ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. എട്ട് മാസം നീണ്ടുനിന്ന് വാദംകേള്‍ക്കലിന് ഒടുവിലാണ് ജാമ്യം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം ഉന്നയിച്ചത്. എന്‍ സി ബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ വാദം.
കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബിനീഷിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയില്‍ ഇ ഡി വാദിച്ചത്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണെന്നായിരുന്നു ഇ ഡിയുടെ വാദം.
മലയാള സിനിമയിലെ ഒരു പ്രശസ്ത സിനിമാ കുടുംബം ആണ് ശ്രീനിവാസൻ ഫാമിലി. നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമാണ് ശ്രീനിവാസൻ. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയിൽ സജീവമാണിപ്പോൾ. വിനീത് ഗായകനും സംവിധായകനും രചയിതാവും നടനും നിർമ്മാതാവുമാണ്. ധ്യാനും സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇവരുടെ ചെറുപ്പത്തിലേ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കൈരളി ചാനൽ പുറത്തു വിട്ട ഈ വീഡിയോയിൽ ശ്രീനിവാസനും ഭാര്യയും രണ്ടു മക്കളും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. അതിൽ അച്ഛനെ കുറിച്ചും തങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ചും യാതൊരു ഭയവും ഇല്ലാതെ വെട്ടി തുറന്നു പറയുന്ന വിനീത്, ധ്യാൻ ശ്രീനിവാസൻ എന്നിവരെയാണ് കാണാൻ സാധിക്കുന്നത്. അതിൽ തന്നെ വിനീത് ശ്രീനിവാസൻ പറയുന്ന ഒരു കാര്യം വലിയ രീതിയിൽ തന്നെ പ്രചരിക്കുകയുമാണ്.
തനിക്കു ഏറ്റവും പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അച്ഛന്റെ അഭിനയം പക്ഷെ ഇപ്പോൾ പുറകോട്ടു ആണെന്നും ധ്യാൻ പറയുന്നു. അതുപോലെ നടിമാരോടുള്ള ഇഷ്ടം മാറിക്കൊണ്ടിരിക്കുന്നതിനു കാരണവും ധ്യാൻ പറയുന്നുണ്ട്. എന്നാൽ വിനീത് പറയുന്നത്, അച്ഛൻ ടിവിയിൽ അവതരിപ്പിക്കുന്ന പരിപാടി കുഴപ്പമില്ല എങ്കിലും, താൻ ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടപെടുന്ന മലയാളത്തിലെ ഒരു പ്രഗത്ഭനായ ഒരു നടനെ അച്ഛൻ ഈ പരിപാടിയിലൂടെ അനാവശ്യമായി ഒരുപാട് കളിയാക്കുന്നുണ്ട് എന്നും അത് തനിക്കു ഒട്ടും ഇഷ്ടമല്ല എന്നുമാണ്. താൻ നുണ പറയുന്നതാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ എന്നുള്ള ശ്രീനിവാസന്റെ ചോദ്യത്തിന് അച്ഛൻ നുണ പറയാത്ത ആളാണ് എന്ന് തനിക്കു അഭിപ്രായമില്ല എന്നും വിനീത് ഉദാഹരണ സഹിതം തിരിച്ചടിക്കുന്നുണ്ട്. വിനീത് പറയുന്ന, അദ്ദേഹത്തിന്റെ ഈ പ്രീയപ്പെട്ട നടൻ മോഹൻലാൽ ആണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇടക്കാലത്തു മോഹൻലാലിനെ ആവശ്യത്തിനും അനാവശ്യത്തിനും ശ്രീനിവാസൻ കളിയാക്കി എന്നും വ്യക്തിഹത്യ വരെ നടത്തുന്ന രീതിയിൽ സിനിമ രചിച്ചു എന്നും ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും സിനിമ ആസ്വാദകരുടെ ഇടയിലും ഉയർന്നു വന്നിരുന്നു. ഏതായാലും ഇപ്പോൾ വന്ന ഈ ശ്രീനിവാസൻ ഫാമിലിയുടെ വീഡിയോ ട്രോളന്മാർ വരെ ആഘോഷമാക്കി കഴിഞ്ഞു.
നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മുംബൈ പൊലീസിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടിക്കൊണ്ടായിരുന്നു വാങ്കഡെയുടെ ഹരജി.
തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതിയും അന്വേഷിക്കുന്നത് സി.ബി.ഐക്കോ അല്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കോ കൈമാറണമെന്ന ആവശ്യവും വാങ്കഡെ മുന്നോട്ടുവെച്ചിരുന്നു.
” ഇന്ന് മുംബൈ പൊലീസ് എന്നെ അറസ്റ്റ് ചെയ്യുമോ എന്നത് എന്റെ ആശങ്കയാണ്, എന്റെ അവകാശങ്ങള്‍ സംസ്ഥാനം ലംഘിക്കുന്നത് വരെ കോടതി കാത്തിരിക്കരുത്,” അദ്ദേഹം പറഞ്ഞു.
താന്‍ ഒരു മയക്കുമരുന്ന് കച്ചവടക്കാരനല്ലെന്നും വാങ്കഡെ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസ് മാറ്റാനുള്ള വാങ്കഡെയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
മുംബൈ പൊലീസിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടാവുകയാണെങ്കില്‍ അറസ്റ്റിന് മൂന്ന് ദിവസം മുന്‍പ് വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
അതേസമയം, വാങ്കഡെയ്‌ക്കെതിരായ പണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസ് നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അഡീഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്തും ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് സിംഗും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടിരുന്നു.
ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.
ലഹരിമരുന്നു കേസിൽ പിടിയിലായ ആര്യൻ ഖാന് ജാമ്യം. 25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അർബാസ് െമർച്ചന്റ്, മുൺ ധമേച്ഛ എന്നിവർക്കും ജാമ്യം അനുവദിച്ചത്. അതേസമയം ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങൾ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാത്രം പൂർത്തിയാകുകയുള്ളു എന്നതിനാൽ അതുവരെ ആര്യന് ജയിലിൽ തന്നെ തുടരേണ്ടതായി വരും.
ഈ മാസം എട്ടു മുതൽ ആര്യനും സംഘവും മുംബൈ ആർതർ റോഡ് ജയിലിലാണ്. ഇതിനുമുൻപ് മൂന്നുതവണ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തെ വാദംകേൾക്കലിന് ഒടുവിലാണ് വ്യാഴാഴ്ച ജാമ്യം നൽകിയത്.
മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗിയാണ് ആര്യൻ ഖാനു വേണ്ടി കോടതിയിൽ ഹാജരായത്. ഒന്നു മുതൽ 12 വരെ ദീപാവലി അവധിയും 13,14 ദിവസങ്ങൾ ശനിയും ഞായറുമായതിനാൽ വെള്ളിയാഴ്ചയ്ക്കകം ജാമ്യം ലഭിച്ചില്ലെങ്കിൽ അടുത്ത മാസം 15 വരെ ആര്യൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവായത്. ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് കോടതിയുടെ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും.
തന്റെ വാട്സാപ് ചാറ്റുകൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ജാമ്യാപേക്ഷയിൽ ആര്യൻ കോടതിയെ അറിയിച്ചിരുന്നു. വ്യക്തമായ തെളിവുകളില്ലാതെയാണ് ആര്യന്റെ അറസ്റ്റെന്ന് അഭിഭാഷകൻ റോഹത്ഗി ബുധനാഴ്ച കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ആര്യന്റെ പക്കലിൽനിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് അറസ്റ്റും ജാമ്യം നിഷേധിക്കലും. അറസ്റ്റു ചെയ്യപ്പെട്ട ഒരു വ്യക്തിയെ അറസ്റ്റിന്റെ കാരണം അറിയിക്കാതെ തടവിലിടാൻ കഴിയില്ല, അത്തരക്കാർക്ക് ഇഷ്ടമുള്ള ഒരു അഭിഭാഷകനെ സമീപിക്കാൻ അവകാശമുണ്ടെന്നും മുകുൾ റോഹത്ഗി കോടതിയോടു പറഞ്ഞു.
ചില കേസുകളിൽ അറസ്റ്റിനും തടങ്കലിനും എതിരെയുള്ള സംരക്ഷണം സംബന്ധിച്ച ഭരണഘടനയുടെ ആർട്ടിക്കിൾ 22 ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാദം. സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായത്. ഈ മാസം 3ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെയാണ് എൻസിബി ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.
അതിനിടെ, തനിക്കെതിരായി ഉയർന്ന സാമ്പത്തിക കുറ്റാരോപണത്തിൽ സിബിഐ അന്വേഷണം തേടി എൻസിബി മുംബൈ സോണൽ ഓഫിസർ സമീർ വാങ്കഡെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. സാമ്പത്തിക ആരോപണം ഉയർത്തി മഹാരാഷ്ട്ര പൊലീസ് എടുത്ത കേസിൽ അറസ്റ്റ് തടയണമെന്നും സമീർ ഈ ഹർജിയിൽ ആവശ്യപ്പെട്ടു.
പാലക്കാട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തൃശൂര്‍ സ്വദേശി ഡോ.പി.അരുണാണ് നന്‍മയുടെ കയ്യൊപ്പ് പതിപ്പിച്ച് കയ്യടി നേടുന്നത്. അപൂര്‍വ കാഴ്ച കണ്ട ഓട്ടോ ഡ്രൈവര്‍ ഗിരീഷ്കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നേരിട്ടറിയാവുന്ന രോഗിയായതിനാല്‍ തന്റെ കടമ ചെയ്തുവെന്നതിനപ്പുറം തന്റെ പ്രവൃത്തിയില്‍ മറ്റ് പ്രത്യേകതകളില്ലെന്ന് ഡോക്ടര്‍ അരുണ്‍ പറഞ്ഞു. ഡോക്ടറും ആ ഓട്ടോ ഡ്രൈവറും സംസാരിക്കുന്നു. വിഡിയോ കാണാം:
ജോലി സമയം കഴിഞ്ഞു. ഇനി അടുത്ത ഡോക്ടര്‍ പരിശോധിക്കും. അല്ലെങ്കില്‍ നാളെ വന്നാല്‍ നോക്കാമെന്ന് പറയുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതിയാണ് പലപ്പോഴും കേള്‍ക്കുന്നത്. എന്നാല്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ താന്‍ ശുശ്രൂഷിച്ച രോഗിയെക്കണ്ട് വാഹനം നിര്‍ത്തി വഴിയരികില്‍ നിന്ന് എക്സ്റേയും റിപ്പോര്‍ട്ടും പരിശോധിക്കുന്ന ഡോക്ടര്‍മാരും നമുക്കിടയിലുണ്ട്.
ആരാണ് ട്രാന്‍സ്ജെന്റെഴ്സ് ? അവർ എങ്ങനെ ജീവിക്കുന്നു ? അവരുടെ രീതികൾ എന്തൊക്കെയാണ്,അവർ വിശ്വസിക്കുന്നത് എന്തിനെയാണ്? അതെ പോലെ അവരുടെ ലിംഗം മുറിക്കുന്നത് എങ്ങനെയാണ് ?
സോഷ്യൽ മീഡിയയിൽ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ് കൂടിയാണ് രഞ്ജു രഞ്ജിമാർ .
ഒരാൾക്ക് ഹിജഡ സമൂഹത്തിൽ ചുമ്മാ പോയി ചേരാൻ പറ്റില്ല .. ഹിജഡ സമൂഹം ശക്തമായ വിശ്വാസ നടപടിക്രമങ്ങൾ പാലിക്കുന്നവരണാണ്… ഗുരു ശിഷ്യബന്ധമാണ് ഹിജഡാ സമ്പ്രദായത്തിലെ ഏറ്റവും വലിയ പോയിന്റ് .. പുതിയൊരാൾക്ക് ഹിജഡ സമൂഹത്തിലേക്ക്ക്ക് ചെല്ലാൻ അവിടെ എത്തി ഒരു ഗുരുവിന്റെ ശിഷ്യ (ചേല) ആകാൻ തയ്യാറാണെന്ന് അറിയിക്കണം .. തുടർന്ന് ഹിജഡകളുടെ ജമാഅത്ത് കൂടി .. ശിഷ്യയിൽ നിന്നും ദക്ഷിണ പണം വാങ്ങി ഗുരു അവളെ സ്വീകരിക്കുന്നു .. ഹിജഡ സമൂഹത്തിലെ ആരാധനകൾ ,ആചാരങ്ങൾ, വാക്കുകൾ എല്ലാം ഹിന്ദു – മുസ്ലീം സംസ്ക്കാരങ്ങൾ ഇടകലർന്നതാണ് .. ഈ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാൻ ഏറ്റവും മുതിർന്ന ഒരു ഗുരു ഉണ്ടായിരിക്കും .. ഗുരുവിനെ സ്വീകരിച്ചു കഴിഞ്ഞാൽ തോന്നിയപോലെ നടക്കാൻ പറ്റില്ല ..
1 വർഷം ഗുരു ഭവനത്തിൽ താമസിക്കണം .. സത് ലം എന്നാണ് ഗുരുവിന്റെ വീട് പറയുക .. ഒരു വർഷം ഗുരുവിന്റെ കീഴിൽ വീട്ടിൽ കഴിഞ്ഞ് ഹിജഡ കൾച്ചർ പഠിക്കണം .. യാചിച്ചോ ,പാട്ടു പാടിയോ ,ബതായി ( ഹിജഡകൾ കുട്ടികൾ ഉണ്ടാകുമ്പോൾ ,വീടുമാറ്റം ,പുതിയ ഷോപ്പിന്റെ ഉത്ഘാടനം എന്നിവയ്ക്ക് അനുഗ്രഹം കൊടുക്കാനായി എത്തുന്നത് ) എടുത്തോ ,സെക്സ് വർക്ക് ചെയ്തോ ഒരു വീതം ഗുരുവിനും കൊടുക്കണം ..പൊതുവേ ഹിജഡകൾ എല്ലാം അടിച്ചു പൊളിച്ചു കളയും …ഗുരുവും ശിഷ്യയും അമ്മയും മകളും തന്നെയാണ് ..ചിലർ മകളുടെ കാശ് സേവ് ചെയ്ത് അവൾക്ക് തന്നെ കൊടുക്കുന്നു .. ചില ഹിജഡ ഗുരുക്കൾ സ്വന്തം ശിഷ്യകൾ സമ്പാദിക്കുന്ന കാശ് കൊണ്ട് വലിയ ആർഭാടത്തിൽ ജീവിക്കുന്നു .. ചിലർ ശിഷ്യകളെ ബുദ്ധിമുട്ടിക്കില്ല .ചിലർ കർശനക്കാരികളുമാണ് .. ഒരു വർഷം കഴിഞ്ഞാൽ പിന്നെ ശിഷ്യക്ക് അവിടം വിട്ടു പോകാം .വേറേ ഗുരുവിനെ സ്വീകരിക്കാം .. അല്ലെങ്കിൽ സ്വതന്ത്രയായി ജീവിക്കാം ..പതുക്കെ അവളും ഒരു ഗുരുവായി ശിഷ്യകളെ സ്വീകരിക്കാൻ തുടങ്ങും .ഗുരുവിനെ അമ്മ എന്ന് തന്നെയാണ് വിളിക്കുക .മുതിർന്ന ഗുരുക്കൻമാരേ കണ്ടാൽ ജൂനിയേഴ്സ് നമസ്ക്കാരം പറയണം .. പാമ്പടുതി പറയുക എന്ന് പറയും” പാമ്പടുതി അമ്മാ ” ” ജിയോ ബേട്ടാ ” എന്ന് മുതിർന്നവർ അനുഗ്രഹിക്കും ..
ഇനി ഷണ്ഡീകരണം വേണമെന്നുള്ളവർക്ക് അതിലേയ്ക്ക് കടക്കാം ..ലിംഗം മുറിച്ചു മാറ്റുന്ന കർമ്മം .. ശരീരം പുരുഷന്റേതു തന്നെയാണല്ലോ .അത് മാറ്റി നിർവ്വാണം (ലിംഗം മുറിച്ചു മാറ്റി ) ചെയ്യുന്ന ഹിജഡകളെ എല്ലാരും ബഹുമാനത്തോടെ നോക്കിക്കാണുന്നു .. മിക്കവാറും ആളുകൾ അതിന് തയ്യാറാകുന്നുണ്ട് .. ഇനി പെൺവേഷം കെട്ടാൻ തയ്യാറാകാത്ത ബോട്ടം ഗേയ്സ് ഹിജഡകളുടെ കൂടെ കഴിയാറുണ്ട് .. ഹിജഡകൾ മകനായി ദത്തെടുക്കുന്ന കോത്തി പയ്യൻമാർ .. ഹിജഡയ്ക്ക് മകനേയോ മകളേയോ ഒക്കെ ദത്തെടുക്കാൻ പറ്റും .. സ്ട്രെയ്റ്റ് ആയ ആൺകുട്ടികളെ മകൻ ആയി സ്വീകരിക്കുന്ന ഹിജഢകൾ ഉണ്ട് .. പെൺകുട്ടികളെ വളർത്തി വിവാഹം കഴിച്ചു വിടുന്നവർ ഉണ്ട് .. കുടുംബബന്ധങ്ങൾ എല്ലാം ഹിജഡ സമൂഹത്തിലുണ്ട് .പക്ഷേ എല്ലാം ദത്തെടുത്ത ആളുകൾ ആയിരിക്കും .. നമുക്കൊക്കെ സ്വന്തം ചോര അല്ലാത്തവർ എല്ലാം വേസ്റ്റ് ..40 ദിവസത്തേ വ്രതത്തിന് ശേഷമാണ് ലിംഗം മുറിക്കൽ .. ആ സമയത്ത് അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കും .. സെക്സിൽ അതി വിദഗ്ദ്ധയായ ഒരു ഹിജഡ കൂടെക്കാണും ..പുരുഷ ലൈംഗിക അവയവം നഷ്ടപ്പെടാൻ പോകുന്നു .. അതിന്റെ സുഖവും പോകും .. അതിന് മുൻപ് ഈ ഹിജഡ പുരുഷ ലിംഗത്തിന്റെ എല്ലാ സുഖങ്ങളും ആ ആളേ അനുഭവിപ്പിക്കും .പല രീതിയിലുള്ള സെക്സ് മുറകൾ .. അവസാനം ലിംഗം മാറ്റണ്ടാ എന്ന് തോന്നിയാലോ .. ചിലർക്ക് തോന്നും ..വേണ്ടാ മുറിക്കണ്ടാ .. ഇത് ഉള്ളതാണ് നല്ലത് ..ചിലർ മുന്നോട്ട് പോകും .. ബാക്കി ഉള്ള ആഗ്രഹങ്ങളും ഗുരു സാധിച്ചു കൊടുക്കും .. മരിച്ചു പോകാനും സാധ്യതയുള്ള കർമ്മമല്ലേ ..40 ദിവസം ആഘോഷമായി പോകും .. പണ്ട് തേങ്ങ ഉടച്ച് ലക്ഷണം നോക്കും .. തേങ്ങ ശരിയായി ഉടഞ്ഞാലേ നിർവ്വാണം നടക്കു ..
ഇന്നിപ്പോ അർദ്ധ നാരി സിനിമയിൽ കാണുന്ന പോലെ 40 ആം ദിവസം തിളപ്പിച്ച പാലിൽ കത്തി മുക്കി … നിർവാണത്തിന് വിധേയനാകുന്ന ആൾക്ക് ഭാംഗ് പോലെയുള്ള മയക്ക് മരുന്ന് കൊടുത്ത് മയക്കി ആർപ്പു വിളികളോടെ മന്ത്രോച്ചാരണങ്ങളോടെ കത്തി കൊണ്ട് വളരെ വിദഗ്ധയായ ഒരു ഹിജഡ ലിംഗ വൃഷ്ണങ്ങൾ ചേദിക്കുന്നു .. (അതിന് മുൻപ് ആ ഭാഗത്തെ ചെറിയ ഞരമ്പ് മുറിച്ച് രക്തം അവനേക്കാണിച്ച് ധൈര്യവാനാക്കി ഒന്നുകൂടി സമ്മതം വാങ്ങിയിട്ടാണ് മൊത്തം മുറിക്കുക)ആ ഭാഗം ത്രികോണ ആകൃതിയിൽ ആകും.. ആ ഭാഗത്ത് ഔഷധക്കൂട്ട് ചേർത്ത തിളപ്പിച്ച എണ്ണ ഒഴിക്കും .. മുറിവു കരിയാനുള്ള മറ്റു മരുന്നുകളും ഉപയോഗിക്കും .. മൂത്ര നാളിയുടെ സ്ഥാനത്ത് ഒരു ലോഹക്കുഴൽ വെയ്ക്കും .. പിന്നീട് മുറിവ് ഉണങ്ങുമ്പോൾ അത് മാറ്റും . എന്തായാലും ഭീകരമായ ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഇല്ല .. ഹോസ്പിറ്റലിൽ ആണ് എല്ലാം.പഴയ രീതിയിൽ ചെയ്ത ഹിജഡകൾ പലരും മരിച്ചു പോയിട്ടുണ്ട് .. മൂത്രത്തിലും മറ്റും ഉള്ള അണു ബാധ അവരുടെ കൂടെപ്പിറപ്പാണ് .. അത്തരത്തിൽ ലിംഗം മുറിച്ച ഹിജഡകളിൽ ഒരു ഭൂരിപക്ഷം നിരന്തര അണുബാധ മൂലം പ്രായമാകും മുൻപേ മരിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .. ഇന്ന് ശാസ്ത്രീയമായ രീതിയിലാണ് ഇതെല്ലാം..
കടപ്പാട് : ഫേസ്ബുക്ക്
കേരളത്തിലെ തന്നെ മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധനും തിരുവനന്തപുരം ആർസിസിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണൻ നായർ(81) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു അന്ത്യം.
അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാൻസർ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണൻ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിസർച്ച് പ്രൊഫസറുമാണ്.
ആർസിസിയുടെ സ്ഥാപകൻ എന്ന നിലയിലും വലിയ സംഭവനകൾ നൽകി. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
1963 ലാണ് കേരള സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടുന്നത്. 1968 ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരബിരുദം നേടി. 1972 ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് റേഡിയോളജിയിൽ നിന്ന് ക്ലിനിക്കൽ ഓങ്കോളജിയിലും ബിരുദം നേടി.
കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിൽ കൂട്ടത്തല്ല്. ഒടുവിൽ സംഘർഷം പരിഹരിക്കാനായി പോലീസ് ഇടപെടലും വേണ്ടിവന്നു. ബുധനാഴ്ച വൈകീട്ട് കിളിമാനൂരിൽനിന്നെത്തിയ മൂന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബവും കച്ചവടക്കാരും തമ്മിലാണ് ബീച്ചിൽ ഏറ്റുമുട്ടിയത്.
അഞ്ചുപേരടങ്ങിയ കുടുംബം ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ വാങ്ങിയ കപ്പലണ്ടി എരിവുകുറഞ്ഞെന്നുപറഞ്ഞ് തിരികെ നൽകിയതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. എന്നാൽ, കോവിഡ് ആയതിനാൽ നൽകിയ കപ്പലണ്ടി തിരികെ വാങ്ങാൻ കച്ചവടക്കാരൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഇവർ കച്ചവടക്കാരന്റെ മുന്നിൽവച്ച് വലിച്ചെറിഞ്ഞതോടെ അടുത്തുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തർക്കം മുറുകിയതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
പിന്നീടുണ്ടായ കൂട്ടത്തില്ലിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘർഷസ്ഥലത്ത് ആളുകൾ തടിച്ചുകൂടുകയും വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.ഏറെ പണിപ്പെട്ട് പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുപമയുടെ അനുവാദമില്ലാതെ ദത്തു നൽകിയ സംഭവം വൻ രാഷ്ട്രീയ കൊടുങ്കാറ്റാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ അനുപമയുടെ അച്ഛൻ എസ് ജയചന്ദ്രന്റെ സുഹൃത്തും ഡോക്യൂമെന്ററി സംവിധായകനുമായ എൻ വി അജിത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഒരച്ഛൻെറ വേദനയെക്കുറിച്ചാണ് .
‘അപമാനഭാരത്താൽ തലകുനിഞ്ഞ നാളുകളിൽ അയാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാൾക്കൊരു ഭാര്യയില്ലേ? ചത്താലും അവൾ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിങ്ങളാണെങ്കിൽ എന്തുചെയ്യും ?ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാൾ.’– അജിത് കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആ പിതാവിനെ എനിയ്ക്കറിയാം.
കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട തിളക്കം…
അത്, പ്രായത്തിന്റെ ചോരത്തിളപ്പുള്ള കാലത്തെ എടുത്തുചാട്ടത്തിൽ രാഷ്ട്രീയഭാവി ഉടഞ്ഞുപോയ ഒരു മനുഷ്യന്റെ സ്വപ്നങ്ങളുടെ തിളക്കമായിരുന്നു.
അതുകൊണ്ടു തന്നെ അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു.
ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു…
അവൾക്കിഷ്ടപ്പെട്ടതെന്തും അന്നേ ദിവസം തന്നെ സാധിച്ചു കൊടുത്തിരുന്ന അച്ഛനുമായിരുന്നു അയാൾ.
അപമാനഭാരത്താൽ തലകുനിഞ്ഞ നാളുകളിൽ അയാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:
ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാൾക്കൊരു ഭാര്യയില്ലേ? ചത്താലും അവൾ ഡൈവോഴ്സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിങ്ങളാണെങ്കിൽ എന്തുചെയ്യും ?
ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാൾ.
പാർട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അച്ഛൻ , അവസാന നാളുകളിൽ മറവി രോഗം പിടിപെട്ട് വീട്ടിൽ നിന്നും ഇറങ്ങി, ഏതോ ബസ്സിൽ കയറി എവിടേയ്ക്കോ പോകുമ്പോൾ വേവലാതിയോടെ പലരെയും വിളിച്ച്, പലയിടങ്ങളിൽ അന്വേഷിച്ച് ഒടുവിൽ കണ്ടെത്തി ആളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്ന മകൻ…
തനിക്കുണ്ടായ അപമാനം നാട്ടിലോ നാട്ടാരെയോ അറിയിക്കാതിരിക്കാൻ അയാൾ ഏറെ പണിപ്പെട്ടു. പ്രത്യേകിച്ചും പാർട്ടി സഖാവായ അമ്മയോ ജേഷ്‌ഠനോ ആയിടയ്ക്ക് ബാങ്കിൽ മാനേജരായി പ്രവേശിച്ച മൂത്തമകളുടെ പ്രതിശ്രുതവരന്റെ വീട്ടുകാരോ ഇതറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എങ്കിലും അയാൾ വിവാഹത്തിനു മുമ്പ് തന്നെ ആ ചെറുപ്പക്കാരനെ വിവരങ്ങൾ ധരിപ്പിച്ചു. ബോധവും വിവരവുമുള്ള അവൻ, പിന്നീടയാൾക്ക് തുണയായി നിന്നു.
പത്തോളം ബ്ലോക്കുകൾ നീക്കം ചെയ്തു തുന്നിചേർത്ത ഹൃദയവുമായി മൂന്നോ നാലോ മാസത്തിനുള്ളിൽ തന്നെ അയാൾ മരണപ്പാച്ചിൽ തുടങ്ങി. കഠിനമായ സമ്മർദ്ദത്തിൽ പലരുമായും തർക്കങ്ങളിൽ ഏർപ്പെട്ടു. ചുറ്റുവട്ടത്തു തന്നെയുള്ള പല സുഹൃത്തുക്കളുമായും പിണങ്ങി. മകളുമായി കൗൺസിലിംഗ് സെന്ററുകളിൽ കയറിയിറങ്ങുമ്പോൾ അയാളുടെ പ്രതീക്ഷ ഒരു ദിവസം എല്ലാം ശരിയാകും എന്നു തന്നെയായിരുന്നു.
ഇന്നലെയും വൈകുന്നേരം ടിവിയിൽ വന്നിരുന്ന് , അച്ഛൻ ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം എന്നൊക്കെ പറയുമ്പോൾ , മുട്ടിൽ ഇഴയുന്ന പ്രായം മുതൽക്കു അവളെ കാണുന്ന എന്റെ മനസ്സിൽ വരുന്നൊരു സംശയമിതാണ് .
ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ? ഒരു ബൈപ്പാസ് സർജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവൾക്കും അറിവുള്ളതല്ലേ…
അതോ ഇനി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാണോ?
ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുമെന്നും മറ്റുമാണ് പൊതുധാരണ. എന്നാൽ ഇടിവെട്ടുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. ഇടിമിന്നലുമായി ബന്ധപ്പെട്ട മിഥ്യധാരണകൾ പങ്കുവയ്ക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
മിഥ്യധാരണകൾ
1-ഇടിമിന്നൽ ഉണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
2-ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ ഇടിമിന്നൽ വീഴൂ.
3-മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകും.
4-ഇടിമിന്നൽ സമയത്ത് വീടിനു പുറത്താണെങ്കിൽ മരച്ചുവട്ടിൽ അഭയം തേടണം
വസ്തുത
1-മൊബൈൽ ഫോൺ ഉപയോഗിക്കാം. എന്നാൽ ഇടിമിന്നൽ ഉള്ളപ്പോൾ ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഉപയോഗിക്കരുത്. ലാന്റ് ഫോണും മറ്റ് വൈദ്യുത 2-ഉപകരണങ്ങളും ഉപയോഗിക്കരുത്.
3-ഇടിമിന്നൽ ഒരേ സ്ഥലത്തുതന്നെ ആവർത്തിച്ച് ഉണ്ടാവാറുണ്ട്.
4-മനുഷ്യശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവില്ല. അതിനാൽ മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല.
5-ഇടിമിന്നൽ സമയത്ത് യാതൊരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽനിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.