Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികൾക്ക് നേരെയുള്ള യഹൂദ വിരുദ്ധ പ്രവർത്തികൾ നടക്കുമോ എന്ന ആശങ്കയെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് ജൂത സ്കൂളുകൾ. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ചില സ്‌കൂളുകൾക്ക് ചുറ്റും പട്രോളിംഗ് വർദ്ധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയിൽ തങ്ങൾക്ക് ആശങ്ക ഉണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ജൂതന്മാരാണെന്ന് തിരിച്ചറിയാതിരിക്കാൻ ചില വിദ്യാർത്ഥികളോട് പൊതുസ്ഥലങ്ങളിൽ ബ്ലേസറുകൾ ധരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതേസമയം യുകെയിൽ യഹൂദ സമൂഹത്തിൻെറ സുരക്ഷയെ വളരെ പ്രാധാന്യത്തോടെയാണ് സമീപിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

ഇസ്രയേലിനെതിരെ ഹമാസിൻെറ തീവ്രവാദ ആക്രമണം ആരംഭിച്ച് മൂന്ന് ദിവസത്തിന് ആകുമ്പോൾ, ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് 1,000-ത്തിലധികം പേർക്ക് അവരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഗാസയിൽ നടന്ന തിരിച്ചടിയിൽ 830 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളും മറ്റും നിലവിൽ സ്‌കൂൾ അധികൃതർ മാതാപിതാക്കളുമായി പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഇരയായവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൗണിങ് സ്ട്രീറ്റിൽ ജനങ്ങൾ ഒത്തുകൂടിയിരുന്നു. ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്‌ടമായി. ഈ ആഴ്ച അവസാനത്തോടെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഡൗണിംഗ് സ്ട്രീറ്റിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പങ്കെടുത്തവരിൽ ഭൂരിഭാഗവും കാണാതായതോ കൊല്ലപ്പെട്ടതോ ആയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ വാഗ്ദാനങ്ങളുമായി ലേബർ പാർട്ടി മുന്നോട്ടുവന്നു. തന്റെ പാർട്ടി അധികാരത്തിൽ എത്തിയാൽ ബ്രിട്ടനെ പുനർ നിർമ്മിക്കുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. ഇതിൻറെ ഭാഗമായി പുതിയ നഗരങ്ങളും ഭവനങ്ങളും നിർമ്മിക്കും. പാർട്ടി അധികാരത്തിൽ എത്തിയാൽ ഇംഗ്ലണ്ടിന്റെ ആസൂത്രണ സംവിധാനം ഒന്നടക്കം ഉടച്ച് വാർക്കുമെന്ന് അദ്ദേഹം പറഞ്ഞു.


വീടുകൾ ഇല്ലാത്ത ദുർബല വിഭാഗത്തിൽ പെട്ടവർക്കായി 1.5 ദശലക്ഷം ഭവനങ്ങൾ നിർമ്മിക്കുമെന്നാണ് ലേബർ പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനം. ലേബർ പാർട്ടിയെ സർക്കാരിൻറെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടിയിൽ നിന്ന് അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ രൂപീകരിക്കുന്ന പാർട്ടിയായി ജനങ്ങൾ കണ്ടു തുടങ്ങി എന്ന് അദ്ദേഹം അവകാശപ്പെട്ടു. തൻറെ പ്രസംഗത്തിലുടനീളം സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും ജനങ്ങൾക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. ലിവർപൂളിൽ അദ്ദേഹം നടത്തിയ പ്രസംഗം അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി അനുഭാവികളെ സജ്ജരാക്കുന്നതിനുള്ള മുന്നൊരുക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കഴിഞ്ഞദിവസം എൻഎച്ച്എസ്സിന്റെ നവീകരണത്തെക്കുറിച്ച് തൻറെ പാർട്ടിയുടെ നിലപാടുകൾ സർ കെയർ സ്റ്റാമർ വ്യക്തമാക്കിയത് ബ്രിട്ടനിലെങ്ങും ചർച്ചയായിരുന്നു. അധികാരത്തിൽ വരികയാണെങ്കിൽ എൻഎച്ച്എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കെയർ സ്റ്റാമാർ പറഞ്ഞിരുന്നു. അതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റുകൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടത് ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ശനിയും ഞായറും രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർക്ക് അധിക വരുമാനം ലഭിക്കും. ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തോടെ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അനുകൂല മനോഭാവം സ്വീകരിക്കുമോ എന്ന കാര്യം പുറത്തു വന്നിട്ടില്ല. ഡോക്ടർമാർ വാരാന്ത്യത്തിൽ സ്വകാര്യമേഖലയിൽ ജോലിചെയ്ത് ഇപ്പോൾതന്നെ കൂടുതൽ തുക സമ്പാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻഎച്ച്എസിൽ ശനിയാഴ്ചയും ഞായറാഴ്ചയും ജോലി ചെയ്താൽ സ്വകാര്യമേഖലയെക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെങ്കിൽ മാത്രമേ ഡോക്ടർമാർ എൻഎച്ച്സിലെ വാരാന്ത്യ ജോലികൾക്കായി മുന്നോട്ട് വരികയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഇപ്പോൾ തന്നെ കൂടിയ ശമ്പളത്തിനായി ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും നിരന്തര സമരത്തിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓസ്‌ട്രേലിയ/ ബ്രിസ്ബയിൻ: ഓസ്‌ട്രേലിയൻ മലയാളികളെ ദുഃഖത്തിലാഴ്ത്തി ടിജി ജോർജ് (36) മരണമടഞ്ഞു. വിനു ചാക്കോ ആണ് ഭർത്താവ്. കഴിഞ്ഞ കുറേ മാസങ്ങളായി ക്യാൻസർ മൂലം ചികിത്സയിൽ ആയിരുന്ന ടിജി കഴിഞ്ഞ ദിവസം ഇപ്സ്വിച്ച് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

പൊതുദർശനത്തെ കുറിച്ചും മൃതസംസ്കാര ശുശ്രൂഷകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടിജി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊക്കെയിൻ പോലെയുള്ള നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും, മരണമടയുകയും ചെയ്യുന്നത് സാധാരണ യുവാക്കളാണെന്ന ചിന്ത തിരുത്തി കുറിക്കപ്പെടുകയാണ്. ബ്രിട്ടനിൽ ഇപ്പോൾ 40 വയസ്സിന് മുകളിലുള്ളവരാണ് ഇത്തരത്തിൽ വിനോദത്തിനായി മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രധാന ഇരകളായി മാറുന്നതെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. 1960കളിലും 1970 കളിലും ജനിച്ച ആളുകൾ കഞ്ചാവ് മുതൽ ഹാലുസിനോജൻ വരെയുള്ള വിനോദ മയക്കുമരുന്നുകൾ റെക്കോർഡ് അളവിൽ ഉപയോഗിക്കുന്നതായി യുകെയിലെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഭീഷണിയായി നിലനിൽക്കുന്നത് കൊക്കെയിനാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ ഇംഗ്ലണ്ടിലും വെയിൽസിലും മയക്കുമരുന്ന് ഉപയോഗത്തിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 40 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം റെക്കോർഡ് കടന്നതായി സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ മയക്കുമരുന്ന് മരണങ്ങൾ ഒരു ദശാബ്ദം മുൻപുണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ 7 ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. 40കളിലുള്ളവർ കൊക്കെയിൻ ഉപയോഗിക്കുമ്പോൾ മരണസാധ്യത ഇരുപതുകളിലുള്ളവരേക്കാൾ പതിന്മടങ്ങാണ്.


ഇത്തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രാഥമികമായും ഹൃദയത്തിനാണ് കേടുപാടുകൾ സംഭവിക്കുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, മയക്കുമരുന്ന ഡിമെൻഷ്യ പോലെയുള്ള രോഗങ്ങളും ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്നാണ്. കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ ഏത് പ്രായത്തിലുമുള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലാണ്. ഇത്തരത്തിൽ മധ്യവയസ്കർ കൂടുതലായി മയക്കുമരുന്ന് ഉപയോഗം നടത്തുമ്പോൾ അത് എൻഎച്ച്എസിന്റെ മേലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഇരയായവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൗണിങ് സ്ട്രീറ്റിൽ ഒത്തുകൂടി ജനങ്ങൾ. പിന്തുണ അറിയിച്ച് ഒത്തുകൂടിയവരിൽ ബന്ദികളാക്കിയവരുടെയും കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും മെഴുകുതിരി കത്തിച്ചും നിന്നവരും ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാന മന്ത്രി ഋഷി സുനക് വടക്കൻ ലണ്ടനിലെ ഒരു സിനഗോഗിൽ പ്രാത്ഥനയിൽ പങ്കെടുത്ത് ജൂത സമൂഹത്തോടൊപ്പം സമയം ചിലവഴിച്ചിരുന്നു. രാജ്യത്തെ ജൂത വംശജർക്ക് എല്ലാ വിധ സുരക്ഷയും അദ്ദേഹം ഉറപ്പ് നൽകി.

 

ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ലണ്ടനിലുടനീളം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ആക്രമണത്തെ അനുകൂലിച്ച് ആഘോഷങ്ങളുമായി ജനങ്ങൾ ഇറങ്ങിയതിന് പിന്നാലെയാണ് ഇതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 900 ഓളം പേർക്ക് ജീവൻ നഷ്‌ടമായി. ഇതിന് പിന്നാലെ ഗാസയിലെ തിരിച്ചടിയിൽ 690 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്‌ടമായി. ഈ ആഴ്ച അവസാനത്തോടെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഡൗണിംഗ് സ്ട്രീറ്റിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പങ്കെടുത്തവരിൽ ഭൂരിഭാഗവും കാണാതായതോ കൊല്ലപ്പെട്ടതോ ആയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ നൽകിയ വാഗ്ദാനങ്ങൾ ചൂട് പിടിച്ച ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. അധികാരത്തിൽ വരികയാണെങ്കിൽ എൻഎച്ച്എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കെയർ സ്റ്റാമാർ പറഞ്ഞിരുന്നു. അതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിൻമെന്റുകൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടതാണ് ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ശനിയും ഞായറും രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർക്ക് അധിക വരുമാനം ലഭിക്കും.

ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തോടെ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അനുകൂല മനോഭാവം സ്വീകരിക്കുമോ എന്ന കാര്യം പുറത്തു വന്നിട്ടില്ല. ഡോക്ടർമാർ വാരാന്ത്യത്തിൽ സ്വകാര്യമേഖലയിൽ ജോലിചെയ്ത് ഇപ്പോൾതന്നെ കൂടുതൽ തുക സമ്പാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻഎച്ച്എസിൽ ശനിയാഴ്ചയും ഞായറാഴ്ചയും ജോലി ചെയ്താൽ സ്വകാര്യമേഖലയെക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെങ്കിൽ മാത്രമേ ഡോക്ടർമാർ എൻഎച്ച്സിലെ വാരാന്ത്യ ജോലികൾക്കായി മുന്നോട്ട് വരികയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഇപ്പോൾ തന്നെ കൂടിയ ശമ്പളത്തിനായി ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും നിരന്തര സമരത്തിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ദാരുണാന്ത്യം. ഹമാസ് തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ മരണപ്പെടുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നഥാനിയൽ യങ്ങിനെ മാത്രമാണ് മരണപ്പെട്ടതായി സ്‌ഥിരീകരിച്ചിരിക്കുന്നത്. കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫോട്ടോഗ്രാഫർ ഡാൻ ഡാർലിംഗ്ടൺ മരിച്ചതായി അദ്ദേഹത്തിൻെറ കുടുംബം വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ 700-ലധികം പേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ജാക്ക് മാർലോയുടെ സംഗീതോത്സവത്തിൽ പങ്കെടുത്ത 260 പേരും ഉൾപ്പെടുന്നു. ഗാസ അതിർത്തിയിൽ നടന്ന ആക്രമണത്തിൽ നഥാനിയൽ യങ് കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറംലോകത്തെ അറിയിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ കെന്റണിലെ ജൂത സ്കൂളായ ജെഎഫ്എസിലെ മുൻ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.

കാണാതായ ബ്രിട്ടീഷുകാരിൽ ഒരാളായ ജെയ്ക് മാർലോ ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടെല്‍ അവീവ്: ഇസ്രയേലില്‍ ശനിയാഴ്ച പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഹമാസ് ആദ്യം ലക്ഷ്യംവെച്ച സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് മാത്രം 250-ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നൂറു കണക്കിന് സൈനികരടക്കമുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 400-ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ജനവാസമേഖലയിൽ ഉൾപ്പെടെ ശക്തമായ ആക്രമണം ഉണ്ടായി. ശനിയാഴ്ച രാവിലെ ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പ്രത്യാക്രമണം കടുപ്പിച്ചത്. ഇതോടെ ഗാസയിലെ ആശുപത്രികൾ നിറഞ്ഞു. ഇസ്രയേലിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച യുഎസ് മേഖലയിലേക്ക് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. കൂടാതെ യുദ്ധ സാമഗ്രികളും അയച്ചിട്ടുണ്ട്.

ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 74000 ത്തോളം പേര്‍ സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷായോഗം വിളിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നോർത്തേൺ അയർലൻഡിൽ നിന്നും മൂന്ന് ദിവസം മുൻപ് കാണാതായ നാല് കുട്ടികൾക്കായി പോലീസ് അടിയന്തര തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളോടും തങ്ങളുടെ ഈ ഉദ്യമത്തിൽ എല്ലാ സഹായങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പതിനാറ് വയസ്സുള്ള ലൂയിസ്, പതിനഞ്ചു വയസ്സുള്ള മേരി തെരേസ, പന്ത്രണ്ടുകാരനായ ഓവൻ, എട്ടുവയസ്സുള്ള ക്രിസ്റ്റീന എന്നീ സഹോദരങ്ങളായ കുട്ടികളെയാണ് ഒക്ടോബർ 5 മുതൽ നോർത്തേൺ അയർലണ്ടിലെ ലിസ്നെസ്കയിലെ ഫെർമനാഗ് കൗണ്ടിയിൽ നിന്നും കാണാതായത്. ഈ കുട്ടികൾ അവരുടെ മാതാപിതാക്കളായ കാത്ലീനും, മാർട്ടിൻ മോഗനുമൊപ്പം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിരിക്കാം എന്നാണ് പോലീസ് നിഗമനം. സംഭവത്തെ സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. കുടുംബത്തിന്റെ ആറു വർഷം മുൻപുള്ള ഒരു ചിത്രം നോർത്തേൺ അയർലൻഡ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കളെ സംബന്ധിച്ചും വിവരമൊന്നും ഇല്ലെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ കുട്ടികളെ കാണാനില്ലെന്ന പരാതി പോലീസിനെ ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തുന്നത്. കുട്ടികളുടെ മാതാപിതാക്കളോ അല്ലെങ്കിൽ അവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരും ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്ന കർശന നിർദേശവും ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേൽ സൈന്യത്തോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷുകാരൻ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നഥാനിയൽ യങാണ് ശനിയാഴ്ച ഗാസ അതിർത്തിയിൽ വെച്ച് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിന് പിന്നാലെ കാണാതായ ജേക്ക് മാർലോ, ഡാൻ ഡാർലിംഗ്ടൺ എന്നീ ബ്രിട്ടീഷ് പൗരന്മാരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഗാസ അതിർത്തിയിൽ നടന്ന ആക്രമണത്തിൽ നഥാനിയൽ കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറംലോകത്തെ അറിയിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ കെന്റണിലെ ജൂത സ്കൂളായ ജെഎഫ്എസിലെ മുൻ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. ആക്രമണത്തിന് പിന്നാലെ ലണ്ടൻ സ്വദേശിയായ ജയ്ക്ക് മാർലോ (26)നെ കാണാതായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചിരുന്നു. ജയ്കിനെ അക്രമികൾ ബന്ധിച്ചിരിക്കുകയാണോ എന്ന സംശയവും എംബസി മുന്നോട്ട് വച്ചിട്ടുണ്ട്.

ജെയ്ക് ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.

Copyright © . All rights reserved