Spiritual

ബിനോയ് എം. ജെ.

‘സത്യം’ എന്നും ‘,മഹത്വ’മെന്നും, ‘ഹിരണ്യഗർഭൻ’ എന്നും, ‘ആദിസങ്കൽപം’ എന്നും മറ്റും വിളിക്കപ്പെടുന്ന ആത്മതത്വം എന്ന ആശയം ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ നന്നായി പരിഗണിക്കപ്പെടുന്നു. അത് ലഭിച്ചവൻ എല്ലാം അറിഞ്ഞു കഴിഞ്ഞു; ഈശ്വരനെ ദർശിച്ചു കഴിഞ്ഞു. പിന്നെ അവന് ദുഃഖങ്ങൾ ഇല്ല. പ്രാരാബ് ധങ്ങൾ ഇല്ല; ആശയക്കുഴപ്പങ്ങൾ ഇല്ല. പ്രകൃതി അയാൾക്കുവേണ്ടി വീണ്ടും ചങ്ങലകൾ ഒരുക്കുന്നില്ല. അയാൾ സ്വാതന്ത്ര്യം സമ്പാദിച്ചിരിക്കുന്നു. അത് ലഭിച്ചാൽ പിന്നെ ഭൂമിയെ മുഴുവൻ ലഭിച്ചാലും അതിന് തുല്യം ആകുന്നില്ല എന്ന് യോഗികൾ പറയുന്നു.

യോഗികളിൽ പോലും ആത്മതത്വം ലഭിച്ച് മടങ്ങിയെത്തുന്നവർ വിരളം. നിർവിതർക്കസമാധിയിൽ ആണ് ആത്മതത്വം ലഭിക്കുന്നത്. അത് കണ്ടെത്തുന്നവരിൽ ചിലർ അപ്പോൾ തന്നെ ഈശ്വരനിൽ ശാശ്വതമായി ലയിക്കുന്നു. മറ്റു ചിലരാവട്ടെ തങ്ങൾ കണ്ടത് മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുവാനായി മടങ്ങിവരുന്നു. ഇവരെ ജഗദ് ഗുരുക്കന്മാരെന്നും അവതാരങ്ങൾ എന്നും വിളിക്കുന്നു. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠരായ ആധ്യാത്മിക ഗുരുക്കന്മാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശ്രീബുദ്ധനും, ശങ്കരാചാര്യരും, വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും മറ്റും ഇവിടെ എത്തിച്ചേർന്നവരിൽ ചിലർ മാത്രമാണ്. ഭാരത വർഷത്തിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗുരുക്കൻമാർ ജീവിച്ചിരുന്നിട്ടുണ്ട്. ഈശ്വരനെ ലോകത്തിന് കാട്ടിക്കൊടുക്കുക എന്നുള്ളതാണ് അവരുടെ നിയോഗം. ഇവരെക്കൂടാതെ ഈശ്വരദർശനം സാധാരണക്കാരെ കൊണ്ട് സാധിക്കുകയില്ല. ജീവിതയാഥാർത്ഥ്യങ്ങളാകുന്ന കടും പാറകൾ പൊട്ടിച്ചുണ്ടാക്കിയ രാജപാതകൾ ഈശ്വരനിലേക്ക് സഞ്ചരിക്കാനായി അവർ നമുക്കായി ഒരുക്കിയിടുന്നു. ആ വഴികളിൽ അവർ അവിടവിടെയായി വഴി വിളക്കുകൾ ആയി തെളിയുന്നു.

ഗുരുക്കന്മാരില്ലാതെ ആർക്കും സത്യസാക്ഷാത്കാരം സാധ്യമല്ല. ആദി ഗുരുവായി പരിഗണിക്കപ്പെടുന്ന പരമശിവൻ തൊട്ട്, ആ ഗുരു-ശിഷ്യ പരമ്പര ഒരു ചങ്ങലയിലെ കണ്ണികൾ എന്ന മാതിരി ഇന്നും തുടർന്നുപോരുന്നു. വരും കാലങ്ങളിൽ അത് തുടരുകയും ചെയ്യും. എന്നാൽ പാശ്ചാത്യ ചിന്താ പദ്ധതിയെ പിന്തുടരുന്ന ഒരാൾ പോലും, അയാൾ തത്വചിന്തകൻ ആകട്ടെ ശാസ്ത്രകാരൻ ആകട്ടെ, അത്യുന്നതമായ ഇത്തരമൊരു പദത്തിലേക്ക് എത്തിച്ചേർന്നതായി നാം കാണുന്നില്ല. സത്യാന്വേഷണത്തിൽ അവർ തുടക്കക്കാർ മാത്രമാണ്. പാശ്ചാത്യലോകം എന്ന് ഈശ്വരനെയും സത്യത്തെയും കണ്ടെത്തുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. എന്നിരുന്നാലും ഭാരതീയ ചിന്താപദ്ധതിയെ ഉപേക്ഷിച്ചു കൊണ്ട് അവർക്ക് അതിൽ വിജയം കണ്ടെത്താനാവില്ല. വരും യുഗങ്ങളിൽ പാശ്ചാത്യ- ഭാരതീയ ചിന്തകൾ ലയിച്ചുചേർന്ന് ഒരൊറ്റ ചിന്താപദ്ധതി ആയി മാറുമെന്നും അന്ന് ലോകത്തിൽ ധർമ്മവും ജ്ഞാനവും പുലരും എന്നും നമുക്ക് പ്രത്യാശിക്കാം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പല ദൈവങ്ങളില്‍ വിശ്വസിക്കുന്നയാളുകള്‍ ലോകത്തിലുണ്ട്. എല്ലാവരേയും ദൈവങ്ങളായി കാണുന്ന കാഴ്ച്ചപ്പാടുള്ള ഒരു സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ് ഭാരതീയരായ നമ്മള്‍. വളരെയധികം ദൈവങ്ങളും നമ്മുടെ നാട്ടിലുണ്ട്…..

പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാള്‍ ആചരിക്കുന്ന ഇന്ന് കുറവിലങ്ങാട് പള്ളിയില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് ” (സങ്കീർത്തനങ്ങൾ 147:11). സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ്‌ വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളിൽ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

താഴെപ്പറയുന്ന സൂം ഐഡി വഴി പ്രത്യേകമായുള്ള പ്രാർത്ഥനയ്ക്കും അവസരമുണ്ടായിരിക്കും .
8894210945

കൂടുതൽ വിവരങ്ങൾക്ക്

ജേക്കബ് വർഗീസ് 07960149670.

ബിനോയ് എം. ജെ.

ഞാൻ ജീവിതത്തിൽ ആദ്യമായി പഠിക്കുന്ന തത്വങ്ങളിൽ ഒന്ന് സമത്വവാദമാണ്. അതിൽനിന്ന് ഞാനിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു. സമത്വം ഒരു യാഥാർഥ്യവും അസമത്വം ഒരു തോന്നലുമാണ്. സമൂഹത്തിൽ എവിടെ നോക്കിയാലും നാം കാണുന്നത് അസമത്വമാണ്. ഈ അസമത്വത്തിലും സമത കണ്ടെത്തുന്നവൻ ആണ് ഉത്തമനായ യോഗി. അസമത, മായയും സമത്വം സത്യവുമാണ്.

ഉത്കർഷതയും അപകർഷതയും തോന്നൽ മാത്രമാണ്. ഒന്ന് മറ്റൊന്നിലേക്ക് നയിക്കുന്നു. ഇന്ന് നിങ്ങൾക്ക് ഉത്കർഷത തോന്നുന്നുണ്ടെങ്കിൽ നാളെ അപകർഷത ആകും തോന്നുക. സുഖ, ദുഃഖങ്ങൾ ജീവിതത്തിൽ മാറിമാറി വരുന്നു. എല്ലാം അസമതയുടെ പരിണതഫലങ്ങൾ ആണ്. എന്നാൽ നിങ്ങൾക്ക് നല്ല ഒരു തലച്ചോർ ഉണ്ടെങ്കിൽ ഈ അസമതയിലും ഒരു സമത്വം കണ്ടെത്താനാകും. അതാണ് പ്രകൃതി നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതും. അത്തരം വ്യക്തികളെ പരമഹംസർ എന്നാണ് ഭാരതീയ തത്ത്വചിന്തയിൽ വിളിക്കുക. പരമഹംസർ ആയവൻ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു. അയാൾ ഈശ്വരനെ ദർശിച്ചിരിക്കുന്നു. പൂച്ചയുടെയും പട്ടിയുടെയും മുന്നിൽ വീണു കിടന്നാരാധിക്കുവാനും അയാൾക്ക് മടിയുണ്ടാകില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കൽ അസമത്വം സമൂഹത്തിൽ നിലനിന്നിരുന്നെങ്കിൽ പിന്നീട് ഒരു കാലത്തും അവിടെ സമത്വം വരാൻ പോകുന്നില്ല . ഉദാഹരണത്തിന് സ്ത്രീകൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരികയാണെങ്കിൽ വരുംകാലങ്ങളിൽ അവർ അധികാരവും മേൽക്കോയ്മയും കൈവരിക്കും. തൊഴിലാളികൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരുന്നു. അതിനാൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥ വരുമ്പോൾ അവരായിരിക്കും ഭരണാധികാരികൾ. നോക്കൂ ഒരിക്കലും അസമത്വത്തിൽ നിന്നും സമത്വം ഉണ്ടാകുന്നില്ല. അസമത കൂടുതൽ അസമതയെ ജനിപ്പിക്കുന്നു. അതാകുന്നു പ്രകൃതിയുടെ സ്വരൂപം. അസമതയുടെ പ്രകൃതത്തെ മാറ്റുവാനേ നമുക്ക് കഴിയൂ അസമത്വത്തെ മാറ്റുവാൻ കഴിയില്ല. സാമ്പത്തിക അസമത്വം പരിഹരിക്കുമ്പോൾ രാഷ്ട്രീയ അസമത്വം വരുന്നു. രാഷ്ട്രീയ അസമത്വം പരിഹരിക്കുമ്പോൾ വൈജ്ഞാനിക അസമത്വം വരുന്നു.

ആയതിനാൽ അസമത്വത്തിൽ സമതയെ ദർശിക്കുവാൻ ശ്രമിക്കുവിൻ. ആഗ്രഹങ്ങൾ നിലനിൽക്കുന്നത് അസമത്വ ബോധം ഉള്ളിടത്താണ്. സമത്വബോധം ഉള്ളയാൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയില്ല. അയാൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് സ്വാർഥമോഹത്തിനുവേണ്ടി ആയിരിക്കുകയില്ല. മറിച്ച് അത് നിഷ്കാമകർമ്മം ആയിരിക്കും. അസംതൃപ്തി നിങ്ങളുടെ മനസ്സിൽ പ്രവേശിക്കാതെ ഇരിക്കട്ടെ. പകരം എല്ലാ സാഹചര്യങ്ങളിലും തുല്യതയും സമതയും ദർശിക്കുവിൻ. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്ന് തോന്നാം. അത് മായയാണെന്ന് അറിഞ്ഞു കൊള്ളുവിൻ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഷിബു മാത്യൂ.
നിത്യജീവനുവേണ്ടി നീ എന്താണ് സമ്പാദിക്കുന്നത്?? ഏത് ആത്മാവാണ് നിന്നില്‍ വസിക്കുന്നത്? മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹായ്ക്കുള്ളതല്ല. നീ ഈശോയുടെ ശരീരത്തിന്റെ ഭാഗമായി ജീവിക്കണം. പന്തക്കുസ്താ തിരുനാള്‍ ശുശ്രൂഷയിലെ ദിവ്യബലി മദ്ധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്.

പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിച്ചിരുന്നത്. മെയ് പതിമൂന്ന് മുതല്‍ ആരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടന്നു. ഒമ്പതാം ദിവസമായ ശനിയാഴ്ച്ച വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. ബിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കി.
സമാപന ദിവസമായ ഇന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് വിശ്വാസി സമൂഹത്തിന് സന്ദേശം നല്‍കി. തുടര്‍ന്ന് അഭിഷേകാരാധന നടന്നു. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിന്റെ ശുശ്രൂഷകള്‍ അവസാനിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ആഗോള ക്രൈസ്തവര്‍ പന്തക്കുസ്താ തിരുന്നാള്‍ ഞായറാഴ്ച്ച ആചരിക്കും.
തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിക്കുന്നത്. മെയ് പതിമൂന്നിനാരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നാളെ, ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടക്കും. ഒമ്പതാം ദിവസമായ നാളെ വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. വിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കും.

സമാപന ദിവസമായ മെയ് ഇരുപത്തിമൂന്ന് ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. വൈകിട്ട് 5.30ന് ജപമാല ആരംഭിക്കും. 6 മണിക്ക് ദിവ്യബലിയും വചന സന്ദേശവും തുടര്‍ന്ന് അഭിഷേകാരാധനയും നടക്കും. സമാപനാശീര്‍വാദത്തോടെ തിരുന്നാള്‍ സമാപിക്കും.
ധ്യാനത്തിലും ആരാധനയിലും ദിവ്യബലിയിലും പങ്കുചേര്‍ന്ന് പരിശുദ്ധാരൂപിയുടെ അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസ സമൂഹത്തെ ഒന്നായി സ്വാഗതം ചെയ്യുന്നതായി രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ അറിയ്ച്ചു.

ധ്യാനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍..

13/05/21 to 22/05/21
7.00pm 7.30pm Rosary
7.30pm 9.00pm Word of God & Adoration

13/05/21 Rev Fr Thomas Arathil MST
14/05/21 Rev Fr Tomy Edattu
15/05/21 Rev Dr Antony Parankimalil VC
16/05/21 Rev Fr Joe Moolecherry VC
17/05/21 Rev Fr Jose Anthiyamkulam MCBS
18/05/21 Rev Fr Joseph Edattu VC
19/05/21 MGR Antony Chundelikkatt
20/05/21 Rev Sr Ann Maria SH
21/05/21 Rev Sr Ann Maria SH
22/05/21 Rev Fr Binoj Mulavarickal

23/05/21 Sunday
5.30pm 6.00pm Rosary
6.00pm 7.30pm Holy Mass
7.30pm 9.00pm Word of God & Adoration
MAR Joseph Srampickal

Zoom ID: 912 2544 1279
Passcode : 1947

ബിനോയ് എം. ജെ.

സ്വാഭാവികമായും നമുക്ക് രണ്ട് രീതിയിൽ ചിന്തിക്കുവാൻ കഴിയും. ഒന്ന് ഭാവാത്മകമായി രണ്ട്, നിഷേധാത്മകമായി. ഇതിൽ ഏതാണ് കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ ഉത്തരം ഭാവാത്മകമായി എന്ന് തന്നെ. സൈദ്ധാന്തികമായും ശാസ്ത്രീയമായും പറഞ്ഞാൽ പരമമായ യാഥാർത്ഥ്യം(ultimate reality) ഭാവാത്മകവും , നിഷേധാത്മകത ഒരു മിഥ്യയുമാണ്. ഭാവാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യത്തോട് അഥവാ ഈശ്വരനോട് ചേർന്ന് ചിന്തിക്കുന്നു . ഇവിടെ അനന്തമായ ആനന്ദം കുടികൊള്ളുന്നു. നേരെമറിച്ച് നിഷേധാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യവുമായി സംഘടനത്തിൽ(conflict) ആകുന്നു. ഇത് അനന്തമായ ദുഃഖം സമ്മാനിക്കുന്നു.

ഇതിൽനിന്നും അനന്താനന്ദം അഥവാ സ്വർഗ്ഗവും അനന്ത ദുഃഖം അഥവാ നരകവും ഈ ഭൂമിയിൽ തന്നെ ഉണ്ടെന്നും നാം എല്ലാവരും ഏറെ കുറെയൊക്കെ അനന്ത ദുഃഖത്തിലാണ് കഴിയുന്നതെന്നും അനുമാനിക്കാം. നരകത്തെ വേറെ എങ്ങും അന്വേഷിക്കേണ്ടതില്ല. മറിച്ച് നാം ഇപ്പോൾ തന്നെ നരകത്തിലാണ് എന്ന് അറിഞ്ഞുകൊൾവിൻ. നിഷേധാത്മകമായി ചിന്തിക്കുന്നവർ ഒരു മായാലോകത്തിൽ ആണ് ജീവിക്കുന്നത്. അവർ സത്യത്തിൽ അല്ല. ഇനി ഈ നിഷേധാത്മക ചിന്തയുടെ കാരണം എന്താണെന്ന് പരിശോധിക്കാം. നിഷേധാത്മക ചിന്ത എപ്പോഴും ഒരുതരം ഉൽക്കണ്ഠ(anxiety)യിൽ നിന്നും ആരംഭിക്കുന്നു. ഉൽക്കണ്ഠ നിഷേധാത്മകമായ ഒരു പ്രതിഭാസമാണ്. അത് ഇല്ലാത്ത ഒരു ദുഃഖത്തിലേക്ക് വിരൽചൂണ്ടുന്നു. ഉദാഹരണത്തിന് വീട്ടിൽ തീ പിടിക്കുമോ, അല്ലെങ്കിൽ പരീക്ഷയിൽ തോറ്റു പോകുമോ? വാസ്തവത്തിൽ പരീക്ഷയിൽ തോൽക്കുകയോ വീട്ടിൽ പിടിക്കുകയോ ചെയ്യുന്നില്ല. ഒരു പരിധിവരെ നമുക്കത് അറിയുകയും ചെയ്യാം. എങ്കിലും നാം ദുഃഖിക്കുന്നു .

നാം സ്വർഗ്ഗത്തിലെ പോരാളികളെ പോലെയാണ്. സ്വർഗ്ഗം നഷ്ടപ്പെടുമോ എന്ന ആധി അതിനെതിരായി പൊരുതുവാൻ നമ്മെ നിർബന്ധിക്കുന്നു. സ്വർഗ്ഗം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നാം സദാ യുദ്ധം ചെയ്യുന്നു. അങ്ങനെ നമ്മുടെ ജീവിതം മുഴുവൻ ഒരു യുദ്ധമുഖത്താണ് ചെലവഴിക്കപ്പെടുന്നത്. നാം സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന സത്യം നാം മറക്കുന്നു. നാം സ്വയം സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നു. നാം നിഷേധാത്മകമായി ചിന്തിക്കുന്നു. ഭാവാത്മകമായി ചിന്തിക്കുവാൻ നാം സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന അവബോധം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ യാഥാർഥ്യം അതാണ്. നരകം ഒരു മിഥ്യയും. നാം നിഷേധാത്മകമായി ചിന്തിച്ച് ശീലിച്ചു പോയി. അതുകൊണ്ട് നാം ഇല്ലാത്തവയെ കുറിച്ച് ഒക്കെ ദു:ഖിച്ച് ജീവിതം തീർക്കുന്നു. ഭാവാത്മക ചിന്തയിലൂടെ പുതിയ ശീലങ്ങൾ നട്ടുവളർത്തുക. അത് പുഷ്പിച്ച് ചുറ്റും പരിമളം പരത്തട്ടെ. നിഷേധാത്മക ചിന്തയുടെ ദുർഗന്ധം തിരോ ഭവിക്കട്ടെ.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

 

ബിനോയ് എം. ജെ.

ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള ചിന്താ പദ്ധതിയാണ് ഭാരതീയ തത്വചിന്ത.അതൊരു ചിന്തയല്ല, മറിച്ച് ഒരു ദർശനം തന്നെയാണ്. പാശ്ചാത്യലോകത്തിന് ഇത് ഇന്നും ദുർഗ്രാഹ്യമായി അവശേഷിക്കുന്നു. ഭാരതീയദർശനം ആർഷഭാരത സംസ്കാരം ലോകത്തിന് നൽകിയ സംഭാവനയാകുന്നു. ആർഷഭാരത സംസ്കാരമാവട്ടെ ആധുനിക പാശ്ചാത്യ സംസ്കാരത്തിനോട് കിടപിടിക്കുന്നതോ ഒരുപക്ഷേ അതിനേക്കാൾ ശ്രേഷ്ഠമോ ആണ്. കാരണം അവർ മരണത്തെ ജയിച്ച വരാണ്! എല്ലാ ജീവിത ദുഃഖങ്ങൾക്കും പരിഹാരം കണ്ടെത്തിയവരാണ്! അനന്താനന്ദത്തിൽ എത്തിയവരാണ് !

ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നാം. കാരണം നാം അതുമായി പരിചയപ്പെട്ടിട്ടില്ല. പാശ്ചാത്യ ചിന്തകന്മാർ അതിനെ ഇനിയും നമുക്ക് പരിചയപ്പെടുത്തി തന്നിട്ടില്ല. കാരണം ഇത് പാശ്ചാത്യ ചിന്തകന്മാർക്കു പോലും ദുർഗ്രാഹ്യമാണ്. അതിന്റെ ആഴവും പരപ്പും കണ്ട് അവർ ഭയപ്പെടുന്നു. അതിലെ തത്വങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. സർവജ്ഞത്വവും അനന്താനന്ദവും നേടിയ ഭാരതീയ തത്ത്വചിന്തകന്മാരെ അവർ അസൂയയോടെയും അദ്ഭുതത്തോടെയും നോക്കി കാണുന്നു. എന്നിട്ടും അവർക്ക് അത് പഠിക്കുവാൻ കഴിയുന്നില്ല. കാരണം അത് അത്രമാത്രം ആഴവും പരപ്പും ഉള്ളതാണ്.

ഭാരതീയ ദർശനത്തെ ഇത്രയധികം മഹത്തരവും ശ്രേഷ്ഠവും ആക്കുന്ന ഘടകം എന്താണ്? അത് ബോധ മനസ്സിനെയും അതിന്റെ യുക്തികളെയും കവച്ചു വെച്ചു കൊണ്ട് ബോധാതീതാവസ്ഥകളിലേക്കും അതിലെ ദർശനങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒടുവിൽ നാം സമാധി എന്ന അവസ്ഥയിൽ അനന്താനന്ദവും അനന്ത ശക്തിയും അനന്ത ജ്ഞാനവുമായ ഈശ്വരനിൽ ലയിക്കുന്നു. ഇതെത്ര മനുഷ്യജീവിതത്തിന്റെപരമമായ ലക്ഷ്യം.

ഇത് കേൾക്കുമ്പോൾ നമുക്ക് ഭയം തോന്നുന്നു. കാരണം നാം ഇതിനെപ്പറ്റി അധികം കേട്ടിട്ടില്ല. അത് നമുക്ക് അപരിചിതമാണ്. ഈ ലോകത്തിലെ കൊച്ചു കൊച്ചു സുഖങ്ങളിൽ നമ്മുടെ മനസ്സ് മുഴുകിപ്പോയിരിക്കുന്നു. ലൗകിക ജീവിതം ഒരു കൂരാക്കൂരിരുട്ട് ആണെന്നും അതിനപ്പുറത്ത് അനന്താനന്ദത്തിന്റെയും അനന്ത ജ്ഞാനത്തിന്റെയും ദിവ്യപ്രഭയുണ്ടെന്നും ഒരിക്കൽ അവിടെയെത്തിയവർ വിരളമായി മാത്രമേ മടങ്ങി വരാറുള്ളൂ എന്നും ഭാരതീയദർശനം ഓർമിപ്പിക്കുന്നു.

എല്ലാറ്റിനുമുപരിയായി ഭാരതീയദർശനം മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമായ ആത്മ സാക്ഷാത്കാരത്തിലേക്ക്(Self Actualization)നമ്മെ കൊണ്ടുവന്നെത്തിക്കുന്നു. മനുഷ്യൻ വെറുമൊരു മൃഗമോ ജന്തുവോ അല്ലെന്നും അവന്റെയുള്ളിൽ ഈശ്വര ചൈതന്യം തുടിക്കുന്നു എന്നും ആ ഈശ്വരചൈതന്യത്തെ സാക്ഷാത്കരിക്കുക എന്നത്, മനുഷ്യന്റെ അത്യുദാത്തമായ ലക്ഷ്യമാണെന്നും ആ ലക്ഷ്യത്തിലെത്തിച്ചേരുവാൻ ഏതു മാർഗ്ഗവും സ്വീകരിക്കാമെന്നും ഭാരതീയ തത്വചിന്ത നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആശയറ്റ പശ്ചാത്യ ചിന്താ പദ്ധതിക്ക് ആർഷ ഭാരത സംസ്കാരവും അതിലെ തത്വങ്ങളും പുതിയ ഒരു ദിശാബോധം കൊടുക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , സെഹിയോൻ അഭിഷേകാഗ്നി കാത്തലിക്ക് മിനിസ്ട്രിയുടെ കുട്ടികളുടെയും ടീനേജുകാരുടെയും ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോണി കാർഡിഫ് എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;

യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 midnight
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലായിരിക്കും ധ്യാനം നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെ അവസാനിക്കും.

റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, പ്രശസ്ത യുവജന ധ്യാനഗുരു ഫാ. ബിനോജ് മുളവരിയ്ക്കല്‍ എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, എന്നിവരും റവ സി. ആന്‍മരിയ SH ഉം വചന സന്ദേശം നല്‍കും.

സമാപന ദിവസമായ മെയ് ഇരുപത്തിമൂന്ന് ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. വൈകിട്ട് 5.30ന് ജപമാല ആരംഭിക്കും. 6 മണിക്ക് ദിവ്യബലിയും വചന സന്ദേശവും തുടര്‍ന്ന് അഭിഷേകാരാധനയും നടക്കും. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിനൊരുക്കമായിട്ടുള്ള പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും സമാപിക്കും.
ധ്യാനത്തിലും ആരാധനയിലും പങ്കുചേര്‍ന്ന് പരിശുദ്ധാരൂപിയുടെ അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസ സമൂഹത്തെ ഒന്നായി സ്വാഗതം ചെയ്യുന്നതായി രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ അറിയ്ച്ചു.

ധ്യാനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍..

13/05/21 to 22/05/21
7.00pm 7.30pm Rosary
7.30pm 9.00pm Word of God & Adoration

13/05/21 Rev Fr Thomas Arathil MST
14/05/21 Rev Fr Tomy Edattu
15/05/21 Rev Dr Antony Parankimalil VC
16/05/21 Rev Fr Joe Moolecherry VC
17/05/21 Rev Fr Jose Anthiyamkulam MCBS
18/05/21 Rev Fr Joseph Edattu VC
19/05/21 MGR Antony Chundelikkatt
20/05/21 Rev Sr Ann Maria SH
21/05/21 Rev Sr Ann Maria SH
22/05/21 Rev Fr Binoj Mulavarickal

23/05/21 Sunday
5.30pm 6.00pm Rosary
6.00pm 7.30pm Holy Mass
7.30pm 9.00pm Word of God & Adoration
MAR Joseph Srampickal

Zoom ID: 912 2544 1279
Passcode : 1947

RECENT POSTS
Copyright © . All rights reserved