Latest News

ഒമാൻ/ മസ്‌കറ്റ്:  പത്തനംതിട്ട സ്വദേശിയെ ഒമാനിലെ നിസ്‌വയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. ജെസിബി ഓപറേറ്ററായിരുന്നു. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഫെയ്‌സ്ബുക്കില്‍ മരിക്കാന്‍ പോവുകയാണെന്ന പോസ്റ്റ് ഇട്ട ശേഷം ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു.

അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ് എന്നാണ് അറിയുന്നത്.

കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണ്. യുകെയിലെ ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ഇന്ന് (ജനുവരി 23 ശനിയാഴ്ച) ഉച്ചയ്ക്ക് 2:30ന്(GMT) (ഇന്ത്യൻ സമയം രാത്രി 8 മണി) സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. യുകെയിലെ കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ആയി കേരളാ കോൺഗ്രസ്സ് നേതാവ് ശ്രീ റോഷി അഗസ്റ്റിൻ പങ്കെടുക്കും. LDF UK കൺവീനർ സ.രാജേഷ് കൃഷ്ണയുടെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ AIC UK സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ യുകെയിലെ LDF ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തും. പ്രവാസി കേരള കോൺഗ്രസ്സ് അധ്യക്ഷൻ ശ്രീ. ഷൈമോൻ തോട്ടുങ്ങൽ, യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ ശ്രീ. മുരളി വെട്ടത്ത്‌ തുടങ്ങിയവർ സംസാരിക്കും.

യോഗത്തിൽ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌, LDF (UK) ക്യാമ്പയിൻ കമ്മിറ്റി കൺവീനർ സ.രാജേഷ് കൃഷ്ണ എന്നിവർ അഭ്യർത്ഥിച്ചു

Zoom മീറ്റിങ്ങ്, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ പരിപാടിയിൽ പങ്കെടുക്കാം. AIC UK യുടെ ഫേസ്ബുക്ക് പേജിൽ കൺവെൻഷൻ തത്സമയം വീക്ഷിക്കാവുന്നതാണ്.

ലിങ്ക്   :       https://www.facebook.com/CPIMAIC/live

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ സ്ത്രീപക്ഷ എഴുത്തു കാരിയും, കലാകാരിയും തൃശ്ശൂർ ഗവൺമെന്റ് കോളജിലെ ആർട്ട് ഹിസ്റ്ററി ലക്ചററുമായ ഡോ കവിത ബാലകൃഷ്ണൻ ഇന്ന് 5 PM ന് ‘കലയെഴുത്തിൻ്റെ മലയാളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത ആർട്ടിസ്റ്റും മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാഗത്ഭ്യമുള്ള എഴുത്തുകയും ആയ ഡോ കവിത ബാലകൃഷ്ണൻ ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ MFA യും Illustrated print picture culture in 20th Centuary India എന്ന വിഷയത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഡോ കവിതയുടെ ആർട്ടിക്കിളുകൾ പ്രധാനപ്പെട്ട ഇൻഡ്യൻ കലാ ജേർണലുകളായ Marg, Art and deal, take on art എന്നിവയിലും ലണ്ടൻ ജേർണലായ Journal of Illustrated research intellect ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചത് കൂടാതെ ഇൻഡ്യയിലും വിദേശത്തുമായി ധാരാളം ചിത്ര ശില്‌പ കലാപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. കലയെഴുത്തിനെ പറ്റി പ്രശസ്തമായ ചില സംവാദങ്ങളും ഡോ കവിതയുടേതായിട്ടുണ്ട്.
” നമ്മെ പുരുഷത്തവും പെണ്ണത്തവുമാക്കി അടച്ചിട്ട് വച്ച ഘടനയെ അഭിമുഖീകരിച്ചു തന്നെ അപ്രസക്തമാക്കണം”
“പെണ്ണെന്ന നിലയിൽ ഞാനും ആണെന്ന നിലയിൽ നിങ്ങളും അഴിച്ചു പണിഞ്ഞു കൊണ്ടിരിക്കുന്ന പ്രക്രിയയെ ആണ് കല എന്നു താൻ കരുതുന്നത് ” “അധികാരിയുടെ സ്വരത്തിലല്ലാതെ നിങ്ങൾ സംവദിക്കൂ എന്നാണ് എന്റെ സ്ത്രീപക്ഷം കണ്ണും കാതും തുറന്ന് പറയുന്നത് ” എന്നിങ്ങനെ പറയുന്ന വേറിട്ട സ്ത്രീപക്ഷ സംവാദത്തെ ഡോ കവിത മുന്നോട്ടുവയ്ക്കുന്നു.
കലയെഴുത്തിന്റെ വക്താവ് എന്നറിയപെടാൻ ആഗ്രഹിക്കുന്ന ഡോ കവിത മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ‘കലയെഴുത്തിന്റെ മലയാളം’ എന്ന വേറിട്ട പ്രഭാഷണത്തിലേക്ക് എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച മലയാളം മിഷൻ ഭാഷാ പ്രവർത്തകനും അധ്യാപക പരിശീലകനുമായ ഡോ എം ടി ശശി ‘മലയാളത്തനിമയുടെ ഭേദങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം ശ്രോതാക്കളെ ഗൃഹാതുരത്വത്തിലേക്കും ഗതകാല സ്മരണയിലേക്കും കൂട്ടിക്കൊണ്ടുപോയതായി ഏവരും അയിപ്രായപ്പെട്ടു

 

മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മാദ്ധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരൻ എന്നിവർ നടത്തിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (24/01/2021) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PMനുമാണ് ഡോ കവിത ബാലകൃഷ്ണൻ ‘കലയെഴുത്തിന്റെ മലയാളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന മാനസികമായ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും മറ്റു ജനവിഭാഗങ്ങളെക്കാൾ കൂടുതലായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ബാധിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഈ വിപത്ത് ഉളവാക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് പുറമെ, ദിനംപ്രതി മുൻനിരപോരാളികളായി ഈ വിപത്തിനെ നേരിടുക എന്നത് ആരോഗ്യപ്രവർത്തകരിൽ ഉളവാക്കുന്ന മാനസിക വിഷമങ്ങൾ സമാനതകളില്ലാത്തതാണ്. കോവിഡിനെ നേരിടാനും അതിനെതിരെയുള്ള വാക്‌സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാനും അക്ഷീണ പരിശ്രമം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്ക് അതിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷ ശ്രദ്ധിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.

ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരുടെ മാനസികവും ആത്മീയവുമായ സുരക്ഷയെ മുൻനിർത്തി ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ സഭ രംഗത്ത് വന്നിരിക്കുന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായി രൂപതയുടെ ഡോക്ട്ടേഴ്സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്കായി പ്രമുഖ സൈക്യാട്രിസ്റ് ഡോ. മാത്യു ജോസഫ് കോവിഡ് മഹാമാരി ഉളവാക്കുന്ന മാനസിക പ്രശ്നങ്ങളെ എങ്ങിനെ നേരിടാം എന്നതിനെപ്പറ്റി ജനുവരി 29 വെള്ളിയാഴ്ച രാത്രി 8.30 ന് ഒരു സെമിനാർ നടത്തുന്നു.

ഡെർബി സിറ്റിയുടെ ക്രൈസിസ് ടീമിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഡോ. മാത്യുവിന് വളരെ സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങളെ വിദഗ്ദ്ധമായി ചികിത്സിച്ച അനേക വർഷങ്ങളുടെ പരിചയമുണ്ട്. സീറോമലബാർ രൂപതയുടെ വിവാഹ ഒരുക്ക ധ്യാനങ്ങൾ,സ്പിരിച്ച്വവൽ കമ്മീഷനു വേണ്ടി കൗൺസിലിംഗ് ശുശ്രൂഷകൾ, സേഫ് ഗാർഡിങ് പ്രവർത്തനങ്ങൾ തുടങ്ങി രൂപതയുടെ വിവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന അദ്ദേഹം സുപരിചിതനാണ്. അദ്ദേഹത്തിൻറെ സെമിനാർ മാനസിക സമ്മർദ്ദങ്ങളാൽ വലയുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കു വലിയൊരു ആശ്വാസമായിരിക്കുമെന്നതിന് സംശയമില്ല. സെമിനാറിൻറെ സൂം ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
സമയം: ജനുവരി 29, 2021, 8:30 പിഎം ലണ്ടൻ (8.30-9.30 പിഎം) ജോയിൻ സൂം മീറ്റിംഗ്
https://zoom.us/j/91802046880?pwd=NVptZHo3NUdmdFVxejIzUW1FU29UQT09
Meeting ID: 918 0204 6880
Passcode: Doctors

കാസർകോട് നഗരത്തിൽ മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. 45 വയസായിരുന്നു. സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്

ഭൂമിയിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും നന്ദിയുള്ള മൃഗം നായ ആണെന്ന് പറയാറുണ്ട്. ഇവിടെ ആ വാചകത്തിന് അടിവരയിടുകയാണ് ഈ നായയുടെ സ്നേഹം. തുർക്കിയിലെ ഈ നായ ഇന്ന് ലോകമെങ്ങും താരമാണ്. അതിന് കാരണം അവളുടെ കാത്തിരിപ്പാണ്. തന്റെ ഉടമസ്ഥൻ ആശുപത്രിയിലായതോടെ ബോണ്‍കക്ക് എന്ന പെണ്‍നായ ആശുപത്രിക്ക് പുറത്ത് കാവൽ ഇരുന്നു. ഒരാഴ്ചയോളം അവൾ ആ ആശുപത്രിയുടെ വാതിലിൽ കറങ്ങി നിന്നു. 68 വയസുള്ള ഉടമസ്ഥൻ പുറത്തുവരുന്നതും കാത്ത്.

ഈ മാസം 14നാണ് ബോണ്‍കക്കിന്റെ ഉടമ സെമല്‍ സെന്‍ടര്‍ക്കിനെ തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് ആശുപത്രിയിലായത്. വീട്ടിൽ നിന്നും അദ്ദേഹത്തെ കൊണ്ടുവന്ന ആംബുലൻസിന് പിന്നാലെ ഓടിയെത്തിയ നായ കാവൽ തുടർന്നു. ഇടയ്ക്ക് അവൾ ചുറ്റും നടക്കും. എന്നാലും ആശുപത്രിയുടെ പ്രധാന വാതിലും പരിസരവും വിട്ട് എങ്ങും പോകില്ല. ഓരോ തവണ വാതിൽ തുറക്കുമ്പോഴും അവൾ അകത്തേക്ക് നോക്കും. ഇതോടെ ഈ സ്നേഹം ചർച്ചയായി. ആശുപത്രി ജീവനക്കാരും മറ്റുള്ളവരും അവൾക്ക് ഭക്ഷണം നൽകി. പല തവണ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും പോയതിലും വേഗത്തിൽ അവൾ മടങ്ങിയെത്തി കാവൽ തുടരും.

ഒരു മനുഷ്യനെ പോലും ഒന്നു കുരച്ച് പോലും പേടിപ്പാക്കാതെ കാവലിരുന്ന ആ നായയ്ക്ക് മുന്നിലേക്ക് ഒടുവിൽ വീൽച്ചെയറിൽ ഉടമ എത്തി. വാക്കുകൾ കൊണ്ട് വർണിക്കുന്നതിനും അപ്പുറത്തായിരുന്നു അവളുടെ പ്രതികരണം. വിഡിയോ കാണാം.

മൂന്നാം വിവാഹ വാർഷികാഘോഷത്തിനുപിന്നാലെ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാവന. ചിത്രങ്ങളിൽ സന്തോഷവതിയായ ഭാവനയെയാണ് ആരാധകർക്ക് കാണാനാവുക. സിംപിൾ ആൻഡ് സ്റ്റെലിഷ് ലുക്കിലുളളതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

ഇന്നലെയായിരുന്നു ഭാവനയുടെയും നവീനിന്റെയും മൂന്നാം വിവാഹ വാർഷികം. ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകളും ഭാവന നേർന്നിരുന്നു.

“ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച് കവിളിൽ ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചു.

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചാണ് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

 

മുന്‍ നിയമസഭാ സ്പീക്കര്‍ വിഎംസി ശിവകുമാറിന്റെ ഘാതകി ആര്‍ എഴിലരസി ബിജെപിയില്‍ ചേര്‍ന്നു. അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന എഴിലരസി പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് പുതുച്ചേരി ബിജെപി അധ്യക്ഷന്‍ വി സാമിനാഥന്റെ സാന്നിധ്യത്തില്‍ വനിതാ ഗുണ്ടാ നേതാവ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ പശ്ചാത്തലം പാര്‍ട്ടിയുടെ മുഖഛായയെ ബാധിക്കില്ലെന്നും സംഭവത്തില്‍ ബിജെപി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. മുന്‍ സ്പീക്കറെ അടക്കം മൂന്ന് പേരെ കൊന്നകേസിലെ പ്രതിയാണ് എഴിലരസി.

തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 ഓളം കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 2017 ലാണ് വിഎംസി ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് എഴിലരസി. ഈ സാഹചര്യത്തിലാണ് ബിജെപി പാര്‍ട്ടി പ്രവേശനവും ചര്‍ച്ചയാകുന്നത്.

വി സ്വാമിനാഥന്റെ വാക്കുകള്‍;

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിച്ചിട്ടുണ്ട്. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പില്‍ വിജയക്കുകയും ഇപ്പോള്‍ സഭാംഗവുമാണ്. ഇതൊക്കെ ജനങ്ങളാണ് തീരുമാനിച്ചത്. അവര്‍ തീരുമാനിക്കട്ടെ.

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി സി കാപ്പന്‍. പാലയില്‍ത്തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ പോയി നീന്താന്‍ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സിപിയിലെ വിമത യോഗം അസാധാരണമാണ്. താന്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയിട്ടില്ല. സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എപ്പോഴും സീറ്റ് ചോദിച്ചു നടക്കേണ്ടതില്ലെന്നും കാപ്പന്‍ പറഞ്ഞു. 27ന് എല്‍ഡിഎഫ് യോഗം ഉണ്ട്. അതില്‍ പങ്കെടുക്കും. നാലുപ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ് അത് വിട്ടുകൊടുക്കില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.

എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ മാണിക്ക് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം, നാളെ മുംബൈയിലെത്തി ശരത് പവാറിനെ കാണാനാണ് കാപ്പന്റെ തീരുമാനം. മുന്നണി മാറ്റത്തില്‍ പവാറുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും

രാജു കാഞ്ഞിരങ്ങാട്

കറുത്ത കണ്ണുള്ള വിഷാദ വതിയായ
പെൺകുട്ടി
എത്ര ദുരിതപൂർണ്ണമാണ് നിൻ്റെ ജീവിതം
എന്നും പ്രഭാതത്തിലെ,യീ തണുപ്പിൽ
ഇരുളടഞ്ഞ ശവക്കുഴിയിലേക്കെന്നോണം
തെരുവു മൂലയിലൂടെ, ഗലികളിലൂടെ നിനക്ക്
യാചിച്ചു നടക്കേണ്ടി വരുന്നു
അപ്പോഴും തെമ്മാടികളായ ചിലർ
അശ്ലീലങ്ങൾ പറഞ്ഞ് കണ്ണ് കൊണ്ട് നിന്നെ കൊത്തിപ്പറിക്കുന്നു
നിനക്ക് കണ്ണു കാണില്ലെന്ന് കണ്ടാൽ തോന്നു
കയേയില്ല
ഓരോ കാലടി ശബദവും വെച്ച് നീ ആളുകളുടെ
നീക്കത്തെ തിരിച്ചറിയുന്നു
ഓരോ മൊഴിയിലൂടെ നീ മനസ്സിനെ അടുത്തറി യുന്നു
നിൻ്റെ ഓരോവാക്കും എൻ്റെ ബോധത്തിലൂടെ –
യൂർന്ന്
ഓർമ്മയിൽ വന്നിറങ്ങിക്കൊണ്ടിരിക്കുന്നു
ആ വാക്കുകളെന്നെ ഗദ്ഗദം കൊണ്ട് മൂടുന്നു
അക്ഷരങ്ങളുടെ ഒഴുക്കും, ഇലകളുടെ നൃത്തവു
മാണ് നീ
ആഴങ്ങളിൽ നിന്നും ചുരത്തുന്ന പ്രകാശം,
ലോകത്തിൻ്റെ നന്മ
നിന്നെയോർക്കുമ്പോൾ എന്നിൽനിന്നുഞാൻ
പൊഴിഞ്ഞു പോകുന്നു
നിലാവും, ആകാശവും, ഞാനും, ചക്രവാളവും
ഒരേകാന്ത വൃക്ഷമായി മാറുന്നു
ശരത്കാല ഇലപോലെ വീണടിയുന്നു
കഥയില്ലാതെ ചിത്രമില്ല
നിറങ്ങളായി വിരയുന്ന ചിത്രത്തിൻ്റെ ഇതളുക
ളാണു നീ
മഞ്ഞിൽ പതിഞ്ഞ ആ മനോഹരമായ കാൽപ്പാട്
മനസ്സിൽ നിന്നും മായുന്നേയില്ല
പിന്നെയും, പിന്നെയും നിൻ്റെയോർമ്മ
മുറിവേറ്റൊരു പക്ഷിയേപ്പോലെ മനസ്സിൽ
പൊടുന്നനെ ചാടി വീഴുന്നു
ഒരിക്കൽ വരച്ചു വെച്ചാൽ മതി
മറക്കില്ല നാം ഒരുനാളും ചില ഓർമ്മകൾ

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

RECENT POSTS
Copyright © . All rights reserved