Main News

ഡബ്ലിന്‍:സഹപ്രവര്‍ത്തകയുടെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിതരിച്ചു നില്‍ക്കുകയാണ് ഡബ്ലിന്‍ സെന്റ് ജെയിംസസിലെ മലയാളി നഴ്സുമാര്‍. മൂന്ന് വര്‍ഷം മുമ്പ്സെന്റ് ജെയിംസസില്‍ ചേര്‍ന്ന നാള്‍ മുതല്‍ ഐ സി യൂ വാര്‍ഡിലെ ഏറ്റവും ഊര്‍ജസ്വലയായ ഓവര്‍സീസ് നഴ്‌സെന്ന വിശേഷണം മേരി കുര്യാക്കോസിന് അവകാശപ്പെട്ടതായിരുന്നു.എവിടെയും ആരുടേയും സഹായത്തിന് ഓടിയെത്തുന്ന പ്രകൃതം.

ഓടിച്ചാടി നടന്നിരുന്ന മിടുമിടുക്കിയായ അവള്‍ മരണത്തെ പുല്‍കേണ്ട യാതൊരു സാഹചര്യവും അവരൊന്നും കാണുന്നില്ല.എന്താണ് മരണകാരണമെന്ന് അവരെല്ലാം അന്വേഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്.ലിന്‍സി എന്ന് സഹപ്രവര്‍ത്തകര്‍ വിളിയ്ക്കുന്ന മേരി കുര്യാക്കോസ് അവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു.

കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.സഹപ്രവര്‍ത്തകരായ നഴ്സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്‌സായിരുന്നു മേരി കുര്യാക്കോസ്   ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.വിവാഹത്തിനായി നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു.ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്.വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.

ഇന്നലെ അവളുടെ ജന്മദിനമായിരുന്നു. കാനഡയിലേക്ക് പോകുവാനായി അയര്‍ലണ്ടിലെ ജോലി മതിയാക്കി,നാട്ടിലേയ്ക്ക് തിരിച്ചു പോവുകയായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ എയര്‍പോര്‍ട്ടില്‍ വരെ കൊണ്ട് പോയി യാത്ര അയയ്ക്കാന്‍ ലിന്‍സിയും പോയിരുന്നു.തലേനാള്‍ കൂട്ടുകാരിയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ എല്ലാം ചെയ്യുന്നതിന് മറ്റുള്ളവര്‍ക്കൊപ്പം ലിന്‌സിയും ഉണ്ടായിരുന്നു.

തിരിച്ചെത്തിയ ശേഷം മൂന്ന് മണി വരെയും ഫേസ്ബുക്കിലും,സോഷ്യല്‍ മീഡിയകളിലും ലിന്‍സി സജീവമായിരുന്നു.ജന്മദിന സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരന്‍ അടക്കമുള്ളവരെ ഫോണ്‍ ചെയ്തിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്‌മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു.ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ ലിന്‍സിയെ കണ്ടെത്തിയത്.ഷവര്‍ ഹെഡില്‍  കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്,

ഉടന്‍ തന്നെ സുഹൃത്തുക്കളേയും ഗാര്‍ഡയെയും വിവരമറിച്ചു.രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്.പെട്ടന്നുള്ള മരണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.

 

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് ( ലിന്‍സി) താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,

ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.

ഇന്നലെ മേരിയുടെ ജന്മദിനമായിരുന്നു. ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ,ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.

കുളിമുറിയില്‍ ഷവറില്‍ കുരുക്കിയിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി,ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയുള്ളു.

കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്സായിരുന്നു മേരി കുര്യാക്കോസ്

അയര്‍ലണ്ടിലെ മലയാളി നഴ്സിന്റെ ദുരൂഹ മരണം, ഞെട്ടിത്തരിച്ച് സഹപ്രവര്‍ത്തകര്‍: യാത്രയായത് ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞു പോസ്റ്റിട്ട ശേഷം…

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 2015 ന് ശേഷം ബ്രിട്ടനിൽ ആദ്യമായി ഗവൺമെന്റ് ആനുകൂല്യങ്ങളിൽ വർദ്ധനവ്. അടുത്തവർഷം ആനുകൂല്യങ്ങളിൽ വർദ്ധനയുണ്ടാകുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റിലൂടെയും, ലെഗസി ബെനിഫിറ്റിലൂടെയും 2.5 മില്ല്യണിലധികം അധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും. ഇതോടൊപ്പം തന്നെ മറ്റേർണിറ്റി ബെനഫിറ്റുകൾ, ചൈൽഡ് ബെനഫിറ്റുകൾ എന്നിവയിലും വർധനയുണ്ടാകും. ഒരു സാധാരണ കുടുംബത്തിന് മാസത്തിൽ 32 പൗണ്ടിന്റെ വർദ്ധനയുണ്ടാകും എന്നാണ് വിലയിരുത്തൽ.

ശക്തമായ ഒരു സാമ്പത്തിക അടിത്തറ രാജ്യത്തിന് ഉള്ളതിനാലാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നതെന്ന് വർക്ക്‌ & പെൻഷൻ സെക്രട്ടറി തെരേസ കോഫി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവിതനിലവാരം വർദ്ധിക്കുന്നതിന് ഇത് സഹായകരമാകും. എന്നാൽ ഈ ആനുകൂല്യ വർദ്ധനവിനെ ഇലക്ഷന്റെ ഭാഗമായുള്ള പ്രചാരണ തന്ത്രമായാണ് ലേബർ പാർട്ടി കാണുന്നതെന്ന് ടോറി വക്താവ് നിരീക്ഷിച്ചു.

നാലു വർഷത്തിലധികമായി ഒരു തരത്തിലുള്ള ആനുകൂല്യ വർദ്ധനവും ഉണ്ടായിരുന്നില്ല. ഇതോടൊപ്പം തന്നെ സ്റ്റേറ്റ് പെൻഷനിലും 3.9 ശതമാനം വർദ്ധനവ് ഉണ്ടാകും. അംഗവൈകല്യമുള്ളവരുടെ ആനുകൂല്യങ്ങളും 1.7 ശതമാനമായി വർദ്ധിക്കും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : സൂപ്പർമാർക്കറ്റുകളിലെ രക്ഷാകർതൃ – കുട്ടികളുടെ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്ത് ഒരുകൂട്ടം ആളുകൾ. Confused. Com എന്ന വെബ്സൈറ്റിന്റെ പുതിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. 71% ഡ്രൈവർമാർ രക്ഷാകർതൃ – ശിശു പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന് മറ്റു ഡ്രൈവർമാർ കണ്ടെത്തിയെന്ന് ഗ്ലൗസെസ്റ്റർഷയർ ലൈവ് റിപ്പോർട്ട്‌ ചെയ്തു. കുട്ടികളില്ലാത്തപ്പോഴും അവരുടെ പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കുന്നതായി 11 ശതമാനം ആളുകൾ സമ്മതിച്ചു. ഇവരിൽ നിന്നും പിഴ ഈടാക്കാൻ തുടങ്ങി. ടെസ്‌കോയുടെ കാർ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്താൽ 70 പൗണ്ട് പിഴയടക്കണമെന്നുണ്ട്. മറ്റു സൂപ്പർമാർക്കറ്റുകളും ഇത് പിന്തുടരുന്നു.

12 വയസ്സിനു താഴെയുള്ള കുട്ടികൾ ഒപ്പമുണ്ടെങ്കിൽ പേരെന്റ്സ് പാർക്കിംഗ് ഇടങ്ങളിൽ കാർ പാർക്ക്‌ ചെയ്യാം. ഗർഭിണികൾക്ക് ഈ സൗകര്യം ലഭ്യമാണോ എന്ന കാര്യത്തിൽ വ്യകതതയില്ല. പല പ്രമുഖ സൂപ്പർമാർക്കറ്റുകളെയും അവരുടെ നിയമങ്ങൾ എന്തൊക്കെയാണെന്നു അറിയാൻ Confused. Com സമീപിച്ചു. തെറ്റായി പാർക്ക് ചെയ്‌തിരിക്കുന്ന ആർക്കും ഒരു ബാഹ്യ ഏജൻസി, പാർക്കിംഗ് ചാർജ് നോട്ടീസ് (പിസിഎൻ) നൽകുമെന്ന് ടെസ്‌കോ അറിയിച്ചു. എന്നാൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടങ്ങളുടെ ഉപയോഗം നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ലിഡിലില്ല. ഉപഭോക്താക്കളുടെ സത്യസന്ധതയിൽ അവർ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ആൽഡിലിൽ സ്റ്റോർ മാനേജറിന്റെ അടുത്ത് പാർക്കിംഗ് ഇടങ്ങളുടെ ദുരുപയോഗം റിപ്പോർട്ട്‌ ചെയ്യാം. എന്നാൽ അവർക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ല. സൈൻസ്ബറീസിൽ രക്ഷാകർതൃ-ശിശു പാർക്കിംഗ് ഇടത്തിന്റെ ദുരുപയോഗം സ്റ്റോർ തന്നെ കൈകാര്യം ചെയ്യുന്നു. കൂടാതെ പിഴയും ഈടാക്കും. അസ്ഡയുടെ കാർ പാർക്കിംഗുകൾ ഒരു ബാഹ്യ ഏജൻസിയാണ് നിരീക്ഷിക്കുന്നത്. പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പതിവായി പരിശോധന നടത്തുന്നു. ആരെങ്കിലും തെറ്റായി പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരിൽ നിന്നും പിഴ ഈടാക്കും.

പിഴ, പാർക്കിംഗ് ചാർജ് നോട്ടീസോ , പെനാൽറ്റി ചാർജ് നോട്ടീസോ ആവാം. പോലീസ് ആണ് പിഴ ഈടാക്കുന്നത്. നിയമപ്രകാരമുള്ള അധികാരം അവർക്കാനുള്ളത്. സ്വകാര്യ കമ്പനികൾ പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുന്നത് നിയമപരമായിട്ടല്ല. രക്ഷാകർതൃ – ശിശു ഇടങ്ങൾ സ്റ്റോറിനോട് ചേർന്നാണ്. കൂടാതെ ഒരുപാട് സ്ഥലവും ഉണ്ട്. ഒപ്പം മുതിർന്ന കുട്ടി ഉണ്ടെങ്കിൽ കൊച്ചുകുട്ടിയുടെ ഒപ്പം കൊണ്ടുവരുന്നത് ഉപകാരപ്രദമായിരിക്കും.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വ്യക്തിക്ക് മങ്കി പോക്സ് ബാധിച്ചതായി സ്ഥിരീകരിച്ച് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. നൈജീരിയ സന്ദർശനവേളയിൽ ആകാം ഈ വ്യക്തിക്ക് രോഗം പകർന്നതെന്ന് സംശയിക്കപ്പെടുന്നു. രോഗിയെ ഇപ്പോൾ വിദഗ്ധചികിത്സയ്ക്കായി ഗൈസിലെ ഇൻഫെക്ഷൻ ഡിസീസ് സെന്ററിലും, സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയോട് അടുത്തിടപഴകിയവരെ നിരീക്ഷിച്ചുവരികയാണ്. നൈജീരിയയിൽ നിന്നും യുകെയിലേക്ക് രോഗികൾക്കൊപ്പം ഫ്ലൈറ്റിൽ ഉണ്ടായിരുന്ന വരെയും നിരീക്ഷിക്കുന്നുണ്ട്.

മങ്കി പോക്സ് ഒരു അപൂർവ്വ വൈറൽ ഇൻഫെക്ഷൻ ആയതിനാൽ പെട്ടെന്ന് ജനങ്ങൾക്കിടയിലേക്ക് പകരില്ലെന്നും പൊതുജനാരോഗ്യം ഭദ്രമാണെന്നും പിഎച്ച്ഇ അറിയിച്ചു. രോഗി യിലേക്ക് മാത്രമൊതുങ്ങുന്ന ലക്ഷണങ്ങളാണ് പൊതുവെ ഈ രോഗത്തിന്റേത്. രോഗം ബാധിച്ച് ആഴ്ചകൾക്ക് ശേഷം മാത്രമാണ് രോഗി അറിയുന്നത്. പക്ഷേ ചിലരിൽ രോഗം മൂർച്ഛിച്ചതായികാണാം അതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മങ്കി പോക്സ് വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ആഫ്രിക്കയിലാണ് ഈ രോഗം കണ്ടുവരുന്നത്. പൊതുവേ ഈ രോഗം ചികിത്സിക്കാതെ തന്നെ ഭേദമാകാറുണ്ട് എങ്കിലും രോഗം മൂർച്ഛിച്ചാൽ അപകടമാണ്. ശരീരതാപം, തലവേദന, സന്ധിവേദന, നടുവേദന, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

ഷിബു മാത്യൂ
‘ടോട്ടാ പുള്‍ക്രാ’ ‘സര്‍വ്വ മനോഹരി’
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയടെ പ്രഥമ വനിതാ സമ്മേളനത്തിന് ഇനി രണ്ട് നാള്‍…
ശനിയാഴ്ച ബര്‍മ്മിംഹാമില്‍ നടക്കുന്ന സംഗമത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കും….
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് കോര്‍ഡിനേറ്ററും വികാരി ജനറാളുമായ ഫാ. ജിനോ അരീക്കാട്ടും കണ്‍വീനര്‍ ഫാ. ജോസ് അഞ്ചാനിക്കലും രൂപതാ പ്രസിഡന്റ് ജോളി മാത്യുവും മലയാളം യുകെ ന്യൂസിനോട്…
പരിശുദ്ധ കന്യകാമറിയത്തിനോട് ചേര്‍ന്ന് പാപരഹിതരായി, പരിശുദ്ധരായി ജീവിക്കുവാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആഹ്വാനം…

ബര്‍മ്മിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ ഫോറം ദേശീയ സമ്മേളനം ശനിയാഴ്ച ബര്‍മ്മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പരിശുദ്ധ കന്യകാ മാതാവില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് കുടുംബങ്ങളില്‍ എത്തിക്കുക, ഭാവി തലമുറകളിലേയ്ക്ക് വിശ്വാസത്തെ പകര്‍ന്നു കൊടുക്കുന്നതില്‍ സ്ത്രീത്വത്തിന്റെ പ്രധാന്യം എന്നിവയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ആരംഭിച്ചതാണ് വിമന്‍സ് ഫോറം. ഇതിന്റെ പ്രഥമ ദേശീയ സമ്മേളനമാണ് ടോട്ടാ പുള്‍ക്രാ എന്ന പേരില്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്നത്. നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കത്തോലിക്കാ പ്രാര്‍ത്ഥനാ കീര്‍ത്തനത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ് ടോട്ടാ പുള്‍ക്ര. ലത്തീന്‍ ഭാഷയിലുള്ള ഈ പദത്തിന്റെ അര്‍ത്ഥം ‘സര്‍വ്വ മനോഹരി’ എന്നാണ്.

രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം വനിതകള്‍ സമ്മേളനത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. എട്ട് റീജിയണില്‍ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും.

വി.ജി ഫാ. ജിനോ അരീക്കാട്ട്‌

സഭ എന്ന് പറയുന്നത് കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബം എന്നു പറഞ്ഞാല്‍ മാതാവിനും പിതാവിനും തുല്യ പങ്കാളിത്തവും. ഇത് സഭയുടെ പിതാക്കന്മാര്‍ അംഗീകരിക്കുന്ന നഗ്‌നസത്യവുമാണ്. എങ്കില്‍ പിന്നെ കുടുംബനാഥനെ മാറ്റി നിര്‍ത്തി കുടുംബനാഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വിമന്‍സ് ഫോറം എന്ന പ്രസ്ഥാനം തുടങ്ങാന്‍ എന്താണ് കാരണം?

‘ടോട്ടാ പുള്‍ക്രാ ‘ എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ആദ്യ വാര്‍ത്തകള്‍ പുറത്ത് വന്നതുമുതല്‍ യുകെ മലയാളികളില്‍ നിന്നും കേള്‍ക്കുന്ന ചോദ്യമാണിത്. ഇതേ ചോദ്യം ഞങ്ങള്‍ മലയാളം യു കെ ന്യൂസും ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വികാരി ജനറാളും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റെവ. ഫാ. ജിനോ അരീക്കാട്ട് മറുപടി പറഞ്ഞതിങ്ങനെ..

പിതൃവേദിയെ ഉപേക്ഷിച്ചു എന്ന് ഇതിനര്‍ത്ഥമില്ല. ഈ വിഷയം രൂപതയുടെ ചിന്തയിലുണ്ട്. ആത്മീയ കാര്യങ്ങളില്‍ ആഴത്തിലുള്ള ചിന്ത പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അവര്‍ അനുഭവിക്കുന്ന പ്രസവവേദന പോലെ തന്നെയാണ് കുടുംബ ജീവിതത്തെക്കുറിച്ചും അതിലെ വേദനകളെ സഹിക്കുവാനുള്ള അവരുടെ സഹിഷ്ണതയും.. സ്ത്രീകളുടെ മനോഭാവം ആത്മീയമായിട്ട് മാറിയാല്‍ കുടുംബത്തില്‍ കൂടുതല്‍ പ്രകാശമുണ്ടാകും. അത് സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അഭിവന്ദ്യ പിതാവ് രൂപതയുടെ ആരംഭത്തില്‍ തന്നെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കിയത്. അതിലൂടെ കെട്ടുറപ്പുള്ള കുടുംബത്തിലെ നായകന്മാരായി കുടുംബനാഥന്‍മാരും മാറും എന്നത് ഉറപ്പാണ്.. ആഗോള കത്തോലിക്കാ സഭയിലെ അംഗമാവുക എന്നതു തന്നെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം അഭിമാനമായി മാറണം. വൈകാരികമായി എടുക്കേണ്ട വിഷയങ്ങള്‍ ഒന്നും ഈ സംഗമത്തിലില്ല. ഒരു സ്ത്രീ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ചിന്തിക്കേണ്ടത് ഇത്രമാത്രം.
‘ഈ കൂട്ടായ്മയുടെ ഗുണം ഞങ്ങളുടെ കുടുംബത്തിന് ‘.

ന്യുസ് ഡെസ്ക്

ഗ്ലോസ്റ്റർ :   ഓ,,,, ഇന്ന് വല്ലാത്ത തണുപ്പാണ് … പുറത്താണെങ്കിൽ കൂരിരുട്ടാണ് ,,, എങ്കിൽ നാളെ ചെയ്യാം  …. തണുപ്പ് കാലം തുടങ്ങി കഴിഞ്ഞാൽ യുകെ മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കേൾക്കുന്ന ഒരു വാചകമാണിത് . ഇങ്ങനെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മടിമൂലം നാളെ ,,,, നാളെ ,,,, എന്ന് പറഞ്ഞു നീട്ടിവയ്ക്കുന്ന ഓരോ യുകെ മലയാളികൾക്കും പ്രചോദനാവുകയാണ് ഗ്ലോസ്റ്ററിലെ അമ്മാരായ ഈ മുന്ന് കൂട്ടുകാരികൾ . ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളായ രമ്യ മനോജ് വേണുഗോപാൽ – ആഷ്‌ലി സാവിയോ – രാജി അനീഷ് സുഹൃത്തുക്കളാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത്  . അനേകം യുകെ മലയാളികളെ ബാധിച്ചിരിക്കുന്ന ” മടി ” എന്ന രോഗത്തിനുള്ള മരുന്നാണ്   ” അമ്മ രുചി ”  എന്ന് പേരിട്ട യൂ ട്യൂബ് ചാനലിലൂടെ ഈ കൂട്ടുകാരികൾ പങ്ക് വയ്ക്കുന്നത് . അതെന്താ,,,  ഈ അമ്മമാർ പുതിയ മരുന്നുകൾ വല്ലതും കണ്ടുപിടിച്ചോ ? . അതേ ,,,, അതിശയിക്കണ്ട ,,, അവർ നല്ലൊരു മരുന്ന്  തന്നെയാണ് യുകെ മലയാളികൾക്കായി കണ്ടു പിടിച്ചിരിക്കുന്നത് .

ഈ തണുപ്പ് കാലം എങ്ങനെ കൂടുതൽ സജീവമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ  ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന സാഹചര്യത്തിലേയ്ക്ക് ഈ അമ്മമാർ ചെന്നെത്തിയത് . ചൂട് കാലത്തെപ്പോലെ തണുപ്പ് കാലവും സജീവമാക്കി നിർത്തികൊണ്ട് നിത്യ ജീവിതത്തിലെ മടി മാറ്റിയെടുക്കുവാനുള്ള വഴികളാണ് ഈ ചാനലിലൂടെ അവർ യുകെ മലയാളികളോട് പറയുവാൻ ശ്രമിക്കുന്നത് . മനസും വയറും ഒരുപോലെ നിറയ്ക്കുന്ന പകരം വയ്ക്കാനില്ലാത്ത അമ്മമാരുടെ കൈപ്പുണ്യം എന്നും നമ്മുടെയൊക്കെ ഓർമ്മകളിലില്ലേ ?. ആ അമ്മ രുചിക്ക് പുതിയ മാനങ്ങൾ തേടി ശ്രദ്ധേയരാകുകയാണ് രമ്യ മനോജ് – ആഷ്‌ലി സാവിയോ – രാജി അനീഷ് ചങ്ങാതിക്കൂട്ടം. താമസവും ജോലിയും വ്യത്യസ്ത സ്ഥലങ്ങളിൽ ആയിരുന്നിട്ടും പോലും എല്ലാ പരിമിതികളെയും പുഞ്ചിരിച്ചു നേരിട്ട് കൊണ്ടാണ്   ” അമ്മ രുചി ”  എന്ന യൂ ട്യൂബ് ചാനലിന് അവർ തുടക്കം കുറിച്ചത് .

തങ്ങളുടെ പ്രിയപ്പെട്ട പാചകം മാത്രമല്ല രസകരമായ യാത്രകളും , അനുഭവങ്ങളും , അറിവുകളും എല്ലാം പങ്കു വയ്ക്കാനാണ് ഈ ചാനലിലൂടെ മൂവർസംഘം ലക്ഷ്യമിടുന്നത് . പൊതുസമൂഹത്തിന് സഹായകരമായ പതിനഞ്ചോളം വീഡിയോകൾ ഇതിനോടകം അവർ ഇറക്കി കഴിഞ്ഞു. എല്ലാ  വീഡിയോകൾക്കും അനേകം പ്രേക്ഷകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇവർ  നേടിയെടുത്തത്. നല്ല നല്ല ആശയങ്ങൾ സ്വരൂപിച്ചുകൊണ്ട് ഓരോ ആഴ്ചയിലും പുതിയ പ്രോജക്റ്റിനായി ഒന്നിച്ചു കൂടുന്ന ഈ കൂട്ടുകാരികൾ തോൽപ്പിക്കുന്നത് യുകെ മലയാളികളിലെ  ” മടി ”  എന്ന രോഗത്തെ തന്നെയാണ് .  ഇവരെ അനുകരിച്ചുകൊണ്ട് മറ്റ് പല കൂട്ടുകാരികളും സമാനമായ രീതിയിലുള്ള ചില കൂട്ടായ്മകൾക്ക് തുടക്കം കുറിക്കുവാനുള്ള തയാറെടുപ്പിലാണെന്ന് അവർ പറയുന്നു . തങ്ങൾ കാട്ടിക്കൊടുത്ത മാതൃക മറ്റ് പലരും ഏറ്റെടുക്കാൻ  തയ്യാറായതിൽ അതീവ സന്തുഷ്ടരാണ് ഈ അമ്മമാർ .

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടൊപ്പം പ്രേക്ഷകർ കൂടി ഒപ്പം നിന്നതോടെ തങ്ങളുടെ സ്വപ്നത്തിന് ചിറകുകൾ വന്നതായി മൂവരും ഒരേ സ്വരത്തിൽ പറയുന്നു. ജോലിയും കുടുംബവും മാത്രമല്ല സ്ത്രീകൾ മനസ് വച്ചാൽ അതിരുകൾ ഇല്ലാത്ത നേട്ടങ്ങൾ കൊയ്യാം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ്  ” അമ്മ രുചി ” എന്ന ഇവരുടെ യൂ ട്യൂബ് ചാനൽ . ഉർജ്‌ജസ്വലതയുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്നും , അതിലൂടെ മടിപിടിച്ചിരിക്കുന്ന മനോഭാവത്തെ മാറ്റിയെടുത്ത് ജീവിതം കൂടുതൽ മനോഹരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മിടുക്കികളായ ഈ  അമ്മമാർ .

അമ്മ രുചിയിലെ എല്ലാ വീഡിയോകളും  കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് സന്ദർശിക്കുക

[oo][/ot-video

സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കെന്റിൽ രണ്ട് നഴ്സുമാർക്ക് ഡ്യൂട്ടി സമയത്തുറങ്ങിയതിനെതുടർന്ന് ജോലി നഷ്ടമായി. പേഷ്യന്റ് കെയർ ചെയ്യുന്നവർ ഡ്യൂട്ടി സമയത്തുറങ്ങുന്നത് യുകെയിലെ നിയമപ്രകാരം നെഗ്ലിജിയൻസായിട്ടാണ് കണക്കാക്കുന്നത്. പല മലയാളി കുടുംബങ്ങളിലും ഫാമിലി കമ്മിറ്റ്മെന്റ് കാരണം ഭർത്താവും ഭാര്യയും ഓപ്പസിറ്റ് ഷിഫ്റ്റാണ് ചെയ്യുന്നത്. പലപ്പോഴും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് കുട്ടികളെ നോക്കേണ്ടതും അവരെ സ്കൂളിൽ നിന്ന് എടുക്കേണ്ടതും കാരണം ശരിയായ രീതിയിൽ ഉറക്കം ലഭിക്കാറില്ല. ഇത് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുടെ ജോലിയെ ബാധിക്കാറുണ്ട്. പലയിടത്തുനിന്നും പലപ്പോഴും നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിന് അച്ചടക്കനടപടികൾ നേരിട്ട നിരവധി മലയാളികളുണ്ട്.

കെന്റിൽ നിന്ന് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ഇവർക്കായുള്ള ഒരു മുന്നറിയിപ്പാണ്. നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങി കഴിഞ്ഞാൽ ഡ്യൂട്ടിയിൽ കാണിക്കുന്ന അലംഭാവവും പേഷ്യന്റ് കെയറിലുള്ള നെഗ്‌ളിജയൻസുമായിട്ട് കണക്കാക്കുന്ന കാരണം നേഴ്സുമാർ ആണെങ്കിൽ അവരുടെ പിൻ നമ്പറിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങാം.

ഒക്ടോബർ 13 ന് കെന്റിലെ മൈഡ്‌സ്റ്റോണിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് ഡ്യൂട്ടി സമയത്ത് രണ്ട് നഴ്സുമാർ ഉറങ്ങുകയായിരുന്നു എന്ന് അവിടെ പേഷ്യന്റ് ആയിട്ടുള്ള ക്രിസ്റ്റഫർ സ്മിത്ത് പരാതിപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ മേൽനോട്ടമുള്ള മെഡ്‌വേ എൻ‌എച്ച്എസ്, സോഷ്യൽ കെയർ പാർട്ണർഷിപ്പ് ട്രസ്റ്റ് (കെപി‌എം‌ടി) എന്നിവരോട് സ്മിത്ത് പരാതി നൽകിയത് . അന്വേഷണം നടത്തിയെന്നും രണ്ട് നഴ്‌സുമാർക്ക് എതിരെയും നടപടി എടുത്തുവെന്നും കെപിഎംടി വക്താവ് പറഞ്ഞു

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ ഇലക്ഷന് ഒൻപത് ദിവസം മാത്രം അവശേഷിക്കെ താൻ ഏതു പ്രൈംമിനിസ്റ്റർ കൊപ്പവും ജോലിചെയ്യാൻ സന്നദ്ധനാണെന്ന് അറിയിച്ച് ട്രംപ്. താൻ ബോറിസ് ജോൺസൺനെ വളരെ കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയയാണ് കാണുന്നതെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം താൻ ബ്രെക്സിറ്റ് ഫാനാണെന്നും ഇലക്ഷൻ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 12 ഡിസംബറിൽ നടക്കാനിരിക്കുന്ന ഇലക്ഷൻ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാൻ താൽപര്യമില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

എൻ എച്ച് എസ് എസിനെ പറ്റി യുഎസിന് ചെയ്യാൻ ഒന്നുമില്ല എന്ന് പറഞ്ഞ പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺനെ വിമർശിക്കാനും മറന്നില്ല. പ്രിൻസ് ആൻഡ്രൂസിന് വിവാദം കടുപ്പം ഉള്ളതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ട്രാൻസ് അറ്റ്ലാന്റിക് ഓർഗനൈസേഷൻന്റെ എഴുപതാം ആനിവേഴ്സറി കൂടിയായ ഇത്തവണത്തെ നാറ്റോ സമ്മിറ്റിനു ബ്രിട്ടനിൽ എത്തിയതാണ് ട്രംപ്. രാവിലത്തെ മീറ്റിംഗിൽ നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്കോട്ടൻബറുമായി യുഎസ് അംബാസിഡർ റെസിഡൻസിൽ നടന്ന മീറ്റിങ്ങിനു ശേഷം ഇമ്മാനുവൽ മാക്രോൺമായി കൂടിക്കാഴ്ച നടത്തി. ശേഷം പ്രിൻസ് ചാൾസിന്റെ ഗൃഹത്തിൽ ഉച്ചയ്ക്ക് ചായ സൽക്കാരത്തിന് കൂടിയ ശേഷം, ബക്കിംഗ്ഹാം കൊട്ടാരത്തിലെ വിരുന്നിൽ ട്രംപ് ഭാര്യക്കൊപ്പം പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മീറ്റിംഗിൽ പങ്കെടുക്കുമോ എന്നുള്ള വിവരം ലഭ്യമല്ല എങ്കിലും എല്ലാ പ്രധാനമന്ത്രി മാരെയും സന്ദർശിക്കുന്നതിന് ഒപ്പം ജോൺസൺനെയും താൻ കാണാൻ സാധ്യതയുണ്ട് എന്ന് ട്രംപ് പറയുന്നു.

നാറ്റോ നേതാക്കന്മാർ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കടക്കും മുൻപ് ട്രാഫൽഗാർ സ്ക്വയറിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. പല ആവശ്യങ്ങളുമായി എത്തിയവരാണ് എങ്കിലും അവരിൽ പൊതുവായി ഉണ്ടായിരുന്നത് ഒരേ ഒരു വികാരമായിരുന്നു ‘ ട്രംപിനോടുള്ള എതിർപ്പ്’.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

പരസ്പരം അടുത്തറിയുമ്പോഴാണ് ബന്ധങ്ങൾ ദൃഢമാകുന്നത്. കുടുംബബന്ധം ആയാലും സുഹൃത്ത് ബന്ധം ആയാലും. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നത് വിള്ളലുകൾ നിറഞ്ഞ മാനുഷികബന്ധങ്ങൾ വർദ്ധിക്കുന്നു എന്നതാണ്. ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ പങ്കാളിയ്ക്ക് ശരിക്കുമുള്ള തങ്ങളെ അറിയില്ലെന്ന് സമ്മതിക്കുന്നു. പങ്കാളിയുടെ യഥാർത്ഥ സ്വഭാവം, വ്യക്തിത്വം ഒക്കെ ഇന്ന് കൂടെ നടക്കുന്ന പലരും അറിയാതെ പോകുന്നു. 2000 പേരിൽ നടത്തിയ പഠനത്തിൽ മൂന്നിൽ രണ്ടുപേരും ഇക്കാര്യം സമ്മതിച്ചു. ഏതാണ്ട് അഞ്ചിലൊന്ന് പേരും അവരുടെ ഉറ്റസുഹൃത്തുക്കൾക്ക് പോലും ‘യഥാർത്ഥ’ തങ്ങളെ അറിയില്ലെന്ന് വിശ്വസിക്കുന്നു.

തങ്ങളുടെ വ്യക്തിത്വം യഥാർഥത്തിൽ മനസ്സിലാക്കുന്ന ആരും ജീവിതത്തിൽ ഇല്ലെന്ന തോന്നലുണ്ടെന്ന് പത്തിലൊന്ന് പേരും സമ്മതിച്ചു. ഉറ്റവരുമായി ഒന്നിച്ചുകൂടി വിശേഷ ദിനങ്ങളിൽ ഭക്ഷണം കഴിക്കുന്നതും മറ്റും അടുത്തറിയുന്നതിന് സഹായകരമാകുമെന്ന് മൂന്നിൽ രണ്ടു പേരും കരുതുന്നു. പിസ്സഎക്സ്പ്രസ്സ്‌ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പിസ്സ എക്സ്പ്രസ്സിലെ അമൻഡാ റോയ്സ്റ്റൺ പറഞ്ഞു: “ഈ സ്ഥിതിവിവരക്കണക്കുകൾ വളരെയധികം ദുഖകരമാണ്. നിലവിലെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയിൽ, സമൂഹ സമന്വയത്തിന്റെ ആവശ്യകത ഏറെയാണ്. ഒപ്പം ചുറ്റുമുള്ളവരെ പിന്തുണയ്ക്കുന്നതും വളരെ ഗുണം ചെയ്യും.” ഇതുകൂടാതെ സമൂഹമാധ്യമങ്ങളും ജനങ്ങൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള വേദിയാകുന്നു. പഠനത്തിൽ പങ്കെടുത്തവർക്ക് കുറഞ്ഞത് 10 സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ ഇതിൽ 2 പേരോട് മാത്രമേ തുറന്ന് സംസാരിക്കാനും ഇടപെടാനും കഴിയുന്നുള്ളു എന്നും അവർ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved