കാൻസർ ഇല്ലാതിരുന്നിട്ടും പരിശോധനയിലെ പിഴുവുമൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോതെറപ്പിക്കു വിധേയയാകേണ്ടിവന്ന ആലപ്പുഴ നൂറനാട് കുടശ്ശനാട് ചിറയ്ക്ക് കിഴക്കേകര വീട്ടിൽ വി.രജനി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥി. 10 ലക്ഷം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സർക്കാർ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാത്തതിനെതിരെകൂടിയാണു തന്റെ പോരാട്ടമെന്നു രജനി പറയുന്നു.
2019 ഫെബ്രുവരിയിലാണ് ഇല്ലാത്ത കാൻസർ രോഗത്തിന് രജനിയെ ചികിത്സിച്ചത്. ഇതേ തുടർന്നു തനിക്കുണ്ടായ ദുരിത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും 3 ലക്ഷം രൂപമാത്രമാണു നൽകിയതെന്നു രജനി പറഞ്ഞു.
മേയറായിരുന്ന സൗമിനി ജെയിനെ പുറത്തുനിര്‍ത്തി കൊച്ചി കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക. നാൽപത്തിയെട്ട് പുതുമുഖങ്ങളെയാണ് കോൺഗ്രസ് മൽസരത്തിനിറക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വൈസ് പ്രസിഡന്റായിരുന്ന അബ്ദുൾ മുത്തലിബും ഇടം പിടിച്ചില്ല.
കോൺഗ്രസ് മൽസരിക്കുന്ന 64 സീറ്റുകളിൽ 63 എണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പതിനൊന്ന് യുവാക്കളെയും പട്ടികയിൽ ഉൾപ്പെടുത്തി. ആറു സീറ്റിൽ മുസ്ലിം ലീഗും , മൂന്നിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരു സീറ്റിൽ ആർ.എസ്.പിയും മൽസരിക്കും. മുൻ കൗൺസിലർമാരായിരുന്ന പതിനഞ്ചുപേർ മൽസര രംഗത്തുണ്ട്. ജിസിഡിഎ ചെയർമാനായിരുന്ന എൻ. വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, കെ.ആർ. പ്രേംകുമാർ, പി.ഡി. മാർട്ടിൻ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് പട്ടിക. മൽസരിക്കാനില്ലായെന്ന് പറഞ്ഞതിനാൽ മുൻ മേയർ സൗമിനി ജെയിനെ ഒഴിവാക്കിയെന്നാണ് വിശദീകരണം.
സീറ്റ് വിഷയത്തിൽ വിവാദങ്ങൾക്കില്ല എന്ന നിലപാടാണ് കഴിഞ്ഞ ദിവസം സൗമിനി ജെയിനും സ്വീകരിച്ചത്. മേയർ സ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾമൂലം സീറ്റ് നൽകുന്നത് പരിഗണനയിൽ ഇല്ലെന്ന് സൂചനയുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തിലേയ്ക്ക് മൽസരിക്കുന്ന 18 കോൺഗ്രസ് സ്ഥാനാർഥികളുടെ പേരും പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളുടെ കാര്യത്തിൽ അടുത്ത ദിവസം പ്രഖ്യാപനമുണ്ടാകും.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. മുവാറ്റുപുഴ സ്വദേശി നൗഫൽ കോട്ടപ്പറമ്പിലാണ് (44) മരിച്ചത്.
ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നവോദയ പ്രവർത്തകനാണ്.
ഡൽഹി പബ്ലിക് സ്‌കൂൾ അധ്യാപിക നിഷയാണ് ഭാര്യ. പിതാവ്: ഹൈദ്രോസ്, മാതാവ്: ഫാത്തിമ. മക്കൾ: നാദിയ, നാദിർ. സഹോദരങ്ങൾ: അഫ്‌സൽ, ഷിജ, നിഷ.
രഹന ഫാത്തിമയുടെ പൊളിറ്റിക്‌സിനോട് തനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ലെന്ന് തുറന്നുപറഞ്ഞ് ദിയ സന. പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നും പക്ഷെ അപ്പോഴൊക്കെ അവര്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് പ്രാധാന്യം കൊടുത്തുവെന്നും ദിയ സന പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്‌നം രഹനക് പ്രശ്‌നമില്ലെങ്കില്‍ നമുക്ക് പണ്ടെ പ്രശ്‌നമില്ല.. രാവ് പകലുകള്‍ക്കുള്ളില്‍ തീരുന്നതാണെങ്കില്‍ സന്തോഷം.. ഇവിടെ എന്റെ പ്രശ്‌നം നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന വിഷയങ്ങള്‍ അല്ല.. ഇതുമൂലം രഹന എന്നോട് പറഞ്ഞ കാര്യങ്ങളാണ്.. രഹന പറയുംപോലെ രക്ഷിക്കണേ എന്ന് പറഞ്ഞു കരയുന്ന ഓഡിയോ എന്റെ കയ്യിലില്ല.. രഹാനയുടെ പ്രശ്‌നങ്ങള്‍ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്.. രഹന പറഞ്ഞാല്‍ അതും പുറത്തുവിടാം.. രഹനയുടെ സ്വകാര്യജീവിതം എങ്ങനെ ആകണമെന്ന് അവര്‍ തീരുമാനിക്കുമ്പോഴും ഒരു സ്ത്രീ എന്നനിലയില്‍ രഹന അനുഭവിക്കുന്ന പീഡനങ്ങളെ ഞാന്‍ നോക്കികണ്ടതാണ് എന്റെ തെറ്റ് എന്റെ മാത്രം തെറ്റ്..
രഹനയുടെ പൊളിറ്റിക്‌സിനോട് എനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ല.. പക്ഷെ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ ഞാന്‍ മനസിലാക്കി എന്നാണ് വിശ്വസിച്ചിരുന്നത്.. എനിക്ക് കേസ് വന്നപ്പോള്‍ അനേഷണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയില്‍ ഒന്നും ഇടപെടല്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ 14/10/ അവര്‍ ഒരു പോസ്റ്റിട്ടു.. അവരോട് അസൂയയുള്ള ആളുകളാണ് അവരെ പറ്റി ജയിലില്‍ കിടന്ന സമയത്ത് കുലുസിത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നൊക്കെയാണ് പറയുന്നത്.. ഞാന്‍ അവരെ പറ്റി പലരോടും സംസാരിച്ചു.. അതൊക്കെ രഹന പറഞ്ഞ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലും എന്റെ കണ്ണു കൊണ്ട് കണ്ട ചില വിഷയങ്ങളെ അവരോടുണ്ടായിരുന്ന സൗഹൃദം കൊണ്ടും അവരെ രക്ഷിക്കണമെന്ന ഉദ്ദേശം കൊണ്ടുമായിരുന്നു..
അവരുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ഒരാളില്‍ നിന്നും 10000 രൂപ വാങ്ങി അവര്‍ക്ക് കൊടുത്തില്ല എന്ന ആരോപണവും ഈ സമയത്ത് അവര്‍ ഉന്നയിച്ചു.. ആ കാശ് കൊടുത്തയളിനറിയാം അതവരുടെ പാര്‍ട്ണര്‍ ആയ മനോജിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെന്നും… നേരില്‍ കൊണ്ട് കൊടുത്തതാണെന്ന് ഉള്ളത് കൊണ്ട് തെളിവുണ്ടാവില്ല എന്ന് മനസിലാക്കി ആ വിഷയം മാനിപുലറ്റ് ചെയ്ത് വച്ചിരിക്കുകയാണ്.. പൈസ കൊടുത്ത വ്യക്തി പറയുന്ന തെളിവ് എന്റെ കയ്യില്‍ ഉണ്ട്.. ആവശ്യക്കാരായ സുഹൃത്തുക്കള്‍ പേഴ്‌സണല്‍ വിളിച്ചാല്‍ അതൊക്കെ ബോധ്യപ്പെടുത്താം…
ഒരു കേസില്‍ ഞാന്‍ ജാമ്യത്തിന് നടക്കുന്നതിനാല്‍ വ്യക്തിവിരോധം തീര്‍ക്കാനും വിഷയമാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്പോഴും എന്നോട് വ്യക്തിവിരോധം തീര്‍ക്കുന്ന പോസ്റ്റ് ഇട്ടിരുന്നു..
ഇവരുടെ ലൈഫില്‍ വല്ലതും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്.. എനിക്കറിയാവുന്ന രഹന അങ്ങനെയാണ് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.. എന്നോട് മാത്രമല്ല പല സുഹൃത്തുക്കളോടും..
രഹനയോട് സംസാരിക്കാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്.. അവര്പറയുന്നത് അവരുടെ പാര്‍ട്ണര്‍ ഉണ്ടെങ്കിലേ എന്നോട് സംസാരിക്കുള്ളൂ എന്ന്.. എന്നിട്ട് ആ പോസ്റ്റില്‍ അവര്‍ തന്നെ പറഞ്ഞു അവരുടെ നാവ് മുറിച്ചിട്ടില്ല അവര്‍ക്ക് പറയാനുള്ളത് അവര്‍ പറയുമെന്നും.. സത്യത്തില്‍ ലോജിക് മനസിലാകുന്നില്ല.. വ്യക്തിവിരോധം തീര്‍ക്കുന്നില്ല എന്ന് പറയുകയും കേസില്‍ പെട്ട സ്ത്രീകള്‍ക് വേണ്ടി സമരം ചെയ്യാനും മുന്നിലുണ്ടായിരുന്നു രഹന..
സത്യത്തില്‍ ഒരുപാട് വട്ടം ആലോചിച്ചു.. എന്താണ് ഇവര്‍ക്കെന്നോടുള്ള പ്രശ്‌നമെന്.. പിന്നീട് മനസിലായി ഒരുപക്ഷെ അവരോടുള്ള അസൂയ എന്നൊക്കെ പറഞ്ഞപോലെ വല്ല അസൂയയും ആയിരിക്കുമെന്ന്.. എന്ത് തന്നെയായാലും എനിക്ക് ഇത്തരം കപട പുരോഗമന ഇടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കിട്ടിയ അവസരമായി ഇപ്പോ നടക്കുന്ന വിഷയങ്ങളെ കണ്ടാല്‍ എന്റെ ജീവിതം സ്വസ്ഥമായി എനിക്ക് നോക്കാം.. കാരണം ഞാന്‍ പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ അവരെന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് ഇമ്പോർട്ടന്റ് കൊടുത്തു.. അത്‌കൊണ്ട് തന്നെ എന്റെ പല പ്രോജകട്കളും മുടങ്ങി.. എന്റെ വ്യക്തിജീവിതത്തില്‍ ഇവര്‍ കാരണം നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ.. ആ തിരിച്ചറിവില്‍ ഇത്തരം കപട മുഖങ്ങളോട് ഇനി ഒരു തരത്തിലും യോജിക്കില്ല എന്ന് ഇതിനോടകം എല്ലാവരോടും അറിയിക്കുകയാണ്..
സിനിമയിലെ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചുള്ള പരാതികൾ ദിവസം തോറും കൂടി വരുകയാണ്. നിരവധി മുൻ നിര നായികമാരാണ് തങ്ങൾക്കുണ്ടായ മോശം ആനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് വന്നിരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നടി ശാലു ശ്യാം. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിക്കാൻ കാസ്റ്റിംഗ് കൗച്ചിന് വിളിച്ചപ്പോൾ ആണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രത്തിൽ അവസരം വേണമെങ്കിൽ തനിക്ക് വഴങ്ങി തരണമെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നോട് ആവിശ്യപെട്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
തെലുങ് സിനിമയിലെ തന്നെ പ്രമുഖനായ ഒരു സംവിധായകൻ ആണ് തന്നോട് ഈ ആവിശ്യം ഉന്നയിച്ചതെന്നും എന്നാൽ ഇന്ന് ഞാൻ അയാളുടെ പേര് വെളിപ്പെടുത്തിയാൽ അയാൾ അത് അംഗീകരിച്ചു തരില്ല എന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്റെ ഓഫീസിൽ വെച്ചാണ് ഓഡിഷൻ നടക്കുന്നതെന്നും സാരിധരിച്ചു വേണം ഓഡിഷന് വരാണെന്നും തന്നോട് പറഞ്ഞിരുന്നു. അപ്രകാരം എത്തിയപ്പോൾ ആണ് മനസിലായത് അത് അയാളുടെ ഓഫീസിൽ ആല്ല എന്നും അയാളുടെ വീടാണെന്നും.
തുടക്കം മുതൽ തന്നെ കുറച്ച് പേടി തോന്നിയിരുന്നു. അയാൾ സംസാരിക്കാൻ തുടങ്ങി. പതിയെ പതിയെ അയാളുടെ സംസാരം മോശമാകാൻ തുടങ്ങി. വൃത്തികെട്ട രീതിയിൽ അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ വിയർക്കാൻ തുടങ്ങി. അയാൾ എ സി ഓൺ ചെയ്ത് തന്റെ അരികിൽ എത്തിയപ്പോഴേക്കും താൻ അവിടെ നിന്നും ഓടി രക്ഷപെട്ടന്നുമാണ് ശാലു പറഞ്ഞിരിക്കുന്നത്. എന്നാൽ മോശം രീതിയിൽ തന്നെ സമീപിച്ച സംവിധായകന്റെ പേര് താരം വെളിപ്പെടുത്തിയില്ല. ഞാൻ ഇപ്പോൾ അയാളുടെ പേര് തുറന്നു പറഞ്ഞാൽ അയാൾ അത് ഒരിക്കലും സമ്മതിച്ച് തരില്ല. വെറുതെ വിവാദം ആകുക മാത്രമേ ഉള്ളു എന്നല്ലാതെ വേറെ ഒരു ബലവും അത് കൊണ്ട് ഉണ്ടാകില്ല എന്നും താരം പറഞ്ഞു.
പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലുള്ള ബിനീഷ് കോടിയേരി ബുധനാഴ്ച രാത്രി കഴിഞ്ഞത് ആശുപത്രി വാർഡിൽ. ഇന്നലെ ഉച്ചയ്ക്കു 3.30ന് കോവിഡ് പരിശോധനയ്ക്കായി സ്രവ സാംപിൾ ശേഖരിക്കുന്നതു വരെ, ഇവിടെ ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു.
വൈകിട്ടോടെ ക്വാറന്റീൻ സെല്ലിലേക്കു മാറ്റി. കോവിഡ് ഫലം വരുംവരെ ഇവിടെയാണ്. നെഗറ്റീവ് ആണെങ്കിൽ സാധാരണ സെല്ലിലേക്കു മാറ്റുമെന്നു ജയിൽ അധികൃതർ പറഞ്ഞു. ജയിലിൽ 8498 ആണു ബിനീഷിന്റെ നമ്പർ. ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദും കൂട്ടുപ്രതി റിജേഷും പാരപ്പനയിലാണ്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ചയാണു ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ അന്നു രാത്രി ഏഴരയോടെ ജയിൽ അധികൃതർക്കു കൈമാറി. ഒക്ടോബർ 29ന് അറസ്റ്റിലായതിനു പിന്നാലെ 14 ദിവസം ഇഡി ചോദ്യം ചെയ്തതിനു ശേഷമാണു റിമാൻഡ്.
ഇഡി റിപ്പോർട്ടിൽ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്നു പരാമർശമുള്ള അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹം. അനിക്കുട്ടന്റെ ഫെയ്സ്‌ബുക് പ്രൊഫൈലിൽ അരുൺ എന്നാണത്രേ. അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ബിനീഷിന്റെയും ബെനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളാണു സംശയനിഴലിൽ.
ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം. 2008-13 ൽ ദുബായിലായിരുന്ന ബിനീഷിന്റെ അവിടുത്തെ സാമ്പത്തിക ഇടപാടുകളും ബെനാമി സ്ഥാപനങ്ങളെന്ന് ഇഡി സംശയിക്കുന്ന യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽകൂടി എം.സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
മുമ്പ് മറ്റ് കേസുകളിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദ്ദീന്റെ വാദം. കേസിൽ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരിക്കുന്നതെന്ന് കോടതി മറുപടി നൽകി.
ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽ. തട്ടിയെടുത്തെന്നാണ് കേസ്. നിലവിൽ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അമ്മ-മകന്‍ പോര്. അമ്മ ബിജെപിയുടേയും മകന്‍ സിപിഎമ്മിന്റേയും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന്‍ ദിനുരാജുമാണ് ഒരേ വാര്‍ഡില്‍ അങ്കം കുറിക്കുന്നത്.
രാവിലെ മുതല്‍ വൈകീട്ടുവരെ ഈ അമ്മയും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണെങ്കിലും രാഷ്ട്രീയത്തിന്റെ പടച്ചട്ട അഴിച്ചുവെച്ചിട്ടേ ഇരുവരും വീട്ടിലേക്ക് കയറൂ. അവിടെ അമ്മയും മകനും ഒന്നിച്ച് കഴിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യും.
‘വീട്ടില്‍ രാഷ്ട്രീയം മിണ്ടരുതെ’ന്നാണ് ഈ അമ്മയ്ക്കും മകനും അച്ഛന്‍ ദേവരാജന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യയും മകനും ഇത് അപ്പടി അനുസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതാ വാര്‍ഡായിരുന്ന ഇവിടെ സുധര്‍മ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാംസ്ഥാനത്തെത്തി.
വിജയം ഇടതുമുന്നണിക്കായിരുന്നു. ഇക്കുറി ജനറല്‍ വാര്‍ഡില്‍ സുധര്‍മയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി. നേരത്തേതന്നെ നിശ്ചയിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമായ സുധര്‍മ ഇപ്പോള്‍ മഹിളാമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. ഭര്‍ത്താവ് ദേവരാജന്‍ ബി.ജെ.പി. അനുഭാവിയാണ്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ദിനുരാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്ക്കല്‍ മേഖലാ ട്രഷററാണിപ്പോള്‍.അമ്മയും മകനുമാണെങ്കിലും ആര് ജയിക്കും എന്ന ചോദ്യത്തിന് ‘സ്വന്തം പാര്‍ട്ടി’ എന്നാണ് ഇരുവരുടെയും ഉത്തരം.
”മകനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഞാന്‍ പിന്മാറുമെന്ന് ചിലരെങ്കിലും കരുതി. പക്ഷേ പാര്‍ട്ടിക്ക് കൊടുത്ത വാക്കാണ്. ഞാന്‍ അത് മാറ്റില്ല”- സുധര്‍മ പറഞ്ഞു. ഒരു വീട്ടിലായിരുന്നു കഴിഞ്ഞയാഴ്ചവരെ താമസം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറി.
”രണ്ട് പാര്‍ട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടില്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് തത്കാലത്തേക്ക് വീട് മാറിയത്. രണ്ടു കൂട്ടരുടെയും ‘തന്ത്ര’ങ്ങളൊക്കെ രഹസ്യമായിരിക്കട്ടെ” -ദിനുരാജ് പറയുന്നു. ഇരുവരുടെയും വാശിയേറിയ പോരാട്ടം ഉറ്റുനോക്കുകയാണ് നാട്ടുകാര്‍ ഒന്നടങ്കം.
കൊടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകി . ആരോഗ്യ കാരണത്താൽ തന്നെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ച ആവശ്യം അനുവദിക്കുകയായിരുന്നു .
കൊടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ സ്ഥാനമൊഴിയും എന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു എങ്കിലും സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വം പൂർണ്ണ അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു.
ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസ് എടുത്തു. അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തെന്നെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പുകള്‍ ചുമത്തിയ കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും. നേരത്തേയും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.