Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാമുകിയെ ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി മാറ്റ് ഹാൻകോക്ക്. ജിന കൊളാഡഞ്ചലോയെ ചുംബിക്കുകയും, ടെലിഗ്രാഫ് ഷോയിൽ സന്ദേശങ്ങൾ ചോർത്തുകയും ചെയ്തപ്പോൾ കോവിഡ് മാർഗ്ഗനിർദ്ദേശം ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. കൊളാഡഞ്ചലോയെ ചുംബിക്കുന്ന ഫോട്ടോ ദി സൺ ആണ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെ വാട്സാപ്പ് സന്ദേശങ്ങൾ പങ്കുവെച്ചു. സംഭവത്തെ തുടർന്ന് ഈ വിഷയങ്ങൾ മുൻപ് ചർച്ച ചെയ്തിട്ടുള്ളതാണെന്നും പുതിയതായിട്ട് ഒന്നും തന്നെ ഇല്ല എന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

സന്ദേശങ്ങളോ അവ അയച്ച സന്ദർഭമോ എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഫോട്ടോ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ, സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡാമൺ പൂളിനോട് ഹാൻ‌കോക്ക് തന്റെ പ്രത്യേക ഉപദേശകനോട് ആവശ്യപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന്ചങ്കുറപ്പോടെ പറയാൻ കഴിയുമോ എന്നും ആരോഗ്യ സെക്രട്ടറി ചോദിച്ചു. വാട്സാപ്പ് മുഖേന കൈമാറിയ സന്ദേശത്തിൽ നിയമം ലംഘനം നടന്നിട്ടുണ്ടോ എന്നും, മാധ്യമപ്രവർത്തകരോട് എങ്ങനെ പ്രതികരിക്കണം എന്നെല്ലാം അവർ തീരുമാനം എടുത്തിരുന്നു.

ഫോട്ടോ എടുത്ത സമയത്തെ നിയമവശം എന്തായിരുന്നു എന്നുള്ളത് പരിശോധിക്കാനും കൊളാഡഞ്ചല മാറ്റ് ഹാൻകോക്കിനോട്‌ ആവശ്യപ്പെടുന്നുണ്ട്. കോവിഡ് നിയമങ്ങൾ ഒന്നും പരിധികൾ വിട്ടിട്ടില്ലെന്നും സാമൂഹിക അകലം പോലുള്ളവ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഹാൻകോക്ക് പറയുന്നു. എന്നാൽ പുറത്ത് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും, അതിൽ കാര്യമൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ ഹാൻകോക്ക് മുൻ ചാൻസലർ ജോർജ്ജ് ഓസ്ബോണിന്റെ ഉപദേശം തേടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചെസ്റ്റെർ: യുകെയെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി കുട്ടിയുടെ മരണം. തുടർച്ചയായി പനിയും മറ്റ് പലവിധ ആരോഗ്യ പ്രശ്നങ്ങളാലും മരണവാർത്തകൾ ഈ അടുത്ത് പുറത്ത് വന്നിരുന്നു. ഇതിന്റെ ദുഃഖം വിട്ട് മാറുന്നതിനു മുൻപാണ് വീണ്ടും മരണവാർത്ത എത്തുന്നത്. മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. കിടക്കയിൽ കിടന്ന് കമിഴാൻ ശ്രമിക്കുന്നതിനിടയിൽ മുഖം അമർന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പാല രാമപുരം സ്വദേശികളുടെ മകനാണ് മരണപ്പെട്ടത്.

പ്രസവത്തിനായി നാട്ടിൽ പോയ ദമ്പതികൾ തിരികെ യുകെയിൽ എത്തിയിട്ട് ഏതാനും ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ. അപകട വാർത്ത അറിയിച്ചതിനു പിന്നാലെ ആംബുലൻസ് ജീവനക്കാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയം വീട്ടിലുള്ളവർ കുട്ടിയെ രക്ഷിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അവ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകൻ രണ്ട് വയസുള്ള ജോനാഥൻ ജോജിയുടെ വേർപാട് ഈ അടുത്ത് ആയിരുന്നു. അതിന്റെ ദുഃഖത്തിന്റെ അലയടികൾക്കിടയിലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം യുകെ മലയാളികളെ തേടിയെത്തിയത്.

കുഞ്ഞു ജെയ്ഡൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രിയ വായനക്കാരെ,
ഈ വാർത്തയുമായി ബന്ധപ്പെട്ട് പരേതന്റെ കുടുംബം മലയാളം യുകെയെ ബന്ധപ്പെട്ടിരുന്നു. വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും ആ കുടുംബം അറിയിച്ചപ്പോൾതന്നെ മറ്റൊരു കാര്യം കൂടി ആ കുടുംബം ഞങ്ങളോട്  അഭ്യർത്ഥിച്ചു… “ഞങ്ങൾക്ക് നഷ്ടപ്പെടുവാനുള്ളത് നഷ്ടപ്പെട്ടു, മരണവുമായി കേസ് കൊടുക്കുവാനോ, മറ്റുള്ളവരെ കണ്ടെത്തുവാനോ ആഗ്രഹിക്കുന്നുമില്ല.. ആയതിനാൽ ഈ വാർത്തയുമായി കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നിരവധിയായ ഫോൺ വിളികൾ ഞങ്ങളെ കൂടുതൽ സങ്കടത്തിലേക്ക് തള്ളിയിടുന്നു… അതുകൊണ്ട് സാധിക്കുമെങ്കിൽ ഫോട്ടോയും വാർത്തയും പിൻവലിക്കാമോ?…

ഇവിടെ ഈ കുടുംബത്തിന്റെ അഭ്യർത്ഥനക്കൊപ്പം മാനുഷിക വശങ്ങളും മലയാളം യുകെ കണക്കിലെടുത്ത്, ഫോട്ടോയും വാർത്തയുടെ ഉള്ളടക്കവും നീക്കം ചെയ്യുന്നു.

മലയാളം യുകെ ഡയറക്ടർ ബോർഡ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരനെയും മേഗനെയും കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതായി ചാൾസ് രാജാവ്. മര്യാദയുടെ അതിരുകൾ ഹാരി കടന്നെന്നും, ഇനി അതിനെ കുറിച്ച് ഒരിക്കൽ കൂടി ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്നും രാജാവ് പറഞ്ഞു. വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തുന്നതിന് കാമില ഉത്തരവാദിയാണെന്നതുപോലുള്ള നിരവധി ആരോപണങ്ങളിൽ രാജാവ് പ്രകോപിതനായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ഹാരിയുടെ ഓർമ്മക്കുറിപ്പായ സ്പെയറിനെ കുറിച്ചുള്ള അഭിമുഖങ്ങളിലെ വെട്ടിതുറന്നുള്ള പരാമർശങ്ങളും രാജാവിനെ ചൊടിപ്പിച്ചിരുന്നു.

ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് ജനുവരി 11-ന് വിൻഡ്‌സർ എസ്റ്റേറ്റിലെ അഞ്ച് മുറികൾ ഫ്രോഗ്‌മോർ കോട്ടേജിൽ നിന്ന് അദ്ദേഹം ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹാരിയുടെ പിതാവും സഹോദരൻ വില്യം രാജകുമാരനുമായുള്ള ബന്ധത്തിന് വലിയ വിള്ളലാണ് ഇത് സമ്മാനിച്ചിരിക്കുന്നതെന്നാണ് രാജ വൃത്തങ്ങൾ പ്രതികരിക്കുന്നത്. കാമില ദുഷ്ടയായ രണ്ടാനമ്മയായി മാറുമോ എന്നുള്ളതും പുസ്തകത്തിൽ ഹാരി പരാമർശിക്കുന്നുണ്ട്. ഇവരെ വിവാഹം കഴിക്കരുതെന്ന് താനും വില്യമും പിതാവിനോട് അപേക്ഷിച്ചതായും, അപകടകാരി ആയിരിക്കില്ല എന്ന് പിന്നീട് കരുതിയിരുന്നതായും ഒരു ടിവി അഭിമുഖത്തിൽ ഹാരി കൂട്ടിച്ചേർത്തു. എന്നാൽ ജീവിതത്തിലെ വില്ലയായി മാറാനാണ് അവർ ശ്രമിച്ചതെന്നും ഹാരി പറയുന്നു.

‘തുടർന്ന് വില്യമുമായുള്ള അവളുടെ സംഭാഷണങ്ങളെക്കുറിച്ചുള്ള കഥകൾ എല്ലാ പത്രങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതൊന്നും എന്റെ സഹോദരന്റെ അറിവോടെ വന്നതല്ല. രാജകുടുംബത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ ഇങ്ങനെ പലയിടങ്ങളിൽ അവരിലൂടെ പ്രചരിച്ചു. കഥയുടെയും, കവിതയുടെയും, കാർട്ടൂണിന്റെയും രൂപത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചു’- ഹാരി രാജകുമാരൻ പറഞ്ഞു. 2020 ൽ യുഎസിലേക്ക് മാറിയതിന് ശേഷം, യുകെ സന്ദർശിക്കുമ്പോൾ ഫ്രോഗ്‌മോർ കോട്ടേജ് തങ്ങളുടെ ഇടമായി തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു. രാജകുടുംബത്തിൽ ജോലി ചെയ്യുന്ന കാലത്ത് വീട് പുതുക്കിപ്പണിയാൻ ഉപയോഗിച്ച 2.4 മില്യൺ പൗണ്ട് ദമ്പതികൾ തിരിച്ചടച്ചതായി വക്താവ് അറിയിച്ചു. അവരെ പുറത്താക്കാനുള്ള രാജാവിന്റെ തീരുമാനത്തിൽ ഞെട്ടിപ്പോയെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാ വെർഗ്‌നെ പോലീസ് ഡിപ്പാർട്ട്‌മെന്റിനുള്ളിലെ ലൈംഗിക ദുഷ്‌പെരുമാറ്റത്തിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ കഴിഞ്ഞ മാസം പുറത്തുവരുകയും ഒരു പോലീസ് മേധാവിയും രണ്ട് സർജന്റുമാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കുകയും മൂന്ന് പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 39,000 ഉദ്യോഗസ്ഥരുള്ള ലാ വെർഗ്നയ്ക്ക് യുഎസിലെ ടെന്നസിയിലെ നാഷ്‌വില്ലെയുടെ തെക്കുകിഴക്കായാണ് ആസ്ഥാനം. റിപ്പോർട്ട്‌ ചെയ്ത ലൈംഗിക കേസുകളിൽ നടപടി എടുക്കാതെയും, ഫോട്ടോ, വീഡിയോ എന്നിവ മറ്റുള്ളവരുമായി പങ്ക് വെച്ചതായും ആരോപണം നിലനിൽക്കുന്നുണ്ട്. കേസിലെ ഏക വനിതയായ മേഗൻ ഹാളിന്റെ(26) പരാതിയിലാണ് കേസ് മുന്നോട്ട് നീങ്ങുന്നത്.

മുൻ പോലീസ് മേധാവി ബറൽ ചിപ്പ് ഡേവിസിനും, മുൻ സർജന്റുമാരായ ലൂയിസ് പവൽ, ഹെൻറി ടൈ മക്‌ഗോവൻ എന്നിവർക്കെതിരെയും ഫെഡറൽ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. തന്റെ സഹപ്രവർത്തകരെയും മേലുദ്യോഗസ്ഥരെയും ഈ സംസ്കാരം എങ്ങനെ ബാധിച്ചുവെന്നും, സ്വന്തം സഹപ്രവർത്തകയോട് കാണിച്ച അതിക്രമം മര്യാദയുടെ പരിധികൾ കടന്നുകൊണ്ടാണെന്നും അവർ പറഞ്ഞു. ജോലിക്കിടയിൽ, പവൽ, മക്‌ഗോവൻ, ചീഫ് ഡേവിസ് എന്നിവരുൾപ്പെടെയുള്ള വകുപ്പിലെ പുരുഷന്മാർ ലൈംഗിക ചൂഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഹാളിനെ നിർബന്ധിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

‘ജോലിയുടെ ആരംഭം മുതൽ അസ്വസ്ഥത തോന്നിയിരുന്നു. വകുപ്പിലെ കാര്യങ്ങൾ പരിശീലിപ്പിച്ചു നല്ലൊരു ഉദ്യോഗസ്ഥയായി മാറാനുള്ള ക്ലാസുകൾ ലഭിച്ചില്ലെന്നും, അവിടെ ഒട്ടും സംരക്ഷണം കിട്ടിയിട്ടില്ല. ചിലരുടെ ഒക്കെ താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കാനും, ലൈംഗിക ചുവയോടെയുള്ള തുറിച്ചു നോട്ടങ്ങൾക്കും, സംസാരങ്ങൾക്കും നിരന്തരം ഇരയാക്കപ്പെട്ടിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ നിരന്തരം മാറി മാറി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആദ്യം പകച്ചു നിന്നു’ – ഹാൾ പറഞ്ഞു. സംഭവം പുറത്തുവന്നത് മുതൽ, താൻ രാജ്യവ്യാപകമായി ലൈംഗിക തമാശകൾക്കും പരിഹാസത്തിനും ലക്ഷ്യം വച്ചതെങ്ങനെയെന്ന് യുവതി പറഞ്ഞു. ആ സമയങ്ങളിൽ ഫോണിൽ ദിവസവും ശല്യപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ എത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ലൈംഗിക സുഖങ്ങൾക്ക് വേണ്ടി സ്വന്തം ശരീരം ദുരുപയോഗം ചെയ്യേണ്ടി വന്നതിന്റെ ഞെട്ടലിലാണ് മേഗൻ ഹാൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അകാലത്തിൽ വിട പറഞ്ഞ ജോനാഥൻ ജോജിയ്ക്ക് മാർച്ച് 8-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും . സംസ്കാര ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇടവക വികാരി ഫാ. എൽദോ വർഗീസും മറ്റ് വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിക്കും. മാർച്ച് 8-ാം തീയതി ഉച്ചകഴിഞ്ഞ് 1 മണിക്ക് മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പൊതുദർശനത്തിനും ദേവാലയത്തിലെ ശുശ്രൂഷകൾക്കും ശേഷം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദേവാലയത്തിന് സമീപമുള്ള ഓവർ ഡെയ്ൽ സെമിത്തേരിയിൽ കബറടക്ക ശുശ്രൂഷയും നടക്കും.

മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ഫെബ്രുവരി 27-ാം തീയതിയാണ് പനിബാധിച്ച് മരണമടഞ്ഞത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. രണ്ടാഴ്‌ചയോളം ലിവർപൂൾ ഹോസ്പിറ്റലിലെ വെൻറിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ജോനാഥൻ ജോജിമരണത്തിന് കീഴടങ്ങിയത്.

മരിച്ച ജോനാഥൻെറ പിതാവ് ജോജിയുടെ കുടുംബ വേരുകൾ പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളർന്നതും ഭോപ്പാലിലാണ്. സിനിയുടെ കേരളത്തിലെ സ്വദേശം കൊല്ലമാണ്. ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.

ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St George Indian Orthodox Church, Belgrave St S, Bolton BL1 3RF

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം: Overdale Crematorium (Heaton Cemetery), Gilnow Rd, Heaton, Bolton BL1 4LH

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിലെ ഗതാഗതരംഗത്ത് സുപ്രധാന മാറ്റം നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ. അംഗീകാരം ലഭിച്ചാൽ യുകെയിലെ എല്ലാ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇതിനു മുൻപ്, ഏകദേശം 20 വർഷം മുൻപാണ് ഗതാഗത രംഗത്ത് പരിഷ്കരണം നടത്തിയത്. വേരിയബിൾ അല്ലെങ്കിൽ ഡിസ്റ്റന്റ് അധിഷ്‌ഠിത സ്മാർട്ടർ റോഡ് യൂസർ ചാർജിംഗിന്റെ സാധ്യതകളാണ് ഗവണ്മെന്റ് നിലവിൽ ചർച്ചചെയ്യുന്നത്. ഓയ്‌സ്റ്ററും കൺജഷൻ ചാർജ് സംവിധാനത്തിന് ശേഷവുമുള്ള നിർണായക പ്രഖ്യാപനമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. കൺജഷൻ ചാർജ്, ലോ എമിഷൻ സോൺ, അൾട്രാ ലോ എമിഷൻ സോൺ എന്നിവ ഉൾപ്പെടെ നിരവധി റോഡ് യൂസർ ചാർജിംഗ് സ്കീമുകൾ ലണ്ടനിൽ ഇതിനകം തന്നെ നിലവിലുണ്ട്. ഗതാഗത രംഗത്ത് ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ശക്തിയായി ലണ്ടൻ മാറണമെന്ന മേയറുടെ താല്പര്യത്തെ തുടർന്നാണ് നീക്കം.

നിലവിൽ ലണ്ടൻ അസംബ്ലി ട്രാൻസ്‌പോർട്ട് കമ്മിറ്റി ലണ്ടനിലെ സ്മാർട്ട് റോഡ് ചാർജിംഗിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തി വരികയാണ്. ലണ്ടനിൽ സ്മാർട്ടർ റോഡ് യൂസർ ചാർജിംഗ് നടപ്പിലാക്കുന്നതിലൂടെ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പഠനം മുൻ‌തൂക്കം നൽകുന്ന പ്രധാന പ്രശ്നങ്ങൾ;

* ലണ്ടനിൽ നിലവിലെ ടോൾ നിരക്കുകൾ പരിഷ്കരിക്കേണ്ടതുണ്ടോ?

* ലണ്ടനിൽ നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് എന്ത്‌ മാറ്റമാണ് പൊതുജനം ആഗ്രഹിക്കുന്നത്?

* വ്യത്യസ്ത തരത്തിലുള്ള യാത്രകൾക്ക് എങ്ങനത്തെ മാറ്റമാണ് പ്രയോജനപ്പെടുക?

എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്ന പ്രശ്നങ്ങൾ. ജനങ്ങൾക്ക് മികച്ച ഗതാഗത സംവിധാനം നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്. ആയതിനാൽ ഈ ചോദ്യങ്ങൾക്ക് നിങ്ങൾ നൽകുന്ന മറുപടികൾ 2023 മാർച്ച്‌ 10 നു മുൻപായി അറിയിക്കണം. ദൈന്യന്തിന ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നവരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. അതിനാൽ അവരുടെ ഭാഗം കൂടി കേൾക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തുന്നത്.

വിശദ വിവരങ്ങൾക്ക്;
https://www.london.gov.uk/sites/default/files/2023-02/Road%20User%20Charging%20-%20Call%20for%20Evidence%20_0.pdf?__cf_chl_tk=L2GV9FTgnSeI9KYZfKn2twhX5DpzxVXYamVwU4U057s-1677763144-0-gaNycGzNDiU

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

12 വയസ്സായ തങ്ങളുടെ കുട്ടികളെ പ്രൈമറി സ്കൂളിന് ശേഷം സെക്കൻഡറി സ്കൂൾ തലത്തിലേയ്ക്ക് ചേർക്കുന്നതിന്റെ തിരക്കിലാണ് യുകെ മലയാളികൾ . കേരളത്തിൽനിന്ന് വ്യത്യസ്തമായി ഇൻറർനാഷണൽ എഡ്യൂക്കേഷൻ സിസ്റ്റം ആണ് യുകെയിലുള്ളത്. 12 മുതൽ 16 വയസ്സു വരെയുള്ള കുട്ടികളാണ് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നടത്തുന്നത്. തങ്ങളുടെ പ്രൈമറി സ്കൂൾ പഠനത്തിനുശേഷം സെക്കൻഡറി സ്കൂളിലേയ്ക്ക് യോഗ്യരായ വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

2023 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലും വെയിൽസിലും ആരംഭിക്കുന്ന സെക്കൻഡറിതല സ്കൂളുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്നലെ മാർച്ച് ഒന്നിന് പ്രവേശനം ലഭിച്ച സ്കൂളിൻറെ വിവരങ്ങൾ ഈമെയിൽ വഴി അറിയിപ്പ് നൽകി കഴിഞ്ഞു. ഓൺലൈനായി അപേക്ഷിച്ചവർക്ക് ഇമെയിൽ സന്ദേശവും അല്ലാത്തവർക്ക് പോസ്റ്റൽ സർവീസിങ്ങിലൂടെയും ആയിരിക്കും വിവരങ്ങൾ അറിയിക്കുക. പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ അഡ്മിഷൻ എടുത്തില്ലെങ്കിൽ പ്രവേശനം റദ്ദാക്കപ്പെടുകയും അവസരം മറ്റൊരാൾക്ക് നൽകുകയും ചെയ്യും.

തങ്ങളുടെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തത് പല യു കെ മലയാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് . ഭാര്യയും ഭർത്താവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുമ്പോൾ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചു വിളിച്ചു കൊണ്ടു പോകുന്നതിനും മറ്റും പലപ്പോഴും പ്രശ്നങ്ങൾ നേരിടാറുണ്ട്. തങ്ങളുടെ കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചിരിക്കുന്ന സ്കൂൾ ദൂരസ്ഥലങ്ങളിൽ ആണെങ്കിൽ പറയുകയും വേണ്ട. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യു കെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സെക്കൻഡറി തലത്തിലേയ്ക്ക് ഇഷ്ടപ്പെട്ട സ്കൂളുകൾ ലഭിക്കില്ലെന്നാണ് സൂചനകൾ .

കുട്ടികളുടെ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ആദ്യ സ്ഥാനങ്ങളിൽപ്പെട്ട സ്കൂളുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് സ്കൂളുകൾ അഡ്മിഷനായി പരിഗണിക്കപ്പെടും. എന്നാൽ വിദ്യാർത്ഥികൾ അപേക്ഷയിൽ കൊടുത്തിരിക്കുന്ന ഒരു സ്കൂളുകളിലും പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ അഡ്മിഷൻ ലഭിക്കുക മറ്റെവിടെയെങ്കിലും ആയിരിക്കും. ഇത് പലരെയും സംബന്ധിച്ച് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് സാധ്യത. ഇഷ്ടപ്പെട്ട സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും അപ്പീൽ ഫയൽ ചെയ്യാൻ സാധിക്കും. 20 പ്രവർത്തി ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തിരിക്കണം. അങ്ങനെ അപ്പീൽ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ 40 ദിവസത്തിനകം പരാതി പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട് . ഇതിൻറെ ഭാഗമായി നടക്കുന്ന ഹിയറിങ്ങിൽ അപേക്ഷ നിരസിച്ചതിന്റെ കാരണം കൗൺസിലോ സ്കൂളോ വിശദീകരിക്കുകയും അതിനോടൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗം കേൾക്കുകയും ചെയ്യും.

ഇഷ്ടപ്പെട്ട സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ ആഗ്രഹിച്ച സ്കൂളുകളുടെ വെയിറ്റിംഗ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അവസരവും ഉണ്ട് . കുട്ടികൾ മറ്റ് സ്കൂളുകളിൽ ചേർന്ന് പഠനം ആരംഭിച്ചെങ്കിലും വെയിറ്റിംഗ് ലിസ്റ്റിൽ പേര് ചേർത്ത സ്കൂളുകളിൽ ഒഴിവ് വരുന്നതനുസരിച്ച് അഡ്മിഷൻ ലഭിക്കാനുള്ള സാധ്യതയും ഇതുവഴി തുറന്നു കിട്ടും

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുരുഷ ഗർഭനിരോധന ഗുളികയെ പറ്റിയുള്ള ചർച്ചകൾ സജീവമാകുകയാണ്. പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾ ഉപയോഗിക്കുന്ന ഗർഭനിരോധന ഗുളികയുടേത്. 1950 കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വികസിപ്പിച്ചെടുത്ത ഗുളിക പിന്നീട് ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറി. തുടർന്ന് നടന്ന സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും പോരാട്ടങ്ങളുടെയും അഭിവാജ്യ ഘടകമായി ഇത് മാറി. യുകെയിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷം ആളുകളും ഈ ഗുളികയെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ കണ്ടുപിടിത്തം എൻ എച്ച് എസിൽ നടന്നിട്ട് അറുപതു വർഷങ്ങൾ പിന്നിടുകയാണ്. ലോകമെമ്പാടും 150 ദശലക്ഷത്തിലധികം സ്ത്രീകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഗർഭനിരോധനത്തിനായി നിരവധി മാർഗങ്ങൾ പിന്നീട് കണ്ടുപിടിച്ചെങ്കിലും, പൊതുവിൽ ആളുകൾ സ്വീകരിക്കുന്നത് ഈ ഗുളികയെ തന്നെയാണ്.

പ്രധാനമായും ഗർഭനിരോധന ഗുളിക ലൈംഗിക സ്വാതന്ത്ര്യമാണ് നൽകിയത്. കാരണം പരസ്പരം ഇഴചേരുമ്പോൾ ലൈംഗികത ഗർഭധാരണം എന്നതിന് അപ്പുറമായി ആസ്വദിക്കാൻ കഴിയുന്നു എന്നുള്ളതാണ് പ്രധാനം. ഇത്തരത്തിൽ പുരുഷന്മാർക്കും ഗുളിക എന്നുള്ളത് നാളുകളായുള്ള ചർച്ചയാണ്. പ്രധാനമായും ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾ പലവിധമായ പ്രയാസങ്ങൾ നേരിടുന്നുണ്ട്. രക്തം കട്ടപിടിക്കുക, വിഷാദം എന്നിവ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഗർഭധാരണം തടയുന്നതിന് ഗർഭനിരോധന ഗുളിക ഫലപ്രദമാണെന്ന് ഫലങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും പലവിധ പാർശ്വഫലങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

രണ്ടാഴ്ച മുൻപ് ഇതിനെ കുറിച്ചുള്ള പഠനത്തിൽ അഭൂതമായ മുന്നേറ്റം നടത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ, എലികളിൽ മാത്രമേ പരിശോധനകൾ നടത്തിയിട്ടുള്ളൂ. വരും വർഷങ്ങളിൽ ആദ്യഘട്ടം എന്ന നിലയിൽ മനുഷ്യരിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വരും കാലങ്ങളിൽ റിവേഴ്‌സിബിൾ ഓറൽ ഗർഭനിരോധന മാർഗ്ഗം വിപണിയിലുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ‘സ്ത്രീ ഗർഭനിരോധന ഗുളികയിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ മരുന്നിൽ ഹോർമോണുകൾ ഉൾപ്പെടുന്നില്ല, അതായത് ഇത് ടെസ്റ്റോസ്റ്റിറോണിനെ ബാധിക്കില്ല അല്ലെങ്കിൽ ഹോർമോൺ സംബന്ധമായ പാർശ്വഫലങ്ങൾ ഉണ്ടാകില്ല’- ഫെബ്രുവരി 14 ന് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മരുന്ന് കഴിച്ച് ഒരു മണിക്കൂർ വരെ 100 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. മൂന്ന് മണിക്കൂറിന് ശേഷം ഗുളികയുടെ ഫലപ്രാപ്തി 91 ശതമാനമായി കുറയുകയും 24 മണിക്കൂറിനുള്ളിൽ അതിന്റെ അംശം പൂർണ്ണമായി ശരീരത്തിൽ നിന്ന് മാറുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തടവുകാരനുമായി വഴി വിട്ട ബന്ധത്തെ തുടർന്ന് വനിതാ ജയിൽ ജീവനക്കാരിക്ക് 16 മാസം തടവ്. വിൽറ്റ്ഷയറിലെ സാലിസ്ബറിയിൽ നിന്നുള്ള റേച്ചൽ മാർട്ടിൻ(25) എതിരെയാണ് നടപടി സ്വീകരിച്ചത്. ജയിലിൽ കഴിയുന്ന തടവുകാരൻ റെയ്മണ്ട് എബ്രഹാമുമായി ഇവർക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും ആളുകൾ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഫോൺ കൈമാറിയ സംഭവത്തിലും റേച്ചൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2020 നവംബറിനും 2021 മാർച്ചിനും ഇടയിൽ റെയ്മണ്ട് എബ്രഹാമുമായി നൂറിലധികം പ്രാവശ്യം ഫോണിൽ സംസാരിക്കുകയും വീഡിയോകൾ കൈമാറുകയും, വീഡിയോ കോൾ ചെയ്തുവെന്നും ഇവർ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. സ്ത്രീകളുടെ അടിവസ്ത്രങ്ങളും, ചെരുപ്പും, മറ്റ് വസ്ത്രങ്ങളുമാണ് അവർ കൈമാറിയത്.

ഓൺലൈൻ വസ്ത്ര വെബ്‌സൈറ്റുകൾക്കായി ആയിരക്കണക്കിന് പൗണ്ടുകൾ പ്രതി ചിലവാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വഴിവിട്ട ബന്ധത്തെ കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ചോദ്യത്തിന് ഞങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാമെന്നായിരുന്നു റേച്ചലിന്റെ മറുപടി. ‘ഞാൻ ആഗ്രഹിക്കുന്നതെന്തും അവൻ സാധിച്ചു തരുന്നുണ്ട്, അത് സാധനങ്ങൾ ആയാലും, മറ്റു തരത്തിൽ ആയാലും’ -റേച്ചൽ കൂട്ടിചേർത്തു. സംഭവം പിടിക്കപ്പെടും എന്നായതോടെ മൊബൈൽ ഫോൺ ഒളിപ്പിക്കാൻ ഇവർ ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ടോയ്‌ലെറ്റിൽ ഒളിപ്പിച്ച ഫോൺ ഫ്ലെഷ് ചെയ്ത് കളയാനാണ് ശ്രമം നടത്തിയത്.

നൂറുകണക്കിന് കോളുകൾക്കൊപ്പം വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലൈംഗികമായി ഇരുവരും ബന്ധപ്പെട്ടിരുന്നതായും, ഡിസംബർ മാസം ഇരുവരെയും പല സാഹചര്യങ്ങളിൽ വെച്ച് കണ്ടിട്ടുണ്ടെന്നും കോടതിയിൽ പ്രോസിക്യുഷൻ വ്യക്തമാക്കി. കേസിലെ പ്രതിക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും, നിരവധി കേസുകളിൽ പ്രതിയായ ക്വട്ടെഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പറയുന്നു. പരസ്പരം സ്നേഹത്തിലായ ഇരുവരും ലൈംഗികപരമായ കാര്യങ്ങളിൽ താല്പര്യം പല സന്ദർഭത്തിൽ വെച്ചും കാണിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്നത്. ഇരുവരുടെയും പെരുമാറ്റത്തിൽ പോലും മാറ്റം പ്രകടമായിരുന്നെന്നും അധികൃതർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved