന് ഇന്ന് അവധി കൊടുക്കാൻ തീരുമാനിച്ചതെന്ന് 389 കുട്ടികൾ പഠിക്കുന്ന സ്റ്റേറ്റ് സെക്കൻഡറി സ്‌കൂളായ മെനോറ ഹൈസ്‌കൂൾ ഫോർ ഗേൾസിന്റെ പ്രധാനാധ്യപിക എസ്തർ പേൾമാൻ പറഞ്ഞു. എന്നാൽ ബ്രിട്ടനിലെ ജൂതന്മാർക്ക് സുരക്ഷാ ഉപദേശം നൽകുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാം എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എല്ലാ ജൂത സ്കൂളുകൾക്കും സർക്കാർ ചെലവിൽ സെക്യൂരിറ്റി ഗവൺമെൻറ് നൽകുന്നുണ്ട്. ഇതിനു പുറമേ പുതിയ സുരക്ഷാ ഭീഷണിയുടെ വെളിച്ചത്തിൽ 3 മില്യൺ പൗണ്ട് കൂടി സുരക്ഷാ ചിലവുകൾക്കായി നൽകാനും സർക്കാർ തല തീരുമാനം ആയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഓഗസ്റ്റ് മാസത്തിൽ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയിൽ ചെറിയതോതിൽ വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിൽ, പലിശ നിരക്കുകൾക്ക് മാറ്റമില്ലാതെ തന്നെ തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജൂലൈ മാസത്തിൽ സാമ്പത്തിക രംഗത്ത് ഉണ്ടായ ക്രമാതീതമായ ഇടിവിനു ശേഷം, ഓഗസ്റ്റിൽ സമ്പദ് വ്യവസ്ഥ 0.2 ശതമാനം എന്ന നേരിയ വളർച്ച രേഖപ്പെടുത്തിയത് ആശ്വാസകരമായിരിക്കുകയാണ്. പണപ്പെരുപ്പം ചെറുതായി കുറഞ്ഞ സാഹചര്യത്തിൽ, സെപ്റ്റംബറിൽ പലിശ നിരക്കുകൾ 5.25 ശതമാനം എന്ന നിലയിൽ തന്നെ തുടരുകയായിരുന്നു. 14 തവണ വർദ്ധനവിന് ശേഷമാണ് ഇത്തരത്തിൽ സെപ്റ്റംബറിൽ പലിശ നിരക്കുകൾ ഒരേ രീതിയിൽ തന്നെ തുടർന്നത്.
ബ്രിട്ടൻ നിലവിൽ സാമ്പത്തിക മാന്ദ്യത്തിൽ അല്ലെങ്കിലും, ചെറിയതോതിൽ മാത്രമുള്ള വളർച്ച നിരക്ക് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. അടുത്തവർഷം പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ സാമ്പത്തിക രംഗം ഒരു പ്രധാന ചർച്ച വിഷയമായി മാറുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സെപ്റ്റംബറിൽ നടത്തിയ പ്രസ്താവനയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, ഉയർന്ന നിരക്കുകൾ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാൻ തുടങ്ങുന്നതിന്റെ വർദ്ധിച്ചുവരുന്ന സൂചനകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ രീതിയിലുള്ള ചെറിയതോതിൽ ഉള്ള വളർച്ച മാത്രമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാകുന്നതെങ്കിൽ, ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് നിർണ്ണയ സമിതിയിലെ അംഗമായ ഡോ. സ്വാതി ധിംഗ്ര ബിബിസിയോട് പറഞ്ഞു.
വിദ്യാഭ്യാസ മേഖല പണിമുടക്കിൽ നിന്ന് കരകയറിയതും, കമ്പ്യൂട്ടർ പ്രോഗ്രാമർമാരിൽ നിന്നും എഞ്ചിനീയർമാരിൽ നിന്നുമുള്ള ഉത്തേജനവുമാണ് ഓഗസ്റ്റിലെ നാമമാത്രമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായത്. എന്നാൽ കല, വിനോദം തുടങ്ങിയ മേഖലകളിൽ മോശം പ്രവർത്തനമാണ് ഓഗസ്റ്റ് മാസത്തിൽ ഉണ്ടായത്. സ്‌പോർട്‌സും അമ്യൂസ്‌മെന്റ് പ്രവർത്തനങ്ങളും ഓഗസ്റ്റിൽ 10 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തമായതായി ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നതായി ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു. എന്നാൽ കൺസെർവേറ്റീവ് ഭരണത്തിൻ കീഴിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർന്നതായി ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എഡിൻബറോ ഇന്ത്യൻ കോൺസൽ ജനറൽ ബിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് 2023 ന്റെയും യുസ്മ നാഷണൽ കലാമേളയുടെയും മുഖ്യാതിഥിയായി പങ്കെടുക്കും. 2006 -ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര ലോകത്ത് അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഉത്തരവാദിത്വബോധത്തിന്റെ പ്രതീകമാണ് ബിജയ് സെൽവരാജ് .
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കൽ സ്വദേശിയായ സെൽവരാജ് ഏർക്കാടുള്ള മോണ്ട്‌ഫോർട്ട് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് 1997-ൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1999-ൽ അളഗപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 1999-ൽ മധുര കോട്ട്‌സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ചേർന്ന് 2002 വരെ അവിടെ ജോലി ചെയ്തു. 2010 മുതൽ കെയ്‌റോയിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറി (പ്രസ് ആൻഡ് പൊളിറ്റിക്കൽ) ആയി സേവനമനുഷ്ഠിച്ചു. പിന്നീട് 2013-ൽ ബംഗ്ലാദേശിലേക്ക് ഫസ്റ്റ് സെക്രട്ടറിയായി (വാണിജ്യ) മാറി, 2016 വരെ അവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന്, 2016-18 വരെ ഡെപ്യൂട്ടി സെക്രട്ടറിയായും (പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച്) 2018 ഏപ്രിൽ മുതൽ തിരുവനന്തപുരത്ത് എമിഗ്രന്റ്സ് പ്രൊട്ടക്റ്ററായും പ്രവർത്തിച്ചു.
തമിഴിലും മലയാളത്തിലും ഹിന്ദിയിലും അറബിയിലും ഉള്ള ഭാഷ നൈപുണ്യം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നതിനും ഒട്ടേറെ നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയും സ്കോട്ട് ലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിച്ചതാണ് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ ഏറ്റവും നിർണായകം. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ , വാണിജ്യം എന്നീ മേഖലകളിൽ ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ഗവൺമെന്റുകൾ തമ്മിലുള്ള ബന്ധത്തിനപ്പുറം രണ്ട് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ പരസ്പരം ഇടപഴകാനും ആശയങ്ങൾ കൈമാറാനും ഇന്ത്യയിലെയും സ്കോഡയിലെയും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി .
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇലക്ട്രിക് കാറുകളുടെ മൂല്യം കുറയുന്നതിനാൽ പ്രമുഖ കാർ ബ്രാൻഡ് ജനപ്രിയ ഇലക്ട്രിക് കാറിന് 7000 പൗണ്ട് കുറച്ചു. മസ് താങ് മാക്ക്-ഇ എസ്‌യുവിയുടെ വിലയാണ് ഗണ്യമായി കുറച്ചത്. എലോൺ മസ്‌കിന്റെ ജനപ്രിയ ബ്രാൻഡായ ടെസ്‌ലയും ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയിൽ നിന്നുള്ള മറ്റ് ഹൈ-എൻഡ് മോഡലുകളും ഇതേ ഭീഷണിയിലാണ്. ഇവിയുടെ ശരാശരി വില 24.1 ശതമാനമായി കുറഞ്ഞു. 2023-ൽ ടെസ്‌ല ഇതിനകം തന്നെ യുകെയുടെ പുതിയ കാറുകളുടെ വില പലതവണ വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സെക്കൻഡ് ഹാൻഡ് മോഡലുകളുടെ മൂല്യത്തെയും ബാധിച്ചു.
മറ്റെല്ലാ തരത്തിലുമുള്ള കാർ നിരോധിക്കുന്നതിൽ നിന്ന് ഋഷി സുനക് പിന്നോട്ട് പോയതിനെതുടർന്നാണ് ഇലക്ട്രിക് വാഹന വില്പനയിൽ ഇടിവുണ്ടായത്. ഉപയോഗിച്ച ഇലക്ട്രിക് കാറുകളുടെ ശരാശരി വിലയിൽ 21.4 ശതമാനം ഇടിവുണ്ടായതായി ഓൺലൈൻ മോട്ടോർ മാർക്കറ്റ് പ്ലേസ് ആയ ഓട്ടോട്രേഡർ നടത്തിയ ഗവേഷണം വെളിപ്പെടുത്തി. എലോൺ മസ്‌കിന്റെ ഏറ്റവും വിലകുറഞ്ഞ ടെസ്‌ല മോഡലിനേക്കാൾ കുറവായി വരുന്ന എൻട്രി ലെവൽ സെലക്ട് പതിപ്പായ ഫോർഡ് മാക്-ഇ വില £43,830 മുതൽ തുടങ്ങുന്നു.
ഫ്രഞ്ച് കമ്പനിയായ റെനോ, കാറുകൾ പൂർണമായും ഇലക്ട്രിക്കൽ ആകാനുള്ള പദ്ധതികൾ ഉപേക്ഷിക്കാനും തീരുമാനിച്ചു. അതേസമയം ഇലക്ട്രിക് മോഡലുകളുടെ ആവശ്യം കുറഞ്ഞതോടെ ഒരു വൻകിട നിർമ്മാതാവ് ഇ.വി ഉൽപ്പാദനം വെട്ടിക്കുറച്ചു. ജർമ്മനിയിലെ സ്വിക്കോവിലുള്ള തങ്ങളുടെ ഫാക്ടറിയിലെ ഇ.വി ഉൽപ്പാദനം ഒക്ടോബർ 16 വരെ നിർത്തിവയ്ക്കുമെന്ന് ഫോക്സ്വാഗൻ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ ഇടം നേടിയിരിക്കുകയാണ് 3 യുകെ യൂണിവേഴ്സിറ്റികൾ. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലാണ് ബ്രിട്ടനിലെ മൂന്ന് സർവകലാശാലകൾ മുന്നിലെത്തിയിരിക്കുന്നത്. 108 രാജ്യങ്ങളിൽ നിന്നുള്ള 1900 ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ താരതമ്യം ചെയ്ത് 18 വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അധ്യാപനം, ഗവേഷണ അന്തരീക്ഷം, റിസർച്ച് ക്വാളിറ്റി, അന്തർദേശീയ വീക്ഷണം മുതലായ വ്യത്യസ്ത മാനദണ്ഡങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത് ഓക്സ്ഫോർഡ് സർവകലാശാലയാണ്. 100 ൽ 98.5 സ്‌കോറോടെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. തീർച്ചയായും എട്ടാം വർഷമാണ് ഓക്സ്ഫോർഡ് ഇത്തരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. യുകെയിൽ നിന്ന് അടുത്ത മികച്ച സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ആണ്. എന്നിരുന്നാലും കേംബ്രിഡ്ജ് കഴിഞ്ഞവർഷത്തേക്കാൾ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 97.5 സ്‌കോറോടുകൂടി അഞ്ചാംസ്ഥാനത്താണ് ഇപ്പോൾ.
95.1 സ്കോർ നേടുകയും, അന്താരാഷ്ട്ര വീക്ഷണത്തിന് പ്രത്യേകിച്ച് ഉയർന്നതായി (98.3) അടയാളപ്പെടുത്തുകയും ചെയ്ത ലണ്ടനിലെ ഇംപീരിയൽ കോളേജാണ് പട്ടികയിൽ പത്താം സ്ഥാനത്ത്. ഹാർവാർഡ്, സ്റ്റാൻഫോർഡ്, പ്രിൻസ്റ്റൺ, യേൽ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സ്ഥാപനങ്ങളാണ് ആദ്യ പത്തിൽ ബാക്കിയുള്ളത്. ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും ആധികാരികമായ പട്ടികകളിൽ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ദാരുണാന്ത്യം. നേരത്തെ മരിച്ചവരുടെ എണ്ണം പത്തിൽ കൂടുതലായിരിക്കും എന്ന് വിദേശ കാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രായേലിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. യുദ്ധത്തിൽ അതിജീവിച്ചവരെ കാണാനും യുകെയുടെ പിന്തുണ അറിയിക്കുവാനുമാണ് സന്ദർശനമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.
നിലവിൽ ബ്രിട്ടീഷുകാരായ നഥനൽ യങ്ങിന്റെയും ബെർണാഡ് കോവന്റെയും മരണം സ്ഥിരീകരിച്ചു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 20 വയസ്സുകാരനായിരുന്ന നഥാനിയൽ യങ് ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇസ്രായേൽ ദേശീയ സെമിത്തേരിയായ മൗണ്ട് ഹെർസലിൽ നടന്ന നഥാനിയലിൻെറ ശവസംസ്‌കാര ശുശ്രൂകൾ ഇടയ്ക്ക് വച്ച് തടസ്സപ്പെട്ടിരുന്നു.
ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി.
ജോജി തോമസ്
മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ 2023 മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് സമ്മാനിക്കപ്പെടും. സ്കോട്ട്‌ലന്റിലെ ഗ്ലാസ്കോയിൽ വച്ച് ഒക്ടോബർ 28-ാം തീയതി ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ വച്ചാണ് സമ്മാനദാനം നിർവഹിക്കപ്പെടുക. മലയാളം യുകെ അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ പുരോഗതിയിലാണ്.
മലയാളം യുകെയുടെ കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ 2023 ആയി തെരഞ്ഞെടുക്കപ്പെട്ട സിജെ റോയി യുകെയിൽ എത്തുന്നതിനു മുമ്പ് മലയാള മാധ്യമ രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാർട്ടൂണിസ്റ്റ് ആയിരുന്നു. മലയാളത്തിലെ എല്ലാ മുൻ നിര മാധ്യമങ്ങളിലും വരകളിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിജെ റോയിയുടെ കാർട്ടൂണുകൾ ഒഴിവാക്കാനാവാത്ത ഒരു വിഭവമായിരുന്നു.
ഒരു മുൻ സ്കൂൾ അധ്യാപകനായ റോയുടെ ജന്മദേശം കോട്ടയം ജില്ലയിലെ അതിരമ്പുഴ. ഇപ്പോൾ പാലായിൽ താമസം. യുകെയിൽ കേംബ്രിഡിജിനടുത്ത് പാപ്വർത്തിൽ. ഭാര്യ ജാൻസി റോയൽ പാപ്വർത്ത് ഹോസ്പിറ്റലിൽ സീനിയർ സ്റ്റാഫ് നേഴ്സ്. മൂന്ന് മക്കൾ -ആൻ മേരി, അഹാന മേരി, അമല മേരി. മൂത്ത മകൾ ആൻ മേരി സ്റ്റീവ്നേജ് ഹോസ്പിറ്റൽ സീനിയർ കാർഡിയക് ഫിസിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ അഹന മേരി എ ലെവൽ സ്റ്റുഡന്റ്, ഇളയ മകൾ അമല മേരി ആറാം ക്ലാസ്സിലും പഠിക്കുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയത്തുനിന്നുമിറങ്ങുന്ന ആഴ്ച്പ്പതിപ്പുകളിൽ മുൻനിരയിൽ നിന്നിരുന്ന സഖി വാരികയിലയിരുന്നു റോയിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസു മുതൽ ചിത്രരചനയിൽ റോയി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. ഈ കാലയളവിൽ ജില്ലാതല മത്സരത്തിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തൻ്റെ കഴിവിനെ കൃത്യമായി മനസ്സിലാക്കിയ റോയി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. ഡ്രോയിംഗ് ആൻ്റ് പെയിംൻ്റിഗിൽ ഡിപ്ലോമാ ബിരുദമെടുത്തു. തുടർന്ന് ഫ്രീലാൻസായി ജോലി ചെയ്യുവാൻ തീരുമാനിച്ചു. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല സ്ഥലം അക്ഷര നഗരിയായ കോട്ടയമാണെന്ന് റോയി തിരിച്ചറിഞ്ഞു. തുടർന്നങ്ങോട്ട് മംഗളം, മനോരമ തുടങ്ങിയ മാധ്യമങ്ങളിൽ പോക്കറ്റ് കാർട്ടൂണിന് സ്ഥിരം കോളം കിട്ടി തുടങ്ങി. സുനന്ദ, താരാട്ട്, ദീപനാളം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തിയും ചെയ്തു തുടങ്ങി. ക്രിസ്റ്റീൻ മാഗസിൻ്റെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ വരക്കാനുള്ള അവസരവും ഇക്കാലത്ത് ലഭിച്ചു.
പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി ജോലി ചെയ്ത അഞ്ച് വർഷമാണ് റോയി എന്ന കാർട്ടൂണിസ്റ്റിൻ്റെ ജീവിതം അടിമുടി മറിച്ചത്. അക്കാലത്ത് റോയിയെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം കൈയ്യിലൊതുങ്ങാത്തതാണ്. ഒരു കാർട്ടൂണിസ്റ്റിനപ്പുറം ചെറുകഥാ രചനയിലും നാടകരചനയിലും റോയി തൻ്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അധ്യാപക ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ചെറുകഥയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന അവാർഡിന് ഉടമയായി. പോസ്റ്റർ ഡിസൈനിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഏകാംഗ നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഏത് മേഖലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്ന കേരള സെക്രട്ടറിയേറ്റ് എംബ്ലോയീസ് അസ്സോസിയേഷൻ്റെ സുരേന്ദ്രൻ സ്മാരക ചെറുകഥ അവാർഡിന് 2003 ൽ അർഹനായി.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടെൽ അവീവ് : ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.
ക്ഫാർ ആസ തിരിച്ചുപിടിക്കാൻ ഇസ്രായേലികൾക്ക് കടുത്ത പോരാട്ടം വേണ്ടി വന്നു. അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി.
ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.