മനുഷ്യന് ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് ഊഷ്മളമായ പ്രകാശം പ്രസരിപ്പിച്ച് നിശ്ശബ്ദതയുടെ ഒരുവലയത്തിനുള്ളിലാക്കാന്‍ സിനിമയ്ക്ക് മാത്രമേ സാധിക്കൂ. ആര്യന്മാരുടെ ആഗമനത്തോടെ ദ്രാവിഡ ഭാഷയുടെമേല്‍ സംസ്കൃത ഭാഷയുടെ സ്വാധീനശക്തി വര്‍ദ്ധിക്കുന്നതുപോലെ കച്ചവട സിനിമകളുടെ സ്വാധീനശക്തി ദരിദ്ര രാജ്യങ്ങളില്‍ വളരുന്നുണ്ട്. സിനിമ ഒരു പട്ടിണിക്കാരന്റെ വിശപ്പടക്കുന്നില്ലെങ്കിലും പണം കൊടുത്തവന് വിനോദമെന്ന വെള്ളം കുടിക്കുന്നു. അതിനവരെ സഹായിക്കുന്നത് ചിലന്തിവല പോലുള്ള പരസ്യങ്ങളാണ്. ആ ചാനല്‍-മാധ്യമ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ വീഴുന്നത് യുവ പ്രേക്ഷകരാണ്. ദരിദ്രരാജ്യമായാലും സമ്പന്ന രാജ്യമായാലും സിനിമ എന്ന കലയെ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാന്‍ അതിലെ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നു. സിനിമയെ ഒരുല്പന്നമായി വിറ്റഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയെന്ന ദൃശ്യഭാഷയെ സൂക്ഷ്മതയോടെ പഠിക്കാന്‍ ശാസ്ത്ര- സാഹിത്യ- കായിക രംഗത്ത് വിജ്ഞാനപ്രദങ്ങളായ ധാരാളം കൃതികള്‍ മലയാളത്തിനു നല്കിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘സിനിമ- ഇന്നലെ – ഇന്ന്- നാളെ’ എന്ന കൃതി സിനിമാ ലോകത്തുള്ളവര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കും ലഭിക്കുന്നത്. മലയാള സിനിമയ്ക്ക് വിത്തും വളവും ഫലവും നല്കുന്ന ഈ കൃതി ഒരു പഠന ഗ്രന്ഥമായി കണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്.
ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളില്‍ നടന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രമുഖ കവി കുഴൂര്‍ വില്‍സണ്‍, സാഹിത്യ നിരൂപകന് അജിത് നീലാഞ്ജനം എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തില്‍ എത്തിയ ആറു കഥകളില്‍ നിന്നും ആറു കവിതകളില്‍ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള രചനകള്‍ തെരെഞ്ഞെടുത്തത്.
ആവശ്യം കഴിഞ്ഞു, പകർത്തിയ ഫോൺ കീശയിലിട്ട് ‘പരാതി കൊടുക്കരുതെന്ന്, കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’ മാത്രം പറഞ്ഞ് പോവാൻ അനുവധിച്ചതിന്..
ട്രെയിനിൽ നിന്ന് തള്ളിയിടാതിരുന്നതിന്.
വിജനമായ പൊന്തക്കാട്ടില്‍ ഈച്ചയാര്‍ക്കുന്നൊരു ജഡം
ദയയ്ക്കുവേണ്ടി യാചിക്കുന്നവണ്ണം ആകാശത്തേക്ക് തുറന്നുവച്ച മിഴിയിണകള്‍
“”നേരത്തെ ഒക്കെ തലകറങ്ങി എഴുന്നേറ്റ് വരുമ്പോൾ ഏട്ടന്റെ നെഞ്ചിലെ ആ ചൂട് പറ്റി കിടക്കുന്ന ഒരു സുഖം ഉണ്ടല്ലോ അതിപ്പോ കിട്ടുന്നില്ല.അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.കൃത്യമായ കരുതലും സ്നേഹവും ഉൾപ്പെടുത്തി ഉള്ള ചികിത്സ ആണ് എല്ലാ രോഗത്തിനും വേണ്ടത്.ഞാൻ മനസ്സിൽ കരുതി.ഇന്നു രാവിലെ വീണ്ടും അവൾ തലകറങ്ങി വീണു
പതിവുപോലെ ഓഫീസിലേക്കുള്ള അലസമായ ആ ബൈക്ക് യാത്ര ഒന്ന് മാത്രമാണ് അവന് സ്വതന്ത്രമായി തോന്നാറുള്ളത്. വീട്ടില്‍ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാറുണ്ട്. പോകുന്ന വഴിക്കു അന്നാരും തന്നെ ലിഫ്റ്റ് ചോദിയ്ക്കാന്‍ കണ്ടില്ല. മെയിന്‍ റോഡില്‍ കയറി കുറച്ചു പോയാല്‍ ഗംഗാധരേട്ടന്റെ ചായക്കട. അവിടെ കയറി ഒരു കാലിച്ചായയും ന്യൂസ് പേപ്പറും കുറച്ചു ലോക വിവരവും. അന്ന് ബസ് സ്റ്റോപ്പില്‍ പതിവ് മുഖങ്ങളുടെ കൂടെ ഒരു പര്‍ദ്ദ ഇട്ട കുട്ടിയെയും കണ്ടു. മറച്ചിരിക്കുന്ന മുഖത്തിനുള്ളില്‍ നിന്ന് നീണ്ടു വിടര്‍ന്ന മിഴികളില്‍ അവന് അറിയാതെ ഒന്ന് ഉടക്കിപ്പോയി. അന്ന് ഓഫീസിലേക്കുള്ള യാത്രയില്‍ അവന്റെ മനസ്സില്‍ മുഴുവന്‍ ആ ഉടക്കിയ മിഴികള്‍ ആയിരുന്നു.
സൂര്യോദയം കാണണമെങ്കില്‍- സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ മറ്റേതെങ്കില് ഗാഡ്ജറ്റ് അല്ലെങ്കില്‍ ജനല്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന തെരുവു തൂപ്പുകാരുടെ നീളന്‍ കുപ്പായം അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന
ഒരു ദിവസം അദ്ദേഹം വിളിച്ചത് വളരെ സന്തോഷത്തോടെയായിരുന്നു. “ലീനാ , നമ്മുക്ക് ഭാഗ്യം ഉണ്ടെടാ. എനിക്ക് ഒരു അമേരിക്കൻ കമ്പനിയുടെ ഓഫർ വന്നു. അത് കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടെടാ. നീ പ്രാർത്ഥിക്ക് . ” ഞാൻ പ്രാർത്ഥന തന്നെയായിരുന്നു. മറ്റുള്ള സഹോദരങ്ങളെ വെച്ച് ഞങ്ങൾ കുറച്ചു സാമ്പത്തികമായി താഴ്ന്നതാണെന്നൊരു അപകർഷതാബോധം ഉണ്ടായിരുന്നു ചേട്ടന് . ഈ ജോലി ഞങ്ങൾക്കൊരു പിടിവള്ളി തന്നെയാണെന്ന് ഞാനും വിശ്വസിച്ചു.
ചാരുംമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് രാജു മോളേത്തിന്റെ അദ്ധ്യക്ഷതയില്‍ ഓണാഘോഷ മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ശാസ്ത്ര-സാഹിത്യ-കായിക രംഗത്ത് ഇംഗ്ലീഷടക്കം 51 ശ്രദ്ധേയങ്ങളായ കൃതികള്‍ സമ്മാനിച്ച് വിദേശ-സ്വദേശ മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന, ഇരുപതു പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചാരുംമൂടിന്റെ അക്ഷരനായകന് കാരൂര്സോമന് ലൈബ്രറിയുടെ ഭാഷാമിത്ര പുരസ്കാരം ഭാഷാപണ്ഡിതനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് മുന്‍ ഡയറക്ടറുമായ ഡോ: എം.ആര്. തമ്പാന് സമ്മാനിച്ചു.
യേശുക്രിസ്തുവിന്റെ അമ്മയായ മറിയം ഹസ്മോണിയന്‍ രാജകുമാരിയും സ്വപ്നാടനക്കാരിയായിരുന്നെന്നും യെരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ഹെരോദാവില്‍ മറിയ ഇരട്ടകുട്ടികള്‍ക്കു ജന്മം നല്‍കിയതില്‍ ഒരാളായിരുന്നു യേശു എന്നുതുടങ്ങി വിചിത്രമായ അനവധി കഥകള്‍ കോര്‍ത്തിണക്കിയും ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കിയും കൊണ്ടു ലിജി മാത്യു എഴുതിയ ‘ദൈവാവിഷ്ട്ടര്‍’