Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റി ടീമംഗം ബെഞ്ചമിൻ മെൻഡിയുടെ ആഡംബര വസതിയിൽ നടന്ന പാർട്ടിയിൽ ജാക്ക് ഗ്രീലിഷ് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. കോടതിയിൽ നൽകിയ തെളിവിലാണ് ഗ്രീലിഷിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. 23 വയസ്സുള്ള യുവതിയുമായി ഗ്രീലിഷ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പറയപ്പെടുന്നു. തുടർന്ന് ആ രാത്രിയിൽ തന്നെ മെൻഡിയുടെ സുഹൃത്തായ ലൂയിസ് സാഹ മാറ്റൂറി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.

മെൻഡിയും ലൂയിസ് സാഹ മാറ്റൂറിയും ഇപ്പോൾ വിചാരണയിലാണ്. ഇരുവരും ഒന്നിലധികം ബലാത്സംഗങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും നിഷേധിക്കുന്നു. ഒരു സ്ത്രീ പോലീസിന് നൽകിയ അഭിമുഖത്തിനിടയിലാണ് ഗ്രീലിഷിന്റെ പേര് വന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ചെഷയറിലെ പ്രെസ്റ്റ്ബറിയിലെ വീട്ടിൽ നടന്ന പാർട്ടിയുടെ അതേ സായാഹ്നത്തിൽ മെൻഡി തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തതായി 18 വയസ്സുള്ള സ്ത്രീ ആരോപിക്കുന്നു. ആറ് ബലാത്സംഗങ്ങളും മൂന്ന് ലൈംഗികാതിക്രമങ്ങളുമാണ് മാറ്റൂറിയുടെ പേരിലുള്ളത്. ഏഴ് ബലാത്സംഗ കുറ്റങ്ങളും ഒരു ലൈംഗികാതിക്രമവും മെൻഡിയുടെ പേരിലുണ്ട്.

സ്ത്രീകളുമായോ പെൺകുട്ടികളുമായോ എന്തെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉഭയസമ്മതപ്രകാരമാണെന്ന് ഇരുവരും പറയുന്നു. ഗ്രീലിഷിന്റെ പേര് ഉയർന്നെങ്കിലും അദ്ദേഹം കുറ്റം ചെയ്തതായി നിലവിൽ തെളിഞ്ഞിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വൻ നികുതി ഇളവുകൾ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് പൗണ്ടിന്റെ വിലയിൽ വൻ ഇടിവ്. ചാൻസിലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച ബഡ്ജറ്റിനോട് ഓഹരി വിപണിയും പ്രതികൂലമായാണ് പ്രതികരിച്ചത്. യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും പൗണ്ടിന്റെ വിലയിടിവും ഓഹരി വിപണിയിൽ പ്രതിഫലിച്ചതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

പൗണ്ടിന്റെ തകർച്ച ഡോളറിനെതിരെ മൂന്ന് ശതമാനത്തിലധികമായിരുന്നു. യൂറോയ്ക്ക് എതിരെയും പൗണ്ടിന്റെ വിലയിടിഞ്ഞു. പൗണ്ടിന്റെ യൂറോയ്ക്ക് എതിരെയുള്ള ഇടിവ് 1ശതമാനമായിരുന്നു. എന്നാൽ പൗണ്ടിന്റെ വിലയിടിവിനെ കുറിച്ച് പ്രതികരിക്കാൻ ചാൻസിലർ കാർട്ടെംഗ് വിസമ്മതിച്ചു. വിപണിയിലെ ചലനങ്ങളെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എമർജൻസി മിനി ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച ചാൻസലർ ക്വാസി കാർട്ടെംഗ് ഒട്ടേറെ ഇളവുകളാണ് പ്രഖ്യാപിച്ചത് . പുതിയ ഇളവുകൾ പ്രകാരം ഇൻകം ടാക്സിന്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഇത് ഏപ്രിൽ 2023 മുതൽ ആയിരിക്കും നടപ്പിലാവുക. കൂടാതെ ആദ്യമായി വീട് വാങ്ങുന്നവർക്ക് 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിൽ ഈ പരിധി 300,000 പൗണ്ട് ആയിരുന്നു. 150,000 പൗണ്ടിന്മേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്തുകളഞ്ഞു. നിലവിൽ 125,000 പൗണ്ട് വരെയുള്ള പ്രോപ്പർട്ടി വാല്യൂവിന് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിയിരുന്നില്ല. പുതിയ ബഡ്ജറ്റ് പ്രകാരം ഇത് 250,000 പൗണ്ട് ആയി ഉയർത്തി. 150,000 പൗണ്ടിനുമേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്ത് കളഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ ടാക്സ് പത്തൊൻപത് ശതമാനത്തിൽ നിന്ന് ഇരുപത്തഞ്ചു ശതമായി ഉയർത്താനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു

എമർജൻസി മിനി ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് ചാൻസലർ ക്വാസി കാർട്ടെംഗ്. ഇൻകം ടാക്സ്,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഇളവുകൾ പ്രകാരം ഇൻകം ടാക്സിന്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഇത് ഏപ്രിൽ 2023 മുതൽ ആയിരിക്കും നടപ്പിലാവുക. കൂടാതെ ആദ്യമായി വീട് വാങ്ങുന്നവർക്ക് 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിൽ ഈ പരിധി 300,000 പൗണ്ട് ആയിരുന്നു. ഈ മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

150,000 പൗണ്ടിന്മേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്തുകളഞ്ഞു. നിലവിൽ 125,000 പൗണ്ട് വരെയുള്ള പ്രോപ്പർട്ടി വാല്യൂവിന് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിയിരുന്നില്ല. പുതിയ ബഡ്ജറ്റ് പ്രകാരം ഇത് 250,000 പൗണ്ട് ആയി ഉയർത്തി. 150,000 പൗണ്ടിനുമേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്ത് കളഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ ടാക്സ് പത്തൊൻപത് ശതമാനത്തിൽ നിന്ന് ഇരുപത്തഞ്ചു ശതമായി ഉയർത്താനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് വരുത്തി കൂടുതല്‍ നേഴ്സുമാരെ യുകെയില്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കി എന്‍എംസി. നേഴ്സുമാരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ചുള്ള നിബന്ധനകളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവർ അറിയിച്ചു. സെപ്റ്റംബർ 28ന് നടക്കുന്ന യോഗത്തിൽ ഇതുണ്ടാകും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച നിബന്ധനകളില്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശം എന്‍ എം സി മുമ്പോട്ട് വെച്ചിരുന്നു. എട്ടാഴ്ചയിലെ കണ്‍സള്‍ട്ടേഷനിടയില്‍ ഇതുമായി ബന്ധപ്പെട്ട് 34,000 പ്രതികരണങ്ങള്‍ ലഭിച്ചു. ഇതിൽ നിന്ന് പ്രധാനമായും രണ്ട് നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.

ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ എഴുതിയ ഭാഷാ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകള്‍ ഒന്നാക്കി യോഗ്യത നിശ്ചയിക്കുന്നതായിരുന്നു ഒരു നിർദേശം. ചെറിയ മാർക്കുകളുടെ വ്യത്യാസത്തിനാണ് പലരും പരീക്ഷയിൽ പരാജയപ്പെടുന്നത്. ഇത് ഒഴിവാക്കാനാണ് ശ്രമം. മറ്റൊന്ന്, ബ്രിട്ടനിലെ നിലവിലെ തൊഴിലുടമയുടെ സാക്ഷ്യപത്രം യോഗ്യതയായി പരിഗണിക്കുക എന്നതാണ്. ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ കുറിച്ച് നിലവിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം, അവരുടെ ഭാഷാ പരിജ്ഞാനത്തിന്റെ തെളിവായി എടുക്കാം. എന്നാൽ ഇതിന് നിബന്ധനകളുണ്ട്.

ഇംഗ്ലീഷ് ഭാഷയില്‍ പഠിപ്പിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്ത ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കാര്യവും പരിഗണനയ്ക്ക് എടുക്കാമെന്ന് ആദ്യ നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നെങ്കിലും അത് ഇപ്പോള്‍ പരിഗണിക്കില്ല. മറ്റ് നിർദേശങ്ങൾ സെപ്റ്റംബര്‍ 28 ലെ യോഗത്തില്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, അടുത്തവര്‍ഷം ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തും. ഇത് ഒട്ടേറെ പേർക്ക് സഹായകരമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്യാൻസർ രോഗം വന്ന രോഗികളിലെ ട്യൂമറുകൾ പുതിയതായി ജനിതക മാറ്റം വരുത്തിയ ഹെർപ്പസ് വൈറസ് ഉപയോഗിച്ചുള്ള ചികിത്സയിൽ ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് നടത്തിയ പരീക്ഷണത്തിലാണ് ജനിതക മാറ്റം വരുത്തിയ വൈറസിനെ ഉപയോഗിച്ച് നടത്തിയ ചികിത്സയിൽ സ്റ്റേജ് ഫോർ ക്യാൻസർ ബാധിതരായ നാലിലൊന്ന് രോഗികളിലും ഫലപ്രാപ്തി കണ്ടത്.

ത്വക്ക്, അന്നനാളം, തലയിലും കഴുത്തിലും ട്യൂമറുകൾ ഉള്ള 39 ക്യാൻസർ രോഗികളിലാണ് പരീക്ഷണം നടത്തിയത്. ചികിത്സയുടെ ഫലമായി വെസ്റ്റ് ലണ്ടനിൽ നിന്നുള്ള ഒരു രോഗിക്ക് തന്റെ ജോലിയിലേയ്ക്ക് തിരികെ പ്രവേശിക്കാനും കഴിഞ്ഞു. 39കാരനായ ക്രിസ്റ്റോഫ് വോജ്‌കോവ്‌സ്‌കിക്ക് 2017 മെയ് മാസത്തിലാണ് മ്യൂക്കോപിഡെർമോയിഡ് കാർസിനോമ എന്ന ക്യാൻസർ സ്ഥിരീകരിച്ചത്. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷം ഇദ്ദേഹത്തിന് ചികിത്സ ഒന്നും തന്നെ ചെയ്യാൻ ബാക്കി ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രണ്ടാഴ്ച കൂടുമ്പോൾ അഞ്ച് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. ഇപ്പോൾ രണ്ടു വർഷമായി താൻ ക്യാൻസർ വിമുക്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് വീണ്ടും ജോലിചെയ്യാൻ ആവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം നടത്തിയ രോഗികളിൽ ഒൻപതിൽ മൂന്നുപേരും 15 മാസത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണദിവസം ദുഃഖിതരായ രാജകുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതിൽ നിന്ന് മേഗൻ മാർക്കിളിനെ ചാൾസ് രാജാവ് വിലക്കിയതിനെ തുടർന്ന്, ഹാരി രാജകുമാരൻ രാജാവിനോടും വില്യമിനോടും ഒപ്പം അത്താഴം കഴിക്കാൻ വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹാരി രാജകുമാരന് തന്റെ ഭാര്യ തന്നോടൊപ്പം ഉണ്ടാകണമെന്ന് ശക്തമായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടനിലെ പുതിയ രാജാവ് തന്റെ ഇളയ മകനെ ഫോണിൽ വിളിച്ച് മേഗൻ അവിടെ ഉണ്ടായിരിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനെ തുടർന്നാണ് ഹാരി രാജകുമാരൻ ഇരുവരോടും ഒപ്പമുള്ള അത്താഴം ഒഴിവാക്കിയത്. ഈ പ്രശ്നങ്ങൾ ഫോണിലൂടെ സംസാരിച്ചുകൊണ്ടിരുന്നതിനാൽ വില്യമിനും, ആൻഡ്രൂ രാജകുമാരനും എഡ്വേർഡിനുമൊപ്പമുള്ള ഫ്ലൈറ്റ് ഹാരി രാജകുമാരന് നഷ്ടമായതായാണ് റിപ്പോർട്ടുകൾ. പിന്നീട് തനിയെ മേഗൻ ഇല്ലാതെ വൈകിട്ട് 6 :35 ഓടെ ആണ് ഹാരി രാജകുമാരൻ കൊട്ടാരത്തിൽ എത്തിയത്.

ഹാരി രാജകുമാരനും രാജകുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയില്ല എന്നു തന്നെയാണ് ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണം ഔദ്യോഗികമായി ലോകത്തിനു മുൻപിൽ അറിയിക്കുന്നതിന് കുറച്ചുസമയം മുൻപ് മാത്രമാണ് ഹാരി രാജകുമാരൻ കൊട്ടാരത്തിൽ എത്തിയത്. പിറ്റേദിവസം രാവിലെ തന്നെ അദ്ദേഹം ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ മടങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ഉയർന്നുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച നിരക്കുകൾ അര ശതമാനം ഉയർത്തിയിരിക്കുകയാണ്. ബ്രിട്ടൻ നിലവിൽ തന്നെ സാമ്പത്തിക മാന്ദ്യത്തിലെത്തിയെന്ന മുന്നറിയിപ്പാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകി കഴിഞ്ഞിരിക്കുന്നത്. എന്നാൽ സാഹചര്യങ്ങൾ അതിരൂക്ഷമെങ്കിലും, പണപ്പെരുപ്പം തടയുന്നതിനായി യുഎസ് ഫെഡറൽ റിസർവ് ബാങ്ക് എടുത്ത പോലെയുള്ള അതിതീവ്ര നടപടികൾ ഒന്നും തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പലിശ നിരക്കുകൾ 1.75 ശതമാനത്തിൽ നിന്നും 2.25% ത്തിലേക്ക് ഉയർത്താൻ മാത്രമാണ് ഇപ്പോൾ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. അവശ്യ ഭക്ഷണസാധനങ്ങളുടെ വിലവർധനയും , എനർജി ബില്ലുകളുടെ വർദ്ധനയും എല്ലാം ബ്രിട്ടനിൽ ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എന്നാൽ ഉയർന്നുവരുന്ന പണപ്പെരുപ്പം തടയുന്നതിനായാണ് ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.


രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് ഉണ്ടായ പൊതു അവധികളും ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ ബാധിക്കും എന്നാണ് ബാങ്ക് വിലയിരുത്തുന്നത്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേർന്നാണ് പലിശ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ബാങ്കിന്റെ നിലവിലുള്ള 838 ബില്യൺ പൗണ്ട് ഗവൺമെന്റ് ബോണ്ടുകൾ കുറയ്ക്കാനും കമ്മറ്റി ഐക്യകണ്ഠേന തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബറിന് ശേഷവും കുറച്ചു മാസങ്ങൾ പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിൽ തുടരുമെന്നാണ് നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജീവിതച്ചെലവ് പ്രതിസന്ധി നേരിടാനുള്ള പദ്ധതികൾ വെള്ളിയാഴ്ച മിനി ബജറ്റിൽ അവതരിപ്പിക്കും. പബ്ലിക് ഫിനാൻസിന്റെ ചുമതലയുള്ള പുതിയ ചാൻസലർ ക്വാസി ക്വാർട്ടേംഗാണ് പ്രഖ്യാപനങ്ങൾ നടത്തുന്നത്. വീടുകൾക്കും ബിസിനസുകൾക്കുമുള്ള ഊർജ്ജ ബിൽ വർദ്ധന പരിമിതപ്പെടുത്തുന്നതിന് സർക്കാരിന് എത്രമാത്രം ഇടപെടൽ നടത്തുമെന്ന് ആളുകൾ ഉറ്റുനോക്കും. നികുതി വെട്ടിക്കുറയ്ക്കുന്നതിനുള്ള മൊത്തം ചെലവ് കുറഞ്ഞത് 30 ബില്യൺ പൗണ്ട് ആയിരിക്കുമെന്നും വാർത്താകേന്ദ്രങ്ങൾ പറയുന്നുണ്ട്. ദേശീയ ഇൻഷുറൻസ് വെട്ടിക്കുറച്ചുകൊണ്ട് വരുമാനം നിലനിർത്താൻ ആളുകളെ അനുവദിക്കും.

നാഷണൽ ഇൻഷുറൻസിൽ എന്ത് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് അടുത്തിടെയുണ്ടായ വർദ്ധന പിൻവലിക്കുമെന്നായിരുന്നു ലിസ് ട്രസിന്റെ മറുപടി. ഏപ്രിൽ 6 മുതൽ, ഗവൺമെന്റിന്റെ എൻ എച്ച് എസിനും സോഷ്യൽ കെയർ പ്ലാനിനും ധനസഹായം നൽകാൻ പൗണ്ടിൽ 1.25 പെൻസ് അധികമായി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. വീട് വാങ്ങുമ്പോൾ അടയ്‌ക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടെയുള്ള മറ്റ് നികുതികൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

ഒരു കമ്പനി ഉണ്ടാക്കുന്ന വാർഷിക ലാഭത്തെ അടിസ്ഥാനമാക്കിയാണ് കോർപ്പറേഷൻ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 2023 ഏപ്രിലിൽ ഇത് 19% ത്തിൽ നിന്ന് 25% ആയി വർദ്ധിക്കുമെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ ഉയർച്ച റദ്ദാക്കാനാണ് ലിസ് ട്രസിന്റെ നീക്കം. അതോടൊപ്പം, ഗ്രീൻ ലെവികൾ താൽക്കാലികമായി നിർത്തലാക്കുമെന്നും, കുടുംബങ്ങൾക്ക് ഏകദേശം 150 പൗണ്ട് വീതം ലാഭിക്കാമെന്നും ബജറ്റിൽ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇൻസുലേഷൻ, പുനരുപയോഗ ഊർജം തുടങ്ങിയ ഫണ്ട് പ്രോഗ്രാമുകൾക്ക് ഉപയോഗിക്കുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റം വരുത്തുന്നതും വസ്തു വാങ്ങലുകൾക്ക് നൽകുന്ന നികുതിയിലും മാറ്റമുണ്ടാകുമെന്നും വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ട്രസിന്റെ കൺസർവേറ്റീവ് നേതൃത്വ എതിരാളിയായ റിഷി സുനക് ഉൾപ്പെടെയുള്ള വിമർശകർ, ഉടനടിയുള്ള നികുതി വെട്ടിക്കുറവുകൾ ഉയർന്ന വായ്പയെടുക്കലിലേക്ക് നയിക്കുമെന്ന് വാദിക്കുന്നു. ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും പണവും പലിശയും ഒടുവിൽ നികുതിദായകർ തിരികെ നൽകേണ്ടിവരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം നികുതിയിളവുകൾ സമ്പദ്‌വ്യവസ്ഥ വളരാൻ സഹായിക്കുമെന്നാണ് ട്രസ് വാദിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജകുടുംബത്തിൽ നിന്ന് വേർപ്പെട്ട് നിൽക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനം രാജ്ഞിയെ വേദനിപ്പിച്ചിരുന്നതായി വെളിപ്പെടുത്തലുമായി പുസ്തകം. ദി ന്യൂ റോയൽസ് – ക്വീൻ എലിസബത്തിന്റെ ലെഗസി ആൻഡ് ദി ഫ്യൂച്ചർ ഓഫ് ദി ക്രൗണിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജകുടുംബം വിടാനുള്ള തീരുമാനത്തെക്കുറിച്ച് ചിന്തിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും രചയിതാവ് കാറ്റി നിക്കോൾ പറയുന്നു.

ഹാരിയും മേഗനും ഓഗസ്റ്റിൽ യുഎസിലേക്ക് താമസം മാറിയപ്പോൾ രാജ്ഞിയും നിരാശയിലായിരുന്നെന്നും വാനിറ്റി ഫെയറിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഒരു ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഞാൻ കാര്യമാക്കുന്നില്ല, ഇനി അതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”എന്നാണ് ഇത് പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ആർച്ചിയെയും ലിലിബെറ്റിനെയും കാണാൻ രാഞ്ജി ആഗ്രഹിച്ചതായും കാണാനുള്ള അവസരം കിട്ടാഞ്ഞത് വലിയ ഖേദമായി ഉള്ളിൽ കിടക്കുന്നതായും പറയുന്നു.

രാജാവെന്ന നിലയിൽ കുടുംബവും ഇളയ മകൻ ഹാരിയും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ചാൾസിന് താൽപ്പര്യമുണ്ടെന്നും പുസ്തകം അവകാശപ്പെടുന്നു. ‘ഹാരിയും മേഗനും വിദേശത്ത് അവരുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ അവരോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു എന്ന് സെപ്തംബർ 9-ന് നടത്തിയ ആദ്യ ടെലിവിഷൻ പ്രസംഗത്തിൽ ചാൾസ് രാജാവ് പറഞ്ഞിരുന്നു. ഹാരിയുടെയും മേഗന്റെയും തീരുമാനം രാഞ്ജിയെ ഏറെ വേദനിപ്പിച്ചതായി വാർത്താകേന്ദ്രങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മുന്നേറുകയാണ്. യാത്രയിലുടനീളം ജീവിതത്തിലെ വിവിധ മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്താൻ രാഹുൽഗാന്ധി സമയം കണ്ടെത്തുന്നുണ്ട്. യാത്രയിൽ ഓടിവന്ന് തന്റെ കൈപിടിച്ച മിടുക്കി കുട്ടിയും കൂട്ടുകാരികളുമായി അദ്ദേഹം നടത്തുന്ന സംഭാഷണം കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു.

രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ തങ്ങളുടെ ജീവിത ലക്ഷ്യങ്ങളാണ് അവർ പങ്കുവയ്ക്കുന്നത്. എല്ലാവരും തന്നെ തങ്ങളുടെ സ്കൂൾ പഠനത്തിനുശേഷം നേഴ്സിംഗ് ജോലി തിരഞ്ഞെടുക്കാനാണ് താത്പര്യപ്പെടുന്നത്. എന്തുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് ആഗോളതലത്തിൽ ഇത്രമാത്രം അംഗീകാരം കിട്ടുന്നതെന്ന ചോദ്യത്തിന് തങ്ങളുടെ ജോലിയോടുള്ള ആത്മാർത്ഥതയും കഠിനാധ്വാനവുമാണെന്നാണ് കുട്ടികൾ നൽകിയ മറുപടി.

രാഹുൽ ഗാന്ധിയുമായി ഷാർജ ഷെയ്ക്കും രുചിച്ച് കുട്ടികൾ പങ്കിട്ട പല മറുപടികളും കേരളത്തിലെ വിദ്യാർത്ഥികളുടെ ജീവിത വീക്ഷണത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതായിരുന്നു. അതുപോലെതന്നെ ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും നമ്മുടെ വിദ്യാർത്ഥികളിൽ ചെലുത്തുന്ന സ്വാധീനവും വലുതാണെന്ന് വിളിച്ചോതുന്നതായിരുന്നു ഈ കൂടിക്കാഴ്ച . എവിടെ ജോലി ചെയ്യണമെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തിന് വിദ്യാർത്ഥികൾ നൽകിയ ഉത്തരം കൊറിയ എന്നായിരുന്നു . അതിനു കാരണം ബി ടി എസ് ബാൻഡും

RECENT POSTS
Copyright © . All rights reserved