സ്പോട്സ് ഡെസ്ക് മലയാളം യുകെ
ചിത്രങ്ങൾ രഞ്ജിത്ത് മാത്യു
കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി, 28 മത്സരങ്ങൾ ജൂലൈ 9 ശനിയാഴ്ച്ച യോർക്ഷയറിലെ കീത്തിലിയിൽ നടന്നു. കീത്തിലി റമ്മി വിഭാഗത്തിൽ റോഷൻ പെരിങ്ങാട്ട് ഗോവിന്ദൻകുട്ടി കിരീടം ചൂടിയപ്പോൾ സോജൻ മാത്യൂ രണ്ടാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 28 മത്സര വിഭാഗത്തിൽ ടോം മാത്യൂ സോജൻ മാത്യൂ സഖ്യം ഒന്നാമതെത്തിയപ്പോൾ പൊന്നച്ചൻ തോമസ് ഷിബു മാത്യൂ സഖ്യം റണ്ണേഴ്സപ്പായി. വനിതാ വിഭാഗത്തിൽ റീനാ ജോസ് ജെസി ബേബി സഖ്യം വിജയിച്ചപ്പോൾ അഞ്ചു വർഗ്ഗീസ് മിനി ബേബി ടീം രണ്ടാമതെത്തി.
ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേർഡ് സെൻ്ററിൽ മത്സരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. തുടർന്ന് റമ്മികളി മത്സരങ്ങൾക്ക് തുടക്കമായി. പുരുഷന്മാരുടെ റമ്മി കളി മത്സരത്തിൽ പതിനൊന്ന് ടീമുകളാണ് മാറ്റുരച്ചത്. അത്യധികം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ റോഷൻ പെരിങ്ങാട്ട് ഗോവിന്ദൻകുട്ടി കപ്പിൽ മുത്തമിട്ടു.

വനിതകളുടെ 28 കളി മത്സരത്തിൽ റീനാ ജോസ് ജെസി ബേബി, അഞ്ചു വർഗ്ഗീസ് മിനി ബേബി ടീം നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. തുടക്കം മുതലേ ഇഞ്ചിഞ്ചായി പൊരുതിയ മത്സരത്തിനൊടുവിൽ റീനാ ജോസ് ജെസി ബേബി ടീം വിജയം കണ്ടു.
പുരുഷന്മാരുടെ 28 മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തു. ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ പൊന്നച്ചൻ തോമസ് ഷിബു മാത്യൂ, ടോം മാത്യൂ സോജൻ മാത്യൂ ടീം ഫൈനലിലെത്തി. തുടർന്നു നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ ടോം സോജൻ സഖ്യം വിജയികളായി. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് എല്ലാ ടീമും കാഴ്ചവെച്ചത്.
കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി 2022 മത്സരം കാണാൻ കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് അലക്സ് എബ്രാഹം, വൈസ് പ്രസിഡൻ്റ് റീനാ മാത്യൂ തുടങ്ങി നിരവധി പേർ മത്സരം നടന്ന ഗുഡ് ഷെപ്പേർഡ് ഹാളിൽ എത്തിച്ചേർന്നിരുന്നു.

ജോമേഷ് അഗസ്റ്റ്യൻ ദിദിൻ ചാർളി എന്നിവർ ടൂർണ്ണമെൻ്റ് റഫറിമാരായിരുന്നു. യുക്മ യോർക്ഷയർ ആൻഡ് ഹംബർ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ്റെ നേതൃത്തിൽ ജോമേഷ് അഗസ്റ്റ്യൻ, റെനിൽ ചാക്കോ, ദിദിൻ ചാർളി, സോജൻ മാത്യൂ, ബേബി കൊട്ടാരത്തിൽ, ടോം മാത്യൂ, ഷിബു മാത്യൂ, ഫെർണാണ്ടെസ് വർഗ്ഗീസ്, ഡോ. അഞ്ചു വർഗ്ഗീസ്, ജെസ്സി ബേബി, മിനി ബേബി, എന്നിവരടങ്ങുന്ന നീണ്ട സംഘാടക നിരയാണ് കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി 2022 ന് നേതൃത്വം നൽകിയത്. മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

സംഘാടന മികവുകൊണ്ട് നൂറ് ശതമാനം വിജയിച്ച ടൂർണ്ണമെൻ്റായിരുന്നു കീത്തിലി റമ്മി.
കോവിഡ് കാലത്ത് തളർന്ന കീത്തിലി മലയാളികളിൽ ഒരു പുത്തൻ ഉണർവ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ടൂർണ്ണമെൻ്റുകൊണ്ടുദ്ദേശിക്കുന്നതെന്ന് സമാപന സമ്മേളനത്തിൽ സോജൻ മാത്യൂ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കീത്തിലി റമ്മി ഒരു വൻ വിജയമായിരുന്നു. യൂറോപ്പ് മലയാളികളെ ഉൾപ്പെടുത്തി വരും വർഷം വളരെ വിപുലമായ രീതിയിൽ കീത്തിലി റമ്മി ടൂർണ്ണമെൻ്റ് നടത്തുവാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കീത്തിലി റമ്മിയുടെ സ്പോൺസേഴ്സ്..
പോപ്പുലർ പ്രൊട്ടക്ട് ഇൻഷുറൻസ്
റോബിൻ റെഫ്രിജനേഷൻ
മാഗോസ് ടെക് എവേ കീത്തിലി
അക്ഷയാ സൗത്ത് ഇന്ത്യൻ റെസ്റ്റോറൻ്റ്
ചാക്കോ ബിൽഡേഴ്സ് ലിമിറ്റഡ്.
Media Partner
മലയാളം യുകെ ന്യൂസ്
www.malayalamuk.com
സത്യങ്ങൾ വളച്ചൊടിക്കാതെ!
മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് : അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31






പ്രണയം നിരസിച്ചതിനെ തുടർന്ന് കൊലപ്പെടുത്താനായി കത്തിയുമായി എത്തിയ 22കാരനെ നേരിട്ട് 14 വയസുകാരി. സംഭവത്തിൽ, മണ്ണാർമല സ്വദേശി ജിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴം രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം.
ആദ്യം കുട്ടി ഭയപ്പെട്ടുവെങ്കിലും മനോധൈര്യം വീണ്ടെടുത്ത് അക്രമിയോട് പെൺകുട്ടി പൊരുതുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിച്ചു.
ഇതിനിടെയാണ് യുവാവിനെ പിടിച്ചു തള്ളി പെൺകുട്ടി ബഹളം വെച്ചതക്. ഈ സമയം, നിലത്തുവീണ യുവാവിന്റെ കൈയ്യിൽനിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, എതിരെ വാഹനത്തിൽ തട്ടി ഇയാളുടെ കൈക്ക് പരിക്കേറ്റു. തുടർന്ന് പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ മൊഴിയെടുത്തശേഷം കൊലപാതകശ്രമത്തിനുള്ള വകുപ്പും പോക്‌സോ വകുപ്പുകളും പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വനിതാ വ്‌ളോഹർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാട്ടിൽ അതിക്രമിച്ചു കയറിയതിനാണ് വ്ളോഗർ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൊല്ലം അമ്പഴത്തറ റിസർവ് വനത്തിലാണ് അമല അനു അതിക്രമിച്ച് കയറിയത്.
ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വ്‌ളോഗർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി. പിന്നാലെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.
മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡുകാലത്തെ സേവനം കണക്കിലെടുത്ത് യു.എ.ഇ. ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ വിസ ലഭിച്ചു.
ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക്ക് മന്‍സിലില്‍ പി.എ. അബ്ദുല്‍ സലീമിന്റെ മകളും അബുദാബിയില്‍ ജോലി നോക്കുന്ന മുഹമ്മദു സാദിഖിന്റെ ഭാര്യയുമായ ഷബാന സലീമിനാണ് യു.എ.ഇ. ഗോള്‍ഡന്‍ വിസ ലഭിച്ചത്.
അബുദാബിയില്‍ 10 വര്‍ഷമായി എന്‍.എം.സി.റോയല്‍ വിമന്‍സ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആന്‍ഡ് നിയോ നെറ്റ്‌സ് മെഡിസിന്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുകയാണ് 34 കാരിയായ ഷബാന. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി.
ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രെസിഡെന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി.
പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും ഇന്ന് കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോത്തബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി.
അൻപതോളം പേർക്ക് പരിക്കേറ്റു. ചിലയിടങ്ങളിൽ സൈന്യവും പോലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കയറി. പിന്നെ ലോകം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. പ്രസിന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തൽ കുളത്തിലും മുറികളിലും അടുക്കളയിലും വരെ ജനങ്ങൾ തോന്നിയതൊക്കെ ചെയ്തു കൂട്ടി.
സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോത്തബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവിക സേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോത്തബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. ആയിരക്കണിന് വരുന്ന പ്രക്ഷോഭകര്‍ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഗോട്ടബായ രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചിട്ടും ഗോട്ടബായ പ്രസിഡന്റ് സ്ഥാനത്തു തുടരുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് പ്രക്ഷോഭം തുടങ്ങിയത്.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോട്ടബായ രാജപക്‌സെ കഴിഞ്ഞദിവസം സൈനിക ആസ്ഥാനത്തേക്ക് മാറിയിരുന്നു. കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ ആയികരണക്കിന് പ്രക്ഷോഭകര്‍ ഇന്ന് രാവിലെ ലങ്കന്‍ പതാകയും ഹെല്‍മറ്റുകളുമായി പ്രസിഡന്റിന്റെ വസതി വളയുകയായിരുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് പൊലീസ് കര്‍ഫ്യൂ പിന്‍വലിച്ചത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും വസതി കയ്യേറുന്നതില്‍നിന്ന് പ്രക്ഷോഭകരെ തടയാനായില്ല.
പരിക്കേറ്റ 33 പ്രക്ഷോഭകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുത്ത ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പൊതുഗതാഗതം തടസ്സപ്പെട്ടെങ്കിലും ബസുകളിലും ട്രെയിനുകളിലും ട്രെക്കുകളിലും കൂട്ടമായാണ് പ്രതിഷേധക്കാര്‍ കൊളംബോയിലെത്തിയത്. ശനിയാഴ്ചത്തെ റാലിയില്‍ പങ്കെടുക്കാന്‍ കൊളംബോയില്‍ എത്തിക്കുന്നതിന് പ്രതിഷേധക്കാരുടെ നിര്‍ബന്ധിത്തിന് വഴങ്ങി ട്രെയിന്‍ സര്‍വീസ് നടത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
സ്വന്തം പിതാവിനെ വധിക്കാന്‍ വാടകക്കൊലയാളികള്‍ക്ക് രത്‌നമോതിരം ഊരിക്കൊടുത്ത യുവതിയാണ് ഝാര്‍ഖണ്ഡിലെ ഇപ്പോഴത്തെ മുഖ്യ ചര്‍ച്ചാവിഷയം. ആദിത്യപൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകളുടെ പേര് ഉയര്‍ന്നുവന്നത്. കാമുകനുമായി ചേര്‍ന്ന് ഈ യുവതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയും കാമുകനും വാടകക്കൊലയാളികളും അടക്കം 11 പേര്‍ അറസ്റ്റിലായി.
ജൂണ്‍ 29-നാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. മുന്‍ എം.എല്‍.എ അരവിന്ദ് സിംഗിന്റെ സഹോദരി ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ കനയ്യ സിംഗാണ് സ്വന്തം ഫളാറ്റിനു മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മകള്‍ അപര്‍ണ, കാമുകനായ രാജ്‌വീര്‍ സിംഗ്, വാടകക്കൊലയാളി സംഘത്തിന്റെ നേതാവായ നിഖില്‍ ഗുപ്ത, ആയുധം ഏര്‍പ്പാടാക്കി കൊടുത്ത കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചോത്‌റായി കിസ്‌കുവിന്റെ മകന്‍ സൗരഭ് എന്നിവരടക്കാം 11 പേര്‍ പിടിയിലായത്.
നിഖില്‍ ഗുപ്ത
കൊലപാതകം ആസൂത്രണം ചെയ്തത് അപര്‍ണയാണെന്നും കാമുകനായ രാജ്‌വീറാണ് കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്നും സെരായികേല ഖര്‍സ്വാന്‍ എസ് പി വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്. പ്രതികള്‍ ഫോണിലൂടെ നടത്തിയ ആശയവിനിമയങ്ങളും വാട്‌സാപ്പു മെസേജുകളും മറ്റും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
പൊലീസ് പറയുന്നത്: അഞ്ചു വര്‍ഷം മുമ്പാണ് അപര്‍ണയും രാജ്‌വീര്‍ സിംഗും തമ്മില്‍ പ്രണയത്തിലായത്. പ്രദേശത്തെ വമ്പന്‍ പണക്കാരനും വലിയ ബിസിനസുകാരനുമാണ് കനയ്യ സിംഗ്. മകളുടെ പ്രണയവിവരം കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം അറിഞ്ഞത്. പ്രകോപിതനായ കനയ്യ സിംഗ് തുടര്‍ന്ന് രാജ്‌വീറിന്റെ വീട്ടിലെത്തി. തോക്ക് ചൂണ്ടി രാജ്‌വീറിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സിംഗ് അതിനുശേഷവും ഇവരെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ രാജ്‌വീറിന്റെ കുടുംബം തങ്ങളുടെ വീട് വിറ്റ് ദൂരെ മറ്റൊരിടത്ത് ഒരു വാടക വീട്ടില്‍ താമസിക്കുകയാണ് ഇപ്പോള്‍. അതിനുശേഷം, തന്റെ നിലയ്ക്ക് ചേര്‍ന്ന ഒരാള്‍ക്ക് അപര്‍ണയെ വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമങ്ങള്‍ കനയ്യ സിംഗ് ആരംഭിച്ചു. സമ്പന്നനായ ഒരാളെ കണ്ടെത്തുകയും വിവാഹം നടത്താന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്നാണ് പിതാവിനെ കൊല്ലാന്‍ അപര്‍ണ തീരുമാനിക്കുന്നത്. കാമുകനുമായി ഇക്കാര്യം സംസാരിച്ച അപര്‍ണ ഇതിനായി തന്റെ രത്‌നമോതിരം ഊരിക്കൊടുത്തു. അങ്ങനെ, രാജ്‌വീര്‍ സിംഗ് വാടകക്കൊലയാളിയായ നിഖിലുമായി സംസാരിച്ചു. അയാള്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇതിനായി ശ്രമങ്ങള്‍ ആരംഭിച്ചു. സൗരഭ് വഴി 8500 രൂപയ്ക്ക് നാടന്‍ തോക്ക് വാങ്ങിയ ഇവര്‍ കൊലപാതകത്തിനുള്ള ശ്രമങ്ങള്‍ കുറച്ചുനാളായി നടത്തിവരികയായിരുന്നു. ജൂണ്‍ ആദ്യം പാറ്റ്‌നയില്‍വെച്ച് കനയ്യ സിംഗിനെ കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും അന്നയാള്‍ രക്ഷപ്പെട്ടു.
തുടര്‍ന്നാണ് കനയ്യ താമസിക്കുന്ന ആദിത്യപൂരിലെ ആഡംബര ഫ്‌ളാറ്റിനു മുന്നില്‍വെച്ച് നിഖിലും സംഘവും നിറയൊഴിച്ചത്. ജോലി കഴിഞ്ഞ് പിതാവ് വീട്ടിലേക്ക് വരുന്നതിന്റെ വിവരങ്ങളും ലൊക്കേഷനും മറ്റും അപര്‍ണയാണ് വാട്ട്‌സാപ്പിലൂടെ കൊലയാളി സംഘത്തിന് അയച്ചുകൊടുത്തത്. തുടര്‍ന്നാണ് സംഘം, കനയ്യ വരുന്നതിനു മുമ്പു തന്നെ ഫ്‌ളാറ്റിന്റെ കവാടത്തില്‍ മറഞ്ഞുനിന്ന് അയാളെ വെടിവെച്ചുകൊന്നത്.
കൊലപാതകം നടന്നതിനു പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. പൊലീസിന് ആദ്യഘട്ടത്തില്‍ കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, പിന്നീട് സംശയം അപര്‍ണയിലേക്കും കാമുകനിലേക്കും തിരിഞ്ഞു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയ താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോർട്ട്. അപകടത്തിൽ റോബിന് കാര്യമായ പരിക്കില്ല. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥി ആയിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷതമായി 70-ാമത്തെ ദിവസം പുറത്ത് ആയതോടെ ആരാധകർ ഏറെ വിഷമിച്ചിരുന്ന. ഷോയിലൂടെ ഏറ്റവും കൂടുതൽ ജനകീയനായതും ഡോക്ടർ തന്നെയാണ്. ഷോയിൽ വെച്ച് ആദ്യമെ ദിൽഷയോട് പ്രണയം തോന്നിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും പിന്നീട് ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് നിന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൻ്റെ പരിശീലനത്തിനായി നെറ്റ്സിൽ പന്തെറിയാൻ അസുലഭ ഭാഗ്യം തേടിയെത്തിയവരിൽ മലയാളിയും. കാസർകോട് നീലീശ്വരം സ്വദേശിയായ ബാബു കാരത്തു വീട്ടിൽ ആണ് ഇന്ത്യൻ ടീമിനു വേണ്ടി രണ്ടു ദിവസം നെറ്റ്സിൽ പന്തെറിഞ്ഞത്. സ്കൂൾ തലം മുതൽ കേരളത്തിനു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള ബാബു കൊച്ചിൻ റിഫൈനറിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. യുകെയിൽ മെഡിക്കൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ബാബു ആൻഡോവർ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയാണ് നിലവിൽ കളിക്കുന്നത്. ഭാര്യ ലെനോന, മകൻ ഓസ്കാർ എന്നിവർക്കൊപ്പം നിലവിൽ ഹാംഷെയറിൽ താമസിക്കുന്നു.





സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. കേസ് ഒത്തുതീർപ്പായെന്ന് കാണിച്ച് ഇരുവരും നൽകിയ അപക്ഷേ ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇരുവരും വിവാഹിതരായതാണോ എന്നു കോടതി ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും വ്യക്തമാക്കി. അതോടെ, വിവാഹിതരാണോ എന്ന കാര്യത്തിലുള്ള തർക്കം പരിഹരിച്ചശേഷം കേസ് ഒത്തുതീർക്കണമോ എന്ന കാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി അറിയിക്കുകയായിരുന്നു.
തങ്ങളുടെ കുട്ടിയുടെ ഭാവി ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നു ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ഈ വസ്തുതകൾ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. യുവതിയുടെ പരാതി വ്യാജമായിരുന്നുവെന്നാണ് ബിനോയ് ഇതുവരെ കോടതിയിൽ വാദിച്ചിരുന്നത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പോലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം.