Sports

കാസർകോട് ജില്ലയിൽ കോപ്പ എന്നറിയപ്പെടുന്നൊരു സ്ഥലമുണ്ട്. ഒരു ഫുട്ബോൾ ഗ്രാമം തന്നെയാണ് കാസർകോട് വിദ്യാനഗറിനടുത്തുള്ള കോപ്പ എന്ന പ്രദേശം. കോപ്പ അമേരിക്ക സീസണിൽ നാട്ടിൽ കോപ്പ ചാംപ്യൻസ് ലീഗ് നടത്തുന്നവരാണ് ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ.കോപ്പ അമേരിക്ക ആവേശത്തിലാണ് കൊച്ചി ചെല്ലാനത്തെ അർജന്റീന ഫാൻസ്‌. മെസ്സിയുടെ കയ്യൊപ്പോടുകൂടിയുള്ള ഫുട്ബോൾ സ്വന്തമായുള്ള ഇവർ. ഇത്തവണ മെസ്സിയും സംഘവും വിജയക്കൊടിപാറിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ്.

വർഷങ്ങളായി ഫുട്ബാൾ ലോകം കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയാണ്. റിയോ ഡീ ജനീറോയിലെ മാറക്കാന സ്​റ്റേഡിയത്തിൽ ജൂലൈ 10ന് കോപ്പ അമേരിക്കയുടെ കലാശക്കളിയിൽ ഇറങ്ങുന്നു ലയണൽ മെസ്സിയുടെ അർജൻറീനയും നെയ്മറി​െൻറ ബ്രസീലും. മുൻ ലോക ചാമ്പ്യൻമാരായ ഇറ്റലി മാറ്റുരക്കുന്ന യൂറോ കപ്പ് ഫൈനൽ കൂടി സമാഗതമാവുമ്പോൾ മലപ്പുറത്ത് കല്യാണവും വീടുകൂടലും ഒരുമിച്ച് വന്ന പ്രതീതി. ഒരുമാസം ഉറക്കമിളച്ച് കളി കണ്ടതി​െൻറ അവസാനം ഇതിൽപരം ആവേശം ഇനി വരാനില്ല.

ലോകത്തുതന്നെ ഏറ്റവുമധികം ഇഷ്​ടക്കാരുള്ള രണ്ട് ടീമുകൾ. നേർപ്പതിപ്പാണ് മലപ്പുറം. ഇവിടെ മഞ്ഞയോടാണോ നീലയോടാണോ പ്രിയം കൂടുതലെന്ന് ചോദിച്ചാൽ രണ്ടഭിപ്രായം ഉറപ്പ്. പെറുവിനെ തോൽപിച്ച് ബ്രസീൽ ഫൈനലിലെത്തിയതോടെ അധികം വീമ്പിളക്കണ്ട എന്ന് പറഞ്ഞവരാണ് അർജൻറീന ഫാൻസ്. കൊളംബിയക്കെതിരെ നിശ്ചിത സമയം 1-1 സമനില കടന്ന് ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസി​െൻറ മികവിൽ അർജൻറീന കലാശപ്പോരിന് ടിക്കറ്റെടുത്തതോടെ കാണിച്ചുതരാം എന്ന മട്ടിൽ ബ്രസീലുകാരും.

മറ്റു ടീമുകളെ പിന്തുണക്കുന്നവരും ഇനി അർജൻറീനയോ ബ്രസീലോ ആയി മാറും. ഒരു പക്ഷത്തും നിൽക്കാതെ ‘ഗാലറിയിൽ ഇരുന്ന് കളികാണുന്ന’ മട്ടിൽ കുറേപ്പേരും. ആര് കപ്പ് നേടിയാലും ജയിക്കുന്നത് ഫുട്ബാളാവും.

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടി. പുതുക്കിയ തിയതി അനുസരിച്ച് ഏകദിനങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും.

ലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചത്.

ലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇംഗണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ക്കും നാല് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലും കോവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റൈനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിക്കില്ല. സര്‍ക്കാര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ടീം ശക്തമായി പാലിക്കേണ്ടതുണ്ട്.

ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മൂന്നു വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.

എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഹാരി കെയ്‌നിന്‍റെ ഗോളിലൂടെ യൂറോ കപ്പ് ഫൈനലിലേക്ക് പറന്നുകയറി ഇംഗ്ലണ്ട്. സെമിഫൈനലിൽ ഡെൻമാർക്കിനെ 2–1നു തോൽപിച്ചാണ് ഇംഗ്ലീഷ് പട ഫൈനലിൽ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

25 വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂറോ കപ്പിന്‍റെ സെമിയില്‍ കടക്കുന്നു എന്ന പ്രത്യേകതയുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. അതും സ്വന്തം കാണികളുടെ മുമ്പില്‍. തുടക്കം മുതലേ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം 30–ാം മിനിറ്റിന്‍റെ തുടക്കത്തിൽ മിക്കൽ ഡാംസ്‌ ഗാർഡിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഡെൻമാർക്കാണ് ആദ്യം മുന്നിലെത്തിയത്. ഈ യൂറോയിൽ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യഗോളായിരുന്നു അത്. തൊട്ടുപിന്നാലെ 39-ാം മിനിട്ടിൽ ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയറിന്‍റെ സെൽഫ് ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തി.ബോക്‌സിനുള്ളില്‍ സ്റ്റെര്‍ലിങിന് ലഭിക്കേണ്ട പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ കെയറിന്‍റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.

ഇതോടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്. ഇടക്ക് ഇരു ടീമുകളും നിരവധി തവണ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഒന്നും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആയില്ല. അവസാന നിമിഷങ്ങളില്‍ വിജയ ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡെന്മാര്‍ക്ക് പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

എക്‌സ്ട്രാ ടൈമിലെ വിജയ ഗോൾനിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.എക്‌സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ തുടക്കത്തിലേ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 104-ാം മിനിട്ടില്‍ തങ്ങള്‍ക്കനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ ഫൈനലിലേക്ക് കടക്കുകയായിരുന്നു.

സ്റ്റെര്‍ലിംഗിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. ഹാരികെയ്ന്‍ എടുത്ത പെനാല്‍റ്റി കിക്ക് ഷ്‌മൈക്കേല്‍ തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ഇംഗ്ലണ്ട് നായകന്‍ പന്ത് വലയിലെത്തിച്ചു. പിന്നീട് ഡെന്മാര്‍ക്ക് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്ങിലും സമനില ഗോൾ നേടാനായില്ല.

ഞായറാഴ്‌ച രാത്രി വെംബ്ലിയില്‍ വെച്ച് തന്നെ നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജർ ചാംപ്യൻഷിപ്പിന്‍റെ ഫൈനൽ കളിക്കുന്നത്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആരാധകര്‍ ആഗ്രഹിച്ചതുപോലെ ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് ഫൈനല്‍. ഇന്നു നടന്ന സെമി ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടന്നത്.

ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

ആ സെമിയ്ക്ക് ശേഷം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അര്‍ജന്റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ വേണമെന്ന് പറഞ്ഞിരുന്നു. അര്‍ജന്റീനയില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട് എന്നാണ് ഇതിന് കാരണമായി നെയ്മര്‍ പറഞ്ഞത്. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീന തോല്‍ക്കുമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ഇതിന് അര്‍ജന്റീന ജയത്തിലൂടെ മറുപടി നല്‍കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.

നോക്കൗട്ട്​ സാധ്യതകൾക്കരികെ കിക്കോഫ്​ മുഴങ്ങിയ നിർണായക പോരാട്ടങ്ങളിൽ ജയംപിടിച്ച്​ കരുത്തരായ ഇംഗ്ലണ്ടും ലോകകപ്പ്​ ഫൈനലിസ്​റ്റുകളായ ക്രൊയേഷ്യയും പ്രീ ക്വാർട്ടറിൽ. ചെക്​ റിപ്പബ്ലിക്​ ഉയർത്തിയ വെല്ലുവിളി റഹീം സ്​റ്റെർലിങ്​ നേടിയ ഗോളിലൂടെ മറികടന്ന ഇംഗ്ലണ്ട്​ ഗ്രൂപ്​ ​ഡി ചാമ്പ്യൻമാരായതോടെ നോക്കൗട്ടിൽ മരണഗ്രൂപിൽനിന്ന്​ ഫ്രാൻസ്​, ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവയിൽ ഒരാളെയാകും നേരിടുക. സ്വന്തം കളിമുറ്റമായ വെംബ്ലിയിൽ കാണികളുടെ ആർപുവിളികൾക്കു നടുവിലായതിനാൽ അടുത്ത ഘട്ടത്തിലേക്ക്​ കടക്കൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ്​ പരിശീലകൻ സൗത്​ഗേറ്റ്​. ഗ്രൂപ്​ എഫിലെ അവസാന പോരാട്ടങ്ങളിൽ ജർമനി ഹംഗറിക്കെതിരെയും പോർച്ചുഗൽ ഫ്രാൻസിനെതിരെയും ഇന്ന്​ കളിക്കുന്നതിനാൽ ഇംഗ്ലണ്ടി​െൻറ എതിരാളികളെയും അതുകഴിഞ്ഞ്​ അറിയാം.

തുടക്കം മുതലേ ആധിപത്യം നിലനിർത്തിയ ഇംഗ്ലീഷ്​ പടക്ക്​ 12ാം മിനിറ്റിലാണ്​ സ്​റ്റെർലിങ്​​ ലീഡും ജയവും സമ്മാനിച്ചത്​. ക്രൊയേഷ്യക്കെതിരെ വിജയ ഗോൾ കുറിച്ച സ്​റ്റെർലിങ്ങിന്​ ടൂർണമെൻറിലെ രണ്ടാം ഗോൾ. ​

യൂറോകപ്പ്​ ഇത്തവണ 24 ടീമാക്കിയതോടെ രണ്ട്​ പതിറ്റാണ്ടിനു ശേഷം സാധ്യതകളുടെ വഴി തുറന്നതായിരുന്നു സ്​കോട്​ലൻഡിന്​. ജയിച്ചാൽ പ്രീ ക്വാർട്ടർ എന്ന വലിയ നേട്ടം പക്ഷേ, മോഡ്രിച്ച്​ നയിച്ച ക്രോട്ടുകൾക്ക്​ മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്​ ടീം വീണുടഞ്ഞു. ആദ്യം ചെക്കുകൾക്കെതിരെയും അതുകഴിഞ്ഞ്​ നാട്ടുകാരായ ഇംഗ്ലീഷ്​ പട്ടാളത്തിനെതിരെയും കിടിലൻ പ്രകടനവുമായി മൈതാനം നിറഞ്ഞ്​ കൈയടി നേടിയ സ്​കോട്ടുകൾക്ക്​ പക്ഷേ, ഇത്തവണ അവസരങ്ങൾ കുറഞ്ഞു. കളി പൂർണമായി നിയന്ത്രിച്ച്​ ക്രൊയേഷ്യ പിടിച്ചത്​ ആധികാരിക ജയം.

17ാം മിനിറ്റിൽ നികൊള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ്​ ഗോൾ വേട്ട തുടങ്ങിയത്​. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ മക്​ഗ്രിഗർ സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ ലൂക ​േ​മാഡ്രിചും ഇവാൻ പെരിസിച്ചും ചേർന്ന്​ ക്രൊയേഷ്യൻ വിജയം അനായാസമാക്കി.

പാ​ര​ഗ്വാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു മെ​സി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ജ​യം. ഒ​മ്പ​താം മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്‍​ഡ്രോ ഗോ​മ​സാ​ണ് മ​ത്സ​ര​ത്തി​ലെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്.

മെ​സി തു​ട​ങ്ങി​വെ​ച്ച ഒ​രു മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. മെ​സി​യി​ല്‍ നി​ന്ന് പ​ന്ത് ല​ഭി​ച്ച ഏ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യു​ടെ അ​ള​ന്നു​മു​റി​ച്ച പാ​സ് ഗോ​മ​സ് കൃ​ത്യ​മാ​യി ഫി​നി​ഷ് ചെ​യ്തു. മ​ത്സ​ര​ത്തി​ൽ പാ​ര​ഗ്വാ​യ്ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​യെ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പി​ഴ​വ് അ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

ജ​യ​ത്തോ​ടെ ഏ​ഴു പോ​യ​ന്‍റു​മാ​യി അ​ര്‍​ജ​ന്‍റീ​ന ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്നു. പാ​ര​ഗ്വാ​യ് മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

കോപ്പ അമേരിക്കയിൽ ആദ്യ ജയം സ്വന്തമാക്കി അർജന്റീന. ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന ഈ വർഷത്തെ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്ന് ഗുയ്‌ഡോ റോഡ്രിഗസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.

തുടർന്ന് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ച് വരൻ ഉറുഗ്വ ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് എഡിസൺ കവാനിയുടെയും ലൂയിസ് സുവാരസിന്റെയും ആക്രമണങ്ങളെ അർജന്റീന തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ചിലിക്കെതിരായ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന 1-1ന് സമനിലയിൽ കുടുങ്ങിയിരുന്നു. അർജന്റീനയുടെ എതിരാളികൾ പരാഗ്വയാണ്. അതെ സമയം അടുത്ത മത്സരത്തിൽ ഉറുഗ്വ ചിലിയെ നേരിടും

ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം.

ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.

മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി.

പറക്കും സിങ്- ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെ ഒരുകാലത്ത് അതായിരുന്നു. പേരില്‍ തന്നെ രാജാവായുള്ള മില്‍ഖ ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കി ഭരിച്ചത് ഏറെക്കാലം. അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. അയാള്‍ ഓടുകയല്ല, പറക്കുകയാണ്-മില്‍ഖാ സിങ്ങിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. അങ്ങനെ മില്‍ഖ സിങ് ഇന്ത്യയുടെ പറക്കും സിങ്ങായി. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. പറക്കും സിങ് എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.

മില്‍ഖാ സിങ് ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം

1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.

മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിങ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി.

രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

 

യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി.

ചൊവ്വാഴ്ച നടന്ന പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള ശീതളപാനീയ കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.

യുറോ കപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് കൊക്കോ കോള. റൊണാള്‍ഡോയുടെ വൈറലായ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും.

ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​നു​ള്ള 15-അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ന്യൂ​സി​ല​ൻ​ഡ് പ​തി​നം​ഗം ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ​യും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഉ​മേ​ഷ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, ഹ​നു​മ വി​ഹാ​രി എ​ന്നി​വ​ർ ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഉ​മേ​ഷ് തി​രി​ച്ചെ​ത്തി​യ​തോ​ടെ ശ​ർ​ദ്ദു​ൽ താ​ക്കൂ​റി​ന് ടീ​മി​ൽ ഇ​ടം ന​ഷ്‌‌​ട​മാ​യി. മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ര്‍​ക്കും ടീ​മി​ല്‍ ഇ​ടം ല​ഭി​ച്ചി​ല്ല.

വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ​മാ​രാ​യി ഋ​ഷ​ഭ് പ​ന്തും വൃ​ദ്ധി​മാ​ൻ സാ​ഹ​യു​മാ​ണ് ഉ​ള്ള​ത്. മാ​യ​ങ്ക് അ​ഗ​ര്‍​വാ​ൾ പു​റ​ത്താ​യ​തോ​ടെ രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ഓ​പ്പ​ൺ​മാ​രാ​യി ഇ​റ​ങ്ങു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യി. ജൂ​ൺ പ​തി​നെ​ട്ടി​ന് സ​താം​പ്ട​ണി​ലെ ഏ​ജീ​സ് ബൗ​ളി​ലാ​ണ് ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), അ​ജി​ങ്ക്യ ര​ഹാ​നെ (വൈ​സ് ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ശു​ഭ്മാ​ന്‍ ഗി​ല്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ഹ​നു​മ വി​ഹാ​രി, ഋ​ഷ​ഭ് പ​ന്ത്, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ആ​ര്‍. അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, ജ​സ്പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ര്‍​മ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്.

ന്യൂസിലാൻഡ് ടീമിൽ പ​രി​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള ക്യാ​പ്റ്റ​ൻ കെ​യ്ൻ വില്യംസണും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ബി​ജെ വാ​ൾ​ട്ടി​ഗും ഇടംപിടിച്ചു. സ്പെ​ഷ്യ​ലി​സ്റ്റ് സ്പി​ന്ന​റാ​യ അ​ജാ​ക്സ് പ​ട്ടേ​ലി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.​

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റിൽ വില്യംസണും വാൾട്ടിംഗും കളിച്ചിരുന്നില്ല. ഫൈ​ന​ൽ ആ​കു​മ്പോ​ഴേ​ക്ക് ഇരുവരും ഫി​റ്റ്നെ​സ് വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ്റ്റെ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു. ​ജൂ​ൺ പ​തി​നെ​ട്ടി​ന് സ​താം​പ്ടണി​ലെ ഏ​ജീ​സ് ബൗ​ളി​ലാ​ണ് ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്.

കിവീസ് ടീം: കെ​യ്ൻ വി​ല്ല്യം​സ​ൺ(ക്യാപ്റ്റൻ), ടോം ​ബ്ല​ണ്ട​ൽ, ട്രെന്‍റ് ബോൾട്ട്, ഡെവോൺ കോൺവേ, കോളിൻ ഡെ ഗ്രാൻഡ്ഹോം, മാറ്റ് ഹെന്‍‌റി, കെ​യ്ൽ ജ​മെ​യ്സ​ൺ, ടോം ലതാം, ഹെന്‍‌റി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോസ് ടെയ്‌ലർ, നീൽ വാഗ്നെർ, ബിജെ വാൾട്ടിംഗ്, വിൽ യംഗ്.

RECENT POSTS
Copyright © . All rights reserved